അലയും ആരവവും നിലച്ച ഗാലറി, ഉയർന്നു പറക്കാനാകാതെ തല താഴ്ത്തി നിന്ന നീല പതാകകൾ, നിരാശയിൽ മുങ്ങിക്കുളിച്ച മുഖങ്ങൾ... 17–ാം സീസണിൽ ആദ്യമായി വാങ്കഡെയിലെ ഹോം ഗ്രൗണ്ടിൽ മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസിനായി നിറഞ്ഞുകവിഞ്ഞ നീലക്കടൽ ആദ്യ ഓവറിൽ തന്നെ നിശ്ചലമായി. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റോഡിയത്തിന്റെ തനിപ്പകർപ്പ്. രോഹിത് – ഹാർദിക് ഫാൻ ഫൈറ്റ് മുൻകൂട്ടിക്കണ്ട് മുൻകരുതലുകൾ സ്വീകരിച്ച അധികൃതർപോലും അതെല്ലാം മറന്നുപോയ അവസ്ഥ. അത്ര നിരാശയിലായിരുന്നു ഗാലറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്ന ആദ്യ ഓവറിൽ തന്നെ 2 വിക്കറ്റുകൾ പിഴുതെറിഞ്ഞുകൊണ്ട് ട്രെന്റ് ബോൾട്ടിന്റെ രൂപത്തിൽ പിങ്ക് കൊടുങ്കാറ്റ് വീശിത്തുടങ്ങിയപ്പോഴെ മുംബൈ ആരാധകരുടെ പ്രതീക്ഷകൾ ആടിയുലഞ്ഞു.

അലയും ആരവവും നിലച്ച ഗാലറി, ഉയർന്നു പറക്കാനാകാതെ തല താഴ്ത്തി നിന്ന നീല പതാകകൾ, നിരാശയിൽ മുങ്ങിക്കുളിച്ച മുഖങ്ങൾ... 17–ാം സീസണിൽ ആദ്യമായി വാങ്കഡെയിലെ ഹോം ഗ്രൗണ്ടിൽ മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസിനായി നിറഞ്ഞുകവിഞ്ഞ നീലക്കടൽ ആദ്യ ഓവറിൽ തന്നെ നിശ്ചലമായി. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റോഡിയത്തിന്റെ തനിപ്പകർപ്പ്. രോഹിത് – ഹാർദിക് ഫാൻ ഫൈറ്റ് മുൻകൂട്ടിക്കണ്ട് മുൻകരുതലുകൾ സ്വീകരിച്ച അധികൃതർപോലും അതെല്ലാം മറന്നുപോയ അവസ്ഥ. അത്ര നിരാശയിലായിരുന്നു ഗാലറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്ന ആദ്യ ഓവറിൽ തന്നെ 2 വിക്കറ്റുകൾ പിഴുതെറിഞ്ഞുകൊണ്ട് ട്രെന്റ് ബോൾട്ടിന്റെ രൂപത്തിൽ പിങ്ക് കൊടുങ്കാറ്റ് വീശിത്തുടങ്ങിയപ്പോഴെ മുംബൈ ആരാധകരുടെ പ്രതീക്ഷകൾ ആടിയുലഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലയും ആരവവും നിലച്ച ഗാലറി, ഉയർന്നു പറക്കാനാകാതെ തല താഴ്ത്തി നിന്ന നീല പതാകകൾ, നിരാശയിൽ മുങ്ങിക്കുളിച്ച മുഖങ്ങൾ... 17–ാം സീസണിൽ ആദ്യമായി വാങ്കഡെയിലെ ഹോം ഗ്രൗണ്ടിൽ മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസിനായി നിറഞ്ഞുകവിഞ്ഞ നീലക്കടൽ ആദ്യ ഓവറിൽ തന്നെ നിശ്ചലമായി. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റോഡിയത്തിന്റെ തനിപ്പകർപ്പ്. രോഹിത് – ഹാർദിക് ഫാൻ ഫൈറ്റ് മുൻകൂട്ടിക്കണ്ട് മുൻകരുതലുകൾ സ്വീകരിച്ച അധികൃതർപോലും അതെല്ലാം മറന്നുപോയ അവസ്ഥ. അത്ര നിരാശയിലായിരുന്നു ഗാലറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്ന ആദ്യ ഓവറിൽ തന്നെ 2 വിക്കറ്റുകൾ പിഴുതെറിഞ്ഞുകൊണ്ട് ട്രെന്റ് ബോൾട്ടിന്റെ രൂപത്തിൽ പിങ്ക് കൊടുങ്കാറ്റ് വീശിത്തുടങ്ങിയപ്പോഴെ മുംബൈ ആരാധകരുടെ പ്രതീക്ഷകൾ ആടിയുലഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അലയും ആരവവും നിലച്ച ഗാലറി, ഉയർന്നു പറക്കാനാകാതെ തല താഴ്ത്തി നിന്ന നീല പതാകകൾ, നിരാശയിൽ മുങ്ങിക്കുളിച്ച മുഖങ്ങൾ... 17–ാം സീസണിൽ ആദ്യമായി വാങ്കഡെയിലെ ഹോം ഗ്രൗണ്ടിൽ മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസിനായി നിറഞ്ഞുകവിഞ്ഞ നീലക്കടൽ ആദ്യ ഓവറിൽ തന്നെ നിശ്ചലമായി. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ തനിപ്പകർപ്പ്.

രോഹിത് – ഹാർദിക് ഫാൻ ഫൈറ്റ് മുൻകൂട്ടിക്കണ്ട് മുൻകരുതലുകൾ സ്വീകരിച്ച അധികൃതർപോലും അതെല്ലാം മറന്നുപോയ അവസ്ഥ. അത്ര നിരാശയിലായിരുന്നു ഗാലറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടിവന്ന ആദ്യ ഓവറിൽ തന്നെ 2 വിക്കറ്റുകൾ പിഴുതെറിഞ്ഞുകൊണ്ട് ട്രെന്റ് ബോൾട്ടിന്റെ രൂപത്തിൽ പിങ്ക് കൊടുങ്കാറ്റ് വീശിത്തുടങ്ങിയപ്പോഴേ മുംബൈ ആരാധകരുടെ പ്രതീക്ഷകൾ ആടിയുലഞ്ഞു.

ADVERTISEMENT

പിന്നീട് ഇന്നിങ്സിൽ ഉടനീളം വീശിയടിച്ച ആ പിങ്ക് ചുഴലിയിൽ ഒന്നിനു പിന്നാലെ മറ്റൊന്നായി ബാറ്റർമാർ കടപുഴകിയപ്പോൾ മുംബൈ ഇന്ത്യൻസിനെ താങ്ങിനിർത്താൻ ഒരു തണൽമരം പോലും അവശേഷിച്ചില്ല. ഈ സീസണിലെ ഏറ്റവും ചെറിയ സ്കോറായ 125ന് ഒൻപത് എന്ന നിലയിൽ ഇന്നിങ്സ് അവസാനിച്ചപ്പോൾ മുംബൈയ്ക്ക് ആശ്വസിക്കാൻ ഉണ്ടായിരുന്നത് ഒന്നുമാത്രമാണ്. നിശ്ചിത 20 ഓവറുകൾ പൂർത്തിയാകുന്നതിന് മുൻപ് 10 വിക്കറ്റുകളും നഷ്ടമായി ബാറ്റിങ് അവസാനിപ്പിക്കേണ്ടി വന്നില്ലെന്ന ആശ്വാസം...

∙ മുംബൈയുടെ അടിത്തറയിളക്കി ബോൾട്ട് ചുഴലി 

4 പന്തുകൾക്കിടയിൽ 3 വിക്കറ്റുകൾ. അതും 3 ഗോൾഡൻ ഡക്ക്. ബോൾട്ടിന്റെ പന്ത് പന്തമായപ്പോൾ എരിഞ്ഞടങ്ങിയത് രോഹിത് ശർമ, നമൻ ധിർ, ഡെവാൾഡ് ബ്രെവിസ് എന്നീ ടോപ് ബാറ്റർമാർ. ഇവർ മൂവരും പുറത്തായി കഴിഞ്ഞപ്പോൾ മുംബൈയുടെ സ്കോർ 13 റൺസ് മാത്രമായിരുന്നു. തുടക്കത്തിലേറ്റ തിരിച്ചടിയിൽ നിന്ന് കരകയറാന്‍ പിന്നീടൊരിക്കലും മുംബൈയ്ക്ക് സാധിച്ചുമില്ല. ആദ്യ 2 ഓവറുകളിൽ നിന്ന് 3 വിക്കറ്റുകൾ സ്വന്തമാക്കിയ ബോൾട്ട് ആകെ വിട്ടുകൊടുത്തത് 4 റൺസ് മാത്രവുമായിരുന്നു. 

Manorama online creative (Photo by: AFP)

പിന്നീടുള്ള 2 ഓവറുകളിൽ നിന്ന് കൂടുതൽ വിക്കറ്റ് നേടാനായില്ലെങ്കിലും 4 ഓവറുകളിൽ നിന്ന് 22 റൺസ് മാത്രം വഴങ്ങി 3 മുൻനിര വിക്കറ്റുകൾ സ്വന്തമാക്കിയ ബോൾട്ട് തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. ബോളിങ്ങിനൊപ്പം ഫീൽഡിലും ബോൾട്ട് തിളങ്ങി. മധ്യ ഓവറുകളിൽ പൂർണമായി തകർന്നടിഞ്ഞ മുംബൈ സ്കോർ ബോർഡിനെ അവസാന ഓവറുകളിൽ മൂന്നക്ക സംഖ്യയിലേക്ക് എത്തിച്ച ടിം ഡേവിഡിന്റെ നിർണായക ക്യാച്ച് കൈപ്പിടിയിലാക്കിയതും ബോൾട്ട് ആണ്. ബൗണ്ടറി ലൈനിന് സമീപത്തുനിന്നാണ് ഡേവിഡിന്റെ ക്യാച്ച് ബോൾട്ട് പിടിച്ചടക്കിയത്. 

ADVERTISEMENT

∙ മുംബൈയെ ചെത്തിയരിഞ്ഞ് ചെഹൽ 

ആദ്യ ഓവറുകളില്‍ ബോൾട്ട് ചുഴലിയാണ് മുംബൈ ടീമിനെ ആടി ഉലച്ചതെങ്കിൽ പിന്നീടങ്ങോട്ട് അവരെ തീരം തൊടാൻ അനുവദിക്കാതെ ഇരമ്പിയാർത്തത് യുസ്‍വേന്ദ്ര ചെഹല്‍ ആണ്. 4 ഓവറുകളി‍ൽ നിന്ന് 11 റൺസ് മാത്രം വഴങ്ങിയ ചെഹൽ 3 വിക്കറ്റുകളാണ് അടിച്ചിട്ടത്. ഡെത്ത് ഓവറുകളിൽ മുംബൈ സ്കോറിങ്ങിനെ മരണക്കിടക്കയിലേക്ക് തള്ളിവിട്ടതും ചെഹലിന്റെ ഈ മാരക പ്രകടനം തന്നെയാണ്. തുടക്കത്തിലെ വൻ തകർച്ചയ്ക്കു ശേഷം മുംബൈ ടീമിനെ കരകയറ്റാൻ ശ്രമം നടത്തിയ നായകൻ ഹാർദിക് പാണ്ഡ്യ (21 പന്തിൽ 34), തിലക് വർമ (29 പന്തിൽ 32) എന്നിവർക്ക് പുറമേ ജെറാൾഡ് കോട്സെയുടെ (4) വിക്കറ്റും ചെഹലാണ് സ്വന്തമാക്കിയത്. പത്താം ഓവറിലെ രണ്ടാം പന്തിൽ ഹാർദിക്കിന് ജീവൻ തിരിച്ചുകിട്ടിയെങ്കിലും തൊട്ടടുത്ത പന്തിൽ തന്നെ ചെഹൽ വിരിച്ച വലയില്‍ കുടുങ്ങുകയായിരുന്നു. 

Manorama online creative (Photo by: AFP)

∙ പൊരുതി തോറ്റു, പൊരുതാതെ വീണുടഞ്ഞു

കഴിഞ്ഞ മത്സരത്തിൽ ബോളർമാർ തല്ലുവാങ്ങിക്കൂട്ടി ഹൈദരാബാദ് അടിച്ചുകൂട്ടിയ റെക്കോർഡ് സ്കോറിനെ പിന്തുടർന്നപ്പോൾ പോലും പതറാതെ മുന്നേറിയ മുംബൈ ബാറ്റർമാരെയല്ല വാങ്കഡെയിൽ കണ്ടത്. അന്ന് പരാജയപ്പെട്ടെങ്കിലും മുംബൈ ബാറ്റർമാർ അടിച്ചുകൂട്ടിയ 20 സിക്സറുകളുടെ മേൽക്കോയ്മയിലാണ് ഏറ്റവും കൂടുതൽ സിക്സറുകൾ പറന്ന ഐപിഎൽ മത്സരം എന്ന റെക്കോർഡ് ഹൈദരാബാദ് – മുംബൈ മത്സരത്തിന്റെ പേരിൽ ചേർക്കപ്പെട്ടത്. അന്ന് വിജയിച്ച, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോർ പടുത്തുയർത്തിയ ഹൈദരാബാദ് ബാറ്റർമാർ എല്ലാവരും ചേർന്ന് 18 സിക്സറുകളാണ് ആകെ ബൗണ്ടറി ലൈൻ കടത്തിയത്. എന്നാൽ, ഇന്നലെ സ്വന്തം കാണികളുടെ മുന്നിലേക്ക് കളിയെത്തിയപ്പോൾ മുംബൈ ബാറ്റർമാരുടെ ബാറ്റിൽ നിന്ന് ആകെ പിറന്നത് മൂന്നേ മുന്ന് സിക്സറുകൾ. 

തുടക്കവും ഒടുക്കവും വലിഞ്ഞു മുറുകി മുംബൈ

ഒന്നാം ഓവർ: ട്രെന്റ് ബോൾട്ട് – ഒരു റണ്‍ / 2 വിക്കറ്റ് 

മൂന്നാം ഓവർ: ട്രെന്റ് ബോൾട്ട് – 3 റണ്‍സ് / ഒരു വിക്കറ്റ് 

നാലാം ഓവർ: നാന്ദ്രെ ബർഗർ – 4 റണ്‍സ് / ഒരു വിക്കറ്റ് 

പത്താം ഓവർ: യുസ്‍വേന്ദ്ര ചെഹൽ – 2 റണ്‍സ് / ഒരു വിക്കറ്റ് 

12–ാം ഓവർ: ആവേശ് ഖാൻ – 6 റണ്‍സ് / ഒരു വിക്കറ്റ് 

14–ാം ഓവർ: യുസ്‍വേന്ദ്ര ചെഹൽ – 2 റണ്‍സ് / ഒരു വിക്കറ്റ് 

15–ാം ഓവർ: ആർ.അശ്വിൻ – 5 റണ്‍സ്  

17–ാം ഓവർ: യുസ്‍വേന്ദ്ര ചെഹൽ – ഒരു റണ്‍ / ഒരു വിക്കറ്റ്

18–ാം ഓവർ: ആവേശ് ഖാൻ – 2 റണ്‍സ്   

19–ാം ഓവർ: നാന്ദ്രെ ബർഗർ – ഒരു റണ്‍ / ഒരു വിക്കറ്റ് 

ADVERTISEMENT

∙ കിടുങ്ങിത്തുടങ്ങി, അടിച്ചു കയറി രാജസ്ഥാൻ

മുംബൈ ഇന്ത്യൻസിനോളം വരില്ലെങ്കിലും രാജസ്ഥാൻ റോയൽസും കിതപ്പോടെയാണ് വാങ്കഡെയിൽ ഇന്നിങ്സ് ആരംഭിച്ചത്. അടിച്ച അതേ നാണയത്തിൽ മുംബൈ ബോളർമാർ തിരിച്ചടിച്ചപ്പോൾ രാജസ്ഥാന്റെയും ആദ്യ വിക്കറ്റ് ആദ്യ ഓവറിൽ തന്നെ വീണു. സീസണിൽ ഇതുവരെ ബാറ്റിങ്ങിൽ താളം കണ്ടെത്താനാവാതെ വിഷമിക്കുന്ന യശസ്വി ജയ്സ്വാളാണ് ആദ്യ ഓവറിൽ കൂടാരം കയറിയത്. തുടർച്ചയായ 2 ബൗണ്ടറികളിലൂടെ ഫോമിലേക്ക് ഉയരുകയാണെന്ന് തോന്നിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ തന്നെ ജയ്‌സ്വാൾ പുറത്തായി. 

ക്വനെ മപാകയ്ക്ക് ആദ്യ ഐപിഎൽ വിക്കറ്റും സ്വന്തം. സ്കോർ 41ൽ നിൽക്കെ നായകൻ സഞ്ജു സാംസണെക്കൂടി നഷ്ടമായ റോയൽസ് ചെറിയ രീതിയിൽ പരുങ്ങലിലായിരുന്നു. പവർ പ്ലേ ഓവറുകളുടെ അവസാനം രാജസ്ഥാന്റെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 46 റൺസാണ്. പവർ പ്ലേയുടെ അവസാനം മുംബൈ സ്കോർ ബോർഡിലും ഇതേ റൺസ് തന്നെയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വിക്കറ്റുകളുടെ എണ്ണത്തിൽ വ്യത്യാസം പ്രകടമായിരുന്നു. മുംബൈയുടെ 4 മുൻനിര ബാറ്റർമാർ പുറത്തായ സ്ഥാനത്ത് രാജസ്ഥാന് നഷ്ടപ്പെട്ടിരുന്നത് 2 വിക്കറ്റുകൾ മാത്രമാണ്. 

മുംബൈയ്ക്ക് 50 കടക്കാൻ 6.4 ഓവറുകൾ വേണ്ടിവന്നിടത്ത് റോയൽസിന് ആവശ്യമായി വന്നത് 7 ഓവറുകൾ. എന്നാൽ അവിടെ നിന്ന് കളിയിൽ കാര്യമായ മാറ്റംവന്നുതുടങ്ങി. പ്രതിരോധിക്കാനായി ബാറ്റർമാർ സമ്മാനിച്ചത് വളരെ ചെറിയ സ്കോർ ആണെങ്കിലും അതൊന്നും വകവയ്ക്കാതെ മുംബൈ ബോളർമാർ കയ്യയച്ച് നൽകിയ 13 എക്സ്ട്രാ റൺസുകളുടെ കൂടെ പിൻബലത്തിൽ 13.4 ഓവറിൽ റോയൽസ് 100 റൺസ് പിന്നിട്ടു. മുംബൈയ്ക്ക് 100 പിന്നിടാൻ വേണ്ടിവന്നത് 14.4 ഓവറുകളായിരുന്നു. രാജസ്ഥാൻ ബോളർമാർ ആകെ വിട്ടു നൽകിയത് വെറും 4 എക്സ്ട്രാ റൺസ്. 

∙ സുനാമിയായി റിയാൻ പരാഗ്  

തുടക്കത്തിൽ അൽപം ഇടറിയെങ്കിലും ഒടുവിൽ റിയാൻ പരാഗിന്റെ പക്വതയാർന്ന ഇന്നിങ്സിന്റെ കരുത്തിൽ 27 പന്തുകളും 6 വിക്കറ്റുകളും ബാക്കി നിൽക്കെ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാന് റോയൽ വിജയം. കഴിഞ്ഞ 3 മത്സരങ്ങളിൽ നിന്ന് 2 അർധ സെഞ്ചറികൾ ഉൾപ്പെടെ 181 റൺസ് സ്വന്തമാക്കിയ റിയാന്‍ പരാഗിന് അംഗീകാരമായി ഓറഞ്ച് ക്യാപും സ്വന്തം.

ഓറഞ്ച് ക്യാപ് അണിഞ്ഞ് രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ്. (Picture courtesy X / @rajasthanroyals)

ലക്നൗവിനെതിരെ 29 പന്തിൽ 43 റൺസ് നേടി പുറത്തായ പരാഗിനെ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും പുറത്താക്കാന്‍ ആർക്കും സാധിച്ചിട്ടുമില്ല. ഡൽഹി ക്യാപിറ്റൽസിനെതിരെ 45 പന്തിൽ 84*, മുംബൈ ഇന്ത്യൻസിനെതിരെ 39 പന്തിൽ 54* റൺസുമാണ് പരാഗ് അടിച്ചുകൂട്ടിയത്. ജെറാൾഡ് കോട്സെ എറിഞ്ഞ പതിനാറാം ഓവറിൽ തുടർച്ചയായ 3 ബൗണ്ടറികൾ നേടിക്കൊണ്ടാണ് പരാഗ്, രാജസ്ഥാന് ജയം നേടിക്കൊടുത്തത്.

Manorama online creative (Photo by: AFP)

∙ റെക്കോർഡുകളുടെ തിരമാലകൾ

മുംബൈ ഇന്നിങ്സിലെ 3 ഗോൾഡൻ ഡക്കുകൾക്കിടയിൽ മറ്റൊരു വിചിത്രമായ റെക്കോർഡുകൂടി പിറന്നു. ഐപിഎലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ  ഡക്ക് ആകുന്ന താരം എന്ന റെക്കോർഡ് ഇനി രോഹിത് ശർമയ്ക്കുകൂടി അവകാശപ്പെട്ടതാണ്. ദിനേശ് കാർത്തിക്കിനൊപ്പമാണ് രോഹിത് ഈ റെക്കോർഡ് പങ്കിടുക. 17 തവണയാണ് ഇരുവരും ഐപിഎലിൽ  റൺസ് നേടാതെ പുറത്താകുന്നത്. ഐപിഎലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരങ്ങളി‍ൽ ആദ്യ രണ്ടും മൂന്നും സ്ഥാനങ്ങളിലും ഇവർ ഇരുവരും തന്നെയാണുള്ളത്. രോഹിത് 246 മത്സരങ്ങള്‍ കളിച്ചപ്പോൾ കാർത്തിക് 245 മത്സരങ്ങള്‍ക്കാണ് പാഡ് അണിഞ്ഞത്. 253 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള എം.എസ്. ധോണിയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 

ആർ. അശ്വിന്റെ 200-ാം ഐപിഎൽ മത്സരത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ 200 എന്ന നമ്പർ പതിച്ച ജഴ്സി സമ്മാനിക്കുന്നു. (Picture courtesy X / @rajasthanroyals)

200 ഐപിഎൽ മത്സരങ്ങൾ എന്ന പടവിലേക്ക് ഈ മത്സരത്തിലൂടെ മറ്റൊരു താരംകൂടി ചുവടുവച്ചു. രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്ര അശ്വിനാണ് പുതിയ നാഴികക്കല്ല് പിന്നിട്ടത്. ഈ നേട്ടത്തിൽ എത്തുന്ന ഒൻപതാമത്തെ താരമാണ് അശ്വിൻ. മത്സരങ്ങളുടെ എണ്ണത്തിലാണ് അശ്വിന്‍ ഡബിൾ സെഞ്ചറി നേടിയതെങ്കിൽ ട്വന്റി 20 മത്സരങ്ങളിലെ ക്യാച്ചുകളുടെ എണ്ണത്തിൽ ഷിമ്രോൺ ഹെറ്റ്മെയർ സെഞ്ചറി പൂർത്തിയാക്കി. പിയൂഷ് ചൗള, ജെറാൾഡ് കോട്സെ എന്നീ മുംബൈ താരങ്ങളുടെ ക്യാച്ചുകൾ സ്വന്തമാക്കിക്കൊണ്ടാണ് ഹെറ്റ്മെയർ ഈ നേട്ടം കൈപ്പിടിയിൽ ഒതുക്കിയത്. 

Manorama online creative (Picture courtesy X /@rajasthanroyals)

ഹോം ഗ്രൗണ്ടായ വാങ്കഡെയിലെ ഏറ്റവും മോശമായ മൂന്നാമത്തെ ടോട്ടലാണ് ഇന്നലെ മുംബൈ ഇന്ത്യൻസിന് നേടാനായത്. 2021ൽ ഡൽഹിക്കെതിരെ നേടിയ 92 റൺസാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2016ൽ റൈസിങ് പുണെ സൂപ്പർ ജയന്റ്സിന് എതിരെ നേടിയ 121ന് 8 വിക്കറ്റ് രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള മുംബൈയുടെ 125ന് 9 തന്നെയാണ്  ഐപിഎൽ 17–ാം സീസണിലെ ഇതുവരെയുള്ള ഏറ്റവും ചെറിയ സ്കോറും.

∙ തുടർ തോൽവികളുടെ അലയടി 

ഐപിഎലിൽ തോറ്റുതുടങ്ങുന്നതാണ് മുംബൈ ഇന്ത്യൻസിന്റെ ശീലം. എന്നാൽ, തുടർച്ചയായ 3 തോൽവികളോടെ പോയിന്റ് പട്ടികയിലെ 10–ാം സ്ഥാനത്തിന് വെല്ലുവിളി ഉയർത്താൻ മറ്റാരെയും അനുവദിക്കാത്ത നിലയിലേക്ക് എത്തുക എന്നത് കുറച്ചു കടുപ്പമാണ്. തുടർച്ചയായ 2 സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിലേക്ക് നയിക്കുകയും ഒരിക്കൽ കിരീടം നേടിക്കൊടുക്കുകയും ചെയ്തതിന്റെ പിന്‍ബലത്തിൽ മുംബൈയിലേക്ക് തിരികെയെത്തി രോഹിത്തിൽ നിന്ന് നായകന്റെ തൊപ്പി കൈക്കലാക്കിയ ഹാർദിക്കിന് നിലവിലെ സ്ഥിതിഗതികൾ ഒട്ടും അനുകൂലമല്ല.

ഹാർദിക് പാണ്ഡ്യ. (Photo by Noah SEELAM / AFP)

ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് 6 റൺസിനും രണ്ടാം മത്സരത്തിൽ ഹൈദരാബാദിനോട് 31 റൺസിനും ഒടുവിൽ രാജസ്ഥാനോട് 6 വിക്കറ്റിനുമാണ് ഹാർദിക്കിന്റെ മുംബൈ മുട്ടുമടക്കിയത്. ടൂർണമെന്റിൽ ഇതുവരെ ഒരിക്കൽ പോലും വിജയം നുണയാത്ത ടീം മുബൈ ഇന്ത്യൻസും നായകൻ ഹാർദിക് പാണ്ഡ്യയുമാണ്.

∙ വിജയതീരമണഞ്ഞു , ‘ബട്ട് വൈ’ ബട്‌ലർ?

17–ാം സീസണിനു മുൻപുവരെ ജോസ് ബട്‌ലർ മുംബൈക്കെതിരെ ബാറ്റെടുത്തിട്ടുള്ളത് 8 ഇന്നിങ്സുകളിൽ. 152.03 സ്ട്രൈക് റേറ്റിൽ അടിച്ചുകൂട്ടിയിട്ടുള്ളത് 485 റൺസ്. 8ൽ അഞ്ച് ഇന്നിങ്സുകളിലും ബട്‌ലറിന്റെ സ്കോർ 50 കടന്നു. അതിൽ ഒന്ന് സെഞ്ചറിയിലും കലാശിച്ചു. വാങ്കഡെയ്ക്കു മുൻപ് ഇരു ടീമുകളും നേർക്കുനേർ വന്ന അവസാന 5 മത്സരങ്ങളിൽ രാജസ്ഥാൻ വിജയിച്ച ഏക മത്സരത്തിൽ (2022ല്‍ നവി മുംബൈ) കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബട്‌ലർ ആയിരുന്നു. അന്ന് 68 പന്തുകളിൽ 100 റൺസായിരുന്നു ബട്‌ലറിന്റെ സംഭാവന. 

ജോസ് ബട്‌ലറും ജയ്സ്വാളും പരിശീലനത്തിനിടെ. (Picture courtesy X / @rajasthanroyals)

ചരിത്രം ഇങ്ങനെയൊക്കെ ആണെങ്കിലും 17–ാം സീസണിൽ ബട്‌ലർ തുടരുന്ന ഫോം ഔട്ട് മുംബൈയ്ക്കെതിരെയും മാറ്റമില്ലാതെ തുടർന്നു. വാങ്കഡെയിൽ 16 പന്തുകൾ നേരിട്ട ബട്‌ലറിന് 13 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. സീസണിലെ 3 മത്സരങ്ങളിൽ നിന്നായി ബട്‌ലറിന്റെ ആകെ സമ്പാദ്യം 35 റൺസാണ്. അതിൽ ഉയർന്ന സ്കോർ വാങ്കഡെയിലെ 13 റൺസും. 3 മത്സരങ്ങളിലായി 41 പന്തുകൾ നേരിട്ട ബട്‌ലറിന് ഇതുവരെ ഒരു സിക്സർ പോലും നേടാൻ സാധിച്ചിട്ടുമില്ല. 

മുംബൈ ഇന്ത്യന്‍സ് താരങ്ങളായ രോഹിത് ശർമയും ആകാശ് മധ്‌വാളും. (Picture courtesy X /@mipaltan)

∙ മുംബൈയുടെ  ‘ആകാശം’  ശാന്തമല്ല

4 ഓവറുകളിൽ നിന്ന് 20 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ നേടിയ ആകാശ് മധ്‌വാൾ മുംബൈയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. അപകടകാരികളായ സഞ്ജു സാംസൺ, ജോസ് ബട്‌ലർ, രവിചന്ദ്ര അശ്വിന്‍ എന്നിവരുടെ വിക്കറ്റുകളാണ് ആകാശ് സ്വന്തമാക്കിയത്. ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ലെങ്കിലും മുന്നോട്ടുള്ള കുതിപ്പിൽ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ആകാശ് പുറത്തെടുത്തത്. 

English Summary:

Mumbai Indians Stunned at Wankhede: Trent Boult's 3 Golden Ducks Demolish Home Team