‘ദൈവത്തിന്റെ പടയാളികൾ’. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീം മുംബൈ ഇന്ത്യൻസിന്റെ വിളിപ്പേരാണിത്. ഏത് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയാലും അവിടെനിന്ന് ഉയിർത്തെഴുന്നേറ്റ് കപ്പടിക്കാൻ കരുത്തുള്ള ടീം. ഇത്രയും പറഞ്ഞത് ചരിത്രം. ഇനി വർത്തമാനത്തിലേക്ക്. ഒരു ഐപിഎൽ ടീമിന്റെ ആരാധകർക്കിടയിൽ 2 ഗ്രൂപ്പുകൾ എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ മുംബൈ ഇന്ത്യന്‍സിന്റെ കാര്യത്തിൽ അതും സംഭവിച്ചിരിക്കുന്നു. ട്രോളൻമാരുടെ ഭാഷയിൽ പറഞ്ഞാൽ മുംബൈ ഇന്ത്യൻസ് (ആർ) ഘടകവും മുംബൈ ഇന്ത്യന്‍സ് (എച്ച്) ഘടകവും. ഒരു ക്യാപ്റ്റൻസി മാറ്റം വരുത്തിവച്ച വിനയാണിതെല്ലാം. അപ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട് ‘ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ടീമിലും ഇതുവരെ ക്യാപ്റ്റന്‍സി മാറിയിട്ടില്ലേ?. അതിനുള്ള ഉത്തരം ‘അതെ’ എന്നുതന്നെയാണ്. ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന്റെ എല്ലാമെല്ലാമായ തല ധോണിയെ വരെ ക്യാപിറ്റന്‍സിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ചെന്നൈ ആരാധകർക്കിടയിൽ അതൊരു പ്രശ്നമേ ആയില്ല. അതും ചെന്നൈ ടീം ആരാധകരിൽ 90 ശതമാനവും ധോണി ആരാധകരായിട്ടുകൂടി.

‘ദൈവത്തിന്റെ പടയാളികൾ’. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീം മുംബൈ ഇന്ത്യൻസിന്റെ വിളിപ്പേരാണിത്. ഏത് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയാലും അവിടെനിന്ന് ഉയിർത്തെഴുന്നേറ്റ് കപ്പടിക്കാൻ കരുത്തുള്ള ടീം. ഇത്രയും പറഞ്ഞത് ചരിത്രം. ഇനി വർത്തമാനത്തിലേക്ക്. ഒരു ഐപിഎൽ ടീമിന്റെ ആരാധകർക്കിടയിൽ 2 ഗ്രൂപ്പുകൾ എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ മുംബൈ ഇന്ത്യന്‍സിന്റെ കാര്യത്തിൽ അതും സംഭവിച്ചിരിക്കുന്നു. ട്രോളൻമാരുടെ ഭാഷയിൽ പറഞ്ഞാൽ മുംബൈ ഇന്ത്യൻസ് (ആർ) ഘടകവും മുംബൈ ഇന്ത്യന്‍സ് (എച്ച്) ഘടകവും. ഒരു ക്യാപ്റ്റൻസി മാറ്റം വരുത്തിവച്ച വിനയാണിതെല്ലാം. അപ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട് ‘ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ടീമിലും ഇതുവരെ ക്യാപ്റ്റന്‍സി മാറിയിട്ടില്ലേ?. അതിനുള്ള ഉത്തരം ‘അതെ’ എന്നുതന്നെയാണ്. ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന്റെ എല്ലാമെല്ലാമായ തല ധോണിയെ വരെ ക്യാപിറ്റന്‍സിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ചെന്നൈ ആരാധകർക്കിടയിൽ അതൊരു പ്രശ്നമേ ആയില്ല. അതും ചെന്നൈ ടീം ആരാധകരിൽ 90 ശതമാനവും ധോണി ആരാധകരായിട്ടുകൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ദൈവത്തിന്റെ പടയാളികൾ’. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീം മുംബൈ ഇന്ത്യൻസിന്റെ വിളിപ്പേരാണിത്. ഏത് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയാലും അവിടെനിന്ന് ഉയിർത്തെഴുന്നേറ്റ് കപ്പടിക്കാൻ കരുത്തുള്ള ടീം. ഇത്രയും പറഞ്ഞത് ചരിത്രം. ഇനി വർത്തമാനത്തിലേക്ക്. ഒരു ഐപിഎൽ ടീമിന്റെ ആരാധകർക്കിടയിൽ 2 ഗ്രൂപ്പുകൾ എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ മുംബൈ ഇന്ത്യന്‍സിന്റെ കാര്യത്തിൽ അതും സംഭവിച്ചിരിക്കുന്നു. ട്രോളൻമാരുടെ ഭാഷയിൽ പറഞ്ഞാൽ മുംബൈ ഇന്ത്യൻസ് (ആർ) ഘടകവും മുംബൈ ഇന്ത്യന്‍സ് (എച്ച്) ഘടകവും. ഒരു ക്യാപ്റ്റൻസി മാറ്റം വരുത്തിവച്ച വിനയാണിതെല്ലാം. അപ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട് ‘ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ടീമിലും ഇതുവരെ ക്യാപ്റ്റന്‍സി മാറിയിട്ടില്ലേ?. അതിനുള്ള ഉത്തരം ‘അതെ’ എന്നുതന്നെയാണ്. ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന്റെ എല്ലാമെല്ലാമായ തല ധോണിയെ വരെ ക്യാപിറ്റന്‍സിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ചെന്നൈ ആരാധകർക്കിടയിൽ അതൊരു പ്രശ്നമേ ആയില്ല. അതും ചെന്നൈ ടീം ആരാധകരിൽ 90 ശതമാനവും ധോണി ആരാധകരായിട്ടുകൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ദൈവത്തിന്റെ പടയാളികൾ’. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീം മുംബൈ ഇന്ത്യൻസിന്റെ വിളിപ്പേരാണിത്. ഏത് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയാലും അവിടെനിന്ന് ഉയിർത്തെഴുന്നേറ്റ് കപ്പടിക്കാൻ കരുത്തുള്ള ടീം. ഇത്രയും പറഞ്ഞത് ചരിത്രം. ഇനി വർത്തമാനത്തിലേക്ക്. ഒരു ഐപിഎൽ ടീമിന്റെ ആരാധകർക്കിടയിൽ 2 ഗ്രൂപ്പുകൾ എന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ മുംബൈ ഇന്ത്യന്‍സിന്റെ കാര്യത്തിൽ അതും സംഭവിച്ചിരിക്കുന്നു. ട്രോളൻമാരുടെ ഭാഷയിൽ പറഞ്ഞാൽ മുംബൈ ഇന്ത്യൻസ് (ആർ) ഘടകവും മുംബൈ ഇന്ത്യന്‍സ് (എച്ച്) ഘടകവും. 

ഒരു ക്യാപ്റ്റൻസി മാറ്റം വരുത്തിവച്ച വിനയാണിതെല്ലാം. അപ്പോൾ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട് ‘ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ടീമിലും ഇതുവരെ ക്യാപ്റ്റന്‍സി മാറിയിട്ടില്ലേ?’ അതിനുള്ള ഉത്തരം ‘അതെ’ എന്നുതന്നെയാണ്. ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന്റെ എല്ലാമെല്ലാമായ ‘തല’ ധോണിയെ വരെ ക്യാപ്റ്റന്‍സിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ചെന്നൈ ആരാധകർക്കിടയിൽ അതൊരു പ്രശ്നമേ ആയില്ല. അതും ചെന്നൈ ടീം ആരാധകരിൽ 90 ശതമാനവും ധോണി ആരാധകരായിട്ടുകൂടി. 

സച്ചിൻ തെൻഡു‍ൽകറും സനത് ജയസൂര്യയും. (Photo by: MANAN VATSYAYANA / AFP)
ADVERTISEMENT

ഇതില്‍നിന്നെല്ലാം മനസ്സിലാകുന്നത് ഒരേ ഒരു കാര്യമാണ്. ക്യാപ്റ്റൻസി മാറിയതല്ല പ്രശ്നം. അത് മാറ്റിയ രീതിയിലും പിന്നീട് കളിക്കളത്തിലും പുറത്തും അരങ്ങേറിയ കാര്യങ്ങളിലുമാണ് പ്രശ്നം. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെൻഡുൽക്കറും റിക്കി പോണ്ടിങ്ങും വരെ ക്യാപ്റ്റൻസി കയ്യാളിയിട്ടും കിട്ടാക്കനിയായിരുന്ന ഐപിഎൽ കിരീടം വെറും 10 വർഷങ്ങൾക്കിടയിൽ 5 തവണയാണ് രോഹിത് ശർമ മുംബൈയ്ക്ക് സമ്മാനിച്ചത്. അത്രയും ശക്തനായ നായകന്റെ കുപ്പായം രോഹിത്തിൽനിന്ന് ഹാർദിക് പാണ്ഡ്യയിലേക്ക് കൈമാറിയത് തീർത്തും നീതിരഹിതമായ രീതിയിലാണെന്നാണ് ആരാധകരുടെ പക്ഷം. 

ടീം മാനേജ്മെന്റിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകരും ക്രിക്കറ്റ് വിദഗ്ധരും രണ്ടു ചേരി തിരിഞ്ഞപ്പോൾ, ടീമിന്റെ വിജയത്തേക്കാൾ ഏറെ മറ്റു പലതിലുമായി താരങ്ങളുടെ ശ്രദ്ധ. തുടർച്ചയായ 3 പരാജയങ്ങൾക്ക് ശേഷം നാലാം മത്സരം ജയിച്ചെങ്കിലും  ഐപിഎൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തായ ടീം വൻ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഒരു ഭാഗത്ത് ആരാധകരുടെ തമ്മിൽതല്ലും മറുഭാഗത്ത് ടീം അംഗങ്ങളെ ഉപയോഗപ്പെടുത്തുന്നതിലെ പാളിച്ചകളും മുംബൈ ഇന്ത്യൻസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ട വിഡിയോകളും ചര്‍ച്ചകളുമാണ് ഇപ്പോൾ ട്രെൻഡിങ്. 

മുംബൈ ഇന്ത്യൻസിന്റെ 5 ഐപിഎൽ ട്രോഫികളുമായി രോഹിത് ശർമ. (ഫയൽ ചിത്രം: മനോരമ)

ഹാർദിക് പാണ്ഡ്യയെ ആരാധകർ കൂവിയതും ചീത്തവിളിച്ചതും രാജ്യാന്തര താരങ്ങൾ വരെ ചർച്ചയാക്കിയിട്ടുണ്ട്. നായക സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റിയതു മുതൽ നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യയുടെ ചില തെറ്റായ തീരുമാനങ്ങൾ വരെ മാധ്യമങ്ങളും ആരാധകരും ചർച്ച ചെയ്യുന്നു. ഇതോടൊപ്പം തന്നെ സൂര്യകുമാർ യാദവിന്റെ അഭാവവും ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ടീമിന്റെ നിർണായക തീരുമാനങ്ങളിൽ അംബാനി കുടുംബത്തിന് പങ്കുണ്ടോ? രോഹിത് ശർമ വീണ്ടും നായകനാകുമോ? എന്താണ് നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം? പരിശോധിക്കാം...

∙ നായകൻ മാറി, മുംബൈയുടെ മുഖവും

ADVERTISEMENT

രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും ഐപിഎലിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് കളിക്കാരായി തുടരുമ്പോൾതന്നെ മുംബൈ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം സമീപകാല സീസണുകളുമായി താരതമ്യം ചെയ്യുമ്പോൾ അതീവ ദയനീയമാണ്. അഞ്ച് തവണ ചാംപ്യൻമാരായിട്ടുള്ള മുംബൈ ഇന്ത്യൻസ് വളരെ ദയനീയമായാണ് ആദ്യ മൂന്ന് കളികളും തോറ്റത്. ഈ മൂന്ന് മത്സരങ്ങളിൽ ആദ്യ മത്സരത്തിലൊഴികെ മറ്റ് രണ്ട് കളികളിലും ജയിക്കാൻ ഒരു സാധ്യത പോലും കണ്ടില്ലെന്നത് ആരാധകരെ ഏറെ നിരാശപ്പെടുത്തി. എന്നാൽ നാലാം മത്സരം വിജയിച്ച് ടീം വീണ്ടും പഴയ ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈ ആരാധകർക്ക് ആശ്വാസമായിട്ടുണ്ട്..

മുബൈ ഇന്ത്യൻസ് താരങ്ങളായ ഹാർദിക് പാണ്ഡ്യയും രോഹിത് ശർമയും. (Photo by PUNIT PARANJPE / AFP)

മുംബൈ ഇന്ത്യൻസിന്റെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം പരിശോധിക്കണമെങ്കിൽ ഐപിഎൽ ചരിത്രം കൂടി അറിഞ്ഞിരിക്കണം. അഞ്ച് തവണ (2013, 2015, 2017, 2019, 2020) കിരീടം നേടി റെക്കോർഡ് നേട്ടം കൈവരിച്ച ഐപിഎലിലെ പ്രബല ശക്തിയാണ് മുംബൈ. രോഹിത് ശർമയുടെ സമർഥമായ നേതൃത്വവും സച്ചിൻ തെൻഡുൽക്കർ, സനത് ജയസൂര്യ, ഹർഭജൻ സിങ്, ഷോൺ പൊള്ളാക്ക്, റിക്കി പോണ്ടിങ്, ലസിത് മലിംഗ, സഹീർ ഖാൻ, യുവരാജ് സിങ്, കീറൻ പൊളാർഡ് തുടങ്ങിയ വെറ്ററൻമാർ അടങ്ങുന്ന സമതുലിതമായ സ്ക്വാഡും അവരുടെ വിജയത്തിലെ പ്രധാന ഘടകങ്ങളായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് സീസണുകളിലാണ് മുംബൈയ്ക്ക് മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. 17–ാം സീസണിലെ ടീം  തിരഞ്ഞെടുപ്പും നായകമാറ്റവും മറ്റൊരു തലവേദനയായി മാറിയെന്നും നിരീക്ഷകർ വിലയിരുത്തുന്നു. 

2022 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് ആദ്യമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി. 2023ൽ പോയിന്റ് പട്ടികയിൽ 4–ാം  സ്ഥാനത്ത് എത്താനായെങ്കിലും പഴയ മുംബൈ ടീമുമായി താരതമ്യം ചെയ്യുമ്പോൾ പ്രകടനം മികച്ചതായിരുന്നില്ല. 14 മത്സരങ്ങളിൽ 6 കളികളിൽ പരാജയം ഏൽക്കേണ്ടിവന്നെങ്കിലും പ്ലേഓഫിൽ കടന്ന ടീം എലിമിനേറ്റർ വരെ എത്തിയിരുന്നു. എന്നാൽ, 2024 സീസണിൽ കാര്യങ്ങൾ തീർത്തും പന്തിയല്ല. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റു. അതേസമയം, 2023ലും ആദ്യത്തെ 5ൽ 3 മത്സരങ്ങളും തോറ്റ ശേഷമാണ് മുംബൈ തിരിച്ചുവരവ് നടത്തിയതെന്നാണ് ഒരു സംഘം ആരാധകർ പറയുന്നത്.

രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും മത്സരത്തിനിടെ. Photo: NoahSEELAM/AFP

∙ ചർച്ചകൾ മുഴുവൻ രോഹിത്– പാണ്ഡ്യ പോര്, വസ്തുത മറ്റൊന്ന്?

ADVERTISEMENT

2024 ഐപിഎൽ തുടങ്ങുന്നതിന് മുൻപേ രോഹിത്– ഹാർദിക് വിഷയത്തിൽ ആരാധകർ ചേരിതിരിഞ്ഞ് പോരു തുടങ്ങിയിരുന്നു. ഇരുവരും തമ്മിലുള്ള ഇടപെടലുകളും ഗ്രൗണ്ടിലെ നീക്കങ്ങളുമെല്ലാം വിഡിയോയും ഗ്രാഫിക്സും ചേർത്ത് പ്രചരിപ്പിക്കുന്നത് തുടരുകയാണ്. രോഹിത് തനിച്ചിരിക്കുന്നതും ഉടമകളുമായി സംസാരിക്കുന്നതും എല്ലാം വിഡിയോയായി പ്രത്യക്ഷപ്പെട്ടു. ടീം ഇന്ത്യയുടെ നായകനായ രോഹിത്തിനെ ബൗണ്ടറി ലൈനിലേക്ക് ഫീൽഡിങ്ങിന് പാണ്ഡ്യ പറഞ്ഞുവിടുന്ന വിഡിയോ വൈറലായി. പാണ്ഡ്യയ്ക്കെതിരെ മിക്കയിടങ്ങളിലും രൂക്ഷവിമർശനമാണു നടക്കുന്നത്. ഇതിനൊക്കെ പുറമേ നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പടച്ചുവിടുന്ന വിഡിയോകളുടെ തലവേദനയും ഉണ്ട്.

പതിനേഴാം സീസണിന്റെ തുടക്കത്തിൽ രോഹിതും ഹാർദിക്കും തമ്മിലുള്ള ദൃശ്യങ്ങൾ കൂടുതൽ പ്രചരിച്ചിരുന്നില്ല. എന്നാൽ ഗുജറാത്തിനോട് വൻ തോൽവി ഏറ്റുവാങ്ങിയതോടെയാണ് എഐ (വ്യാജ) വിഡിയോകൾ കാര്യങ്ങള്‍ ഏറ്റെടുത്തത്. പാണ്ഡ്യയുടെ ആലിംഗനത്തിൽനിന്ന് രോഹിത് ഒഴിഞ്ഞുമാറി എന്നതായിരുന്നു വിവാദ വിഡിയോകളിലൊന്ന്. രോഹിത് ആകാശ് അംബാനിയുമായി സംസാരിക്കുന്നു, മറ്റ് സഹതാരങ്ങൾ ഒന്നിച്ച് പോകുമ്പോൾ ഹാർദിക് തനിച്ചിരിക്കുന്നു... തുടങ്ങി വിവാദങ്ങൾ കൊഴുപ്പിക്കാൻ സാധ്യതയുള്ള എല്ലാം ആരാധകർ വിഡിയോയായി പ്രചരിപ്പിക്കുന്നു. ഇതിനിടെ രോഹിതും ഹാർദിക്കും ഹസ്തദാനം ചെയ്യുന്ന പുതിയ വിഡിയോയും പുറത്തുവന്നു. എന്നാൽ ഇതൊരു നീണ്ട ക്ലിപ്പ് ആയിരുന്നില്ല, മറിച്ച് ഒരു ആരാധകന്റെ ഉദ്ദേശ്യം നിറവേറ്റുന്ന ഒന്നായിരുന്നു എന്നു വേണം പറയാൻ.

ഹാർദിക് പാണ്ഡ്യ (Photo by Noah SEELAM / AFP)

∙ മുംബൈയ്ക്ക് തിരിച്ചുവരേണ്ടതുണ്ട്, കാരണം പലതാണ്

നാലാം മത്സരത്തിന് ഏപ്രിൽ ഏഴിന് മുംബൈയുടെ ഹോംഗ്രൗണ്ടായ വാങ്കഡെയിൽ ഇറങ്ങുമ്പോൾ ആരാധകർക്ക് ആ പഴയ ടീമിന്റെ ആവേശം തിരിച്ചുകൊടുക്കുക മാത്രമായിരുന്നില്ല, നിലവിലെ വിവാദങ്ങളും ടീമിനെതിരായ ആക്ഷേപങ്ങളും ഇല്ലാതാക്കാനും മുംബൈയ്ക്ക് ഒരു വിജയം ആവശ്യമായിരുന്നു, അത് നേടുകയും ചെയ്തു. ഈ സീസണിൽ ആദ്യത്തെ മൂന്ന് കളികളും തോറ്റ  ഒരേയൊരു ടീമാണ് മുംബൈ. ഇത്രയും പ്രമുഖരുണ്ടായിട്ടും ഒരു ടീമായി കളിക്കാൻ മുംബൈയ്ക്ക് സാധിക്കുന്നില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. എന്നാൽ‍, ടീം ശക്തമായി തിരിച്ചുവരുമെന്നും പോയിന്റ് പട്ടികയിൽ മുന്നിലെത്തുമെന്നാണ് നായകൻ‍ ഹാർദിക് പാണ്ഡ്യ പ്രതികരിച്ചത്. എന്നാൽ, വിവാദ വിഷയങ്ങളിൽ പ്രതികരണം നടത്തുകയും ചെയ്തില്ല.

∙ ഗുജറാത്തിനെ കിരീടം ചൂടിച്ച നായകന് എന്തുസംഭവിച്ചു?

2023ൽ ഗുജറാത്തിനെ കന്നിക്കിരീടം ചൂടിച്ച നായകൻ മുംബൈ ഇന്ത്യൻസിൽ എത്തിയപ്പോൾ എന്താണ് സംഭവിച്ചത്? മികച്ച താരങ്ങളുണ്ടായിട്ടും അവസരത്തിനൊത്ത് ഉപയോഗിക്കാൻ ഹാർദിക്കിനു സാധിക്കുന്നില്ലെന്നാണു നിരീക്ഷകർ പറയുന്നത്. മികച്ച ഓപ്പണിങ്, ബോളിങ് നിര ഉണ്ടായിട്ടും നിർണായക സമയങ്ങളിൽ താരങ്ങളെ ഉപയോഗപ്പെടുത്തുന്നതിൽ പാളിച്ചകൾ നേരിടുന്നുണ്ട്. ഗുജറാത്ത് ടീമിൽ പരിശീലകൻ നെഹ്റയ്ക്കൊപ്പം നിന്ന് മികച്ച തീരുമാനങ്ങളെടുക്കാൻ പാണ്ഡ്യയ്ക്കു സാധിച്ചിരുന്നെങ്കിൽ മുംബൈയിൽ എല്ലാം പാളുന്നതായാണു കണ്ടത്. മുതിർന്ന താരങ്ങളോടു ചർച്ച ചെയ്യാൻ നിൽക്കാതെ പാണ്ഡ്യ തനിയെ എല്ലാം തീരുമാനിക്കുകയാണെന്നും വിമർശനമുണ്ട്. അതേസമയം, ഒരു വിഭാഗം താരങ്ങൾ പാണ്ഡ്യയോട് സഹകരിക്കുന്നില്ലെന്നും ആരാധകർ വിമർശിക്കുന്നുണ്ട്.

ഹാർദിക് പാണ്ഡ്യ, സൂര്യകമാർ യാദവ്. (Photo by Randy Brooks / AFP)

∙ മധ്യനിര പരാജയമോ?

ഓപ്പണർമാർ തുടങ്ങിവയ്ക്കുന്ന പോരാട്ടം ഏറ്റെടുത്ത് മുന്നേറാൻ മധ്യനിരയിൽ മികച്ച ബാറ്റർമാർ വേണം. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരംതന്നെ ഉദാഹരണം. ആ മത്സരത്തിൽ 169 റൺസ് പിന്തുടരുന്നതിൽ മുംബൈ പരാജയപ്പെടാൻ പ്രധാന കാരണം മധ്യനിരയുടെ പരാജയമായിരുന്നു. ടിം ഡേവിഡിനേയും പാണ്ഡ്യയേയും പോലെയുള്ളവർക്കു പോലും മധ്യനിരയിലെ സമ്മർദം ഒഴിവാക്കി റൺസ് കണ്ടെത്താൻ കഴിയുന്നില്ല എന്നതു വലിയ പരാജയം തന്നെയാണ്. സമ്മർദം കൂടിയതോടെ ഹാർദിക്കിനു പോലും തിളങ്ങാൻ സാധിച്ചില്ല. അവിടെയാണ് സൂര്യകുമാർ യാദവിന്റെ ആവശ്യം വേണ്ടിയിരുന്നത്. ആ വിടവ് നികത്താൻ മുംബൈ ഇന്ത്യൻസിൽ ആരുമില്ല എന്നതു തന്നെയാണ് തുടർച്ചയായ തോൽവിക്കും കാരണം. സൂര്യകുമാർ ഉണ്ടായിരുന്നെങ്കിൽ ഈ തോൽവി സംഭവിക്കില്ലായിരുന്നു എന്നാണ് ആരാധകർ പറയുന്നത്.

ജസ്പ്രീത് ബുമ്ര (Photo by Punit PARANJPE / AFP)

∙ ജസ്പ്രീത് ബുമ്രയ്ക്ക് ബാക്കപ്പ് ഇല്ല

പരുക്കിനെത്തുടർന്ന് ഐപിഎലിൽനിന്ന് പിന്മാറിയ ജേസൺ ബെഹ്‌റൻഡോർഫിന്റെ സേവനം നഷ്ടമായതും മുംബൈയ്ക്ക് വൻ തിരിച്ചടിയായി. നിലവിൽ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്വസനീയമായ ബാക്കപ്പ് ഓപ്ഷൻ ഇല്ലെന്നുതന്നെ പറയാം. ബുമ്രയ്ക്കു പിന്തുണ നൽകാനുള്ളത് ദക്ഷിണാഫ്രിക്കയുടെ ക്വിന മപാകയാണ്. എന്നാൽ ഐപിഎലിൽ മപാകയെ സംബന്ധിച്ചിടത്തോളം അത്ര നല്ല പ്രകടനമല്ല പറയാനുള്ളത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ 66 റൺസാണ് മപാക വിട്ടുകൊടുത്തത്.

∙ ഓപ്പണിങ് ജോഡിയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു

മുംബൈ ഇന്ത്യൻസിന്റെ ഓപ്പണിങ് ജോഡികളായ രോഹിത് ശർമയും ഇഷാൻ കിഷനും ഇതുവരെ കാര്യമായ സംഭാവന നൽകിയിട്ടില്ല. മുംബൈയുടെ ബാറ്റിങ് മെച്ചപ്പെടുത്തണമെങ്കിൽ രോഹിതും കിഷനും ഓപ്പണർമാരായി ഇറങ്ങുന്നതെങ്കിൽ ആദ്യ 5–6 ഓവറുകളിൽ 60-70 റൺസ് സ്കോർ ചെയ്യണം. എന്നാൽ ഇത് പലപ്പോഴും സംഭവിക്കുന്നില്ല. ഹൈദരാബാദിനെതിരെ രോഹിത് 29 പന്തിൽ നിന്ന് 43 റൺസ് നേടിയെങ്കിലും ടീമിനെ രക്ഷപ്പെടുത്താൻ ആ പ്രകടനത്തിനും സാധിച്ചില്ല. ഹൈദരാബാദിനെതിരെ ഇഷാൻ കിഷനും 34 റൺസെടുത്തിരുന്നു. എന്നാൽ 270ൽ കൂടുതൽ റൺസ് പിന്തുടരുന്ന അവസരത്തിൽ ഓപ്പണിങ്ങിൽ നിന്ന് കൂടുതൽ പിന്തുണ ലഭിക്കേണ്ടിയിരുന്നു.

രോഹിത് ശർമ (AFP Photo)

∙ എവിടെ ട്വന്റി20 സ്പെഷലിസ്റ്റ് മുഹമ്മദ് നബി?

കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ 1.50 കോടി രൂപയ്ക്കു സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി മുംബൈ ഇന്ത്യൻസിലെ മികച്ച ഓൾ റൗണ്ടറാണ്. വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കാനും ബോളിങ്ങിൽ നിർണായക വിക്കറ്റുകൾ വീഴ്ത്താനും ശേഷിയുള്ള മുഹമ്മദ് നബിയെ ഇതുവരെ മുംബൈ ഗ്രൗണ്ടിലേക്കിറക്കിയിട്ടില്ല. അടുത്തിടെ നടന്ന രാജ്യാന്തര ട്വന്റി20 മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച താരം കൂടിയാണ് മുഹമ്മദ് നബി. എന്നാൽ നബിയുടെ സ്ഥാനത്ത് ഇറങ്ങുന്ന ഷംസ് മുലാനി രണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. രണ്ട് മത്സരങ്ങളിൽനിന്ന് ബാറ്റിങ്ങിൽ ഒരു റണ്ണും ബോളിങ്ങിൽ വിക്കറ്റും ലഭിച്ചില്ല. 

പിയൂഷ് ചൗള പരിചയസമ്പന്നനായ മറ്റൊരു സ്പിൻ ഓപ്ഷൻ ആണെങ്കിലും മുംബൈ ഇന്ത്യൻസിന്റെ സ്പിൻ ബോളിങ് നിരയെ നയിക്കാനുള്ള ശേഷിയൊന്നും ഇല്ലെന്ന് പറയാം. ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തുക മാത്രമാണ് ചെയ്യുന്നതെങ്കിൽപ്പോലും മുപ്പത്തിയൊൻപതുകാരനായ നബിക്ക് നിർണായക സമയങ്ങളിൽ എങ്ങനെ റണ്ണൊഴുക്ക് തടയാമെന്നും എതിർ ടീമിനെ കൂടുതൽ സമ്മർദത്തിലാക്കണമെന്നും നന്നായി അറിയാം. മുംബൈയുടെ ബാറ്റിങ് നിര ശക്തമാക്കാനും നബിക്കു കഴിയും.

രോഹിത് ശർമ, നിതാ അംബാനി, ആകാശ് അംബാനി. (Photo by Indranil MUKHERJEE / AFP)

∙ മുംബൈ ഉടമകൾക്ക് പിഴച്ചതെവിടെ?

ഐപിഎലിൽ ടീം ഇന്ത്യയുടെ നായകൻതന്നെ മുംബൈ ഇന്ത്യൻസിനെയും നയിക്കണമെന്നത് എക്കാലത്തും ടീം ഉടമകളുടെ ആഗ്രഹമാണ്. ആ ആഗ്രഹം നടപ്പിലാക്കാൻ മിക്ക സീസണുകളിലും മുംബൈ ഉടമകൾക്കു സാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ലേലം നടക്കുന്ന സമയത്ത് അന്നത്തെ ട്വന്റി20 ടീം നായകൻ രോഹിത്, ഹ്രസ്വ ഫോർമാറ്റിൽനിന്ന് വിരമിച്ചേക്കുമെന്നും ഏകദിനം, ടെസ്റ്റ് ഫോർമാറ്റിലേക്ക് മാറുമെന്നുമാണു കരുതിയത്. അന്ന് രോഹിത്തിന്റെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയായിരുന്നു ടീം ഇന്ത്യ ട്വന്റി20 നായകനാവാൻ സാധ്യത. അങ്ങനെയാണ് പാണ്ഡ്യയെ വലിയ വിലകൊടുത്ത് മുംബൈയിൽ എത്തിച്ചത്. 

ഹാർദിക് പാണ്ഡ്യയും രോഹിത് ശർമയും 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ. (Photo by Money SHARMA / AFP)

മുംബൈ ടീമിലേക്കു വരാൻ പാണ്ഡ്യ ആവശ്യപ്പെട്ടത് നായക സ്ഥാനമായിരുന്നു. ആ സ്ഥാനം അവർ നൽകുകയും ചെയ്തു. എന്നാൽ രോഹിത് വീണ്ടും ടീം ഇന്ത്യയുടെ നായകനായി തുടർന്നു. അതേസമയം, മുംബൈയുടെ നായകനാകാൻ ടീം ഉടമകൾ വീണ്ടും രോഹിത്തിനെ സമീപിച്ചെങ്കിലും നിരസിച്ചു എന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇനി മുംബൈയുടെ നായകനായി തുടരാൻ താൽപര്യമില്ലെന്നും അടുത്ത സീസണിൽ  മറ്റൊരു ടീമിലേക്ക് മാറാൻ അനുമതി തേടിയേക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വിവാദങ്ങളോട് ടീം ഉടമകളോ രോഹിത് ശര്‍മയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

∙ ‘മഹി’ക്ക് കീഴിൽ സച്ചിൻ കളിച്ചതു പോലെയാണോ ഇത്? 

തുടർച്ചയായ തോൽവികൾ കാരണം രോഹിത് ശർമയെ മുംബൈ ഇന്ത്യൻസിന്റെ നായകനായി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ സമൂഹമാധ്യമങ്ങളിൽ ശക്തമായി രംഗത്തുണ്ട്. ഈ ആരവങ്ങൾക്കിടെ ടീം ഇന്ത്യയുടെ മുൻ പേസർ എസ്.ശ്രീശാന്ത് രോഹിത് ശർമയെ പിന്തുണച്ച് രംഗത്തെത്തിയതും മറ്റൊരു ചർച്ചയായിട്ടുണ്ട്. രോഹിത് ശർമയെ മാറ്റിയതിന് ഹാർദിക് പാണ്ഡ്യയെ വിമർശിക്കുന്ന ആരാധകരോട് സംസാരിച്ച എസ്.ശ്രീശാന്ത്, എം.എസ്. ധോണിക്ക് കീഴിൽ സച്ചിൻ തെൻഡുൽക്കർ എങ്ങനെ കളിച്ചു എന്നതിന്റെ ഉദാഹരണം പറയുന്നുണ്ട്. 

ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ രോഹിത് ശർമ കൂടുതൽ സ്വതന്ത്രമായി കളിക്കുമെന്നും ശ്രീശാന്ത് പറയുന്നു. ''ക്രിക്കറ്റിലെ ദൈവം, മഹാനായ സച്ചിൻ തെൻഡുൽക്കർ മഹി ഭായിക്ക് (എം.എസ്. ധോണി) കീഴിൽ കളിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ഞങ്ങൾ ലോകകപ്പും നേടി'' എന്നാണ് ശ്രീശാന്ത് പറഞ്ഞത്. എന്നാൽ ധോണിക്കു കീഴിൽ സച്ചിൻ കളിച്ചതുപോലെയല്ല നിലവിലെ ടീം ഇന്ത്യ നായകനും മുംബൈയുടെ നിലവിലെ നായനുമായിരുന്ന രോഹിത്തിനെ മാറ്റി പാണ്ഡ്യയെ പരീക്ഷിക്കുന്നതെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്.

English Summary:

The Clash at the Top: Pandya vs. Sharma and Mumbai Indians' Quest for Stability