ദേശീയ പാതകളിൽ ഇനി കുഴികൾ ഉണ്ടാകില്ലെന്ന കേന്ദ്ര ഗതാഗത മന്ത്രിയുടെ ഉറപ്പിന് എത്രത്തോളം കരുത്തുണ്ടാകുമെന്ന് ആശങ്കപ്പെട്ടിരുന്നവർക്കുള്ള മറുപടിയാണ് സൂറത്തിലെ ‘ഉരുക്ക് റോഡ്’. രാജ്യത്ത് ആദ്യമായി നിർമിച്ച ഈ ഉരുക്ക് റോഡ് തുരുമ്പെടുക്കുമോ എന്നാണ് അന്നാട്ടുകാർ ആദ്യം ഉന്നയിച്ചിരുന്ന സംശയം. എന്നാൽ, ഉരുക്കു നിർമാണ ശാലകളിൽനിന്ന് പുറന്തള്ളുന്ന മാലിന്യമായ ‘സ്റ്റീൽ സ്ലാഗു’കൾ കൊണ്ടു നിർമിച്ച ഈ റോഡ് തുരുമ്പെടുക്കില്ലെന്ന് മാത്രമല്ല നിർമാണ ചെലവ് 30 ശതമാനം കുറയുമെന്നാണ് സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിആർആർഐ) നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്. ഇത്തരത്തിൽ നിർമിക്കുന്ന റോഡുകൾ മഴയിൽ തകർന്നു കുഴികൾ രൂപപ്പെടാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു. ‘അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ’ എന്ന നിലയിലാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി ഗഡ്കരി ഇപ്പോള്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ റോഡുകളുടെ ശോച്യാവസ്ഥയാണ് ഒരു കാലത്ത് എറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന വിഷയം. എന്നാൽ, ആ നില ഇന്നു മാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ പാതകളിൽ ഇനി കുഴികൾ ഉണ്ടാകില്ലെന്ന കേന്ദ്ര ഗതാഗത മന്ത്രിയുടെ ഉറപ്പിന് എത്രത്തോളം കരുത്തുണ്ടാകുമെന്ന് ആശങ്കപ്പെട്ടിരുന്നവർക്കുള്ള മറുപടിയാണ് സൂറത്തിലെ ‘ഉരുക്ക് റോഡ്’. രാജ്യത്ത് ആദ്യമായി നിർമിച്ച ഈ ഉരുക്ക് റോഡ് തുരുമ്പെടുക്കുമോ എന്നാണ് അന്നാട്ടുകാർ ആദ്യം ഉന്നയിച്ചിരുന്ന സംശയം. എന്നാൽ, ഉരുക്കു നിർമാണ ശാലകളിൽനിന്ന് പുറന്തള്ളുന്ന മാലിന്യമായ ‘സ്റ്റീൽ സ്ലാഗു’കൾ കൊണ്ടു നിർമിച്ച ഈ റോഡ് തുരുമ്പെടുക്കില്ലെന്ന് മാത്രമല്ല നിർമാണ ചെലവ് 30 ശതമാനം കുറയുമെന്നാണ് സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിആർആർഐ) നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്. ഇത്തരത്തിൽ നിർമിക്കുന്ന റോഡുകൾ മഴയിൽ തകർന്നു കുഴികൾ രൂപപ്പെടാനുള്ള സാധ്യത കുറവാണെന്നും പഠനം പറയുന്നു.

‘അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ’ എന്ന നിലയിലാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രി ഗഡ്കരി ഇപ്പോള്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ റോഡുകളുടെ ശോച്യാവസ്ഥയാണ് ഒരു കാലത്ത് എറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന വിഷയം. എന്നാൽ, ആ നില ഇന്നു മാറി. വിമാനങ്ങൾ പറത്താനുള്ള റൺവേ ആയിപ്പോലും റോഡുകൾ ഉപയോഗിക്കാവുന്ന തരത്തിലേക്ക് ഇന്ത്യയിലെ റോഡുകൾ വികസിപ്പിച്ചു എന്നതാണ് ഗഡ്കരിയുടെ കരുത്ത്. കേരളത്തിലേത് ഉൾപ്പെടെയുള്ള ഹൈവേകളിൽ ഈ മാറ്റം വ്യക്തവുമാണ്.

നിതിൻ ഗഡ്‌കരി (Photo courtesy: X/ nitin_gadkari)
ADVERTISEMENT

2023 ഡിസംബറോടെ ഇന്ത്യയിലെ ദേശീയപാതകളിലെ കുഴികൾ ഇല്ലാതാകുമെന്നാണ് ഗഡ്കരിയുടെ പ്രഖ്യാപനം. അതിനായുള്ള റോഡ് നയം പ്രാരംഭ ഘട്ടത്തിലാണെന്നും കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ റോഡ് നയത്തിൽ പറയുന്ന കാര്യങ്ങളിൽ ഒന്നാണ് ഉരുക്കു വ്യവസായശാലകൾ അവശേഷിപ്പിക്കുന്ന മാലിന്യത്തിൽ നിന്ന് റോഡ് നിർമിക്കുകയെന്നത്. ഇതിന്റെ ആദ്യ പരീക്ഷണമാണ് സൂറത്തിൽ നടപ്പാക്കിയത്. റോഡ് നിർമാണത്തിന് ഖര മാലിന്യം ഉപയോഗപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും പുതിയ റോഡ് നയത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന പുതിയ പരീക്ഷണങ്ങൾ വിജയകരമാക്കാന്‍ കഴിവുള്ള ചെറുപ്പക്കാരായ എൻജിനീയർമാരെ നിയമിച്ചിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. അറിയാം ഉരുക്ക് റോഡിനെപ്പറ്റി...

∙ സൂറത്തിലെ ഉരുക്ക് വഴി

സൂറത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഉരുക്ക് റോഡ് നിർമിച്ചിരിക്കുന്നത് 1.2 കിലോമീറ്ററിലാണ്. അവിടെയുള്ള സ്റ്റീൽ ഫാക്ടറി അവശേഷിപ്പിച്ച മാലിന്യമാണ് റോഡ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. നിർമാണം പൂർത്തിയായ റോഡ് 2022 ജൂണിൽ ഗതാഗതത്തിനു തുറന്നു കൊടുക്കുകയും ചെയ്തു. വലിയ ഭാരം വഹിച്ചു പോകുന്ന ഏതു വാഹനത്തിനും ഉപയുക്തമായ രീതിയിലാണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. ഇവിടെ റോഡ് നിർമിക്കാൻ ഉപയോഗിച്ചത് ഒരു ലക്ഷം ടൺ ഉരുക്കു മാലിന്യമാണ്. ആർസലർ മിത്തൽ നിപ്പോൾ സ്റ്റീൽ (എഎംഎൻഎസ്) എന്നാണ് ഈ ഉരുക്ക് മാലിന്യ സംയുക്തം അറിയപ്പെടുന്നത്.

ഉരുക്കു റോഡിന്റെ നിർമാണത്തിനിടെ (Photo courtesy: AM/NS India)

∙ ഉരുക്കിന് ഉറപ്പു കൂടുതൽ

ADVERTISEMENT

പരമ്പരാഗത റോഡ് നിർമാണ രീതികളിൽ നിന്നു വ്യത്യസ്തമാണ് ഉരുക്കു മാലിന്യത്തിൽ നിന്നുള്ള നിർമാണം. കൂടുതൽ ഉറപ്പു നൽകുമെന്നതു തന്നെയാണ് വ്യത്യസ്തമായ കാര്യം. നിലവിൽ പാറച്ചീളുകൾ പല വലുപ്പത്തിൽ ഉറപ്പിച്ചാണ് റോഡുകൾ നിർമിക്കുന്നത്. ഇതേ സ്ഥാനത്ത് മെറ്റലിനു പകരം ഉരുക്കു മാലിന്യം ഉപയോഗിച്ചാൽ റോഡിന് പതിന്മടങ്ങ് ഉറപ്പുണ്ടാകുമെന്നാണ് സെന്‍ട്രൽ റോഡ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്.

∙ റോഡ് നിർമാണത്തിലേക്ക് ഉരുക്കു വന്ന വഴി

രാജ്യത്തെ സ്റ്റീൽ ഫാക്ടറികളിലെ മാലിന്യം കെട്ടിക്കിടക്കുന്നത് പലതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് സിആർആർഐ ഡയറക്ടർ ഡോ.രഞ്ജന അഗവർവാൾ പറയുന്നു. പ്രതിവർഷം ഇന്ത്യൻ കമ്പനികൾ അവശേഷിപ്പിക്കുന്നത് 19 ദശലക്ഷം ടൺ മാലിന്യമാണ്. പ്രധാന കമ്പനികളുടെ പ്രതിനിധികളാണ് മാലിന്യ നീക്കത്തിനു പരിഹാരം കാണണമെന്ന് സിആർആർഐയോട് അഭ്യർഥിച്ചത്. അതേത്തുടർന്നാണ് റോഡ് നിർമാണത്തിൽ ഉരുക്ക് മാലിന്യം ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി പഠനം ആരംഭിച്ചത്.

2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ഉരുക്കു മാലിന്യത്തിന്റെ അളവ് 30 കോടി ടണിൽ അധികമാകുമെന്നാണ് വിലയിരുത്തൽ. ഈ മാലിന്യം കെട്ടിക്കിടന്നാൽ ആ പ്രദേശത്തെ ജലവും മണ്ണും മലിനമാകും. ആ മേഖലയിൽ താമസിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. അവയിൽ നിന്നെല്ലാമാണ് പുതിയ സാങ്കേതികവിദ്യ പരിഹാരം കാണുന്നത്. ഒരു ടൺ സ്റ്റീൽ ഉൽപാദിപ്പിക്കുമ്പോൾ 200 കിലോഗ്രാം മാലിന്യമാണ് അവശേഷിപ്പിക്കുന്നത്. ഇത്തരത്തിൽ കണക്കുകൂട്ടിയാൽ തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ ഈ മേഖലയിൽനിന്നുള്ള മാലിന്യത്തിന്റെ തോത്.

ADVERTISEMENT

∙ എന്താണ് ഉരുക്കു മാലിന്യം?

ഇരുമ്പയിര്, കോക്ക് (വൻതോതിൽ കാർബൺ ഉള്ള കൽക്കരിയുടെ വകഭേദം), ചുണ്ണാമ്പ് കല്ല് എന്നിവ ചേർന്ന മിശ്രിതമാണ് സ്റ്റീൽ സ്ലാഗ് എന്ന പേരിൽ അറിയപ്പെടുന്ന ഉരുക്കുമാലിന്യം. ഇത് 1600 ഡിഗ്രി വരെ ഉരുക്കിയതിനു ശേഷം തണുപ്പിച്ചെടുത്താണ് റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നത്. മെറ്റൽ പോലെ പല വലിപ്പത്തിൽ പൊട്ടിച്ചെടുക്കാം. മെറ്റലിനേക്കാൾ ഉറപ്പുണ്ടെന്നതാണ് ഈ അവശിഷ്ടത്തിന്റെ പ്രത്യേകത.

മൂന്നിലേറെ തട്ടുകളിലാണ് (ലെയർ) പൊതുവേ റോഡുകൾ നിർമിക്കുന്നത്. മണ്ണും പിന്നെ മെറ്റലും തുടർന്ന് ടാറും മെറ്റലും ചേർന്ന മിശ്രിതവുമാണ് ഉറപ്പിക്കുന്നത്. ഹൈവേകൾ നാലു തട്ടുകളിലും. ഒന്നേകാൽ മീറ്റർ ഉയരത്തിലാണ് പുതിയ ഹൈവേകൾ നിർമിക്കുന്നത്. എന്നാൽ, സ്റ്റീൽ സ്ലാഗ് ഉപയോഗിച്ചുള്ള റോ‍ഡ് നിർമാണത്തിൽ കുറഞ്ഞ കനത്തിൽ തട്ടുകൾ നിർമിച്ചാൽ മതിയാകും.

∙ ചെലവ് കൂടുമോ? ഉരുക്ക് ഉരുകി ഒലിക്കുമോ?

സിആർആർഐയുടെ പഠന റിപ്പോർട്ട് അനുസരിച്ച് ഒരു ചതുരശ്ര മീറ്റർ കോൺക്രീറ്റ് റോഡ് നിർമിക്കാൻ 2700 മുതൽ 3000 രൂപ വരെയാണു ചെലവ്. ടാർ റോഡിന് 1300 രൂപയും. എന്നാൽ, ഉരുക്കു മാലിന്യം ഉപയോഗിച്ചാൽ ഒരു ചതുരശ്ര മീറ്റർ റോഡ് നിർമിക്കാൻ 1150 രൂപ മാത്രമാകും ചെലവ്. ഇന്ത്യയിലെ റോഡുകളുടെ ഏറിയപങ്കിലും കനത്ത വെയിലാണ് പതിക്കുന്നത്. അതിനാൽത്തന്നെ ഉരുക്ക് ഉപയോഗിച്ച് നിർമിക്കുന്ന റോഡുകൾ ചുട്ടു പഴുത്ത് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കുമോ എന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ, ഉരുക്ക് ഉരുകണമെങ്കിൽ ശരാശരി 300 ഡിഗ്രിയിൽ കൂടുതൽ ചൂട് വേണം. ഇന്ത്യയിലെ വേനൽക്കാല ചൂട് 50 ഡിഗ്രിയിൽ അധികമാകില്ല. ഇക്കാരണത്താൽ തന്നെ ഇന്ത്യയിലെ ഏതു ചൂടിലും റോഡിനു പ്രശ്നമുണ്ടാകില്ലെന്നാണ് സിആർആർഐയിലെ വിദഗ്ധർ പറയുന്നത്.

സൂറത്തിലെ സ്റ്റീൽ സ്ലാഗ് റോഡ് ഉദ്ഘാടനം ചെയ്തതിനു ശേഷം കേന്ദ്ര മന്ത്രി ആർസിപി സിങ്ങും സംഘവും റോഡ് നടന്നുകാണുന്നു (Photo courtesy: X /RCP_Singh)

∙ ലക്ഷ്യം, ഉരുക്കു മാലിന്യ നിർമാർജനം

ഉരുക്ക് ഉൽപാദനത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഉൽപാദനത്തിന് ആനുപാതികമായി മാലിന്യവും രൂപപ്പെടും. അവയെ നീക്കുക എന്നതും പുതിയ റോഡ് നിർമാണ സാങ്കേതിക വിദ്യയിലൂടെ ലക്ഷ്യമിടുന്നു. കരസേനയുടെ ബോർഡർ റോഡ് ഓർഗനൈസേഷനും (ബിആർഒ) ഉരുക്കു സാങ്കേതിക വിദ്യയിലേക്ക് കടന്നിട്ടുണ്ട്. ചൈനീസ് അതിർത്തിയിൽ സ്റ്റീൽ സ്ലാഗ് ഉപയോഗിച്ചാണ് റോഡുകൾ നിർമിച്ചത്. പരമ്പരാഗത രീതിയിലെ റോഡുകൾ പെട്ടെന്നു തകരാനുള്ള സാധ്യതയാണ് ബിആർഒയെ ഉരുക്ക് മാലിന്യത്തിലേക്ക് അടുപ്പിച്ചത്.

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ അരുണാചൽ പ്രദേശിൽ സ്റ്റീൽ സ്ലാഗ് ഉപയോഗിച്ച് നിർമിച്ച റോഡ് (Photo courtesy: X/@BROIndia)

∙ ഖരമാലിന്യം ഇനി റോഡിലേക്ക് അല്ല, റോഡിന് ഉള്ളിലേക്ക്...

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യ നിർമാർജനമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. അതുകൊണ്ടുതന്നെ റോഡ് നിർമാണത്തിൽ ഖരമാലിന്യത്തിന്റെ സാധ്യതയും ഇന്ത്യ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും പ്രധാന ഉദാഹരണമാണ് ഡൽഹിയിൽനിന്ന് യുപി തലസ്ഥാനമായ ലക്നൗവിലേക്ക് നിർമിക്കുന്ന എക്സ്പ്രസ് ഹൈവേ. ഈ റോഡിന്റെ നിർമാണത്തിന് നല്ല അളവിൽ ഖരമാലിന്യം ഉപയോഗിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ റോഡ് നിർമാണത്തിൽ ഖരമാലിന്യം ഉപയോഗിക്കാനുള്ള സാധ്യത വ്യാപിപ്പിക്കുക എന്നതാണ് പുതിയ റോഡ് നയത്തിലെ മറ്റൊരു പ്രത്യേകത. ഏതു സ്ഥലത്താണോ റോഡ് നിർമിക്കുന്നത്, ആ മേഖലയിൽനിന്നുള്ള ഖരമാലിന്യം ഉപയോഗിച്ചു വേണം റോഡ് നിർമാണം നടത്താനെന്നാണ് കേന്ദ്ര റോഡ് മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ളത്.

2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ഉരുക്കു മാലിന്യത്തിന്റെ അളവ് 300 ദശലക്ഷം ടണ്ണിൽ അധികമാകുമെന്നാണ് വിലയിരുത്തൽ. ഈ മാലിന്യം കെട്ടിക്കിടന്നാൽ ആ പ്രദേശത്തെ ജലവും മണ്ണും മലിനമാകും. ആ മേഖലയിൽ താമസിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. 

∙ പ്രകൃതി സംരക്ഷണത്തിന് നിർദേശങ്ങളേറെ

റോഡ് നിർമാണത്തിനു മാത്രമായി 400 കോടി ലീറ്റർ ഡീസൽ പ്രതിവർഷം ഉപയോഗിക്കുന്നുണ്ടെന്നാണ് ഗഡ്കരി പറയുന്നത്. ഇത് അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മലിനീകരണം ചെറുതല്ല. ഭാരവാഹനങ്ങൾ പുറപ്പെടുവിക്കുന്ന കാർബൺ ഡയോക്സൈഡിന്റെ അളവും ഗണ്യമായി കൂടുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായി  മറ്റ് ഇന്ധനങ്ങളുടെ സാധ്യത ആരായുന്ന നിർദേശങ്ങളും പുതിയ റോഡ് നയത്തിലുണ്ടാകുമെന്നാണ് വിവരം. ഇന്ത്യയിലെ ദേശീയപാതകളുടെ ആകെ ദൈർഘ്യം 1.46 ലക്ഷം കിലോമീറ്ററാണ്. അവയിലെ വഴിവിളക്കുകൾ തെളിക്കാൻ സൗരോർജം ഉപയോഗിക്കണമെന്ന നിർദേശവും മന്ത്രി മുന്നോട്ടു വയ്ക്കുന്നുണ്ട്.

റോഡുനിർമാണത്തിനായുള്ള സ്റ്റീൽ സ്ലാഗ് ജാർഖണ്ഡിലെ ജംഷഡ്പുരിൽനിന്ന് ശേഖരിച്ച് ട്രെയിനിൽ നിറയ്ക്കുന്നു (X /BROindia)

∙ കുഴിയടയ്ക്കാൻ കരാറുകൾ

നിലവിൽ ദേശീയ പാതകൾ ഉൾപ്പെടെയുള്ള റോഡുകൾ നിർമിച്ച് 20 മുതൽ 30 വർഷം വരെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് റോഡു നിർമാണ കരാറുകൾ നൽകുന്നത്. റോഡിൽ കുഴികൾ രൂപപ്പെട്ടാൽ അത് അടയ്ക്കാനുള്ള ഉത്തരവാദിത്തം കരാറുകാരനാണ്. എന്നാൽ, അത്തരത്തിൽ കരാറുകൾ നിലവിലില്ലാത്ത റോഡുകളിലെ അറ്റകുറ്റപ്പണികൾക്കായി വാർഷിക കരാറുകൾ നൽകുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരം കരാറുകൾക്ക് ചെറിയ കരാറുകാർക്ക് പരമാവധി പരിഗണന നൽകുമെന്നും മന്ത്രി പറയുന്നു.

English Summary:

Surat features a road created entirely of steel waste, which is one of the best instances of sustainable development