ഒരു നീല കുപ്പായം. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ ഭരണകൂടത്തിന്റെ അടിവേര് വരെ ഇളക്കാൻ ആ കുപ്പായം കാരണമായി. യുഎസ് പ്രസിഡന്റിന്റെ ഓഫിസായ വൈറ്റ് ഹൗസിൽ ഇന്റേണായി ജോലി ചെയ്ത മോണിക്ക ലെവിൻസ്കി എന്ന യുവതിയുടെ നീല വസ്ത്രത്തിൽ പുരണ്ട പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ശരീരസ്രവം ഒടുവിൽ ക്ലിന്റനെ പദവിയിൽനിന്ന് പുറത്താക്കാൻ കഴിയുന്ന ഇംപീച്ച്മെന്റിൽ വരെയെത്തിച്ചു. ഇംപീച്ച്മെന്റിനെ അതിജീവിച്ച് ക്ലിന്റൻ പ്രസിഡന്റായി കാലാവധി തികച്ചെങ്കിലും പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി അൽഗോർ പരാജയപ്പെട്ടു. ഭാര്യ ഹിലരി ക്ലിന്റൻ വിവാദങ്ങളിലുടനീളം ക്ലിന്റനെ പിന്തുണച്ച് കൂടെനിന്നു. അച്ഛനും മുത്തച്ഛനും മുൻ പ്രസിഡന്റുമൊക്കെയായി

ഒരു നീല കുപ്പായം. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ ഭരണകൂടത്തിന്റെ അടിവേര് വരെ ഇളക്കാൻ ആ കുപ്പായം കാരണമായി. യുഎസ് പ്രസിഡന്റിന്റെ ഓഫിസായ വൈറ്റ് ഹൗസിൽ ഇന്റേണായി ജോലി ചെയ്ത മോണിക്ക ലെവിൻസ്കി എന്ന യുവതിയുടെ നീല വസ്ത്രത്തിൽ പുരണ്ട പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ശരീരസ്രവം ഒടുവിൽ ക്ലിന്റനെ പദവിയിൽനിന്ന് പുറത്താക്കാൻ കഴിയുന്ന ഇംപീച്ച്മെന്റിൽ വരെയെത്തിച്ചു. ഇംപീച്ച്മെന്റിനെ അതിജീവിച്ച് ക്ലിന്റൻ പ്രസിഡന്റായി കാലാവധി തികച്ചെങ്കിലും പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി അൽഗോർ പരാജയപ്പെട്ടു. ഭാര്യ ഹിലരി ക്ലിന്റൻ വിവാദങ്ങളിലുടനീളം ക്ലിന്റനെ പിന്തുണച്ച് കൂടെനിന്നു. അച്ഛനും മുത്തച്ഛനും മുൻ പ്രസിഡന്റുമൊക്കെയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു നീല കുപ്പായം. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ ഭരണകൂടത്തിന്റെ അടിവേര് വരെ ഇളക്കാൻ ആ കുപ്പായം കാരണമായി. യുഎസ് പ്രസിഡന്റിന്റെ ഓഫിസായ വൈറ്റ് ഹൗസിൽ ഇന്റേണായി ജോലി ചെയ്ത മോണിക്ക ലെവിൻസ്കി എന്ന യുവതിയുടെ നീല വസ്ത്രത്തിൽ പുരണ്ട പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ശരീരസ്രവം ഒടുവിൽ ക്ലിന്റനെ പദവിയിൽനിന്ന് പുറത്താക്കാൻ കഴിയുന്ന ഇംപീച്ച്മെന്റിൽ വരെയെത്തിച്ചു. ഇംപീച്ച്മെന്റിനെ അതിജീവിച്ച് ക്ലിന്റൻ പ്രസിഡന്റായി കാലാവധി തികച്ചെങ്കിലും പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി അൽഗോർ പരാജയപ്പെട്ടു. ഭാര്യ ഹിലരി ക്ലിന്റൻ വിവാദങ്ങളിലുടനീളം ക്ലിന്റനെ പിന്തുണച്ച് കൂടെനിന്നു. അച്ഛനും മുത്തച്ഛനും മുൻ പ്രസിഡന്റുമൊക്കെയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു നീല കുപ്പായം.
ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ ഭരണകൂടത്തിന്റെ അടിവേര് വരെ ഇളക്കാൻ ആ കുപ്പായം കാരണമായി. യുഎസ് പ്രസിഡന്റിന്റെ ഓഫിസായ വൈറ്റ് ഹൗസിൽ ഇന്റേണായി ജോലി ചെയ്ത മോണിക്ക ലെവിൻസ്കി എന്ന യുവതിയുടെ നീല വസ്ത്രത്തിൽ പുരണ്ട പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ശരീരസ്രവം ഒടുവിൽ ക്ലിന്റനെ പദവിയിൽനിന്ന് പുറത്താക്കാൻ കഴിയുന്ന ഇംപീച്ച്മെന്റിൽ വരെയെത്തിച്ചു. ഇംപീച്ച്മെന്റിനെ അതിജീവിച്ച് ക്ലിന്റൻ പ്രസിഡന്റായി കാലാവധി തികച്ചെങ്കിലും പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി അൽഗോർ പരാജയപ്പെട്ടു.

ഭാര്യ ഹിലറി ക്ലിന്റൻ വിവാദങ്ങളിലുടനീളം ക്ലിന്റനെ പിന്തുണച്ച് കൂടെനിന്നു. അച്ഛനും മുത്തച്ഛനും മുൻ പ്രസിഡന്റുമൊക്കെയായി ക്ലിന്റൻ, ജീവിതത്തിലും സമൂഹ മാധ്യമങ്ങളിലും ഇന്നും സജീവമായി നിൽക്കുന്നു. (എക്സിൽ ക്ലിന്റൻ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് - Father, Grand father, 42nd President of US...). മോണിക്കയാകട്ടെ സാധാരണ ലൈംഗിക അപവാദ കേസുകളിൽ ഉൾപ്പെട്ട സ്ത്രീകളെ പോലെ എവിടെയെങ്കിലും മുഖമൊളിപ്പിച്ച് മറഞ്ഞിരിക്കുകയല്ല. എക്സ്, ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമാണവർ. മാത്രമല്ല, സൈബർ ലോകത്ത് അവഹേളനങ്ങൾ നേരിടുന്ന ഓരോരുത്തർക്കും വേണ്ടി സംസാരിക്കാനും അവർ മുൻനിരയിൽത്തന്നെയുണ്ട്.

ഇംപീച്ച്മെന്റ് ട്രയലിന് മുൻപ് വിദേശയാത്ര ചുരുക്കി നാട്ടിലേക്ക് മടങ്ങിയ ബിൽ ക്ലിന്റൻ ഭാര്യ ഹിലറിക്കും മകൾ ചെൽസയ്ക്കും ഒപ്പം. (File Photo by Tim SLOAN / AFP)
ADVERTISEMENT

∙ സത്യലംഘനം നടത്തിയ പ്രസിഡന്റ്

ക്ലിന്റന്റെ ഇംപീച്ച്മെന്റ് നടന്നത് 1999 ഫെബ്രുവരിയിലാണ്. കൃത്യം കാൽ നൂറ്റാണ്ട് മുൻപ്. കോടതി മുൻപാകെ നടത്തിയ സത്യപ്രതിജ്ഞ ലംഘിച്ച് കള്ളം പറഞ്ഞതും (തെറ്റായ സത്യവാങ്മൂലവും കളവായ മൊഴികളും) മോണിക്കയോട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കള്ളം പറയാൻ പ്രേരിപ്പിച്ച് നീതിനിർവഹണം തടസ്സപ്പെടുത്തിയതുമായിരുന്നു യുഎസിലെ നീതിനിർവഹണ സഭയിൽ (യുഎസ് കോൺഗ്രസ്) കുറ്റവിചാരണയ്ക്ക് കാരണമായത്. 1992ൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് ക്ലിന്റൻ ആദ്യ തവണ പ്രസിഡന്റായ കാലത്ത്, 1995ലാണ് മോണിക്ക ബിരുദ പഠനത്തിന് ശേഷം വൈറ്റ് ഹൗസിൽ വേതനമില്ലാത്ത തൊഴിൽ പരിശീലനത്തിന് ഇന്റേണായി എത്തുന്നത്. ഏറെ വൈകാതെതന്നെ ക്ലിന്റൺ- മോണിക്ക ബന്ധം തുടങ്ങി.

ബിൽ ക്ലിന്റൻ സ്വന്തം കൈപ്പടയിൽ ആശംസകളെഴുതി മോണിക്കയ്ക്ക് നൽകിയ പിറന്നാൾ കാർഡ്. (Photo by AFP)

1995 നവംബർ മുതൽ 1997 മാർച്ച് വരെ ഒന്നര വർഷം നീണ്ട ബന്ധം. അതിനിടെ 9 തവണ ശാരീരികബന്ധമുണ്ടായി. ഇതിൽ ഒരു തവണ മോണിക്ക ധരിച്ചിരുന്ന നീല ഉടുപ്പിൽ ക്ലിന്റന്റെ ശരീരസ്രവം പുരണ്ടിരുന്നതാണ് പിന്നീട് ഏറ്റവും വലിയ തെളിവായിമാറിയത്. പ്രതിരോധ വകുപ്പിലെ ജീവനക്കാരിയായ ലിൻഡ ട്രിപ്പുമായി സൗഹൃദമുണ്ടായിരുന്ന മോണിക്ക എല്ലാ വിവരങ്ങളും അവരോട് പറഞ്ഞിരുന്നു. ലിൻഡയാണ് ലോകത്തിനും അന്വേഷകർക്കും മുൻപിൽ ക്ലിന്റൻ - മോണിക്ക ബന്ധം തുറന്നുകാട്ടിയത്.

∙ വായിൽ വെള്ളിക്കരണ്ടിയുമായി ജനനം

ADVERTISEMENT

കലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ ഒരു സമ്പന്ന കുടുംബത്തിൽ 1973 ജൂലൈ 23നാണ് മോണിക്ക ജനിച്ചത്. ജർമനിയിൽനിന്ന് യുഎസിലേക്ക് കുടിയേറിയ ജൂത കുടുംബത്തിലെ അംഗമായ പിതാവ് ബർണാഡ് ലെവിൻസ്കി അർബുദ ചികിത്സാ വിദഗ്ധനായിരുന്നു. അമ്മ മാർഷ്യ ലൂയിസ് എഴുത്തുകാരിയും. ഇരുവരും 1988ൽ വിവാഹമോചിതരായി. പിന്നീട് രണ്ടു പേരും പുനർവിവാഹവും ചെയ്തു. അച്ഛനമ്മമാർ വേർപിരിഞ്ഞെങ്കിലും എല്ലാ സൗഭാഗ്യങ്ങളോടെയുമാണ് മോണിക്ക വളർന്നത്. പോർട്ലൻഡിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടിയ ശേഷമാണ് വൈറ്റ് ഹൗസിൽ ഇന്റേൺഷിപ്പിന് എത്തുന്നത്.

ക്ലിന്റൻ വിഷയത്തിൽ മോണിക്കയുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ ലിൻഡ രഹസ്യമായി റിക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു.  മണിക്കൂറുകളോളം നീണ്ട ഈ സംഭാഷണങ്ങളും ക്ലിന്റനെതിരായ കേസിൽ പിന്നീട് തെളിവായിമാറി.

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ലിയോൺ പനേറ്റയുടെ കീഴിലായിരുന്നു ഇന്റേൺഷിപ്. 6 മാസം തികയും മുൻപ് വൈറ്റ് ഹൗസിൽ തന്നെ നിയമകാര്യ ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു. തുടർന്നാണ് ക്ലിന്റന്റെ കണ്ണിൽപ്പെട്ടതും ഇരുവരും അടുത്തിടപഴകാൻ തുടങ്ങിയതും. 1996 ഏപ്രിലിൽ മോണിക്കയുടെ മേലധികാരികൾ അവളെ പ്രതിരോധ കാര്യാലയമായ പെന്റഗണിലേക്ക് സ്ഥലംമാറ്റി. ക്ലിന്റനുമായുള്ള ബന്ധം അതിരുവിടുന്നു എന്ന തോന്നലായിരുന്നു ഈ നടപടിക്ക് പിന്നിൽ. അവിടെ വച്ചാണ് ലിൻഡ ട്രിപ്പുമായി മോണിക്ക സൗഹൃദത്തിലായതും ക്ലിന്റനുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയതും.

ബിൽ ക്ലിന്റന്റെ ഇംപീച്ച്മെന്റ് വിചാരണയിൽ മോണിക്ക മൊഴി നൽകുന്നതിന്റെ വിഡിയോ ദൃശ്യം. (Photo by C-SPAN / AFP)

ക്ലിന്റൻ നൽകുന്ന സമ്മാനങ്ങളെല്ലാം സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ച ലിൻഡ, സ്രവം പുരണ്ട നീലയുടുപ്പ് ഡ്രൈ വാഷ് ചെയ്യുന്നതിൽ നിന്ന് മോണിക്കയെ വിലക്കി. മോണിക്ക തന്റെ സുരക്ഷയ്ക്കായി അത് അങ്ങനെ തന്നെ സൂക്ഷിക്കണമെന്നും അതൊരു ‘ഇൻഷുറൻസ് പോളിസി’യാണെന്നുമാണ് അവർ വാദിച്ചത്. ക്ലിന്റൻ വിഷയത്തിൽ മോണിക്കയുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ ലിൻഡ രഹസ്യമായി റിക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. എഴുത്തുകാരിയും ലിറ്റററി ഏജന്റുമായ ലൂസിയാൻ ഗോൾഡ്ബർഗിന്റെ നിർദേശപ്രകാരമാണ് ഇങ്ങനെ ചെയ്തത്. മണിക്കൂറുകളോളം നീണ്ട ഈ സംഭാഷണങ്ങളും ക്ലിന്റനെതിരായ കേസിൽ പിന്നീട് തെളിവായിമാറി.

∙ കേസ് വേറെയുമുണ്ട്

ADVERTISEMENT

1997 ഡിസംബറിൽ മോണിക്ക പെന്റഗണിലെ ജോലി ഉപേക്ഷിച്ചു. ഈ സമയത്തെല്ലാം ക്ലിന്റൻ മുൻപ് ഗവർണറായിരുന്ന അർക്കൻസാസ് സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥയായ പൗള ജോൺസ്, ക്ലിന്റനെതിരെ നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ കേസ് നടക്കുന്നുണ്ടായിരുന്നു. പൗളയെ ഒരു ഹോട്ടൽ മുറിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനെന്ന മട്ടിൽ വിളിപ്പിച്ച ക്ലിന്റൻ അവർക്ക് മുന്നിൽ വിവസ്ത്രനായി എന്നായിരുന്നു പരാതി. ഇതിനിടെ ക്ലിന്റൻ - മോണിക്ക ബന്ധത്തെ കുറിച്ച് പൗളയുടെ അഭിഭാഷകർക്ക് വിവരം ലഭിച്ചു. അവർ വിവരം തേടിയപ്പോൾ താനും ക്ലിന്റനുമായി ശാരീരികബന്ധമുണ്ടായിട്ടില്ലെന്ന് മോണിക്ക സത്യവാങ്മൂലം നൽകി.

മോണിക്ക ലെവിൻസ്കി (Photo by Jon Kopaloff / GETTY IMAGES NORTH AMERICA / Getty Images via AFP)

ഇതിനെ പിന്തുണയ്ക്കും വിധം കളവ് പറയാൻ ലിൻഡയെ നിർബന്ധിക്കുകയും ചെയ്തു. ഈ സമയത്ത് തന്നെ ക്ലിന്റനെതിരെ റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട വൈറ്റ് വാട്ടർ വിവാദത്തിൽ അന്വേഷണം നടക്കുകയായിരുന്നു. ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കെന്നത്ത് സ്റ്റാറിനു മുൻപിൽ ലിൻഡ ട്രിപ്പ് താൻ റിക്കോർഡ് ചെയ്ത സംഭാഷണങ്ങൾ സമർപ്പിച്ചു. എന്നാൽ ക്ലിന്റൻ ഇതെല്ലാം കോടതിക്കു മുൻപാകെയും ജനങ്ങളുടെ മുന്നിലും നിരസിച്ചു. മോണിക്കയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നാണ് ക്ലിന്റൻ മൊഴി കൊടുത്തത്.

ഈ സമയത്താണ് മോണിക്കയുടെ മുൻ കാമുകൻ ആൻഡി ബ്ലെയ്‌ലർ രംഗത്തു വന്നത്. തനിക്ക് വൈറ്റ് ഹൗസിൽ ഉന്നത പദവിയിൽ ഇരിക്കുന്ന ഒരാളുമായി അടുത്ത ബന്ധമുണ്ടെന്നും അതിന്റെ വിശദാംശങ്ങളും മോണിക്ക തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ബ്ലെയ്‌ലർ വെളിപ്പെടുത്തി. മോണിക്ക - ലിൻഡ ഫോൺ സംഭാഷണങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കേസിൽ നിയമ സംരക്ഷണം നൽകാമെന്ന ഉറപ്പ് ലഭിച്ചതോടെ മോണിക്ക സ്റ്റാർ കമ്മിഷനു മുൻപിൽ സത്യസന്ധമായി മൊഴി നൽകി. പിന്നീട് വാക്കുകൾ കൊണ്ടുള്ള കളിയാണ് ക്ലിന്റൻ നടത്തിയത്.

സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കോടതിയിലേക്ക് വരുന്ന മോണിക്ക (Photo by MANNY CENETA / AFP)

തനിക്ക് ഇത്തരമൊരു ബന്ധമില്ല (There is not a sexual relationship... ) എന്നു തുടങ്ങുന്ന പ്രസ്താവന ഇറക്കിയ ശേഷം പിന്നീട്, താൻ സംസാരിച്ചത് വർത്തമാനകാലത്തിൽ നിന്നാണെന്ന മട്ടിലായിരുന്നു ക്ലിന്റന്റെ ന്യായങ്ങൾ. ലൈംഗികബന്ധത്തിന്റെ നിയമപരമായ നിർവചനത്തിൽ മോണിക്കയുമായി നടത്തിയ സെക്സിന്റെ രീതി വരില്ലെന്നു വരെ വാദം നടത്തി. ഇതിനിടെ വിവാദമായ നീലക്കുപ്പായം സ്റ്റാർ കമ്മിഷന് മുൻപിൽ മോണിക്ക സമർപ്പിച്ചു. അതിൽ പുരണ്ട സ്രവവുമായി ക്ലിന്റന്റെ രക്തസാംപിൾ ഒത്തുനോക്കി. അത് ക്ലിന്റന്റെ ശരീരസ്രവം തന്നെയെന്ന് തെളിയിക്കപ്പെട്ടു.

എല്ലാ വാദങ്ങളുടെയും മുനയൊടിഞ്ഞതോടെ ക്ലിന്റൻ കുറ്റസമ്മതം നടത്തി. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തായിരുന്നു ഈ ഏറ്റുപറച്ചിൽ. എന്തായാലും പൗള ജോൺസുമായുള്ള കേസ് 8.5 ലക്ഷം ഡോളർ നൽകി ക്ലിന്റൻ ഒത്തുതീർപ്പാക്കി. പക്ഷേ അപ്പോഴേക്കും ക്ലിന്റനെതിരായ റിപ്പോർട്ട് കെന്നത്ത് സ്റ്റാർ യുഎസ് കോൺഗ്രസിനു മുന്നിൽ സമർപ്പിച്ചു. പിന്നീട് ജനപ്രതിനിധി സഭയിൽ ദിവസങ്ങളോളം നീണ്ട കുറ്റവിചാരണ നടന്നു. ഒടുവിൽ പ്രസിഡന്റിനെ പുറത്താക്കണോ വേണ്ടയോ എന്നതിൽ വോട്ടെടുപ്പ് നടന്നപ്പോൾ വിജയം ക്ലിന്റന് തന്നെയായിരുന്നു.

യുഎസ് തിരഞ്ഞെടുപ്പിൽ ബിൽ ക്ലിന്റൻ– മോണിക്ക വിവാദം വിഷയമാക്കി സ്ഥാപിച്ച കട്ടൗട്ടിന്റെ ചിത്രമെടുക്കുന്ന യുഎസ് സ്വദേശി (Photo by Patrick T. Fallon / AFP)

∙ മോണിക്കയുടെ കഥ

ഇംപീച്ച്മെന്റ് നടപടികൾക്ക് തൊട്ടുപിന്നാലെ മോണിക്കയുടെ ജീവചരിത്രം പുറത്തുവന്നു. ‘മോണിക്കാസ് സ്റ്റോറി’ എന്ന പേരിൽ ആൻഡ്രൂ മോർട്ടൺ എഴുതിയ ആ പുസ്തകത്തിലൂടെ മോണിക്ക തന്റെ ജീവിതവും ക്ലിന്റനുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങളും ലോകത്തിനു മുന്നിൽ തുറന്നുവച്ചു. ഈ പുസ്തകത്തിൽ പങ്കാളിയായതു വഴിയും പിന്നീട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലൂടെയും മോണിക്ക കോടികൾ സമ്പാദിച്ചു. തനിക്ക് കിട്ടിയ പ്രശസ്തി അവർ ഉപയോഗിക്കുക തന്നെ ചെയ്തു. റിയൽ മോണിക്ക എന്ന പേരിൽ ഹാൻഡ്ബാഗുകൾ വിറ്റഴിച്ചു. പിന്നീട് ടിവി പരസ്യങ്ങളിൽ മോഡലായി.

അനേകം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ട മോണിക്ക എച്ച്ബിഒയുടെ ‘മോണിക്ക ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്ന പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു. ടിവി റിയാലിറ്റി ഷോയിൽ പങ്കാളിയായി. 2004ൽ ക്ലിന്റന്റെ ആത്മകഥ ‘മൈ ലൈഫ്’ പുറത്തുവന്നതോടെ മോണിക്ക ഏറെ ക്ഷുഭിതയായി അഭിമുഖങ്ങളിൽ സംസാരിച്ചു. ക്ലിന്റൻ ആ പുസ്തകത്തിലെങ്കിലും സത്യം പറയുമെന്നു താൻ കരുതിയെന്നും തങ്ങൾക്കിടയിലെ ബന്ധം ഇരുവരുടെയും താൽപര്യപ്രകാരമായിരുന്നുവെന്നു സമ്മതിക്കുമെന്നു കരുതിയ തന്റെ സ്വഭാവഹത്യയാണ് അതിലൂടെ ചെയ്തതെന്നും മോണിക്ക ആരോപിച്ചു.

ആരാധകർക്ക് തന്റെ പുസ്തകത്തിൽ കയ്യൊപ്പിട്ടു നൽകുന്ന മോണിക്ക. ലെവിൽസ്കി. (Photo by PIERRE VERDY / AFP)

വിവാദങ്ങളിൽ മനസ്സ് മടുത്ത മോണിക്ക 2005ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്ന് സോഷ്യൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. പക്ഷേ, താൻ നേടിയ കുപ്രസിദ്ധികൊണ്ട് ജോലിയൊന്നും കണ്ടെത്താനായില്ലെന്ന് ഒരഭിമുഖത്തിൽ അവർ തന്നെ പറയുന്നു. 2014 മുതൽ സൈബർ ബുള്ളീയിങ്ങിന് എതിരെ മോണിക്ക രംഗത്തുവന്നു. ലോകത്തെ ആദ്യ സൈബർ ആക്രമണ ഇരയാണ് താനെന്ന് അവർ പറയുന്നു. ‘പേഷ്യന്റ് സീറോ (Patient zero)’ എന്നാണ് മോണിക്ക സ്വയം വിശേഷിപ്പിച്ചത്. തുടർന്ന് അവർ ഈ വിഷയം ഉന്നയിക്കുന്നതിന് പൊതുവേദികളിലെത്തി. ട്വിറ്റർ അക്കൗണ്ട് തുറന്നു. അഭിമുഖങ്ങൾ നൽകി.

കൂടുതൽ സഹാനുഭൂതിയുള്ള ഇന്റർനെറ്റ് എന്ന ആശയമാണ് അവർ മുന്നോട്ടുവച്ചത്. തന്നെപ്പോലെ അപമാനിതയായ ഓരോ സ്ത്രീയെയും അതിജീവിക്കാൻ സഹായിക്കുകയാണ് ലക്ഷ്യമെന്ന് അവർ ഊന്നിപ്പറഞ്ഞു. 2017ൽ മീ ടൂ ക്യാംപെയ്നിൽ പങ്കാളിയായി താൻ ലൈംഗിക പീഡനത്തിലെ ഇരയാണെന്ന് അവർ പറഞ്ഞു. പക്ഷേ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അവർ പറയുകയുണ്ടായില്ല. ബന്ധം ഉഭയകക്ഷി സമ്മതത്തോടെയായിരുന്നെങ്കിലും തന്നേക്കാൾ 27 വയസ്സിനു മൂത്ത ക്ലിന്റൻ പ്രസിഡന്റ് പദവിയിലിരുന്ന് അധികാരദുർവിനിയോഗം നടത്തുകയാണ് ചെയ്തതെന്ന് അവർ കുറ്റപ്പെടുത്തി.

മോണിക്ക ലെവിൻസ്കി (Photo by Matt Winkelmeyer / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ പ്രണയങ്ങളുടെ നായിക

ക്ലിന്റനുമായി അടുപ്പമുള്ള കാലത്തു തന്നെ പ്രതിരോധ വകുപ്പിൽ ഉദ്യോഗസ്ഥനായ ടോം (തോമസ് ) ലോങ്സ്ട്രെത്തുമായി തനിക്ക് പ്രണയമുണ്ടായിരുന്നെന്ന് മോണിക്ക തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ചെറിയ കാലം മാത്രം നീണ്ട ആ ബന്ധത്തിൽ താൻ ഗർഭവതിയായെന്നും ഗർഭച്ഛിദ്രം നടത്താൻ തോമസ് സഹായിച്ചില്ലെന്നും മോണിക്ക പറഞ്ഞിരുന്നു. എന്നാൽ താൻ പണം നൽകിയിരുന്നെന്നും ഗർഭച്ഛിദ്രം മോണിക്കയുടെ ആവശ്യപ്രകാരമായിരുന്നെന്നും ലോങ്സ്ട്രെത്ത് പിന്നീട് പ്രതികരിച്ചു. 

ഗർഭം അലസിപ്പിച്ചത് തനിക്ക് ഏറെ മാനസിക സംഘർഷം ഉണ്ടാക്കിയെന്നും അതിന് ചികിത്സ തേടിയെന്നും മോണിക്ക പറഞ്ഞിട്ടുണ്ട്. ക്ലിന്റൻ ബന്ധം വിവാദമായതിനു ശേഷം സമ്മർദം താങ്ങാനാകാതെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ എന്ന അവസ്ഥയിലൂടെ കടന്നുപോയതിനെ കുറിച്ചും അവർ തുറന്നുപറയുന്നു.

പ്രണയങ്ങളുടെ പേരിൽ വിവാദനായികയായ മോണിക്ക അൻപത് വയസ്സ് പിന്നിട്ടിട്ടും അവിവാഹിതയായി തുടരുകയാണ്. ഏറെ സന്തോഷവതിയായി അവർ തന്റെ പ്രവർത്തനങ്ങളിൽ മുഴുകുന്നു. വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി യുഎസ് ഫാഷൻ കമ്പനിയായ 'റിഫർമേഷൻ' നടത്തിയ പുതിയ ക്യാംപെയ്നിൽ മോണിക്ക മോഡലായത് ഏറെ ശ്രദ്ധിക്കപ്പെട്ടു. "You have got the Power' എന്നതാണ് ആ ക്യാംപെയ്നിന്റെ പരസ്യവാചകം. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഏതൊരാളും സ്വയം പറയേണ്ട വാക്കുകൾ...

English Summary:

From Blue Dress to Impeachment: How Monica Lewinsky Altered U.S. Political History