ഇന്ന് ഇന്ത്യൻ വേരുകളുള്ള ലോകരാജ്യങ്ങളിലെല്ലാം പല ഭാവത്തിലും രൂപത്തിലും ഭക്ഷണ പ്രേമികളുടെ ഇഷ്ടവിഭവമായി ബട്ടർ ചിക്കനുണ്ട്. ബട്ടർ ചിക്കൻ പീറ്റ്സ, ബട്ടർ ചിക്കൻ ബിരിയാണി, ബട്ടർ ചിക്കൻ ക്രൂസിയാന്റെ... അങ്ങനെ കോഴിയായി ജനിച്ചതിൽ ഓരോ കഷ്ണത്തിനും അഭിമാനം തോന്നുന്ന വിധം പലതരം വിഭവങ്ങളായി ബട്ടർ ചിക്കന്റെ പട്ടിക നീണ്ടു പോകുന്നു. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ പരതുന്നൊരു വിഭവം കൂടിയാണ് ബട്ടർചിക്കൻ. ഒരു മാസം ശരാശരി നാലു ലക്ഷത്തിലേറെ സേർച്ചാണു ബട്ടർ ചിക്കൻ എന്ന പേരിൽ ഇന്റർനെറ്റിൽ ആളുകൾ തിരയുന്നത്. കടന്നു പോയ കാലങ്ങളിൽ ഒട്ടേറെത്തവണ ബട്ടർ ചിക്കൻ എന്ന വിഭവത്തെ പാചക പരീക്ഷകർ പലരൂപത്തിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ഒരു സുപ്രധാന ഇന്ത്യൻ വിഭവമായി മെനുവിൽ ഇടംപിടിച്ച ദാൽ മഖനിയും ബട്ടർചിക്കനും പെഷാവറിലെ ഒരു ചെറിയ റസ്റ്ററന്റിന്റെ കണ്ടുപിടിത്തമായിരുന്നു എന്നതാണ് പ്രചാരത്തിലുള്ള ചരിത്രം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ഇന്ത്യൻ വേരുകളുള്ള ലോകരാജ്യങ്ങളിലെല്ലാം പല ഭാവത്തിലും രൂപത്തിലും ഭക്ഷണ പ്രേമികളുടെ ഇഷ്ടവിഭവമായി ബട്ടർ ചിക്കനുണ്ട്. ബട്ടർ ചിക്കൻ പീറ്റ്സ, ബട്ടർ ചിക്കൻ ബിരിയാണി, ബട്ടർ ചിക്കൻ ക്രൂസിയാന്റെ... അങ്ങനെ കോഴിയായി ജനിച്ചതിൽ ഓരോ കഷ്ണത്തിനും അഭിമാനം തോന്നുന്ന വിധം പലതരം വിഭവങ്ങളായി ബട്ടർ ചിക്കന്റെ പട്ടിക നീണ്ടു പോകുന്നു. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ പരതുന്നൊരു വിഭവം കൂടിയാണ് ബട്ടർചിക്കൻ. ഒരു മാസം മാത്രം, ശരാശരി നാലു ലക്ഷത്തിലേറെ സേർച്ചാണു ബട്ടർ ചിക്കൻ എന്ന പേരിൽ ഇന്റർനെറ്റിൽ ആളുകൾ തിരയുന്നത്. 

കടന്നു പോയ കാലങ്ങളിൽ ഒട്ടേറെ തവണ ബട്ടർ ചിക്കൻ എന്ന വിഭവത്തെ പാചക പരീക്ഷകർ പലരൂപത്തിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ഒരു സുപ്രധാന ഇന്ത്യൻ വിഭവമായി മെനുവിൽ ഇടംപിടിച്ച ദാൽ മഖനിയും ബട്ടർചിക്കനും പെഷാവറിലെ ഒരു ചെറിയ റസ്റ്ററന്റിന്റെ കണ്ടുപിടിത്തമായിരുന്നു എന്നതാണ് പ്രചാരത്തിലുള്ള ചരിത്രം.

ബട്ടർ ചിക്കൻ (Photo by Arun SANKAR / AFP)
ADVERTISEMENT

തന്തൂരി ചിക്കനു പേരുകേട്ട ഒരു റസ്റ്ററന്റിന്റെ അടുക്കളയിൽ‌ വെന്തു പാകമായ ബുദ്ധിയായിരുന്നു അത്. ഓരോ ദിവസവും കടയിൽ ബാക്കി വരുന്ന തന്തൂരി ചിക്കൻ മറ്റൊരു രൂപത്തിലവതരിപ്പിക്കാനുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമായി ഉടമ തക്കാളിയും സവാളയും ചേർത്തരച്ച ഗ്രേവിയിൽ ചില മസാലക്കൂട്ടുകളും അതിനൊപ്പം ബാക്കി വന്ന തന്തൂരി ചിക്കനും ചേർത്തു വിളമ്പി. സംഭവം വൻ ഹിറ്റായി. ഒരു തവണ കഴിച്ചു നോക്കിയവർ പുതിയ വിഭവത്തിന്റെ പെരുമ പറഞ്ഞു പറഞ്ഞു പലനാടുകളിലേക്കും പരത്തി. ഇത്രയുമാണ് ചുരുക്കിപ്പറഞ്ഞാൽ ബട്ടർ ചിക്കന്റെ ചരിത്രം. ആ പരീക്ഷണത്തിന്റെയും ‘ശാസ്ത്രഞ്ജന്റേ’യും കൂടുതൽ വിവരങ്ങളിലേക്ക് പിന്നാലെ കടക്കാം.

∙ കറി ക്ലാഷ്‌

ഓൾഡ് ഡൽഹിയിലെ ദരിയാഗഞ്ചിലാണ് ഇന്ത്യയിലെ ഏറ്റവും പേരു കേട്ട ബട്ടർ ചിക്കൻ വിളമ്പുന്ന മോത്തി മഹൽ റസ്റ്ററന്റ്. തങ്ങളുടെ പൂർവികരാണ് ഈ വിഭവം കണ്ടു പിടിച്ചതെന്നാണ് ഇവരുടെ വാദം. പെഷാവ‌റിൽ നിന്നു ഡൽഹിയിലേക്കു കുടിയേറിവരാണ് ഉടമകൾ. ബട്ടർ ചിക്കന്റെയും ദാൽ മഖനിയുടെയും ഉദ്ഭവത്തിന്റെ ഉടമസ്ഥാവകാശം ആഹാരപ്രിയർ ഇവർക്കു പതിച്ചു കൊടുത്തിരിക്കുന്നു.

ബട്ടർ ചിക്കൻ (Photo Credit: motimahalofficial/instagram.com)

ജവാഹർ ലാൽ നെഹ്റു, നേപ്പാൾ രാജകുടുംബാംഗം, പട്യാല രാജാവ് യാദവീന്ദ്ര സിങ്, പ്രശസ്ത ചലച്ചിത്ര താരങ്ങളായ ദിലീപ് കുമാർ, നർഗീസ്, മുൻ അമേരിക്കൻ പ്രസിഡന്റ് റിച്ചഡ‍് നിക്സൻ, ജാക്വിലിൻ കെന്നഡി എന്നിങ്ങനെ പ്രശസ്ത നീണ്ട നിര തന്നെയുണ്ട് മോത്തി മഹൽ റസ്റ്ററന്റിന്റെ രുചിയറിഞ്ഞു മനസ്സുനിറഞ്ഞു മടങ്ങിയവരുടെ കൂട്ടത്തിൽ.

ADVERTISEMENT

ശരിക്കും ബട്ടർചിക്കന്റെ പിറവി പെഷവാറിലെ മുഖി ദ ധാബയിലാണെന്ന് പറയാം. ഇന്ത്യ വിഭജനത്തിനു മുൻപ് കടയുടമയായ മോഖ സിങ് പ്രായാധിക്യത്താൽ കച്ചവടം തുടരാനാകാതെ വന്നപ്പോൾ ധാബയിലെ ജീവനക്കാരനായിരുന്ന കുന്ദൻലാൽ ഗുജ്റാളിനു വിറ്റു. അദ്ദേഹമതിന്റെ പേരുമാറ്റി മോത്തി മഹൽ എന്നാക്കി.

ദരിയാഗഞ്ച് റസ്റ്ററന്റ്. (Photo by Arun SANKAR / AFP)

പതിവായി തന്തൂരി ചിക്കനായിരുന്നു ഇവിടുത്തെ സ്പെഷൽ. ചില്ലുകൂട്ടിനുള്ളിലെ തന്തൂരി മുഴുവനും വിറ്റുപോകാതിരുന്ന ഒരു ദിവസം ഗുജ്റാൾ അതിൽ കുറച്ചെടുത്ത് തക്കാളിയും മസാലകളും ബട്ടറും ചേർത്തു പാകപ്പെടുത്തിയ പ്രത്യേക കൂട്ടിലേക്കു മുക്കി വച്ചു. അങ്ങനെയാണ് ബട്ടർ ചിക്കൻ പിറവിയെടുത്തതെന്ന് അദ്ദേഹത്തിന്റെ കൊച്ചുമകൻ മോനിഷ് ഗുജ്റാൾ പറയുന്നു. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കേന്ദ്ര ടൂറിസം സഹ മന്ത്രിയായിരുന്നപ്പോൾ 1984ൽ ബട്ടർ ചിക്കൻ കണ്ടുപിടിച്ചതിന്റെ പേരിൽ കുന്ദൻ ലാൽ ഗുജ്റാളിനു പ്രത്യേക പുരസ്കാരം നൽകിയിരുന്നു.

ഡൽഹിയിലെ മോത്തി മഹൽ റസ്റ്ററന്റിൽ വിളമ്പിയ ബട്ടർ ചിക്കൻ. Photo by Arun SANKAR / AFP)

ഇന്ത്യാവിഭജനത്തിനു ശേഷം ഇന്ത്യയിലേയ്ക്കു കുടിയേറിയ കുന്ദൻലാൽ ഗുജ്റാൾ ‍ഡൽഹിയിൽ ആദ്യത്തെ മോത്തിമഹൽ റസ്റ്ററന്റ് തുറന്നു. പിന്നീട് തന്റെ പാർട്‌ണറായിരുന്ന കുന്ദൻലാൽ ജഗ്ഗിയേയും കച്ചടവത്തിൽ ഒപ്പം കൂട്ടി. പങ്കുകച്ചടവത്തിൽ വലിയ കല്ലുകടികളില്ലാതെ അവരുടെ കാലം മുന്നോട്ടു നീങ്ങി. പക്ഷേ, 2019ൽ കുന്ദൻലാൽ ജഗ്ഗിയുടെ പിൻമുറക്കാർ ദരിയാഗഞ്ച് എന്ന പേരിൽ ഡൽഹിയിൽ ഒരു റസ്റ്ററന്റ് തുടങ്ങി. എന്നിട്ട് ബട്ടർചിക്കനും ദാൽ മഖനിയും കണ്ടുപിടിച്ചത് തങ്ങളുടെ അപ്പൂപ്പനാണെന്നു പരസ്യവും കൊടുത്തു. ആദ്യമൊക്കെ കണ്ടില്ല, കേട്ടില്ല എന്ന മട്ടിൽ പോയ മോത്തിമഹലുകാർ ഒടുവിൽ ആ രണ്ടു വിഭവങ്ങളും കണ്ടു പിടിച്ചത് തങ്ങളുടെ പൂർവികനാണെന്നു സമർഥിച്ചു കിട്ടാൻ ഡൽഹി ഹൈക്കോടതിയിൽ ഹർജിയും കൊടുത്തു.

ബട്ടർ ചിക്കൻ, ദാൽ മഖനി എന്നീ വിഭവങ്ങൾ കൊണ്ടുവന്നത് തങ്ങളുടെ മുൻഗാമിയാണെന്ന് മോത്തി മഹൽ ഉടമകൾ അവകാശപ്പെടുമ്പോൾ ഈ വിഭവങ്ങൾ തയാറാക്കുന്ന പാചകരീതിയും ആശയവും കൊണ്ടുവന്നത് പരേതനായ കുന്ദൻ ലാൽ ജഗ്ഗിയാണെന്നാണ് ദരിയാഗ‍ഞ്ച് റസ്റ്ററന്റിന്റെ ഉടമകൾ പറയുന്നത്.

ബട്ടർ ചിക്കൻ (Photo Arranged)
ADVERTISEMENT

∙ വീണ്ടും ‘കോഴിപ്പോര്’

ഡൽഹി ഹൈക്കോടതിയിൽ ആ കോഴിപ്പോര് വീണ്ടും സജീവമായി. കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത് എന്ന ആഗോള ചിന്താവിഷയത്തിനും മീതെ പറക്കുകയാണ് ഡൽഹിയിലെ ബട്ടർചിക്കന്റെ പേരിലുള്ള അവകാശത്തർക്കം. ആരാദ്യം കണ്ടു പിടിച്ചു എന്നതിലാണ് ദരിയാഗഞ്ച്, മോത്തിമഹൽ റസ്റ്ററന്റ് ഉടമകൾ തമ്മിൽ തർക്കം നടക്കുന്നത്. അതിനിടെ, കോടതി കയറിയ വഴക്കും അതേത്തുടർന്നു നടന്ന പ്രതികരണങ്ങളും തങ്ങളുടെ അന്തസ്സു കെടുത്തി എന്നാരോപിച്ച് ദരിയാഗഞ്ച് റസ്റ്ററന്റ് ഉടമകൾ വീണ്ടും കോടതിയിലെത്തി. മോത്തിമഹൽ റസ്റ്ററന്റുകാർ വോൾസ്ട്രീറ്റ് ജേർണലിലും മറ്റും നൽകിയ ചില അഭിമുഖങ്ങളിൽ തങ്ങളുടെ പേരും പെരുമയും കെടുത്തുന്ന പരാമർശങ്ങളുണ്ടെന്നാണു ദരിയാഗഞ്ചുകാരുടെ വാദം.

ഡൽഹി ഹൈക്കോടതി. (Photo: mrinalpal/Shutterstock)

എന്നാൽ, ഇക്കാര്യങ്ങളെല്ലാം തന്നെ മോത്തിമഹലിന്റെ അഭിഭാഷകർ തള്ളി. അന്തസ്സ് കെടുത്തുന്ന ഒരു പരാമർശവും തങ്ങളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. വോൾസ്ട്രീറ്റിനു നൽകിയ അഭിമുഖത്തിൽ മോത്തിമഹലിന്റെ ഇപ്പോഴത്തെ ഉടമ മോനിഷ് ഗുജ്‌റാൾ തങ്ങളെക്കുറിച്ചുള്ള പരാമർശത്തിനൊപ്പം വഞ്ചന എന്ന വാക്കുപയോഗിച്ചു എന്നാണു ദരിയാഗഞ്ചിന്റെ വാദം. എന്നാൽ, അത്തരമൊരു വാക്കേ ഉപയോഗിച്ചിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി തങ്ങളുടെ പിആർ ടീം വോൾസ്ട്രീറ്റ് ജേർണലിനു കത്തു നൽകിയിട്ടുണ്ടെന്നും മോത്തിമഹലിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്കുള്ളിൽ കാര്യങ്ങൾ വിശദീകരിച്ച് ഒരു സത്യവാങ്മൂലം നൽകാൻ നിർദേശിച്ചിരിക്കുകയാണ് ജസ്റ്റിസ് സഞ്ജീവ് നരൂല. രണ്ടു വാക്കിൽ പറഞ്ഞു തീർക്കാവുന്ന ബട്ടർ ചിക്കൻ ഇപ്പോൾ 2752 പേജുകളുള്ള കേസുകെട്ടായി ഡൽഹി ഹൈക്കോടതിയിലിരിക്കുകയാണെന്നു ചുരുക്കം.

∙ ബട്ടർ ചിക്കൻ ഫലിതങ്ങൾ

ബട്ടർചിക്കന്റെ ഉടമസ്ഥതാവകാശ തർക്കം സമൂഹമാധ്യമങ്ങളിലും ചർച്ചയായിരുന്നു.

സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം

സന്ധ്യേ നീയിന്നാർക്കു സ്വന്തം...

ബട്ടർ ചിക്കൻ. (Photo Credit: daryaganj Website)

ഹരികൃഷ്ണൻസ് എന്ന മമ്മൂട്ടി–മോഹൻലാൽ ചിത്രത്തിൽ ജൂഹി ചാ‌വ്‌ലയുടെ അവസ്ഥയാണ് ബട്ടർചിക്കൻ യുദ്ധത്തെക്കുറിച്ചു കേൾക്കുമ്പോൾ ഓർമ വരുന്നതെന്നാണ് ഭക്ഷണ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഒരു ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട പരാമർശം. ഒരു പ്രമുഖ ഇംഗ്ലിഷ് ദിനപത്രത്തിൽ 'ബട്ടർ ചിക്കൻ ഈസ് ലുക്കിങ് ഫോർ ഇറ്റ്സ് ഡാഡി' എന്നൊരു രസികൻ തലക്കെട്ടു കൂടി പ്രത്യക്ഷപ്പെട്ടതോടെ സംഭവം വേറെ ലെവലായി.

English Summary:

Butter Chicken Controversy: A Clash of Culinary Titans in Delhi