‘വിരാട് കോലിയുടെ ക്യാച്ച് വിട്ടുകളഞ്ഞതിന്റെ വില ഞങ്ങൾക്ക് ശരിക്കും നൽകേണ്ടിവന്നു’ – ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചാലഞ്ചേഴ്സ് – പഞ്ചാബ് കിങ്സ് മത്സരത്തിന് പിന്നാലെ പഞ്ചാബ് നായകൻ ശിഖർ ധവാൻ പറഞ്ഞ ഈ ഒറ്റ വാചകത്തിലുണ്ട് മത്സരത്തിന്റെ ആകെ ചിത്രം. തിളങ്ങിയും മങ്ങിയും വീണ്ടും തിളങ്ങിയും നീണ്ട ഇന്നിങ്സിന്റെ ഒടുവിൽ പഞ്ചാബ് കിങ്സ് വച്ചുനീട്ടിയ 177 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ തുടക്കം അത്ര സുഖകരമായിരുന്നില്ല. സാം കറണിനെ ആദ്യ ഓവറിൽ നേരിടാൻ എത്തിയത് സാക്ഷാൽ കിങ് കോലി. ആദ്യ പന്ത് ഇരുടീമുകൾക്കും കര്യമായ നേട്ടങ്ങളോ കോട്ടങ്ങളോ ഉണ്ടാക്കാതെ കടന്നുപോയി. എന്നാൽ, രണ്ടാം പന്ത്, അതാണ് പിന്നീടുള്ള കളിയുടെ മുഴുവൻ ചിത്രം മാറ്റിമറിച്ചത്. കോലിയുടെ ബാറ്റിനെ തലോടി സ്ലിപ്പിൽ ജോണി ബെയർസ്റ്റോയുടെ നേർക്കെത്തിയെങ്കിലും പന്ത് കൈപ്പിടിയിൽ ഒതുക്കും മുൻപ് അത് ബൗണ്ടറി ലൈനിലേക്ക് പാഞ്ഞു പോയിരുന്നു. നിസാരമായി കൈപ്പിടിയിൽ ഒതുക്കാമായിരുന്ന ആ ക്യാച്ച് നഷ്ടപ്പെടുത്തുമ്പോൾ അതിന് നൽകേണ്ടിവരുന്ന വില എത്രത്തോളം വലുതായിരിക്കുമെന്ന് ബെയർസ്റ്റോ ചിന്തിച്ചിട്ടുണ്ടാകില്ല. കാരണം, ഭാഗ്യംകൊണ്ട് മാത്രം ജീവൻ തിരികെ കിട്ടിയ ആ ഇന്നിങ്സിൽ കോലി പിന്നീടങ്ങോട്ട് ബൗണ്ടറികൾക്കൊണ്ട് ചെറുപൂരം തന്നെയാണ് നടത്തിയത്. 11 ഫോറും 2 സിക്സുമാണ് 49 പന്തുകൾ നീണ്ട ഇന്നിങ്സിനിടെ കോലി അടിച്ചുകൂട്ടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വിരാട് കോലിയുടെ ക്യാച്ച് വിട്ടുകളഞ്ഞതിന്റെ വില ഞങ്ങൾക്ക് ശരിക്കും നൽകേണ്ടിവന്നു’ – ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചാലഞ്ചേഴ്സ് – പഞ്ചാബ് കിങ്സ് മത്സരത്തിന് പിന്നാലെ പഞ്ചാബ് നായകൻ ശിഖർ ധവാൻ പറഞ്ഞ ഈ ഒറ്റ വാചകത്തിലുണ്ട് മത്സരത്തിന്റെ ആകെ ചിത്രം. തിളങ്ങിയും മങ്ങിയും വീണ്ടും തിളങ്ങിയും നീണ്ട ഇന്നിങ്സിന്റെ ഒടുവിൽ പഞ്ചാബ് കിങ്സ് വച്ചുനീട്ടിയ 177 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ തുടക്കം അത്ര സുഖകരമായിരുന്നില്ല. സാം കറണിനെ ആദ്യ ഓവറിൽ നേരിടാൻ എത്തിയത് സാക്ഷാൽ കിങ് കോലി. ആദ്യ പന്ത് ഇരുടീമുകൾക്കും കാര്യമായ നേട്ടങ്ങളോ കോട്ടങ്ങളോ ഉണ്ടാക്കാതെ കടന്നുപോയി. എന്നാൽ, രണ്ടാം പന്ത്, അതാണ് പിന്നീടുള്ള കളിയുടെ മുഴുവൻ ചിത്രം മാറ്റിമറിച്ചത്. 

∙ വിലമതിക്കാനാകാത്ത ക്യാച്ച്

ADVERTISEMENT

കോലിയുടെ ബാറ്റിനെ തലോടി സ്ലിപ്പിൽ ജോണി ബെയർസ്റ്റോയുടെ നേർക്കെത്തിയെങ്കിലും പന്ത് കൈപ്പിടിയിൽ ഒതുക്കും മുൻപ് അത് ബൗണ്ടറി ലൈനിലേക്ക് പാഞ്ഞു പോയിരുന്നു. നിസ്സാരമായി കൈപ്പിടിയിൽ ഒതുക്കാമായിരുന്ന ആ ക്യാച്ച് നഷ്ടപ്പെടുത്തുമ്പോൾ അതിന് നൽകേണ്ടിവരുന്ന വില എത്രത്തോളം വലുതായിരിക്കുമെന്ന് ബെയർസ്റ്റോ ചിന്തിച്ചിട്ടുണ്ടാകില്ല. കാരണം, ഭാഗ്യംകൊണ്ട് മാത്രം ജീവൻ തിരികെ കിട്ടിയ ആ ഇന്നിങ്സിൽ കോലി പിന്നീടങ്ങോട്ട് ബൗണ്ടറികൾക്കൊണ്ട് ചെറുപൂരം തന്നെയാണ് നടത്തിയത്. 11 ഫോറും 2 സിക്സുമാണ് 49 പന്തുകൾ നീണ്ട ഇന്നിങ്സിനിടെ കോലി അടിച്ചുകൂട്ടിയത്. 

വിരാട് കോലി ബാറ്റിങ്ങിനിടെ. (Photo by Idrees MOHAMMED / AFP)

കഴിഞ്ഞ 2 മാസത്തോളമായി സജീവ ക്രിക്കറ്റിൽ നിന്ന് മാറിനിന്ന ശേഷം കളിക്കളത്തിലേക്ക് തിരികെയെത്തിയ കോലി ഇന്നലെ ശരിക്കും ഹോളി ആഘോഷത്തിന്റെ മൂഡിലായിരുന്നു. ആദ്യം ഫീൽഡിങ്ങിന് ഇറങ്ങിയപ്പോൾ തന്നെ കോലി സൂപ്പർ ഫോമിലായിരുന്നു. രണ്ട് ക്യാച്ചുകളാണ് അദ്ദേഹം കൈപ്പിടിയിൽ ഒതുക്കിയത്. പിന്നാലെ റോയൽ ചാലഞ്ചേഴ്സിന്റെ ഓപ്പണറായി എത്തിയപ്പോൾ, ‘തിരികെകിട്ടിയ ജീവനുമായി’ ബാറ്റിങ് തുടർന്ന കോലി ചിന്നസ്വാമിയിലെ ആരാധകർക്ക് മുന്നിൽ ബാറ്റുകൊണ്ടും നിറഞ്ഞാടി. ജോണി ബെയർസ്റ്റോയുടെ കൈ വഴുതിയ ബോൾ ബൗണ്ടറി കടന്നപ്പോൾ, പിന്നാലെ എത്തിയ തുടർച്ചയായ 2 ബോളുകളിൽ ഉൾപ്പെടെ ആദ്യ ഓവറിൽ കോലി 3 ബൗണ്ടറികൾക്കൂടി കണ്ടെത്തി. 

∙ തിളങ്ങി റബാദ

റബാദ ആദ്യമായി ബോളിങ്ങിനെത്തിയ മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ബൗണ്ടറി നേടി കോലി കളിയിൽ ആധിപത്യം ഉറപ്പിച്ചു. എന്നാൽ ഓവറിലെ നാലാം പന്തിൽ ഫാഫ് ഡ്യൂപ്ലെസിയെ (7 പന്തിൽ 3 റൺസ്) സാം കറണിന്റെ കൈകളിൽ എത്തിച്ച് റബാദ കളിയുടെ നിയന്ത്രണം കൈക്കലാക്കി. എന്നാൽ അടുത്ത ഓവറിൽ അർഷദീപ് സിങ്ങിനെ 3 തവണ ബൗണ്ടറി ലൈൻ കടത്തിയ കോലി, കളിയുടെ നിയന്ത്രണം തനിക്കാണെന്ന് ബാറ്റുകൊണ്ട് പറയാതെ പറഞ്ഞു. കോലിയുടെ ട്വന്റി 20 കരിയറിലെ തന്നെ ആദ്യ 15 ബോളുകളിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. 8 ഫോറുകൾ ഉൾപ്പെടെ 33 റൺസ്. 

സാം കറൻ (Photo by Idrees MOHAMMED / AFP)
ADVERTISEMENT

എന്നാൽ, കളി പൂർണമായും വിട്ടുകൊടുക്കാൻ തയാറല്ലെന്ന പ്രഖ്യാപനവുമായി വീണ്ടും ബോളുമായി എത്തിയ റബാദ നാലാം ഓവറിലെ നാലാം പന്തില്‍ അടുത്ത വിക്കറ്റും പോക്കറ്റിലാക്കി. ഇത്തവണ കാമറൂണ്‍ ഗ്രീനായിരുന്നു റബാദയുടെ ഇര. 5 പന്തുകളിൽ നിന്ന് 3 റൺസ് മാത്രം സ്വന്തമാക്കിയ ഗ്രീനിനെ കീപ്പർ ജിതേഷ് ശർമയാണ് മനോഹരമായ ക്യാച്ചിലൂടെ കൂടാരം കയറ്റിയത്. പിന്നാലെ എത്തിയ പാടിതർ രണ്ടാം പന്തിൽ തന്നെ ബൗണ്ടറി നേടിക്കൊണ്ടാണ് വരവറിയിച്ചത്. എന്നാൽ പിന്നീട് ആർസിബിയുടെ അക്കൗണ്ടിൽ ഒരു ബൗണ്ടറി രേഖപ്പെടുത്തിയത് 19 ബോളുകൾക്ക് ശേഷമാണ്. 

∙ 50 പ്ലസ് 100–ാം തവണ

ഒൻപതാം ഓവറിലെ രണ്ടാം പന്തിൽ സിക്സർ പായിച്ചുകൊണ്ടാണ് പാടിതർ മത്സരത്തിന്റെ ആവേശം വീണ്ടും വർധിപ്പിച്ചത്. തുടർച്ചയായ ബൗണ്ടറി നേട്ടങ്ങൾക്ക് ശേഷം മികച്ച അവസരത്തിനായി കാത്തു നിന്ന കോലിയും അതേ ഓവറിൽ തന്നെ ഒരു സിക്സർകൂടി പായിച്ചു. പത്താം ഓവറിലെ മൂന്നാം പന്തിൽ 2 റൺസ് നേടിക്കൊണ്ട് ട്വന്റി 20 കരിയറില്‍ നൂറാം തവണ 50 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന താരമായി കോലി മാറി. അടുത്ത ഓവറിൽ തന്നെ പടിതറിനെ പുറത്താക്കി ഹർപ്രിത് ബ്രാർ കളി തിരിച്ചു പിടിക്കാൻ ശ്രമിച്ചെങ്കിലും തൊട്ടടുത്ത ഓവറിൽ സിക്സും ഫോറും എല്ലാം ഉൾപ്പെടെ 15 റൺസ് അടിച്ചുകൂട്ടിയ കോലി – മാക്സ്‌വെൽ സഖ്യം ബെംഗളൂരു ആരാധകരുടെ മനംകവർന്നു. 

മാക്‌സ്‌വെല്‍ ക്ലീൻ ബോൾഡ് ആകുന്നു. (Photo by Idrees MOHAMMED / AFP)

എന്നാൽ ഹർപ്രിതിന്റെ 13–ാം ഓവർ കളി പഞ്ചാബ് പിടിച്ചടക്കുമെന്നുവരെ തോന്നിപ്പിച്ചു. ആദ്യ പന്തിൽ തന്നെ മാക്സ്‌വെലിനെ ക്ലീൻ ബൗൾഡ് ചെയ്ത ഹർപ്രിതിന്റെ ഓവറിൽ ബെംഗളൂരുവിന് ആകെ സ്വന്തമാക്കാനായത് 3 റൺസ് മാത്രം. ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും തന്റെ ക്ലാസിക് ഷോട്ടുകളുമായി കോലി റൺറേറ്റ് താഴെപ്പോകാതെ നോക്കി. പിന്നീടുള്ള രണ്ട് ഓവറുകളിൽ നിന്ന് നേടാനായത് ഒരു ബൗണ്ടറിയുടെ മാത്രം അകമ്പടിയിൽ 12 റൺസ്. ഹർഷൽ പട്ടേൽ എറിഞ്ഞ 16–ാം ഒാവറിൽ തുടർച്ചയായി നേടിയ 2 ഫോറുകളോടെ കോലി ബെംഗളൂരു ആരാധകരെ ഇളക്കി മറിച്ചെങ്കിലും കാര്യങ്ങൾ മാറിമറിഞ്ഞത് വളരെപ്പെട്ടെന്നായിരുന്നു. 

ADVERTISEMENT

∙ പൊരുതി വീണ് കിങ്, കൈത്താങ്ങായി കാർത്തിക്

ഓവറിന്റെ അവസാന പന്തിൽ വീണ്ടും ബൗണ്ടറി പ്രതീക്ഷിച്ച് കോലി തൊടുത്ത ഷോട് പ്ലേസ്മെന്റ് പിഴച്ച് ഹർപ്രിതിന്റെ കൈകളിലേക്ക്. 77 റൺസുമായി കോലി ഗാലറിയിലേക്ക് മടങ്ങി. കോലി പുറത്താകുമ്പോൾ 24 പന്തിൽ 47 റൺസായിരുന്നു ബെംഗളൂരുവിന് ജയിക്കാൻ ആവശ്യം. എന്നാൽ, ബെംഗളൂരു ക്യാംപിന് വീണ്ടും ഇരുട്ടടിയുമായി സാം കറണെത്തി. കോലി പുറത്തായതിന്റെ രണ്ടാം പന്തിൽ റാവത്തിനെ സാം കറൻ വിക്കറ്റിൽ കുരുക്കി. 14 പന്തിൽ 11 റൺസായിരുന്നു സ്കോർ ബോർഡിലേക്ക് റാവത്തിന്റെ സംഭാവന. 

ദിനേശ് കാർത്തിക് ബാറ്റിങ്ങിനിടെ. (Photo by Idrees MOHAMMED / AFP)

പിന്നാലെ ദിനേശ് കാർത്തികിന് കൂട്ടായി എത്തിയ ഇംപാക്ട് പ്ലെയർ മഹിപാൽ ലോംറോർ ആദ്യപന്തിൽ തന്നെ ബൗണ്ടറി പായിച്ചപ്പോൾ ബെംഗളൂരു ആരാധകർ വീണ്ടും പ്രതീക്ഷയിലായി. അതേ ഓവറിൽ ഫോർ നേടിക്കൊണ്ട്, പ്രതീക്ഷയ്ക്ക് ഇനിയും വകയുണ്ടെന്ന സൂചന കാർത്തിക്കും നൽകി. പതിനെട്ടാം ഓവർ പൂർത്തിയായപ്പോഴേക്കും ലോംറോർ 7 പന്തുകളിൽ നിന്ന് 16 റൺസ് നേടിക്കഴിഞ്ഞിരുന്നു. കാർത്തിക് 3 പന്തിൽ 7 റൺസും. എന്നാൽ പിന്നീടുള്ള കളി കാർത്തിക്കിന്റേതായിരുന്നു. 

അവസാന 2 ഓവറുകളിൽ നിന്ന് ജയിക്കാന്‍ വേണ്ടത് 23 റൺസ്. 19–ാം ഓവറിൽ ഒരു സിക്സും ഒരു ഫോറും ഉൾപ്പെടെ 13 റൺസ്. അതിൽ 11 റൺസും കാർത്തിക്കിന്റെ വക. അവസാന ഓവറിൽ വിജയലക്ഷ്യം 10 റൺസ്. ആദ്യ പന്തിൽ സിക്സ്. പകച്ചു പോയ അർഷദീപ് അടുത്ത ബോൾ വൈഡ് ആക്കി. തൊട്ടടുത്ത ബോളിൽ ബൗണ്ടറിയും വിജയവും കാർത്തികിന്റെ ബാറ്റിലൂടെ റോയൽ ചാലഞ്ചേഴ്സിന് സ്വന്തം. 

ശിഖർ ധവാൻ ബാറ്റിങ്ങിനിടെ (Photo by Idrees MOHAMMED / AFP)

∙ ‘ഹോം ഗ്രൗണ്ടിൽ തോൽക്കില്ല’

ഐപിഎൽ 17–ാം സീസണിൽ ഹോം ഗ്രൗണ്ടിൽ കളിക്കുന്ന ടീം തോൽക്കില്ലെന്ന ചരിത്രം തുടർന്നുകൊണ്ട് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 4 വിക്കറ്റിന് ബെംഗളൂരുവിന്റെ ജയം. അർധ സെഞ്ചറിയുമായി ടീമിന്റെ വിജയക്കുതിപ്പിനു ചുക്കാൻ പിടിച്ച വിരാട് കോലിയാണ് (49 പന്തിൽ 77) പ്ലെയർ ഓഫ് ദ് മാച്ച്. നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ ക്യാപ്റ്റൻ ശിഖർ ധവാനാണ് (37 പന്തിൽ 45 റൺസ്) മുന്നിൽ നിന്ന് നയിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ജോണി ബെയർസ്റ്റോ (ആറു പന്തിൽ എട്ട്) നഷ്ടപ്പെട്ടെങ്കിലും, പ്രഭ്‍സിമ്രാൻ സിങ് (17 പന്തിൽ 25), സാം കറൻ (17 പന്തിൽ 23), ജിതേഷ് ശർമ (20 പന്തിൽ 27), അവസാന ഓവറില്‍ രണ്ടു സിക്സറുകളും ഒരു ഫോറും ഉൾപ്പെടെ ആകെ 21 റൺസ് (8 പന്തിൽ) നേടിയ ശശാങ്ക് സിങ് എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ബെംഗളൂരുവിനു വേണ്ടി മുഹമ്മദ് സിറാജും ഗ്ലെൻ മാക്സ്‌വെലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

English Summary:

Virat Kohli and Dinesh Karthik's Heroics Sealed a Dramatic Win for RCB in The IPL Clash