സ്വന്തം മണ്ണിൽ വീണ്ടും മിന്നി ചെന്നൈ. ഹോം ഗ്രൗണ്ടിലെ തുടർച്ചയായ രണ്ടാം വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേത്ത് എത്തുകയും ചെയ്തു. തുടക്കം മുതൽ ഒടുക്കം വരെ പൊരുതിയ ചെന്നൈയും തുടക്കം മുതൽ ഒടുക്കം വരെ ഉഴപ്പിയ ഗുജറാത്തും. ഐപിഎൽ 17–ാം സീസണിലെ 7–ാം മത്സരത്തെ ഇതിലുമേറെ വിശദീകരിക്കാനാകില്ല. ഗില്ലിന്റെ യുവത്വത്തിനും നെഹ്‌റയുടെ തന്ത്രജ്‍ഞതയ്ക്കും കരിദിനം സമ്മാനിച്ചുകൊണ്ടാണ് ചെന്നൈയിലെ മഞ്ഞക്കടൽ ആർത്തിരമ്പിയത്. പവർ പ്ലേ ഓവറുകളിൽ പോലും ടൈറ്റൻസിന് പവർ കട്ടായിരുന്നു. ചെന്നൈയ്ക്ക് ഹൈ വോർട്ടേജും...

സ്വന്തം മണ്ണിൽ വീണ്ടും മിന്നി ചെന്നൈ. ഹോം ഗ്രൗണ്ടിലെ തുടർച്ചയായ രണ്ടാം വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേത്ത് എത്തുകയും ചെയ്തു. തുടക്കം മുതൽ ഒടുക്കം വരെ പൊരുതിയ ചെന്നൈയും തുടക്കം മുതൽ ഒടുക്കം വരെ ഉഴപ്പിയ ഗുജറാത്തും. ഐപിഎൽ 17–ാം സീസണിലെ 7–ാം മത്സരത്തെ ഇതിലുമേറെ വിശദീകരിക്കാനാകില്ല. ഗില്ലിന്റെ യുവത്വത്തിനും നെഹ്‌റയുടെ തന്ത്രജ്‍ഞതയ്ക്കും കരിദിനം സമ്മാനിച്ചുകൊണ്ടാണ് ചെന്നൈയിലെ മഞ്ഞക്കടൽ ആർത്തിരമ്പിയത്. പവർ പ്ലേ ഓവറുകളിൽ പോലും ടൈറ്റൻസിന് പവർ കട്ടായിരുന്നു. ചെന്നൈയ്ക്ക് ഹൈ വോർട്ടേജും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം മണ്ണിൽ വീണ്ടും മിന്നി ചെന്നൈ. ഹോം ഗ്രൗണ്ടിലെ തുടർച്ചയായ രണ്ടാം വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേത്ത് എത്തുകയും ചെയ്തു. തുടക്കം മുതൽ ഒടുക്കം വരെ പൊരുതിയ ചെന്നൈയും തുടക്കം മുതൽ ഒടുക്കം വരെ ഉഴപ്പിയ ഗുജറാത്തും. ഐപിഎൽ 17–ാം സീസണിലെ 7–ാം മത്സരത്തെ ഇതിലുമേറെ വിശദീകരിക്കാനാകില്ല. ഗില്ലിന്റെ യുവത്വത്തിനും നെഹ്‌റയുടെ തന്ത്രജ്‍ഞതയ്ക്കും കരിദിനം സമ്മാനിച്ചുകൊണ്ടാണ് ചെന്നൈയിലെ മഞ്ഞക്കടൽ ആർത്തിരമ്പിയത്. പവർ പ്ലേ ഓവറുകളിൽ പോലും ടൈറ്റൻസിന് പവർ കട്ടായിരുന്നു. ചെന്നൈയ്ക്ക് ഹൈ വോർട്ടേജും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തം മണ്ണിൽ വീണ്ടും മിന്നി ചെന്നൈ. ഹോം ഗ്രൗണ്ടിലെ തുടർച്ചയായ രണ്ടാം വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. തുടക്കം മുതൽ ഒടുക്കം വരെ പൊരുതിയ ചെന്നൈയും തുടക്കം മുതൽ ഒടുക്കം വരെ ഉഴപ്പിയ ഗുജറാത്തും. ഐപിഎൽ 17–ാം സീസണിലെ 7–ാം മത്സരത്തെ ഇതിലുമേറെ വിശദീകരിക്കാനാകില്ല. ഗില്ലിന്റെ യുവത്വത്തിനും നെഹ്‌റയുടെ തന്ത്രജ്‍ഞതയ്ക്കും കരിദിനം സമ്മാനിച്ചുകൊണ്ടാണ് ചെന്നൈയിലെ മഞ്ഞക്കടൽ ആർത്തിരമ്പിയത്. പവർ പ്ലേ ഓവറുകളിൽ പോലും ടൈറ്റൻസിന് പവർ കട്ടായിരുന്നു. ചെന്നൈയ്ക്ക് ഹൈ വോള്‍ട്ടേജും...

∙ പതിയെത്തുടങ്ങി, കത്തിക്കയറി രചിൻ രവീന്ദ്ര 

ADVERTISEMENT

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനെത്തിയ ചെന്നൈയുടെ ഇന്നിങ്സിന്റെ തുടക്കം തീർത്തും പതിഞ്ഞ താളത്തിൽ ആയിരുന്നു. അസ്മത്തുള്ള എറി‍ഞ്ഞ ആദ്യ ഓവറിൽ 4 ഡോട്ട് ബോളുകൾ വഴങ്ങിയ ചെന്നൈയ്ക്ക് കണ്ടെത്താനായത് 2 റൺസ് മാത്രവും. ആദ്യ ഓവറിലെ 4 മുതൽ രണ്ടാം ഓവറിന്റെ 4 വരെയുള്ള 6 പന്തുകളിൽ നിന്ന് ഒരു റൺസ് പോലും സ്കോർ ബോർഡിൽ ചേർക്കാൻ അവർക്കായില്ല. ഇത് ഉൾപ്പെടെയുള്ള ആദ്യ 9 ബോളുകളിൽ നിന്ന് ഒരു വൈഡ് എക്സ്ട്രാ റൺ ഉൾപ്പെടെ നേടാനായത് വെറും 3 റൺസ്!... എന്നാൽ, അവിടെ നിന്ന് അങ്ങോട്ട് ടോപ് ഗിയറിലേക്കാണ് കളി മാറിയത്. 

രചിൻ രവീന്ദ്ര ഒരുവശത്ത് ആളിക്കത്തിയപ്പോൾ നായകൻ ഋതുരാജ് ഗെയ്ക്‌വാദ് ഉത്തരവാദിത്തതോടെ ബാറ്റ് വീശി. പവർ പ്ലേ അവസാനിച്ചപ്പോൾ ചെന്നൈയുടെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 69 റൺസ്. ഇതിനിടയിൽ 20 പന്തുകളിൽ 6 ഫോറുകളും 3 സിക്സറുകളും ഉൾപ്പെടെ ഞൊടിയിടയിൽ 46 റൺസ് സ്വന്തമാക്കിയ രചിൻ രവീന്ദ്രയുടെ വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടപ്പെട്ടിരുന്നു. അപ്പോഴും ഒരറ്റത്ത് വളരെ ശ്രദ്ധയോടെയുള്ള ഷോട്ടുകളുമായി നായകൻ ഗെയ്ക്‌വാദ് നിലയുറപ്പിച്ചിരുന്നു. 

എന്നാൽ രചിന് പിന്നാലെയെത്തിയ അജിങ്ക്യ രഹാന കളം പിടിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളു. അതിനാൽ പവർ പ്ലേയിൽ ഉണ്ടായിരുന്ന ആവേശം തൊട്ടടുത്ത ഓവറിലേക്ക് എത്തിക്കാൻ ചെന്നൈ ബാറ്റർമാർക്ക് സാധിച്ചില്ല. സായി കിഷോർ പന്തെടുത്ത ഏഴാം ഓവറില്‍ 5 റൺസ് മാത്രമായിരുന്നു ചെന്നൈയുടെ സമ്പാദ്യം. എന്നാൽ, പിന്നീടങ്ങോട്ട് നായകൻ ഗെയ്ക്‌വാദ് തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയ്ക്കാണ് ചെന്നൈ ആരാധകർ സാക്ഷ്യം വഹിച്ചത്. തുടക്കത്തിൽ വളരെ പതിഞ്ഞ താളത്തിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന ഗെയ്ക്‌വാദ് മോശം പന്തുകൾ കണ്ടെത്തി നല്ല രീതിയൽ ‘തല്ലിപ്പഴുപ്പിക്കാൻ’ തുടങ്ങി. 

ചെന്നൈ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് ബാറ്റിങ്ങിനിടെ. (Photo by R. Satish BABU / AFP)

∙ 10ൽ 100 പിന്നിട്ട് ചെന്നൈ

ADVERTISEMENT

ചെന്നൈ ഇന്നിങ്സിന്റെ പകുതി (10 ഓവർ) പിന്നിട്ടപ്പോഴേക്കും ഗെയ്ക്‌വാദിന്റെ വ്യക്തിഗത സ്കോർ 29 പന്തുകളിൽ നിന്ന് 5 ഫോറിന്റെയും ഒരു സിക്സറിന്റെയും അകമ്പടിയോടെ 42 എന്ന നിലയിലേക്ക് ഉയർന്നു. ടീം സ്കോർ, ഓവറിൽ 10.4 റൺസ് ശരാശരിയിൽ 104/1 എന്ന നിലയിലുമെത്തി. എന്നാൽ, തൊട്ടടുത്ത പന്തിൽ ക്രീസിന് പുറത്തേക്ക് ഇറങ്ങി വന്ന് കൂറ്റനടിക്ക് ശ്രമിച്ച രഹാനയുടെ വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമായി. സായി കൃഷ്ണ എറിഞ്ഞ ബോൾ, റഹാനയ്ക്ക് ബാറ്റിൽ കണക്ട് ചെയ്യാൻ പറ്റാതെ പിന്നിലേക്ക് എത്തിയപ്പോൾ കീപ്പർ വൃദ്ധിമാൻ സാഹ സ്റ്റംപിലേക്ക് ചേർക്കുകയായിരുന്നു. 

12 പന്തുകൾ നീണ്ട ഇന്നിങ്സിൽ ബൗണ്ടറികളുടെ അകമ്പടിയില്ലാതെ രഹാന 12 റൺസ് സ്വന്തമാക്കിയിരുന്നു. എന്നാൽ, പിന്നാലെ എത്തിയ ശിവം ദുബെ ക്രീസിലെത്തിയ നിമിഷം മുതൽ രചിൻ തുടങ്ങിവച്ച ശൈലി ഒപ്പിയെടുക്കുകയായിരുന്നു. നേരിട്ട ആദ്യ രണ്ട് പന്തുകളും നിലംതൊടാതെ ബൗണ്ടറി ലൈൻ കടന്നു പോയി. എന്നാൽ, ടൈറ്റൻസ് ബോളർമാരും ചില അദ്ഭുതങ്ങൾ ഒളിപ്പിച്ചു വച്ചിരുന്നു. 12–ാം ഓവർ എറിഞ്ഞ മോഹിത് ശർമയും 13–ാം ഓവർ എറിഞ്ഞ ജോൺസനും പിടിമുറുക്കിയതോടെ ചെന്നൈ സ്കോർബോർഡിന്റെ ചലനത്തിൽ വേഗം കുറഞ്ഞതിന് പിന്നാലെ നായകൻ ഗെയ്ക്‌വാദിന്റെ വിക്കറ്റും അവർക്ക് നഷ്ടമായി. 36 പന്തിൽ 5 ഫോറും ഒരു സിക്സറും ഉൾപ്പെടെ 46 റൺസായിരുന്നു ഗെയ്ക്‌വാദിന്റെ സമ്പാദ്യം. 

അർധ സെഞ്ചറി പൂർത്തിയാക്കിയ ശിവം ദുബെ (Photo by R. Satish BABU / AFP)

∙ കളി ‘നയിച്ച്’ ദുബെ

പിന്നീട് ‘കളി നയിച്ചത്’ ശിവം ദുബെ ആണ്. 17–ാം ഓവർ പൂർത്തി ആയപ്പോഴേക്കും എണ്ണംപറഞ്ഞ 5 സിക്സറുകളുടെയും 2 ഫോറുകളുടെയും പിൻബലത്തിൽ വെറും 22 പന്തുകളിൽ നിന്ന് ദുബെ അര്‍ധ സെഞ്ചറി പൂർത്തിയാക്കി. എന്നാൽ, നേരിട്ട അടുത്ത പന്തിൽ തന്നെ വിജയ് ശങ്കറിന് ക്യാച്ച് നൽകി ദുബെ പുറത്തായി. അതിനോടകം തന്നെ ടീം സ്കോർ 180 പിന്നിട്ടിരുന്നു. പിന്നാലെയെത്തിയ ഡാരിൽ മിച്ചലും (20 പന്തിൽ 24) ഐപിഎല്ലിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സമീർ റിസ്‌വിയും (6 പന്തിൽ 14) രവീന്ദ്ര ജഡേജയും (3 പന്തിൽ 7) ചേർന്ന് നിശ്ചിത 20 ഓവറിൽ ചെന്നൈ സ്കോർ 206ൽ എത്തിച്ചു. 

ADVERTISEMENT

∙ നനഞ്ഞ പടക്കമായി ടൈറ്റൻസ്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ആദ്യ 4 ബോളുകൾക്ക് ശേഷമാണ് വൃദ്ധിമാൻ സാഹയ്ക്ക് സ്കോർ ബോർഡ് തുറക്കാനായത്. എന്നാൽ, ആദ്യ ഓവറിന്റെ അവസാന പന്ത് സിക്സർ പായിച്ചുകൊണ്ട് ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ ആരാധകർക്ക് പ്രതീക്ഷകൾ നൽകി. പിന്നീടുള്ള ഓവറുകളിൽ സാഹയും ബൗണ്ടറികൾ കണ്ടെത്താൻ തുടങ്ങിയതോടെ സ്കോർ പതിയെ മുന്നേറി തുടങ്ങി. എന്നിരുന്നാലും വിജയത്തിലേക്ക് വേണ്ട റൺസ് നിരക്കിലേക്കെത്താൻ പലപ്പോഴും അവർ നന്നേ വിയർത്തു. 

വിക്കറ്റ് നഷ്ടപ്പെട്ട ഗുജറാത്ത് നായൻ ശുഭ്മൻ ഗിൽ ഡ്രെസിങ് റൂമിലേക്ക് മടങ്ങുന്നു. (Photo by R. Satish BABU / AFP)

ആദ്യ ബോളിൽ ആളിക്കത്തിയെങ്കിലും ഗില്ലിന്റെ ഇന്നിങ്സിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. മൂന്നാം ഓവറിന്റെ അഞ്ചാം പന്തിൽ ദീപക് ചാഹർ ഗില്ലിനെ വിക്കറ്റിനു മുന്നിൽ കുരുക്കി വീഴ്ത്തി. ഗില്ലിന് പിന്നാലെ ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിനെത്തിയ സായ് സുദർശൻ സ്കോർ ബോർഡിൽ കാര്യമായ ഇംപാക്ട് ഉണ്ടാക്കിയില്ല. അഞ്ചാം ഓവറിൽ സാഹ കൂടി (17 പന്തിൽ 21) കൂടാരം കയറിയതോടെ ടൈറ്റൻസ് തീർത്തും പരുങ്ങലിലായി. പവർ പ്ലേ ഓവറുകൾ അവസാനിക്കുമ്പോൾ 43ന് 2 എന്ന നിലയിലായിരുന്നു അവർ. അവിടെ നിന്ന് വിജയത്തിലേക്കുള്ള ദൂരം 84 പന്തിൽ 164 റൺസും! 

പവർ പ്ലേ ഓവറുകളിൽ നിന്ന് 7 റൺസ് ശരാശരിയുള്ള ടീമിന് പിന്നീടുള്ള ഓവറുകളിൽ വേണ്ട ശരാശരി റൺസ് 12!.. എന്നാൽ വലിയ ലക്ഷ്യത്തിലേക്ക് പൊരുതി നോക്കാൻ പോലും ശ്രമിക്കാത്ത തരത്തിലായിരുന്നു ടൈറ്റൻസ് ബാറ്റർമാരുടെ പ്രകടനം. ബൗണ്ടറികളും വളരെ വിരളമായി. 

∙ പറക്കും ‘മുടിയൻ’ ധോണി

വിജയം വിദൂര സ്വപ്നമായി മാറിയ ടൈറ്റൻസ് താരങ്ങൾ അലസതയിലേക്ക് വഴുതി വീണപ്പോഴും, വിജയം കൈവെള്ളയിലെത്താൻ എല്ലാ സാധ്യതകളും ഉണ്ടായിരുന്ന ധോണി ഉൾപ്പെടെയുള്ള ചെന്നൈപ്പട ഉണർന്നുതന്നെയാണ് കളിച്ചത്. ഡരിൽ മിച്ചൽ എറിഞ്ഞ എട്ടാം ഓവറിലെ മുന്നാം പന്തിൽ വിജയ് ശങ്കറിന്റെ ബാറ്റിൽ ഉരസി പിന്നിലേക്ക് എത്തിയ പന്ത് വലതുവശത്തേക്ക് പറന്ന് കൈപ്പിടിയിലാക്കിയ നീളൻ മുടിക്കാരനെ കണ്ട ആർക്കും തോന്നില്ല, അദ്ദേഹത്തിന് 42 വയസ്സായെന്നും കളി അവസാനിപ്പിക്കാനുള്ള ചർച്ചകൾ കളത്തിന് പുറത്ത് സജീവമാണെന്നും. അത്ര ചുറുചുറുക്കോടെയായിരുന്നു ‘തല’ ധോണി വിജയ് ശങ്കറിനെ (12 പന്തിൽ 12) കൈപ്പിടിയിൽ ഒതുക്കിയത്. 

രചിൻ രവീന്ദ്ര ഫീൽഡിങ്ങിനിടെ. (Photo by R. Satish BABU / AFP)

പിന്നീടുള്ള ഏതാനും ഓവറുകളിൽ കാര്യമായി റൺസ് നിരക്ക് ഉയർത്തിയില്ലെങ്കിലും വിക്കറ്റ് നഷ്ടമില്ലാതെ ഇടയ്ക്കും തടയ്ക്കുമുള്ള ഏതാനും ഫോറുകളുടെ അകമ്പടിയിൽ ടൈറ്റൻസ് സ്കോർ ബോർഡ് ചലിപ്പിച്ചു. എന്നാൽ, 12–ാം ഓവറിന്റെ അവസാന പന്തിൽ ഡേവിഡ് മില്ലറിന്റെ വിക്കറ്റ് സ്വന്തമാക്കി തുഷാർ ദേശ്പാണ്ഡെ ആ കൂട്ടുകെട്ടും തകർത്തു. 3 ഫോറുകളുടെ അകമ്പടിയിൽ 16 പന്തിൽ 21 റൺസായിരുന്നു മില്ലറുടെ സംഭാവന. 15–ാം ഓവറിന്റെ അവസാന പന്തിൽ പതിരാനയ്ക്ക് വിക്കറ്റ് നൽകി സായ് സുദർശനും ക്രീസ് വിട്ടു. 

31 പന്തുകൾ നീണ്ട ഇന്നിങ്സിൽ 3 ഫോറുകൾ ഉൾപ്പെടെ 37 റൺസാണ് ഈ ഇംപാക്ട് പ്ലെയർ കൂട്ടിച്ചേർത്തത്. 20 പന്തുകൾ നീണ്ട ബൗണ്ടറി വരൾച്ചയ്ക്കു ശേഷം പതിനാറാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ അസ്മതുല്ല ഒമർസായ് പന്ത് ഫോർ ലൈൻ കടത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ ആ പ്രതീക്ഷയും അസ്തമിച്ചു. ദേശ്പാണ്ഡെയുടെ പന്തിൽ രവീന്ദ്രയുടെ കൈയിൽ ഒതുങ്ങുമ്പോൾ 10 പന്തിൽ 11 റൺസായിരുന്നു ഒമർസായിയുടെ സമ്പാദ്യം. 

വൃദ്ധിമാൻ സാഹ (Photo by R. Satish BABU / AFP)

∙ തോറ്റു, 63 റൺസിന്

17–ാം ഓവർ ശരിക്കും ഡെത്ത് ഓവറായിരുന്നു, ടൈറ്റൻസിന്. മുസ്തഫിസുർ എറിഞ്ഞ ഓവറിൽ ആകെ വഴങ്ങിയത് ഒരു റൺസ്, നേടിയത് റാഷിദ് ഖാന്റെ (2 പന്തിൽ 1) വിക്കറ്റും. അധികം വൈകാതെ തന്നെ രാഹുൽ തെവാത്തിയയും കൂടാരം കയറി (11 പന്തിൽ 6 റൺസ്). ഉമേഷ് യാദവ് (11 പന്തിൽ 10), സ്പെൻസർ ജോൺസൻ (5 പന്തിൽ 5) എന്നിവർ വിക്കറ്റ് നഷ്ടപ്പെടുത്താതെ ടൈറ്റൻസിനെ അവസാന പന്തുവരെ ക്രീസിൽ പിടിച്ചു നിർത്തി. എന്നാൽ, ഉമേഷ് യാഥവ് എറിഞ്ഞ 20–ാം ഓവറിന്റെ അവസാന പന്തും റൺസ് കാണാതെ ചലനമറ്റപ്പോൾ ടൈറ്റൻസിന്റെ വിജയം പിന്നെയും 64 റൺസ് അകലെയായിരുന്നു...

English Summary:

Chennai Triumphs Again: A Second Home Win Puts Them at Top of IPL Points Table