എത്ര ഉയർന്നു പറന്ന ലക്ഷ്യത്തെയും പിന്നാലെ പാഞ്ഞു ചെന്ന് കൊത്തിയെടുക്കാൻ പഞ്ചാബിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല, അത് അവരുടെ രക്തത്തിൽതന്നെയുള്ള കാര്യമാണ്. ലോക പുരുഷ ട്വന്റി20 ക്രിക്കറ്റിൽതന്നെ 200 റൺസിനു മുകളിലുള്ള ലക്ഷ്യത്തിന് പിന്നാലെ പാഞ്ഞ് വിജയം സ്വന്തമാക്കുന്ന കാര്യത്തിൽ ഒന്നാമതുള്ള ടീമാണ് പഞ്ചാബ് കിങ്സ്. ഗുജറാത്തിനെതിരായ വിജയത്തോടെ ഇക്കാര്യത്തിലെ മേൽക്കോയ്മ അവർ അരക്കിട്ടുറപ്പിച്ചു. 6 മത്സരങ്ങളിലാണ് 200 റൺസോ അതിനു പുറത്തോ ഉള്ള ലക്ഷ്യം പഞ്ചാബ് വിജയകരമായി പൂർത്തിയാക്കിയത്. മുന്നിലുള്ളത് വലിയ ലക്ഷ്യം, പിന്തുടർന്നത് ഒരേ പാതയിൽ, ഒടുവിൽ വിജയം സ്വന്തമാക്കിയത് മുടിനാരിഴ വ്യത്യാസത്തിൽ. ഐപിഎൽ 17–ാം സീസണിലെ ഏറ്റവും വിജയകരമായ റൺ ചേസ് നടത്തിയ പഞ്ചാബ് കിങ്സിന്റെ കഥയാണിത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മുന്നോട്ടുവച്ച 200 റൺസ് എന്ന ലക്ഷ്യത്തിലേയ്ക്ക് മത്സരത്തിന്റെ ഓരോ ഘട്ടത്തിലും അതീവ ശ്രദ്ധയോടെയാണ് പഞ്ചാബ് ബാറ്റ് വീശിയത്. ഗുജറാത്ത് 5.4 ഓവറിൽ (34 പന്തുകൾ) 50 റൺസ് പൂർത്തിയാക്കിയപ്പോൾ പഞ്ചാബ് 50 റൺസ് പൂർത്തിയാക്കിയത് 5.4 ഓവറിൽ (34 പന്തുകൾ) നിന്നുതന്നെ. ഗുജറാത്തിന് 6 എക്സ്ട്രാ റൺസിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ, പഞ്ചാബിന് ഉണ്ടായിരുന്നത് ഒരു എക്സ്ട്രാ റൺ മാത്രമായിരുന്നു എന്നത് മാത്രമാണ് ഏക വ്യത്യാസം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര ഉയർന്നു പറന്ന ലക്ഷ്യത്തെയും പിന്നാലെ പാഞ്ഞു ചെന്ന് കൊത്തിയെടുക്കാൻ പഞ്ചാബിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല, അത് അവരുടെ രക്തത്തിൽതന്നെയുള്ള കാര്യമാണ്. ലോക പുരുഷ ട്വന്റി20 ക്രിക്കറ്റിൽതന്നെ 200 റൺസിനു മുകളിലുള്ള ലക്ഷ്യത്തിന് പിന്നാലെ പാഞ്ഞ് വിജയം സ്വന്തമാക്കുന്ന കാര്യത്തിൽ ഒന്നാമതുള്ള ടീമാണ് പഞ്ചാബ് കിങ്സ്. ഗുജറാത്തിനെതിരായ വിജയത്തോടെ ഇക്കാര്യത്തിലെ മേൽക്കോയ്മ അവർ അരക്കിട്ടുറപ്പിച്ചു. 6 മത്സരങ്ങളിലാണ് 200 റൺസോ അതിനു പുറത്തോ ഉള്ള ലക്ഷ്യം പഞ്ചാബ് വിജയകരമായി പൂർത്തിയാക്കിയത്. 

∙ അടിയും തിരിച്ചടിയും ഒരേ പാതയിൽ, വിജയം പഞ്ചാബ് പഞ്ചിന്

ADVERTISEMENT

മുന്നിലുള്ളത് വലിയ ലക്ഷ്യം, പിന്തുടർന്നത് ഒരേ പാതയിൽ, ഒടുവിൽ വിജയം സ്വന്തമാക്കിയത് മുടിനാരിഴ വ്യത്യാസത്തിൽ. ഐപിഎൽ 17–ാം സീസണിലെ ഏറ്റവും വിജയകരമായ റൺ ചേസ് നടത്തിയ പഞ്ചാബ് കിങ്സിന്റെ കഥയാണിത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മുന്നോട്ടുവച്ച 200 റൺസ് എന്ന ലക്ഷ്യത്തിലേയ്ക്ക് മത്സരത്തിന്റെ ഓരോ ഘട്ടത്തിലും അതീവ ശ്രദ്ധയോടെയാണ് പഞ്ചാബ് ബാറ്റ് വീശിയത്. ഗുജറാത്ത് 5.4 ഓവറിൽ (34 പന്തുകൾ) 50 റൺസ് പൂർത്തിയാക്കിയപ്പോൾ പഞ്ചാബ് 50  റൺസ് പൂർത്തിയാക്കിയത് 5.4 ഓവറിൽ (34 പന്തുകൾ) നിന്നുതന്നെ. ഗുജറാത്തിന് 6 എക്സ്ട്രാ റൺസിന്റെ പിന്തുണ ഉണ്ടായിരുന്നെങ്കിൽ, പഞ്ചാബിന് ഉണ്ടായിരുന്നത് ഒരു എക്സ്ട്രാ റൺ മാത്രമായിരുന്നു എന്നത് മാത്രമാണ് ഏക വ്യത്യാസം. 

പഞ്ചാബ് താരം ശശാങ്ക് സിങ്ങിന്റെ ബാറ്റിങ്. Photo: X@PBKS

പവർ പ്ലേ ഓവറുകളിൽനിന്ന് ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് നേടിയപ്പോൾ, പഞ്ചാബ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് സ്വന്തമാക്കി. 100 റൺസ് തികയ്ക്കാൻ ഗുജറാത്തിന് 70 പന്തുകൾ വേണ്ടിവന്നപ്പോൾ പഞ്ചാബ് അവിടെ അൽപം മുന്നേ നടന്നു 66 പന്തുകളിൽ അവർ 100 റൺസ് പിന്നിട്ടു. 150 റൺസിലേയ്ക്കുള്ള കുതിപ്പിലും പഞ്ചാബ് ഒരുപടി മുന്നിൽ നിന്നു. ഗുജറാത്ത് 100 പന്തുകളിൽ എത്തിപ്പിടിച്ച ലക്ഷ്യം പഞ്ചാബ് 92 പന്തുകളിൽ പൂർത്തീകരിച്ചു. ഒടുവിൽ ഗുജറാത്ത് 20 ഓവറിൽനിന്ന് സമ്പാദിച്ച 199 റൺസ് പഞ്ചാബ് ഒരു പന്ത് മാത്രം അവശേഷിക്കെ 19.5 ഓവറിൽ മറികടന്ന് വിജയം ഒപ്പം ചേർത്തു. 

∙ റൺ തടയാൻ മുന്നിൽ, ക്യാച്ച് വിട്ടുകളയാനും 

ഐപിഎല്‍ 17–ാം സീസണിലെതന്നെ ഏറ്റവും മികച്ച ഫീൽഡിങ് പ്രകടനത്തിനാണ് അഹമ്മദാബാദ് നരേന്ദ്രമോദി സിറ്റേഡിയം സാക്ഷ്യം വഹിച്ചത്. കളിയുടെ എല്ലാഘട്ടത്തിലും ഒപ്പത്തിനൊപ്പമോ, നേരിയ മുന്‍തൂക്കത്തോടെയോ പഞ്ചാബ് തല ഉയർത്തിയപ്പോഴെല്ലാം ഗുജറാത്ത് ഫീൽഡർമാർ ഉണർന്നു കളിച്ചു. അവർ തടുത്തിട്ട ഫോറുകളും അധിക റണ്‍ അവസരങ്ങളും മാറ്റി നിർത്തിയിരുന്നെങ്കിൽ മത്സരത്തിന്റെ ആവേശം അവസാന ഓവറിലേയ്ക്ക് വരെ എത്തില്ലായിരുന്നു. ഒരുപക്ഷേ, ബൗണ്ടറി തടുത്തിടാനുള്ള ശ്രമത്തിനിടെ ചോര പൊടിച്ച ഫീൽഡർമാരാകും ഗുജറാത്തിന്റെ പരാജയത്തിൽ ഏറ്റവും വിഷമിച്ചിട്ടുണ്ടാവുക.

ഗുജറാത്ത് ടൈറ്റൻസിന്റെ ഉമേഷ് യാദവ് പന്ത് ഫീൽഡ് ചെയ്യാൻ ഡൈവ് ചെയ്യുന്നു. (Photo by INDRANIL MUKHERJEE / AFP)
ADVERTISEMENT

എന്നാൽ, ക്യാച്ചുകൾ വിട്ടുകളയുന്നതിൽ ഗുജറാത്ത് പിശുക്ക് കാണിക്കാതെ വന്നത് അവര്‍ക്ക് വലിയ രീതിയിൽ തിരിച്ചടിയായി. 3 സുപ്രധാന ക്യാച്ചുകളാണ് ഗുജറാത്ത് ഫീൽഡർമാരുടെ കൈ വഴുതിപ്പോയത്. അതിൽ രണ്ടെണ്ണം താഴെയിട്ടത് മത്സരം അതിന്റെ ഏറ്റവും നിർണായക നിമിഷങ്ങളിലൂടെ കടന്നുപോയ 17, 18 ഓവറുകളിൽ. ഇതിൽ ഏതെങ്കിലും അവസരം ഗുജറാത്ത് ഫലപ്രദമായി ഉപയോഗിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മത്സരത്തിന്റെ ഫലംതന്നെ മറ്റൊന്നായേനേ...

ശുഭ്മാൻ ഗില്ലിന്റെ ബാറ്റിങ് പ്രകടനം. (Photo by INDRANIL MUKHERJEE / AFP)

∙ ഗുജറാത്തിന് ഗിൽ, പഞ്ചാബിന് ശശാങ്ക് സിങ്

സീസണിൽ ആദ്യമായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ മികവിലാണ് ഗുജറാത്ത് ആദ്യ ഇന്നിങ്സിൽ പൊരുതാവുന്ന സ്കോർ സ്വന്തമാക്കിയത്. 48 പന്തുകളിൽ നിന്ന് പുറത്താകാതെ നേടിയ 89 റൺസ് ഐപിഎൽ 17–ാം സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണ്. ഓപ്പണറായി എത്തി ആദ്യ ഓവറിൽതന്നെ സിക്സർ പായിച്ചുകൊണ്ട് വെടിക്കെട്ട് ബാറ്റിങ്ങിന് തുടക്കംകുറിച്ച ഗിൽ  4 സിക്സറുകളും 6 ഫോറുകളും തൊടുത്തുവിട്ട ശേഷമാണ് ഇന്നിങ്സ് പൂർത്തിയാക്കിയത്. അവസാന ഓവർ വരെ ക്രീസിലുണ്ടായിരുന്ന ഗിൽ 185. 41 എന്ന സ്ട്രൈക് റേറ്റിലാണ് 89* റൺസ് അടിച്ചുകൂട്ടിയത്. 

Manorama online creative (Photo by: AFP)

സ്വയം റൺസ് കണ്ടെത്തുന്നതിനൊപ്പം മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കുന്നതിലും ഗുജറാത്ത് നായകൻ വിജയിച്ചു. സഹ ഓപ്പണർ വ‍ൃദ്ധിമൻ സാഹ നിരാശപ്പെടുത്തിയെങ്കിലും (13 പന്തിൽ 11) കെയ്ൻ  വില്യംസൺ, സായി സുദർശൻ, വിജയ് ശങ്കർ, രാഹുൽ തെവാത്തിയ എന്നിവരോടെല്ലാം ചേർന്ന് പടുത്തുയർത്തിയ മികച്ച ബാറ്റിങ് കൂട്ടുകെട്ടുകളിലൂടെയാണ് 199 എന്ന ടോട്ടൽ ‘ടൈറ്റൻസ്’ സ്വന്തമാക്കിയത്. 

Manorama online creative (Photo by: AFP)
ADVERTISEMENT

ഗുജറാത്തിനെ മുന്നിൽ നയിക്കാൻ അവരുടെ ക്യാപ്റ്റൻ ആദ്യമായി കളം നിറഞ്ഞപ്പോൾ, ടൂർണമെന്റില്‍ ആദ്യമായി പഞ്ചാബിന്റെ നായകൻ പൊരുതാതെ മടങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് രണ്ടാം ഓവറിന്റെ ആദ്യ പന്തിൽതന്നെ അവരുടെ നായകനും ടോപ് ബാറ്ററുമായ ശിഖർ ധവാനെ നഷ്ടപ്പെട്ടു (2 പന്തിൽ 1 റൺ). അധികം വൈകാതെതന്നെ ജോണി ബയസ്റ്റോ (13 പന്തുകളിൽനിന്ന് 22) കൂടി പുറത്തായപ്പോൾ പഞ്ചാബ് തുടക്കത്തിൽ തന്നെ സമ്മർദത്തിൽ ആയിരുന്നു. എന്നാൽ അവർക്കായുള്ള രക്ഷകൻ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 

പഞ്ചാബ് കിങ്സിന്റെ ശശാങ്ക് സിങ്. (Photo by INDRANIL MUKHERJEE / AFP)

മൂന്നാമനായി ക്രീസിലെത്തിയ പ്രഫ്സിമാരൻ സിങ് (24 പന്തിൽ 35) മികച്ച മുന്നേറ്റം നടത്തിയപ്പോൾ അദ്ദേഹത്തിന്റെ ചുമരിലേറി പ‍ഞ്ചാബ് വിജയത്തിലേക്ക് കുതിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ, ആരും പ്രതീക്ഷിക്കാത്തതാണ് പിന്നീട് നടന്ന കാര്യങ്ങള്‍. ആറാമനായി കളത്തിലെത്തിയ ശശാങ്ക് സിങ് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 29 പന്തുകൾക്കിടയിൽ 4 ഫോറും 6 സിക്സറും സഹിതം 61 റൺസാണ് ശശാങ്ക് അടിച്ചുകൂട്ടിയത്. പഞ്ചാബിനെ വിജയത്തിലെത്തിക്കുന്നതുവരെ 210.34 സ്ട്രൈക് റേറ്റിൽ ക്രീസിലുണ്ടായിരുന്ന ശശാങ്ക് തന്നെയായിരുന്നു പ്ലെയർ ഓഫ് ദ് മാച്ചും. 

ഒൻപതാം ഓവറിൽ 73ന് 4 വിക്കറ്റ് എന്ന നിലയിൽ നിന്ന പഞ്ചാബിനെ പിന്നീട് അവസാന ഓവറിൽ വിജയത്തിലെത്തിക്കുന്നതുവരെ ശശാങ്ക് ക്രീസിലുണ്ടായിരുന്നു. സിക്കന്ദർ റസായ്ക്കൊപ്പം അഞ്ചാം വിക്കറ്റിൽ വെറും 22 പന്തിൽ 41 റൺസ് നേടിയ ശശാങ്ക് വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയെ കൂട്ടുപിടിച്ച് ആറാം വിക്കറ്റിൽ 39 റൺസും പഞ്ചാബ് സ്കോർ ബോർഡിൽ ചേർത്തു. എന്നാൽ, 150ന് 6 എന്ന നിലയിൽ പഞ്ചാബ് വീണ്ടും പരുങ്ങലിലായപ്പോൾ ആയിരുന്നു ഇംപാക്ട് പ്ലെയർ അശുതോഷ് ശർമ എത്തുന്നത്. ശശാങ്കിനൊപ്പം പൊരുതി അശുതോഷ് മത്സരത്തിന്റെ അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്താകുമ്പോഴേക്കും 17 പന്തിൽ 31 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഏഴാം വിക്കറ്റിൽ അശുതോഷുമായി ചേർന്ന് ശശാങ്ക് പടുത്തുയർത്തിയ 43 റൺസിന്റെ കൂട്ടുകെട്ടാണ് പഞ്ചാബിന്റെ വിജയത്തിൽ ഏറ്റവും നിർണായകമായത്. 

ഗുജറാത്ത് ടൈറ്റൻസിന്റെ രാഹുൽ തെവാത്തിയ. (Photo by INDRANIL MUKHERJEE / AFP)

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗില്ലിന്റെ മികച്ച പ്രകടനത്തിന് പുറമേ കെയ്ൻ വില്യംസൺ (22 പന്തിൽ 26), സായ് സുദർശൻ (9 പന്തിൽ 33), രാഹുൽ തെവാത്തിയ (8 പന്തിൽ 23) എന്നിവരുടെ ബലത്തിലാണ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയത്. പഞ്ചാബിന് വേണ്ടി റബാദ 4 ഓവറുകളിൽ 44 റൺസ് വഴങ്ങി 2 വിക്കറ്റുകൾ സ്വന്തമാക്കി. ഗുജറാത്തിന് വേണ്ടി നൂർ അഹമ്മദ് 4 ഓവറുകളിൽ 32 റൺസ് വഴങ്ങി 2 വിക്കറ്റുകൾ സ്വന്തമാക്കി. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 4ന് 199. പഞ്ചാബ് 19.5 ഓവറിൽ 7ന് 200.

∙ ഗിൽ തിളങ്ങി ബാറ്റുകൊണ്ട്, സായ് വിളങ്ങി മാന്യതകൊണ്ട്...

കളിച്ച ഷോട്ട് ബാറ്റിൽ ടച്ച് ചെയ്തോ ഇല്ലയോ എന്നത് ഏറ്റവും നന്നായി മനസ്സിലാകുന്നത് ബാറ്റർക്ക് തന്നെയാകും. അംപയർമാർ ഔട്ട് വിളിക്കാതിരുന്നാൽ, എതിർ ക്യാപ്റ്റൻ ഡിആർഎസ് റിവ്യൂ കോലഹാലങ്ങളിലേയ്ക്ക് പോകാതിരുന്നാൽ, ഒരുപക്ഷേ തുടർന്നും ആരുമറിയാതെ റെക്കോർഡുകൾ തീർക്കുന്ന ബാറ്റിങ് വെടിക്കെട്ട് തുടരാം... സമീപകാല ക്രിക്കറ്റിൽ കണ്ടുവരുന്ന പ്രവണതയാണിത്. ഐപിഎലിൽ തന്നെ ഉദാഹരണങ്ങള്‍ ഒട്ടേറെ. എന്നാൽ, ഗുജറാത്ത് ബാറ്റർ സായ് സുദർശൻ വ്യത്യസ്തനാകുന്നതും ക്രിക്കറ്റിന്റെ മാന്യതയുടെ കാലം ഒർമിപ്പിക്കുന്നതും ഇവിടെയാണ്. 

സായി സുദർശൻ. (Photo by INDRANIL MUKHERJEE / AFP)

ഹർഷൽ പട്ടേൽ എറിഞ്ഞ 14–ാം ഓവറിന്റെ അഞ്ചാം പന്ത് സായ് സുദർശന്റെ ബാറ്റിൽ ഉരസി വിക്കറ്റ് കീപ്പർ ജിതേഷ് ശർ‍മയുടെ കൈകളിലേക്ക് എത്തിയെങ്കിലും അംപയർ ഔട്ട് വിളിക്കാൻ ശങ്കിച്ചു നിൽക്കുന്നതിനിടയിൽ തന്നെ സ്വയം ഗാലറിയിലേയ്ക്ക് മടങ്ങിയ സായ് ക്രിക്കറ്റിന്റെ മാന്യതയുടെ ‘പുതിയ മുഖമായി’. കഴുത്ത് ഉയരത്തിൽ വന്ന പന്ത് അപ്പർ കട്ടിലൂടെ ബൗണ്ടറി ലൈനിലേയ്ക്ക് പായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സായിക്ക് പിഴവ് സംഭവിച്ചത്. 173.68 എന്ന സ്ട്രൈക് റേറ്റില്‍ മനോഹരമായി ബാറ്റ് വീശിക്കൊണ്ടിരുന്ന സായിയുടെ ഇന്നിങ്സ് അവസാനിക്കുമ്പോൾ 19 പന്തിൽ 6 ഫോറുകളുടെ അകമ്പടിയോടെ 33 റൺസ് ഗുജറാത്ത് ടൈറ്റൻസിന്റെ സ്കോർ ബോർഡിൽ ചേർത്തിരുന്നു.

English Summary:

GT vs PBKS IPL 2024 Match: Punjab Kings win by 3 wickets against Gujarat Titans