ബാറ്റർമാരുടെ വമ്പൻ അടികളുടെ കളി എന്നാണ് ഐപിഎലിന്റെ എഴുതപ്പെടാത്ത വിശേഷണങ്ങളിലൊന്ന്. എന്നാൽ ഇന്നലെ ലക്നൗവിൽ ആഞ്ഞടിച്ചത് ബോളർമാരാണ്. ലക്നൗ സൂപ്പർ ജയന്റ്സിനായി യഷ് ഠാക്കൂറും ക്രുനാൽ പാണ്ഡ്യയും സംഹാര രൂപികളായപ്പോൾ ഗുജറാത്ത് ടൈറ്റൻസിന്റെ പരാജയം 33 റൺസിന്. സ്കോർ: ലക്നൗ– 20 ഓവറിൽ 5ന് 163. ഗുജറാത്ത്– 20 ഓവറിൽ 130. ഐപിഎലിലെ ഇളമുറ ടീമുകളായ ഗുജറാത്തും ലക്നൗവും ഇതുവരെ 5 കളികളിൽ നേർക്കുനേർ വന്നെങ്കിലും ഇത് ആദ്യമായാണ് വിജയം ലക്നൗ പക്ഷത്ത് എത്തിയത്. ഈ വിജയത്തോടെ തുടർച്ചയായ 3 കളികളിൽനിന്ന് നേടിയ 6 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്കും ലക്നൗ ഉയർന്നു. ആദ്യ ഇന്നിങ്സിൽ 160 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയാൽ ലക്നൗവിനെ പരാജയപ്പെടുത്താനാകിലെന്ന പതിവും അവർ ആവർത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത് 160ന് മുകളിൽ സ്കോർ കണ്ടെത്തിയ 12 മത്സരങ്ങളിലും എൽഎസ്‌ജി പരാജയം അറിഞ്ഞിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാറ്റർമാരുടെ വമ്പൻ അടികളുടെ കളി എന്നാണ് ഐപിഎലിന്റെ എഴുതപ്പെടാത്ത വിശേഷണങ്ങളിലൊന്ന്. എന്നാൽ ഇന്നലെ ലക്നൗവിൽ ആഞ്ഞടിച്ചത് ബോളർമാരാണ്. ലക്നൗ സൂപ്പർ ജയന്റ്സിനായി യഷ് ഠാക്കൂറും ക്രുനാൽ പാണ്ഡ്യയും സംഹാര രൂപികളായപ്പോൾ ഗുജറാത്ത് ടൈറ്റൻസിന്റെ പരാജയം 33 റൺസിന്. സ്കോർ: ലക്നൗ– 20 ഓവറിൽ 5ന് 163. ഗുജറാത്ത്– 20 ഓവറിൽ 130. ഐപിഎലിലെ ഇളമുറ ടീമുകളായ ഗുജറാത്തും ലക്നൗവും ഇതുവരെ 5 കളികളിൽ നേർക്കുനേർ വന്നെങ്കിലും ഇത് ആദ്യമായാണ് വിജയം ലക്നൗ പക്ഷത്ത് എത്തിയത്.

ഈ വിജയത്തോടെ തുടർച്ചയായ 3 കളികളിൽനിന്ന് നേടിയ 6 പോയിന്റുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്കും ലക്നൗ ഉയർന്നു. ആദ്യ ഇന്നിങ്സിൽ 160 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയാൽ ലക്നൗവിനെ പരാജയപ്പെടുത്താനാകില്ലെന്ന പതിവും അവർ ആവർത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത് 160ന് മുകളിൽ സ്കോർ കണ്ടെത്തിയ 12 മത്സരങ്ങളിലും എൽഎസ്‌ജി പരാജയം അറിഞ്ഞിട്ടില്ല.

ലക്നൗ സൂപ്പർ ജയന്റ്സ് ആരാധകർ. (Photo by Sajjad HUSSAIN / AFP)
ADVERTISEMENT

∙ താങ്ങായി സ്റ്റോണിസ് – രാഹുൽ കൂട്ടുകെട്ട്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലക്നൗവിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. കരിയറിലെ 100–ാം ഐപിഎൽ മത്സരത്തിന് ഇറങ്ങിയ ക്വിന്റൻ ഡിക്കോക്, ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ സിക്സർ നേടിക്കൊണ്ട് ലക്നൗ ആരാധകർക്ക് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും അതേ ഓവറിലെ 4–ാം പന്തില്‍ ഉമേഷ് യാദവിന് വിക്കറ്റ് നൽകി പുറത്തായി. മൂന്നാമനായി എത്തിയ ദേവദത്ത് പടിക്കലിനെ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ പുറത്താക്കിക്കൊണ്ട് ഉമേഷ് യാദവ് വീണ്ടും കരുത്തുകാട്ടിയപ്പോൾ ലക്നൗ സ്കോർ 18ന് 2 വിക്കറ്റ് എന്ന നിലയിലായിരുന്നു.

തുടക്കത്തിൽതന്നെ ബാറ്റിങ് തകർച്ചയിലേക്കാണെന്ന് തോന്നിച്ച ലക്നൗ ഇന്നിങ്സിനെ താങ്ങി നിർത്തിയത് മാർക്കസ് സ്റ്റോണിസ് – കെ.എൽ. രാഹുൽ കൂട്ടുകെട്ടാണ്. കൂടുതൽ വിക്കറ്റ് നഷ്ടം വരാതെ ഇരുവരും ചേർന്ന് പവർ പ്ലേ ഓവറുകളിൽ നിന്ന് ലക്നൗവിനെ 47 റൺസിലേക്ക് എത്തിച്ചു. ഒടുവിൽ ദർശൻ നൽകണ്ടെ എറിഞ്ഞ 13–ാം ഓവറിലെ നാലാം പന്തിൽ 62 പന്തുകൾ നീണ്ട ആ കുട്ടുകെട്ട് അവസാനിച്ചു. 31 പന്തുകളിൽ നിന്ന് 3 ഫോറുകളുടെ അകമ്പടിയോടെ 33 റൺസ് നേടിയ ക്യാപ്റ്റൻ കെ.എൽ. രാഹുൽ പുറത്താകുമ്പോൾ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ നിന്ന് 73 റൺസ് എൽഎസ്‌ജി അക്കൗണ്ടിൽ ചേർക്കപ്പെട്ടിരുന്നു.

മാർക്കസ് സ്റ്റോണിസിന്റെ ബാറ്റിങ് പ്രകടനം. (Photo by Sajjad HUSSAIN / AFP)

∙ മങ്ങിയും തിളങ്ങിയും ലക്‌നൗ ബാറ്റർമാർ

ADVERTISEMENT

14 ഓവറുകൾ പൂർത്തിയാകുമ്പോൾ 7 റൺസ് ശരാശരിയിൽ 98ന് മൂന്ന് എന്ന നിലയിലായിരുന്നു ലക്നൗവിന്റെ സ്കോർ ബോർഡ്. സ്കോറിങ് വേഗം ഉയർത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ മാർക്കസ് സ്റ്റോണിസ് 15–ാം ഓവറിൽ വമ്പൻ അടികളുമായാണ് തുടങ്ങിയത്. ആദ്യ 4 പന്തുകളിൽ നിന്നു തന്നെ 2 സിക്സറുകൾ ഉൾപ്പെടെ 13 റൺസ് അദ്ദേഹം നേടുകയും ചെയ്തു. എന്നാൽ നൽകണ്ടെയുടെ അഞ്ചാം പന്തില്‍ അടുത്ത കൂറ്റൻ അടിക്ക് ശ്രമിച്ച സ്റ്റോണിസിന് പിഴച്ചു.

ബാറ്റിന്റെ അരികിൽ കൊണ്ട പന്ത് ഉയർന്നു പൊങ്ങി വിക്കറ്റ് കീപ്പർ ശരത്തിന്റെ കൈകളിലേക്ക് പറന്നിറങ്ങി. പിന്നാലെ നിക്കോളാസ് പുരാന് കൂട്ടായി ആയുഷ് ബധോനി എത്തിയെങ്കിലും തുടർന്നുള്ള 2 ഓവറുകൾ റൺ വരൾച്ചയുടേതായിരുന്നു. 16–ാം ഓവറിൽ 7 റൺസ്, 17–ാം ഓവറിൽ 5 റൺസ്. ഡെത്ത് ഓവറുകളിലെ സ്കോറിങ് റേറ്റിന് ജീവനില്ലാതായതോടെ ലക്നൗ ആരാധകർ തീർത്തും നിരാശരായിരുന്നു. 

നിക്കോളാസ് പുരാന്റെ ബാറ്റിങ്. (Photo by Sajjad HUSSAIN / AFP)

എന്നാൽ, മഹിത് ശർമ എറിഞ്ഞ 18–ാം ഓവറിൽ ഒരു സിക്സറും 2 ഫോറുകളും ഉൾപ്പെടെ 17 റൺസ് അടിച്ചുകൂട്ടി പുരാനും ആയുഷും കളം കൊഴുപ്പിച്ചു. ആ സന്തോഷത്തിനും അധികം ആയുസ്സുണ്ടായിരുന്നില്ല. 19–ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ റാഷിദ് ഖാൻ ആയുഷ് ബധോനിയെ (11 പന്തിൽ 20) ഉമേഷ് യാദവിന്റെ കൈകളിൽ എത്തിച്ചു. ശേഷിച്ച 9 പന്തുകളിൽ ക്രുനാൽ പാണ്ഡ്യയെ (2 പന്തില്‍ 2) സാക്ഷി നിർത്തി 2 സിക്സറുകൾ സഹിതം 18 റൺസ് കൂടി കൂട്ടിച്ചേർത്ത പുരാൻ ലക്നൗവിനെ 160 എന്ന വിജയ രേഖ കടത്തി. 20 ഓവർ അവസാനിച്ചപ്പോൾ പുരാൻ ആകെ 22 പന്തുകളിൽനിന്ന് പുറത്താകാതെ 32 റൺസ് സ്വന്തമാക്കിയിരുന്നു. ടീം ടോട്ടൽ 163ന് 5 വിക്കറ്റ്. 

ക്രുനാൽ പാണ്ഡ്യ. Photo by Sajjad HUSSAIN / AFP)

∙ തുടക്കം മിന്നി, ഒടുക്കം...

ADVERTISEMENT

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. വൃദ്ധിമാൻ സാഹയുടെ അഭാവത്തിൽ ശുഭ്മൻ ഗില്ലിനൊപ്പം ഓപ്പണറായി എത്തിയത് സായ് സുദർശൻ ആണ്. ഇരുവരും കരുതലോടെ ബാറ്റ് വീശിയപ്പോൾ 5.5 ഓവറുകളിൽ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസ് എന്നതായിരുന്നു ഗുജറാത്തിന്റെ സ്കോർ. എന്നാൽ പവർ പ്ലേയുടെ അവസാന പന്തു മുതലാണ് കളി മാറിത്തുടങ്ങിയത്. ശുഭ്മൻ ഗില്ലിനെ (21 പന്തിൽ 19) ക്ലീൻ ബോൾഡ് ആക്കിക്കൊണ്ട് യഷ് ഠാക്കൂർ വരവറിയിച്ചു. പിന്നീടങ്ങോട്ട് കളിയുടെ അവസാനം വരെ ഗുജറാത്ത് ബാറ്റർമാർക്ക് ഒരിക്കൽ പോലും ലക്നൗ ബോളർമാരുടെ മുന്നിൽ കരുത്ത് കാട്ടാനായില്ല. 

ഏഴാം ഓവർ 2 റൺസ്, എട്ടാം ഓവർ 2 റൺസ് ഒരു വിക്കറ്റ്. ഇംപാക്ട് പ്ലെയറായി എത്തിയ കെയ്ൻ വില്യംസൺ 5 പന്തുകളി‍ൽനിന്ന് നേടിയത് ഒരു റൺസ്! സ്വന്തം പന്തിൽ പറന്നു പിടിച്ച ക്യാച്ചിലൂടെ വില്യംസണെ കൂടാരം കയറ്റിയത് രവി ബിഷ്ണോയി. ക്രുനാൽ പാണ്ഡ്യയുടെ  ഒൻപതാം ഓവറിൽ രണ്ടു വിക്കറ്റുകളാണ് വീണത്. വിട്ടു നൽകിയത് 3 റൺസും. ഓപ്പണർ സായ് സുദർശൻ (23 പന്തിൽ 31) ആയിരുന്നു ആദ്യ ഇര. ഓവറിന്റെ ആഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ബി.ആർ.ശരത്തിനെയും (5 പന്തില്‍ 2) ക്രുനാൽ ഡഗൗട്ടിലേക്ക് മടക്കി. 

ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ് പ്രകടനം. (Photo by Sajjad HUSSAIN / AFP)

10, 12 ഓവറുകൾ ഗുജറാത്ത് ബാറ്റർമാർ കൂട്ടത്തിൽ അൽപം ഭേദപ്പെട്ടതാക്കി. പത്താം ഓവറിൽ നിന്ന് 6 റൺസും 11–ാം ഓവറിൽ നിന്ന് 9 റൺസുമാണ് അവർ സമ്പാദിച്ചത്. 11–ാം ഓവറിൽ 4 റൺസ് മാത്രം വഴങ്ങിയ ക്രുനാൽ പാണ്ഡ്യ 13–ാം ഓവറിൽ വീണ്ടുമെത്തിയപ്പോൾ വിട്ടു നൽകിയത് 2 റൺസ്! സ്വന്തമാക്കിയത് ഒരു വിക്കറ്റും. 11 പന്തിൽ 12 റൺസ് നേടിയ ദർശൻ നൽകണ്ടെയെ പുറത്താക്കിക്കൊണ്ട് ഇന്നിങ്സിലെ മൂന്നു വിക്കറ്റ് നേട്ടത്തിലേക്കാണ് ക്രുനാൽ ചുവടുറപ്പിച്ചത്. 

ലക്നൗവിനെ പടി കടത്താതെ പടിക്കൽ

ഏറെ പ്രതീക്ഷയോടെ ലക്നൗ സ്വന്തമാക്കിയ ദേവദത്ത് പടിക്കൽ ടീമിന് സമ്മാനിക്കുന്നത് നിരാശയുടെ തുടർക്കഥ. 0, 9, 6, 7 – ആദ്യ നാലു മത്സരങ്ങളി‍ൽ നിന്ന് ദേവദത്തിന്റെ ആകെ സമ്പാദ്യം 5.5 ശരാശരിയിൽ 22 റൺസ്. ഉയർന്ന സ്കോർ 9. സീസണിൽ ഇതുവരെ ഒരു സിക്സർ പോലും പറത്താത്ത താരം ആകെ നേടിയത് 3 ബൗണ്ടറികൾ മാത്രം. നാലു കളികളിലായി ആകെ 27 പന്തുകളിൽ നേരിട്ട ഈ യുവ ബാറ്ററുടെ സ്ട്രൈക് റേറ്റ് 81.48!... ഇങ്ങനെ പോയാൽ തുടർന്നുള്ള മത്സരങ്ങളിലെ പ്ലെയിങ് ഇലവനില്‍ നിന്ന് പടിക്കൽ പടിക്കുപുറത്താകുമോ എന്ന് കണ്ടറിയാം.

∙ ‘ദുരന്ത’ത്തിന് മുന്നോടിയായി ആ സിക്സർ!

നവീൻ ഉൽ ഹക്കിന്റെ 14–ാം ഓവറിലെ 4–ാം പന്ത് സിക്സർ പായിച്ചുകൊണ്ട് വിജയ് ശങ്കർ ഗുജറാത്ത് തീർത്തും മണ്ണടിഞ്ഞിട്ടില്ലെന്നുള്ള സൂചന നൽകി. എന്നാൽ, വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നോടിയുള്ള ചെറിയ ആശ്വാസം മാത്രമായിരുന്നു അത്. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഓവറായിരുന്നു ലക്നൗവിനെ കാത്തിരുന്നതെന്നു പറയേണ്ടി വരും. യഷ് ഠാക്കൂർ പന്തെടുത്ത 15–ാം ഓവർ, 0 റൺസ്, 2 വിക്കറ്റ്! വിജയ് ശങ്കർ (17 പന്തിൽ 17), റാഷിദ് ഖാൻ (3 പന്തിൽ 0) എന്നിവരാണ് യഷ് ഠാക്കൂറിന്റെ ഇരകളായത്. 16–ാം ഓവറിന്റെ ഒടുവിൽ ഉമേഷ് യാദവിനെ (4 പന്തിൽ 2) നവീൻ ഉൽ ഹക്ക് പുറത്താക്കുമ്പോൾ ഗുജറാത്ത് സ്കോർ 102ന് 8 വിക്കറ്റ് എന്ന നിലയിലായിരുന്നു. ഈ സീസണിലെ ഏറ്റവും ചെറിയ സ്കോറിലേക്ക് ഗുജറാത്ത് ഇന്നിങ്സ് ഒടുങ്ങുമെന്ന് തോന്നിച്ച നിമിഷങ്ങൾ.

രാഹുൽ തെവാത്തിയ (Photo by Sajjad HUSSAIN / AFP)

എന്നാൽ, രാഹുൽ തെവാത്തിയയുടെ രൂപത്തിൽ ആ നാണക്കേടില്‍ നിന്ന് അവർ കരകയറി. 17, 18, 19 ഓവറുകളിൽ നിന്ന് നേടിയ ഏതാനും ബൗണ്ടറികളുടെയും സിക്‌സറുകളുടെയും കരുത്തിൽ 25 പന്തിൽ 30 റൺസ് നേടിയ തെവാത്തിയ ഗുജറാത്ത് സ്കോർ 126ൽ എത്തിച്ചു. അതോടെ ഈ സീസണിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേട് ഒഴിവായെങ്കിലും അടുത്ത പന്തിൽതന്നെ യഷ് ഠാക്കൂർ തെവാത്തിയയെ കൂടാരം കയറ്റി. പിന്നാലെ എത്തിയ നൂർ അഹമ്മദ് ആദ്യ പന്തിൽതന്നെ ബൗണ്ടറി നേടിയെങ്കിലും അടുത്ത പന്തിൽ ആ തീയും അണഞ്ഞു. യഷ് ഠാക്കൂർ അണച്ചു. ഈ സീസണിലെ ആദ്യ 5 വിക്കറ്റ് നേട്ടത്തോടെ ഗുജറാത്തിനെ 130 റൺസിൽ യഷ് ചുരുട്ടിക്കെട്ടിയപ്പോൾ ഈ സീസണിൽ 20 ഓവർ പൂർത്തിയാകാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി ഗുജറാത്ത് മാറി. 

ഗുജറാത്ത് ടൈറ്റൻസിന്റെ അവസാന വിക്കറ്റും വീണപ്പോൾ വിജയം ആഘോഷിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സ് താരങ്ങൾ. (Photo by Sajjad HUSSAIN / AFP)

∙ യഷ് ഠാക്കൂർ + ക്രുനാൽ പാണ്ഡ്യ = ഗുജറാത്ത് തവിടുപൊടി

3.5 ഓവറുകളിൽ നിന്ന് 30 റൺസ് വഴങ്ങി 5 വിക്കറ്റുകൾ. അതിൽ ഒരു ഓവർ മെയ്ഡനും! യഷ് ഠാക്കൂറിന്റെ ഇന്നലത്തെ പ്രകടനം ഐപിഎൽ 17–ാം സീസണിന്റെ ചരിത്ര പുസ്തകത്തിലെ പ്രധാന ഏടായിരിക്കും എന്നതിൽ സംശയമില്ല. ഗുജറാത്ത് ബാറ്റർമാരെ നിരനിരയായി കൂടാരം കയറ്റിയ ഠാക്കൂർ, ടൂർണമെന്റിലെ ആകെ വിക്കറ്റ് നേട്ടം 6 ആയി ഉയർത്തി. ക്രുനാലാകട്ടെ 4 ഓവറിൽ 2.75 റൺസ് ശരാശരിയിൽ 11 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ! ഒരുപക്ഷേ, 5 വിക്കറ്റുകൾ നേടിയ യഷിനേക്കാൾ മികച്ച പ്രകടനം. സീസണിൽ ആദ്യ വിക്കറ്റിനായി നാലാം മത്സരം വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും, ആ കാത്തിരിപ്പ് വെറുതേ ആയില്ലെന്ന് തെളിയിക്കുന്ന സ്പെൽ. ഈ നിലയിലാണെങ്കിൽ ലക്നൗവിന് നേരെ ബാറ്റെടുക്കാൻ ഒരുങ്ങുന്ന എല്ലാ ടീമുകളും ബാറ്ററൻമാരും ഇനി ശരിക്കും വിറയ്ക്കും എന്നതിൽ സംശയമില്ല. 

English Summary:

Yash Thakur and Krunal Pandya Lead Lucknow Super Giants to Victory Against Gujarat Titans