ഹൈദരാബാദിന് ഇന്നലെ ഹൈ വോൾട്ടേജ് ആയിരുന്നു. ബാറ്റിന്റെ പരിസരത്തേക്ക് ചെല്ലുന്ന എല്ലാ പന്തുകളെയും ബൗണ്ടറി ലൈനിന് പുറത്തേക്ക് അടിച്ചു തെറിപ്പിക്കുന്ന അത്ര പവർ. ആ പവർ ഹിറ്റിങ്ങിന് ഒടുവിൽ പിറന്നത് ഒട്ടേറെ പുതിയ റെക്കോർഡുകൾ. ഇതിൽ ആദ്യത്തേത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറിന് പുതിയ അവകാശികൾ വന്നിരിക്കുന്നു എന്നതാണ്. ടോസ് നഷ്ടപ്പെട്ടിടും ബാറ്റിങ്ങിന് ഇറങ്ങേണ്ടവന്ന ഹൈദരബാദ് ബാറ്റർമാർ കൂട്ടത്തോടെ ഫോമിലായതോടെ 2013ൽ ക്രിസ് ഗെയിലിന്റെ തേരോട്ടത്തിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ അടിച്ചുകൂട്ടിയ 263/5 എന്ന 11 വർഷം പഴക്കമുള്ള റെക്കോർഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഹൈദരാബാദിന് ഇന്നലെ ഹൈ വോൾട്ടേജ് ആയിരുന്നു. ബാറ്റിന്റെ പരിസരത്തേക്ക് ചെല്ലുന്ന എല്ലാ പന്തുകളെയും ബൗണ്ടറി ലൈനിന് പുറത്തേക്ക് അടിച്ചു തെറിപ്പിക്കുന്ന അത്ര പവർ. ആ പവർ ഹിറ്റിങ്ങിന് ഒടുവിൽ പിറന്നത് ഒട്ടേറെ പുതിയ റെക്കോർഡുകൾ. ഇതിൽ ആദ്യത്തേത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറിന് പുതിയ അവകാശികൾ വന്നിരിക്കുന്നു എന്നതാണ്. ടോസ് നഷ്ടപ്പെട്ടിടും ബാറ്റിങ്ങിന് ഇറങ്ങേണ്ടവന്ന ഹൈദരബാദ് ബാറ്റർമാർ കൂട്ടത്തോടെ ഫോമിലായതോടെ 2013ൽ ക്രിസ് ഗെയിലിന്റെ തേരോട്ടത്തിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ അടിച്ചുകൂട്ടിയ 263/5 എന്ന 11 വർഷം പഴക്കമുള്ള റെക്കോർഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദിന് ഇന്നലെ ഹൈ വോൾട്ടേജ് ആയിരുന്നു. ബാറ്റിന്റെ പരിസരത്തേക്ക് ചെല്ലുന്ന എല്ലാ പന്തുകളെയും ബൗണ്ടറി ലൈനിന് പുറത്തേക്ക് അടിച്ചു തെറിപ്പിക്കുന്ന അത്ര പവർ. ആ പവർ ഹിറ്റിങ്ങിന് ഒടുവിൽ പിറന്നത് ഒട്ടേറെ പുതിയ റെക്കോർഡുകൾ. ഇതിൽ ആദ്യത്തേത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറിന് പുതിയ അവകാശികൾ വന്നിരിക്കുന്നു എന്നതാണ്. ടോസ് നഷ്ടപ്പെട്ടിടും ബാറ്റിങ്ങിന് ഇറങ്ങേണ്ടവന്ന ഹൈദരബാദ് ബാറ്റർമാർ കൂട്ടത്തോടെ ഫോമിലായതോടെ 2013ൽ ക്രിസ് ഗെയിലിന്റെ തേരോട്ടത്തിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ അടിച്ചുകൂട്ടിയ 263/5 എന്ന 11 വർഷം പഴക്കമുള്ള റെക്കോർഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദിന് ഇന്നലെ ഹൈ വോൾട്ടേജ് ആയിരുന്നു. ബാറ്റിന്റെ പരിസരത്തേക്ക് ചെല്ലുന്ന എല്ലാ പന്തുകളെയും ബൗണ്ടറി ലൈനിന് പുറത്തേക്ക് അടിച്ചു തെറിപ്പിക്കുന്ന അത്ര പവർ. ആ പവർ ഹിറ്റിങ്ങിന് ഒടുവിൽ പിറന്നത് ഒട്ടേറെ പുതിയ റെക്കോർഡുകൾ. ഇതിൽ ആദ്യത്തേത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറിന് പുതിയ അവകാശികൾ വന്നിരിക്കുന്നു എന്നതാണ്. ടോസ് നഷ്ടപ്പെട്ടിടും ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ഹൈദരാബാദ് ബാറ്റർമാർ കൂട്ടത്തോടെ ഫോമിലായതോടെ 2013ൽ ക്രിസ് ഗെയിലിന്റെ തേരോട്ടത്തിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ അടിച്ചുകൂട്ടിയ 5 വിക്കറ്റിന് 263 എന്ന 11 വർഷം പഴക്കമുള്ള റെക്കോർഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

∙ ഗെയിലാട്ടം ഇനി രണ്ടാം സ്ഥാനത്ത്

ADVERTISEMENT

66 പന്തുകളില്‍നിന്ന് 17 സിക്സറുകളും 13 ഫോറും ഉൾപ്പെടെ ഗെയിൽ പുറത്താകാതെ നേടിയ 175 റൺസ് ആയിരുന്നു 2013ൽ ആർസിബിയെ ഉയർന്ന സ്കോറിലേക്ക് എത്തിച്ചത്. 265.15 എന്ന മാരക സ്ട്രൈക് റേറ്റിൽ ബാറ്റ് വീശിയ ഗെയിൽ 102 മിനിറ്റാണ് അന്ന് ക്രീസിൽ ചെലവഴിച്ചത്. സ്കോറിങ് ഉയർത്താൻ അന്ന് ഗെയിലിന് കൂട്ടായി മറ്റൊരു ഇതിഹാസ താരം കൂടി ഉണ്ടായിരുന്നു, സാക്ഷാൽ എ.ബി.ഡിവില്ലിയേഴ്സ്. ആകെ നേരിട്ടത് 8 പന്തുകൾ, 3 എണ്ണം ഫോർ, മൂന്നെണ്ണം സിക്സർ, ഡോട്ട് ബോൾ ഒന്ന്, അടുത്ത ബോളിൽ പുറത്താകുമ്പോള്‍ 387.50 എന്ന അമാനുഷിക സ്ട്രൈക് റേറ്റിൽ 31 റൺസായിരുന്നു എബിഡിയുടെ സമ്പാദ്യം. ആകെ 12 മിനിറ്റ് മാത്രമാണ് അദ്ദേഹം അന്ന് ക്രീസിൽ ഉണ്ടിയിരുന്നത്. 

ക്രിസ് ഗെയ്‌ലും വിരാട് കോലിയും ഐപിഎൽ മത്സരത്തിനിടെ (File Photo by MANJUNATH KIRAN / AFP)

എന്നാൽ ഇന്നലെ സൺറൈസേഴ്സ് പുതിയ റെക്കോർഡ് സ്കോറിലേക്ക് ഉയർന്നത് കൂട്ടായ്മയുടെയും കെട്ടുറപ്പിന്റെയും ഫലമായാണ്. ബാറ്റെടുത്ത എല്ലാവരും അങ്കക്കലിയിലായിരുന്നു. അവർ തലങ്ങും വിലങ്ങും മുബൈ ബോളർമാരെ തല്ലിക്കൂട്ടി. ഓപ്പണർ മായങ്ക് അഗർവാൾ മാത്രമാണ് അൽപമൊന്ന് മങ്ങിയത്. ഓപ്പണറായി എത്തിയ ട്രാവിസ് ഹെഡ് ആണ് മുബൈ ദഹനത്തിന് തുടക്കം കുറിച്ചത്. 24 പന്തിൽ നിന്ന് 3 സിക്സറുകളും 9 ഫോറുകളും സഹിതം 258.33 സ്ട്രൈക് റേറ്റിലാണ് ഹെഡ് 62 റൺസ് സ്വന്തമാക്കിയത്. മൂന്നാമനായി ബാറ്റിങ്ങിനെത്തിയ അഭിഷേക് ശർമ, ഹെഡിനെയും കടത്തിവെട്ടി മുന്നേറിയപ്പോൾതന്നെ സൺറൈസേഴ്സ് 200ന് പുറത്ത് ടോട്ടൽ ഉറപ്പാക്കിയിരുന്നു.  

ഐപിഎൽ ചരിത്രത്തിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവുമധികം റൺസ് വഴങ്ങുന്ന താരമെന്ന റെക്കോർഡാണ് മുംബൈ താരം ക്വൊന മപാക തന്റെ പേരിൽ ചേർത്തത്. മപാക ഉൾപ്പെടെയുള്ള മുംബൈ ബോളർമാരെല്ലാം ഹൈദരാബാദ് ബാറ്റർമാരുടെ താണ്ഡവത്തിന് ഇരയായ മത്സരത്തിൽ 10ന് താഴെ റൺസ് ശരാശരിയിൽ ബോള്‍ എറിഞ്ഞ ഏക താരം ജസ്പ്രിത് ബുമ്ര മാത്രമാണ്.

23 പന്തിൽ നിന്ന് 7 സിക്സറുകളും 3 ഫോറുകളും സഹിതം 273.91 സ്ട്രൈക് റേറ്റിലാണ് അഭിഷേക് 63 റൺസ് അടിച്ചുകൂട്ടിയത്. കളിയുടെ നിയന്ത്രണം ക്ലാസൻ ഏറ്റെടുത്തതോടെ 263 എന്ന റെക്കോർഡ് സ്കോർ പഴങ്കഥയാക്കിക്കൊണ്ട് ഹൈദരാബാദ് പുതിയ ഉയരങ്ങളിലേക്ക് പറന്ന് കയറി. 34 പന്തിൽ നിന്ന് 7 സിക്സറുകളും 4 ഫോറുകളും സഹിതം 235.29 സ്ട്രൈക് റേറ്റിലാണ് ക്ലാസൻ പുറത്താകാതെ 80 റൺസ് അടിച്ചെടുത്തത്. അവസാന ഓവറുകളിൽ ക്ലാസനൊപ്പം പോരാട്ടം നടത്തിയ എയ്ഡൻ മാർക്രവും ഈ റെക്കോർഡ് നേട്ടത്തിൽ പ്രധാന അവകാശിയാണ്. 28 പന്തിൽനിന്ന് ഒരു സിക്സറും 2 ഫോറുകളും സഹിതം 150 സ്ട്രൈക് റേറ്റിൽ 42 റൺസാണ് മാർക്രം ഹൈദരാബാദ് സ്കോർ ബോർഡിൽ എഴുതിച്ചേർത്തത്.  

സൺറൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശർമ (Photo by Noah SEELAM / AFP)

∙ നാണക്കേടിന്റെ റെക്കോർഡുകളുമായി മുംബൈ ബോളർമാർ

ADVERTISEMENT

ഒരു വശത്ത് ഹൈദരാബാദ് ബാറ്റർമാർ പുതിയ റെക്കോർഡുകൾ സ്ഥാപിച്ചപ്പോള്‍ മറുവശത്ത് മുംബൈ ബോളർമാരുടെ പേരിൽ അപൂർവം ചില റെക്കോർഡുകൾ പിറന്നു. ഐപിഎൽ ചരിത്രത്തിൽ ഒരു മത്സരത്തിൽനിന്ന് ഏറ്റവും കൂടുതൽ റൺസ് വഴങ്ങുകയും വിക്കറ്റ് നേടാതിരിക്കുകയും ചെയ്യുന്ന ഓവർസീസ് (ദക്ഷിണാഫ്രിക്ക) ബോളർ എന്ന റെക്കോർഡാണ് മുംബൈ താരം ക്വൊന മപാക സ്വന്തം പേരിൽ ചേർത്തത്. 2019ൽ സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെതന്നെ വിക്കറ്റ് നേടാതെ 64 റൺസ് വഴങ്ങിയ പഞ്ചാബ് കിങ്സ് താരം മുജീബ് ഉർ റഹ്മാന്റെ പേരിനൊപ്പമാണ് മപാകയും റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചിരിക്കുന്നത്. 

മുംബൈ ഇന്ത്യൻസ് താരം ക്വൊന മപാക (Photo by Noah SEELAM / AFP)

ഇതേ പ്രകടനത്തിന്റെ പേരിൽ മറ്റൊരു റെക്കോർഡുകൂടി മപാകയെ തേടി എത്തിയിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവുമധികം റൺസ് വഴങ്ങുന്ന താരമെന്ന പേരാണ് ഈ 17 വയസ്സുകാരൻ തന്റെ പേരിൽ ചേർത്തത്. മപാക ഉൾപ്പെടെയുള്ള മുംബൈ ബോളർമാരെല്ലാം ഹൈദരാബാദ് ബാറ്റർമാരുടെ താണ്ഡവത്തിന് ഇരയായ മത്സരത്തിൽ 10ന് താഴെ റൺസ് ശരാശരിയിൽ ബോള്‍ എറിഞ്ഞ ഏക താരം ജസ്പ്രിത് ബുമ്ര മാത്രമാണ്. നാല് ഓവറില്‍ നിന്ന് വിക്കറ്റ് നേട്ടമില്ലാതെ 36 റൺസാണ് ബുമ്ര വഴങ്ങിയത്. കൃത്യമായ ഇടങ്ങളില്‍ ബുമ്രയെ ബോൾ ചെയ്യാന്‍ നിയോഗിക്കാതിരുന്ന നായകൻ ഹാർദിക്കിന്റെ തീരുമാനങ്ങളാണ് ബുമ്രയ്ക്ക് വിക്കറ്റ് നിഷേധിക്കപ്പെട്ടതും ഹൈദരാബാദ് ബാറ്റർമാർ നിലയുറപ്പിക്കാൻ ഇടയാക്കിയതെന്നും പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.

ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ 4 ഓവറിൽ ഒരു വിക്കറ്റ് നേട്ടത്തോടെ 11.50 ശരാശരിയിൽ 46 റൺസ് വഴങ്ങി. ജെറാൾഡ് 4 ഓവറിൽ ഒരു വിക്കറ്റ് നേട്ടത്തോടെ 14.25 ശരാശരിയിൽ 57 റൺസ് വഴങ്ങി. 2 ഓവർ വീതം മാത്രം ബോള്‍ ചെയ്ത പിയൂഷ് ചൗളയും ഷംസ് മുളനിയും യഥാക്രമം 34, 33 റൺസ് വീതം വഴങ്ങി. 20 ഓവറിൽ നിന്നായി മുംബൈ ബോളർമാർ ആകെ തല്ലുകൊള്ളാതെ പോയത് (ഡോട്ട് ബോൾ) 21 പന്തുകളിൽ മാത്രമാണ്. 

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യ (Photo by Noah SEELAM / AFP)

∙ കയ്യടി മുംബൈ ബാറ്റർമാർക്കും

ADVERTISEMENT

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ബാറ്റർമാരും മികച്ച പ്രകടനമാണ് നടത്തിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസിന് ഇറങ്ങിയ അവർ, ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാം ഇന്നിങ്സ് പ്രകടനം കാഴ്ചവച്ച ശേഷം മാത്രമാണ് പരാജയം സമ്മതിച്ചത്. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസാണ് അവർ അടിച്ചുകൂട്ടിയത്. ഓപ്പണർമാരായ ഇഷൻ കിഷനും രോഹിത് ശർമയും ആഗ്രഹിച്ച തുടക്കം തന്നെയാണ് മുംബൈക്ക് സമ്മാനിച്ചത്. എന്നാൽ ഇരുവർക്കും ഏറെ നേരം ക്രീസിൽ പിടിച്ചു നിൽക്കാനായില്ല. കിഷൻ 13 പന്തിൽ 34 റൺസോടെയും രോഹിത് 12 പന്തിൽ 26 റൺസോടെയും കൂടാരം കയറി. 

മുംബൈ ഇന്ത്യൻസ് താരം തിലക് വർമ (Photo by Noah SEELAM / AFP)

പിന്നാലെ എത്തിയ നമന്‍ദീർ 14 ബോളിൽ 30 റൺസ് സ്വന്തമാക്കി. എന്നാൽ, മുംബൈ നിരയിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 34 പന്തിൽ 64 റൺസ് സ്വന്തമാക്കിയ തിലക് വർമയാണ് ഹൈദരാബാദിന് അവർ തന്ന അതേ നാണയത്തിൽ മറുപടി നൽകിയത്. നായകൻ ഹാർദിക് പാണ്ഡ്യ 20 പന്തിൽ 22 റൺസ് നേടിയപ്പോള്‍ ടിം ഡേവിഡ് 22 പന്തിൽ 42 റൺസോടെയും അവസാന ഓവറിൽ ആളിക്കത്തിയ റൊമാരിയോ 6 പന്തിൽ 15 റൺസോടെയും പുറത്താകാതെ നിന്നു. വിജയ സ്വപ്നം 32 റൺസ് അകലെ അസ്തമിച്ചെങ്കിലും പതറാതെ പോരാടിയ മുംബൈ ബാറ്റര്‍മാരും കയ്യടി അർഹിക്കുന്നു. 

∙ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടോട്ടൽ സ്കോർ

ഐപിഎലിൽ എന്നല്ല, ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെതന്നെ ഒരു മത്സരത്തിൽ നിന്നുള്ള ഏറ്റവും ഉയർന്ന ടോട്ടൽ സ്കോറും ഹൈദരാബാദിൽ പിറന്നു. ഇരു ടീമുകളും കൂടി അടിച്ചുകൂട്ടിയത് 523 റൺസാണ്. 2023ൽ സെഞ്ചൂറിയനിൽ നടന്ന ദക്ഷിണാഫ്രിക്ക– വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ പിറന്ന 517 റൺസിന്റെ റെക്കോർഡാണ് മുംബൈ ഹൈദരാബാദ് മത്സരത്തിന് ശേഷം പഴങ്കഥയായത്. 

∙ സിക്സറുകളിലും ആകെ ബൗണ്ടറികളിലും ഒന്നാമത്

ഒരു ഐപിഎൽ മത്സരത്തിൽനിന്ന് ഏറ്റവുമധികം സിക്സറുകൾ പിറന്ന മത്സരവും ഇനി 2024 സീസണിലെ 8–ാം മത്സരത്തിന് സ്വന്തം. 38 സിക്സറുകളാണ് ഹൈദരാബാദിലെ ഗാലറിയിലേക്ക് പാഞ്ഞുകയറിയത്. ഇതിൽ ഹൈദരാബാദ് ബാറ്റര്‍മാരുടെ സംഭാവന 18 സിക്സറുകളും മുംബൈ ബാറ്റര്‍മാരുടെ സംഭാവന 20 സിക്സറുകളുമാണ്. 2018 സീസണിലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിലെ 33 സിക്സറുകളുടെ റെക്കോർഡാണ് പഴങ്കഥയായത്. 

മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷൻ (Photo by Noah SEELAM / AFP)

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുൽ ബൗണ്ടറികൾ (ഫോറുകളും സിക്സറുകളും ചേർന്ന്) പിറന്ന മത്സരത്തിന് കൂടിയാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. ആകെ 69 ബൗണ്ടറികളാണ് ഇന്നലെ പിറന്നത്. 38 സിക്സറുകളും 31 ഫോറുകളും. 2010ൽ ചെന്നൈ സൂപ്പർ കിങ്സ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിലും 69 ബൗണ്ടറികൾ പിറന്നിട്ടുണ്ട്. 

ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു മത്സരത്തിൽ തന്നെ 4 ബാറ്റർമാർ 25ൽ താഴെ പന്തുകളിൽ നിന്ന് 50 റൺസ് പിന്നിടുന്നത്. ഹൈദരാബാദിൽ നിന്ന് അഭിഷേക് ശർമ (16 പന്ത്), ട്രാവിസ് ഹെഡ് (18 പന്ത്), ക്ലാസൻ (23 പന്ത്) എന്നിവരും മുംബൈയില്‍നിന്ന് തിലക് വർമ (23 പന്ത്) എന്നിവരും ചേർന്നാണ് ഈ പുതിയ റെക്കോർഡ് നേട്ടം കൈവരിച്ചത്.

English Summary:

Sunrisers Hyderabad Rewrite IPL Record Books