ഇതാണ് ടീം മുംബൈ ഇന്ത്യൻസ്. ആരാധകർ കാണാന്‍ ആഗ്രഹിച്ച ‘ദൈവത്തിന്റെ പോരാളികൾ’. തുടർച്ചയായ 3 പരാജയങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ വെന്നിക്കൊടി പാറിച്ചുകൊണ്ട് മുംബൈ വരവറിയിച്ചുകഴിഞ്ഞു. ആദ്യ 3 മത്സരങ്ങൾക്കൊടുവിലും തലകുനിച്ച് മൈതാനംവിട്ട മുംബൈ ടീമിന്റെ നിഴലിനെപ്പോലും വാങ്കഡെയിൽ എവിടെയും കാണാനുണ്ടായിരുന്നില്ല. ഗാലറിയിൽ നിറഞ്ഞ 18,000 കുരുന്നുകളുടെ മനസ്സ് നിറയ്ക്കുന്ന റൺ വിരുന്ന് ഒരുക്കാനുള്ള തിരക്കിലായിരുന്നു ഹാർദിക് പാണ്ഡ്യയും കൂട്ടരും. എല്ലാ പൊസിഷനുകളിലും ബാറ്റർമാർ താളംകണ്ടെത്തിയോടെ മുംബൈ അക്കൗണ്ടിലേക്ക് ഇടതടവില്ലാതെ റൺസ് ഒഴുകുകയായിരുന്നു. ബാറ്റർമാർ സമ്മാനിച്ച 234 റൺസിന്റെ കോട്ടകാക്കാൻ ബോളർമാരും കരുത്ത് കാട്ടിയപ്പോൾ ഡൽഹി ക്യാപിറ്റൽസിനെ 29 റൺസിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസിന് ഐപിഎൽ 17–ാം സീസണിലെ ആദ്യ വിജയം. രോഹിത്തും ഇഷൻ കിഷനും ചേർന്ന് തുടങ്ങിവച്ച വെടിക്കെട്ട് മധ്യ ഓവറുകളിൽ നായകൻ ഹാർദിക് പാണ്ഡ്യയും ടിം ഡേവിഡും തുടർന്നുകൊണ്ടു പോയപ്പോൾ അവസാന ഓവറിൽ അത് ആളിക്കത്തിച്ച റൊമാരിയോ ഷെപ്പേഡ് മുംബൈയ്ക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത റൺ മഴ. പക്ഷേ, മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവച്ച 234 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപ്പിറ്റൽസും അവസാനംവരെ പൊരുതിയാണ് വീണത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതാണ് ടീം മുംബൈ ഇന്ത്യൻസ്. ആരാധകർ കാണാന്‍ ആഗ്രഹിച്ച ‘ദൈവത്തിന്റെ പോരാളികൾ’. തുടർച്ചയായ 3 പരാജയങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ വെന്നിക്കൊടി പാറിച്ചുകൊണ്ട് മുംബൈ വരവറിയിച്ചുകഴിഞ്ഞു. ആദ്യ 3 മത്സരങ്ങൾക്കൊടുവിലും തലകുനിച്ച് മൈതാനംവിട്ട മുംബൈ ടീമിന്റെ നിഴലിനെപ്പോലും വാങ്കഡെയിൽ എവിടെയും കാണാനുണ്ടായിരുന്നില്ല. ഗാലറിയിൽ നിറഞ്ഞ 18,000 കുരുന്നുകളുടെ മനസ്സ് നിറയ്ക്കുന്ന റൺ വിരുന്ന് ഒരുക്കാനുള്ള തിരക്കിലായിരുന്നു ഹാർദിക് പാണ്ഡ്യയും കൂട്ടരും. എല്ലാ പൊസിഷനുകളിലും ബാറ്റർമാർ താളംകണ്ടെത്തിയോടെ മുംബൈ അക്കൗണ്ടിലേക്ക് ഇടതടവില്ലാതെ റൺസ് ഒഴുകുകയായിരുന്നു.

മുംബൈ ഇന്ത്യൻസ് താരങ്ങള്‍ വിജയാഹ്ലാദത്തിൽ. (Photo by INDRANIL MUKHERJEE / AFP)

ബാറ്റർമാർ സമ്മാനിച്ച 234 റൺസിന്റെ കോട്ടകാക്കാൻ ബോളർമാരും കരുത്ത് കാട്ടിയപ്പോൾ ഡൽഹി ക്യാപിറ്റൽസിനെ 29 റൺസിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസിന് ഐപിഎൽ 17–ാം സീസണിലെ ആദ്യ വിജയം. രോഹിത്തും ഇഷൻ കിഷനും ചേർന്ന് തുടങ്ങിവച്ച വെടിക്കെട്ട് മധ്യ ഓവറുകളിൽ നായകൻ ഹാർദിക് പാണ്ഡ്യയും ടിം ഡേവിഡും തുടർന്നുകൊണ്ടു പോയപ്പോൾ അവസാന ഓവറിൽ അത് ആളിക്കത്തിച്ച റൊമാരിയോ ഷെപ്പേഡ് മുംബൈയ്ക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത റൺ മഴ. പക്ഷേ, മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവച്ച 234 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപ്പിറ്റൽസും അവസാനംവരെ പൊരുതിയാണ് വീണത്.

മുംബൈയ്ക്കും ഡൽഹിക്കും ഇടയിൽ ആ 20–ാം ഓവറുകൾ

 മുംബൈയുടെയും ഡൽഹിയുടെയും ഇന്നിങ്സുകളിലെ 19–ാം ഓവറുകൾ അവസാനിക്കുമ്പോൾ ഇരു ടീമുകളുടെയും ടോട്ടൽ തമ്മിലുള്ള വ്യത്യാസം കേവലം ഒരു റൺസ്. മുംബൈ 202ന് 5 വിക്കറ്റ്, ഡല്‍ഹി 201ന് 5 വിക്കറ്റ്. എന്നാൽ ഇരു ടീമിനും നിർണായകമായത് 20–ാം ഓവർ. മുംബൈ ഇന്നിങ്സിനെ കാത്തത് ഷെപ്പേർഡിന്റെ വെടിക്കെട്ട് ബാറ്റിങ് ആണെങ്കിൽ ഡൽഹിയെ തകർത്തത് ജെറാൾഡ് കോട്സെയുടെ വെടിയുണ്ടപോലത്തെ ബോളുകളാണ്. ഡൽഹിയുടെ 20–ാം ഓവർ എറിഞ്ഞ അൻറിച് നോർട്യയുടെ 6 പന്തുകളും ബൗണ്ടറി ലൈൻ കടത്തിയ ഷെപ്പേർഡ് സ്വന്തമാക്കിയത് 32 റൺസ്! മുംബൈയ്ക്കായി 20–ാം ഓവർ ബോൾ ചെയ്ത ജെറാൾഡ് കോട്സെ വിട്ടുനൽകിയത് 3 റൺസ്, പിഴുതെടുത്തത് 3 വിക്കറ്റുകൾ. ഒരേ ഒരു ഓവറിൽ എല്ലാം തവിടുപൊടി...

ADVERTISEMENT

∙ ആഗ്രഹിച്ച തുടക്കവുമായി രോഹിതും കിഷനും

മുംബൈയുടെ ഇന്നിങ്സ് കരുതിയിരുന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട്, മികച്ച പവർ പ്ലേ ഓവറുകൾ. ഇത് രണ്ടും മുംബൈ ആരാധകർക്ക് സമ്മാനിച്ച അഭിമാനത്തോടെയാണ് ഓപ്പണർമാരായ രോഹിത് ശർമയും ഇഷൻ കിഷനും ഡഗൗട്ടിലേക്ക് മടങ്ങിയത്. പവർ പ്ലേ ഓവറുകളിൽ നിർഭയരായി ബാറ്റു വീശിയ ഇരുവരും ചേർന്ന് മുംബൈക്ക് സമ്മാനിച്ചത് 75 റൺസാണ്. 9 ഫോറുകളും 5 സിക്സറുകളുമാണ് ഈ 36 പന്തുകൾക്കിടയിൽ ഇരുവരും ചേർന്ന് അതിർത്തികടത്തിയത്. ഏഴാം ഓവറിന്റെ അവസാന പന്തില്‍, അർധ സെഞ്ചറിക്ക് ഒരു റൺ മാത്രം അകലെ വിക്കറ്റ് നഷ്ടമായി രോഹിത് ശർമ മടങ്ങുമ്പോൾ ടീം ടോട്ടൽ 80 റൺസിൽ എത്തിയിരുന്നു. 27 പന്തിൽ 3 സിക്സറുകളും 6 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. സ്ട്രൈക് റേറ്റ് 181.48.

മുംബൈ താരങ്ങളായ രോഹിത് ശർമയും ഇഷൻ കിഷനും ബാറ്റിങ്ങിനിടെ. (Photo by Indranil MUKHERJEE / AFP)

ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ മികച്ച സ്ട്രൈക് റേറ്റിൽ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇഷൻ കിഷൻ വഹിച്ച പങ്ക് ചെറുതല്ല. 23 പന്തിൽ 42 റൺസാണ് കിഷൻ മുംബൈ സ്കോർ ബോർഡിൽ ചേർത്തത്. 2 സിക്സറുകളും 4 ഫോറും ഉൾപ്പെടെ 182.60 എന്ന സ്ട്രൈക് റേറ്റിൽ റൺസ് കണ്ടെത്തിയ ഇഷൻ വരാനിരിക്കുന്ന മത്സരങ്ങളിലും മുംബൈയ്ക്ക് മികച്ച തുടക്കം നൽകുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.

∙ നായകന്റെ ഇന്നിങ്സുമായി ഹാർദിക് പാണ്ഡ്യ

ADVERTISEMENT

ബാറ്റുമായി വാങ്കഡെയുടെ മണ്ണിൽ എത്തിയ മുംബൈ ബാറ്റർമാരിൽ ഏറ്റവും കരുതലോടെ മുന്നോട്ട് നീങ്ങിയത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. പതിവ് ശൈലിയിലെ വമ്പൻ അടികൾക്ക് മുതിരാതെ ശ്രദ്ധയോടെ ബാറ്റ് വീശിയ ഹാർദിക് 51 മിനിറ്റ് നീണ്ട ഇന്നിങ്സിൽ 33 പന്തുകളി‍ൽ നിന്ന് സ്വന്തമാക്കിയത് 118 സ്ട്രൈക് റേറ്റിൽ 39 റൺസ്!

ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിന്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കുന്ന മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ (Photo by INDRANIL MUKHERJEE / AFP)

മികച്ച തുടക്കത്തിന് ശേഷം ഓപ്പണർമാരായ രോഹിത് ശർമയും ഇഷൻ കിഷനും പുറത്തായതിന് പിന്നാലെ മുംബൈ ഇന്നിങ്സിന്റെ നട്ടെല്ലാകുമെന്ന് കരുതിയ സൂര്യകുമാർ യാദവും പെട്ടെന്നു മടങ്ങിയതോടെ കൂടുതൽ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കുക എന്ന ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ് ഹാർദിക് നിറവേറ്റിയത്. ടിം ഡേവിഡിനൊപ്പം 32 പന്തുകളിൽ കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടാതെ 60 റൺസ് കരുതലോടെ കൂട്ടിച്ചേർക്കാനും ഹാർദിക്കിനായി. ഇന്നിങ്സിൽ ആകെ ഒരു സിക്സറും 3 ഫോറുകളും ഉൾപ്പെടെ 18 റൺസ് മാത്രമാണ് ബൗണ്ടറിയിലൂടെ സ്വന്തമാക്കിയത്.

∙ മധ്യനിരയുടെ നട്ടെല്ലായി ടിം ഡേവിഡ്

ഈ സീസണിലെ മുംബൈ ഇന്ത്യൻസിന്റെ ശാപം മധ്യനിര ബാറ്റർമാരാണെന്ന ആരോപണങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടയിലാണ് വാങ്കെഡെയിൽ ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരം അരങ്ങേറിയത്. എന്നാൽ, അതുവരെ ഉണ്ടായിരുന്ന എല്ലാ ആരോപണങ്ങളെയും കാറ്റിൽ പറത്തുന്ന ഇന്നിങ്സോടെയാണ് ടിം ഡേവിഡ് കളം നിറഞ്ഞത്. 21 പന്തിൽ നിന്ന് 4 സിക്സറുകളും 2 ഫോറുകളും ഉൾപ്പെടെ 214 സ്ട്രൈക് റേറ്റിൽ 45 റൺസ്.

'ടിം ഡേവിഡ് ബാറ്റിങ്ങിനിടെ. (Photo by Punit PARANJPE / AFP)
ADVERTISEMENT

അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം 32 പന്തില്‍ നിന്ന് 60 റൺസിന്റെ കൂട്ടുകെട്ട്. അവസാന ഓവറുകളിൽ റൊമാരിയോ ഷെപ്പേഡുമായി ചേർന്ന് വെറും 13 പന്തിൽ നിന്ന് 408 സ്ട്രൈക് റേറ്റിൽ 53 റൺസിന്റെ അപരാജിത കൂട്ടുകെട്ട്. ഒരു മധ്യനിര ബാറ്ററിൽ നിന്ന് ട്വന്റി20 മത്സരത്തിൽ നിന്ന് ലഭിക്കാവുന്ന എറ്റവും വലിയ സംഭാവന. ടിം ഡേവിഡിന്റെ ഈ ഫോം തുടർന്നാൽ മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയെപ്പറ്റി ഇനി ആശങ്കയ്ക്ക് ഇടയുണ്ടാകില്ല.

∙ ഹിറ്റുകളുടെ ഇടയനായി റൊമാരിയോ ഷെപ്പേഡ്

1, 4, 1, 1, 4, 6, 6, 6, 4, 6 ... പതിനെട്ടാം ഓവറിന്റെ അവസാന പന്തിൽ ക്രീസിലെത്തിയ റൊമാരിയോ ഷെപ്പേഡ് ആകെ നേരിട്ടത് 10 പന്തുകൾ, 390 സ്ട്രൈക് റേറ്റിൽ അടിച്ചുകൂട്ടിയത് 39 റൺസ്. ഐപിഎലിലെ മികച്ച ബാറ്റിങ് പ്രകടനങ്ങളിൽ ഒന്നുമായി തിളങ്ങിയത്  മുംബൈ ഇന്ത്യന്‍സിന്റെ ഏഴാം നമ്പർ ബാറ്റർ. അൻറിച് നോർട്യ എറിഞ്ഞ 20–ാം ഓവറിന് മുൻപുവരെ ഷെപ്പേഡിന്റെ സ്കോർ 4 പന്തിൽ 7 റൺസ് മാത്രമായിരുന്നു. നോൺ സ്ട്രൈക്കേഴ്സ് എൻഡില്‍ ഉണ്ടായിരുന്ന ടിം ഡേവിഡാകട്ടെ മിന്നുന്ന ഫോമിലും. അവസാന ഓവർ നേരിടാൻ ടിം ഡേവിഡ് എത്രയും വേഗം സ്ട്രൈക്കിന് എത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മുംബൈ ആരാധകരുണ്ടാകില്ല. എന്നാൽ, ആ ആഗ്രഹങ്ങൾക്ക് ഓവറിന്റെ ആദ്യ പന്തുവരെ മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളു.

റൊമാരിയോ ഷെപ്പേഡ്. (Photo by INDRANIL MUKHERJEE / AFP)

ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയ ഷെപ്പേഡ് വലുത് എന്തോ വരാനിരിക്കുന്നെന്ന സൂചന നൽകി. തുടർന്നുള്ള മൂന്ന് പന്തുകൾ ഒന്നിന് പിന്നാലെ ഒന്നായി ലോങ് ഓൺ, ഡീപ് സ്ക്വയർ ലെഗ്, ഡീപ് കവർ എന്നിങ്ങനെ ഗാലറിയുടെ വിവിധ ഭാഗങ്ങളിലേക്ക് പറന്നിറങ്ങിയപ്പോൾ വാങ്കഡെയിലെ നീലക്കടലിൽ ശരിക്കും ആവേശത്തിരകളുടെ വേലിയേറ്റമായിരുന്നു. അഞ്ചാം പന്തിൽ വീണ്ടും ഫോർ. അവസാന പന്തിൽ ഷെപ്പേഡിന്റെ ബാറ്റ് എന്താണ് കാത്തുവച്ചിരുന്നതെന്ന് ആകാംക്ഷയോടെ കാത്തിരുന്ന ആരാധകർക്ക് ആഹ്ലാദത്തിന്റെ കലാശക്കൊട്ടായി ഒരു സിക്സർകൂടി. വ്യക്തിഗത സ്കോർ 39, ടീം ടോട്ടൽ 234. റൊമാരിയോ പന്തെടുത്ത 4 ഓവറുകളിൽ നിന്ന് 54 റൺസ് വിട്ടുനൽകി ഡൽഹി നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റർ ഡേവിഡ് വാർണറുടെ വിക്കറ്റും സ്വന്തമാക്കി.

ഡേവിഡ് വാർണറിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രോഹിത് ശർമയും റൊമാരിയോ ഷെപ്പേർഡും. (Photo by INDRANIL MUKHERJEE / AFP)

∙ അവസാന 8 ബോളില്‍ 42 റൺസ്!

6, 4, 4, 6, 6, 6, 4, 6... മുംബൈ ഇന്നിങ്സിന്റെ അവസാന 8 പന്തുകൾ നിലം തൊടാതെ പറക്കുകയായിരുന്നു. ടിം ഡേവിഡിന്റെയും റൊമാരിയോ ഷെപ്പേഡിന്റെയും ബാറ്റുകളിൽ നിന്ന് വെടിയുണ്ടകൾ പോലെ തൊടുത്തുവിട്ട പന്തുകൾ ചെന്നു പതിച്ചത് വാങ്കഡെയിലെ നീലക്കടലിൽ. 18.4 ഓവർ വരെ 192ൽ നിന്ന സ്കോർ ബോർഡില്‍ സൂനാമി അടിച്ചത് ഈ 8 ബോളുകളിലാണ്. 5 സിക്സറുകൾ, 4 ഫോറുകൾ. 525 സ്ട്രൈക് റേറ്റിൽ 42 റൺസ്! 20 ഓവറുകൾക്കൊടുവിൽ മുംബൈ ടോട്ടല്‍ 5 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ്. മുംബൈ ഇന്ത്യൻസിന്റെ എക്കാലത്തെയും ഉയർന്ന മൂന്നാമത്തെ ടീം ടോട്ടൽ. 

ഡൽഹി ഓപ്പണർ പ്രിഥ്വി ഷാ ബാറ്റിങ്ങിനിടെ. (Photo by INDRANIL MUKHERJEE / AFP)

∙ പതറാതെ ഡൽഹി

മുംബൈ മുന്നിൽ വച്ച റൺമല കിതപ്പോടെയാണ് ഡൽഹി കയറിത്തുടങ്ങിയത്. പവർ പ്ലേ ഓവറുകളിൽ നിന്ന് 46 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. എന്നാൽ, മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും അവർ ആഞ്ഞടിച്ചു. ഒരു ഘട്ടത്തിൽ മുംബൈയ്ക്ക് ഒപ്പം സ്കോർ എത്തിക്കാനായെങ്കിലും അവസാന ഓവറിൽ എല്ലാ പ്രകടനവും വിഫലമായി.

ഡൽഹിക്കായി ഓപ്പണർ പൃഥ്വി ഷാ (40 പന്തിൽ 66), അഭിഷേക് പൊറൽ (31 പന്തിൽ 41) എന്നിവർ മുന്നിൽ നിന്ന് പൊരുതി കീഴടങ്ങി. എന്നാൽ ക്യാപിറ്റൽസ് നിരയിലെ യഥാർഥ പോരാളി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 25 പന്തിൽ നിന്ന് 7 സിക്സറുകളും 3 ഫോറുകളും ഉൾപ്പെടെ 284 സ്ട്രൈക് റേറ്റിൽ 71 റൺസ് അടിച്ചുകൂട്ടിയ ട്രിസ്റ്റൻ സ്റ്റബ്സ് ആയിരുന്നു ആ പോരാളി. എന്നാൽ, അദ്ദേഹത്തിന് മികച്ച പിന്തുണ നൽകാൻ മധ്യനിരയിലോ വാലറ്റത്തോ മറ്റൊരു ‘റൊമാരിയോ ഷെപ്പേഡ്’ ഇല്ലാതെ പോയി.

ജസ്പ്രീത് ബുമ്ര. (Photo by INDRANIL MUKHERJEE / AFP)

∙ ബോളിങ്ങിൽ വീണ്ടും ബും ബും ബുമ്ര...

4 ഓവറിൽ 22 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ സ്വന്തമാക്കിയ ജസ്പ്രീത് ബുമ്ര മുംബൈ ബോളിങ്ങിന്റെ കുന്തമുനയായി. 40 പന്തിൽ നിന്ന് 66 റൺസുമായി മികച്ച നിലയിൽ മുന്നേറിയ പൃഥ്വി ഷായുടെയും 31 പന്തിൽ നിന്ന് 41 റൺസ് നേടി നിലയുറപ്പിക്കാൻ തുടങ്ങിയ അഭിഷേക് പൊറലിന്റെയും നിർണായക വിക്കറ്റുകളാണ് ബുമ്ര സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യൻസ് ബോളർമാരായ ബുമ്രയും കോട്സെയും. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷൻ കിഷൻ സമീപം. (Photo by Noah SEELAM / AFP)

∙ കൊടുങ്കാറ്റായി കോട്സെ, ഇരുപതാം ഓവറിൽ 3 റൺസ്, 3 വിക്കറ്റ്!

ഡൽഹിക്ക് വിജയിക്കാൻ അവസാന ഓവറിൽ വേണ്ടിയിരുന്നത് 33 റൺസ്. എന്നാൽ ഡൽഹി ബാറ്റർമാർക്ക് നേടാനായത് 3 റൺസ് മാത്രം, നഷ്ടപ്പെടുത്തിയത് 3 വിക്കറ്റുകളും. അതുവരെയുള്ള 3 ഓവറുകളിൽ നിന്ന് 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ ജെറാൾഡ് കോട്സെയെ ആയിരുന്നില്ല അവസാന ഓവറിൽ കണ്ടത്. അവസാന നാലു ബോളുകളിൽ നിന്ന് 3 വിക്കറ്റുകൾ പിഴുത കൊടുങ്കാറ്റായി മാറുകയായിരുന്നു ജെറാൾഡ് കോട്സെ.

English Summary:

Mumbai Indians' Spectacular Return - Overpowering Delhi Capitals with a Dazzling 234