ഐപിഎൽ ക്രിക്കറ്റിന്റെ രണ്ടാം മത്സരം. വെയിൽ ചാഞ്ഞിറങ്ങിയ ചണ്ഡീഗഡിലെ മുല്ലൻപുർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നത് പഞ്ചാബ് കിങ്സ്. ഹർഷൽ പട്ടേലിന്റെ പന്തിൽ പുറത്തായി ഡൽഹി ഓപണർ ഡേവിഡ് വാർണർ ഡഗ്ഔട്ടിലേക്കു തിരികെ നടന്നപ്പോൾ അതിർത്തിവര മറികടന്നു ക്രീസിലേക്കു വന്ന താരത്തെ കണ്ടു സ്റ്റേഡിയം ആർത്തിരമ്പി. 15 മാസങ്ങൾക്കു മുൻപ് കാർ അപകടത്തെത്തുടർന്നു മരണത്തെ മുഖാമുഖം കണ്ട, ഇന്ത്യയുടെ യുവതാരവും ഡൽഹി നായകനുമായ ഋഷഭ് പന്തിന്റെ അത്യപൂർവ തിരിച്ചുവരവിനാണ് കാണികൾ സാക്ഷികളായത്. 23 മിനിറ്റും 13 പന്തുകളും നീണ്ട തന്റെ ‘രണ്ടാം ഇന്നിങ്സിലെ’ ആദ്യ ഇന്നിങ്സിൽ പന്ത് നേടിയത് 18 റൺസ്. പക്ഷേ, ആ റൺസുകളുടെ മൂല്യം വിലമതിക്കാനാവാത്തതായിരുന്നു. 2022 ഡിസംബർ 22നു പുലർച്ചെ ഡൽഹി– ഡെറാഡൂൺ ഹൈവേയിലുണ്ടായ അപകടത്തിൽ, പന്ത് സഞ്ചരിച്ചിരുന്ന ആഡംബര കാർ പൂർണമായും തകർന്നു. ഗുരുതരമായ പരുക്കുകളോടെ അദ്ദേഹം മരണത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ടു. ഡൽഹിയിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു താരം. ഹൈവേയുടെ ഡിവൈഡറിൽ ഇടിച്ചു തകർന്ന കാറിനു തൽക്ഷണം തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം പന്തിനെ അതിവേഗം ആശുപത്രിയിലെത്തിച്ചതു രക്ഷയായി. നെറ്റിയിൽ രണ്ടു വലിയ മുറിവുകൾ. വലതു കാൽമുട്ടിന്റെ ലിഗ്‌മെന്റിനും തലയ്ക്കും മുതുകിലും സാരമായ പരുക്കുകൾ. വലതു കൈത്തണ്ടയ്ക്കും കണങ്കാലിനും കാൽവിരലിനും പരുക്കേറ്റു. മുഖത്തും ഉരച്ചിലും മുറിവുകളുമുണ്ടായി. മാസങ്ങൾ നീണ്ട ആശുപത്രിവാസവും ചികിത്സയും മൂലം കളിക്കളത്തിലേയ്ക്കുള്ള മടങ്ങിവരവു ചിന്തിക്കാൻ പോലുമാകാത്ത ദിനങ്ങൾ. കാൽ നിലത്തുറപ്പിച്ചു നിർത്താൻ പോലും കഴിയാതെ ആശുപത്രിക്കിടക്കയിൽ വീണുപോയ പന്തിനു കഴിഞ്ഞ ഐപിഎലും ലോകകപ്പ് ക്രിക്കറ്റും നഷ്ടമായി; ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും കളിക്കാനായില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ ക്രിക്കറ്റിന്റെ രണ്ടാം മത്സരം. വെയിൽ ചാഞ്ഞിറങ്ങിയ ചണ്ഡീഗഡിലെ മുല്ലൻപുർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നത് പഞ്ചാബ് കിങ്സ്. ഹർഷൽ പട്ടേലിന്റെ പന്തിൽ പുറത്തായി ഡൽഹി ഓപണർ ഡേവിഡ് വാർണർ ഡഗ്ഔട്ടിലേക്കു തിരികെ നടന്നപ്പോൾ അതിർത്തിവര മറികടന്നു ക്രീസിലേക്കു വന്ന താരത്തെ കണ്ടു സ്റ്റേഡിയം ആർത്തിരമ്പി. 15 മാസങ്ങൾക്കു മുൻപ് കാർ അപകടത്തെത്തുടർന്നു മരണത്തെ മുഖാമുഖം കണ്ട, ഇന്ത്യയുടെ യുവതാരവും ഡൽഹി നായകനുമായ ഋഷഭ് പന്തിന്റെ അത്യപൂർവ തിരിച്ചുവരവിനാണ് കാണികൾ സാക്ഷികളായത്. 

23 മിനിറ്റും 13 പന്തുകളും നീണ്ട തന്റെ ‘രണ്ടാം ഇന്നിങ്സിലെ’ ആദ്യ ഇന്നിങ്സിൽ പന്ത് നേടിയത് 18 റൺസ്. പക്ഷേ, ആ റൺസുകളുടെ മൂല്യം വിലമതിക്കാനാവാത്തതായിരുന്നു. 2022 ഡിസംബർ 22നു പുലർച്ചെ ഡൽഹി– ഡെറാഡൂൺ ഹൈവേയിലുണ്ടായ അപകടത്തിൽ, പന്ത് സഞ്ചരിച്ചിരുന്ന ആഡംബര കാർ പൂർണമായും തകർന്നു. ഗുരുതരമായ പരുക്കുകളോടെ അദ്ദേഹം മരണത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ടു. ഡൽഹിയിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു താരം. ഹൈവേയുടെ ഡിവൈഡറിൽ ഇടിച്ചു തകർന്ന കാറിനു തൽക്ഷണം തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം പന്തിനെ അതിവേഗം ആശുപത്രിയിലെത്തിച്ചതു രക്ഷയായി. 

ഋഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ തകർന്ന് കത്തിനശിച്ചപ്പോൾ (PTI Photo)
ADVERTISEMENT

നെറ്റിയിൽ രണ്ടു വലിയ മുറിവുകൾ. വലതു കാൽമുട്ടിന്റെ ലിഗ്‌മെന്റിനും തലയ്ക്കും മുതുകിലും സാരമായ പരുക്കുകൾ. വലതു കൈത്തണ്ടയ്ക്കും കണങ്കാലിനും കാൽവിരലിനും പരുക്കേറ്റു. മുഖത്തും ഉരച്ചിലും മുറിവുകളുമുണ്ടായി. മാസങ്ങൾ നീണ്ട ആശുപത്രിവാസവും ചികിത്സയും മൂലം കളിക്കളത്തിലേയ്ക്കുള്ള മടങ്ങിവരവു ചിന്തിക്കാൻ പോലുമാകാത്ത ദിനങ്ങൾ. കാൽ നിലത്തുറപ്പിച്ചു നിർത്താൻ പോലും കഴിയാതെ ആശുപത്രിക്കിടക്കയിൽ വീണുപോയ പന്തിനു കഴിഞ്ഞ ഐപിഎലും ലോകകപ്പ് ക്രിക്കറ്റും നഷ്ടമായി; ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും കളിക്കാനായില്ല. 

ഋഷഭ് പന്ത് പരിശീലനത്തിനിടെ. (Photo by Marty MELVILLE / AFP)

മൂന്നു ഫോർമാറ്റിലും ഇന്ത്യയുടെ ഭാവിവാഗ്ദാനമായ പന്തിനെ ഇനിയൊരിക്കലും ക്രിക്കറ്റ് മൈതാനത്തു കാണാൻ കഴിയില്ലെന്ന നിരാശയിലായിരുന്നു ആരാധകരും ക്രിക്കറ്റ് പ്രേമികളും. മികച്ച കായികക്ഷമത വേണ്ട ക്രിക്കറ്റ് പോലൊരു ഗെയിമിൽ ഗുരുതരമായ അപകടത്തെ അതിജീവിച്ച് പൂർണ ആരോഗ്യവാനായി കളിക്കളത്തിലേക്കു മടങ്ങിവരികയെന്നത് അനായാസമായിരുന്നില്ല. പക്ഷേ, അപാരമായ മനക്കരുത്തും നിശ്ചയദാർഢ്യവും പോരാട്ടവീര്യവുംകൊണ്ട് പന്ത് എല്ലാവരേയും അദ്ഭുതപ്പെടുത്തി കളിക്കളത്തിലേയ്ക്ക് മടങ്ങിവന്നു. പന്തിനെപ്പോലെ അപ്രതീക്ഷിതമായി രോഗവും അപകടവും മൂലം പാതിവഴിയിൽ കളിജീവിതം അവസാനിച്ചുവെന്നു കരുതിയ ഇടത്തുനിന്ന് അദ്ഭുതകരമായി കളിക്കളത്തിലേയ്ക്കു മടങ്ങിവന്ന താരങ്ങൾ പലരുണ്ട്. അവരുടെ ചില കഥകളിതാ..

∙ ക്രിസ്റ്റ്യൻ എറിക്സൺ

മരണത്തിന്റെ പെനൽട്ടി ബോക്സിൽനിന്ന് ജീവിതത്തിന്റെ സെന്റർ സർക്കിളിലേക്ക് വിധി തിരിച്ചുവിളിച്ച താരമാണ് ഡെന്മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൺ. 2021 ജൂൺ 12ന് യൂറോകപ്പ് ഫുട്ബോളിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെയാണ് ലോകത്തെ നടുക്കി എറിക്സൺ കുഴഞ്ഞുവീണത്. മൈതാനത്തുവച്ചു തന്നെ പ്രഥമശുശ്രൂഷ നൽകിയ ശേഷം താരത്തെ ആശുപത്രിയിലേക്കു മാറ്റി. എറിക്സന്റെ ആരോഗ്യനില തൃപ്തികരമാണെന്ന അറിയിപ്പു ലഭിച്ചശേഷമാണു മത്സരം പുനരാരംഭിക്കാൻ യുവേഫ തീരുമാനിച്ചത്. 

ക്രിസ്റ്റ്യൻ എറിക്സൺ. (Photo Credit: Instagram/Chriseriksen8)
ADVERTISEMENT

എറിക്സൺ കുഴഞ്ഞുവീഴുന്നതിനും തുടർന്നു നടന്ന സംഭവങ്ങൾക്കും ഞെട്ടലോടെ സാക്ഷികളായ കാണികൾ അതുവരെ ഗാലറിയിൽ പ്രാർഥനകളോടെ കാത്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടെന്ന വിവരം സ്റ്റേഡിയത്തിൽ അറിയിച്ചപ്പോൾ താരത്തിന്റെ ജഴ്സിയുയർത്തിയാണ് ആരാധകർ ആശ്വാസം പങ്കുവച്ചത്. ആദ്യപകുതി തീരാൻ മൂന്നു മിനിറ്റുള്ളപ്പോഴായിരുന്നു സംഭവം. അതുവരെ ആവേശഭരിതമായിരുന്ന സ്റ്റേഡിയം പെട്ടെന്നു നിശ്ശബ്ദമായി. മൈതാനത്തു കുഴഞ്ഞു വീണ എറിക്സനു രക്ഷാകവചമൊരുക്കുന്നതിൽ നിർണായകമായതു ഡെന്മാർക്ക് ക്യാപ്റ്റൻ സിമോൺ കെയറിന്റെ ഇടപെടലായിരുന്നു. 

മൈതാനത്തെ കൂട്ടിയിടിയില്ലാതെ, എറിക്സൺ വീണതിലെ അസ്വാഭാവികത തിരിച്ചറിഞ്ഞ് വൈദ്യസംഘത്തെ വേഗം വിവരമറിയിച്ചു. പ്രഥമ ശുശ്രൂഷ നൽകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതു തടയുന്നതിനായി സഹതാരങ്ങളോട് എറിക്സണു ചുറ്റും കവചമൊരുക്കാൻ നിർദേശവും നൽകി. പ്രഥമ ശുശ്രൂഷ നൽകുന്നതുവരെ എറിക്സിന്റെ ശ്വാസം തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ സിമോൺ സ്വീകരിച്ചതും നിർണായകമായി. മരണത്തിന്റെ മൈതാനത്തുനിന്നു ജീവിതത്തിലേക്കുള്ള എറിക്സന്റെ മടക്കം മനുഷ്യത്വത്തിന്റെ ‘വിക്ടറി ലാപ്’ ആയി മാറി. 

ക്രിസ്റ്റ്യൻ എറിക്സൺ. (Photo Credit: Instagram/Chriseriksen8)

2020 യൂറോ കപ്പിനു ശേഷം 2022 മാർച്ച് 26നാണ് എറിക്സൺ ഡെന്മാർക്കിനായി കളിക്കുന്നത്. 259 ദിവസങ്ങൾക്കു ശേഷം അദ്ദേഹം വീണ്ടും മത്സരഫുട്ബോളിൽ കളിക്കാനിറങ്ങിയപ്പോൾ കാണികൾ ഹർഷോന്മാദത്തോടെ താരത്തെ വരവേറ്റു. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോഡിനു വേണ്ടി ന്യൂകാസിൽ യുണൈറ്റഡിനെതിരെ 51–ാം മിനിറ്റിൽ പകരക്കാരനായാണ് എറിക്സൺ കളിക്കളത്തിൽ ഇറങ്ങിയത്. 

∙ ലാൻസ് ആംസ്ട്രോങ്

ADVERTISEMENT

സൈക്ലിങ് ലോകത്തുനിന്നാണ് മറ്റൊരു അത്യപൂർവ പ്രചോദന കഥയുടെ ചുരുൾ നിവരുന്നത്. മരണക്കിടക്കയിൽ നിന്നുയിർത്തെഴുന്നേറ്റ് ലോക ജേതാവായ സൈക്ലിങ് ചാംപ്യനാണ് ലാൻസ് ആംസ്ട്രോങ്. ‘മരണത്തിൽ നിന്ന് ഇൗഫൽ ഗോപുരത്തിലേക്ക്’– എന്നായിരുന്നു ആംസ്ട്രോങ്ങിന്റെ അതിജീവനത്തെ ബിബിസി വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സൈക്ലിങ് മത്സരമായ ടൂർ ദ് ഫ്രാൻസിൽ ഏഴു തവണ ജേതാവായ ആംസ്ട്രോങ്, ഒരേസമയം പൊരുതിയതു ദൂരത്തോടും രോഗത്തോടുമായിരുന്നു. ഗുരുതരമായ കാൻസർ ബാധിച്ചു മരണത്തെ മുഖാമുഖം കണ്ട ആംസ്ട്രോങ് രോഗത്തോടു പടവെട്ടി നടത്തിയ അവിശ്വസനീയ തിരിച്ചുവരവ് കായികലോകത്തെ മഹത്തായ നേട്ടങ്ങളിലൊന്നായി ഇന്നും വാഴ്ത്തപ്പെടുന്നു. 

രോഗം മൂലം ഒരു വർഷം വിട്ടുനിന്ന ആംസ്ട്രോങ് മടങ്ങിയെത്തിയത് 1998ലെ രണ്ടു ലോക ചാംപ്യൻഷിപ്പുകളിൽ നാലാമനായാണ്.  1999 ജൂലൈ 29നു ടൂർ ദ് ഫ്രാൻസ് കിരീടത്തിൽ മുത്തമിടുമ്പോൾ ഇച്ഛാശക്തിയുടെ ആ സൈക്കിൾ കുതിച്ചത് പുതിയൊരു കായിക ചരിത്രത്തിലേയ്ക്കായിരുന്നു.

സഹനശക്തിയുടെയും കായികക്ഷമതയുടെയും അമാനുഷിക പ്രകടനമാണ് ഫ്രഞ്ച് ഇതിഹാസങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ‘ടൂർ ദ് ഫ്രാൻസ്’. 1903ൽ ആരംഭിച്ച ഇൗ മത്സരത്തിൽ മൂന്നാഴ്ചകൊണ്ട് പിന്നിടേണ്ടത് 3950 കിലോമീറ്റർ! 1996ലെ ടൂർ ദ് ഫ്രാൻസ് വിജയത്തിനുശേഷം ഒക്ടോബറിലാണ് രോഗവുമായുള്ള ആംസ്ട്രോങ്ങിന്റെ പോരാട്ടം ആരംഭിക്കുന്നത്. വൃഷണത്തെ ബാധിക്കുന്ന ഒരുതരം കാൻസർ ആയിരുന്നു എതിരാളി. ഇരുപത്തിയഞ്ചാം വയസ്സിലാണ് കാൻസറിന്റെ ലക്ഷണങ്ങൾ ഡോക്ടർമാർ കണ്ടെത്തുന്നത്. രോഗത്തിന്റെ തുടക്കമായിരുന്നില്ല അപ്പോൾ. ശരീരത്തെ കാർന്നു തിന്നുന്ന അർബുദത്തിന്റെ ആക്രമണം വല്ലാതെ വ്യാപിച്ചിരുന്നു. 

ലാൻസ് ആംസ്ട്രോങ്. (Photo by MARTIN BUREAU / AFP)

രോഗം അതിവേഗം കരളിനെയും തലച്ചോറിനെയും പിടികൂടിയപ്പോൾ ജീവിതത്തിലേക്കു ഇനിയൊരു തിരിച്ചുവരവില്ലെന്നു എല്ലാവരും വിധിയെഴുതി. രക്ഷപ്പെടാൻ അൻപതു ശതമാനം മാത്രം സാധ്യതയെന്നു ഡോക്ടർമാർ. ഒടുവിൽ രണ്ടും കൽപ്പിച്ചു ചികിത്സ തുടങ്ങി. രണ്ടു പ്രാവശ്യം ശസ്ത്രക്രിയയ്ക്കു വിധേയനായി. തലച്ചോറിലായിരുന്നു ഒരെണ്ണം. രണ്ടാമത്തെ ശസ്ത്രക്രിയ, രോഗം ബാധിച്ച വൃഷണങ്ങളിലൊന്നു നീക്കം ചെയ്യാനും. ഇതിനു പുറമേ നാലു റൗണ്ട് കീമോതെറപ്പി. ദിവസേന മൂന്നും നാലും എണ്ണം വീതം. പക്ഷേ, മരുന്നിനേക്കാളേറെ രോഗിയുടെ ആത്മവിശ്വാസമായിരുന്നു ഔഷധം. എല്ലാവരുടേയും കണക്കൂട്ടൽ തെറ്റിച്ച് ആംസ്ട്രോങ് ‘സ്ട്രോങ്’ ആയിത്തന്നെ കായികവേദിയിലേയ്ക്കു മടങ്ങിയെത്തി, ലോകകായിക ചരിത്രത്തിലെ വിസ്മയമായി.

ലാൻസ് ആംസ്ട്രോങ്. (Photo by PATRICK KOVARIK / AFP)

രോഗം മൂലം ഒരു വർഷം വിട്ടുനിന്ന ആംസ്ട്രോങ് മടങ്ങിയെത്തിയത് 1998ലെ രണ്ടു ലോക ചാംപ്യൻഷിപ്പുകളിൽ നാലാമനായാണ്. പിന്നീടുണ്ടായതു സമാനതകളില്ലാത്ത ചരിത്രം. എല്ലാ ദുരിതങ്ങളെയും പിന്നിലാക്കി ആവേശത്തിന്റെ അലകളിളക്കി ആംസ്ട്രോങ് കുതിച്ചു. 1999 ജൂലൈ 29നു ടൂർ ദ് ഫ്രാൻസ് കിരീടത്തിൽ മുത്തമിടുമ്പോൾ ഇച്ഛാശക്തിയുടെ ആ സൈക്കിൾ കുതിച്ചത് പുതിയൊരു കായിക ചരിത്രത്തിലേയ്ക്കായിരുന്നു. 22 ദിവസം 7 മിനിറ്റ് 37 സെക്കൻഡ്. 3630 കിലോമീറ്ററുകൾ പിന്നിട്ട ആംസ്ട്രോങ്ങിന്റെ സൈക്കിൾ ചരിത്രത്തിലേയ്ക്ക് ഓടിക്കയറി. മരണത്തിന്റെ പിടിയിൽനിന്നു കുതറിയെഴുന്നേറ്റ് 1999 മുതൽ 2005 വരെ ആംസ്ട്രോങ് തുടർച്ചയായി നേടിയ ഏഴു ടൂർ ദ് ഫ്രാൻസ് കിരീടങ്ങൾ കായികചരിത്രത്തിൽ സമാനതകളില്ലാത്ത തിരിച്ചുവരവായി ഇന്നും ഓർമിക്കപ്പെടുന്നു. 

∙ ടൈഗർ വുഡ്സ് 

ഒരുപക്ഷേ ജീവൻ വരെ നഷ്ടപ്പെടുമായിരുന്ന വാഹനാപകടത്തിൽനിന്നാണ് ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് പരുക്കുകളോടെ രക്ഷപ്പെട്ടത്. അപകടത്തോടെ നാൽപത്തിയഞ്ചുകാരൻ യുഎസ് ഗോൾഫ് താരത്തിന്റെ സ്വപ്നതുല്യമായ കരിയറാണ് പ്രതിസന്ധിയിലായത്. 2021 ഫെബ്രുവരി 23 പ്രാദേശിക സമയം രാവിലെ 7നു വുഡ്സ് സഞ്ചരിച്ചിരുന്ന കാർ അമിതവേഗത്തിൽ റോഡിന് എതിർവശത്തെ നടപ്പാത കടന്ന് മരത്തിലിടിച്ചു മറിയുകയായിരുന്നു. പലവട്ടം കരണംമറിഞ്ഞ വാഹനത്തിലെ മുന്തിയ സുരക്ഷാസംവിധാനങ്ങൾ കാരണമാണു വുഡ്സ് മാരകമായ പരുക്കിൽനിന്നു രക്ഷപ്പെട്ടത്. വലതു കാലിന്റെ മുട്ടിനു താഴെയും കാൽക്കുഴയിലും ഒന്നിലേറെ ഒടിവുകളുണ്ടായി. 

ടൈഗർ വുഡ്സ്. (Photo by Sean M. Haffey / GETTY IMAGES NORTH AMERICA / Getty Images via AFP)

ഗോൾഫിലെ പ്രധാനപ്പെട്ട 4 കിരീടങ്ങളും തുടർച്ചയായി നേടിയ ആധുനിക കാലത്തെ ഒരേയൊരു പ്രഫഷനൽ താരമാണു വുഡ്സ്. 2000ൽ യുഎസ് ഓപൺ, ബ്രിട്ടിഷ് ഓപൺ, പിജിഎ ചാംപ്യൻഷിപ് എന്നിവയും 2001ൽ മാസ്റ്റേഴ്സ് കിരീടവും സ്വന്തമാക്കിയ വുഡ്സിന്റെ ഈ നേട്ടത്തെ ‘ടൈഗർ സ്ലാം’ എന്നാണു വിശേഷിപ്പിക്കുന്നത്. അപകടത്തോടെ പ്രഫഷനൽ ഗോൾഫിനോടു വുഡ്സ് വിടപറഞ്ഞെങ്കിലും 2022ലെ മാസ്റ്റേഴ്സ് പിജിഎ ടൂറിലൂടെ വീണ്ടും കളിക്കളത്തിലേക്കു മടങ്ങിയെത്തി. 

∙ സെബാസ്റ്റ്യൻ ഹാളർ

2024 ഫെബ്രുവരിയിൽ ഫുട്ബോൾ മൈതാനത്തെ മറ്റൊരു തിരിച്ചുവരവിനു ലോകം സാക്ഷികളായി. ജീവന്മരണപ്പോരാട്ടങ്ങൾക്ക് ഒടുവിൽ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ ഐവറി കോസ്റ്റ് കിരീടജേതാക്കളായപ്പോൾ അർബുദത്തെ അതിജീവിച്ച് കളിക്കളത്തിലേയ്ക്കു മടങ്ങിയെത്തിയ ഇരുപത്തൊൻപതുകാരൻ സെബാസ്റ്റ്യൻ ഹാളറിന്റെ തിരിച്ചുവരവിന്റെ വിജയം കൂടിയായിരുന്നു അത്. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിന്റെ താരമായ ഹാളറിന് 2022ലാണ് അർബുദബാധ കണ്ടെത്തിയത്. ചികിൽസകൾക്കു ശേഷം കഴിഞ്ഞ വർഷം അദ്ദേഹം കളിക്കളത്തിൽ തിരിച്ചെത്തി. 

സെബാസ്റ്റ്യൻ ഹാളർ. (Photo Credit: Reuters)

∙ ലിൻഡ കെയ്സഡോ

ലിൻഡ കെയ്സഡോയ്ക്ക് 18 വയസ്സായിട്ടേയുള്ളൂ. വനിതാ ലോകകപ്പ് ഫുട്ബോളിൽ കൊളംബിയയ്ക്കു വേണ്ടി കളിക്കാനിറങ്ങിയപ്പോൾ ആരാധകർ ഈ കൗമാരതാരത്തിന്റെ പോരാട്ടവീര്യത്തിനു സല്യൂട്ടടിച്ചു. 15–ാം വയസ്സിൽ പിടികൂടിയ അർബുദത്തെ തോൽപിച്ചാണ് ലിൻഡ ലോകകപ്പിൽ ദക്ഷിണ കൊറിയയ്ക്കെതിരെ ആദ്യമത്സരത്തിനിറങ്ങിയത്.

ലിൻഡ കെയ്സഡോ. (Photo by Sean M. Haffey / GETTY IMAGES NORTH AMERICA / Getty Images via AFP)

ലിൻഡയുടെ ഫുട്ബോളിലേയ്ക്കുള്ള തിരിച്ചുവരവിൽ ഇന്ത്യക്കാർക്കും സന്തോഷിക്കാം. കാരണം കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ടോപ് സ്കോറർമാരിൽ ഒരാളായിരുന്നു ലിൻഡ. നാലു വർഷം മുൻപ്, കൊളംബിയൻ ദേശീയ ടീമിനു വേണ്ടി അരങ്ങേറിയതിന്റെ സന്തോഷവുമായിരിക്കുന്ന കാലത്താണ് ലിൻഡയ്ക്ക് അർബുദം സ്ഥിരീകരിക്കുന്നത്.

ലിൻഡ കെയ്സഡോ. (Photo Credit: Instagram/linda__caicedo11)

തകർ‌ന്നു പോയ ആ പെൺകുട്ടിക്ക് ആത്മവിശ്വാസമേകിയത് കൊളംബിയൻ ദേശീയ ടീം പരിശീലക നെൽസൻ അബഡയുടെ വാക്കുകളും. ‘‘നീ തിരിച്ചു വരും. ഞങ്ങൾ നിനക്കു വേണ്ടി കാത്തിരിക്കും’’. ആ വാക്കുകൾ പൊന്നായി. ചികിൽ‌സ കഴിഞ്ഞ് തിരിച്ചെത്തിയ ലിൻഡ ഇപ്പോൾ കൊളംബിയൻ ടീമിന്റെ മുൻനിര ഫോർവേഡുകളിലൊരാളാണ്. 

∙ എറിക് അബിദാൽ

ബാർസിലോനയുടെ കളിമുറ്റത്തുനിന്നു ഹൃദയം കൊണ്ടെഴുതിയ മറ്റൊരു അദ്ഭുത തിരിച്ചുവരവിന്റെ കഥയിതാ. യുവേഫ പ്രസിഡന്റ് മിഷൽ പ്ലാറ്റിനിയിൽനിന്നു ബാർസയുടെ അഞ്ചാം യൂറോപ്യൻ കിരീടം ഏറ്റുവാങ്ങിയത് അവരുടെ ക്യാപ്‌റ്റനോ പ്ലേയിങ് ക്യാപ്‌റ്റനോ ആയിരുന്നില്ല. ടീമിലെ ഒരു സാധാരണ അംഗമായ ഫ്രഞ്ച് താരം എറിക് അബിദാൽ എന്ന ലെഫ്‌റ്റ് വിങ് ബാക്കായിരുന്നു.

എറിക് അബിദാലിനെ എടുത്തുയർത്തുന്ന സഹതാരങ്ങൾ. (Photo by LLUIS GENE / AFP)

വെംബ്ലിയിലെ ഫൈനലിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ 3–1നു തകർക്കാൻ ബാർസയെ നയിച്ചതു പ്ലേ മേക്കർ സാവി ആയിരുന്നു. പരുക്കുമൂലം ആദ്യ ഇലവനിൽ ഇല്ലാതിരുന്ന ക്യാപ്‌റ്റൻ കാർലോസ് പ്യുയോളിനെ അവസാന രണ്ടു മിനിറ്റിൽ കോച്ച് ഗാർഡിയോള ഗ്രൗണ്ടിൽ ഇറക്കിയതു കിരീടം ഏറ്റുവാങ്ങാനുള്ള ക്യാപ്‌റ്റന്റെ അവകാശം മുന്നിൽക്കണ്ടു തന്നെയായിരുന്നു. എന്നിട്ടും പ്യുയോളും സാവിയും ടീം മുഴുവനും അബിദാലിനോടു പറഞ്ഞു: ‘‘അബി, നീ വേണം കപ്പ് വാങ്ങാൻ.’’

എറിക് അബിദാൽ. (Photo by FRANCK FIFE / AFP)

അബിതന്നെ കിരീടം വാങ്ങി. മനസ്സു നിറഞ്ഞു കണ്ടുനിന്ന കൂട്ടുകാരുടെ ഹൃദയങ്ങളുടെ അകമ്പടിയോടെ. അന്നേയ്ക്ക് 72 ദിവസം മുൻപ് മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിലായിരുന്നു അബി. മുപ്പത്തിയൊന്നുകാരനായ അബിദാലിന്റെ കരളിനു കാൻസർ എന്നു ഡോക്‌ടർമാർ വിധിയെഴുതിയത് 74 ദിവസം മുൻപ്. രണ്ടു ദിവസങ്ങൾക്കുശേഷം ശസ്ത്രക്രിയ. അങ്ങോട്ടോ ഇങ്ങോട്ടോ എന്നു പറയാനാവാത്ത അവസ്‌ഥ. അന്നും ടീം അംഗങ്ങളുടെ മനസ്സു മുഴുവൻ ആശുപത്രിയിൽ അബിക്കു കൂട്ടുണ്ടായിരുന്നു. അതിനൊപ്പം അബി തിരിച്ചുവന്നു; ജീവിതത്തിലേയ്ക്കും കളിക്കളത്തിലേയ്ക്കും.

രക്താർബുദത്തെ കീഴടക്കി നീന്തൽകുളത്തിൽനിന്നു മെഡലുകൾ വാരിക്കൂട്ടിയ ജപ്പാൻ താരം റികാകോ ഐകീ, കാൻസറിനെ സിക്സറിനു പറത്തിയ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡ്, അർബുദത്തെ മറികടന്നു കളിക്കളത്തിൽ മടങ്ങിയെത്തിയ സ്പെയിനിന്റെ വനിതാ സിംഗിൾസ് ടെന്നിസ് താരം കാർല സ്വാരെസ് നവാറോ, ക്ഷയരോഗം പിടിപെട്ടു കരിയർ അവസാനിച്ചെന്നു വിധിയെഴുതിയെങ്കിലും പതിമൂന്നു വർഷത്തിനു ശേഷം ബ്രസീൽ ടീമിൽ മടങ്ങിയെത്തിയ തിയാഗോ... കായികവേദികളിലെ അപൂർവമായ തിരിച്ചുവരവിന്റെ കഥകൾ അവസാനിക്കുന്നില്ല.

English Summary:

Overcoming Accidents, Cancer, Diseases: Inspirational Sports Comebacks