ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്കിറങ്ങിക്കഴിഞ്ഞു നാടും നഗരവും. അതിനിടെ ഇൻകം ടാക്സ് റിട്ടേണുമായി ബന്ധപ്പെട്ട നിർണായക ഒരു ദിവസം വരുന്നുണ്ട്: മാർച്ച് 31. ഇന്‍കം ടാക്സ് ഇളവ് കിട്ടുന്ന നിക്ഷേപങ്ങള്‍ നടത്താനും ചെലവുകള്‍ നിര്‍വഹിക്കാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പും ടാക്സ് റിട്ടേണും തമ്മിൽ എന്താണു ബന്ധം? തിരഞ്ഞെടുപ്പു കാലത്ത് പല രാഷ്ട്രീയ പാർട്ടികൾക്കും നാം സംഭാവന നൽകേണ്ടി വരും. അങ്ങനെ നൽകുന്നവരാണെങ്കിൽ മാർച്ച് 31നു മുൻപ് നൽകുക. അതിന്റെ രസീത് തീർച്ചയായും വാങ്ങുകയും വേണം. എന്തിനാണിത്? ഒരു രൂപ നികുതിയാണ് കുറയ്ക്കാന്‍ അവസരമെങ്കിലും അതുപോലും വിട്ടു കളയരുത്. അതിന് മേൽപ്പറഞ്ഞ രസീതും സഹായകമാകും. എല്ലാ ഇളവുകളും പ്രയോജനപ്പെടുത്തിയ ശേഷവും നികുതി ബാധ്യതയുള്ളവര്‍ക്കു മുന്നില്‍ പോലും ചില വഴികള്‍ കൂടി അവശേഷിക്കുന്നുണ്ട്. അത് എന്തെല്ലാമാണ്? ഇന്‍കം ടാക്സ് ഇളവ് കിട്ടുന്ന നിക്ഷേപങ്ങളും ചെലവുകളും സംബന്ധിച്ച ചില നിർണായക കാര്യങ്ങളാണ് ഇനി പറയുന്നത്. അവസാന നിമിഷത്തിലാണെങ്കിലും, ഇനി പറയുന്ന 10 കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലേക്കിറങ്ങിക്കഴിഞ്ഞു നാടും നഗരവും. അതിനിടെ ഇൻകം ടാക്സ് റിട്ടേണുമായി ബന്ധപ്പെട്ട നിർണായക ഒരു ദിവസം വരുന്നുണ്ട്: മാർച്ച് 31. ഇന്‍കം ടാക്സ് ഇളവ് കിട്ടുന്ന നിക്ഷേപങ്ങള്‍ നടത്താനും ചെലവുകള്‍ നിര്‍വഹിക്കാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പും ടാക്സ് റിട്ടേണും തമ്മിൽ എന്താണു ബന്ധം? തിരഞ്ഞെടുപ്പു കാലത്ത് പല രാഷ്ട്രീയ പാർട്ടികൾക്കും നാം സംഭാവന നൽകേണ്ടി വരും. അങ്ങനെ നൽകുന്നവരാണെങ്കിൽ മാർച്ച് 31നു മുൻപ് നൽകുക. അതിന്റെ രസീത് തീർച്ചയായും വാങ്ങുകയും വേണം. എന്തിനാണിത്? 

ഒരു രൂപ നികുതിയാണ് കുറയ്ക്കാന്‍ അവസരമെങ്കിലും അതുപോലും വിട്ടു കളയരുത്. അതിന് മേൽപ്പറഞ്ഞ രസീതും സഹായകമാകും. എല്ലാ ഇളവുകളും പ്രയോജനപ്പെടുത്തിയ ശേഷവും നികുതി ബാധ്യതയുള്ളവര്‍ക്കു മുന്നില്‍ പോലും ചില വഴികള്‍ കൂടി അവശേഷിക്കുന്നുണ്ട്. അത് എന്തെല്ലാമാണ്? ഇന്‍കം ടാക്സ് ഇളവ് കിട്ടുന്ന നിക്ഷേപങ്ങളും ചെലവുകളും സംബന്ധിച്ച ചില നിർണായക കാര്യങ്ങളാണ് ഇനി പറയുന്നത്. അവസാന നിമിഷത്തിലാണെങ്കിലും, ഇനി പറയുന്ന 10 കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ കാര്യങ്ങളെല്ലാം കൂടുതൽ എളുപ്പമാകും. 

(Representative image by 88studio/shutterstock)
ADVERTISEMENT

1) അവസാന സമയം നിങ്ങള്‍ നടത്തുന്ന നിക്ഷേപമോ സാമ്പത്തിക ഇടപാടുകളോ റെക്കോര്‍ഡ്‌സില്‍ പ്രതിഫലിക്കാന്‍ ചുരുങ്ങിയത് മൂന്നു മുതല്‍ അഞ്ചുദിവസം വരെ വേണ്ടിവന്നേക്കാം. അതുകൊണ്ട് നികുതിയിളവ് ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങള്‍ അവസാന നിമിഷത്തേയ്ക്ക് മാറ്റിവയ്ക്കരുത്. ലാസ്റ്റ്മിനിറ്റ് നിക്ഷേപങ്ങള്‍ കഴിയുന്നത്ര ഓണ്‍ലൈനായി നിക്ഷേപിക്കുക.

2) 80 സിക്ക് പുറത്തുള്ള അധിക ഇളവിനായി 50,000 രൂപവരെ എന്‍പിഎസില്‍ കൗണ്ടര്‍ വഴി നിക്ഷേപിക്കുമ്പോഴും അത് റെക്കോര്‍ഡ്‌സില്‍ വരാനുള്ള സമയം കൂടി കണക്കിലെടുക്കണം. കഴിയുമെങ്കില്‍ ഇത്തരം നിക്ഷേപം ഓണ്‍ലൈനായി ചെയ്യുക.

3) അവസാന സമയം നികുതി ഇളവിനുള്ള നിക്ഷേപം നടത്താനുള്ള പണം കയ്യിലില്ലെങ്കില്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ടു പോലുള്ളവയില്‍ നിന്ന് പിന്‍വലിച്ച് അത് നികുതി ഇളവുള്ള നിക്ഷേപങ്ങളിലേക്ക് മാറ്റാം.

4) കണക്ക് കൃത്യമായിരിക്കണം

2023-24 സാമ്പത്തിക വര്‍ഷത്തെ നിങ്ങളുടെ വരുമാനക്കണക്ക് നിങ്ങള്‍ക്ക് ഹൃദിസ്ഥമായിരിക്കണം. അതായത് ഏതൊക്കെ ഉറവിടങ്ങളില്‍നിന്ന് വരുമാനം കിട്ടിയിട്ടുണ്ട് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. വെറും ഒരു രൂപയുടെ കാര്യത്തില്‍ പോലും ടാക്‌സ് സ്ലാബ് മാറും എന്നതിനാല്‍ ഇക്കാര്യത്തില്‍ നല്ല ജാഗ്രത വേണം. ശമ്പള വരുമാനക്കാരാണ് എങ്കില്‍ ശമ്പളത്തിന്റെ കണക്ക് മാത്രമേ പലപ്പോഴും ശ്രദ്ധിക്കാറുള്ളൂ. അതുപോരാ. 2023 ജൂലൈയില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ റീഫണ്ട് കിട്ടിയിട്ടുണ്ടെങ്കില്‍ അതിന് പലിശയും കിട്ടിക്കാണും . ഈ പലിശത്തുക വരുമാനമായി കണക്കാക്കണം. 2024 ജൂലൈയില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഇതുപോലുള്ളവ ഓട്ടമാറ്റിക്കായി നിങ്ങളുടെ വരുമാനത്തിന്റെ കോളത്തില്‍ ഉണ്ടാകും എന്നത് മറക്കരുത്. ആ സമയത്ത് തലയില്‍ കൈവെച്ചിരുന്നിട്ട് കാര്യമില്ല.

ADVERTISEMENT

5) ലഭ്യമായ എല്ലാ ഇന്‍കം സ്‌റ്റേറ്റ്‌മെന്റുകളും വിശദമായി പരിശോധിക്കണം

ഫോം 16 നിങ്ങളുടെ തൊഴിലുടമ നല്‍കുന്നതാണ്. അതില്‍ ശമ്പളവരുമാനമായി ലഭിച്ച വരുമാനത്തിന്റെ കൃത്യമായ കണക്ക് ഉണ്ടാകും. ഫോം 26 എഎസും പരിശോധിക്കണം. ഇതില്‍ നിങ്ങളുടെ വരുമാനത്തില്‍ നിന്ന് ആരൊക്കെ ടിഡിഎസോ ടിസിഎസോ പിടിച്ചിട്ടുണ്ടോ അതൊക്കെ ഇന്‍കം ടാക്‌സ് വകുപ്പിലേക്ക് നിങ്ങളുടെ പാന്‍ നമ്പര്‍ ക്വോട്ട് ചെയ്ത് അടച്ചിട്ടുണ്ട് എങ്കില്‍ ആ വിവരം  ഉണ്ടാകും. ലഭിച്ച ഇന്‍കം ടാക്‌സ് റീ ഫണ്ട് തുകയും ഇതില്‍ ഉണ്ടാകും. ഫോം 26 എഎസില്‍  നിങ്ങളുടെ വരുമാനമായി കാണിച്ചിട്ടുള്ള തുക കൂടി പരിശോധിക്കണം. ഫോം 26 എഎസിലെ വിവരങ്ങള്‍ കുറേക്കൂടി സമഗ്രമായി നിങ്ങളുടെ ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റിലും (എഐഎസ്) ഉണ്ടാകും. അതുകൂടി പരിശോധിക്കണം. incometax.gov.in എന്ന പോര്‍ട്ടലില്‍ നിന്ന് ഫോം 26 എഎസ്, എഐഎസ് എന്നിവ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

(Representative image by lovelyday12/shutterstock)

6) പുതിയ റെജിമോ പഴയ റെജിമോ ?

ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം എടുക്കണമെന്ന് ശഠിക്കേണ്ട. ഇപ്പോള്‍ ഏതുവേണം എന്ന് തീരുമാനിച്ചാലും ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന ജൂലൈയില്‍ മാറ്റാം. ഇന്‍കംടാക്‌സ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ ടാക്‌സ് കാല്‍ക്കുലേറ്ററില്‍ എല്ലാ വിവരങ്ങളും നല്‍കി രണ്ട് റെജിമും തമ്മില്‍ താരതമ്യം ചെയ്ത് നിര്‍ബന്ധമായും പരിശോധിക്കണം

ADVERTISEMENT

7) റിഡംപ്ഷനുകള്‍ ഒഴിവാക്കുക

മൂലധന നേട്ടത്തിന്റെ പരിധിയില്‍ വരുന്ന റിഡംപ്ഷനുകള്‍ ഒഴിവാക്കുക. ഓഹരി, മ്യൂച്വല്‍ ഫണ്ടുകള്‍, സ്വര്‍ണം, ഭൂമി തുടങ്ങിയവ വിറ്റഴിക്കുമ്പോള്‍ മൂലധന നേട്ട നികുതി വരുമെന്നതിനാല്‍ നികുതി ബാധ്യതയും ടാക്സ് സ്ലാബ് നിരക്കുകളും പരിശോധിച്ച് മാത്രം ചെയ്യുക.

(Representative image by Rawpixel/shutterstock)

8) നികുതി ബാധ്യത വരും

ആദായനികുതി ലാഭിക്കാനായി അവസാന നിമിഷം തിരക്കിട്ട് നടത്തുന്ന നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍  നികുതി കുറയ്ക്കുന്നതിന് പകരം നികുതി കൂട്ടുന്നതിന് ഇടയാക്കിയേക്കുന്നത് ഒഴിവാക്കണം. എല്ലാവരും ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നിക്ഷേപ മാര്‍ഗമാണ് സ്ഥിരനിക്ഷേപ പദ്ധതികള്‍. മുതല്‍ സുരക്ഷിതമായിരിക്കും. പലിശ വരുമാനം  ഉറപ്പായും കിട്ടും. അതുകൊണ്ട് ആദായ നികുതി ലാഭിക്കാനും പലരും ഇത്തരത്തിലുള്ള സ്ഥിര നിക്ഷേപ മാര്‍ഗങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്നു. 

പബ്ലിക് പ്രോവിഡന്റ് ഫണ്ട് ഒഴികെയുള്ള ഒട്ടു മിക്ക സ്ഥിര നിക്ഷേപ പദ്ധതികളിൽ നിന്നും ലഭിക്കുന്ന പലിശ വരുമാനത്തിന് നികുതി ബാധ്യത വരും എന്ന കാര്യം പലരും വിസ്മരിക്കുന്നു. അതായത് ഇത്തരം നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടം വരുമാനമായി കണക്കാക്കും. ചില നിക്ഷേപങ്ങളിലാകട്ടെ മുടക്കുന്ന തുകയ്ക്ക് നികുതി ഇളവ് ലഭിക്കുന്നതുകൊണ്ട് അത് തിരികെ കിട്ടുമ്പോള്‍ വരുമാനമായി കണക്കാക്കി നികുതി ചുമത്തുകയും ചെയ്യും. ഫലത്തില്‍ ഒരിളവും ലഭിക്കാത്ത സ്ഥിതിയിലാകും കാര്യങ്ങള്‍.

(Representative image by Xworld/Shutterstock)

9) ചില വഴികൾ കൂടിയുണ്ട്

80 സി  പ്രകാരം ഒന്നര ലക്ഷം രൂപവരെയുള്ള ഇത്തരം ചെലവുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും മാത്രമേ നികുതിയിളവ് ലഭിക്കുകയുള്ളൂ. എല്ലാ ഇളവുകളും പ്രയോജനപ്പെടുത്തിയ ശേഷവും നികുതി ബാധ്യതയുള്ളവര്‍ക്ക് മുന്നില്‍ ചില വഴികള്‍ കൂടി അവശേഷിക്കുന്നുണ്ട്. ഒരു രൂപയെങ്കില്‍ ഒരു രൂപ നികുതി കുറയ്ക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. നികുതി വിധേയ വരുമാനം ഒരു രൂപ കൂടിയാല്‍ അതുമതി റിബേറ്റ് ഇല്ലാതാകാനും നികുതി നിരക്ക് അഞ്ചില്‍ നിന്ന് പത്തും ഇരുപതും മുപ്പതും ഒക്കെയാകാന്‍. വിദ്യാഭ്യാസ വായ്പയുണ്ടെങ്കില്‍ അതിലെ പലിശയിലേയ്ക്ക് പരമാവധി തുക അടച്ച് ഇളവ് നേടാം. പലിശയടവിലെ ഇളവിന് പരിധിയില്ല എന്നത് പരമാവധി പ്രയോജനപ്പെടുത്തണം. ഇങ്ങനെ ചെയ്താല്‍ നികുതിയും ലാഭിക്കാം ഇഎംഐയിലും കുറവ് നേടാം.

ഭവന വായ്പയിലെ പലിശയിനത്തില്‍ രണ്ട് ലക്ഷം രൂപ വരെ അടയ്ക്കാം. ഇപ്പോഴത്തെ ഇഎംഐ അനുസരിച്ച് ഈ വര്‍ഷം എത്ര രൂപ പലിശ ഇനത്തില്‍ അടവ് വരാന്‍ സാധ്യതയുണ്ട് എന്ന് പരിശോധിക്കുക. രണ്ട് ലക്ഷം തികയാന്‍ ബാക്കിയുള്ള തുക കൂടി മാര്‍ച്ചിലെ ഇഎംഐയില്‍ കൂട്ടി അടയ്ക്കുക. അല്ലെങ്കില്‍ മൊത്തമായി അടയ്ക്കുക. ബാങ്കിനെ ഇക്കാര്യം അറിയിച്ചശേഷം വേണം അടയ്ക്കേണ്ടത്. അധികമായി അടയ്ക്കുന്ന തുക പലിശയിലേയ്ക്ക് തന്നെ വരവ് വച്ചു എന്ന് ഉറപ്പാക്കുകയും വേണം.

(Representative image by Rawpixel/Shutterstock)

10) സംഭാവനയും നൽകാം

നിങ്ങളുടെ യഥാർഥ വരുമാനം കൃത്യമായി കണക്കാക്കി ലഭ്യമായ എല്ലാ ഇളവുകളും പ്രയോജനപ്പെടുത്തിയിട്ടും നികുതി വിധേയമാണ് വരുമാനം എങ്കില്‍ യഥാർഥ ടാക്‌സ് എത്ര വരുമെന്നു കണക്കാക്കുക. എത്ര തുക കൂടി അധികമായി ചെലവഴിച്ചാല്‍ നികുതി ബാധ്യത ഒഴിവാക്കാം എന്ന് കണക്കാക്കുക. ഇത്തരത്തില്‍ പണം ചെലവഴിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണോ നികുതി ബാധ്യത എന്നും നോക്കുക. എങ്കില്‍ ഈ തുക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കാം. ഇങ്ങനെ നല്‍കുന്ന തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. ഇത് തിരഞ്ഞെടുപ്പ് കാലമാണ്. പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഭാവന നല്‍കേണ്ടിവരും. എങ്കില്‍ അത് മാര്‍ച്ച് 31ന് മുൻപുതന്നെ നല്‍കുക. നല്‍കുമ്പോള്‍ രസീത് വാങ്ങിയിരിക്കണം.  

(പഴ്‌സനല്‍ ഫിനാന്‍സ് അനലിസ്റ്റും ഓൻട്രപ്രനര്‍ഷിപ് മെന്ററും ആണ് ലേഖകന്‍. സംശയങ്ങള്‍ക്ക് ഇ–മെയില്‍: jayakumarkk8@gmail.com)

English Summary:

March 31 Income Tax Deadline 10 Things To Remember