അത് പഞ്ചപാണ്ഡ‍വരുടെ വനവാസ കാലമായിരുന്നു. എന്നും കണ്ണന്റെ സാമീപ്യവും ദർശനവും ലഭിക്കാൻ പാണ്ഡ‍വർ കൃഷ്ണ വിഗ്രഹം വച്ച് ആരാധിക്കാൻ തീരുമാനിച്ചു. എന്നാൽ വനവാസകാലത്ത് സഹദേവനുമാത്രം ആരാധനയ്ക്കു പറ്റിയ വിഗ്രഹം ലഭിച്ചില്ല. സഹദേവൻ അഗ്നിയിൽ ചാടി മരിക്കുവാനുറച്ചു. അതിനായി ഒരുക്കിയ അഗ്നികുണ്ഡത്തിൽനിന്നു പ്രത്യക്ഷമായതാണ് തൃക്കൊടിത്താനത്തെ മഹാവിഷ്‌ണു വിഗ്രഹം എന്നാണ് വിശ്വാസം. ‘അദ്ഭുതനാരായണൻ’ എന്ന പേരിലും ഭഗവാൻ അറിയപ്പെടുന്നു. ചതുർബാഹുവായ മഹാവിഷ്‌ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. അജ്ഞാതവാസകാലത്ത് പാണ്ഡവർ വസിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങൾ ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലുമായുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഇവർ ആരാധിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്ത മഹാവിഷ്ണു ക്ഷേത്രങ്ങൾ. ‘108 വൈഷ്ണവ തിരുപ്പതികൾ’ എന്നറിയപ്പെടുന്ന ഈ മഹാവിഷ്ണു ക്ഷേത്രങ്ങൾ ആചാരപ്പെരുമയിൽ എന്നും മുന്നിലാണ്. ഇതിൽ എഴുപതാമത്തേതാണ് തൃക്കൊടിത്താനം ക്ഷേത്രം. ചങ്ങനാശേരി – മല്ലപ്പള്ളി റോഡിൽ 2 കിലോമീറ്റർ പിന്നിട്ട് കവിയൂർ റോഡിൽ മുക്കാട്ടുപടി ജംക്‌ഷനു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എരിയുന്ന നിലവിളക്കിന്റെയും കത്തുന്ന കർപ്പൂരത്തിന്റെയും അകമ്പടിയോടെ അനുഗ്രഹം ചൊരിയുന്ന അദ്ഭുതനാരായണന്റെ വിശേഷങ്ങൾ അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത് പഞ്ചപാണ്ഡ‍വരുടെ വനവാസ കാലമായിരുന്നു. എന്നും കണ്ണന്റെ സാമീപ്യവും ദർശനവും ലഭിക്കാൻ പാണ്ഡ‍വർ കൃഷ്ണ വിഗ്രഹം വച്ച് ആരാധിക്കാൻ തീരുമാനിച്ചു. എന്നാൽ വനവാസകാലത്ത് സഹദേവനുമാത്രം ആരാധനയ്ക്കു പറ്റിയ വിഗ്രഹം ലഭിച്ചില്ല. സഹദേവൻ അഗ്നിയിൽ ചാടി മരിക്കുവാനുറച്ചു. അതിനായി ഒരുക്കിയ അഗ്നികുണ്ഡത്തിൽനിന്നു പ്രത്യക്ഷമായതാണ് തൃക്കൊടിത്താനത്തെ മഹാവിഷ്‌ണു വിഗ്രഹം എന്നാണ് വിശ്വാസം. ‘അദ്ഭുതനാരായണൻ’ എന്ന പേരിലും ഭഗവാൻ അറിയപ്പെടുന്നു. ചതുർബാഹുവായ മഹാവിഷ്‌ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ.

അജ്ഞാതവാസകാലത്ത് പാണ്ഡവർ വസിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങൾ ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലുമായുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഇവർ ആരാധിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്ത മഹാവിഷ്ണു ക്ഷേത്രങ്ങൾ. ‘108 വൈഷ്ണവ തിരുപ്പതികൾ’ എന്നറിയപ്പെടുന്ന ഈ മഹാവിഷ്ണു ക്ഷേത്രങ്ങൾ ആചാരപ്പെരുമയിൽ എന്നും മുന്നിലാണ്. ഇതിൽ എഴുപതാമത്തേതാണ് തൃക്കൊടിത്താനം ക്ഷേത്രം. ചങ്ങനാശേരി – മല്ലപ്പള്ളി റോഡിൽ 2 കിലോമീറ്റർ പിന്നിട്ട് കവിയൂർ റോഡിൽ മുക്കാട്ടുപടി ജംക്‌ഷനു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എരിയുന്ന നിലവിളക്കിന്റെയും കത്തുന്ന കർപ്പൂരത്തിന്റെയും അകമ്പടിയോടെ അനുഗ്രഹം ചൊരിയുന്ന അദ്ഭുതനാരായണന്റെ വിശേഷങ്ങൾ അറിയാം.

തൃക്കൊടിത്താനം അമ്പലത്തിന്റെ കവാടം. (ചിത്രം∙മനോരമ)
ADVERTISEMENT

∙ ഒരു കണ്ണ് അടച്ച് നോക്കണം

ഉദയസൂര്യന്റെ കിരണങ്ങളേറ്റു തിളങ്ങുന്ന പത്മതീർഥകുളം. ആഴ്‌വാരൻമാരുടെ ഭൂമീ തീർഥത്തിൽ അങ്ങിങ്ങായി നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ. നനുത്ത കാറ്റിൽ ഇളകിയാടുന്ന കൊന്നപ്പൂക്കൾക്കും നിറഞ്ഞു കത്തുന്ന നിലവിളക്കിനും ഭക്തിയുടെ ചൈതന്യം. തേടിയെത്തുന്ന ഭക്തരെ ചേർത്തണയ്ക്കുന്ന അദ്ഭുതനാരയണന്റെ മണ്ണിന് എപ്പോഴും കർപ്പൂരത്തിന്റെ സുഗന്ധമാണ്. കിഴക്കേ നടയിലെ കൊടിമരത്തെ വണങ്ങി നാലമ്പലത്തിലേക്ക് നീങ്ങുന്ന ഭക്തർ. രണ്ടു കൊടിമരമുള്ള ക്ഷേത്രമെന്ന നിലയിലും ഏറെ പ്രസക്തിയുണ്ട് ഈ ക്ഷേത്രത്തിന്. കിഴക്കേ നടയിൽ സ്വർണക്കൊടിമരവും പടിഞ്ഞാറെ നടയിൽ പിച്ചളക്കൊടിമരവും ഇരു കൊടിമരങ്ങൾക്കും മുകളിലായി ഗരുഡരൂപങ്ങളുമുണ്ട്.

തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തിലെ കൊടിമരം. (ചിത്രം∙മനോരമ)
ADVERTISEMENT

പടിഞ്ഞാറെ നടയിലെ നരസിംഹമൂർത്തിക്ക് ഇവിടെ തുല്യപ്രാധാന്യമാണുള്ളത്. നാലമ്പലത്തിനു പുറത്ത് പ്രദക്ഷിണം വച്ചശേഷമേ അകത്തേക്കു പ്രവേശിക്കാവൂ. ആനക്കൊട്ടിൽ, ആറാട്ടു മണ്ഡപം, പഞ്ചതീർഥക്കുളം എന്നിവ ചേർന്നതാണ് ക്ഷേത്രസമുച്ചയം. പ്രധാന ശ്രീകോവിലിൽത്തന്നെ തെക്കുഭാഗത്ത് ദക്ഷിണാമൂർത്തീഭാവത്തിൽ ശിവനെയും ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു കണ്ണ് അടച്ചു പിടിച്ച് ചെറിയ ദ്വാരത്തിലൂടെ നോക്കിയാൽ മാത്രമേ പ്രതിഷ്ഠകൾ കാണാൻ കഴിയൂ എന്ന പ്രത്യേകതയും ഇവിടെയുണ്ട്. ശൈവവൈഷ്ണവസംയോഗത്തിന്റെ പ്രതീകമായിരിക്കണം ഈ പ്രതിഷ്ഠയ്ക്കുപിന്നിൽ. കിഴക്കേ നടയിൽ മഹാവിഷ്‌ണുവിന് കദളിപ്പഴവും പാൽപ്പായസവും പടിഞ്ഞാറെ നടയിൽ നരസിംഹമൂർത്തിക്കു ശർക്കരപ്പാൽപ്പായസവും പാനകവുമാണ് പ്രധാന നിവേദ്യങ്ങൾ. മഹാക്ഷേത്രങ്ങളിലുള്ളതുപോലെ ഇവിടെയും അഞ്ചു പൂജകളാണുള്ളത്.

തൃക്കൊടിത്താനം ക്ഷേത്രത്തിലെ പ്രതിഷ്ഠ. (ചിത്രം∙മനോരമ)

∙ ആഴ്‌വാൻമാരുടെ ഭൂമിതീർഥം, തിരുകടികാസ്ഥാനം

ADVERTISEMENT

ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഗോപുരത്തിന് പുറത്തായി ഒരു പ്രതിമയുണ്ട്. തെക്കുവടക്കായി മലർന്നുകിടക്കുന്ന ശംഖേന്തിയ പ്രതിമ ഒരു ശിലാസ്തംഭത്തിനു മുകളിലായാണ് കാണപ്പെടുന്നത്. തിരുത്താൻ കഴിയാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ടതിന്റെ മാതൃകയായാണ് ഇന്നും അത് നിലകൊള്ളുന്നത്. കിഴക്കേ നടയിലെ പത്മതീർഥക്കുളത്തെ ആഴ്‌വാരൻമാർ ഭൂമീതീർഥം എന്നും വിളിച്ചിരുന്നു. ക്ഷേത്രമതിലിനും ഇവിടെ ഏറെ പ്രത്യേകതകളുണ്ട്. എഡി ഏഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ് ഈ വലിയ മതിൽക്കെട്ട്. ഇതിന്റെ നിർമാണരീതി പശയുപയോഗിച്ച് കല്ലുകൾ ഒട്ടിച്ചുവച്ച നിലയിലാണ്. ഈ ആകൃതിക്ക് മയിൽക്കഴുത്ത് എന്നും ആനപ്പിള്ള എന്നും പേരുകളുണ്ട്. വാസ്തുശിൽപമേഖലയ്‌ക്കു വേറിട്ട സംഭാവനകൂടിയാണ് ഈ വലിയ മതിൽ.

പുരാതന തമിഴ് ഗ്രന്ഥങ്ങളിൽ തൃക്കൊടിത്താനത്തെ ശ്രീകോവിലിനെ ‘പുണ്യകോടിവിമാനം’ എന്നും വാഴ്‌ത്തിക്കാണുന്നുണ്ട്. എഡി 7–ാം നൂറ്റാണ്ടിനും 9–ാം നൂറ്റാണ്ടിനുമിടയ്‌ക്ക് ജീവിച്ചിരുന്ന വൈഷ്‌ണവ കവിയായ നമ്മാഴ്‌വാർ തൃക്കൊടിത്താനം മഹാവിഷ്‌ണുക്ഷേത്രത്തെക്കുറിച്ച് പാടിയിട്ടുണ്ട്. 

തമിഴ് ഭക്‌തകവി ‘നമ്മാഴ്‌വാർ’ രചിച്ച നാലായിരം ദിവ്യ പ്രബന്ധങ്ങൾ എന്ന ഗ്രന്ഥത്തിലും ഉണ്ണുനീലി സന്ദേശത്തിലും ക്ഷേത്രത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിൽ ക്ഷേത്രം പുനർനിർമിക്കപ്പെട്ടു എന്നതിന് ചരിത്രരേഖകളുണ്ടെന്നും പറയപ്പെടുന്നു. പുരാതന കാലത്ത് സംവാദശൈലിയിൽ വേദപഠനം നടത്തപ്പെട്ട സ്ഥലം കൂടിയാണ് തൃക്കൊടിത്താനം. ‘കടിക’ എന്നാൽ വേദവിദ്യാപീഠം എന്നാണർഥം. തിരുകടികാസ്ഥാനം എന്നത് പിൽക്കാലത്ത് തൃക്കൊടിത്താനമായി മാറുകയായിരുന്നു. അദ്ഭുത നാരായണനെയും നരസിംഹമൂർത്തിയെയും കണ്ടുവണങ്ങി മനസ്സിൽ ഭക്തിയുടെ പാനകം നിറച്ച് ഈ യാത്ര ഇവിടെ പൂർണമാകുന്നു.

ദീപ എന്ന ചടങ്ങാണ് തൃക്കൊടിത്താനം മഹാക്ഷേത്രത്തെ മറ്റുക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. തിരുവോണം നാളിൽ കൊടിയേറി പത്തു ദിവസമാണ് ഉത്സവം

∙ വാദ്യമേളപ്പെരുമയിൽ ദീപ ഉത്സവം

ശ്രീകോവിലിന്റെ പുറംഭിത്തികൾ ചുമർചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സോപാനപ്പടികളുടെ സമീപമുള്ള ശിലകളിൽ കൊടിക്കൂത്തും കുടക്കൂത്തും കൊത്തിവച്ചിട്ടുണ്ട്. ശ്രീകോവിലിന്റെ ഭിത്തിയിൽ മഹാവിഷ്‌ണുവിന്റെ അവതാര കഥകളും ശ്രീരാമപട്ടാഭിഷേകവും ചിത്രീകരിച്ചിരിക്കുന്നു. ഗണപതിയുടെ ചിത്രവും പ്രദോഷനൃത്തവും കാണാം. നമസ്‌കാര മണ്ഡപത്തിന്റെ ഇടത്തുനിന്നു വലം ചെയ്യുമ്പോൾ ദ്വാരപാലകന്റെയും ദ്വാരപാലികമാരുടെയും ചിത്രങ്ങൾ. തെക്കേനടയിൽ ദ്വാരപാലകനു പുറമേ ഉരൽ വലിക്കുന്ന ശ്രീകൃഷ്‌ണൻ. വടക്കേനടയിൽ കൃഷ്‌ണലീല ആലേഖനം. പാർവതീസമേതശിവൻ, ഗണപതിപൂജ, വേട്ടശാസ്‌താവ് എന്നീ ചിത്രങ്ങളോടെയാണ് ചുവർച്ചിത്രങ്ങൾ പൂർണമാകുന്നത്. 

തൃക്കൊടിത്താനം ക്ഷേത്രവളപ്പ്. (ചിത്രം∙മനോരമ)

ഇരുനില വട്ടശ്രീകോവിലുള്ള ക്ഷേത്രത്തിൽ വട്ടെഴുത്ത് ലിപിയിൽ കൊത്തിയ നിരവധി ശിലാലിഖിതങ്ങൾ കാണാം. ശ്രീകോവിലിന്റെ മുകൾത്തട്ടിൽ ദശാവതാര രൂപങ്ങളും കൊത്തിയിട്ടുണ്ട്. നാലമ്പലത്തിനു പുറത്തായി ശാസ്താവിനെയും ഗണപതിയെയും പ്രതിഷ്‌ഠിച്ചിരിക്കുന്നു. ശാസ്താ നടയുടെ വലതുഭാഗത്തായി ക്ഷേത്രപാലകനുണ്ട്. ക്ഷേത്രമതിലിനു പുറത്ത് തെക്കുകിഴക്കു ഭാഗത്തായി ഒരു സുബ്രഹ്മണ്യ പ്രതിഷ്‌ഠയുമുണ്ട്. ശാസ്താ നടയുടെ തെക്കുഭാഗത്ത് നാഗരാജാവിനെയും നാഗയക്ഷിയെയും പ്രതിഷ്‌ഠിച്ചിരിക്കുന്നു. നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് ഭഗവതിയെയും തെക്ക് ഒരു രക്ഷസിനെയും പ്രതിഷ്‌ഠിച്ചിട്ടുണ്ട്.

വൃശ്ചികമാസത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ദീപ മഹോത്സവം അരങ്ങേറുന്നത്. ദീപ എന്ന ചടങ്ങാണ് തൃക്കൊടിത്താനം മഹാക്ഷേത്രത്തെ മറ്റുക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. തിരുവോണം നാളിൽ കൊടിയേറി പത്തു ദിവസമാണ് ഉത്സവം. ദീപയുടെ പ്രധാന ഇനം വാദ്യമേളങ്ങളുടെ അകമ്പടിയാണ്. പനച്ചിക്കലേറ്റം, ചാടിക്കൊട്ട്, ഒറ്റക്കോൽമേളം, ശ്രീഭൂതബലിസമയത്തു നടത്തുന്ന പാണി, അഞ്ചാം ഉത്സവം മുതൽ അകത്ത് തെക്കേനടയിൽ നടത്തുന്ന കൈമണി ഉഴിച്ചിൽ, ഇവയെല്ലാം പ്രധാനപ്പെട്ട അനുഷ്‌ഠാനങ്ങളാണ്. പടിഞ്ഞാറെ നടയിലെ നരസിംഹജയന്തിയും പ്രധാന ആഘോഷമാണ്. നരസിംഹജയന്തിയും ദശാവതാരചാർത്തും വൈശാഖ മാസത്തിലാണു നടത്തുന്നത്. 

English Summary:

Pandavas' Legacy to Unbelievable Architecture: The Enigmatic Tales of Trikodithanam Temple