ചാംപ്യൻമാർക്കൊത്ത കളി പുറത്തെടുത്ത ചെന്നൈയ്ക്ക് 17–ാം സീസണിലും വിജയത്തുടക്കം. ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ചെന്നൈയ്ക്ക് വെല്ലുവിളിയാകുന്ന സ്കോർ പടുത്തുയർത്താൻ അവർക്കായില്ല. ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും ചെന്നൈ ക്ലാസ് തെളിയിച്ചപ്പോൾ, കോലിയും കൂട്ടരും

ചാംപ്യൻമാർക്കൊത്ത കളി പുറത്തെടുത്ത ചെന്നൈയ്ക്ക് 17–ാം സീസണിലും വിജയത്തുടക്കം. ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ചെന്നൈയ്ക്ക് വെല്ലുവിളിയാകുന്ന സ്കോർ പടുത്തുയർത്താൻ അവർക്കായില്ല. ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും ചെന്നൈ ക്ലാസ് തെളിയിച്ചപ്പോൾ, കോലിയും കൂട്ടരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാംപ്യൻമാർക്കൊത്ത കളി പുറത്തെടുത്ത ചെന്നൈയ്ക്ക് 17–ാം സീസണിലും വിജയത്തുടക്കം. ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ചെന്നൈയ്ക്ക് വെല്ലുവിളിയാകുന്ന സ്കോർ പടുത്തുയർത്താൻ അവർക്കായില്ല. ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും ചെന്നൈ ക്ലാസ് തെളിയിച്ചപ്പോൾ, കോലിയും കൂട്ടരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാംപ്യൻമാർക്കൊത്ത കളി പുറത്തെടുത്ത ചെന്നൈയ്ക്ക് 17–ാം സീസണിലും വിജയത്തുടക്കം. ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും ചെന്നൈയ്ക്ക് വെല്ലുവിളിയാകുന്ന സ്കോർ പടുത്തുയർത്താൻ അവർക്കായില്ല. ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും ചെന്നൈ ക്ലാസ് തെളിയിച്ചപ്പോൾ, കോലിയും കൂട്ടരും പതറിവീണു. പുതിയ ക്യാപ്റ്റനു കീഴിൽ ആറാം കിരീടനേട്ടം അസാധ്യമല്ലെന്ന തോന്നലാണ് ഉദ്ഘാടന മത്സരത്തിൽ തന്നെ ചെന്നൈ ടീം ആരാധകർക്ക് സമ്മാനിച്ചത്.

∙ കൂളായി ധോണി, മനം നിറഞ്ഞ് ആരാധകർ

ADVERTISEMENT

ക്യാപ്റ്റന്റെ കുപ്പായം ഇല്ലെങ്കിലും, ഇന്നലെയും ചെന്നൈ ടീമിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം എം.എസ്. ധോണി ആയിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയില്ലെങ്കിലും വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനവുമായി, ധോണിയെന്ന ‘ചെറുപ്പക്കാരൻ’ തെളിഞ്ഞുനിന്നു. ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചതോടെ ധോണി ഇംപാക്ട് പ്ലെയർ എന്ന നിലയിലേക്ക് മാറുമോ എന്ന ആരാധകരുടെ ആശങ്കയും അസ്ഥാനത്തായി. കരിയറിന്റെ തുടക്കകാലത്തേതിന് സമാനമായി നീട്ടിവളർത്തിയ മുടിയുമായി കളംനിറഞ്ഞ ധോണി ആരാധകരുടെ മനംനിറച്ചു.

വൈഡുകളുടെ പൂരം

ടൂർണമെന്റിലെ ആദ്യ ബോൾ, സ്ട്രൈക്കിങ് എഡ്ജിൽ വിരാട് കോലി, ആവേശത്തോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ ദീപക് ചാഹറിന്റെ കയ്യിൽ നിന്ന് പുറപ്പെട്ട പന്ത് നന്നായി ബൗൺസ് ചെയ്തെങ്കിലും വൈഡ് ലൈൻ മറികടന്നുപോയി. എന്നാൽ, ആദ്യത്തെ കൈപ്പിഴയ്ക്ക് പരിഹാരമെന്ന നിലയിൽ 3 ഡോട് ബോളുകൾ ഉൾപ്പെട്ട ഓവറിൽ ആകെ 7 റൺസ് മാത്രമാണ് ചാഹർ വിട്ടുനൽകിയത്. എന്നാൽ, പിന്നീട് മത്സരത്തിലാകെ ചാഹറും കൂട്ടരും ചേർന്ന് എറിഞ്ഞുകൂട്ടിയത് 10 വൈഡുകൾ.

∙ ബെംഗളൂരുവിനെ തകർത്ത് മുസ്തഫിസുർ

ആദ്യ 4 ഓവറുകളിൽ വിക്കറ്റ് നഷ്ടമില്ലാതെ 37 റൺസ് എന്ന നിലയിൽ മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന ബെംഗളൂരുവിന് തിരിച്ചടി നേരിട്ടുതുടങ്ങിയത് അഞ്ചാം ഓവറിൽ പന്തെറിയാൻ മുസ്തഫിസുർ റഹ്മാൻ എത്തിയതോടെയാണ്. 22 പന്തിൽ 35 റൺസ് എന്ന മികച്ച ഫോമിൽ ബാറ്റ് വിശിക്കൊണ്ടിരുന്ന ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലെസിയെ  രചിൻ രവീന്ദ്രയുടെ കയ്യിൽ എത്തിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിയാൻ തുടങ്ങിയത്. പിന്നീട് അതേ ഓവറിലെ അവസാന പന്തിൽ രജത് പാട്ടിദാറിനെ വിക്കറ്റ് കീപ്പർ എം.എസ്.ധോണിയുടെ കയ്യിലും എത്തിച്ചതോടെ ബെംഗളൂരു അപകടം മണത്തുതുടങ്ങി. പിന്നീട് 12–ാം ഓവറിലാണ് മുസ്തഫിസുർ വീണ്ടും ആഞ്ഞടിച്ചത്. രണ്ടാം പന്തിൽ വിരാട് കോലിയെയും നാലാം പന്തിൽ കാമറൂൺ ഗ്രീനിനെയും പുറത്താക്കിയതോടെ ബെംഗളൂരു മുന്നേറ്റത്തിന് പൂർണമായും താളംതെറ്റി.

മുസ്തഫിസൂർ റഹ്മാൻ (Photo by R.Satish BABU / AFP) /

ചെന്നൈയിൽ ബെംഗളൂരുവിനാണ് മുസ്തഫിസുർ പണി കൊടുത്തതെങ്കിൽ, അദ്ദേഹത്തിന്റെ രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ തകർന്ന് തരിപ്പണമായത് ടീം ഇന്ത്യയാണ്. 2015 ജൂണിൽ ഇന്ത്യൻ ടീം നടത്തിയ ബംഗ്ലദേശ് പര്യടത്തിലായിരുന്നു സംഭവം. കന്നി മത്സരത്തിനിറങ്ങിയ മുസ്തഫിസുർ അന്ന് സ്വന്തമാക്കിയത് ടീം ഇന്ത്യയുടെ 5 വിക്കറ്റുകളാണ്. ഒപ്പം പ്ലയർ ഓഫ് ദ് മാച്ച് പുരസ്കാരവും. തുടർന്നു നടന്ന മത്സരത്തിലും മുസ്തഫിസുർ തന്നെയായിരുന്നു കളിയിലെ താരം. അന്ന് ഇന്ത്യയുടെ 6 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. 3 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ നേടിയ മുസ്തഫിസുർ തന്നെയായിരുന്നു പരമ്പരയിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമൻ.

ADVERTISEMENT

∙ മടങ്ങിവരവിൽ മിന്നിക്കത്താതെ കോലി

കുറച്ചു മാസങ്ങളായി സ്വകാര്യ ആവശ്യങ്ങളുടെ പേരിൽ ക്രിക്കറ്റ് മൈതാനങ്ങളിൽ നിന്ന് വിട്ടു നിന്ന കോലിയുടെ മിന്നും പ്രകടനം പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. 20 പന്തുകളിൽ നിന്ന് 21 റൺസ് നേടിയെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഷോട് പിറന്നത് ഒരിക്കൽ മാത്രമാണ്. പത്താം ഓവറിൽ കോലിയുടെ ബാറ്റിൽ നിന്ന് ഉയർന്ന സിക്സർ (82 മീറ്റർ) മാത്രമായിരുന്നു കിങ്ങിന്റെ പ്രകടന മികവായി എടുത്തുപറയാൻ ഉണ്ടായിരുന്നത്. ആ സിക്സർ നേട്ടത്തിലൂടെ ഐപിഎൽ ചരിത്രത്തിൽ ഏതെങ്കിലും 2 ടീമുകൾക്ക് എതിരെ 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യതാരമായും അദ്ദേഹം മാറി. മുൻപ് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് അദ്ദേഹം 1000 റൺസ് പൂർത്തിയാക്കിയിട്ടുള്ളത്.

ഫാഫ് ഡുപ്ലെസി ബാറ്റിങ്ങിനിടെ (Photo by R.Satish BABU / AFP)

∙ തിളങ്ങി ഡുപ്ലെസി, നിരാശരാക്കി മുൻനിര

ആദ്യം ബാറ്റ് ചെയ്യാനെത്തിയ വിരാട് കോലി ഒരു റൺസ് എടുത്ത്, ഫാഫ് ഡുപ്ലെസിക്ക് സ്ട്രൈക് കൈമാറിയ ശേഷം പിന്നീട് ബാറ്റിങ് അവസരത്തിനായി കാത്തുനിൽക്കേണ്ടിവന്നത് 3 ഓവറുകൾ. ഈ 3 ഓവറുകളിലും സ്ട്രൈക് കൈമാറാൻ ‘മറന്നു പോയ’ ഡുപ്ലെസി അക്ഷരാർഥത്തിൽ സ്റ്റേഡിയത്തിൽ നിറഞ്ഞാടുകയായിരുന്നു. ഇന്നിങ്സിന്റെ ആദ്യ 3 പന്തുകളിൽ റൺസ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളിൽ ആ ബാറ്റിനെ ചുംബിച്ച ബോളുകൾ ബൗണ്ടറി ലൈനിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. 

രണ്ടാം ഓവറിൽ 2 ഫോറുകൾ പറത്തിയ ഡുപ്ലെസി മൂന്നാം ഓവറിൽ തല്ലിക്കൂട്ടിയത് 4 ബൗണ്ടറികളാണ്. അഞ്ചാം ഓവറിലും ഒരു ബൗണ്ടറിക്ക് പിന്നാലെ അടുത്തതിനായി ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വിക്കറ്റ് നഷ്ടമായത്.

ADVERTISEMENT

അതും ബൗണ്ടറി ലൈനിന് അടുത്തുനിന്ന് രഹാനെയും രചിൻ രവീന്ദ്രയും ചേർന്ന് കൈപ്പിടിയിലൊതുക്കിയ മനോഹരമായ ക്യാച്ചിലൂടെ. അപ്പോഴേക്കും ഡുപ്ലെസി 23 പന്തുകളിൽ നിന്ന് 35 റൺസ് സ്വന്തമാക്കിയിരുന്നു. എന്നാൽ, പിന്നാലെ എത്തിയ രജത് പാട്ടിദാർ, ഗ്ലെൻ മാക്സ്‌വെൽ എന്നിവർ പൊരുതാൻപോലും കൂട്ടാക്കാതെ അശ്രദ്ധമായി വിക്കറ്റ് വലിച്ചെറിഞ്ഞത് ബെംഗളൂരുവിന് തിരിച്ചടിയായി. പിന്നീട് പൊരുതാൻ ശ്രമം നടത്തിയ വിരാട് കോലി(21) – കാമറൂൺ ഗ്രീൻ(18) സഖ്യത്തെയും നിലയുറപ്പിക്കാൻ അനുവദിക്കാതെ മുസ്തഫിസുർ കൂടാരം കയറ്റി.

∙ പൊരാട്ടത്തിന്റെ കാഴ്ചയൊരുക്കി കാർത്തിക്കും അനുജ് റാവത്തും

ഒരുഘട്ടത്തിൽ 8.2 ഓവറുകൾ മാത്രം ശേഷിക്കെ 78ന് 5 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്ന ബെംഗളൂരുവിനെ അവിടെ നിന്ന് മാന്യമായ സ്കോറിലേക്ക് കൈപിടിച്ചത് ദിനേശ് കാർത്തിക് – അനുജ് റാവത്ത് സഖ്യമാണ്. 50 പന്തുകൾ നേരിട്ട ഇരുവരുടെ സഖ്യം 95 റൺസാണ് ബെംഗളൂരുവിന്റെ സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. ഇവർ ഇരുവരും ഒന്നിക്കുന്നതിന് മുൻപ് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും, നല്ല ബോളുകളെ തടുത്തിട്ടും മോശം ബോളുകളെ ബൗണ്ടറികടത്തിയും മുന്നേറിയ ഈ സഖ്യം പിരിക്കാൻ ചെന്നൈയ്ക്ക് സാധിച്ചത് ഇന്നിങ്സിന്റെ അവസാന പന്തിൽമാത്രമാണ്. 18-ാം ഓവറിൽ 25 റൺസും 19 ഓവറിൽ 16 റൺസുമാണ്  ഇവർ അടിച്ചുകൂട്ടിയത്. അതിലൂടെയാണ് ബെംഗളൂരുവിന്റെ സ്കോർ 150 കടന്നത്. 

ദിനേശ് കാർത്തിക്കും അനുജ് റാവത്തും ബാറ്റിങ്ങിനിടെ (Photo by R.Satish BABU / AFP)

സെൽഫിഷ് പ്ലേ, സെൽഫ്‌ലെസ് പ്ലേ - ക്രിക്കറ്റ് ലോകത്ത് അടുത്തകാലത്തായി ഏറ്റവും അധികം ഉയർന്നുകേൾക്കുന്ന രണ്ട് വാക്കുകളാണിവ. ഇതിൽ രണ്ടാമത്തെ വാക്കിന്റെ (സെൽഫ്‌ലെസ് പ്ലേ) അർഥം എന്താണെന്ന് ശരിക്കും കാണിച്ചുതന്ന പ്രകടലമായിരുന്നു ഇന്നലെ അനുജ് റാവത്ത് നടത്തിയത്. ബെംഗളൂരുവിന്റെ അവസാന ഓവറിൽ വ്യക്തിഗത സ്കോർ 50 കടത്താനുള്ള സുവർണാവസരം മുന്നിലുണ്ടായിട്ടും ടീമിന്റെ നേട്ടത്തിനായി അത് വേണ്ടെന്നുവച്ചതിലൂടെയാണ് അദ്ദേഹം സെൽഫ്‌ലെസ് പ്ലേ  എന്നാൽ എന്താണെന്ന് തെളിയിച്ചത്.

ഇന്നിങ്സ് അവസാനിക്കാൻ 2 പന്തുകൾ ബാക്കി, സ്വന്തം സ്കോർ 50ൽ എത്തിക്കാൻ വേണ്ടത് 2 റൺസ്. എന്നിട്ടും വൈഡ് പോയ ബോളിൽ ഒരു റൺസ് ഓടിയെടുക്കുകകൂടി ചെയ്ത അദ്ദേഹം കാർത്തിക്കിന് സ്ട്രൈക് കൈമാറുകയായിരുന്നു. തുടർന്നുള്ള 2 പന്തുകളും നേരിട്ടത് കാർത്തിക് ആയതിനാൽ അനുജിന് ഹാഫ് സെഞ്ചറി പൂർത്തിയാക്കാനായില്ല. ഇന്നിങ്സിന്റെ അവസാനപന്ത് ദിനേശ് കാർത്തിക്കിന് ബാറ്റിൽ കണക്ട് ചെയ്യിക്കാൻ കഴിഞ്ഞില്ലെങ്കിലും റൺസിനായി നടത്തിയ ശ്രമത്തിനിടെയിൽ ധോണിയുടെ ഡയറക്ട് ത്രോയിൽ അനുജിന്റെ വിക്കറ്റും തെറിച്ചു.

∙ ‘കൂളായി’ മുന്നേറി ചെന്നൈ

ആദ്യബോൾ തന്നെ ബൗണ്ടറികടത്തിക്കൊണ്ടാണ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് ചെന്നൈ ഇന്നിങ്സിന് തുടക്കമിട്ടത്. 15 പന്തുകൾ നേരിട്ട നായകൻ മൂന്ന് ബൗണ്ടറികളുടെ അകമ്പടിയോടെ 15 റൺസ് നേടിയാണ് പുറത്തായത്. പിന്നാലെ വന്ന രചിൻ രവീന്ദ്ര, രഹാനെ, മിച്ചൽ സ്റ്റാർക്, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ അനായാസ വിജയത്തിലേക്കാണ് നിലവിലെ ചാംപ്യൻമാർ നടന്നടുത്തത്. ബൗണ്ടറിയിലൂടെ വിജയ റൺസ് നേടുമ്പോൾ, ചെന്നൈയ്ക്കു മുന്നിൽ 8 പന്തുകളും 6 വിക്കറ്റുകളും ബാക്കിയുണ്ടായിരുന്നു.

ഫാഫ് സുപ്ലെസിയുടെ വിക്കറ്റ് കൈപ്പിടിയിലൊതുക്കുന്ന രചിന്‍ രവീന്ദ്ര. (Photo by R.Satish BABU / AFP)

∙ സ്റ്റാറായി രചിൻ

15 പന്തുകളിൽ നിന്ന് മൂന്നുവീതം ഫോറുകളും സിക്സറുകളും ഉൾപ്പെടെ 246.67 സ്ട്രൈക് റേറ്റിൽ 37 റൺസ് അടിച്ചുകൂട്ടി ചെന്നൈ വിജയം അനായാസമാക്കിമാറ്റിയ രചിൻ രവീന്ദ്ര ഫീൽഡിങ് മികവുകൊണ്ടും കയ്യടി നേടി. ബെംഗളൂരു നായകൻ ഫാഫ് ഡൂപ്ലെസിയെ പുറത്താക്കിയ ക്യാച്ചും വിരാട് കോലിയെ പുറത്താക്കാൻ രഹാനയ്ക്ക് ഒപ്പംചേർന്ന് നടത്തിയ പരിശ്രമവും ഇതിൽ എടുത്തുപറയണ്ടവയാണ്.

English Summary:

Chennai Super Kings Triumph in IPL Season Opener: Kohli's Comeback Overshadowed by Team's Struggles