പൂരം!.. എത്രകണ്ടാലും പുതുമചോരാത്ത ദൃശ്യവിരുന്ന്. ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശമായ ഐപിഎൽ പൂരവും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. ഓരോ വർഷം കഴിയുന്തോറും ആരാധകരെ കൂടുതൽ കൂടുതൽ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു അത്. 2008ൽ തിരിതെളിഞ്ഞ്, ഇന്ന് മധുരപ്പതിനേഴിൽ എത്തിനിൽക്കുന്ന ഈ ക്രിക്കറ്റ് മഹോത്സവത്തിന് പറയാൻ ഒട്ടേറെ കഥകളുണ്ട്. മത്സര ബാറ്റിങ് വെടിക്കെട്ടും ആരാധകരുടെ ആർപ്പുവിളികളുടെ ശിങ്കാരി മേളവും ഇഴുകിച്ചേർന്ന ആ കഥകളിൽ ചിലതിലൂടെ... കഴിഞ്ഞ 16 ഐപിഎൽ സീസണുകളിൽ അവിസ്മരണീയ പ്രകടനങ്ങളിലൂടെ കാഴ്ചയുടെ വർണവിസ്മയം തീർത്ത താരങ്ങളെയും ടീമുകളെയും അടുത്തറിയാം... 16 വർഷങ്ങൾക്ക് മുൻപ്, അന്നത്തെ ക്രിക്കറ്റ് മഹാരഥന്മാരായിരുന്ന സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരെയൊക്കെ മുൻനിർത്തിയാണ് ഐപിഎലിന് തിരശീല ഉയർന്നത്. അന്നുമുതൽ ഇന്നുവരെ ഇന്ത്യൻ ക്രിക്കറ്റിലെയും ലോക ക്രിക്കറ്റിലെയും ഒട്ടേറെ മഹാരഥൻമാർ ഐപിഎലിൽ തങ്ങളുടെ പേരുകൾ സുവർണ ലിപികളിൽ എഴുതിച്ചേർത്തിട്ടുണ്ടെങ്കിലും, ആ പേരുകൾക്കെല്ലാം ഇടയിൽ ഏറ്റവും ശക്തമായി തെളിഞ്ഞുനിൽക്കുന്നത് 3 പേരുകളാണെന്ന് നിസ്സംശയം പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൂരം!.. എത്രകണ്ടാലും പുതുമചോരാത്ത ദൃശ്യവിരുന്ന്. ഇന്ത്യൻ ക്രിക്കറ്റിന്റെ ആവേശമായ ഐപിഎൽ പൂരവും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. ഓരോ വർഷം കഴിയുന്തോറും ആരാധകരെ കൂടുതൽ കൂടുതൽ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു അത്. 2008ൽ തിരിതെളിഞ്ഞ്, ഇന്ന് മധുരപ്പതിനേഴിൽ എത്തിനിൽക്കുന്ന ഈ ക്രിക്കറ്റ് മഹോത്സവത്തിന് പറയാൻ ഒട്ടേറെ കഥകളുണ്ട്. മത്സര ബാറ്റിങ് വെടിക്കെട്ടും ആരാധകരുടെ ആർപ്പുവിളികളുടെ ശിങ്കാരി മേളവും ഇഴുകിച്ചേർന്ന ആ കഥകളിൽ ചിലതിലൂടെ... കഴിഞ്ഞ 16 ഐപിഎൽ സീസണുകളിൽ അവിസ്മരണീയ പ്രകടനങ്ങളിലൂടെ കാഴ്ചയുടെ വർണവിസ്മയം തീർത്ത താരങ്ങളെയും ടീമുകളെയും അടുത്തറിയാം...

16 വർഷങ്ങൾക്ക് മുൻപ്, അന്നത്തെ ക്രിക്കറ്റ് മഹാരഥന്മാരായിരുന്ന സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരെയൊക്കെ മുൻനിർത്തിയാണ് ഐപിഎലിന് തിരശീല ഉയർന്നത്. അന്നുമുതൽ ഇന്നുവരെ ഇന്ത്യൻ ക്രിക്കറ്റിലെയും ലോക ക്രിക്കറ്റിലെയും ഒട്ടേറെ മഹാരഥൻമാർ ഐപിഎലിൽ തങ്ങളുടെ പേരുകൾ സുവർണ ലിപികളിൽ എഴുതിച്ചേർത്തിട്ടുണ്ടെങ്കിലും, ആ പേരുകൾക്കെല്ലാം ഇടയിൽ ഏറ്റവും ശക്തമായി തെളിഞ്ഞുനിൽക്കുന്നത് 3 പേരുകളാണെന്ന് നിസ്സംശയം പറയാം. 

ഐപിഎലിന്റെ പിറവി മുതൽ ഇന്നുവരെയുള്ള എല്ലാ സീസണുകളുടെയും ഭാഗമായിരുന്ന ആ മൂവർ സംഘം; എം.എസ്.ധോണി, രോഹിത് ശർമ, വിരാട് കോലി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് സമാനമായി ഇത്തവണത്തെ ഐപിഎൽ സീസണിനോട് അനുബന്ധിച്ചും ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നതും ഈ 3 പേരുകൾ തന്നെയാണ്.

ADVERTISEMENT

ഐപിഎൽ ടീമുകളിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ടീമുകളിൽ മുൻനിരയിലാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ സ്ഥാനം. അതിന്റെ കാരണം ഒരേ ഒരു പേരാണ്. ആരാധകർ സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന സാക്ഷാൽ എം.എസ്. ധോണി. പ്രായം 42ൽ എത്തിയിട്ടും ഐപിഎൽ മത്സരങ്ങളോട് വിടപറയാനാകാതെ ധോണിയെ പിടിച്ചു നിർത്തുന്നതും ഇതേ ആരാധകർ തന്നെയാണ്. എന്നാൽ, മുൻപത്തേതു പോലെ ഇത്തവണ ക്യാപ്റ്റന്റെ കുപ്പായത്തിലാകില്ല തല ടീമിനൊപ്പം ഉണ്ടാവുക. നായകന്റെ ഉത്തരവാദിത്തങ്ങൾ ഋതുരാജ് ഗെയ്ക്‌വാദിന് കൈമാറിയ ധോണി ഇനി എത്രകാലം ടീമിന് ഒപ്പമുണ്ടാകുമെന്നത് ആരാധകരുടെ മുന്നിലെ വലിയ ചോദ്യമാണ്.

രോഹിത് ശർമ, ദിനേശ് കാർത്തിക്, വിരാട് കോലി, എം.എസ്.ധോണി (Picture courtesy X /@IPL)

ഐപിഎലിൽ ആകെ 212 മത്സരങ്ങളിലാണ് ധോണി സിഎസ്കെയുടെ നായകസ്ഥാനത്തുണ്ടായിരുന്നത്. ഇതിൽ 128 മത്സരങ്ങളിലും ടീമിനെ വിജയിപ്പിക്കാനും അതിലൂടെ 5 കിരീടങ്ങൾ ടീമിന് സമ്മാനിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇടക്കാലത്ത് 2 വർഷം വിലക്ക് നേരിട്ടപ്പോൾ ശിഥിലമായിപ്പോയ ടീമിനെ വീണ്ടും കൂട്ടിയോജിപ്പിച്ച് ചാംപ്യൻമാരുടെ സംഘമാക്കി മാറ്റിയതും ധോണിയുടെ തന്നെ നേതൃത്വത്തിലായിരുന്നു. ഏറ്റവും കുറഞ്ഞത് ഇനി ഒരു സീസണിൽക്കൂടിയെങ്കിലും കളത്തിലിറങ്ങാനുള്ള യൗവനം ധോണിയിൽ ബാക്കിയുണ്ടെന്നാണ് ആരാധക പക്ഷം... ടീം മാനേജ്മെന്റിന്റെ ആഗ്രഹവും...

Manorama Online Creative

ചെന്നൈ ടീമിനെ പോലെത്തന്നെ  ആരാധക സമ്പത്തിൽ അതിസമ്പന്നമായ ടീമാണ് മുംബൈ ഇന്ത്യൻസ്. ആദ്യകാലത്ത് സച്ചിന്റെ മുംബൈ എന്നാണ് ഈ ടീം അറിയപ്പെട്ടിരുന്നതെങ്കിൽ, കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി മുംബൈ ഇന്ത്യൻസ് എന്നാൽ ഹിറ്റ്മാന്റെ ടീം എന്നാണ് അറിയപ്പെടുന്നത്. 2013ൽ രോഹിത് നായകന്റെ കുപ്പായം അണിഞ്ഞതോടെയാണ് ടീമിന്റെ കപ്പ് വരൾച്ചയ്ക്ക് അറുതിയായത്. നായകനായി അവരോധിതനായ ആദ്യ സീസണിൽ തന്നെ ടീമിനെ ചാംപ്യൻപട്ടത്തിലേക്ക് നയിച്ച നായകൻ. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മുംബൈയുടെ യാത്ര വിവാദങ്ങളുടെ ട്രാക്കിലാണ്. നായക സ്ഥാനത്തു നിന്ന് രോഹിത്തിനെ ഒഴിവാക്കി ഹാർദിക് പാണ്ഡ്യയെ നിയമിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആരാധകരുടെ അപ്രീതിക്ക് ഇടയാക്കിയത്.

Manorama Online Creative

കഴിഞ്ഞ 10 സീസണുകൾക്കിടയിൽ ടീമിന് 5 കിരീടങ്ങൾ സമ്മാനിച്ച നായകനെ ആ സ്ഥാനത്തുനിന്ന് മാറ്റുന്നത് കുറച്ചുകൂടി നല്ലരീതിയിൽ വേണമെന്നായിരുന്നു ആരാധകപക്ഷം. എന്നാൽ, ഇതെല്ലാം ക്രിക്കറ്റിൽ സ്വാഭാവികമാണെന്നും ‘തലമുറ മാറ്റം’ അനിവാര്യമാണെന്നുമാണ് ടീം മാനേജ്മെന്റ് പറയുന്നത്. ഇതിനിടയിലെല്ലാം രോഹിത് പാലിച്ച മൗനം, പല ചർച്ചകൾക്കും വഴിമരുന്നിട്ടിരുന്നു. എന്നാൽ, എല്ലാറ്റിനുമൊടുവിൽ അദ്ദേഹം മുംബൈ ടീമിനൊപ്പം പരിശീലനം ആരംഭിച്ചതോടെയാണ് ആരാധകർ കുറച്ചെങ്കിലും ശാന്തരായത്...

Manorama Online Creative
ADVERTISEMENT

ഐപിഎലിന് ആദ്യമായി തിരിതെളിഞ്ഞ 2008 മുതൽ ഇത്തവണത്തെ 17–ാം സീസൺ വരെ ഒരു ടീമിനെ മാത്രം പ്രതിനിധീകരിച്ച ഒരൊറ്റ താരം മാത്രമാണുള്ളത്. അത് സാക്ഷാൽ കിങ് കോലിയാണ്. 2008ൽ റോയൽ ചാലഞ്ചേഴ്സിന്റെ ഭാഗമായ കോലി ഇത്തവണയും പാഡണിയുന്നത് അതേ ടീമിനുവേണ്ടിത്തന്നെയാണ്. എന്നാൽ, ഇത്ര വർഷവും കിങ് കോലിയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും കപ്പിൽ മുത്തമിടാൻ ഒരിക്കൽ പോലും അവർക്ക് സാധിച്ചിട്ടില്ല. കളിക്കളത്തിൽ 18 അടവും പയറ്റിക്കഴിഞ്ഞതോടെ കളത്തിനും പുറത്താണ് ഇത്തവണ റോയൽസിന്റെ പ്രതീക്ഷ. ഇതിനായി അവർ ന്യൂമറോളജിയെ കൂട്ടുപിടിച്ച് ടീമിന്റെ പേരുതന്നെയാണ് മാറ്റിയിരിക്കുന്നത്.

Manorama Online Creative

കഴിഞ്ഞ 16 സീസണുകളിലും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നായിരുന്നു പേരെങ്കിൽ ഇത്തവണ അത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു എന്നാണ് അവർ മാറ്റിപ്പിടിച്ചിരിക്കുന്നത്. വനിതാ ലീഗിൽ തങ്ങളുടെ ടീം സ്വന്തമാക്കിയ കിരീട നേട്ടം ഇത്തവണത്തെ ഐപിഎലിൽ പുരുഷ ടീമും ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകരും ടീം മാനേജ്മെന്റും. ഏറെ പ്രത്യേകിച്ച് കോലിയുടെ ഐപിഎൽ കരിയർ അവസാനലാപ്പിൽ ആയതിനാൽ, അദ്ദേഹത്തിനായി ഒരു ഐപിഎൽ‍ കിരീടം എന്ന ആഗ്രഹവും ശക്തമാണ്...

Manorama Online Creative

16 സീസൺ പിന്നിട്ട ഐപിഎൽ യാത്രയിൽ മലയാളികളുടെ സ്വന്തം താരവും രാജസ്ഥാൻ റോയൽസിന്റെ നായകനുമായ സഞ്ജു സാംസണിന് മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമുണ്ട്. ഐപിഎലിന്റെ ചരിത്രത്തിൽ ക്യാപ്റ്റന്റെ കുപ്പായത്തിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചറി നേടിയിട്ടുള്ള ഏക താരം സഞ്ജു സാംസൺ ആണ്. 2021ൽ പഞ്ചാബ് കിങ്സിനെതിരെ ആയിരുന്നു സഞ്ജുവിന്റെ മിന്നും പ്രകടനം. 119 റൺസാണ് അന്ന് രാജസ്ഥാൻ നായകൻ അടിച്ചുകൂട്ടിയത്.

Manorama Online Creative

സഞ്ജു ആദ്യ  മത്സരത്തിൽ സെഞ്ചറിയാണ് നേടിയതെങ്കിൽ, നായകനായി എത്തിയ ആദ്യ സീസണിൽ തന്നെ ടീമിനെ ചാംപ്യൻപട്ടം അണിയിച്ച നായകൻമാരുമുണ്ട് ഐപിഎൽ ചരിത്രത്തിൽ. ഒന്നും രണ്ടുമല്ല, മൂന്നു പേർക്കാണ് ഈ നേട്ടം സ്വന്തമായിട്ടുള്ളത്. ഇതിൽ ഒന്നാമത്തെ പേര് സാക്ഷാൽ ഷെയ്ൻ വോണിന്റേതാണ്. ഐപിഎലിന്റെ കന്നിക്കിരീടം രാജസ്ഥാൻ റോയൽസിന് സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം ഈ പട്ടികയിൽ ഇടം നേടിയത്. രണ്ടാമൻ സാക്ഷാൽ ഹിറ്റ്മാനാണ്. 2013ൽ മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനം ഏറ്റെടുത്ത സീസണിൽ തന്നെ അദ്ദേഹം ടീമിന് ആദ്യ കിരീടം സമ്മാനിച്ചു. പട്ടികയിലെ മൂന്നാമൻ ഹാർദിക് പാണ്ഡ്യയാണ്. ഗുജറാത്ത് ടൈറ്റൻസ് ഐപിഎലിൽ അവതരിച്ച ആദ്യ സീസണിൽ(2022) തന്നെ അദ്ദേഹം ടീമിനെ കപ്പിൽ മുത്തം വയ്പ്പിച്ചു.

Manorama Online Creative
ADVERTISEMENT

ആകെ 16 കിരീടങ്ങൾ. ഇതിൽ ധോണി 5, രോഹിത്ത് 5. ഇരുവരുംകൂടി ആകെ 10. മറ്റെല്ലാവരും കൂടി വെറും ആറ്. ഐപിഎൽ നായകസ്ഥാനങ്ങളിൽ നിന്ന് ധോണിയും രോഹിത്തും മാറിയതോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന രസകരമായ കണക്കാണിത്. എന്നാൽ ഇവരുടെ പേരിൽ ഐപിഎലിൽ ഇതിലും രസകരമായ ഒട്ടേറെ കണക്കുകളുണ്ട്.

Manorama Online Creative

ഹിറ്റ് ബാറ്ററായ ക്യാപ്റ്റൻ കൂൾ ധോണി ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയിട്ടുള്ളത് അദ്ദേഹത്തിന്റെ കീപ്പിങ് മികവുകൊണ്ടാകും. ആരെയും അദ്ഭുതപ്പെടുത്തുന്ന ചടുലതയോടെയാണ് അദ്ദേഹം വിക്കറ്റ് കാക്കുന്നത്. ഐപിഎലിൽ വിക്കറ്റ്കീപ്പർ എന്ന നിലയിലെ ഒന്നാം സ്ഥാനവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. 180 പുറത്താക്കലുകളാണ് ഐപിഎലിൽ ധോണി എന്ന വിക്കറ്റ്‌കീപ്പറിന്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നത്. ഇതിൽ 138 ക്യാച്ചുകളും 42 സ്റ്റംപിങ്ങുകളും ഉൾപ്പെടും.

Manorama Online Creative

എന്നാൽ, ഐപിഎലിൽ ഏറ്റവും അധികം സെഞ്ചറികൾ സ്വന്തമാക്കിയിട്ടുള്ള വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡ് കെ.എൽ.രാഹുലിന്റെ പേരിലാണ്. 4 സെഞ്ചറികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഹിറ്റ്മാൻ രോഹിത്തിന്റെ പേരിലുള്ളത് വളരെ രസകരമായ ഒരു റെക്കോർഡാണ്. ഐപിഎലിൽ ബാറ്ററായി എത്തിയ 50, 100, 150, 200 എന്നീ മത്സരങ്ങളിലെല്ലാം 50 റൺസിന് മുകളിൽ സ്കോർ ചെയ്തിട്ടുള്ള ഏക താരമാണ് രോഹിത്. ഇത്തവണത്തെ സീസണിൽ അദ്ദേഹം 250 മത്സരങ്ങൾ പൂർത്തിയാക്കും. ആ മത്സരത്തിലും ഹിറ്റ്മാന്‍ 50ന് മുകളിൽ ഹിറ്റ് ചെയ്യുമോ എന്നാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

Manorama Online Creative

ഏറ്റവും അധികം ഐപിഎൽ കിരീട നേട്ടം സ്വന്തമായുള്ള താരവും രോഹിത് ശർമ തന്നെയാണ്. രോഹിത്തിന് പുറമേ അമ്പാട്ടി റായിഡുവും 6 കിരീട നേട്ടവുമായി ഈ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. രോഹിത്തിന്റെ ആദ്യ കിരീട നേട്ടം 2009ൽ, ഐപിഎലിന്റെ രണ്ടാം സീസണിൽ ആയിരുന്നു. അന്ന് രോഹിത് ഡെക്കാൻ ചാർജേഴ്സിന്റെ ഉപനായകൻ ആയിരുന്നു. പിന്നീടുള്ള 5 കിരീട നേട്ടവും മുംബൈ ഇന്ത്യൻസ് നായകൻ എന്ന നിലയിലായിരുന്നു.

Manorama Online Creative

ഐപിഎലിൽ ഏറ്റവും കൂടുതൽ സെഞ്ചറി എന്ന റെക്കോർഡ്, രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ചറികളുടെ കളിത്തോഴനായ സാക്ഷാൽ കിങ് കോലിയുടെ പേരിൽ തന്നെയാണ്. 7 സെഞ്ചറികളാണ് അദ്ദേഹം ഇതിനോടകം അടിച്ചുകൂട്ടിയിട്ടുള്ളത്. ഒരു സീസണിൽ നിന്ന് ഏറ്റവുംകൂടുതൽ റൺസ് എന്ന നേട്ടവും കോലിയുടെ പേരിൽ തന്നെയാണ്. 2016ൽ ഐപിഎൽ ഒൻപതാം സീസണിൽ അദ്ദേഹം അടിച്ചുകൂട്ടിയത് 973 റൺസാണ്. കോലിയുടെ നേട്ടം മറികടക്കാനോ ഒരു സീസണിൽ നിന്ന് ഒറ്റയ്ക്ക് 1000 റൺസ് എന്ന നേട്ടത്തിലേക്ക് എത്താനോ മറ്റ് ഒരു താരത്തിനും ഇതുവരെയും കഴിഞ്ഞിട്ടില്ല.

Manorama Online Creative

ഐപിഎലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ 175* റൺസാണ്. 2013ൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് വേണ്ടി ക്രിസ്  ഗെയ്‌ലായിരുന്നു ആ ബാറ്റിങ് വെടിക്കെട്ട് നടത്തിയത്. പുണെ വാരിയേഴ്സിനെതിരെ വെറും 66 ബോളുകൾ മാത്രം നേരിട്ടുകൊണ്ടാണ് അദ്ദേഹം പുറത്താകാതെ 175 റൺസ് സ്വന്തമാക്കിയത്. മത്സരത്തിൽ ബാംഗ്ലൂർ ടീം 130 റൺസിനാണ് പുണെ ടീമിനെ പരാജയപ്പെടുത്തിയത്.

Manorama Online Creative

ഐപിഎലിന്റെ ചരിത്രത്തിൽ 2000ൽ അധികം റൺസും 100ൽ ഏറെ വിക്കറ്റുകളും സ്വന്തമാക്കി, എറ്റവും മികച്ച ഓൾറൗണ്ടറായി തുടരുന്നത് ചെന്നൈയുടെ സ്വന്തം രവീന്ദ്ര ജഡേജയാണ്. പഞ്ചാബിന്റെ നായകൻ ശിഖർ ധവാന്റെ പേരിലുമുണ്ട് ചില അപൂർവ നേട്ടങ്ങൾ. 9 സീസണുകളിലാണ് ധവാന്റെ ബാറ്റിൽ നിന്ന് 400ൽ അധികം റൺസ് പിറന്നിട്ടുള്ളത്. ഐപിഎലിൽ ഏറ്റവും അധികം ബൗണ്ടറികൾ (ഫോർ) പിറന്നിട്ടുള്ളതും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്നു തന്നെയാണ്. ഇതിനോടകം 750 ഫോറുകളാണ് അദ്ദേഹം തല്ലിക്കൂട്ടിയിട്ടുള്ളത്.

Manorama Online Creative

ഐപിഎലിലെ ഏറ്റവും വേഗമേറിയ 50 റൺസ് നേട്ടം എന്ന റെക്കോർഡ് രാജസ്ഥാൻ റോയൽസിന്റെ യുവതാരം യശസ്വി ജയ്സ്വാളിന്റെ പേരിലാണ്. 2023ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ കേവലം 13 ബോളുകൾ നേരിട്ടുകൊണ്ടാണ് അദ്ദേഹം 50 റൺസ് പിന്നിട്ടത്. ആ മത്സരത്തിൽ പുറത്താകാതെ 98 റൺസ് നേടിയ യശസ്വി കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 

Manorama Online Creative

എന്നാൽ, ഒരു സിക്സറിന്റെ പോലും അകമ്പടിയില്ലാതെ ഏറ്റവും വേഗത്തിൽ 50 റൺസ് പിന്നിട്ട റെക്കോർഡ് ശുഭ്മൻ ഗില്ലിന്റെ പേരിലാണ്. 2023ൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 22 പന്തുകളിൽ നിന്നാണ് ഗുജറാത്ത് ടൈറ്റൻസിനുവേണ്ടി ഗിൽ 50 റൺസ് പിന്നിട്ടത്. ഐപിഎൽ പ്ലേഓഫ് മാച്ചുകളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഗില്ലിന്റെ പേരിൽ തന്നെയാണ്. 2023ൽ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 129 റൺസാണ് ഗില്ലിനെ ഈ റെക്കോർഡിന് അവകാശിയാക്കിയത്.

Manorama Online Creative

ഓരോ ബോളും ചങ്കിടിപ്പോടെ കാണേണ്ട ഐപിഎലിൽ കേവലം ഒരു റൺ മാർജിനിൽ വിജയികളെ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് ഒന്നും രണ്ടും തവണയല്ല, മറിച്ച് 12 കളികളിലാണ്. 10 തുടർച്ചയായ വിജയങ്ങൾ എന്ന നേട്ടത്തിലൂടെ ഐപിഎൽ റെക്കോർഡ് നേടിയിട്ടുള്ള ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 2014–15 സീസണുകളിലായി ആയിരുന്നു കെകെആറിന്റെ ഈ മികച്ച പ്രകടനം.

English Summary:

A Journey Through Indian Premier League(IPL)'s Sixteen Spectacular Seasons