ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള സ്പോർട്സ് ലീഗുകളിൽ ആദ്യ മൂന്നിലാണ് ഐപിഎലിന്റെ സ്ഥാനം. ഈ ‘പണക്കൊഴുപ്പിനെക്കാൾ’ ഐപിഎലിനെ മൂല്യമുള്ളതാക്കുന്നത്, യുവതാരങ്ങൾക്ക് ഈ ട്വന്റി20 ലീഗ് തുറന്നുകൊടുക്കുന്ന അവസരങ്ങളാണ്. ഇന്ത്യയുടെ പ്രീമിയം പേസർ ജസ്പ്രീത് ബുമ്ര മുതൽ യുവതാരം യശസ്വി ജയ്സ്വാൾ വരെ ‘ഐപിഎൽ മികവിലൂടെയാണ്’ ഇന്ത്യൻ ടീമിൽ എത്തിയത്. വിദേശതാരങ്ങൾക്കാവട്ടെ, ഐപിഎൽ എന്നാൽ ലോട്ടറിയാണ്. സ്വന്തം രാജ്യത്തിനായി ഒരു വർഷം മുഴുവൻ കളിച്ചാലും കിട്ടാത്ത തുക, രണ്ടു മാസത്തെ ഐപിഎൽ സീസണിലൂടെ ഇവർക്കു ലഭിക്കുന്നു. വെസ്റ്റിൻഡീസിലും മറ്റുമുള്ള പല താരങ്ങളും ദേശീയ ടീമിന്റെ കോൺട്രാക്ട് ഉപേക്ഷിച്ച് ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 ലീഗുകളിൽ കളിക്കുന്നതും ഇതിനാലാണ്. ഇത്തരത്തിൽ ആവശ്യങ്ങൾ പലതാണെങ്കിലും അതെല്ലാം അവസാനം ചെന്നെത്തുന്നത് ഐപിഎൽ എന്ന ഒറ്റയടിപ്പാതയിലാണ്. 17–ാം സീസണിനായി ഒരുങ്ങുന്ന ഇന്ത്യൻ പ്രിമിയർ ലീഗിന്റെ ചില ‘പ്രിമിയം’ വിശേഷങ്ങളിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള സ്പോർട്സ് ലീഗുകളിൽ ആദ്യ മൂന്നിലാണ് ഐപിഎലിന്റെ സ്ഥാനം. ഈ ‘പണക്കൊഴുപ്പിനെക്കാൾ’ ഐപിഎലിനെ മൂല്യമുള്ളതാക്കുന്നത്, യുവതാരങ്ങൾക്ക് ഈ ട്വന്റി20 ലീഗ് തുറന്നുകൊടുക്കുന്ന അവസരങ്ങളാണ്. ഇന്ത്യയുടെ പ്രീമിയം പേസർ ജസ്പ്രീത് ബുമ്ര മുതൽ യുവതാരം യശസ്വി ജയ്സ്വാൾ വരെ ‘ഐപിഎൽ മികവിലൂടെയാണ്’ ഇന്ത്യൻ ടീമിൽ എത്തിയത്. വിദേശതാരങ്ങൾക്കാവട്ടെ, ഐപിഎൽ എന്നാൽ ലോട്ടറിയാണ്. സ്വന്തം രാജ്യത്തിനായി ഒരു വർഷം മുഴുവൻ കളിച്ചാലും കിട്ടാത്ത തുക, രണ്ടു മാസത്തെ ഐപിഎൽ സീസണിലൂടെ ഇവർക്കു ലഭിക്കുന്നു. വെസ്റ്റിൻഡീസിലും മറ്റുമുള്ള പല താരങ്ങളും ദേശീയ ടീമിന്റെ കരാർ  ഉപേക്ഷിച്ച് ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 ലീഗുകളിൽ കളിക്കുന്നതും ഇതിനാലാണ്. ഇത്തരത്തിൽ ആവശ്യങ്ങൾ പലതാണെങ്കിലും അതെല്ലാം അവസാനം ചെന്നെത്തുന്നത് ഐപിഎൽ എന്ന ഒറ്റയടിപ്പാതയിലാണ്. 17–ാം സീസണിനായി ഒരുങ്ങുന്ന ഇന്ത്യൻ പ്രിമിയർ ലീഗിന്റെ ചില ‘പ്രിമിയം’ വിശേഷങ്ങളിലൂടെ...

∙ തല താഴുമോ?

ADVERTISEMENT

16 വർഷമായി (ഇതിനിടെ രണ്ടു വർഷം വിലക്കുനേരിടേണ്ടി വന്നെങ്കിലും) ചെന്നൈ സൂപ്പർ കിങ്സ് എന്ന കപ്പലിന് ഒരേയൊരു കപ്പിത്താൻ മാത്രമേയുള്ളൂ– സാക്ഷാൽ എം.എസ്.ധോണി. 5 തവണ കിരീടത്തിലേക്കു നങ്കൂരമിട്ടപ്പോഴും വിലക്കിന്റെ പടുകുഴിയിൽ മുങ്ങിത്താണപ്പോഴും തിരിച്ചെത്തി വീണ്ടും കപ്പുയർത്തിയപ്പോഴുമെല്ലാം അമരത്തുനിന്ന് നയിക്കാൻ ചെന്നൈയ്ക്ക് അവരുടെ സ്വന്തം ‘തല’ ധോണിയുണ്ടായിരുന്നു. കളത്തിന് അകത്തുമാത്രമല്ല, പുറത്തും ചെന്നൈ എന്നാൽ എം.എസ്.ധോണി എന്നുതന്നെയാണ് അർഥം. ടീമിന്റെ ബ്രാൻഡ് മൂല്യവും ആരാധക സമ്പത്തുമെല്ലാം ധോണിയിൽ അടിയുറച്ചതാണെന്ന് ചെന്നൈ മാനേജ്മെന്റിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഈ സീസണോടെ ധോണി പാഡഴിച്ചാൽ എന്തുചെയ്യുമെന്ന ധർമസങ്കടത്തിലാണ് അവർ.

എം.എസ്.ധോണി ഐപിഎൽ മത്സരത്തിനിടെ (File Photo: AFP)

ധോണിക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെന്നൈ ശ്രമിക്കുന്നു. രണ്ടുവർഷം മുൻപ്, രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കി അത്തരമൊരു പരീക്ഷണം ചെന്നൈ ടീം നടത്തി. എന്നാൽ അത് അടിയോടെ പാളിയതോടെ തലപ്പത്തേക്ക് ധോണി തിരികെയെത്തി. എന്നാൽ നാൽപത്തിരണ്ടുകാരനായ ധോണിയെ ഇനിയും ബുദ്ധിമുട്ടിക്കാൻ മാനേജ്മെന്റോ സ്വയം ബുദ്ധിമുട്ടാൻ ധോണിയോ തയാറായേക്കില്ല. അതിനാൽ ഈ സീസണിൽ ധോണി ഇംപാക്ട് പ്ലെയറാകുമെന്നാണ് ഏറ്റവും പുതിയ വിവരം. അങ്ങനെ വന്നാൽ ഋതുരാജ് ഗെയ്ക്‌വാദാകും പുതിയ ക്യാപ്റ്റൻ. ചെന്നൈയുടെ ഫ്യൂച്ചർ പ്ലാൻ ഋതുരാജിനെ ചുറ്റിപ്പറ്റിയാണെന്ന് മുൻപുതന്നെ മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ധോണിയുടെ മേൽനോട്ടത്തിൽ ഋതുരാജിനെ ക്യാപ്റ്റനായി അവതരിപ്പിക്കാനാകും ഇത്തവണ ചെന്നൈയുടെ ശ്രമം.

∙ പന്തിന്റെ സ്വപ്നം

ഇന്ത്യൻ ക്രിക്കറ്റിലേക്ക് മാറ്റത്തിന്റെ ശംഖൊലിയുമായി കടന്നുവന്ന താരമായിരുന്നു ഋഷഭ് പന്ത്. ഭാവി ഇന്ത്യൻ ക്യാപ്റ്റൻ എന്ന് ആരാധകരും ബിസിസിഐയും ഉറച്ചുവിശ്വസിച്ചിരുന്ന പന്തിന്റെ ജീവിതത്തിലേക്ക് ഒരു കാറപകടം വില്ലന്റെ രൂപത്തിൽ എത്തി. ക്രിക്കറ്റ് ഫീൽഡിലേക്ക് 14 മാസത്തിനു ശേഷമുള്ള പന്തിന്റെ മടങ്ങിവരവാണ് ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ഹൈലൈറ്റ്. ഒരു തവണ ഫൈനൽ കളിച്ചതൊഴിച്ചു നിർത്തിയാൽ പറയത്തക്ക നേട്ടങ്ങളൊന്നും ഡൽഹിക്ക് കഴിഞ്ഞ 16 വർഷത്തിനുള്ളിൽ അവകാശപ്പെടാനില്ല.

ഋഷഭ് പന്ത് പരിശീലനത്തിനിടെ. (Picture courtesy X / @DelhiCapitals)
ADVERTISEMENT

ഇത്തവണ പന്ത് തിരിച്ചുവന്നാലും കിരീടം ആഗ്രഹിക്കാൻ പോന്ന ടീം ഡൽഹിക്കില്ലെന്നതാണ് വാസ്തവം. എന്നാൽ പന്തിന് ഈ ഐപിഎൽ നിർണായകമാണ്. ജൂണിൽ ട്വന്റി20 ലോകകപ്പ് വരാനിരിക്കെ, ഐപിഎലിലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാകും പന്തിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണോ എന്ന് ബിസിസിഐ തീരുമാനിക്കുക. സഞ്ജു സാംസൺ മുതൽ യുവതാരം ധ്രുവ് ജുറേൽ വരെ നീളുന്ന വിക്കറ്റ് കീപ്പർ ബാറ്റർമാർ ലോകകപ്പ് ടീമിൽ ഇടംകാത്തിരിക്കുകയാണ്. ഇവരെയെല്ലാം മറികടന്ന് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ എത്തിപ്പെടണമെങ്കിൽ പന്ത് ‘പവർ പന്ത്’ ആയേ മതിയാകൂ.

∙ കമോൺ കിങ്

ട്വന്റി20 ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന വെസ്റ്റിൻഡീസിലും യുഎസിലുമുള്ള പിച്ചുകൾക്ക് വേഗം കുറവായതിനാൽ, ലോകകപ്പ് ടീമിലേക്ക് വിരാട് കോലിയെ പരിഗണിക്കേണ്ടെന്ന് ചീഫ് സിലക്ടർ അജിത് അഗാക്കർ പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പിനു മുൻപും ഏകദിന ലോകകപ്പിനു മുൻപും കോലിയെ ടീമിൽ പരിഗണിക്കേണ്ടതില്ലെന്ന ആവശ്യവുമായി പല സീനിയർ താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ രണ്ടു ലോകകപ്പിലും ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺ നേടി (ഏകദിന ലോകകപ്പിലെ താരവും കോലിയായിരുന്നു) വിമർശകരുടെ വായടപ്പിച്ച കോലി, ഇത്തവണയും അതാവർത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

വിരാട് കോലി. Picture courtesy X / @RCBTweets)

ട്വന്റി20 ലോകകപ്പിനു തൊട്ടുമുൻപ് ഐപിഎൽ നടക്കുന്നതിനാൽ സീസണിലെ പ്രകടനം കോലിക്കു നിർണായകമാണ്. ഐപിഎലിൽ തീർത്തും നിറംമങ്ങിയാൽ ലോകകപ്പിലേക്കുള്ള വഴി കോലിക്കു മുന്നിൽ അടയാനും സാധ്യതയുണ്ട്. മറുവശത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വനിതാ ടീം ഡബ്ല്യുപിഎൽ കിരീടം നേടി കരുത്തുതെളിയിച്ച സാഹചര്യത്തിൽ ഇത്തവണ ഫൈനൽ വരെയെങ്കിലും എത്താൻ പുരുഷ ടീം ബാധ്യസ്ഥരാണ്. ഈ സമ്മർദങ്ങളെല്ലാം നിൽക്കെയാണ് കോലി ഇത്തവണ ഐപിഎലിന് ഇറങ്ങുന്നത്. പക്ഷേ, ആരാധകർ പറയുന്നതു പോലെ ‘അറിയാലോ, ഇത് കോലിയാണ്’.

ADVERTISEMENT

∙ മുംബൈയുടെ സങ്കടം

ഒരുവശത്ത് 5 തവണ കിരീടം നേടിത്തന്ന മുൻ ക്യാപ്റ്റൻ രോഹിത് ശർമ, മറുവശത്ത് തങ്ങൾ വളർത്തിയ, പിന്നീട് ഗുജറാത്ത് ടൈറ്റൻസിന് കന്നിക്കിരീടം നേടിക്കൊടുത്ത പ്രൗഢിയുമായി മടങ്ങിയെത്തിയ ടീമിന്റെ പുതിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, നടുവിൽ പരസ്പരം പോരടിക്കുന്ന ആരാധകരും– മുംബൈ ഇന്ത്യൻസ് ഇത്തവണ ധർമസങ്കടത്തിലാണ്. പുതിയ ക്യാപ്റ്റനെ അവതരിപ്പിച്ചതു മുതൽ ടീമിന്റെ ഓരോ പോസ്റ്റിലും ഹാർദിക്കിനെ തെറിവിളിച്ചും രോഹിത്തിനു ജയ് വിളിച്ചും ആരാധകർ പോരടിക്കുകയാണ്. വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ രോഹിത് തയാറായിട്ടില്ല.

രോഹിത് ശർമ പരിശീലനത്തിനിടെ. (Picture courtesy X / @mipaltan)

ക്യാപ്റ്റനെ മാറ്റിയ ചോദ്യത്തോട് പത്രസമ്മേളനത്തിൽ ഹാർദിക്കും പരിശീലകൻ മാർക് ബൗച്ചറും മൗനം പാലിക്കുകയും ചെയ്തു. ഇതോടെ ടീമിൽ ശീതയുദ്ധം കൊടുംപിരി കൊള്ളുകയാണെന്ന് ഏറക്കുറെ ഉറപ്പായി. 6–ാം കിരീടം തേടിയെത്തുന്ന ടീമിന്റെ പ്രകടനത്തെ ഇതു ബാധിക്കുമോ എന്ന ആശങ്കയും ചിലർക്കുണ്ട്. മുംബൈയുടെ ആദ്യ മത്സരത്തിൽ തന്നെ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിച്ചേക്കും.

∙ കപ്പ് എങ്ങോട്ട്

കടലാസിലെ കരുത്തർ കപ്പടിക്കുന്ന ചരിത്രം ഐപിഎലിനില്ല. ആദ്യ സീസണിൽ താരജാഡകളില്ലാതെ വന്ന രാജസ്ഥാൻ റോയൽസ് കപ്പ് ഉയർത്തിയതു മുതൽ കഴിഞ്ഞ തവണ ‘വയസ്സൻ പടയെന്ന്’ കളിയാക്കൽ നേരിട്ട ചെന്നൈ കിരീടം നേടിയതു വരെ ഉദാഹരണം. ടീം കോംബിനേഷൻ പരിശോധിച്ചാൽ താരസമ്പന്നമായ മുംബൈ ഇന്ത്യൻസും ഓൾറൗണ്ടർമാരുടെ അതിപ്രസരമുള്ള ചെന്നൈ സൂപ്പർ കിങ്സും തന്നെയാണ് കിരീടസാധ്യതയിൽ മുൻപന്തിയിൽ. മിനി ലേലം കൂടി കഴിഞ്ഞതോടെ ‘എന്റർടെയ്ൻമെന്റിൽ’ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്ന് സീസണു മുൻപേ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു വ്യക്തിമാക്കിയിട്ടുണ്ട്. അടിമുടി ഉലഞ്ഞിരിക്കുന്ന ഡൽഹി ക്യാപിറ്റൽസിന് പുതിയ ക്യാപ്റ്റനു കീഴിൽ നിലയുറപ്പിക്കാൻ തന്നെ രണ്ടു സീസൺ ആവശ്യമായി വരും.

ഐപിഎൽ വിജയികൾക്കുള്ള ട്രോഫി. (Picture courtesy X / @IPL)

വിദേശതാരങ്ങളെ വാങ്ങിക്കൂട്ടുന്നതിനിടയിൽ ഇന്ത്യൻ താരങ്ങളെ മറന്ന സൺ റൈസേഴ്സ് ഹൈദരാബാദിനെ രക്ഷിക്കാൻ ‘ഭാഗ്യനായകൻ’ പാറ്റ് കമിൻസ് വിചാരിച്ചാൽ പോലും സാധിക്കണമെന്നില്ല. പ്ലേ ഓഫിനു മുകളിൽ ആഗ്രഹിക്കാനുള്ള കരുത്ത് ലക്നൗ സൂപ്പർ ജയന്റ്സിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുമില്ല. പൊരുതാനുറച്ചുവരുന്ന രാജസ്ഥാൻ റോയൽസിന് ബോളിങ്ങിലെ ദൗർബല്യം തിരിച്ചടിയാകും. കണക്കിൽ കരുത്തരാണെങ്കിലും ഒരു സംസ്ഥാന ടീമിനെപ്പോലും നയിച്ചു പരിചയമില്ലാത്ത ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഗുജറാത്ത് ടൈറ്റൻസ് എങ്ങനെ മുന്നേറുമെന്ന് കാത്തിരുന്നു കാണണം. പഞ്ചാബിന്റെ കാര്യമാണ് പരമകഷ്ടം. ട്വന്റി20 സ്പെഷലിസ്റ്റുകളും ഐപിഎൽ വമ്പൻമാരും കയ്യും കണക്കുമില്ലാതെ കാശെറിയാൻ തയാറായ മാനേജ്മെന്റും ഉണ്ടായിട്ടും ഒരു ടീമെന്ന നിലയിൽ പഞ്ചാബ് ഇപ്പോഴും പരിധിക്കുപുറത്താണ്.

∙ ലാസ്റ്റ് ബെൽ

നാൽപത്തിരണ്ടുകാരനായ എം.എസ്.ധോണി മുതൽ മുപ്പത്തിയാറുകാരനായ രോഹിത് ശർമയ്ക്കു വരെ ഈ ഐപിഎൽ യാത്രയയപ്പ് സീസണായേക്കാം. പ്രായം കണക്കിലെടുത്താണ് ധോണി ഐപിഎൽ മതിയാക്കുന്നതെങ്കിൽ വരുന്ന ലോകകപ്പോടെ ട്വന്റി20 മതിയാക്കാൻ രോഹിത് നേരത്തെ ആലോചിച്ചിരുന്നു. അതിനു പിന്നാലെ മുംബൈ ഇന്ത്യൻസിലെ ക്യാപ്റ്റൻസി വിവാദം കൂടി വന്ന സാഹചര്യത്തിൽ രോഹിത് ഇനി ഐപിഎലിൽ തുടർന്നേക്കിലെന്നും റിപ്പോർട്ടുകളുണ്ട്. മുപ്പത്തിയെട്ടുകാരൻ ശിഖർ ധവാൻ, നൽപത്തിയൊന്നുകാരൻ അമിത് മിശ്ര, നാൽപതുകാരൻ ഫാഫ് ഡുപ്ലെസി, മുപ്പത്തിയൊൻപതുകാരായ വൃദ്ധിമാൻ സാഹ, മുഹമ്മദ് നബി, ദിനേശ് കാർത്തിക് തുടങ്ങിയവർക്കെല്ലാം ഈ ഐപിഎൽ ഫെയർവെൽ സീസണാകാനുള്ള സാധ്യതയുണ്ട്.

സൂര്യകുമാർ യാദവ്. (Photo by Money SHARMA / AFP)

∙ ഇൻജറി ടൈം

പരുക്കുമൂലം ഇത്തവണത്തെ ഐപിഎൽ നഷ്ടപ്പെടുന്ന പ്രമുഖരുടെ എണ്ണവും കുറവല്ല. ചെന്നൈ താരങ്ങളായ ഡെവൻ കോൺവേ, മതീഷ പതിരാന, മുംബൈയുടെ സൂര്യകുമാർ യാദവ്, ദിൽഷൻ മധുഷങ്ക, ജേസൻ ബെഹ്റൻഡോർഫ്, ഡൽഹിയുടെ ലുൻഗി എൻഗിഡി, ഹാരി ബ്രൂക്ക്, കൊൽക്കത്തയുടെ ജേസൻ റോയ്, ലക്നൗവിന്റെ മാർക് വുഡ്, രാജസ്ഥാന്റെ പ്രിസിദ്ധ് കൃഷ്ണ തുടങ്ങി ലിസ്റ്റ് നീളുന്നു. ഇവരിൽ പലർക്കും ടൂർണമെന്റ് പൂർണമായി നഷ്ടപ്പെടും. ചിലർ രണ്ടാം പകുതിയോടെ ടീമിനൊപ്പം ചേരും.

∙ പയ്യൻസ് റെഡി

എല്ലാ വർഷത്തെയും പോലെ ഒരുപിടി യുവതാരങ്ങൾ ഇത്തവണത്തെ ഐപിഎലിലും ചുവടുറപ്പിക്കാൻ എത്തുന്നുണ്ട്. ചെന്നൈ താരം സമീർ റിസ്‌വി, ഹൈദരാബാദിന്റെ അഭിഷേക് ശർമ, ഡൽഹിയുടെ കുമാർ കുശാഗ്ര, ലക്നൗവിന്റെ അർഷിൻ കുൽക്കർണി, ബെംഗളൂരുവിന്റെ യഷ് ദയാൽ, പഞ്ചാബിന്റെ ശശാങ്ക് സിങ്, ഗുജറാത്തിന്റെ റോബിൻ മിൻസ് എന്നിവരാണ് പട്ടികയിൽ പ്രധാനികൾ. ഇതിൽ ചിലർക്കിത് അരങ്ങേറ്റ സീസണാണെങ്കിൽ ചിലർ കഴിഞ്ഞ ഏതാനും സീസണുകളായി ടീമുകൾക്കൊപ്പമുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇവർക്കെല്ലാം ഐപിഎൽ കരാർ നേടിക്കൊടുത്തത്. ട്വന്റി20 ലോകകപ്പ് വരാനിരിക്കെ, ഐപിഎലിൽ മികവുതെളിയിക്കാനായാൽ ചിലരെങ്കിലും ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിക്കപ്പെട്ടേക്കും.

English Summary:

Countdown to IPL Glory: Legends, New Stars, and the Battle for the Blue Jersey