17 വർഷത്തിനിടയിൽ പേരും പോരാളികളും ഉൾപ്പെടെ പലതവണ മാറിമാറി വന്നിട്ടും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ മാറ്റമില്ലാതെ തുടരുന്നത് 2 കാര്യങ്ങൾക്കാണ്. ആദ്യത്തേത് കിങ് കോലി എന്ന സാക്ഷാൽ വിരാട് കോലിയും രണ്ടാമത്തേത് കിരീടനേട്ടം എന്ന ഇനിയും അവസാനിക്കാത്ത സ്വപ്നവും. 17–ാം സീസണിലും ബെംഗളൂരുവിനെ നയിക്കുന്നത് ഈ രണ്ട് കാര്യങ്ങള്‍ തന്നെയാണ്. ബെംഗളൂരുവിന്റെ പ്രതീക്ഷകൾക്കൊത്ത നിലയിലാണ് കോലിയുടെ ഇതുവരെയുള്ള മുന്നേറ്റം. 4 മത്സരങ്ങളിൽ നിന്ന് അടിച്ചുകൂട്ടിയ 203 റൺസിന്റെ പിന്‍ബലത്തിൽ ഓറ‍ഞ്ച് ക്യാപ് ഇപ്പോഴും കോലിയുടെ തലയിൽ തന്നെയുണ്ട്. എന്നാൽ, കപ്പ് എന്നത് ഇത്തവണയും സ്വപ്നമായി തന്നെ അവസാനിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ കോലിയുടെ 100–ാം ഐപിഎൽ മത്സരത്തിലും തോൽവി വഴങ്ങിയതോടെ ആർസിബിയുടെ മുന്നോട്ടുള്ള പോക്ക് ശരിക്കും ആശങ്കയിലായിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

17 വർഷത്തിനിടയിൽ പേരും പോരാളികളും ഉൾപ്പെടെ പലതവണ മാറിമാറി വന്നിട്ടും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിൽ മാറ്റമില്ലാതെ തുടരുന്നത് 2 കാര്യങ്ങൾക്കാണ്. ആദ്യത്തേത് കിങ് കോലി എന്ന സാക്ഷാൽ വിരാട് കോലിയും രണ്ടാമത്തേത് കിരീടനേട്ടം എന്ന ഇനിയും അവസാനിക്കാത്ത സ്വപ്നവും. 17–ാം സീസണിലും ബെംഗളൂരുവിനെ നയിക്കുന്നത് ഈ രണ്ട് കാര്യങ്ങള്‍ തന്നെയാണ്. ബെംഗളൂരുവിന്റെ പ്രതീക്ഷകൾക്കൊത്ത നിലയിലാണ് കോലിയുടെ ഇതുവരെയുള്ള മുന്നേറ്റം.

4 മത്സരങ്ങളിൽ നിന്ന് അടിച്ചുകൂട്ടിയ 203 റൺസിന്റെ പിന്‍ബലത്തിൽ ഓറ‍ഞ്ച് ക്യാപ് ഇപ്പോഴും കോലിയുടെ തലയിൽ തന്നെയുണ്ട്. എന്നാൽ, കപ്പ് എന്നത് ഇത്തവണയും സ്വപ്നമായി തന്നെ അവസാനിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ കോലിയുടെ 100–ാം ഐപിഎൽ മത്സരത്തിലും തോൽവി വഴങ്ങിയതോടെ ആർസിബിയുടെ മുന്നോട്ടുള്ള പോക്ക് ശരിക്കും ആശങ്കയിലായിരിക്കുകയാണ്. 

ലക്നൗ– ബെംഗളൂരു മത്സരത്തിൽനിന്ന് ((Photo by Idrees MOHAMMED / AFP)
ADVERTISEMENT

∙ പടിക്കൽ കലമുടച്ച് ആർസിബി

ലക്നൗ സൂപ്പർ ജയന്റ്സിന് എതിരായ 28 റൺസ് പരാജയത്തോടെ ഐപിഎൽ 17–ാം സീസണിൽ ഒരു റെക്കോർഡുകൂടി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് സ്വന്തമായി. സീസണിൽ ആദ്യമായി ഓൾ ഔട്ടാകുന്ന ടീം. ഇന്നിങ്സ് അവസാനിക്കാൻ 2 പന്തുകൾ കൂടി മാത്രം ശേഷിക്കെയാണ്,  കളിയുടെ 20–ാം ഓവറിന്റെ മൂന്നാം പന്തിൽ മുഹമ്മദ് സിറാജിന്റെ വിക്കറ്റ് വീണതോടെ ആർസിബി ഓൾ ഔട്ടായത്. ആദ്യ 14 മത്സരങ്ങളിൽ ഒരിക്കൽ പോലും ഒരു ടീമും ഓൾ ഔട്ടായിരുന്നില്ല. 14–ാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ 9 വിക്കറ്റ് നഷ്ടമായതായിരുന്നു അതു വരെ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 

∙ ഹോം ഗ്രൗണ്ടിലെ രണ്ടാം തോല്‍വി

ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ തോറ്റ ആദ്യ ടീം ആർസിബി ആയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 7 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയതോടെയാണ് 9 മത്സരങ്ങൾ നീണ്ട ഹോം ഗ്രൗണ്ട് വിജയ ചരിത്രത്തിന് ആർസിബി അവസാനം കുറിച്ചത്. അതേ ആരാധകരുടെ മുന്നിൽ തന്നെയാണ് ആർസിബി ഇന്നലെ വീണ്ടും പരാജയപ്പെട്ടത്. ആർസിബി – ലക്നൗ മത്സരം ചിന്നസ്വാമിയിലെ ഈ സീസണിലെ മൂന്നാം പോരാട്ടമായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ നടന്ന ആദ്യ മത്സരത്തിൽ വിജയം ആർസിബിക്കൊപ്പമായിരുന്നു. നിലവിൽ 4 കളികൾ പിന്നിടുമ്പോൾ ആർസിബി ആരാധകർക്ക് ആശ്വസിക്കാനുള്ള ഏക വിജയവും അതു മാത്രമാണ്. 

ADVERTISEMENT

∙ ബെംഗളൂരുവിനെ വീഴ്ത്തിയ വെടിയുണ്ടകൾ

17 വർഷത്തെ പാരമ്പര്യമുള്ള ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും പ്ലെയർ ഓഫ് ദ് മാച്ച് പട്ടം അദ്ദേഹത്തിന്റെ കൈകളിലേക്ക് എത്തുന്നത്. പിച്ചിൽ വെടിയുണ്ടകളെപ്പോലെ പന്തുകൾ പായിക്കുന്ന മായങ്ക് യാദവ് തന്നെയാണ് ഈ അപൂർവ നേട്ടത്തിന് ഉടമയായത്. ഐപിഎൽ 2024ലെ ഏറ്റവും വേഗമേറിയ പന്ത്, ഇന്നലെ ചിന്നസ്വാമിയിലെ പിച്ചിലൂടെ പാഞ്ഞുപോയി, കിലോമീറ്ററിൽ 156.7 വേഗത്തിൽ. സീസണിലെ ഫാസ്റ്റ് ബോളർമാരുടെ ഇതുവരെയുള്ള വേഗ ശരാശരിയിലും മായങ്ക് തന്നെയാണ് മുന്നിൽ നില്‍ക്കുന്നത്. 148.1 ആണ് മായങ്കിന്റെ ശരാശരി വേഗം. ഈ ‘വെടിയുണ്ടകളിൽ’ നിന്ന് രക്ഷനേടാനാകാതെ സീസണിൽ ഇതുവരെ വിക്കറ്റ് തുലച്ചത് 6 ബാറ്റർമാരാണ്.

Manorama online creative (Photo by: AFP)

പഞ്ചാബിന് എതിരായ മത്സരത്തിൽ 4 ഓവറിൽ 27 റൺസ് വഴങ്ങിയാണ് 3 വിക്കറ്റുകൾ കടപുഴക്കിയതെങ്കിൽ ആർസിബിക്ക് റൺസിന്റെ പോലും ആനുകൂല്യം ലഭിച്ചില്ല. 4 ഓവറുകളിൽ നിന്ന് വെറും 14 റൺസ് മാത്രം വിട്ടുനൽകിക്കൊണ്ടാണ് മായങ്ക് 3 വിക്കറ്റുകൾ സ്വന്തമാക്കിയത്. നാലാമത്തെ വിക്കറ്റിനുള്ള അപ്പീൽ അംപയർ ശരിവച്ചിരുന്നെങ്കിലും റിവ്യുവിൽ മുടിനാരിഴ വ്യത്യാസം കണ്ടെത്തിയ ടിവി അംപയർ വിക്കറ്റ് നിഷേധിക്കുകയായിരുന്നു. അല്ലെങ്കിൽ ഐപിഎൽ കളത്തിലിറങ്ങിയ രണ്ടാം മത്സരത്തിൽ തന്നെ പർപിൾ ക്യാപ് മായങ്കിന് അലങ്കാരമായേനെ. നിലവിൽ 3 കളികളിൽ നിന്ന് 7 വിക്കറ്റുകള്‍ സ്വന്തമായിട്ടുള്ള ചെന്നൈയുടെ മുസ്തഫിസൂറിന്റെ തലയിലാണ് പർപിള്‍ ക്യാപിന്റെ സ്ഥാനം. ഗ്ലെൻ മാക്സ്‌വെൽ (2 പന്തിൽ 0), കാമറൂൺ ഗ്രീൻ (9 പന്തിൽ 9), പാട്ടിദാർ (21 പന്തിൽ 29) എന്നീ സ്റ്റാർ ബാറ്റർമാരാണ് ഇന്നലെ മായങ്കിന്റെ പേസ് കെണിയിൽ കുടുങ്ങി വിക്കറ്റ് തുലച്ചത്. 

∙ ഇടിമുഴക്കമായി ഡികോക്ക്

ADVERTISEMENT

വീണ്ടും വെടിക്കെട്ടുമായി ക്വിന്റൻ ഡികോക്ക് കളം നിറഞ്ഞപ്പോൾ, സീസണിലെ ആദ്യ സെഞ്ചറി കാണാനുള്ള ആവേശത്തിലായിരുന്നു ആരാധകർ. എന്നാൽ, എൻപതുകളിലെ ശാപം ഡികോക്കിനെയും പിടികൂടിയപ്പോൾ തിരശ്ശീലവീണത് അതിമനോഹരമായ ഒരു ഇന്നിങ്സിനാണ്. 56 പന്തുകൾ നീണ്ട ഇന്നിങ്സിൽ 5 കൂറ്റൻ സിക്സറുകളും 8 ഫോറുകളും സഹിതമാണ് ഡികോക്ക് 81 റൺസ് അടിച്ചുകൂട്ടിയത്.  ബാറ്റിങ് പവർ പ്ലേ അവസാനിക്കാൻ ഏതാനും പന്തുകൾ മാത്രം അവശേഷിക്കെ ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെ വിക്കറ്റ് (14 പന്തിൽ 20) നഷ്ടപ്പെടുമ്പോൾ ടീം ടോട്ടൽ 53 റൺസിൽ എത്തിയിരുന്നു.  അതിൽ 32 റൺസും ഡികോക്കിന്റെ ബാറ്റിൽ നിന്നാണ് പിറന്നത്. രാഹുൽ പോയതിന് പിന്നാലെ വന്ന ദേവദത്ത് പടിക്കൽ പെട്ടെന്ന് തന്നെ കൂടാരം കയറിയതോടെ അടുത്ത ഊഴം മാർകസ് സ്റ്റോയ്നിസിന്റെതായിരുന്നു.

Manorama online creative (Photo by: AFP)

15 പന്തുകളിൽ നിന്ന് 24 റൺസുമായി മാർകസ് പുറത്താകുമ്പോഴേക്കും 5 ഓവറിൽ 50 റൺസ് പ്ലസ് എന്ന മനോഹര കൂട്ടുകെട്ട് ഡികോക്കിനൊപ്പം പടുത്തുയർത്തിയിരുന്നു. പടിക്കൽ പുറത്താകുമ്പോൾ 73ന് 2 എന്ന നിലയിലായിരുന്ന ലക്നൗ സ്കോർ ബോർഡ് മാർകസിന്റെ ഇന്നിങ്സ് അവസാനിക്കുമ്പോഴേക്കും 129ന് മൂന്ന് എന്ന നിലയിൽ എത്തിയിരുന്നു. രാഹുലിന്റെ വിക്കറ്റ് സ്വന്തമാക്കിയ മാക്സ്‌വെൽ തന്നെ മാർക്കസിനെ പുറത്താക്കിയെങ്കിലും മറുവശത്ത് ഡികോക്ക് അനായാസം റൺസ് കണ്ടെത്തിയതോടെ കളിയുടെ പൂർണമായ ആധിപത്യം ലക്നൗവിന്റെ കയ്യിൽ തന്നെയായിരുന്നു. ഒടുവിൽ 17–ാം ഓവറിലെ നാലാം പന്തിൽ രീസ് ടോപിലിക്ക് വിക്കറ്റ് നൽകി ഡികോക്ക് മടങ്ങുമ്പോൾ ലക്നൗ സ്കോർ 4ന് 143 എന്ന നിലയിൽ എത്തിയിരുന്നു. 

Manorama online creative (Photo by: AFP)

∙ അവസാന ഓവറുകളിൽ നിക്കോളാസിന്റെ പൂരം

ക്വിന്റൻ ‍ഡികോക്ക് പുറത്തായതോടെ കളി കൈപ്പിടിയിലാക്കാമെന്ന് ആശ്വസിച്ച ആർസിബി ബോളർമാർ അറിഞ്ഞിരുന്നില്ല, വരാനിരിക്കുന്ന വെടിക്കെട്ടിനെപ്പറ്റി. ടോപ്‌ലിയുടെ 19–ാം ഓവറിൽ 20 റൺസാണ് ലക്നൗ സ്വന്തമാക്കിയത്. തുടർച്ചയായി ഗാലറിയെ ചുംബിച്ച 3 കൂറ്റൻ സിക്സറുകളുടെ അകമ്പടിയിൽ 19 റൺസായിരുന്നു ഇതിൽ  പുരാന്റെ സംഭാവന. അവസാന ഓവർ എറിയാനെത്തിയ മുഹമ്മദ് സിറാജ് ആദ്യ 3 പന്തുകൾ പുരാന്റെ ബാറ്റിൽ നിന്ന് അതിവിദഗ്ധമായി ഒളിച്ചുകടത്തിയെങ്കിലും നാലും അഞ്ചും പന്തുകൾ പുരാന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. അടികൊണ്ട് പഴുത്ത പന്ത് രണ്ടുതവണയും യാത്ര അവസാനിപ്പിച്ചത് ഗാലറിയിൽ ആരാധകരുടെ സമീപത്താണ്.

അവസാന പന്തിൽ ഒരു റൺസ് കൂടി ചേർത്ത് 20–ാം ഓവറിലെ പുരാന്റെ റൺവേട്ട 13 റൺസിൽ അവസാനിപ്പിച്ചു. അപ്പോഴേക്കും 181ന് 5 എന്ന മാന്യമായ നിലയിലേക്ക് ലക്നൗ ടോട്ടൽ എത്തിയിരുന്നു. ബാറ്റിങ്ങിനൊപ്പം ഫീൽഡിങ്ങിലും പുരാൻ ഷോ ഉണ്ടായിരുന്നു. ഗ്ലെൻ മാക്സ്‌വെൽ, ആർസിബി ഇംപാക്ട് പ്ലെയർ മഹിപാൽ ലോംറോർ എന്നിവരുടെ ക്യാച്ചുകൾ പുരാനാണ് മനോഹരമായി കൈപ്പിടിയിലൊതുക്കിയത്. ഇതിന് പുറമേ, ഒൻപതാമനായി ബാറ്റിങ്ങിനെത്തിയ മായങ്ക് ദഗറിന്റെ വിക്കറ്റ് ഡയറക്ട് ത്രോയിലൂടെ തെറിപ്പിച്ചതും പുരാനാണ്. വളരെ ദൂരത്തു നിന്നാണെങ്കിലും അണുവിട തെറ്റാതെ ഞൊടിയിട വേഗത്തിലാണ് പുരാന്റെ ഡയറക്ട് ത്രോ സ്റ്റംപ് തെറിപ്പിച്ചത്. നേരിട്ട ആദ്യ പന്തിൽ തന്നെ മായങ്ക് പുറത്ത്. 

Manorama online creative (Photo by: AFP)

∙ ബാറ്റിങ്ങിൽ പടികയറാതെ പടിക്കൽ, ഫീൽഡിൽ പറക്കും പറവ!

തുടർച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിങ്ങിൽ താളം കണ്ടെത്താനാകാതെ ദേവദത്ത് പടിക്കൽ. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 3 പന്തുകളിൽ സംപൂജ്യനായി മടങ്ങിയ പടിക്കൽ പഞ്ചാബിന് എതിരായ രണ്ടാം മത്സരത്തിൽ 6 പന്തിൽ 9 റൺസാണ് സ്വന്തമാക്കിയിരുന്നത്. ആർസിബിക്കെതിരെ എത്തിയപ്പോൾ അത് 11 പന്തിൽ 6 റൺസായി വീണ്ടും നിലവാരം താഴേക്ക് പോയി. 

കഴിഞ്ഞ 3 കളികളിൽ നിന്ന് പടിക്കലിന്റെ ആകെ സമ്പാദ്യം 15 റൺസ് മാത്രം. അടുത്ത കളികളിലെങ്കിലും ബാറ്റിങ് ഫോം തിരിച്ചു പിടിക്കാൻ പറ്റിയില്ലെങ്കിൽ സീസണിലെ പടിക്കലിന്റെയും ലക്നൗവിന്റെയും മുന്നേറ്റത്തിന് അത് വിലങ്ങുതടിയാകും എന്നതിൽ സംശയമില്ല.

ബാറ്റിങ്ങിൽ മങ്ങിയപ്പോഴും ആർസിബിക്ക് എതിരെ ഫീൽഡിങ്ങിൽ പടിക്കൽ പടികയറി. ആർസിബിയുടെ 3 മുൻനിര ബാറ്റർമാരുടേത് ഉൾപ്പെടെ 4 വിക്കറ്റുകളിലാണ് പടിക്കൽ പങ്കാളിയായത്.  വിരാട് കോലി, രചത് പാട്ടിദാർ, അർജുൻ റാവത്ത് എന്നിവരുടെ ക്യാച്ചുകൾ കൈപ്പിടിയിൽ സുരക്ഷിതമാക്കിയതിനൊപ്പം ഫാഫ് ഡ്യുപ്ലെസിയുടെ വിക്കറ്റ് ഡയറക്ട് ത്രോയിലൂടെ എറിഞ്ഞിട്ടതും പടിക്കലാണ്. ഞൊടിയിട വേഗത്തിലുള്ള പടിക്കലിന്റെ പ്രകടനത്തിൽ ഡ്യുപ്ലെസി പോലും തരിച്ചുനിന്നു പോയി.

English Summary:

Mayank Yadav, Quinton de Kock shine as Lucknow beats Bengaluru by 28 runs