പിടിച്ചുകെട്ടാനാകാത്ത ബാറ്റിങ് കരുത്ത്, തടുത്ത് നിൽക്കാനാകാത്ത ബോളിങ് മികവ്. 17–ാം സീസണിലെ ആദ്യ 3 മത്സരങ്ങിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖമുദ്രയായിരുന്ന ഈ ഖ്യാതിക്കാണ് ചെന്നൈ ബോളർമാർ കോട്ടംതട്ടിച്ചത്. സീസണിൽ അപരാജിതരായി കുതിപ്പു തുടർന്ന കെകെആറിന് ചെപ്പോക്കിൽ കാലിടറി. ചെന്നൈ സൂപ്പർ കിങ്സ് ബോളർമാരുടെ ആധിപത്യം തിളങ്ങിനിന്ന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ 7 വിക്കറ്റ് വിജയമാണ് ഋതുരാജ് ഗെയ്ക്‌വാദിന്റെ സംഘം സ്വന്തമാക്കിയത്. കൊൽക്കത്ത ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ ചെന്നൈ മറികടന്നു. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 9ന് 137. ചെന്നൈ 17.4 ഓവറിൽ 3ന് 141. ∙ മുന്നിൽ നയിച്ച് നായകന്‍മാർ ചെന്നൈയിൽ ഇരു ടീമുകളുടെയും ബാറ്റിങ് നിരയുടെ നെടുന്തൂണുകൾ ആയതും ടോപ് സ്കോറർമാരായതും നായകൻമാരാണ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി അവരുടെ നായകൻ ശ്രേയസ്സ് അയ്യർ 32 പന്തുകളിൽ 34 റൺസ് സ്വന്തമാക്കി ടോപ് സ്കോറർ ആയപ്പോൾ ചെന്നൈക്കായി 58 പന്തിൽ 67 റൺസ് നേടിയാണ് ഋതുരാജ് ഗെയ്ക്‌വാദ് ഇന്നിങ്സിലെ ടോപ് സ്കോറർ ആയത്. വമ്പൻ അടികൾക്ക് മുതിരുന്നതിനേക്കാൾ വിക്കറ്റ് നഷ്ടപ്പെടാതെ ടീം ടോട്ടൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രദ്ധിച്ച ഇരുവരുടെയും ഇന്നിങ്സുകൾ തമ്മിലുള്ള പ്രധാന സാമ്യങ്ങളിലൊന്ന് രണ്ട് ഇന്നിങ്സുകളിലും സിക്സറുകൾ ഒന്നും ഇല്ലായിരുന്നെന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിടിച്ചുകെട്ടാനാകാത്ത ബാറ്റിങ് കരുത്ത്, തടുത്ത് നിൽക്കാനാകാത്ത ബോളിങ് മികവ്. 17–ാം സീസണിലെ ആദ്യ 3 മത്സരങ്ങിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖമുദ്രയായിരുന്ന ഈ ഖ്യാതിക്കാണ് ചെന്നൈ ബോളർമാർ കോട്ടംതട്ടിച്ചത്. സീസണിൽ അപരാജിതരായി കുതിപ്പു തുടർന്ന കെകെആറിന് ചെപ്പോക്കിൽ കാലിടറി.  

ചെന്നൈ സൂപ്പർ കിങ്സ് ബോളർമാരുടെ ആധിപത്യം തിളങ്ങിനിന്ന മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ 7 വിക്കറ്റ് വിജയമാണ് ഋതുരാജ് ഗെയ്ക്‌വാദിന്റെ സംഘം സ്വന്തമാക്കിയത്. കൊൽക്കത്ത ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ ചെന്നൈ മറികടന്നു. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 9ന് 137. ചെന്നൈ 17.4 ഓവറിൽ 3ന് 141. 

ഋതുരാജ് ഗെയ്ക്‌വാദ്. (Photo by R.Satish BABU / AFP)
ADVERTISEMENT

∙ മുന്നിൽ നയിച്ച് നായകന്‍മാർ

ചെന്നൈയിൽ ഇരു ടീമുകളുടെയും ബാറ്റിങ് നിരയുടെ നെടുന്തൂണുകൾ ആയതും ടോപ് സ്കോറർമാരായതും നായകൻമാരാണ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി അവരുടെ നായകൻ ശ്രേയസ്സ് അയ്യർ 32 പന്തുകളിൽ 34 റൺസ് സ്വന്തമാക്കി ടോപ് സ്കോറർ ആയപ്പോൾ ചെന്നൈക്കായി 58 പന്തിൽ 67 റൺസ് നേടിയാണ് ഋതുരാജ് ഗെയ്ക്‌വാദ് ഇന്നിങ്സിലെ ടോപ് സ്കോറർ ആയത്. വമ്പൻ അടികൾക്ക് മുതിരുന്നതിനേക്കാൾ വിക്കറ്റ് നഷ്ടപ്പെടാതെ ടീം ടോട്ടൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രദ്ധിച്ച ഇരുവരുടെയും ഇന്നിങ്സുകൾ തമ്മിലുള്ള പ്രധാന സാമ്യങ്ങളിലൊന്ന് രണ്ട് ഇന്നിങ്സുകളിലും സിക്സറുകൾ ഒന്നും ഇല്ലായിരുന്നെന്നതാണ്.

ശ്രേയസ്സ് അയ്യർ. (Photo by R.Satish BABU / AFP)

കരുതൽ മുഖമുദ്ര ആക്കിയപ്പോള്‍ രണ്ട് ഇന്നിങ്സുകളിലെയും സ്ട്രൈക് റേറ്റിലും അതിന്റെ പ്രതിഫലനം ഉണ്ടായിരുന്നു. സാധാരണ ഐപിഎൽ മത്സരങ്ങിലെ ടോപ് സ്കോറർമാർക്കുണ്ടാകുന്ന തരത്തിൽ അതിശയിപ്പിക്കുന്ന നിലയിലേക്കൊന്നും അത് ഉയർന്നില്ല. ശ്രേയസ്സ് 106.25 സ്ട്രൈക് റേറ്റിൽ ബാറ്റ് വീശിയപ്പോൾ ഗെയ്ക്‌വാദ് 115.51 എന്ന സ്ട്രൈക് റേറ്റിലാണ് സീസണിൽ തന്റെ ഇതുവരെയുള്ള ഉയർന്ന സ്കോർ സ്വന്തമാക്കിയത്. അയ്യരുടെ ബാറ്റിൽ നിന്ന് 3 തവണ പന്ത് ബൗണ്ടറി ലൈൻ കടന്നപ്പോൾ ഋതുരാജ് ഇന്നിങ്സ് പൂർത്തിയാക്കിയത് 9 ബൗണ്ടറികളുടെ പിന്തുണയോടെയാണ്.

∙ ആദ്യ പന്തിലെ വിക്കറ്റ്

ADVERTISEMENT

ഈ സീസണിൽ ആദ്യമായാണ് ദീപക് ചഹാർ അല്ലാതെ മറ്റൊരു ബോളർ ചെന്നൈയ്ക്കായി ആദ്യ ഓവർ പന്തെറിഞ്ഞത്. ആ മാറ്റം പിഴച്ചില്ല, ആദ്യ ഓവറിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് തുഷാർ ദേശ്പാണ്ഡെ വരവറിയിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണർ ഫിൽ സോൾട്ടിനെ (0) രവീന്ദ്ര ജഡേജയുടെ കൈകളിൽ എത്തിച്ചാണ് തുഷാർ ചെന്നൈയ്ക്കായി വിക്കറ്റ് വേട്ട ആരംഭിച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് റിങ്കു സിങ്, റസൽ എന്നിവരുടെ കൂടെ വിക്കറ്റ് നേടിയ ദേശ്പാണ്ഡെ മത്സരത്തിൽ നിന്നാകെ 3 വിക്കറ്റുകൾ സ്വന്തമാക്കി. ഐപിഎലിൽ ആകെ 30 വിക്കറ്റും.

തുഷാർ ദേശ്പാണ്ഡെ (Photo by R.Satish BABU / AFP)

ഇതേ മാതൃക തന്നെയാണ് രവീന്ദ്ര ജഡേജയും കെകെആറിന് എതിരെ അനുകരിച്ചത്. ആദ്യ വിക്കറ്റ് നേട്ടത്തിൽ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കി പങ്കാളിയായ ജഡേജ ബോളറുടെ റോളിലെത്തിയ ആദ്യ പന്തില്‍ വിക്കറ്റ് നേടി കൊൽക്കത്തയെ ഞെട്ടിച്ചു. ഇന്നിങ്സിലെ ആദ്യ പന്തിൽ വിക്കറ്റ് നഷ്ടപ്പെട്ട കെകെആർ ബാറ്റർമാർ പിന്നീട് ബാറ്റ് വീശിയിരുന്നത് വളരെ ശ്രദ്ധയോടെയായിരുന്നു. കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ പവർ പ്ലേ ഓവറുകളിൽ നിന്ന് 56 റൺസ് അവർ സ്കോർ ബോർഡിൽ ചേർക്കുകയും ചെയ്തിരുന്നു. അവിടെയാണ് മത്സരത്തിന്റെ ഗതിതിരിക്കുന്ന ഓവറുമായി ജഡേജ എത്തിയത്. ആദ്യ പന്തിൽ തന്നെ അംഗ്ക്രിഷ് രഘുവംശിയെ (18 പന്തിൽ 24) വിക്കറ്റിന് മുന്നിൽ കുരുക്കി ജഡേജ പുറത്താക്കി. ഒരു റിവ്യൂ അപ്പീലിന് പോലും ശ്രമിക്കാതെ അംഗ്ക്രിഷ് കൂടാരം കയറുകയും ചെയ്തു.

∙ ജഡേജ മാജിക്

ആദ്യ ഓവറിലെ ആദ്യ പന്തിൽ തീരുന്നതായിരുന്നില്ല ജഡേജ എന്ന ബോളറിന്റെ മായാജാലം. അതേ ഓവറിലെ അഞ്ചാം പന്തിൽ, കെകെആർ ബാറ്റിങ് നിരയിലെ ഏറ്റവും അപകടകാരിയായ സുനിൽ നരെയ്നെയും ജഡേജയുടെ മാജിക് ബോൾ വീഴ്ത്തി. പിന്നീട് ബോളുമായി എത്തിയ ഒൻപതാം ഓവറിൽ വെങ്കടേഷ് അയ്യരെയും (8 പന്തിൽ 3) ഡഗൗട്ടിലേക്ക് മടക്കിയ ജഡേജ കൊൽക്കത്തയെ ശ്വാസംമുട്ടിച്ചു. 4 ഓവറിൽ 18 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കിയ ജഡേജ 2 ക്യാച്ചുകളും സ്വന്തമാക്കിയാണ് കളിയിലെ കേമനായി (പ്ലെയർ ഓഫ് ദ് മാച്ച്) തിരഞ്ഞെടുക്കപ്പെട്ടത്.

മുസ്തഫിസുർ. (Photo by R.Satish BABU / AFP)
ADVERTISEMENT

മുസ്തഫിസുർ എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്തിൽ ശ്രേയസ്സ് അയ്യരുടെ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കിയതോടെ ഐപിഎൽ ചരിത്രത്തിൽ 100 ക്യാച്ചുകൾ നേടുന്ന 5–ാം താരം എന്ന ഖ്യാതിയും ജഡേജയ്ക്ക് സ്വന്തമായി. 110 ക്യാച്ചുകളുമായി വിരാട് കോലിയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. സുരേഷ് റെയ്ന (109), കിറോൺ പൊള്ളാർഡ് (103) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തുമുണ്ട്. ഈ സീസണിലെ 20–ാം മത്സരത്തിന്റെ (മാർച്ച് 7) അവസാന പന്തിൽ ഡൽഹിയുടെ റിച്ചാഡ്സന്റെ വിക്കറ്റ് കൈപ്പിടിയിലാക്കിയ മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ ജഡേജയ്ക്ക് തൊട്ടു മുന്‍പേ 100 ക്യാച്ച് നേട്ടം സ്വന്തമാക്കി പട്ടികയിലെ നാലാം സ്ഥാനത്ത് എത്തിയിരുന്നു. 

ഐപിഎൽ ചരിത്രത്തിൽ 100 ക്യാച്ച്, 100 വിക്കറ്റ്, 1000 റൺസ് എന്നീ കടമ്പകൾ കടക്കുന്ന ആദ്യ താരമായി രവീന്ദ്ര ജഡേജ 

∙ അവസാന ഓവറിൽ തിരികെവന്ന പർപ്പിൾ ക്യാപ്

ആദ്യ 3 ഓവറുകളിൽ നിന്ന് വിക്കറ്റുകൾ ഒന്നും ലഭിക്കാതിരുന്ന മുസ്തഫിസുർ അവസാന ഓവറിൽ സ്വന്തമാക്കിയത് 2 വിക്കറ്റുകളും പർപ്പിൾ ക്യാപ്പും. ഓവറിന്റെ ആദ്യ കെകെആർ ഇന്നിങ്സിന്റെ നെടുന്തൂൺ ആയിരുന്ന ശ്രേയസ്സ് അയ്യരെ ജഡേജയുടെ കയ്യിലും നാലാം പന്തിൽ മിച്ചൽ സ്റ്റാർക്കിനെ രചിൻ രവീന്ദ്രയുടെ കയ്യിലും എത്തിച്ചാണ് മുസ്തഫിസുർ ടൂർണമെന്റിലെ വിക്കറ്റ് നേട്ടം 9 ആയി ഉയർത്തിയതും രാജസ്ഥാൻ താരം ചെഹലിന്റെ തലയിൽ നിന്ന് പർപ്പിൾ ക്യാപ് തിരികെ നേടിയതും.

ധോണിയും ഋതുരാജും. (Photo by R.Satish BABU / AFP)

∙ ശ്രദ്ധയോടെ മുന്നേറി വിജയതീരമണഞ്ഞ് ചെന്നൈ

138 റൺസ് എന്ന ചെറിയ ലക്ഷ്യമാണ് പിന്തുടർന്നതെങ്കിലും ബാറ്റിങ് ദുഷ്കരമായ പിച്ചിൽ കാര്യങ്ങൾ എളുപ്പമാകില്ലെന്ന് ചെന്നൈ ബാറ്റർമാർക്ക് ഉറപ്പുണ്ടായിരുന്നു. തുടക്കത്തിൽ ഫോമിലേക്കുള്ള മടങ്ങിവരവിന്റെ പ്രതീക്ഷകൾ നൽകിയ ഓപ്പണർ രചിൻ രവീന്ദ്ര (8 പന്തിൽ 15) നാലാം ഓവറിൽ തന്നെ പുറത്തായി. എന്നാൽ, രണ്ടാം വിക്കറ്റിൽ 55 പന്തിൽ 70 റൺസ് കൂട്ടിച്ചേർത്ത ഋതുരാജ് ഗെയ്ക്‌വാദ് (58 പന്തിൽ 67*) – ഡാരിൽ മിച്ചൽ (19 പന്തിൽ 25) സഖ്യം സിഎസ്കെയെ ഭേദപ്പെട്ട നിലയിലെത്തിച്ചു.

തുടർന്നും കരുതലോടെ മുന്നേറിയ നായകൻ ഋതുരാജ്, മത്സരം ചെന്നൈയുടെ നിയന്ത്രണത്തിൽ തന്നെ നിർത്തി. പിന്നാലെ എത്തിയ  ഇംപാക്ട് പ്ലെയർ ശിവം ദുബെ  പതിവുശൈലിയിൽ വാശിയോടെ ബാറ്റ് വീശിയപ്പോൾ (18 പന്തിൽ 28) ചെന്നൈയുടെ വിജയം അനായാസമായി. ഒടുവിൽ ധോണിയുടെ സാന്നിധ്യത്തിൽ ഗാലറിയിൽ ഇളകിമറിഞ്ഞ മഞ്ഞക്കടലിനെ സാക്ഷിയാക്കി ചെന്നൈ മൂന്നാം വിജയം സ്വന്തമാക്കി.

എം.എസ്.ധോണി. (Photo by R.Satish BABU / AFP)

∙ ആർത്തലച്ചും നിശബ്ദമായും ധോണി ആരാധകർ

ഹൈദരാബാദിനെതിരായ പരാജയത്തിന് ശേഷം ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന് ഏറ്റവും അധികം കേൾക്കേണ്ടിവന്ന വിമർശനം ധോണിയെ ബാറ്റിങ്ങിനിറക്കാൻ വൈകി എന്നതായിരുന്നു. എന്നാൽ, എല്ലാ പരാതികൾക്കുമുള്ള പരിഹാരമായി ധോണിക്ക് ഇന്നലെ ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ചു. വിജയത്തിന് 3 റൺസ് മാത്രം അകലെ ശിവം ദുബെയുടെ വിക്കറ്റ് തെറിച്ചപ്പോൾ, ഫിനിഷറുടെ ചുമതലയുമായി അഞ്ചാമനായാണ് ധോണി ക്രീസിലെത്തിയത്. ഐപിഎൽ മത്സര വേദികളിൽ മറ്റെവിടെയും കേൾക്കാനാകാത്ത തരം ആരവങ്ങളോടെയാണ് ഗാലറി ധോണിയെ എതിരേറ്റത്. മഞ്ഞക്കടൽ ശരിക്കും ഇളകിമറിയുകയായിരുന്നു.

ധോണി സ്റ്റൈലിൽ സിക്സർ നേട്ടത്തോടെ ചെന്നൈ വിജയതീരമണയുന്നത് കാത്തിരുന്ന ആരാധകർക്ക് ചെറുതായി ഒന്നു നിരാശപ്പെടേണ്ടിവന്നു. മൂന്ന് പന്തുകൾ നേരിട്ട ധോണി ഒരു റൺ നേടിക്കൊണ്ട് ഋതുരാജിന് സ്ട്രൈക് കൈമാറുകയായിരുന്നു. ഓപ്പണറായി ക്രീസിലെത്തിയ നായകൻ തന്നെയാണ് പിന്നീട് ചെന്നൈയുടെ വിജയ റൺ നേടിയതും. കെകെആറിന്റെ ബാറ്റിങ്ങിനിടെ വിക്കറ്റ് കീപ്പറുടെ റോളിൽ ഉണ്ടായിരുന്ന ധോണിയുടെ ഓരോ ചലനങ്ങൾക്കൊപ്പവും ആർത്തലച്ചുകൊണ്ടിരുന്ന ചെന്നൈയുടെ മഞ്ഞക്കടൽ കുറച്ചു സമയം തീർത്തും നിശബ്ദമായി പോയതും മത്സരത്തിലെ മറക്കാനാകാത്ത നിമിഷങ്ങളിൽ ഒന്നായിരുന്നു.

എം.എസ്.ധോണിയും സുനിൽ നരെയ്നും. (Photo by R.Satish BABU / AFP)

മുസ്തഫിസുർ എറിഞ്ഞ 17–ാം ഓവറിലെ നാലാം പന്തിൽ റസലിന്റെ ബാറ്റിൽ ഉരസി പിന്നിലേക്ക് ചെന്ന പന്ത് ധോണിയുടെ കൈവഴുതി. ധോണിയെ സംബന്ധിച്ച് നിസ്സാരങ്ങളിൽ നിസ്സാരമായ ആ ക്യാച്ച് എങ്ങനെയാണ് അദ്ദേഹത്തിന്റെ കൈവഴുതിയതെന്നതിൽ ആരാധകർക്ക് ഉത്തരമില്ലായിരുന്നു. ഇന്നിങ്സിന്റെ അവസാന പന്ത് ബാറ്റിൽ കണക്ടാകാതെ പിന്നിലേക്ക് പോയെങ്കിലും റൺസിനായി ഓടിയ കെകെആർ ബാറ്ററെ എറിഞ്ഞു വീഴ്ത്തുന്നതിലും ധോണിക്ക് ഉന്നം പിഴച്ചു. വൈഭവ് അറോറ ക്രീസിൽ എത്തുന്നതിന് ഒരുപാട് മുന്നേ പന്ത് സ്റ്റംപിൽ തട്ടാതെ കടന്നു പോയിരുന്നു.

ഋതുരാജ് ഗെയ്ക്‌വാദും ശ്രേയസ്സ് അയ്യരും ടോസിങ്ങിനിടെ. (Photo by R.Satish BABU / AFP)

∙ ചെന്നൈയിൽ സൂപ്പറായി കിങ്സ്

ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ ആദ്യമായി ടോസ് ഭാഗ്യം തുണച്ച മത്സരമായിരുന്നു ചെപ്പോക്കിലേത്. ബോളിങ് തിരഞ്ഞെടുത്ത നായകന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ടീമിന്റെ പിന്നീടുള്ള പ്രകടനം. ഒടുവിൽ ഈ സീസണിൽ ഹോം ഗ്രൗണ്ടില്‍ നേടുന്ന മൂന്നാം വിജയവുമായി പോയിന്റ് പട്ടികയിലെ നാലാം സ്ഥാനം നിലനിർത്തുകയും ചെയ്തു.

English Summary:

Chennai Super Kings Triumph: Bowlers Dominate as CSK Thwarts KKR's Unbeaten Streak