പാണക്കാട്. മലപ്പുറം നഗരത്തോടു ചേർന്നു കടലുണ്ടിപ്പുഴയോരത്തെ കൊച്ചു ഗ്രാമം. പതിറ്റാണ്ടുകളായി കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിന്റെ മേൽവിലാസവും പാണക്കാടാണ്. അര നൂറ്റാണ്ടിലേറെയായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവി അലങ്കരിക്കുന്നത് പാണക്കാട് തങ്ങൾ കുടുംബത്തിലെ അംഗങ്ങളാണ്. രാഷ്ട്രീയത്തിന്റെ അതിർ വരമ്പുകൾ കടന്ന് ആത്മീയ നേതാക്കളെന്ന നിലയിൽ എല്ലാവരുടെയും ആദരം പിടിച്ചു പറ്റുന്നുവെന്നതാണ് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ പ്രധാന പ്രത്യേകത. ജനഹൃദയങ്ങളിൽ അവർക്കുള്ള സ്ഥാനത്തിന്റെ അടയാളം എല്ലാ ചൊവ്വാഴ്ചയും പാണക്കാട് തങ്ങൾ കുടുംബാംഗങ്ങളുടെ വീടുകളിൽ നേരിട്ട് കാണാം. പാണക്കാട് തങ്ങന്മാരെ നേരിട്ടു കണ്ട് സങ്കടം പറയാനും വിശേഷങ്ങൾക്ക് ക്ഷണിക്കാനും കുടുംബത്തിലെ സന്തോഷം പങ്കിടാനും നൂറു കണക്കിനാളുകളാണ് പാണക്കാട്ടെ ‘ജനതാ ദർബാറി’ലെത്തുന്നത്. മൂന്നു നൂറ്റാണ്ടു മുൻപ് അറേബ്യയിലെ യെമനിൽ നിന്നാണു സയ്യിദ് (തങ്ങൾ) വംശം ആദ്യമായി കേരളത്തിൽ എത്തിയത്. ഹിജ്റ വർഷം 1181ൽ വളപട്ടണത്താണ് അലി ശിഹാബുദ്ദീൻ തങ്ങൾ എത്തിയത്. അദ്ദേഹത്തിനു മകൻ ഹുസൈനിലൂടെയാണു ഗോത്രം വളർന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാണക്കാട്. മലപ്പുറം നഗരത്തോടു ചേർന്നു കടലുണ്ടിപ്പുഴയോരത്തെ കൊച്ചു ഗ്രാമം. പതിറ്റാണ്ടുകളായി കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ  ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിന്റെ മേൽവിലാസവും പാണക്കാടാണ്. അര നൂറ്റാണ്ടിലേറെയായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പദവി അലങ്കരിക്കുന്നത് പാണക്കാട് തങ്ങൾ കുടുംബത്തിലെ അംഗങ്ങളാണ്. രാഷ്ട്രീയത്തിന്റെ അതിർ വരമ്പുകൾ കടന്ന് ആത്മീയ നേതാക്കളെന്ന നിലയിൽ എല്ലാവരുടെയും ആദരം പിടിച്ചു പറ്റുന്നുവെന്നതാണ് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ പ്രധാന പ്രത്യേകത. 

ജനഹൃദയങ്ങളിൽ അവർക്കുള്ള സ്ഥാനത്തിന്റെ അടയാളം എല്ലാ ചൊവ്വാഴ്ചയും പാണക്കാട് തങ്ങൾ കുടുംബാംഗങ്ങളുടെ വീടുകളിൽ നേരിട്ട് കാണാം. പാണക്കാട് തങ്ങന്മാരെ നേരിട്ടു കണ്ട് സങ്കടം പറയാനും വിശേഷങ്ങൾക്ക് ക്ഷണിക്കാനും കുടുംബത്തിലെ സന്തോഷം പങ്കിടാനും നൂറു കണക്കിനാളുകളാണ് പാണക്കാട്ടെ ‘ജനതാ ദർബാറി’ലെത്തുന്നത്.

ADVERTISEMENT

മൂന്നു നൂറ്റാണ്ടു മുൻപ് അറേബ്യയിലെ യെമനിൽ നിന്നാണു സയ്യിദ് (തങ്ങൾ) വംശം ആദ്യമായി കേരളത്തിൽ എത്തിയത്. ഹിജ്റ വർഷം 1181ൽ വളപട്ടണത്താണ് അലി ശിഹാബുദ്ദീൻ തങ്ങൾ എത്തിയത്. അദ്ദേഹത്തിനു മകൻ ഹുസൈനിലൂടെയാണു ഗോത്രം വളർന്നത്. കണ്ണൂർ അറയ്ക്കൽ രാജകുടുംബത്തിൽനിന്നാണ് അദ്ദേഹം വിവാഹം ചെയ്തത്. ഇവരുടെ മൂത്ത മകനായ മുഹ്‌ളാർ മലപ്പുറത്തു താമസമാക്കി. ഇദ്ദേഹത്തിന്റെ മകനായ ഹുസൈൻ ആറ്റക്കോയ തങ്ങളാണു താമസം പാണക്കാട്ടേക്കു മാറ്റിയത്. പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിന്റെ ചരിത്രം തുടങ്ങുന്നത് അവിടെ നിന്നാണ്. 

പാണക്കാട് കൊടപ്പനയ്ക്കൽ തറവാടിന്റെ മുൻവശം (ചിത്രം: മനോരമ ഓൺലൈൻ)

പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങൾ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാകുന്നത് 1973ലാണ്. അതിനു ശേഷം പാണക്കാട് കുടുംബാംഗമല്ലാതെ ആ പദവി വഹിച്ചിട്ടില്ല. ചൊവ്വാഴ്ചകളിലെ ‘ജനതാ ദർബാറിനെ’ത്തുന്നവരെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെ അതിൽ വരമ്പുകൾ കെട്ടി തിരിക്കാനാവില്ല. എ.പി.ഉണ്ണിക്കൃഷ്ണനെയും കല്ലയിൽ വേലായുധനെയും കൃഷ്ണനാചാരിയെയും അക്കൂട്ടത്തിൽ കാണാനാകും. ‘തങ്ങളുപ്പാപ്പയെ’ അല്ലെങ്കിൽ ‘തങ്ങളുട്ടിയെ’ ഒന്നു കാണണമെന്ന ആഗ്രഹമാകും എല്ലാവരുടെയും മനസ്സിൽ. 

ADVERTISEMENT

പാണക്കാട് സാദിഖലി തങ്ങളാണ് നിലവിൽ കുടുംബത്തിലെ കാരണവർ. അദ്ദേഹത്തിന്റെ സഹോദരൻ അബ്ബാസലി തങ്ങൾ, സഹോദര പുത്രന്മാരായ ബഷീറലി തങ്ങൾ, മുനവറലി തങ്ങൾ, റഷീദലി തങ്ങൾ, ഹമീദലി തങ്ങൾ, നഈമലി തങ്ങൾ, മുഈനലി തങ്ങൾ എന്നിവരെല്ലാം പാണക്കാട് പ്രദേശത്തു തന്നെയാണ് താമസം. ഇവർ താമസിക്കുന്ന വീടുകളുടെ രൂപരേഖയിൽ മാറ്റങ്ങളുണ്ട്. പക്ഷേ, ജനങ്ങളുമായി സംവദിക്കുന്നതിനുള്ള വട്ടമേശ എല്ലാ വീടുകളുടെയും പൂമുഖത്ത് കാണാം. അവയ്ക്കു മുന്നിലെത്തുന്നത് ആവലാതികളായാലും സന്തോഷ വാർത്തകളായാലും എല്ലാത്തിനോടും ഒരേ മനസ്സോടെയാകും മറുപടി; സ്നേഹവും കരുതലും നിറഞ്ഞ മനസ്സോടെ... 

കാണാം ആ കാഴ്ചകൾ വിഡിയോയിൽ.

English Summary:

No Barriers of Politics and Religion: Here are the scenes of the Janata Darbar from the Panakkad Thangal Family.