പുരാണ കഥയിൽ വിശ്രവസ്സ് എന്ന സന്യാസിയുടെ മകനായിരുന്നു കുബേരൻ. കുബേരൻ ബ്രഹ്മാവിനെ തപസ്സിലൂടെ പ്രീതിപ്പെടുത്തിയാണ് ഇതുവരെ രേഖപ്പെടുത്തപ്പെട്ടവയിൽ ആദ്യത്തെ വിമാനമായ ‘പുഷ്പകം’ സ്വന്തമാക്കിയത്. രാമായണത്തിൽ ഇതേക്കുറിച്ച് പരാമർശവും ഉണ്ട്. കുബേരന്റെ പിതാവ് വിശ്രവസ്സിന് കൈകസി എന്ന അസുര സ്ത്രീയിൽ ജനിച്ച മകനാണ് രാവണൻ. തന്റെ അർധ സഹോദരനായ കുബേരനിൽനിന്ന് പുഷ്പകം ബലമായി പിടിച്ചെടുക്കുകയായിരുന്നു രാവണൻ ചെയ്തത്. രാവണനെ വധിച്ച ശേഷം ശ്രീരാമനും സംഘവും അയോധ്യയിലേക്കു മടങ്ങിയത് പുഷ്പക വിമാനത്തിലാണെന്നും പുരാണങ്ങളിൽ പറയുന്നു. പുഷ്പക വിമാനം ഭാരതീയ പുരാണങ്ങളിൽനിന്നു വർത്തമാന കാലത്തേക്ക് എത്തിയത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) 1950കളിൽ നിർമിച്ച ഒരു ഹെലികോപ്റ്ററിലൂടെയാണ്. 1958ൽ ആദ്യമായി പറന്ന രണ്ടു സീറ്റുള്ള ‘പുഷ്പക്’ ഹെലികോപ്റ്റർ പിന്നീടു ചില വിദേശ രാജ്യങ്ങൾക്കു വേണ്ടിയും ഇന്ത്യ നിർമിച്ചു നൽകി. ഭൂമിയിൽ നിന്നു സ്വർഗത്തിൽ പോയി വരാൻ കഴിയുമെന്നു വിശ്വസിച്ചിരുന്ന ആകാശ യാനമാണ് പുരാണങ്ങളിലെ പുഷ്പക വിമാനം. പുതിയ കാലത്ത് ഇന്ത്യയുടെ മറ്റൊരു ‘പുഷ്പക്’ പണിപ്പുരയിലാണ്. ആകാശത്തു മാത്രമല്ല, ചക്രവാളത്തോളം പറന്നു പോകാനും മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചു തിരികെ കൊണ്ടു വരാനുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) നിർമിക്കുന്ന പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണ് (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ– ആർഎൽവി) ‘പുഷ്പക്’. ഫെബ്രുവരിയിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്‌സി) സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ഇന്ത്യയുടെ ആർഎൽവിക്ക് ‘പുഷ്പക്’ എന്നു പേരിട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരാണ കഥയിൽ വിശ്രവസ്സ് എന്ന സന്യാസിയുടെ മകനായിരുന്നു കുബേരൻ. കുബേരൻ ബ്രഹ്മാവിനെ തപസ്സിലൂടെ പ്രീതിപ്പെടുത്തിയാണ് ഇതുവരെ രേഖപ്പെടുത്തപ്പെട്ടവയിൽ ആദ്യത്തെ വിമാനമായ ‘പുഷ്പകം’ സ്വന്തമാക്കിയത്. രാമായണത്തിൽ ഇതേക്കുറിച്ച് പരാമർശവും ഉണ്ട്. കുബേരന്റെ പിതാവ് വിശ്രവസ്സിന് കൈകസി എന്ന അസുര സ്ത്രീയിൽ ജനിച്ച മകനാണ് രാവണൻ. തന്റെ അർധ സഹോദരനായ കുബേരനിൽനിന്ന് പുഷ്പകം ബലമായി പിടിച്ചെടുക്കുകയായിരുന്നു രാവണൻ ചെയ്തത്. രാവണനെ വധിച്ച ശേഷം ശ്രീരാമനും സംഘവും അയോധ്യയിലേക്കു മടങ്ങിയത് പുഷ്പക വിമാനത്തിലാണെന്നും പുരാണങ്ങളിൽ പറയുന്നു. പുഷ്പക വിമാനം ഭാരതീയ പുരാണങ്ങളിൽനിന്നു വർത്തമാന കാലത്തേക്ക് എത്തിയത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) 1950കളിൽ നിർമിച്ച ഒരു ഹെലികോപ്റ്ററിലൂടെയാണ്. 1958ൽ ആദ്യമായി പറന്ന രണ്ടു സീറ്റുള്ള ‘പുഷ്പക്’ ഹെലികോപ്റ്റർ പിന്നീടു ചില വിദേശ രാജ്യങ്ങൾക്കു വേണ്ടിയും ഇന്ത്യ നിർമിച്ചു നൽകി. 

ഭൂമിയിൽ നിന്നു സ്വർഗത്തിൽ പോയി വരാൻ കഴിയുമെന്നു വിശ്വസിച്ചിരുന്ന ആകാശ യാനമാണ് പുരാണങ്ങളിലെ പുഷ്പക വിമാനം. പുതിയ കാലത്ത് ഇന്ത്യയുടെ മറ്റൊരു ‘പുഷ്പക്’ പണിപ്പുരയിലാണ്. ആകാശത്തു മാത്രമല്ല, ചക്രവാളത്തോളം പറന്നു പോകാനും മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചു തിരികെ കൊണ്ടു വരാനുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) നിർമിക്കുന്ന പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണ് (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ– ആർഎൽവി) ‘പുഷ്പക്’. ഫെബ്രുവരിയിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്‌സി) സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ഇന്ത്യയുടെ ആർഎൽവിക്ക് ‘പുഷ്പക്’ എന്നു പേരിട്ടത്.

ആർഎല്‍വി – പുഷ്പക് സുരക്ഷിതമായി ഇറങ്ങിയപ്പോൾ (Photo Credit: isro/X)
ADVERTISEMENT

∙ റോക്കറ്റാണ്, വിമാനവും; എന്നാൽ രണ്ടുമല്ല!

ഒരേസമയം റോക്കറ്റും വിമാനവുമാണ് പുഷ്പക്. അതേസമയം, റോക്കറ്റും വിമാനവുമല്ല താനും! ഇന്ത്യയ്ക്ക് ഇപ്പോൾ ലഭ്യമായ വിക്ഷേപണ വാഹനങ്ങൾ അഥവാ റോക്കറ്റുകൾ ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് എത്തിച്ച് നിശ്ചിത ഭ്രമണപഥത്തിലേക്കു തള്ളിവിട്ട ശേഷം കുറച്ചു കാലം അവിടെ ചുറ്റിത്തിരിയുകയും ക്രമേണ കത്തിയെരിഞ്ഞു കടലിലേക്കു പതിക്കുകയുമാണ് പതിവ്. ഓരോ വിക്ഷേപണ ദൗത്യത്തിനും ചെലവാകുന്ന രൂപയുടെയും ഡോളറിന്റെയും വലുപ്പം കൂട്ടാൻ കോടികളുടെ പലമടങ്ങ് എണ്ണാനറിയണം. ബഹിരാകാശ ദൗത്യങ്ങളുടെ ചെലവിന്റെ നല്ലൊരു പങ്ക് റോക്കറ്റ് സാങ്കേതിക വിദ്യയ്ക്കും അവയുടെ നിർമാണത്തിനും വിക്ഷേപണത്തിനുമാണ്. ഓരോ വിക്ഷേപണത്തിനും പുതിയ റോക്കറ്റ് നിർമിക്കണം. 

ആർഎല്‍വി – പുഷ്പക്. (Photo Credit: sdhrthmp/X)

അവിടെയാണ് പുഷ്പക് പോലെ വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന, വിമാനം പോലെയുള്ള റോക്കറ്റ് ഉപകരിക്കുക. 1980കൾ മുതൽ യുഎസിന്റെ ബഹിരാകാശ ഏജൻസിയായ നാസ സ്പേസ് ഷട്ടിലുകൾ ഉപയോഗിച്ചിരുന്നു. ബഹിരാകാശ നിലയങ്ങളിലേക്കു യാത്രികരെ കൊണ്ടു പോകാനും അവിടെ നിന്നു തിരികെ കൊണ്ടു വരാനും ഉപയോഗിക്കുന്ന ഇത്തരം ചെലവു കുറഞ്ഞ വാഹനങ്ങൾക്കായി ഇന്നും ലോകത്തെമ്പാടും ഗവേഷണങ്ങൾ തുടരുകയാണ്. അവിടെയാണ് ഇന്ത്യ സ്വന്തം പുഷ്പക വിമാനവുമായി പറക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്നത്. ബഹിരാകാശ വിക്ഷേപണത്തിന്റെ ചെലവ് 80% വരെ കുറയ്ക്കാൻ ഈ കണ്ടുപിടിത്തത്തിനു സാധിക്കുമെന്നാണു കരുതുന്നത്.

∙ പരീക്ഷണം, പഠനം, വീണ്ടും പരീക്ഷണം...

ADVERTISEMENT

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ‘പുഷ്പക്’ നിർമാണത്തിലേക്കു കുതിക്കുന്നത്. പല ഘട്ടങ്ങളായി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും പഠനങ്ങളും നടത്തി പോരായ്മ പരിഹരിച്ചാണ് മുന്നേറ്റം. തുടക്കത്തിൽ സാങ്കേതികത അവതരണമാണ് (ടെക്നോളജി ഡെമോൺസ്ട്രേഷൻ– ടിഡി). പുനരുപയോഗിക്കാവുന്ന വിക്ഷേപ വാഹനങ്ങളുടെ സാങ്കേതികത അവതരണത്തെ ആർഎൽവി–ടിഡി എന്നു വിളിക്കും. നിലവിൽ റോക്കറ്റുകളിൽ ഇന്ധനത്തോടൊപ്പം അതു ജ്വലിപ്പിക്കാൻ ആവശ്യമായ ഓക്സിഡൈസറുകൾ കൂടി കൊണ്ടു പോകണം. ഇതു റോക്കറ്റിന്റെ ഭാരം കൂട്ടും. ഇന്ധനത്തിന്റെ അളവും ഓക്സിഡൈസറും പരമാവധി കുറയ്ക്കുകയാണ് പരിഹാരം. അന്തരീക്ഷ വായു വലിച്ചെടുത്ത് അതിലെ ഓക്സിജൻ ഉപയോഗിച്ച് ഇന്ധനം ജ്വലിപ്പിക്കുന്ന എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ ടെക്നോളജി ആണ് ആർഎൽവിയിൽ ഉപയോഗിക്കുക. 

ആർഎല്‍വി – പുഷ്പക്. (Photo Credit: isro/X)

സാധാരണ റോക്കറ്റിന്റെ രൂപവും ഘടനയുമല്ല ആർഎൽവിക്ക്. വിമാനങ്ങളുടേതു പോലെ വായുവിനെ നിയന്ത്രിച്ച് വേഗം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന എയ്റോഡൈനാമിക്സ് രൂപഘടനയാണ്. ചിറകുകളും വാലുകളുമുണ്ട്. പല ഘട്ടങ്ങളായി പരീക്ഷിച്ചാണ് ഈ സാങ്കേതിക വിദ്യകൾ ഐഎസ്ആർഒ അന്തിമമാക്കിയത്. 2016 മേയ് 23ന് ഐഎസ്ആർഒ റീയൂസബിൾ ലോഞ്ച് വെഹിക്കിൾ–ടെക്നോളജി ഡെമോൺസ്ട്രേഷൻ ഹൈപ്പർസോണിക് ഫ്ലൈറ്റ് എക്സ്പിരിമെന്റ് (ആർഎൽവി–ടിഡി – ഹെക്സ്–01) നടത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഭ്രമണപഥത്തിലെത്തിയ ശേഷം തിരികെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ച്, വേഗം കുറച്ച് ലാൻഡ് ചെയ്യാൻ വരുന്നതിന് ആർഎൽവിയുടെ രൂപഘടന എത്രത്തോളം ഫലപ്രദമാണെന്നു മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. ഈ പരീക്ഷണത്തിനു ശേഷം ആർഎൽവി തിരികെ ബംഗാൾ ഉൾക്കടലിലെ സാങ്കൽപിക റൺവേയിലാണ് പതിച്ചത്.

∙ റൺവേയിലേക്കു പറന്നിറങ്ങുന്ന റോക്കറ്റ്

അടുത്ത ഘട്ടം കരയിൽ, റൺവേയിലേക്ക് വിമാനങ്ങളെന്ന പോലെ ആർഎൽവി പറന്നിറങ്ങുമോ എന്നു മനസ്സിലാക്കാനുള്ള പരീക്ഷണങ്ങളായി. ഭ്രമണപഥത്തിൽ പോയി മടങ്ങിയെത്തുന്ന പരീക്ഷണങ്ങൾക്കു മുൻപേ, ആർഎൽവിക്ക് റൺവേയിൽ ഏതു സാഹചര്യത്തിലും സുരക്ഷിതമായി ഇറങ്ങാൻ കഴിയുമെന്നു തെളിയിക്കാനാണ് ആർഎൽ‌വിയുടെ ആദ്യ ലാൻഡിങ് പരീക്ഷണം (ലെക്സ്–01) 2023 ഏപ്രിൽ 2 ന് നടത്തിയത്. കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എടിആർ) വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിലും റൺവേയിൽനിന്ന് 4 കിലോമീറ്റർ അകലെയുമായി എത്തിച്ച ശേഷം ആർഎൽവിയെ വിട്ടയച്ചു. ചിറകുള്ള വിക്ഷേപണ വാഹനം ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ കൊണ്ടുപോയി റൺവേയിൽ സ്വയംനിയന്ത്രിത (ഓട്ടണോമസ്) ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം അന്ന് ഇന്ത്യയ്ക്കു സ്വന്തമായി.

ADVERTISEMENT

കംപ്യൂട്ടർ കമാൻഡിന്റെ അടിസ്ഥാനത്തിൽ ആർഎൽവിയുടെ മിഷൻ മാനേജ്മെന്റ് മുൻകൂട്ടി നിശ്ചയിച്ച സ്ഥാനം, വേഗം, ഉയരം, ബോഡി റേറ്റ് തുടങ്ങിയ 10 പിൽബോക്സ് മാനദണ്ഡങ്ങൾ കൈവരിച്ച ശേഷം പ്രത്യേകമായി തയാറാക്കിയ സോഫ്റ്റ്‌വെയർ സംവിധാനം ഉപയോഗിച്ച് ലാൻഡിങ് നടത്തുകയായിരുന്നു. ബഹിരാകാശത്തു പോയ ശേഷം തിരിച്ചെത്തുന്ന വാഹനത്തിന്റെ എല്ലാ അവസ്ഥകളും കൃത്രിമമായി തയാറാക്കിയാണ് ആർഎൽവി ഓട്ടണോമസ് ലാൻഡിങ് പരീക്ഷണങ്ങൾ നടത്തിയത്. ഇതിനു വേണ്ട ഗതിനിർണയ സാങ്കേതിക വിദ്യകൾ ഭൂരിഭാഗവും ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ചതാണ്.

∙ സ്വയം മെച്ചപ്പെടുത്തുന്ന വിദ്യകൾ

ആദ്യത്തെ ലാൻഡിങ് പരീക്ഷണം വിജയിച്ചെങ്കിലും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ അതിൽ ചില പോരായ്മകൾ കണ്ടെത്തി. വിമാനം പോലെ, റൺവേയിൽ ഇറങ്ങുമ്പോൾ ആർഎൽവിയുടെ പിൻചക്രങ്ങളാണ് ആദ്യം പതിക്കുക. തുടർന്ന്, മുൻഭാഗം റൺവേയിൽ പതിക്കുമ്പോൾ വലിയ ആഘാതം സംഭവിക്കുമായിരുന്നു. മുൻഭാഗത്തെ ലാൻഡിങ് ഗിയർ (നോസ് ലാൻഡിങ് ഗിയർ) കൂടുതൽ കരുത്തുറ്റതാക്കിയത് ഉൾപ്പെടെയുള്ള മാറ്റം വരുത്തിയാണ് 2024 മാർച്ച് 22ന് ചിത്രദുർഗയിലെ എയർസ്ട്രിപ്പിൽതന്നെ രണ്ടാം ലാൻഡിങ് പരീക്ഷണം നടത്തിയതെന്നു പറയുന്നു വിഎസ്എസ്‌സി ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ.

വിക്രം സാരാഭായ് സ്പേസ് സെന്ററിൽ പുഷ്പക് (Photo Credit : PIB)

രണ്ടാം ലാൻഡിങ് പരീക്ഷണത്തിന് ആദ്യത്തേതിനേക്കാൾ വ്യത്യാസമുണ്ടായിരുന്നു. ഹെലികോപ്റ്ററിൽനിന്നു വിട്ടാൽ നേരെ റൺവേയിലേക്കു വന്നിറങ്ങുംവിധം നേർരേഖയിലുള്ള അന്തരീക്ഷത്തിൽ നിന്നാണ് ആർഎൽവി ആദ്യ ലാൻഡിങ് പരീക്ഷണം നടത്തിയത്. രണ്ടാം പരീക്ഷണത്തിൽ, നേർരേഖയിൽനിന്ന് ഒരു വശത്തേക്ക് 150 മീറ്റർ മാറിയാണ് ആർഎൽവിയെ ഹെലികോപ്റ്ററിൽ നിന്നു വേർപെടുത്തിയത്. അന്തരീക്ഷത്തിലെ സ്വന്തം സ്ഥാനവും റൺവേയുടെ സ്ഥാനവും സ്വയം തിരിച്ചറിഞ്ഞ് ക്രമീകരിച്ച് റൺവേയുടെ മധ്യരേഖയിലേക്കു ലാൻഡ് ചെയ്യാനുള്ള ശേഷി തെളിയിക്കുകയായിരുന്നു ലക്ഷ്യം. 

നിശ്ചിത അകലത്തിൽ നിന്ന് റൺവേയിലേക്കുള്ള ദൂരം (ഡൗൺ റേഞ്ച്), വശത്തു നിന്ന് റൺവേയിലേക്കുള്ള നേർരേഖയിലേക്ക് എത്തുന്ന ദൂരം (ക്രോസ് റേഞ്ച്) എന്നിവ കൃത്യമാക്കിയാണ് ആർഎൽവി ലാൻഡ് ചെയ്തത്. ബഹിരാകാശത്തു പോയി വരുന്ന വാഹനത്തിന്റെ ഉയർന്ന വേഗവും ലാൻഡിങ് സാഹചര്യങ്ങളും കൃത്രിമമായി സൃഷ്ടിച്ചാണ് ഈ പരീക്ഷണം നടത്തിയത്. ഗതിനിർണയം, നിയന്ത്രണ സംവിധാനങ്ങൾ, ലാൻഡിങ് ഗീയർ, വേഗം കുറച്ച് താഴേക്കു കൊണ്ടുവരാനുള്ള സംവിധാനങ്ങളുടെ കൃത്യത എന്നിവയെല്ലാം ആർഎൽവി–ലെക്സ്–02 ഉറപ്പിച്ചു. വളരെ കൃത്യമായി റൺവേയിൽ ഇറങ്ങിയ പുഷ്പക്, ബ്രേക് പാരഷൂട്ട്, ലാൻഡിങ് ഗിയർ ബ്രേക്ക്, നോസ് വീൽ സ്റ്റിയറിങ് സിസ്റ്റം എന്നിവ ഉപയോഗിച്ച് വേഗം കുറച്ചു നിർത്തുകയും ചെയ്തു.

സെക്കൻഡിൽ ഏകദേശം 92 മീറ്റർ വേഗത്തിലാണ് (മണിക്കൂറിൽ ഏകദേശം 350 കിലോമീറ്റർ) പുഷ്പക് റൺവേയിലേക്ക് പറന്നെത്തി വിവിധ ഘട്ടങ്ങളിലായി വേഗം കുറച്ച് നിർത്തിയത്. പരീക്ഷണത്തിനുപയോഗിച്ച പേടകത്തിന്റെ 1.6 മടങ്ങ് വീതിയും വലുപ്പവുമുള്ള വാഹനമായിരിക്കും ബഹിരാകാശ പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. 

∙ ആകാശം കടക്കാൻ ഇനിയും കടമ്പകൾ

നേരെ റൺവേയിലേക്കു വന്നിറങ്ങാനും മറ്റൊരു ഭാഗത്തു നിന്ന് റൺവേ കണ്ടെത്തി വന്നിറങ്ങാനും കഴിയുമെന്ന് ആർഎൽവി തെളിയിച്ചു. അധികം വൈകാതെതന്നെ മൂന്നാം ലാൻഡിങ് പരീക്ഷണം നടത്തുമ്പോൾ, മറ്റൊരു ദിശയിൽ നിന്നുൾപ്പെടെ എങ്ങനെ ആർഎൽവി ശരിയായ ദിശ കണ്ടെത്തി സ്വയം ലാൻഡ് ചെയ്യുമെന്ന് ഉറപ്പിക്കാനാകും. ചിലപ്പോൾ കുത്തനെയുള്ള അവസ്ഥയിൽ നിന്നായിരിക്കാം ആർഎൽവി ശരിയായ ദിശയിലേക്കു പറന്നിറങ്ങേണ്ടി വരിക. അതു കഴിഞ്ഞാൽ ഭ്രമണപഥത്തിൽ എത്തിയ ശേഷം തിരികെ അന്തരീക്ഷത്തിൽ പ്രവേശിച്ച് റൺവേയിൽ വന്നു ലാൻഡ് ചെയ്യുന്ന പരീക്ഷണങ്ങളിലേക്കു കടക്കും. അതും ഒന്നിലധികം തവണ പരീക്ഷിച്ച ശേഷമേ യഥാർഥ ആർഎൽവി യാഥാർഥ്യമാകൂ. 

ആർഎല്‍വി – പുഷ്പക് റൺവേയിൽ ഇറങ്ങുന്നു (Photo Credit: isro/X)

ജിഎസ്എൽവി റോക്കറ്റിൽ അതിന്റെ മൂന്നാം ഘട്ടമായ അതിശീത‍‍ീകൃത എൻജിനു പകരം പിഎസ്‍എൽവി റോക്കറ്റിന്റെ നാലാം ഘട്ടത്തിലെ എൻജിൻ ഉപയോഗിച്ചാകും ഭ്രമണപഥത്തിൽ നിന്നുള്ള ലാൻഡിങ് പരീക്ഷണം നടത്തുക. ശബ്ദത്തിന്റെ 30 മടങ്ങ് വേഗത്തിലാകും (ഹൈപ്പർസോണിക്) പേടകം ഭ്രമണപഥത്തിൽ നിന്നു തിരിച്ചിറങ്ങുന്നത്. അതിനെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സൂപ്പർസോണിക് (ശബ്ദാതിവേഗം) ഘട്ടത്തിലേക്കും തുടർന്ന് സോണിക് (ശബ്ദവേഗം) ഘട്ടത്തിലേക്കും എത്തിച്ച് റൺവേയിലേക്കു തിരിച്ചിറക്കണം. സ്പേസ് ക്രാഫ്റ്റിന്റെ ചിറകുകൾ വായുവിന്റെ തള്ളലിന് എതിരായി പ്രയോഗിച്ച് വേഗം കുറയ്ക്കും. തുടർന്ന് പാരഷൂട്ടിന്റെ സഹായത്തോടെ റൺവേയിൽ ലാൻ‍ഡ് ചെയ്ത ശേഷം ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച‍ാണ് നിർത്തുന്നത്.

∙ ഭൂമിയിൽനിന്ന് ബഹിരാകാശത്തേക്ക്

ഐഎസ്ആർഒ ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നത് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിലാണ്. ഭാവിയിലെ ഗഗൻയാൻ തുടർ ദൗത്യങ്ങൾക്ക് ഒരു പക്ഷേ, പുഷ്പക് ആയിരിക്കാം വാഹനമായി ഉപയോഗിക്കുക. ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കുകയും തിരികെ റൺവേയിൽ കൊണ്ടിറക്കുകകയും ചെയ്യുന്ന ഈ വാഹനം ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കും. അവതാർ, ഇന്റർസ്റ്റെല്ലർ തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ കാണുന്നതു പോലെ  ഭാവിയിൽ ഭൂമിക്കു പുറത്തെ ഗ്രഹങ്ങളിലേക്കും സൗരയൂഥത്തിനു പുറത്തെ നക്ഷത്ര സമൂഹങ്ങളിലേക്കുമെല്ലാം ഇന്ത്യക്കാർ പറക്കുന്നതിനു തുടക്കം കുറിക്കാൻ ആർഎൽവിക്കു കഴിയുമോ? കാത്തിരിക്കാം അദ്ഭുതങ്ങൾക്കായ്...

English Summary:

RLV 'Pushpak Viman': Exploring its Relevance in India's Space Aspirations and Dreams