ഗൾഫ് മേഖലയിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ജിസിസി ഏകീകൃത വീസ. ഈ ഒരൊറ്റ വീസ മതി, ഇനി ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചു തിരിച്ചു വരാം! യൂറോപ്യൻ രാജ്യങ്ങളിൽ ഒറ്റ വീസയിൽ യാത്ര ചെയ്യാൻ ഏറെ സൗകര്യപ്രദമായി ഒരുക്കിയിരിക്കുന്നതാണ് ഷെങ്കൻ വീസ. അതിന്റെ മാതൃകയിലേക്ക് ഗൾഫ് രാജ്യങ്ങളും മാറുകയാണ്. ദുബായ്–ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കായുള്ള (ജിസിസി) ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും 2024 ആദ്യം പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുമെന്നുമാണ് യുഎഇ മന്ത്രി വ്യക്തമാക്കിയത്. കൂടാതെ വീസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ 2023 നവംബറിൽ ചർച്ച ചെയ്യുമെന്നും സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. ഷെങ്കൻ ശൈലിയിലുള്ള വീസയ്ക്ക്, മസ്കത്തിൽ നടന്ന ജിസിസി മന്ത്രിമാരുടെ യോഗത്തിൽ അംഗീകാരം ലഭിച്ചിരുന്നു. കേരളവുമായി അടുത്തിടപഴകുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഇപ്പോൾ ഏറെ എളുപ്പമാണ്. മുൻകാലങ്ങളിൽ ജോലിക്കായി ഗൾഫിൽ പോകുന്നതായിരുന്നു പതിവെങ്കിൽ ഇപ്പോൾ സന്ദർശക യാത്രകളും വർധിക്കുന്നു. ഗൾഫിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനു വേണ്ടിയാണ് വാസ്തവത്തിൽ ഏകീകൃത വീസയ്ക്കായുള്ള ശ്രമം. ഖത്തർ ലോകകപ്പ് ഇതിന് ആക്കം കൂട്ടുകയും ചെയ്തു. എന്താണ് ജിസിസി ഏകീകൃത വീസ? എന്തിനാണ് ജിസിസി രാജ്യങ്ങൾ വീസ നടപ്പാക്കുന്നത്? വീസയിൽ മാത്രം ഒതുങ്ങുന്നതല്ല ഗൾഫിലെ പുതിയ നീക്കങ്ങൾ. അവ വിശദമായി അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൾഫ് മേഖലയിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ജിസിസി ഏകീകൃത വീസ. ഈ ഒരൊറ്റ വീസ മതി, ഇനി ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചു തിരിച്ചു വരാം! യൂറോപ്യൻ രാജ്യങ്ങളിൽ ഒറ്റ വീസയിൽ യാത്ര ചെയ്യാൻ ഏറെ സൗകര്യപ്രദമായി ഒരുക്കിയിരിക്കുന്നതാണ് ഷെങ്കൻ വീസ. അതിന്റെ മാതൃകയിലേക്ക് ഗൾഫ് രാജ്യങ്ങളും മാറുകയാണ്. ദുബായ്–ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കായുള്ള (ജിസിസി) ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും 2024 ആദ്യം പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുമെന്നുമാണ് യുഎഇ മന്ത്രി വ്യക്തമാക്കിയത്. കൂടാതെ വീസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ 2023 നവംബറിൽ ചർച്ച ചെയ്യുമെന്നും സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. 

ഷെങ്കൻ ശൈലിയിലുള്ള വീസയ്ക്ക്, മസ്കത്തിൽ നടന്ന ജിസിസി മന്ത്രിമാരുടെ യോഗത്തിൽ അംഗീകാരം ലഭിച്ചിരുന്നു. കേരളവുമായി അടുത്തിടപഴകുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഇപ്പോൾ ഏറെ എളുപ്പമാണ്. മുൻകാലങ്ങളിൽ ജോലിക്കായി ഗൾഫിൽ പോകുന്നതായിരുന്നു പതിവെങ്കിൽ ഇപ്പോൾ സന്ദർശക യാത്രകളും വർധിക്കുന്നു. ഗൾഫിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനു വേണ്ടിയാണ് വാസ്തവത്തിൽ ഏകീകൃത വീസയ്ക്കായുള്ള ശ്രമം. ഖത്തർ ലോകകപ്പ് ഇതിന് ആക്കം കൂട്ടുകയും ചെയ്തു. എന്താണ് ജിസിസി ഏകീകൃത വീസ? എന്തിനാണ് ജിസിസി രാജ്യങ്ങൾ വീസ നടപ്പാക്കുന്നത്? വീസയിൽ മാത്രം ഒതുങ്ങുന്നതല്ല ഗൾഫിലെ പുതിയ നീക്കങ്ങൾ. അവ വിശദമായി അറിയാം. 

ദുബായിലെ പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് റിസോർട്ട് കോംപ്ലക്സിലെ ഭീമൻ അക്വാറിയത്തിന്റെ ചിത്രം പകർത്തുന്ന സഞ്ചാരികൾ (Photo by KARIM SAHIB / AFP)
ADVERTISEMENT

? എന്താണ് ജിസിസി ഏകീകൃത വീസ പദ്ധതി

∙ ഒരൊറ്റ വീസ ഉപയോഗിച്ച്, വിനോദസഞ്ചാരികൾക്ക് ആറംഗ ഗൾഫ് ബ്ലോക്കിൽപ്പെട്ട രാജ്യങ്ങൾ, അതായത് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങൾ സന്ദർശിക്കാം. വീസ നടപ്പിലാക്കുന്നതിനുള്ള നിയമങ്ങൾ എപ്പോൾ അന്തിമമാക്കും എന്നതിനെ ആശ്രയിച്ചായിരിക്കും തുടർ നടപടികൾ. എങ്കിലും 2024 അല്ലെങ്കിൽ 2025ൽ പുതിയ തരം വീസ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ്  അൽ മർറി പറഞ്ഞു. 

? എന്താണ് ഏകീകൃത ടൂറിസ്റ്റ് റൂട്ട്

∙ ഏകീകൃത വീസയ്ക്കു പുറമേ ഏകീകൃത ടൂറിസ്റ്റ് റൂട്ടും നടപ്പാക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്കുള്ള ഒറ്റ റൂട്ടാണ് അടുത്ത ഘട്ടത്തിൽ നടപ്പാക്കുന്നത്. കൂടാതെ  ആറ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഏകീകൃത ടൂറിസ്റ്റ് റൂട്ടിനെപ്പറ്റി ജിസിസി അധികൃതർ പഠിക്കുമെന്നും സാമ്പത്തിക മന്ത്രി വെളിപ്പെടുത്തിയിരുന്നു. ഒരു വ്യവസ്ഥ കൂടെയുണ്ട്. സന്ദർശനം 30 ദിവസത്തിലേറെ നീണ്ടു നിൽക്കുന്ന വിദേശ വിനോദസഞ്ചാരികൾക്കു മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാവുക എന്നതാണ് ലഭിക്കുന്ന വിവരം.

ഒമാൻ അതിർത്തിയോടു ചേർന്നുള്ള യുഎഇയിലെ പർവത ക്യാംപ് സൈറ്റിൽ ടൂറിസ്റ്റ് കാരവനുകളിലെത്തിയ സഞ്ചാരികൾ (Photo by KARIM SAHIB / AFP)
ADVERTISEMENT

? എന്താണ് എമിറാത്തി ടൂറിസം റൂട്ട്

∙ യുഎഇയിൽ ആകെ ഏഴ് എമിറേറ്റുകളാണുള്ളത് – അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവ. ഈ എമിറേറ്റുകളെയെല്ലാം വിനോദ സഞ്ചാരം വഴി ബന്ധിപ്പിക്കുന്ന റൂട്ടാണ് ഇത്. ആറ് ജിസിസി രാഷ്ട്രങ്ങളെ വിനോദ സഞ്ചാരത്തിലൂടെ ബന്ധിപ്പിക്കുന്നതു പോലെ യുഎഇയിലെ എമിറേറ്റുകളേയും ബന്ധിപ്പിക്കാനുള്ള പദ്ധതിയാണ് ചർച്ചയിലുള്ളത്. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ‘എമിറാത്തി ടൂറിസം റൂട്ട്’ തയാറാക്കുന്നതിനെക്കുറിച്ച് യുഎഇയുടെ എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചർച്ച ചെയ്തുകഴിഞ്ഞു.

ഷെങ്കൻ ശൈലിയിലുള്ള വിനോദ സഞ്ചാര പദ്ധതിയിലൂടെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയ്‌ക്കും മാറ്റം വരും. വീസ നടപടികൾ ലളിതമാക്കുന്നതോടെ സഞ്ചാരികൾ കൂടുതലായി എത്തുമെന്നാണ് ഗൾഫ് രാജ്യങ്ങളുടെ പ്രതീക്ഷ.

ഗൾഫ് സഹകരണ കൗൺസിലിന്റെ പട്ടികയിൽ 837 വിനോദ സഞ്ചാര സ്ഥലങ്ങളുണ്ട്. ഇതിൽ തന്നെ എല്ലാ ഗൾഫ് രാജ്യങ്ങളേക്കാളും കൂടുതൽ ഇടങ്ങളുള്ളത് യുഎഇയിലാണ് (399 എണ്ണം). ഗൾഫ് മേഖലയിൽ ഉടനീളമുള്ള ആകെ 224 വിനോദസഞ്ചാര പരിപാടികളിൽ ഏറ്റവും കൂടുതലും യുഎഇയിൽ തന്നെയാണ്. 73 എണ്ണമാണ് ഇവിടെ നടന്നത്. ഇതിനിടയിലാണ് യുഎഇ ഏകീകൃത ടൂറിസ്റ്റ് വീസയ്ക്കായി, ഷെങ്കൻ ശൈലിക്ക് സമാനമായി ജിസിസി രാജ്യങ്ങൾക്കിടയിൽ മന്ത്രിതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫ് വ്യക്തമാക്കിയത്. ഇതോടെ വീസ പദ്ധതിക്ക് അന്തിമ രൂപമായി. 

ഖത്തർ ലോകകപ്പ് നാളുകളിൽ ദോഹയില്‍നിന്നുള്ള കാഴ്ച (Photo by Paul ELLIS / AFP)

? ഏകീകൃത വീസയ്ക്കൊപ്പം വിനോദ സഞ്ചാര മേഖലയിൽ എന്തൊക്കെ മാറ്റങ്ങളാണ് നടപ്പിൽ വരുത്തുന്നത് 

ADVERTISEMENT

∙ ഗൾഫ് സഹകരണ കൗൺസിലിന്റെ 2030ലെ വികസന തന്ത്രത്തിന്റെ ഭാഗമാണ് സത്യത്തിൽ ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ. രാജ്യങ്ങളുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇത് നടപ്പാക്കുന്നത് ഇങ്ങനെയാണ്– നഗരങ്ങൾ തമ്മിലുള്ള വിമാന സർവീസുകൾ കൂട്ടുക, ജിസിസി രാജ്യങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുക, ഇതുവഴി ആഭ്യന്തര ഉൽപാദനം കൂട്ടാനുമാണ് ശ്രമം. യുഎഇയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സംഭാവനകളിലൊന്നാണ് ട്രാവൽ & ടൂറിസം. 2022ൽ അത് ജിഡിപിയുടെ 9% ആയിരുന്നു. 197 ബില്യൻ ദിർഹം (1 ബില്യൻ= 100 കോടി) വരും അത്. ഈ മേഖലയുടെ സംഭാവന 18 ശതമാനമായി ഉയർത്താനാണ്  ലക്ഷ്യം. ഇതിനായി ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്‌.

Manorama Online Creative

? വീസ നടപടികൾ കാര്യക്ഷമമാക്കുന്നതു വഴി ലക്ഷ്യമിടുന്നത് എന്തൊക്കെയാണ്‌

∙ തുടക്കത്തിൽ വിനോദസഞ്ചാരികളുടെ വളർച്ച 200 ശതമാനത്തിലേറെയാക്കാനാണ് ജിസിസി രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാര മേഖലയ്ക്ക് ഊന്നൽ കൊടുക്കുന്നതിനുള്ള ഒരു കാരണം ഇങ്ങോട്ടുള്ള സ‍ഞ്ചാരികളുടെ എണ്ണത്തിലെ വർധനയാണ്. 2022ൽ 3.98 കോടി സഞ്ചാരികൾ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തി. 2021നെ അപേക്ഷിച്ച് 136.6 ശതമാനമാണ് വളർച്ചാ നിരക്ക്. കോവിഡിന് ശേഷം രാജ്യാന്തര യാത്രാ മേഖലയിലും ടൂറിസം രംഗത്തും വന്ന മാറ്റങ്ങളുടെ തെളിവാണിത്. ഈ സാഹചര്യം മുതലാക്കാനാണ് ജിസിസി നീക്കം. 

ദുബായ് മരുഭൂമിയിൽ സാൻഡ് ബോർഡിങ് പരിശീലിക്കുന്ന വിനോദസഞ്ചാരി (Photo by GIUSEPPE CACACE / AFP)

അവരുടെ 2023-2030 വികസന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ നടപടികൾ. 2030നകം വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 220% വർധിപ്പിപ്പിക്കുക എന്നതാണ് ലക്ഷ്യം. അതു നടന്നാൽ സഞ്ചാരികളുടെ എണ്ണം ഏകദേശം 12.74 കോടിയായി ഉയരും. അതായത് 2023നകം 12.74  കോടി വീസ നൽകാനാണ് ജിസിസി രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഏകീകൃത വീസ കാര്യമായ പങ്ക് വഹിക്കും.  

? പെട്രോളിയം പോലെ ഗൾഫ് മേഖലയുടെ ഭാവി വരുമാന സ്രോതസ്സായി വിനോദ ‍സഞ്ചാരം മാറുമോ.

∙ വിനോദ സഞ്ചാര മേഖലകളിൽ പ്രതിവർഷം 7% വളർച്ച കൈവരിക്കാനാണ് ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. 2022ലെ 17,140 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ ഈ മേഖലയുടെ മൊത്തം മൂല്യം 8.5% വളർച്ചയോടെ 18,590 കോടി ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. 2023 അവസാനത്തോടെ ജിസിസി വിനോദ സഞ്ചാര വരുമാനം 12.8% വർധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി യുഎഇ മന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. 

? ഏകീകൃത വീസയും ടൂറിസം പദ്ധതികളും ഗൾഫിനെ എങ്ങനെ മാറ്റും.

∙ മേഖലയിലെ ടൂറിസ്റ്റ് തലസ്ഥാനമായ ദുബായ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഷെങ്കൻ ശൈലിയിലുള്ള വിനോദ സഞ്ചാര പദ്ധതിയിലൂടെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയ്‌ക്കും മാറ്റം വരും. വീസ നടപടികൾ ലളിതമാക്കുന്നതോടെ സഞ്ചാരികൾ കൂടുതലായി എത്തുമെന്നാണ് ഗൾഫ് രാജ്യങ്ങളുടെ പ്രതീക്ഷ. ഇത് പ്രദേശത്തെ പൗരന്മാർക്കും താമസക്കാർക്കും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 

Show more

ദുബായിൽ സന്ദർശകരെ കാത്തിരിക്കുന്നത് 810 ഹോട്ടലുകളാണ്. എല്ലാ സൗകര്യങ്ങളുമുള്ള 1,48,689 മുറികൾ ഇവിടെ സന്ദർശകർക്ക് ലഭിക്കും. 2022ൽ ജിസിസി മേഖലയിലെ മൊത്തം ഹോട്ടൽ സ്ഥാപനങ്ങൾ 10,649 എണ്ണമായി ഉയർന്നിരുന്നു. 1114 ഹോട്ടൽ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന യുഎഇ, ഗൾഫ് രാജ്യങ്ങളിൽ സൗദിക്ക് ശേഷം രണ്ടാം സ്ഥാനത്താണ്. 

? എന്താണ് ഷെങ്കന്‍ വീസ.

∙ 27 യൂറോപ്യൻ രാജ്യങ്ങളിലേക്ക് പ്രവേശനം സുഗമമാക്കുന്ന വീസയാണിത്. 1985ൽ നടത്തിയ ഷെങ്കൻ ഉടമ്പടിയെ തുടർന്നാണ് ഷെങ്കൻ മേഖല രൂപപ്പെട്ടത്. ഷെങ്കൻ രാജ്യങ്ങൾ തമ്മിൽ അതിർത്തിയിലെ പരിശോധനകൾ ഇളവു ചെയ്തു. ഷെങ്കൻ വീസ എടുത്താൽ ഈ രാജ്യങ്ങളിലെല്ലാം സുഗമമായി യാത്ര ചെയ്യാം. 

English Summary:

Travel to Six Gulf Countries with One Visa. What is Unified Tourist Visa?