‘‘ധരിച്ച വസ്ത്രങ്ങൾ മറ്റൊരാൾക്ക് വിറ്റ് കാശാക്കുന്നതിൽ നാണമില്ലേ? പാവങ്ങൾക്ക് ദാനമായി നൽകിക്കൂടേ...’’– നടി നവ്യ നായർ താൻ ഒറ്റതവണ ഉപയോഗിച്ച സാരികളുടെ വിൽപന ഇൻസ്റ്റഗ്രാം വഴി തുടങ്ങിയതിനു പിന്നാലെ വന്ന കമന്റുകളിൽ ഒന്നാണിത്. നെഗറ്റിവ് കമന്റ്സ് അതിന്റെ ഒരു ഭാഗം മാത്രം. എന്നാൽ ഏറിയ പങ്കും നവ്യയെ അനുകൂലിക്കുന്നവരായിരുന്നു. കാരണം, അവർക്കറിയാം ഇത് ആർക്കും മാതൃകയാക്കാവുന്ന ഒരു നല്ല ‘ട്രെൻഡാ’ണെന്ന്. ‘ത്രിഫ്റ്റ് കൾചർ’ എന്നറിയപ്പെടുന്ന ഈ ഫാഷൻ ട്രെൻഡ് മലയാളികള്‍ക്ക് അപരിചിതമായിരിക്കാം. എന്നാല്‍ ഹോളിവുഡിലും ബോളിവുഡിലുമെല്ലാം ഇത് സർവസാധാരണമായിട്ട് വർഷങ്ങളായി. മലയാളി നടിമാരിൽ ആദ്യമായാണ് ഒരാൾ ഈ ത്രിഫ്റ്റ് കൾചർ ട്രെൻഡിലേക്കു കടക്കുന്നത്. എന്നാൽ നവ്യയ്ക്കും മുൻപേ കേരളത്തിൽ പലയിടത്തും ഈ ട്രെൻഡിനു വേണ്ടി നിലകൊണ്ടവരുണ്ടായിട്ടുണ്ട്. എന്താണ് ഈ ത്രിഫ്റ്റ് കൾചർ അഥവാ മിത വിനിയോഗ സംസ്കാരം? ഫാഷൻ വ്യവസായത്തെ കീഴടക്കി മുന്നേറാനിരിക്കുന്ന ഈ പുതിയ പ്രവണതയോട് അഭിനേതാക്കൾക്ക് എന്തുകൊണ്ടാണ് പ്രത്യേക താൽപര്യം? സാധാരണക്കാര്‍ക്കും ഇതിന്റെ ഭാഗമാകാൻ സാധിക്കുമോ? ഇതെങ്ങനെ ഒരു വരുമാന മാർഗമാക്കാം? എല്ലാം വിശദമായറിയാം.

‘‘ധരിച്ച വസ്ത്രങ്ങൾ മറ്റൊരാൾക്ക് വിറ്റ് കാശാക്കുന്നതിൽ നാണമില്ലേ? പാവങ്ങൾക്ക് ദാനമായി നൽകിക്കൂടേ...’’– നടി നവ്യ നായർ താൻ ഒറ്റതവണ ഉപയോഗിച്ച സാരികളുടെ വിൽപന ഇൻസ്റ്റഗ്രാം വഴി തുടങ്ങിയതിനു പിന്നാലെ വന്ന കമന്റുകളിൽ ഒന്നാണിത്. നെഗറ്റിവ് കമന്റ്സ് അതിന്റെ ഒരു ഭാഗം മാത്രം. എന്നാൽ ഏറിയ പങ്കും നവ്യയെ അനുകൂലിക്കുന്നവരായിരുന്നു. കാരണം, അവർക്കറിയാം ഇത് ആർക്കും മാതൃകയാക്കാവുന്ന ഒരു നല്ല ‘ട്രെൻഡാ’ണെന്ന്. ‘ത്രിഫ്റ്റ് കൾചർ’ എന്നറിയപ്പെടുന്ന ഈ ഫാഷൻ ട്രെൻഡ് മലയാളികള്‍ക്ക് അപരിചിതമായിരിക്കാം. എന്നാല്‍ ഹോളിവുഡിലും ബോളിവുഡിലുമെല്ലാം ഇത് സർവസാധാരണമായിട്ട് വർഷങ്ങളായി. മലയാളി നടിമാരിൽ ആദ്യമായാണ് ഒരാൾ ഈ ത്രിഫ്റ്റ് കൾചർ ട്രെൻഡിലേക്കു കടക്കുന്നത്. എന്നാൽ നവ്യയ്ക്കും മുൻപേ കേരളത്തിൽ പലയിടത്തും ഈ ട്രെൻഡിനു വേണ്ടി നിലകൊണ്ടവരുണ്ടായിട്ടുണ്ട്. എന്താണ് ഈ ത്രിഫ്റ്റ് കൾചർ അഥവാ മിത വിനിയോഗ സംസ്കാരം? ഫാഷൻ വ്യവസായത്തെ കീഴടക്കി മുന്നേറാനിരിക്കുന്ന ഈ പുതിയ പ്രവണതയോട് അഭിനേതാക്കൾക്ക് എന്തുകൊണ്ടാണ് പ്രത്യേക താൽപര്യം? സാധാരണക്കാര്‍ക്കും ഇതിന്റെ ഭാഗമാകാൻ സാധിക്കുമോ? ഇതെങ്ങനെ ഒരു വരുമാന മാർഗമാക്കാം? എല്ലാം വിശദമായറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ധരിച്ച വസ്ത്രങ്ങൾ മറ്റൊരാൾക്ക് വിറ്റ് കാശാക്കുന്നതിൽ നാണമില്ലേ? പാവങ്ങൾക്ക് ദാനമായി നൽകിക്കൂടേ...’’– നടി നവ്യ നായർ താൻ ഒറ്റതവണ ഉപയോഗിച്ച സാരികളുടെ വിൽപന ഇൻസ്റ്റഗ്രാം വഴി തുടങ്ങിയതിനു പിന്നാലെ വന്ന കമന്റുകളിൽ ഒന്നാണിത്. നെഗറ്റിവ് കമന്റ്സ് അതിന്റെ ഒരു ഭാഗം മാത്രം. എന്നാൽ ഏറിയ പങ്കും നവ്യയെ അനുകൂലിക്കുന്നവരായിരുന്നു. കാരണം, അവർക്കറിയാം ഇത് ആർക്കും മാതൃകയാക്കാവുന്ന ഒരു നല്ല ‘ട്രെൻഡാ’ണെന്ന്. ‘ത്രിഫ്റ്റ് കൾചർ’ എന്നറിയപ്പെടുന്ന ഈ ഫാഷൻ ട്രെൻഡ് മലയാളികള്‍ക്ക് അപരിചിതമായിരിക്കാം. എന്നാല്‍ ഹോളിവുഡിലും ബോളിവുഡിലുമെല്ലാം ഇത് സർവസാധാരണമായിട്ട് വർഷങ്ങളായി. മലയാളി നടിമാരിൽ ആദ്യമായാണ് ഒരാൾ ഈ ത്രിഫ്റ്റ് കൾചർ ട്രെൻഡിലേക്കു കടക്കുന്നത്. എന്നാൽ നവ്യയ്ക്കും മുൻപേ കേരളത്തിൽ പലയിടത്തും ഈ ട്രെൻഡിനു വേണ്ടി നിലകൊണ്ടവരുണ്ടായിട്ടുണ്ട്. എന്താണ് ഈ ത്രിഫ്റ്റ് കൾചർ അഥവാ മിത വിനിയോഗ സംസ്കാരം? ഫാഷൻ വ്യവസായത്തെ കീഴടക്കി മുന്നേറാനിരിക്കുന്ന ഈ പുതിയ പ്രവണതയോട് അഭിനേതാക്കൾക്ക് എന്തുകൊണ്ടാണ് പ്രത്യേക താൽപര്യം? സാധാരണക്കാര്‍ക്കും ഇതിന്റെ ഭാഗമാകാൻ സാധിക്കുമോ? ഇതെങ്ങനെ ഒരു വരുമാന മാർഗമാക്കാം? എല്ലാം വിശദമായറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ധരിച്ച വസ്ത്രങ്ങൾ മറ്റൊരാൾക്ക് വിറ്റ് കാശാക്കുന്നതിൽ നാണമില്ലേ? പാവങ്ങൾക്ക് ദാനമായി നൽകിക്കൂടേ...’’– നടി നവ്യ നായർ താൻ ഒറ്റതവണ ഉപയോഗിച്ച സാരികളുടെ വിൽപന ഇൻസ്റ്റഗ്രാം വഴി തുടങ്ങിയതിനു പിന്നാലെ വന്ന കമന്റുകളിൽ ഒന്നാണിത്. നെഗറ്റിവ് കമന്റ്സ് അതിന്റെ ഒരു ഭാഗം മാത്രം. എന്നാൽ ഏറിയ പങ്കും നവ്യയെ അനുകൂലിക്കുന്നവരായിരുന്നു. കാരണം, അവർക്കറിയാം ഇത് ആർക്കും മാതൃകയാക്കാവുന്ന ഒരു നല്ല ‘ട്രെൻഡാ’ണെന്ന്. ‘ത്രിഫ്റ്റ് കൾചർ’ എന്നറിയപ്പെടുന്ന ഈ ഫാഷൻ ട്രെൻഡ് മലയാളികള്‍ക്ക് അപരിചിതമായിരിക്കാം. എന്നാല്‍ ഹോളിവുഡിലും ബോളിവുഡിലുമെല്ലാം ഇത് സർവസാധാരണമായിട്ട് വർഷങ്ങളായി. 

മലയാളി നടിമാരിൽ ആദ്യമായാണ് ഒരാൾ ഈ ത്രിഫ്റ്റ് കൾചർ ട്രെൻഡിലേക്കു കടക്കുന്നത്. എന്നാൽ നവ്യയ്ക്കും മുൻപേ കേരളത്തിൽ പലയിടത്തും ഈ ട്രെൻഡിനു വേണ്ടി നിലകൊണ്ടവരുണ്ടായിട്ടുണ്ട്. എന്താണ് ഈ ത്രിഫ്റ്റ് കൾചർ അഥവാ മിത വിനിയോഗ സംസ്കാരം? ഫാഷൻ വ്യവസായത്തെ കീഴടക്കി മുന്നേറാനിരിക്കുന്ന ഈ പുതിയ പ്രവണതയോട് അഭിനേതാക്കൾക്ക് എന്തുകൊണ്ടാണ് പ്രത്യേക താൽപര്യം? സാധാരണക്കാര്‍ക്കും ഇതിന്റെ ഭാഗമാകാൻ സാധിക്കുമോ? ഇതെങ്ങനെ ഒരു വരുമാന മാർഗമാക്കാം? എല്ലാം വിശദമായറിയാം. 

ഇൻസ്റ്റഗ്രാം പേജിൽ വിൽപനയ്ക്കു വച്ച സാരിയുടുത്ത് നവ്യ നായർ (Photo from instagram/prelovedbynavyanair)
ADVERTISEMENT

∙  നിങ്ങള്‍ക്കും ധരിക്കാം ട്രെൻഡി ഡ്രസ്

ഒന്നോ രണ്ടോ തവണ ഉപയോഗിച്ച വസ്ത്രങ്ങളോ ആക്സസറികളോ ഫാഷൻ വസ്തുക്കളോ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്ന രീതിയാണ് ത്രിഫ്റ്റിങ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരം ബിസിനസ് കൂടുതലും നടക്കുന്നത്. 2017 മുതൽ ത്രിഫ്റ്റ് കൾച്ചറിന്റെ ഭാഗമായിരുന്ന ഒരാൾ കൊച്ചിയിലുണ്ട്. ആൻ ബെഞ്ചമിൻ. ‘സ്വാപ്റൂം’ എന്ന പേരിൽ ആൻ ആരംഭിച്ച വെബ്സൈറ്റ് ഹിറ്റായിരുന്നു. ഒരിക്കലും ധരിക്കാൻ കഴിയില്ലെന്നു കരുതിയിരുന്ന പ്രമുഖ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ പോലും ചുരുങ്ങിയ വിലയ്ക്ക് സാധാരണക്കാർക്കു ലഭ്യമാക്കാൻ ഈ വെബ്സൈറ്റിലൂടെ സാധിച്ചു. അതിനാൽത്തന്നെ, ഇതു തികച്ചും ഗുണകരമായ സംസ്കാരമാണെന്നു പറയുമ്പോൾ ആനിന് രണ്ടാമതൊന്നു ചിന്തിക്കേണ്ടതായി പോലും വരുന്നില്ല. 

‘‘സെക്കൻഡ് ഹാൻഡ് വസ്തുക്കളെ മറ്റൊരാൾക്ക് കൈമാറുന്നതിനെയാണ് ത്രിഫ്റ്റ് കൾച്ചർ എന്ന് സാധാരണ വിളിക്കുന്നത്. ഒരാൾ സമ്മാനമായി കൊടുത്ത സാധനങ്ങൾ ചിലർ ധരിക്കാതെയും ഉപയോഗിക്കാതെയും വയ്ക്കാറുണ്ട്. അത്തരം സാധനങ്ങൾ മറ്റൊരാൾക്ക് നൽകി അതുവഴി പണം സമ്പാദിക്കാം. ചിലർ ശരീരവണ്ണം കുറച്ചതിനു ശേഷം ഇടാമെന്ന് വയ്ക്കുന്ന തുണികളും അലമാരയിൽ കാണും. ഒടുവിൽ അത് ആർക്കും ഉപകാരമില്ലാതെ പോകുന്നു. അത്തരക്കാരും ഞങ്ങളെ സമീപിക്കാറുണ്ട്. 

ആൻ ബെഞ്ചമിൻ (Photo Arranged)

കാലം മാറിയിരിക്കുന്നു, ഫാഷനും. അതും ദിവസങ്ങൾക്കുള്ളിൽ. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന വിദ്യാർഥികളുടെ ഉൾപ്പെടെ ഡ്രസിങ് സ്റ്റൈൽ അനുനിമിഷമാണ് മാറിമറിയുന്നത്. യുവജനത ഇത്തരം ‘ഫാസ്റ്റ് ഫാഷന്റെ’ പിന്നാലെയാണ്. അതിനാൽത്തന്നെ അവരുടെ അലമാരകളിലും വസ്ത്രങ്ങൾ കുമിഞ്ഞുകൂടുന്നുണ്ട്. ഒരു പരിപാടിക്ക് ധരിച്ച വസ്ത്രം മറ്റൊരു പരിപാടിക്കു ധരിക്കാൻ മടിയുള്ളവരും ഏറെയുണ്ട്. അത്തരക്കാരും ഒറ്റത്തവണ ഉപയോഗിച്ച വസ്ത്രം മറിച്ചുവിൽക്കാൻ മുന്നോട്ടുവരുന്നുണ്ട്’’– ആൻ പറയുന്നു. ‘‘ഒരു ആന്റി മരിച്ചുപോയ തന്റെ ഭർത്താവിന്റെ അൻപതോളം ഷർട്ടുകളാണ് ഞങ്ങളെ ഏൽപിച്ചത്. ഇത് നിങ്ങൾ ആർക്കുവേണമെങ്കിലും കൊടുത്തോളൂ എന്നാണ് അവർ പറഞ്ഞത്’’.– കാരുണ്യത്തിന്റെ ഇഴയടുപ്പത്തിലുമാണ് ത്രിഫ്റ്റിങ് കേരളത്തിൽ പച്ചപിടിക്കുന്നതെന്നും ആനിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. 

ത്രിഫ്റ്റ് കൾച്ചർ ഇന്ന് കുറച്ചുകൂടി പോപ്പുലറായി മാറിയിട്ടുണ്ട്. 2017ൽ ഞങ്ങൾ ഉദ്ദേശിക്കുന്ന ആശയം ആളുകളിലെത്തിക്കാൻതന്നെ ഏറെ ബുദ്ധിമുട്ടിയിരുന്നു. പഴയ വസ്ത്രങ്ങൾ മറ്റൊരാൾക്ക് നൽകാനാണെന്ന് പറഞ്ഞപ്പോൾ ഒരു അമ്മച്ചി കുറേ കീറിയ വസ്ത്രങ്ങളാണ് ഞങ്ങളെ ഏൽപിച്ചത്. പാവങ്ങൾ ഉപയോഗിച്ചോട്ടേയെന്നാണ് പറഞ്ഞത്. നല്ല വസ്ത്രങ്ങളാണ് വേണ്ടതെന്ന് പറഞ്ഞപ്പോൾ ‘നല്ല വസ്ത്രങ്ങൾ എന്തിനാണ് തരുന്നതെന്നാ’ണ് അവർ ചോദിച്ചത്. ഇത്തരത്തിൽ നിരവധിപ്പേർ പഴഞ്ചൻ തുണികളുമായി ഞങ്ങളെ സമീപിച്ചിട്ടുണ്ട്. പക്ഷേ, കോവിഡിനുശേഷം സമൂഹമാധ്യമങ്ങൾ വഴി ത്രിഫ്റ്റ് കൾച്ചർ വ്യാപിക്കുകയായിരുന്നു.

ആൻ ബെഞ്ചമിൻ

ADVERTISEMENT

∙ പണ്ട് ലേലം, ഇന്ന് ത്രിഫ്റ്റിങ്

പ്രമുഖ ബ്രാൻഡുകൾ പഴയ സ്റ്റോക്കുകൾ വിറ്റഴിക്കാനായി പകുതിവിലയ്ക്കും ഡിസ്കൗണ്ടോടെയും വസ്ത്രങ്ങൾ വിൽക്കുന്ന പതിവുമുണ്ട്. സമാനമാണ് ത്രിഫ്റ്റ് കൾചറിലും സംഭവിക്കുന്നത്. ഫാസ്റ്റ് ഫാഷൻ ബ്രാൻഡിൽനിന്ന് നേരിട്ട് വാങ്ങുന്നതിനുപകരം ഒരു ത്രിഫ്റ്റ് സ്റ്റോറിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നത് ഉപഭോക്താവിനും ഗുണകരമാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. വലിച്ചെറിഞ്ഞു കളയുന്നതിനേക്കാൾ ആവശ്യക്കാർക്ക് ഇവയെല്ലാം ഉപയോഗിക്കാനാകുന്നത് പരിസ്ഥിതിക്കും ഗുണകരമാകുന്നു. 

എങ്ങനെയാണ് ത്രിഫ്റ്റിങ്ങിലെ വിൽപന? ലേലത്തിലൂടെയുള്ള വിൽപനയുമായി ഇതിനെ താരതമ്യപ്പെടുത്തുന്നവരുണ്ട്. ഉപയോഗിച്ച വസ്ത്രം, ആഭരണം, മറ്റ് വസ്തുക്കൾ എന്നിവയ്ക്ക് ഏറ്റവും കൂടുതൽ വില നൽകുന്നതാരാണോ അവർക്ക് സാധനങ്ങൾ കൈമാറുന്നു എന്നതാണ് ലേലത്തിന്റെ രീതി. 1985ൽ ബ്രിട്ടനിലെ ഡയാന രാജകുമാരി ധരിച്ച നീല നിറത്തിലുള്ള ഗൗൺ 9 കോടി രൂപയ്ക്കാണ് വിറ്റുപോയത്. 

9 കോടി രൂപയ്ക്കു ലേലത്തിൽ പോയ ഡയാന രാജകുമാരിയുടെ നീല ഗൗൺ (Photo from Archive)

വെൽവെറ്റ് തുണിയിൽ തീർത്ത ഈവനിങ് പാർട്ടി ഡ്രസ് ആണ് ഇത്തരത്തിൽ വൻ തുകയ്ക്ക് വിറ്റത്. ഒരു ലക്ഷം ഡോളർ (ഏകദേശം 80 ലക്ഷം രൂപ) ആണ് ഈ വസ്ത്രത്തിന്റെ യഥാർഥ മൂല്യം. ബോളിവുഡിൽ ദീപിക പദുക്കോൺ, സൊനാക്ഷി സിൻഹ, ആദിത്യ ഷെട്ടി തുടങ്ങിയവരും തങ്ങളുടെ വസ്തുക്കൾ ലേലത്തിൽ വയ്ക്കാറുണ്ട്. ഇതിലൂടെ ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് ഇവർ ഉപയോഗപ്പെടുത്തുന്നത്. ചാരിറ്റിക്കു വേണ്ടി വസ്ത്രങ്ങളും സൺ ഗ്ലാസുമെല്ലാം ലേലത്തിലൂടെ വിറ്റ കഥകൾ മലയാളത്തിനും പറയാനുണ്ട്.

ADVERTISEMENT

∙ പരിസ്ഥിതിയെ ദ്രോഹിക്കാതെ...

സ്റ്റൈലിഷാണ്, എന്നാല്‍ വില കുറവാണ്. അത്തരം വസ്ത്രങ്ങൾ അതിവേഗം ഡിസൈൻ ചെയ്ത് സ്റ്റോറുകളിലേയ്ക്ക് എത്തിക്കുന്നതിനെയാണ് ഫാസ്റ്റ് ഫാഷൻ എന്നു പറയുന്നത്. അതിവേഗം മാറുന്ന ട്രെൻഡിന് അനുസരിച്ച് ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനു വേണ്ടി ഗുണമേന്മ പോലും നോക്കാതെ ഉൽപാദനം നടത്തുന്ന രീതിയാണിത്. പരിസ്ഥിതിക്ക് ഏറെ ദോഷകരമാകുന്ന ഒരു രീതിയായി ഇതു മാറുന്നതും അതുകൊണ്ടാണ്. ത്രിഫ്റ്റിങ് രീതിയിലൂടെ വസ്ത്രം കണ്ടെത്തുന്നതാകട്ടെ പരിസ്ഥിതിക്കും ഏറെ ഗുണകരമാണ്. ഫാസ്റ്റ് ഫാഷന്റെ മറ്റു ചില പ്രതിസന്ധികൾ ഇങ്ങനെയാണ്:

∙ ലോകത്തെ ഹരിതഗൃഹവാതക ഉദ്ഭവത്തിന്റെ 10 ശതമാനം ഫാഷൻ വ്യവസായത്തിന്റെ സംഭാവനയാണ്. പ്രതിവർഷം 120 കോടി ടൺ ഹരിതഗൃഹ വാതകമാണ് പുറന്തള്ളുന്നത്.

Representative image. Photo Credit:EKIN KIZILKAYA/istockphoto.com

∙ ഒരു ജോഡി ജീൻസ് നിർമിക്കാൻ 10,000 ലീറ്റർ വരെ വെള്ളമാണ് ഉപയോഗിക്കേണ്ടി വരുന്നത്.

∙ ബംഗ്ലദേശ്, ചൈന, ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ ഫാക്ടറികളിലാണ് തുണിത്തരങ്ങൾ കൂടുതലായും ഉൽപാദിപ്പിക്കപ്പെടുന്നത്. കുറഞ്ഞ എണ്ണം തൊഴിലാളികളെ വച്ച് കൂടുതൽ ഉൽപാദനം ലക്ഷ്യമിടുന്നവരാണ് ഏറെയും. ഇത്തരം ഫാക്ടറികൾ തൊഴിൽ നിയമങ്ങളൊന്നും പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ചിലയിടങ്ങളിൽ ബാലവേലയും അടിമവേലയും പ്രോത്സാഹിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

∙ ഒരു വർഷത്തിൽ നിർമിക്കപ്പെടുന്ന എല്ലാ തുണിത്തരങ്ങളുടെയും 85% പാഴാകുകയും അവ മാലിന്യക്കൂമ്പാരങ്ങളിലേയ്ക്ക് തള്ളപ്പെടുകയും ചെയ്യുന്നുവെന്നാണ് കണക്ക്. ജലാശയങ്ങളിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രധാന കാരണവും തുണിമാലിന്യങ്ങൾ തന്നെയാണ്. തുണി ദ്രവിച്ചുണ്ടാകുന്ന നേർത്ത നാരുകൾ വരെ പല ജീവികളുടെയും ശരീരത്തിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ അലക്കുന്നതിലൂടെയും പ്രതിവർഷം അഞ്ചു ലക്ഷം ടൺ മൈക്രോ ഫൈബറാണ് ജലാശയത്തിൽ കലരുന്നത്. ഇതിനെല്ലാം ഒരു പരിധി വരെ പരിഹാരമാകുകയാണ് ‘ത്രിഫ്റ്റിങ്’.

കൊച്ചിയിലെ ‘ത്രിഫ്റ്റിങ്’ സ്റ്റോറുകളിലൊന്നിൽനിന്നുള്ള കാഴ്ച (Photo Arranged)

ഫാഷൻ പരിസ്ഥിതി സൗഹാർദപരമാകാൻ അപ്സൈക്ലിങ്, റീ സൈക്ലിങ് രീതികൾ പിന്തുടരുകയെന്നാണ് പോംവഴിയെന്ന് ഫാഷൻ മേഖലയിലെതന്നെ വിദഗ്ധർ പറഞ്ഞിട്ടുണ്ട്. സീസൺ അനുസരിച്ച് വസ്ത്രത്തിന്റെ ട്രെൻഡ് മാറുന്ന ഫാസ്റ്റ് ഫാഷൻ ഉപേക്ഷിച്ച് സ്ലോ ഫാഷനിലേക്ക് കടക്കണമെന്നും അവർ നിർദേശിക്കുന്നു.

 ജനങ്ങളുടെ ആവശ്യത്തെയും പരിസ്ഥിതിയെയും മാനിച്ചുകൊണ്ടുള്ളതാണ് സ്ലോ ഫാഷനിലെ വസ്ത്ര നിർമാണം. ഉപയോഗിച്ച വസ്ത്രങ്ങൾ പുനർനിർമിച്ച് അവ വീണ്ടും കുറഞ്ഞവിലയ്ക്ക് വിപണിയിലെത്തിക്കുന്നതും അതിൽ ഉൾപ്പെടും. വാങ്ങുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ വസ്ത്രം തന്നെയായിരിക്കും. 

പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനുപകരം പ്രചാരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങുന്നത് ശീലമായാൽ ടെക്സ്റ്റൈൽ മലിനീകരണ തോതും ക്രമാതീതമായി കുറയ്ക്കാനാകും. എന്നാൽ ഇന്ന് പല വസ്ത്ര നിർമാണ കമ്പനികളും പരിസ്ഥിതി സൗഹാർദ നിർമാണ രീതികളിലേക്കു മാറിയിട്ടുമുണ്ട്. ത്രിഫ്റ്റിങ്ങിനു വേണ്ടി പ്രത്യേക സ്റ്റോറുകൾ തുറന്ന വസ്ത്ര ബ്രാൻഡുകളും കേരളത്തിലുണ്ട്.

∙ നിങ്ങൾക്കും വരുമാനമുണ്ടാക്കാം

യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിൽ ഒറ്റ തവണ ഉപയോഗിച്ച സാധനങ്ങൾ വിൽക്കാനായി നിരവധി സ്റ്റോറുകളാണുള്ളത്. ഉപഭോക്താവ് നേരിട്ടുപോയി സാധനങ്ങൾ വാങ്ങണം. എന്നാൽ ഇന്ത്യയിൽ  90 ശതമാനം ത്രിഫ്റ്റിങ്ങും നടക്കുന്നത് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയുമാണ്. ഇവിടെ ഉൽപന്നങ്ങളെ തേടി ഉപഭോക്താവ് പോകേണ്ടതില്ല. ആവശ്യമായവ ഫോണിലൂടെ തിരഞ്ഞെടുക്കാം. സമയം ലാഭിക്കാം, യാത്രയും ഒഴിവാക്കാം. 

കൊച്ചിയിലെ ‘ത്രിഫ്റ്റിങ്’ സ്റ്റോറുകളിലൊന്നിൽ വിൽപനയ്ക്കെത്തിച്ചിരിക്കുന്ന വസ്ത്രങ്ങൾ (Photo Arranged)

നിരവധി വെബ്സൈറ്റുകൾ ഇതിനായി പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ നിരവധിപ്പേർ ഈ രംഗത്തുണ്ട്. കേരളത്തിൽ ത്രിഫ്റ്റ് കൾചറിന്റെ ഹബായി കൊച്ചി മാറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ വിൽക്കാൻ പറ്റിയ വസ്ത്രങ്ങളും മറ്റു വസ്തുക്കളും നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ അതൊരു വരുമാന മാർഗവുമാകും. വെബ്സൈറ്റ് ഡിസൈനിങ് ബുദ്ധിമുട്ടാണെങ്കിൽ സമൂഹമാധ്യമങ്ങളിൽ ഒരു അക്കൗണ്ട് ഒരുക്കിയും വിൽപന നടത്താം. അതിന് ആകെ വരുന്നതാകട്ടെ ഇന്റർനെറ്റിന്റെ ചെലവും.

∙ ഗുണങ്ങളേറെ

മുൻപ് പറഞ്ഞതുപോലെ ഒരു ജീൻസ് നിർമിക്കാൻ 10,000 ലിറ്റർ വെള്ളം ഉപയോഗിക്കുകയാണെങ്കിൽ, ഉപയോഗിച്ച ജീൻസ് പുനരുപയോഗിക്കുന്നതിലൂടെ നിങ്ങൾ മറ്റൊരു ജോഡി ജീൻസ് നിർമിക്കുന്നത് തടയുകയാണ്. ഇതിലൂടെ 10,000 ലീറ്റർ വെള്ളം പാഴാകാതെ നോക്കാം. ഫാഷൻലോകത്തുനിന്ന് ഉണ്ടാകുന്ന കാർബൺ ഉൽപാദനത്തിന്റെ തോത് കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു.

ന്യൂയോർക്ക് സിറ്റിയിലെ ‘ത്രിഫ്റ്റ്’ ഷോപ്പുകളിലൊന്ന് (Photo by Gary Gershoff / GETTY IMAGES NORTH AMERICA / Getty Images via AFP)

പല പ്രമുഖ ബ്രാൻഡുകളും പുറത്തിറക്കുന്ന വസ്ത്രങ്ങൾ അതേപടി വാങ്ങുമ്പോൾ കൂടുതൽ വില നൽകേണ്ടി വരുന്നു. സമാന വസ്ത്രങ്ങൾ നാളുകൾക്കുള്ളിൽ തന്നെ വിലകുറഞ്ഞ് ത്രിഫ്റ്റിങ് വിപണി കീഴടക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്! ‘ചുരുങ്ങിയ വിലയ്ക്ക് ബ്രാൻഡഡ് വസ്ത്രങ്ങൾ’ എന്ന ശൈലിയാണ് യുവതലമുറയെ ഉൾപ്പെടെ ഏറെ ആകർഷിക്കുന്നതും.

∙ പോരായ്മകളുമുണ്ട്

കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള വസ്ത്രങ്ങൾ എന്നതാണ് ഇതിന്റെ പോരായ്മകളിലൊന്നും! വില കുറഞ്ഞ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനായി നിരവധി സ്റ്റോറുകൾ ഉള്ളത് അത്തരത്തിലുള്ള കൂടുതൽ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നു. ഒരിക്കൽ ഉപയോഗിച്ച വസ്ത്രം പിന്നീട് എളുപ്പത്തിൽ വലിച്ചെറിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഒരെണ്ണം ഉപയോഗിച്ച് കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ തുച്ഛമായ വിലയ്ക്ക് മറ്റൊന്ന് എന്ന ചിന്ത ഇത്തരത്തിലുള്ള ‘വലിച്ചെറിയലുകളിലേയ്ക്കും’ അതിവേഗം നയിക്കുന്നു.

ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിക്കുന്നവർ പിന്നീട് വിലകുറഞ്ഞ, സാധാരണ ഷർട്ട് ധരിക്കാൻ ആഗ്രഹിക്കുന്നവരല്ല. അതുപോലെ ബ്രാൻഡഡ് ‘ഫസ്റ്റ് കോപ്പി’ സാധനങ്ങൾക്കായി ആവശ്യക്കാർ ഏറുമ്പോൾ അതേ ബ്രാൻഡിന്റെ വ്യാജന്മാരെ ഇറക്കുന്നതിനുള്ള പ്രേരണയുമേറും. ഇതുവഴി ഗുണനിലവാരമില്ലാത്ത വസ്ത്രങ്ങൾ നിർമിക്കപ്പെടുകയും അത് പ്രമുഖ ബ്രാൻഡുകൾക്ക് ചീത്തപ്പേരുണ്ടാക്കുകയും ചെയ്യും. ഇത്തരത്തിൽ ത്രിഫ്റ്റിങ്ങിനുമുണ്ട് പ്രശ്നങ്ങൾ. പക്ഷേ നിമിഷം തോറും മാറിമറിയുന്ന, പല പല ഫാഷനുകളുടെ ലോകത്ത് ‘അണ്ണാറക്കണ്ണനും തന്നാലാവുന്നത്’ ചെയ്യാൻ ത്രിഫ്റ്റിങ് മുൻനിരയിൽത്തന്നെയുണ്ട്. ആ ട്രെൻഡ് തുടരുകയുമാണ്.

ഇൻസ്റ്റഗ്രാം പേജിൽ നവ്യ നായർ വിൽപനയ്ക്കു വച്ച സാരികൾ (Photo from instagram/prelovedbynavyanair)

ഒരു കാര്യം കൂടിയുണ്ട്. ത്രിഫ്റ്റിങ് വഴിയുള്ള ജീവകാരുണ്യമാണത്. ഒഴിവാക്കി കളയുമായിരുന്നു സാരികൾ വിറ്റ് നവ്യ നായർ സമ്പാദിച്ച പണം സ്വന്തം ആവശ്യത്തിനു വേണ്ടിയല്ല ഉപയോഗിച്ചത്. ആറു സാരികൾ വിറ്റു കിട്ടിയ പണം ഉപയോഗിച്ചും കയ്യിൽനിന്നുള്ള പണം കൂടി ചേർത്തും നവ്യ വാങ്ങിയ സാധനങ്ങളുമായെത്തിയത് കൊല്ലം പത്തനാപുരത്തെ ഗാന്ധിഭവനിലാണ്. അവിടെയുള്ള അന്തേവാസികൾക്ക് ഓരോ സമ്മാനവും നൽകുമ്പോൾ ‘ത്രിഫ്റ്റിങ്ങി’ന് നന്മയുടെ തിളക്കവുമേറുന്നു. 

English Summary:

Navya Nair's Pre-loved Sarees and the Thrifting Trend of Selling Once-Worn Dresses Gains Popularity