ഒരു വിധം ചൂടെ‍ാന്നും പാലക്കാട്ടുകാർക്ക് ഏശില്ല. വർഷത്തില്‍ രണ്ടരമാസത്തേ‍ാളം ചൂട് പാലക്കാടിന് സന്തതസഹചാരി പേ‍ാലെയാണ്. കൂടിയും കുറഞ്ഞും അതങ്ങനെ കടന്നുപേ‍ാകുകയാണ് പതിവ്. ഇത്തവണ പക്ഷേ, അളവ് തെറ്റിയ ഉഷ്ണം ‍ആകെ പെ‍ാള്ളിക്കുന്നതിന്റെ അമ്പരപ്പിലും ആധിയിലുമാണ് ജില്ല. കാലവർഷമഴയിൽ കുറവ് വന്നു. തുലാവർഷം വിചാരിച്ചതിലും അധികം കിട്ടിയെങ്കിലും അതു കാലവർഷക്കുറവിനെ പരിഹരിച്ചില്ല. തണുപ്പുകാലം പേരിനുപേ‍ാലുമുണ്ടായില്ല. അൽപം വൈകി പാലക്കാടൻ കാറ്റെത്തിയെങ്കിലും അതും അത്ര പേ‍ാരായിരുന്നു. വേനൽമഴ പറ്റെ വിട്ടുനിന്നതേ‍ാടെ മണ്ണിന്റെ പ്രത്യേകതയും കാറ്റിന്റെ ഗതിയും കൂടി അന്തരീക്ഷം നാടിനെയാകെ വരിഞ്ഞുമുറുക്കി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അടുത്തടുത്ത സ്റ്റേഷനുകളിൽ ചൂട് 41 ഡിഗ്രിയായതേ‍ാടെ ഉഷ്ണതരംഗം ഉറപ്പിച്ചു. എന്നാൽ അതിനും നാലാഴ്ച മുൻപേ‌തന്നെ പലയിടത്തെയും വെതർസ്റ്റേഷനുകളിൽ തുടർച്ചയായി 43 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തി. വേനൽമഴ വൻതോതിൽ കുറഞ്ഞപ്പേ‍ാഴേ പന്തികേ‍ടു തേ‍ാന്നിയിരുന്നു. നല്ലമഴയ്ക്കായി പതിവുപേ‍ാലെ നാട്ടാചാരമനുസരിച്ച് ‘പാപി’യെ കെട്ടിവലിച്ചു. ജില്ലയിലെ ബ്രാഹ്ണഗ്രാമങ്ങളിൽ പലതിലും മഴയ്ക്കുവേണ്ടി വരുണപൂജയും ഹേ‍ാമവും നടത്തി. മുൻപും കെ‍ാടും വരൾച്ചയുണ്ടായിട്ടുണ്ട്. പക്ഷേ ഇത്രയും ചുട്ടുപെ‍ാള്ളിയിരുന്നില്ല എന്ന് തറപ്പിച്ചു പറയുന്നു, പാലക്കാട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വിധം ചൂടെ‍ാന്നും പാലക്കാട്ടുകാർക്ക് ഏശില്ല. വർഷത്തില്‍ രണ്ടരമാസത്തേ‍ാളം ചൂട് പാലക്കാടിന് സന്തതസഹചാരി പേ‍ാലെയാണ്. കൂടിയും കുറഞ്ഞും അതങ്ങനെ കടന്നുപേ‍ാകുകയാണ് പതിവ്. ഇത്തവണ പക്ഷേ, അളവ് തെറ്റിയ ഉഷ്ണം ‍ആകെ പെ‍ാള്ളിക്കുന്നതിന്റെ  അമ്പരപ്പിലും ആധിയിലുമാണ് ജില്ല. കാലവർഷമഴയിൽ കുറവ് വന്നു. തുലാവർഷം വിചാരിച്ചതിലും അധികം കിട്ടിയെങ്കിലും അതു കാലവർഷക്കുറവിനെ പരിഹരിച്ചില്ല. തണുപ്പുകാലം പേരിനുപേ‍ാലുമുണ്ടായില്ല. അൽപം വൈകി പാലക്കാടൻ കാറ്റെത്തിയെങ്കിലും അതും അത്ര പേ‍ാരായിരുന്നു.

വേനൽമഴ പറ്റെ വിട്ടുനിന്നതേ‍ാടെ മണ്ണിന്റെ പ്രത്യേകതയും കാറ്റിന്റെ ഗതിയും കൂടി അന്തരീക്ഷം നാടിനെയാകെ വരിഞ്ഞുമുറുക്കി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അടുത്തടുത്ത സ്റ്റേഷനുകളിൽ ചൂട് 41 ഡിഗ്രിയായതേ‍ാടെ ഉഷ്ണതരംഗം ഉറപ്പിച്ചു. എന്നാൽ അതിനും നാലാഴ്ച മുൻപേ‌തന്നെ പലയിടത്തെയും വെതർസ്റ്റേഷനുകളിൽ തുടർച്ചയായി 43 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തി. വേനൽമഴ വൻതോതിൽ കുറഞ്ഞപ്പേ‍ാഴേ പന്തികേ‍ടു തേ‍ാന്നിയിരുന്നു. നല്ലമഴയ്ക്കായി പതിവുപേ‍ാലെ നാട്ടാചാരമനുസരിച്ച് ‘പാപി’യെ കെട്ടിവലിച്ചു. ജില്ലയിലെ ബ്രാഹ്ണഗ്രാമങ്ങളിൽ പലതിലും മഴയ്ക്കുവേണ്ടി വരുണപൂജയും ഹേ‍ാമവും നടത്തി. മുൻപും കെ‍ാടും വരൾച്ചയുണ്ടായിട്ടുണ്ട്. പക്ഷേ ഇത്രയും ചുട്ടുപെ‍ാള്ളിയിരുന്നില്ല എന്ന് തറപ്പിച്ചു പറയുന്നു, പാലക്കാട്.

പൊള്ളുന്ന ചൂടിൽ കുടയും ചൂടി ലോട്ടറി വിൽപന നടത്തുന്ന സ്‌ത്രീ. കടുത്ത വേനലിൽ ഇലകൊഴിഞ്ഞ മരത്തിന്റ നിഴലാണ് റോഡിൽ കാണുന്നത്. പാലക്കാട് കോട്ടയ്ക്കു സമീപത്തു നിന്നുള്ള വേനൽക്കാഴ്‌ച. ചിത്രം : മനോരമ
ADVERTISEMENT

∙ സഹിക്കാനാവുമോ ഈ ചൂട്?

കേരളത്തിലെ മറ്റേതൊരു ജില്ലയേക്കാളും കൊടുംതാപത്തിന്റെ പ്രശ്നങ്ങൾ നേരിടുന്ന പ്രദേശമായിരിക്കുകയാണ് പാലക്കാട്. അത്യുഷ്ണത്തിൽ ജില്ലയിൽ ജനജീവിതം ദുഃസ്സഹമായിരിക്കുന്നു. പ്രത്യേകിച്ച് സാധാരണക്കാരുടെ ജീവിതം. ദൈനംദിന പേ‍ാക്കുവരവുകൾ തടസ്സപ്പെടുകയും കുറയുകയും ചെയ്തു. ചിലയിടത്തു പണിചെയ്യാൻ വയ്യാതായി. വേഗം കുറഞ്ഞു. ക്ഷീണം വിട്ടുമാറാതായി. പണി ചെയ്താലും വൃത്തിയാകാത്ത സ്ഥിതി. പല തെ‍ാഴിലും നിർത്തിവച്ചു. സർക്കാരിന്റെ തൊഴിൽ സമയക്രമീകരണം നേരത്തേ നിലവിൽ വന്നെങ്കിലും നേരം പരപരാവെളുക്കുമ്പോൾതന്നെ പണിക്കു പേ‍ായി സ്വയം സമയം മാറ്റിയവരാണ് കൂടുതലും. ഇതിനിടയിലും നിവൃത്തികേടുകെ‍ാണ്ടു നട്ടുച്ചയ്ക്കും പണിയെടുക്കുന്നവരെ കാണാം.

പൊള്ളുന്ന ചൂടിൽ മുഖം മറച്ച് ജോലി ചെയ്യുന്ന തൊഴിലാളി. ചിത്രം: മനോരമ

കേ‍‌ാൺക്രീറ്റ് വീടിനുമുകളിൽ വൈക്കോലും തെങ്ങേ‍ാലകളും നിറച്ച് ചൂട് കുറയ്ക്കാനുള്ള ശ്രമം പരക്കെ നടക്കുന്നുണ്ട്. നിർമാണമേഖലയിൽ പേ‍ായാൽ പുരുഷതെ‍ാഴിലാളികൾ ജോലിക്കിടെ തലയിലും ശരീരത്തിലും വെള്ളം ഒഴിച്ചു തണുപ്പിക്കുന്നത് കാണാം. ഓലയ്ക്കു മുകളിൽ ഇരുന്നു ചൂട് കുറയ്ക്കാനും പലരും ശ്രമിക്കുന്നു. ചൂട് ദേഹത്തു പിടിക്കാതിരിക്കാൻ പഴയ തലമുറയിലെ മിക്കവരും വെള്ളച്ചേ‍ാറും പഴങ്കഞ്ഞിയും കഴിച്ചിരുന്നു. ഇപ്പേ‍ാഴും പലരും അതു തുടരുന്നുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ ഭക്ഷണത്തിൽ മേ‍ാരും തൈരും നന്നായി കലർത്തി തുടങ്ങി. ഉപ്പിട്ട കഞ്ഞിവെളളം ഇഷ്ടംപേ‍ാലെ കുടിക്കും. എന്നിട്ടും രക്ഷയുണ്ടോ!

∙ ചൂളയിൽ പെട്ടതുപോലെ!

ADVERTISEMENT

ചൂളയ്ക്ക് അകത്തു പെട്ടപേ‍ാലെയാണ് പാലക്കാട്. ചില പ്രദേശങ്ങളിൽ എവിടെ തിരിഞ്ഞാലും ചൂളച്ചൂട്. ജില്ലയുടെ കിഴക്കൻ ഭാഗത്തുള്ളവർക്ക് ഇത് ‘പേ ചൂടാ’ണ്. ‘‘എന്തണ്ടടാ ഒരു ചൂടാണ്, ഇവ്ടെ ,സഹിക്കില്ലടാ’’ എന്ന് എല്ലാവരും പറയുന്നു. നാട്ടിൽ മിക്കയിടത്തും ഉഷ്ണം കുറയ്ക്കുന്ന കരിമ്പനകളുണ്ടായിരുന്നു. ഇഷ്ടികക്കളങ്ങൾക്കായി പനകൾ ഏറക്കുറെ ഇല്ലാതായതേ‍ാടെ ജീവിതം ചൂളയിലായ അനുഭവം. അതിർത്തി മേഖലയിൽ ആസ്ബസ്റ്റോസ് മേൽക്കൂരയുള്ള വീട്ടിലെ കുടുംബങ്ങൾ മിക്ക സമയവും പുറത്താണു കഴിച്ചുകൂട്ടുന്നത്. തീവെയിലിൽ മേൽക്കൂര പഴുത്തപേ‍ാലെയാകും. ഫാൻ ഇല്ലാത്ത വീടുകളുടെ അവസ്ഥ പറയേണ്ട. ഗർഭിണികളും കുഞ്ഞുങ്ങളും രേ‍ാഗികളായ വയേ‍ാധികരും അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരിക്കാനാവില്ല. 

പാലക്കാട് വലിയങ്ങാടിയിൽ നിന്നുള്ള കാഴ്‌ച. ചിത്രം: മനോരമ

ഉഷ്ണതരംഗത്തിനുള്ള രക്ഷാ നടപടികളുടെ ഭാഗമായി ദുരന്തനിവാരണ അതേ‍ാറിറ്റി ജില്ലയിൽ ഒ‍ാറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അതുവരെ നൽകിയ നിർദേശങ്ങൾക്കും അഭ്യർഥനകൾക്കും പകരം നടപടികളാണ് ഈ ജാഗ്രതയിലുണ്ടാവുക. പശ്ചിമഘട്ടത്തിന്റെ ഏക വിടവായ വാളയാർ ചുരം മഴക്കും കാലാവസ്ഥക്കും  അനുഗ്രഹമാണെങ്കിലും പലപ്പേ‍ാഴും തീവ്രമായ പ്രതികൂല കാലാവസ്ഥയുടെ വരവിനും വഴിയെ‍ാരുക്കുന്നു. ഉത്തരേന്ത്യയിലെ അത്യുഷ്ണത്തിന്റെ കാറ്റ്  ആന്ധ്ര, തെലങ്കാന വഴി തമിഴ്നാടിന്റെ കൊങ്കുദേശത്തുകൂടി വാളയാർ ചുരത്തിലൂടെ ജില്ലയെ തെ‍ാടുന്നു. ഈ വഴിയിലൂടെയാണ് തുലാവർഷം കേരളത്തിലേക്ക് എത്തുന്നതും.

∙ പുഴയിൽ കണ്ണീർ വെള്ളം

ഉഷ്ണതരംഗം പടരുമ്പേ‍ാൾ ഭാരതപ്പുഴ എന്നത്തേതിലും കൂടുതൽ പെ‍ാള്ളി വിണ്ടു കിടക്കുന്നു. നദിയുടെ ഒഴുക്കു തടഞ്ഞും കുഴിച്ചും മാന്തിയും തീർത്ത തടയണകളാണ് 200 ശുദ്ധജലപദ്ധതികളുടെ ആശ്രയം. പലയിടത്തും അവയിലും വെള്ളം അടിമുട്ടി തുടങ്ങി. ഒരാഴ്ച വെള്ളം മുട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. അതു കഴിഞ്ഞും ഇതേ ചൂട് തുടർന്നാൽ സ്ഥിതി വഷളാകാനാണ് സാധ്യത. പുഴയുടെ കടവുകളിൽ മുങ്ങിത്തുടിച്ചുകുളിച്ചവർ, കുഴികുത്തിയെടുത്ത വെള്ളംകെ‍ാണ്ട് കുളിക്കുന്നു. ആലത്തൂർമേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. ഇവിടെ ഗായത്രിപുഴയിലെ കുണ്ടുകളിലുളള കുറച്ചു വെളളമാണ് ബാക്കി.

വറ്റിവരണ്ട് തുടങ്ങുന്ന പാടത്ത് ബാക്കിയായ ഇത്തിരി വെള്ളത്തിൽ തണുപ്പ് തേടുന്ന താറാവ് കൂട്ടം. (;ചിത്രം∙മനോരമ)
ADVERTISEMENT

സൈലന്റ് വാലിയിൽ നിന്ന് തുടങ്ങുന്ന തൂതപ്പുഴയിലും ഒഴുക്ക് നേരത്തേ നിലച്ചു. മഴക്കാലത്ത് പുഴ നിറഞ്ഞെ‍ാഴുകിയിരുന്നില്ല. നേ‍ാക്കി നിൽക്കേ വെളളം നിരാവിയായി മാറുന്ന തരത്തിലാണ് ഉഷ്ണം. പല വീടുകളിലെയും  കിണറുകളിൽ ഉറവകൾ വലിഞ്ഞു. പാവങ്ങളുടെ ഊട്ടിയെന്ന് വിളിപ്പേരുള്ള നെല്ലിയാമ്പതിയിൽ ചൂട് 36 ഡിഗ്രിയായി. 75 വർഷത്തിനിടയിൽ ഊട്ടിയിൽ അത് 29 ഡിഗ്രിയാണ് ചൂട്. അട്ടപ്പാടി മേഖലയിൽ 38 ഡിഗ്രിവരെയെത്തി. നിത്യഹരിതവനമായ സൈലന്റ് വാലിക്കുസമീപമുളള പ്രദേശങ്ങളെയും ഉഷ്ണം ബാധിച്ചു. ഒറ്റപ്പാലം ,പട്ടാമ്പി, തൃത്താല മേഖലകളിലും സമാനസ്ഥിതിയാണ് ഇപ്പേ‍ാൾ.

കടുത്ത ചൂടിൽ ജലാശയങ്ങളിൽ നാമമാത്രമായ രീതിയിലാണ് ഇപ്പോൾ വെള്ളമുള്ളത്. പാലക്കാട് നിന്നുള്ള കാഴ്ച. (ചിത്രം∙മനോരമ)

∙ വലഞ്ഞ് കന്നുകാലികളും തെങ്ങിൻ തോപ്പും

കന്നുകാലികൾക്ക് ആവശ്യത്തിന് തീറ്റയും വെള്ളവും കെ‍ാടുക്കാൻ കഴിയാതെ കർഷകർ വലയുന്നുണ്ട്. അതേ‍ാടെ പാലിന്റെ അളവ് കുറഞ്ഞു. ക്ഷീരസഹകരണസംഘങ്ങളിൽ ശരാശരി അളക്കേണ്ട പാൽ കെ‍ാടുക്കാൻ കഴിയാതെ കർഷകർ ബുദ്ധിമുട്ടുന്നതും കാണാം. ഒരു വിധം ചൂടിലെ‍ാക്കെ കന്നുകാലികളെ മേയ്ക്കാൻ വിട്ടിരുന്നു, പണ്ട്. പക്ഷേ, ഇന്നത്തെ പാലക്കാടൻ ചൂട് അങ്ങനെയല്ല. കെട്ടിയിട്ടാൽ ചിലപ്പേ‍ാൾ കാലി വീണുപേ‍ാകും. പലയിടത്തും കുഴഞ്ഞുവീണ് പശുക്കൾ ചത്തു.

:ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുകയാണു നാട്. കടുത്ത പകൽച്ചൂടിൽ നിന്ന് ആശ്വാസം തേടി പാലക്കാട് പട്ടഞ്ചേരി അങ്ങാടിയിലെ ആൽത്തറയിൽ എത്തിയ നാട്ടുകാരിൽ ചിലർ കുളിർകാറ്റിനും തണലിനും കീഴെ ഉച്ചമയക്കത്തിൽ. ചിത്രം: മനോരമ

വൈക്കോലും കിട്ടാനില്ലാതായതേ‍ാടെ വിപണിയിലെ കാലിത്തീറ്റവേണം കെ‍ാടുക്കാൻ. അതിനു മേ‍ാശമില്ലാത്ത വിലയും. അത്യുഷ്ണത്തിൽ പുറംവരുമാനം കുറഞ്ഞതേ‍ാടെ തീറ്റവാങ്ങുന്നതും വിഷമം. പാടത്ത് കൃഷിയിറക്കാൻ വെള്ളം സംഭരിച്ചു നിർത്തുന്ന ഏരികളും കിണറുകളും വറ്റിയതേ‍ാടെ ആവശ്യത്തിന് വെള്ളം കെ‍ാടുക്കാൻ കഴിയാത്ത ഇടങ്ങളുമുണ്ട്. വെള്ളമുള്ള കുളങ്ങളിലാവട്ടെ വെയിലിൽ അതിന്റെ നിറം മാറി. ഇത്തവണത്തെ ചൂടിൽ ചുരുങ്ങിയ ദിവസംകെ‍ാണ്ട് കാലികൾ ശുഷ്കിച്ചുവന്ന് സങ്കപ്പെടുന്നു കർഷകർ.

നന്നേ രാവിലെയും വൈകുന്നേരം അഞ്ചിനു ശേഷവുമാണ് അത്യാവശ്യകാര്യങ്ങൾക്കു ജനം പുറത്തിറങ്ങുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷം ബസ് സർവീസുകളിൽ ആളുകൾ തീരെയില്ല. ചിലയിടത്ത് ബസിൽ പിടിച്ചുനിൽക്കുന്ന കമ്പി വരെ പൊള്ളും

സംസ്ഥാനത്തേക്ക് ഒട്ടാകെ കള്ള് ഒഴുകിയെത്തുന്ന ചിറ്റൂരിലെ തെങ്ങിൻതേ‍ാപ്പുകളുടെ നീരും അത്യുഷ്ണം ഊറ്റിത്തുടങ്ങി. പലയിടത്തും ചെത്തില്ല. ചെത്തിയാലും  കള്ള് പകുതിപേ‍ാലും കിട്ടുന്നില്ല. ഇളനീർകച്ചവടം ആദ്യം നന്നായി നടന്നു. തെങ്ങുകളുടെ മണ്ട ഉണങ്ങിത്തുടങ്ങിയതോടെ അതും ഏതാണ്ട് തീർന്നു. കമുകുകൾക്കും കടുത്ത മഞ്ഞനിറമായി.  ഉഷ്ണം കുറയ്ക്കാൻ ഉത്തമമായ പനനെ‍ാങ്ക് മുൻകാലങ്ങളെപ്പോലെ വിളഞ്ഞിട്ടില്ലെന്ന് വിൽപനക്കാർ പറയുന്നു. ഉള്ളതിന് വലിയ ഡിമാൻഡാണ്. നെ‍ാങ്ക് ഉള്ള് തണുപ്പിക്കുകയും ശുചിയാക്കുകയും ചെയ്യും. നെ‍ാങ്കിന്റെ തെ‍ാണ്ട് അരച്ചുപുരട്ടിയാൽ ചൂടുകുരുവും പാടുകളും വരെ മാറുമെന്നും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

∙ കുടിവെള്ളവും മുടങ്ങിയാൽ?

മുൻപ് ഉഷ്ണകാലങ്ങളിൽ ചിറ്റൂർ താലൂക്കിലെ ചിത്രങ്ങളിലൂടെയാണു കേരളം വരൾച്ചയുടെ വേദനയും ദുരിതവും തകർച്ചയും അറിഞ്ഞത്. വെള്ളവുമായി ടാങ്കർ ലേ‍ാറികൾ തലങ്ങും വിലങ്ങും പായുന്ന റേ‍ാഡരുകുകളിൽ വിവിധ നിറത്തിലുള്ള പ്ലാസ്റ്റിക് കുടങ്ങൾ കുന്നുകൂട്ടി ശുദ്ധജലത്തിന് കാത്തുനിൽക്കുന്ന സ്ത്രീകളും കുട്ടികളും വേദനിക്കുന്ന കാഴ്ചയായിരുന്നു. പക്ഷേ, ആ ചിത്രം കഴിഞ്ഞവർഷങ്ങളിൽ ഏതാണ്ട് പൂർണമായി മാഞ്ഞു. ചിറ്റൂരിന്റെ കൃഷ്ണൻകുട്ടിയേട്ടൻ ജലമന്ത്രിയായപ്പേ‍ാൾ വ്യാപകമായി പൈപ്പു വെള്ളമെത്തിച്ചു. ജലസംഭരണ, ആഗിരണ പദ്ധതികളിലൂടെ ഭൂഗർഭജലനിലയും ഉയർത്തി.

വീട്ടിലെ ടെറസിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കിനെ സംരക്ഷിക്കാനായി ഓല കൊണ്ടുള്ള മേൽക്കൂര സ്ഥാപിച്ചിരിക്കുന്നു, ചൂട് കുറയാനായി ടാങ്കിനു ചുറ്റും ചാക്ക് കെട്ടിവച്ച് വെള്ളമൊഴിച്ചു തണുപ്പിക്കുകയാണീ വീട്ടമ്മ. വടകരപ്പതി പരിശക്കല്ല് പ്രദേശത്തു നിന്നുള്ള വേനൽക്കാഴ്‌ച. ചിത്രം: മനോരമ

എന്നാൽ ഇത്തവണ ഉഷ്ണം തരംഗമായതേ‍ാടെ ശുദ്ധജലം മുടങ്ങാതിരിക്കാൻ കരുതലായി ചിലയിടത്ത് ടാങ്കറുകൾ ഒ‍ാടിത്തുടങ്ങി. മാരിയമ്മൻ പെ‍ാങ്കലും ഉച്ചാളിമഹാകാളി പൊങ്കലും നടക്കുകയാണ്. അതിനാൽ വീടുകളിൽ ഒരുപാടുപേർ വരും. ഭക്ഷണവും അലക്കും കുളിയുമായി വെള്ളം കൂടുതൽ വേണമെന്നതിനാൽ, ആശങ്കയിലാണ് ഈ പ്രദേശത്തെ കുടുംബങ്ങൾ. പുഴകളിലെല്ലാം വെള്ളം പേരിന് മാത്രമായതോടെ കുടിവെള്ളക്ഷാമം എന്ന ആശങ്ക പാലക്കാടിലെ വരണ്ട കാറ്റിൽ വീശുന്നുണ്ട്. പൊരിവെയിലത്ത് വെള്ളത്തിന് വേണ്ടി എത്ര ദൂരം നടക്കേണ്ടി വരും എന്ന പേടിയിലാണ് ജനങ്ങൾ.

∙ പുറത്തിറങ്ങാൻ കഴിയില്ല

രാത്രിയിലും ചൂട് ഉയർന്നതേ‍ാടെ ഉറക്കമില്ലാത്ത അവസ്ഥയിലാണ് പാലക്കാട്. കുട്ടികളും പ്രായമായവരുമെ‍ാക്കെ പാതിരാത്രിക്കും പുറത്തെ മരച്ചേ‍ാട്ടിലാണ് കഴിച്ചുകൂട്ടുന്നത്.  നിർമാണതെ‍ാഴിലാളികൾക്ക് ഉച്ചയ്ക്ക് 12 വരെയാണ് മിക്കയിടത്തും പണിയെടുക്കാൻ കഴിയുക. ചിലർ ദേഹം തണുപ്പിക്കാൻ വേപ്പില തലയിലും പുറത്തും വച്ചുകെ‍ട്ടും. ഈ വിഷമമെ‍ാക്കെ താമസിയാതെ പേ‍ാകും– അവർക്ക് ഉറപ്പുണ്ട്. ചൂട് കൂടിയതോടെ സാധാരണ അളവിൽ ഭക്ഷണം കഴിക്കാനാവാത്തതും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.  കഞ്ഞിയും ഉപ്പേരിയും പോലുള്ള ലഘുഭക്ഷണമാണ് ഇപ്പോൾ പാലക്കാടൻ മെനു. കല്യാണസദ്യയിൽ വരെ ചിക്കൻ പലയിടത്തും ഒഴിവായി.

കടുത്ത ചൂടിൽ നിന്നു രക്ഷപ്പെടാൻ തോർത്ത് മറയാക്കി നടക്കുന്നയാൾ. പാലക്കാട് നിന്നുള്ള കാഴ്‌ച. ചിത്രം: മനോരമ

മദ്യഷാപ്പുകളിലും തിരക്കു കുറഞ്ഞു. പലയിടത്തും നന്നേ രാവിലെയും വൈകുന്നേരം അഞ്ചിനു ശേഷവുമാണ് അത്യാവശ്യകാര്യങ്ങൾക്കു ജനം പുറത്തിറങ്ങുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷം ബസ് സർവീസുകളിൽ ആളുകൾ തീരെയില്ല. ചിലയിടത്ത് ബസിൽ പിടിച്ചുനിൽക്കുന്ന കമ്പി വരെ പൊള്ളും. ‘‘നേ‍ാർത്ത് നനച്ച് ദേഹത്തിട്ടാലും നിമിഷങ്ങൾക്കകം അത് കാച്ചിയ പപ്പടം പേ‍ാലെയാകും’’– പ്രമുഖ കർഷകനും കർഷകസമാജം ഭാരവാഹിയുമായ മുതലാംതേ‍ാട് മണിയുടെ വാക്കിൽ പാലക്കാട് ഉഷ്ണത്തിന്റെ കാഠിന്യം വ്യക്തം. ഇതെ‍ാക്കെയാണെങ്കിലും രഥേ‍ാത്സവങ്ങളിലും വേലകളിലും ആളുകൾ പ്രായഭേദമന്യേ നിറഞ്ഞു നിൽക്കുന്നു. ഒരു തരംഗത്തിനും തളർത്താൻ കഴിയാത്ത ആവേശമായി.

English Summary:

From Traditional Remedies to Government Alerts: Palakkad's Battle Against Intense Heat Wave