കണ്ണൂർ കേളകത്ത് കരിയംകാപ്പിൽ കടുവ ഭീതിയിൽ നെഞ്ചിടിച്ച് കഴിയുകയായിരുന്നു ഒരു കൂട്ടം മനുഷ്യർ. ജനവാസമേഖലയിലെ പറമ്പിൽ കടുവ പ്രത്യക്ഷപ്പെട്ടെന്ന വാർത്ത പരന്നതോടെ ജനജീവിതം തന്നെ സ്തംഭിച്ചു. നിരോധനാഞ്ജ നിലവിൽ വന്നതോടെ ഒരാഴ്ചയിലധികമായി വീടിനുള്ളിൽ തന്നെ അടച്ചുകഴിയുകയായിരുന്നു ആളുകൾ. കൃഷിപ്പണികൾ, കശുവണ്ടി ശേഖരണം, റബർ ടാപ്പിങ് എന്നിവയ്ക്കും പൂർണമായി താഴു വീണതോടെ ഒരു നാട് തന്നെ കടുവ വിജനമാക്കി. ഇതിനിടെ കേളകത്തിന് സമീപം രാജമലയിലെ റബർ തോട്ടത്തിൽ വീണ്ടും കടുവയെ കണ്ടതോടെ ആശങ്ക വർധിച്ചു. പിന്തുടർന്നെങ്കിലും പിടികൂടാനുമായില്ല. ഒടുവിൽ 10 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ടാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ കേളകത്തെ വിറപ്പിച്ച കടുവയെ മയക്കുവെടിവച്ച് പിടികൂടിയത്. കൊക്കോമരത്തിന്റെ ചുവട്ടിൽ സുരക്ഷിത താവളം കണ്ടെത്തിയ കടുവയെ പടക്കം പൊട്ടിച്ച് ചാടിച്ചാണ് ഒടുവിൽ വനം വകുപ്പ് കൂട്ടിൽ കയറ്റിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ കേളകത്ത് കരിയംകാപ്പിൽ കടുവ ഭീതിയിൽ നെഞ്ചിടിച്ച് കഴിയുകയായിരുന്നു ഒരു കൂട്ടം മനുഷ്യർ. ജനവാസമേഖലയിലെ പറമ്പിൽ കടുവ പ്രത്യക്ഷപ്പെട്ടെന്ന വാർത്ത പരന്നതോടെ ജനജീവിതം തന്നെ സ്തംഭിച്ചു. നിരോധനാഞ്ജ നിലവിൽ വന്നതോടെ ഒരാഴ്ചയിലധികമായി വീടിനുള്ളിൽ തന്നെ അടച്ചുകഴിയുകയായിരുന്നു ആളുകൾ. കൃഷിപ്പണികൾ, കശുവണ്ടി ശേഖരണം, റബർ ടാപ്പിങ് എന്നിവയ്ക്കും പൂർണമായി താഴു വീണതോടെ ഒരു നാട് തന്നെ കടുവ വിജനമാക്കി. 

ഇതിനിടെ കേളകത്തിന് സമീപം രാജമലയിലെ റബർ തോട്ടത്തിൽ വീണ്ടും കടുവയെ കണ്ടതോടെ ആശങ്ക വർധിച്ചു. പിന്തുടർന്നെങ്കിലും പിടികൂടാനുമായില്ല. ഒടുവിൽ 10 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ടാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ കേളകത്തെ വിറപ്പിച്ച കടുവയെ മയക്കുവെടിവച്ച് പിടികൂടിയത്. കൊക്കോമരത്തിന്റെ ചുവട്ടിൽ സുരക്ഷിത താവളം കണ്ടെത്തിയ കടുവയെ പടക്കം പൊട്ടിച്ച് ചാടിച്ചാണ് ഒടുവിൽ വനം വകുപ്പ് കൂട്ടിൽ കയറ്റിയത്.

ADVERTISEMENT

പിടികൂടിയ കടുവയെ നെയ്യാർ ടൈഗർ റിസർവിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകാതെ കടുവ ചത്തു. മുഖത്തും കഴുത്തിലും വ്രണങ്ങളുള്ള കടുവയ്ക്ക് അനീമിയ ബാധിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. അതേസമയം, പിടികൂടിയ കടുവ തന്നെയാണോ കേളകത്തെ വിറപ്പിച്ച കടുവ എന്നത് സംബന്ധിച്ചും പ്രദേശവാസികൾ ആശങ്കയുന്നയിക്കുന്നുണ്ട്. വനംവകുപ്പ് കടുവയെ പിടികൂടിയതെങ്ങനെയെന്ന് കാണാം, മനോരമ ഫൊട്ടോഗ്രഫർ ഹരിലാൽ പകർത്തിയ ചിത്രങ്ങളിലൂടെ....

കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ പിടികൂടാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കു ഭക്ഷണവുമായി എത്തിയ നാട്ടുകാരൻ.
കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ പിടിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ രാത്രിയിലും പരിശോധന നടത്തുന്നു.
കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ പതുങ്ങി ഇരിക്കുന്ന സ്ഥലത്തിനു പുറത്തേക്കു എത്തിക്കുന്നതിനായി വനപാലകൻ പന്തം കത്തിച്ച് എറിയാനൊരുങ്ങുന്നു.
കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ പരിശോധന നടത്തുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ.
കടുവ ഭീതിയിൽ വിജനമായ റോഡ്.
കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊട്ടനാനിക്കൽ കവലയ്ക്കു സമീപം കൃഷിയിടത്തിൽ സ്ഥാപിച്ച കൂട്ടിൽ കെണി വയ്ക്കാനായി എത്തിച്ച ആട്.
കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊട്ടനാനിക്കൽ കവലയ്ക്കു സമീപം കൃഷിയിടത്തിൽ കൂടു സ്ഥാപിക്കുന്നു
കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊട്ടനാനിക്കൽ കവലയ്ക്കു സമീപം കൃഷിയിടത്തിൽ ക്യാമറ സ്ഥാപിക്കുന്നു.
കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവ പതുങ്ങിയിരിക്കുന്ന സ്ഥലം സ്പോട്ട് ചെയ്ത ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥർ കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നു.
കേളകം കരിയംകാപ്പ് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയ്ക്കു മയക്കുവെടി വച്ച ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിന്നാലെ ഓടുന്നു
കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ മയക്കു വെടിവച്ച് കൂട്ടിലാക്കിയതു കാണാനെത്തിയ പ്രദേശവാസികൾ.
കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ മയക്കു വെടിവച്ച് പിടികൂടിയ ശേഷം കൂട്ടിലാക്കിയപ്പോൾ
മയക്കു വെടിവച്ച് പിടികൂടിയ കടുവയെ കൂട്ടിലാക്കിയ ശേഷം കൂട് വാഹനത്തിൽ വടം കെട്ടി ബന്ധിക്കുന്നു
മയക്കുവെടിയേറ്റ ശേഷം ഓടുന്ന കടുവ
English Summary:

Caught on Camera: The Tale of the Tiger That Haunted and Then Died in Kannur Kelakam