പ്രവേശനപ്പരീക്ഷകളുടെ കാലമാണ് ഏപ്രിൽ, മേയ് മാസങ്ങൾ. ഇന്ത്യയിലെ മികച്ച സാങ്കേതിക സർവകലാശാലകളായ ഐഐടി (Indian Institutes of Technology), എൻഐടികളിൽ (National Institute of Technology) പ്രവേശനം ഉറപ്പാക്കാനുള്ള ശ്രമത്തിലായിരിക്കും വലിയൊരു വിഭാഗം വിദ്യാർഥികളും. ടെക്‌നോളജിയും എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ ഇവിടങ്ങളിൽ പഠിപ്പിക്കുക എന്നാണോ നിങ്ങൾ കരുതുന്നത്? എങ്കിൽ ഒരു ചെറിയ തിരുത്തുണ്ട്. മാനവിക– സാമൂഹിക ശാസ്ത്രം (ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്) വിഷയങ്ങളും ഇവിടങ്ങളിൽ പഠിക്കാം. ഐഐടി (IIT), എൻഐടി (NIT), ഐഐഎസ്‍സി (IISC), നിയാസ് (NIAS-National Institute of Advanced Studies) ഐസർ (IISER), ഐഐഎസ്ടി (IIST), ഐഐഇഎസ്ടി (IIEST), ഐഐഐടി (IIIT) തുടങ്ങിയ സ്ഥാപനങ്ങളിൽ എൻജിനീയറിങ് കോഴ്സുകൾ മാത്രമല്ല, മാനവിക (ഹ്യുമാനിറ്റീസ്) വിഷയങ്ങളിലെ ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകളുമുണ്ട്. എന്തെല്ലാണ് ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ? ഈ കോഴ്സുകൾ പഠിച്ചാലുള്ള ഗുണമെന്താണ്? എങ്ങനെ പ്രവേശനം നേടാം? ലിബറൽ ആർട്സ് സർവകലാശാലകളിൽ പഠിച്ചവർക്കു ലഭിക്കുന്നതു പോലെ എൻഐടിയിലും ഐഐടിയിലുമെല്ലാം എംഎ, പിഎച്ച്ഡി തുടങ്ങിയവ ചെയ്തവർക്കും നല്ല ജോലി ലഭിക്കുമോ? ഒട്ടേറെ സംശയങ്ങൾ ഇതിനോടകം നിങ്ങളുടെ മനസ്സിലെത്തിയിട്ടുണ്ടാകും. അവയ്ക്കുള്ള ഉത്തരമാണ് ഇനി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവേശനപ്പരീക്ഷകളുടെ കാലമാണ് ഏപ്രിൽ, മേയ് മാസങ്ങൾ. ഇന്ത്യയിലെ മികച്ച സാങ്കേതിക സർവകലാശാലകളായ ഐഐടി (Indian Institutes of Technology), എൻഐടികളിൽ (National Institute of Technology) പ്രവേശനം ഉറപ്പാക്കാനുള്ള ശ്രമത്തിലായിരിക്കും വലിയൊരു വിഭാഗം വിദ്യാർഥികളും. ടെക്‌നോളജിയും എൻജിനീയറിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ ഇവിടങ്ങളിൽ പഠിപ്പിക്കുക എന്നാണോ നിങ്ങൾ കരുതുന്നത്? എങ്കിൽ ഒരു ചെറിയ തിരുത്തുണ്ട്. മാനവിക– സാമൂഹിക ശാസ്ത്രം (ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്) വിഷയങ്ങളും ഇവിടങ്ങളിൽ പഠിക്കാം. ഐഐടി (IIT), എൻഐടി (NIT), ഐഐഎസ്‍സി (IISC), നിയാസ്  (NIAS-National Institute of Advanced Studies) ഐസർ (IISER), ഐഐഎസ്ടി (IIST), ഐഐഇഎസ്ടി (IIEST), ഐഐഐടി (IIIT) തുടങ്ങിയ സ്ഥാപനങ്ങളിൽ എൻജിനീയറിങ് കോഴ്സുകൾ മാത്രമല്ല, മാനവിക (ഹ്യുമാനിറ്റീസ്) വിഷയങ്ങളിലെ ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകളുമുണ്ട്. 

ഡോ. അനു കുര്യാക്കോസ് (എൻഐടി തിരുച്ചിറപ്പള്ളിയിൽ മാനവിക - സാമൂഹികശാസ്ത്ര വിഭാഗം അധ്യാപിക)

എന്തെല്ലാണ് ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ?  ഈ കോഴ്സുകൾ പഠിച്ചാലുള്ള ഗുണമെന്താണ്? എങ്ങനെ പ്രവേശനം നേടാം? ലിബറൽ ആർട്സ് സർവകലാശാലകളിൽ പഠിച്ചവർക്കു ലഭിക്കുന്നതു പോലെ എൻഐടിയിലും ഐഐടിയിലുമെല്ലാം എംഎ, പിഎച്ച്ഡി തുടങ്ങിയവ ചെയ്തവർക്കും നല്ല ജോലി ലഭിക്കുമോ? ഒട്ടേറെ സംശയങ്ങൾ ഇതിനോടകം നിങ്ങളുടെ മനസ്സിലെത്തിയിട്ടുണ്ടാകും. അവയ്ക്കുള്ള ഉത്തരമാണ് ഇനി.

ADVERTISEMENT

∙ പ്രാധാന്യം മാനവിക വിഷയങ്ങൾക്ക്

രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ നയം (NEP – 2020) സാങ്കേതിക സ്ഥാപനങ്ങളിൽ മാനവിക – സാമൂഹിക വിഷയങ്ങൾക്കു മുൻഗണന നൽകുന്നുണ്ട്. ഇവിടങ്ങളിലെ എൻജിനീയറിങ് വിദ്യാർഥികളെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിൽ ആശയവിനിമയ ശേഷി, സാമ്പത്തികശാസ്ത്രം, വാണിജ്യം, ചരിത്രബോധം, കല, സാമൂഹിക ശാസ്ത്രം എന്നിവയുടെ അടിസ്ഥാന കോഴ്സുകളാണ് പഠിപ്പിക്കുന്നത്. ഒപ്പം ഇന്റർ ഡിസിപ്ലിനറി ബിരുദാനന്തര കോഴ്സുകളും ഗവേഷണ മാർഗനിർദേശങ്ങളും നൽകുന്നു. തൊഴിൽ നൈപുണ്യം ഉണ്ടാക്കുക എന്നതാണു പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. മികച്ച ഭൗതികാന്തരീക്ഷം, അധ്യാപനത്തിലെയും പാഠ്യപദ്ധതിയിലെയും കാലാനുസൃതമായ മാറ്റങ്ങൾ, സമയബന്ധിതമായി കോഴ്സുകൾ തീർക്കുക, സുതാര്യമായ മൂല്യനിർണയം, വേഗത്തിലുള്ള ഫലപ്രഖ്യാപനം, ക്യാംപസ് പ്ലേസ്മെന്റ്, ഇന്റേൺഷിപ് അവസരങ്ങൾ എന്നിവയാണ് ഇത്തരം സ്ഥാപനങ്ങളിലെ പ്രത്യേകതകൾ. 

Representative image. (Photo: Nikada/istockphoto)

∙ ജോലിസാധ്യതകളേറെ

ഐഐടി, എൻഐടി ഉൾപ്പെടെയുള്ള  സ്ഥാപനങ്ങളിൽ മാനവിക – സാമൂഹിക ശാസ്ത്ര വിഷയങ്ങൾ കൂട്ടിച്ചേർത്തിട്ട് അധിക കാലമായിട്ടില്ല. ഇവിടങ്ങളിൽ ഈ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പലരും വിദേശ സർവകലാശാലകളിലും ദേശീയ സർവകലാശാലകളിലും പിഎച്ച്ഡി ചെയ്യുന്നുണ്ട്. സിവിൽ സർവീസ്, മാധ്യമപ്രവർത്തനം, പബ്ലിഷിങ് ഇൻഡസ്ട്രി, ഇവന്റ് മാനേജ്‌മെന്റ്, നയരൂപീകരണം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ വിദേശത്തും സ്വദേശത്തുമായി ജോലി ചെയ്യുന്നവരുണ്ട്. പലതിലും ലക്ഷങ്ങൾ ശമ്പളം വാഗ്ദാനം ചെയ്യുന്നു. പരിസ്ഥിതിപ്രശ്നങ്ങൾ, കോർപറേറ്റ് മേഖലയിലെ അയയുന്ന തൊഴിൽ ബന്ധങ്ങൾ തുടങ്ങിയ വെല്ലുവിളികൾക്കു പരിഹാരമുണ്ടാക്കാൻ മാനവിക – സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ പശ്ചാത്തലമുള്ളവർക്കു കഴിയുമെന്നതും ഈ മേഖലയിലെ സാധ്യതകൾ വർധിപ്പിക്കുന്നു. മുൻനിര സ്ഥാപനങ്ങളിലെ പ്ലേസ്‌മെന്റ് സാധ്യതയും ആകർഷണമാണ്. 

Representative image. (Photo: Nikada/istockphoto)
ADVERTISEMENT

ഐഐടി ജോധ്പൂർ പോലെ പുതിയ ഐഐടികളിൽ മാനവിക – സാമൂഹിക ശാസ്ത്ര വിഷയങ്ങളെ ഡിജിറ്റൽ സാങ്കേതികവിദ്യയുമായി കോർത്തിണക്കി എംഎസ്‍സി ഇൻ ഡിജിറ്റൽ ഹ്യുമാനിറ്റീസ് പോലുള്ള കോഴ്സുകളും വാഗ്ദാനം ചെയ്യുന്നു. സാഹിത്യവും കലയും മറ്റു മാനവിക – സാമൂഹിക ശാസ്ത്ര വിഷയങ്ങളും അറിയുന്നവരുടെ വില ലോകം തിരിച്ചറിയുകയാണ്. ടെക്നോളജി കമ്പനികളും മാനേജ്മെന്റ് സ്ഥാപനങ്ങളും വരെ അവരെ തേടിയെത്തുന്നു.

ഐഐടി, എൻഐടികളിലെ പുതിയ ബിരുദാനന്തര കോഴ്സുകൾ 

∙ മദ്രാസ് ഐഐടി: മദ്രാസ് ഐഐടി പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ കോഴ്സുകൾ, ഇംഗ്ലിഷ്, വികസന പഠനങ്ങൾ എന്നിവ 2023ൽ നിർത്തലാക്കി. പകരം പുതിയ മാറ്റങ്ങളോടെ ഇംഗ്ലിഷ്, വികസന പഠനങ്ങൾ, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ എംഎ കോഴ്സുകൾ അവതരിപ്പിച്ചു. എംഎയ്ക്കു ശേഷം പിഎച്ച്ഡി പ്രവേശനം ഉറപ്പാക്കാമെന്നതും ഈ കോഴ്സുകളുടെ പ്രത്യേകതയാണ്. ദേശീയ പ്രവേശനപ്പരീക്ഷയിൽ ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണു പ്രവേശനം. വിവരങ്ങൾക്ക്: https://hss.iitm.ac.in/m-a-programme/

ഐഐടി മദ്രാസ്. (Photo: PTI)

∙ ഐഐടി ഡൽഹി: 2024 ജൂലൈ മുതൽ സംസ്കാരം, സമൂഹം, ചിന്ത (MA in Culture, Society, Thought) എന്ന വിഷയത്തിൽ രണ്ടു വർഷ ആധുനിക എംഎ കോഴ്സ് ആരംഭിക്കുകയാണ്. സാമൂഹിക ശാസ്ത്രം, സാഹിത്യം, തത്വശാസ്ത്രം എന്നിവ അടിസ്ഥാന വിഷയങ്ങളാക്കി ഇന്റർ ഡിസിപ്ലിനറി മാതൃകയിലാണു സിലബസ്. പഠനശേഷം ഐഐടി ഡൽഹിയിലോ മറ്റു മികച്ച സർവകലാശാലകളിലോ ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം. മാധ്യമപ്രവർത്തനം, പ്രസാധനം, വികസന – സാമൂഹിക നീതി കൺസൽറ്റൻസി മേഖലകളിലേക്കു തിരിയാനും സഹായിക്കും. പ്രവേശന നടപടി ആരംഭിച്ചു. വിവരങ്ങൾക്ക്: https://hss.iitd.ac.in/macst

ഐഐടി ഡൽഹി. (Photo: Mrinal Pal/istockphoto)
ADVERTISEMENT

∙ ഐഐടി ബോംബെ: എംഎ ബൈ റിസർച് (MA by Res.) എന്ന രണ്ടു വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാം ഐഐടി ബോംബെ 2023ൽ ആരംഭിച്ചു. അക്കാദമിക, തൊഴിൽ മേഖലകളിൽ ആവശ്യമായ ഗവേഷണങ്ങൾക്കു പ്രാധാന്യം നൽകിയാണ് ഈ കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. മാനവിക ശാസ്ത്രങ്ങൾ, ഭാഷ, സാഹിത്യം, സാമൂഹിക ശാസ്ത്രം എന്നിവയാണു പ്രത്യേക പഠനമേഖലകൾ. ദേശീയതലത്തിൽ നടത്തുന്ന ഗേറ്റ് (GATE) പരീക്ഷയിലെ സ്കോർ, ഐഐടി ബോംബെ നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ സ്കോർ എന്നിവയോടൊപ്പം അഭിമുഖ പരീക്ഷയിലെ മാർക്കിന്റെയും അടിസ്ഥാനത്തിലാകും പ്രവേശനം. ഫെലോഷിപ്പുകളും വാഗ്ദാനം ചെയ്യുന്നു. വിവരങ്ങൾക്ക്:  https://www.iitb.ac.in/newacadhome/masterofArts.jsp

∙ ഐഐടി ജോധ്പുർ: എംഎസ്‍സി ഇൻ ഡിജിറ്റൽ ഹ്യുമാനിറ്റീസ് (MSc in Digital Humanities) എന്ന ഇന്റർ ഡിസിപ്ലിനറി ബിരുദാനന്തര കോഴ്സ് ഐഐടി ജോധ്പുർ നൽകുന്നു. പ്രധാനമായും ഹ്യുമാനിറ്റീസ് വിഷയത്തെ ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റങ്ങളുമായി കൂട്ടിയിണക്കിയാണു ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിജിറ്റൽ മാനവികതയിൽ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സാധ്യതകളും പരിമിതികളും, സമൂഹത്തിൽ അവരുടെ പങ്ക് എന്നിവ വിവരിക്കുക ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സന്ദർശിക്കുക: https://iitj.ac.in/dh/index.php?id=msc_programs

Representative image. (Photo: Intellistudies/istockphoto)

∙ ഐഐടി ഗാന്ധിനഗർ: ഐഐടി ഗാന്ധിനഗറിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗം കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി വ്യത്യസ്തമായ ഒരു ബിരുദ, ബിരുദാനന്തര പ്രോഗ്രാം നടത്തിവരുന്നു; എംഎ സൊസൈറ്റി ആൻഡ് കൾചർ (MA in Society and Culture). സാഹിത്യം, സാമൂഹിക ശാസ്ത്രം, നരവംശ ശാസ്ത്രം, രാഷ്ട്രീയ ശാസ്ത്രം, ചരിത്രം എന്നിവയിൽ അടിസ്ഥാനപരമായ പഠനം, സംവാദങ്ങൾ, രീതികൾ എന്നിവയ്ക്ക് ഈ പ്രോഗ്രാം ഊന്നൽ നൽകുന്നു. വിവരങ്ങൾക്ക് : https://hss.iitgn.ac.in/masc/

∙ എൻഐടി തിരുച്ചിറപ്പള്ളി: എൻഐആർഎഫ് (NIRF) റാങ്കിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ എൻഐടികളിൽ ഒന്നാം സ്ഥാനത്തുള്ളതാണ് ഇത്. മാനവിക - സാമൂഹിക ശാസ്ത്ര വിഭാഗം രണ്ടു വർഷ മുഴുവൻ സമയ ഇംഗ്ലിഷ് ബിരുദാനന്തര (MA in English) കോഴ്‌സിലേക്കു പ്രവേശനം നടത്തുന്നുണ്ട്. ദേശീയതലത്തിൽ നടത്തുന്ന CUET- PG പരീക്ഷയ്ക്കു ലഭിക്കുന്ന റാങ്കിന്റെയും അഭിമുഖപ്പരീക്ഷയുടെയും അടിസ്ഥാനത്തിലാണു പ്രവേശനം. വിവരങ്ങൾക്ക്:  https://www.nitt.edu/home/admissions/ma/MA_ENGLISH_ADMISSION_2024_25-v3.pdf

Representative image. (Photo: lakshmiprasad S/istockphoto)

∙ എൻഐടി റൂർക്കല: വികസന പഠനങ്ങളിൽ (MA in Development Studies) എൻഐടി റൂർക്കല രണ്ടു വർഷ മുഴുവൻസമയ ബിരുദാനന്തര കോഴ്സ് നടത്തുന്നു. മാനവിക സാമൂഹിക ശാസ്ത്ര മേഖലയിലെ ഗവേഷണത്തിനും നയരൂപീകരണ ജോലികളിൽ ഏർപ്പെടുന്നതിൽ പ്രാവീണ്യം നേടുന്നതിനും ഗുണമാകുന്ന വിധത്തിലാണു പഠനവിഷയങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. വിവരങ്ങൾക്ക്: https://www.nitrkl.ac.in/docs/Curricula/09032018104413969.pdf

English Summary:

Unlocking Opportunities: MA Programs in IITs and NITs for Humanities Enthusiasts