തണ്ടർബോൾട്ടുമായി തുടര്‍ച്ചയായുണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ വലിയ പ്രതിസന്ധിയിലായിരിക്കുകയാണു കേരളത്തിലെ മാവോയിസ്റ്റ് ഗറിലാ സേന. വലിയ നേതാക്കളുൾപ്പെടെ എട്ടു കേഡർമാരെയാണ് കഴിഞ്ഞ 7 വർഷത്തിനിടെ കേരളത്തിൽ സിപിഐക്ക് (മാവോയിസ്റ്റ്) നഷ്ടപ്പെട്ടത്. പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറി ബി.ജി. കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മഞ്ചിക്കണ്ടി വെടിവയ്പിനു പ്രതികാരം ചെയ്യാൻ രൂപീകരിച്ച ‘വരാഹിണി’ ദളം പിരിച്ചുവിടേണ്ടിവന്നു. വയനാട്ടിൽ ഏറെ സജീവമായിരുന്ന ബാണാസുര ദളത്തിന്റെ കമാൻഡറായ ചന്ദ്രു മറ്റൊരു നേതാവ് ഉണ്ണിമായയ്ക്കൊപ്പം പേരിയ ചപ്പാരം ഊരിൽനിന്നു പിടിയിലായത് നവംബർ ആദ്യവാരം. ഇപ്പോഴിതാ കണ്ണൂർ ഉരുപ്പുംകുറ്റി പാറക്കപ്പാറയിലും മാവോയിസ്റ്റ് സംഘത്തിനു നേരെ വെടിവയ്പുണ്ടായിരിക്കുന്നു. ചപ്പാരം ഊരിൽ‍നിന്നു മാവോയിസ്റ്റുകൾ കണ്ണൂരിലേക്കു കടന്നതായി പൊലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിൽ സജീവസാന്നിധ്യമായ മാവോയിസ്റ്റുകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണ്ടർബോൾട്ടുമായി തുടര്‍ച്ചയായുണ്ടാകുന്ന ഏറ്റുമുട്ടലുകളിൽ വലിയ പ്രതിസന്ധിയിലായിരിക്കുകയാണു കേരളത്തിലെ മാവോയിസ്റ്റ് ഗറിലാ സേന. വലിയ നേതാക്കളുൾപ്പെടെ എട്ടു കേഡർമാരെയാണ് കഴിഞ്ഞ 7 വർഷത്തിനിടെ കേരളത്തിൽ സിപിഐക്ക് (മാവോയിസ്റ്റ്) നഷ്ടപ്പെട്ടത്. പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറി ബി.ജി. കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നാലു മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മഞ്ചിക്കണ്ടി വെടിവയ്പിനു പ്രതികാരം ചെയ്യാൻ രൂപീകരിച്ച ‘വരാഹിണി’ ദളം പിരിച്ചുവിടേണ്ടിവന്നു. 

വയനാട്ടിൽ ഏറെ സജീവമായിരുന്ന ബാണാസുര ദളത്തിന്റെ കമാൻഡറായ ചന്ദ്രു മറ്റൊരു നേതാവ് ഉണ്ണിമായയ്ക്കൊപ്പം പേരിയ ചപ്പാരം ഊരിൽനിന്നു പിടിയിലായത് നവംബർ ആദ്യവാരം. ഇപ്പോഴിതാ കണ്ണൂർ ഉരുപ്പുംകുറ്റി പാറക്കപ്പാറയിലും മാവോയിസ്റ്റ് സംഘത്തിനു നേരെ വെടിവയ്പുണ്ടായിരിക്കുന്നു. ചപ്പാരം ഊരിൽ‍നിന്നു മാവോയിസ്റ്റുകൾ കണ്ണൂരിലേക്കു കടന്നതായി പൊലീസിനു നേരത്തേ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കേരളത്തിൽ സജീവസാന്നിധ്യമായ മാവോയിസ്റ്റുകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്.

തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ് നടന്ന വയനാട് പേരിയ ചപ്പരം ഊരിനു സമീപം കാവല്‍ നില്‍ക്കുന്ന പൊലീസ് സേന. ചിത്രം: മനോരമ
ADVERTISEMENT

യുദ്ധം രക്തച്ചൊരിച്ചിലോടുകൂടിയ രാഷ്ട്രീയമാണെന്നാണ് ചെയർമാൻ മാവോ സെദുങ് പറഞ്ഞിരിക്കുന്നത്. ശത്രുവിനാൽ ആക്രമിക്കപ്പെടുന്നത് ഒരു നല്ല കാര്യമാണെന്നും നമ്മുടെ പ്രവർത്തനങ്ങള്‍ വളരെയധികം നേട്ടങ്ങളുണ്ടാക്കി എന്നതിന്റെ തെളിവാണു ശത്രുവിന്റെ കടന്നാക്രമണമെന്നുമുള്ള മാവോയുടെ വാക്കുകൾ നെഞ്ചേറ്റിയവരാണ് കേരളത്തിലെ ഗറിലാ സേനാംഗങ്ങൾ. പക്ഷേ, കേരളത്തില്‍ തുടർച്ചയായുണ്ടാകുന്ന തിരിച്ചടികളിൽ പതറാതെ മുന്നോട്ടുപോകാൻ അവർക്കാകുമോ എന്നതാണ് ഇപ്പോൾ പ്രസക്തമായ ചോദ്യം. വ്യാജ ഏറ്റുമുട്ടൽകൊലപാതകങ്ങളെന്ന് ആരോപണം ഉയർന്നിട്ടുള്ള സംഭവങ്ങളിൽ പ്രതികാരം ചെയ്യാൻ സായുധരായ മാവോയിസ്റ്റ് കേഡർമാർ ഇനിയും കാടിറങ്ങുമോ? വനാതിർത്തി ഗ്രാമങ്ങളിൽ യൂണിഫോംധാരികളായി സായുധപ്രകടനം നടത്തുന്ന മാവോയിസ്റ്റുകൾ പ്രതിഫലിപ്പിക്കുന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണോ? 

∙ ‘വിരുന്നുസൽക്കാരമല്ല വിപ്ലവം’

കുളിക്കാതെയും പട്ടിണി കിടന്നും അട്ടകടി കൊണ്ടും ഒരു ‘കില്ലത്തോക്കു’മായി കാട്ടിലൂടെ നടക്കുന്നവർ എന്ന ധാരണയായിരുന്നു മാവോയിസ്റ്റുകളെക്കുറിച്ചു കേരളത്തിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സുരക്ഷാസേനതന്നെ അവരെ അത്ര നിസ്സാരക്കാരായി കണ്ടിട്ടില്ല എന്നാണ് കാടടച്ചുള്ള തിരച്ചിലും വെടിവയ്പും വ്യക്തമാക്കുന്നത്. വിപ്ലവം ഒരു വിരുന്നുസൽക്കാരമോ ഉപന്യാസമെഴുത്തോ ചിത്രം വരയ്ക്കലോ ചിത്രത്തയ്യൽ ചെയ്യലോ അല്ലെന്ന മാവോയുടെ വാക്കുകൾ മുറുകെപ്പിടിച്ചാണ് മാവോയിസ്റ്റ് കേഡർമാരുടെ പ്രവർത്തനം. ഇളകിമറിയുന്ന ഒരു കലാപമാണു വിപ്ലവമെന്നാണ് അവരുടെ വിശ്വാസം. 

രാഷ്ട്രീയ പ്രചാരണത്തിനായി ഏറ്റെടുക്കേണ്ട വിഷയങ്ങളെക്കുറിച്ചുള്ള 'അപ്‍ഡേറ്റ്സ്'‍ കൃത്യമായി ശേഖരിക്കുന്നവരാണ് മാവോയിസ്റ്റ് ഇന്റലിജൻസ് വിഭാഗം. സിൽവർലൈൻ പദ്ധതി, പശ്ചിമഘട്ട താഴ്‌വര കേന്ദ്രീകരിച്ച ബഫർസോൺ വിജ്ഞാപനം തുടങ്ങിയവയിലെല്ലാം മാവോയിസ്റ്റുകൾ നിലപാട് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. 

ബംഗാളിലെ കാടുകളിലൊന്നിൽ പരിശീലനം നടത്തുന്ന മാവോയിസ്റ്റുകൾ (File: AP Photo/Mustafa Quraishi)

മറ്റൊരു വർഗത്തെ മറിച്ചിടാനായി ഒരു വർഗം നടത്തുന്ന അക്രമപ്രയോഗത്തോടുകൂടിയ ഒരു പ്രവൃത്തിയാണ് വിപ്ലവമെന്ന മാവോയുടെ വാക്കുകൾ അനുസരിച്ചാണു പ്രവർത്തനം. പരമാധികാര രാജ്യങ്ങളിലെ സായുധസേന നടത്തുന്നതുപോലുള്ള, സൈനിക ഓപറേഷനുകൾ നടത്താൻ പരിശീലനം നേടിയവർ ഗറിലാ സേനയിലുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാവോയിസ്റ്റുകളുടെ കമ്യൂണിക്കേഷൻ ആൻഡ് ഇന്റലിജൻസ് വിഭാഗവും ശക്തമാണ്. ആക്‌ഷനുകൾക്കു തിരഞ്ഞെടുക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും തണ്ടർബോൾട്ട് നീക്കങ്ങളെക്കുറിച്ചും മാവോയിസ്റ്റുകൾക്കു വിവരം കൈമാറാൻ ‘കുറിയർ’മാരായി പ്രവർത്തിക്കുന്നവർ ഏറെയാണെന്ന വിവരം അന്വേഷണ സംഘത്തിനും പലപ്പോഴായി ലഭിച്ചിട്ടുണ്ട്.

ADVERTISEMENT

∙ യഥാർ‌ഥ മിലിറ്റന്റുകൾ കാണാമറയത്ത്

മാവോയിസ്റ്റ് സെൻട്രൽ മിലിട്ടറി കമ്മിഷനു കീഴിലാണു ഗറിലാ സേനയിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം. കൃത്യമായ പരിശീലനം നേടിയ യഥാർഥ മിലിറ്റന്റുകൾ ഇപ്പോഴും രംഗത്തുവന്നിട്ടില്ലെന്നു രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. ഇവർ കുറേക്കൂടി ആധുനികമായ യുദ്ധോപകരണങ്ങൾ കൈവശം വയ്ക്കുന്നവരാണ്. ശക്തിയേറിയ സ്ഫോടനം നടത്താനാവശ്യമായ സാമഗ്രികളും കൈവശമുണ്ട്. 

മാവോയിസ്റ്റ് ആക്രമണമുണ്ടായ മേപ്പാടി അട്ടമലയിലെ റിസോർട്ട് (ഫയൽ ചിത്രം: മനോരമ)

പല പ്ലാറ്റൂണുകളിലായാണ് ഗറിലാസേനയെ വിന്യസിച്ചിരിക്കുന്നത്. വനാതിർത്തികളോടു ചേർന്നു ജനവാസകേന്ദ്രത്തിലിറങ്ങി നടക്കുന്ന ആയുധധാരികൾ പോരാട്ടത്തിന്റെ കാലാൾപ്പടകൾ മാത്രം. ഭരണകൂടത്തിനെതിരായ യുദ്ധത്തിനു ജനകീയ പിന്തുണ ഉറപ്പുവരുത്തുകയാണ് ഇക്കൂട്ടരുടെ പ്രാഥമികലക്ഷ്യം. അതു നടപ്പിലായാൽ വിമോചനമേഖലകളുടെ രൂപീകരണം എളുപ്പമാകുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. അതിനു ശേഷം ഉത്തരേന്ത്യയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലേതുപോലെ സമാന്തരഭരണകൂടം സ്ഥാപിക്കുകയെന്നതാണ് മാവോയിസ്റ്റ് മിലിറ്റന്റുകളുടെ ലക്ഷ്യം.

∙ പരിശീലനത്തിന് ഉത്തരേന്ത്യൻ കേന്ദ്രകമ്മിറ്റി

ADVERTISEMENT

പശ്ചിമഘട്ടമേഖലയിൽ ‘ജനകീയ യുദ്ധ’മാണു നടക്കുന്നതെന്നാണ് മാവോയിസ്റ്റുകൾ പറയുന്നത്. എന്നാൽ ആ യുദ്ധത്തിൽ ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്. അതു മറികടക്കാൻ കൂടുതൽ യുവാക്കളെ പീപ്പിൾസ് ലിബറേഷൻ ആർമിയിലേക്കു റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ് മാവോയിസ്റ്റുകളെന്നാണു വിവരം. പശ്ചിമഘട്ട മേഖലയെ ചരിത്രപരമായ യുദ്ധമുഖം എന്നാണു മാവോയിസ്റ്റുകൾ വിശേഷിപ്പിക്കുന്നത്. പഴശ്ശിയുടെ കുറിച്യപ്പടയുടെയും ടിപ്പുസുൽത്താന്റെയും പടയോട്ടങ്ങള‍ുണ്ടായ മേഖലയാണിത്.

ഏറെ ശക്തനായ ശത്രുവിനെതിരെ നിലയ്ക്കാത്ത യുദ്ധം തുടരാൻ ആദർശം മാത്രം പോരല്ലോ. പണമില്ലെങ്കിൽ വിപ്ലവവും പാതിവഴിയിലാകുമെന്നു മാവോയിസ്റ്റുകളും തിരിച്ചറിയുന്നുണ്ട്. 

ഗറിലായുദ്ധത്തിനിറങ്ങിയ പൂർവികരുടെ പോരാട്ടവീര്യം സിരകളിൽ പേറുന്നവരുടെ നാട്. തിരുനെല്ലിയും ചേകാടിയുമെല്ലാം കേരളത്തിൽ നക്സൽ പോരാട്ടങ്ങളുടെ ചരിത്രത്തിലെ മറക്കാനാകാത്ത സ്ഥലനാമങ്ങളാണ്. ഇപ്പോൾ മാവോയിസ്റ്റുകൾ നിലയുറപ്പിച്ചിരിക്കുന്നതും ഈ ഭൂമികയിലാണെന്നതു യാദൃച്ഛികമല്ല. മുന്നണിസംഘടനകളിൽനിന്നു ത്യാഗസന്നദ്ധരും വിദ്യാസമ്പന്നരുമായ യുവാക്കളെ കൂടുതലായി കണ്ടെത്തി ഗറിലാ പോരാട്ടത്തിനു പരിശീലനം നൽകുകയാണു മാവോയിസ്റ്റ് ലക്ഷ്യം. ഇതിനായി ഉത്തരേന്ത്യയിൽനിന്നുള്ള സിപിഐ(മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗങ്ങൾ കേരളത്തിലെത്തിയിട്ടുണ്ട്. 

കോളനികൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയപ്രചാരണരീതികളിൽനിന്നു വ്യത്യസ്തമായി അടുത്തകാലത്ത് മാവോയിസ്റ്റുകൾ കടന്നാക്രമണങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പിന്നിലും 'കേന്ദ്ര കമ്മിറ്റി സഖാക്കളുടെ' പ്രചോദനമാണെന്നാണു വിവരം. വിദ്യാർഥി-യുവജന മുന്നണിയിൽനിന്നാണു കൂടുതൽ കേഡർമാരെ റിക്രൂട്ട് ചെയ്യുക. ലക്കിടിയിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട സി.പി. ജലീൽ വിപ്ലവയുവജനപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനായിരിക്കെയാണ് കബനിദളത്തിൽ ചേരുന്നത്. 

നിലമ്പൂർ കരുളായിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഉൾവനത്തിൽനിന്നു പുറത്തേക്കു കൊണ്ടുവരുന്നു. (ഫയൽ ചിത്രം: മനോരമ)

കബനി,ബാണാസുര ദളങ്ങൾക്കു നേരെ പൊലീസ് നടപടി ശക്തമാക്കിയ സാഹചര്യത്തിൽ പാലക്കാട് കേന്ദ്രീകരിച്ചുള്ള ഭവാനി, മലപ്പുറം കേന്ദ്രീകരിച്ചുള്ള നാടുകാണി എന്നീ ദളങ്ങൾ പുനരുജ്ജീവിപ്പിക്കാൻ നീക്കം നടക്കുന്നതായും സൂചനയുണ്ട്. ആക്രമണത്തിനു തിര‍ഞ്ഞെടുക്കേണ്ട സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്ന ഇന്റലിജൻസ് വിഭാഗവും മാവോയിസ്റ്റുകൾക്കുണ്ട്. ഇതനുസരിച്ചാണ് ആക്‌ഷന്റെ സമയവും മാർഗവുമെല്ലാം ഗറിലകൾ നിശ്ചയിക്കുന്നത്.

∙ മുറിയാത്ത സപ്ലൈ ചെയിൻ 

അവശ്യവസ്തുക്കൾ വാങ്ങാൻ സാധാരണക്കാർ ഏറെ ബുദ്ധിമുട്ടിയ ലോക്ഡൗൺ കാലത്തുപോലും കാട്ടിലേക്കുള്ള സപ്ലൈ ചെയിൻ മുറിയാതെ സൂക്ഷിക്കാൻ മാവോയിസ്റ്റുകളെ സഹായിച്ചത് കുറിയർമാരുടെ നിസ്വാർഥ സേവനമാണ്. മാവോയിസ്റ്റുകളിൽനിന്നു പണം വാങ്ങി കുറിയർ ജോലി ചെയ്യുന്നവരുമുണ്ട്. കുറിയർമാരെ പൊലീസ് നിരന്തരം പിന്തുടരാൻ തുടങ്ങിയതോടെയാണ് കേഡർമാർ ഏറ്റുമുട്ടലിൽ കുരുങ്ങുന്നതും പിടിയിലാകുന്നതും പതിവായത്. എന്നാൽ, അതിനിടയിലും മാവോയിസ്റ്റുകൾ നാട്ടിലിറങ്ങി സാധനങ്ങൾ കൈപ്പറ്റുന്നുണ്ട്. ചപ്പാരംകോളനിയിൽ വന്ന മാവോയിസ്റ്റുകൾ 3000 രൂപ നൽകി 5 കിലോ ഇറച്ചിയും 12 കിലോ പച്ചക്കറികളുമാണു വാങ്ങിയത്. ഇത്രയും സാധനങ്ങൾ ദളങ്ങളുടെ മേഖലായോഗത്തിലെ പ്രതിനിധികൾക്കുള്ളതായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

∙ ഫണ്ട് വരുമെന്നു പറ‍ഞ്ഞു, വന്നോ?

ഏറെ ശക്തനായ ശത്രുവിനെതിരെ നിലയ്ക്കാത്ത യുദ്ധം തുടരാൻ ആദർശം മാത്രം പോരല്ലോ. പണമില്ലെങ്കിൽ വിപ്ലവവും പാതിവഴിയിലാകുമെന്നു മാവോയിസ്റ്റുകളും തിരിച്ചറിയുന്നുണ്ട്. 2007 ജനുവരിയിലാണ് മാവോയിസ്റ്റ് പാർട്ടിയുടെ അവസാന പാർട്ടി കോൺഗ്രസ് നടന്നത്. പാർട്ടി കോൺഗ്രസ് അംഗീകരിച്ച, ‘നമ്മുടെ സാമ്പത്തികനയം’ എന്ന രേഖയിൽ വിപ്ലവപ്രവർത്തനത്തിനു പണം കണ്ടെത്തേണ്ടതെങ്ങനെയെന്നു വിശദമായി പ്രതിപാദിക്കുന്നുണ്ട്. യുദ്ധം, പ്രചാരണം, ജനങ്ങൾക്കുള്ളത് എന്നിങ്ങനെ മൂന്നായാണു പ്രധാനമായും ചെലവുകൾ വിഭജിച്ചിരിക്കുന്നത്. 

പരിശോധനയ്ക്കായി വനത്തിലേക്കു നീങ്ങുന്ന തണ്ടർബോൾട്ട് സേന (ഫയൽ ചിത്രം: മനോരമ)

അംഗത്വ ഫീ-ലെവി, വിപ്ലവനികുതി, കൊള്ള എന്നീ മാർഗങ്ങളിലൂടെ പണം സ്വരൂപിക്കാം. ഇതിനെല്ലാം കണക്കുനോക്കാൻ ഒരാളും റിപ്പോര്‍ട്ട് അവതരണവുമൊക്കെ ഓരോ കമ്മിറ്റിക്കും വേണം. റിസോർട്ടുകളിലും ക്വാറി ഉടമകളുടെ ഓഫിസുകളിലും മറ്റും കടന്നു ചെന്നു പണപ്പിരിവ് നടത്തുന്നതിനെയാണ് മാവോയിസ്റ്റുകൾ വിപ്ലവനികുതി പിരിവ് എന്നു വിശേഷിപ്പിക്കുന്നത്. ഇങ്ങനെ റവല്യുഷനറി ടാക്സ് പിരിക്കാനെത്തിയപ്പോഴാണു ലക്കിടിയിൽ കബനിദളം കമാൻഡർ സി.പി. ജലീലിനെ പൊലീസ് വെടിവച്ചുകൊന്നത്. 

∙ എന്താണു ലക്ഷ്യം? 

കസ്റ്റഡിയിലുള്ള മാവോയിസ്റ്റുകളായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ പുത്തൂർവയൽ സായുധ പൊലീസ് ക്യാംപിലാണു ചോദ്യം ചെയ്യുന്നത്. എൻഐഎ, സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ്, ഇന്റലിജൻസ് ബ്യൂറോ എന്നിവർക്കൊപ്പം കർണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ നക്സൽവിരുദ്ധസേനയിലെ ഉന്നതരും എത്തിയിട്ടുണ്ട്. ചന്ദ്രുവും ഉണ്ണിമായയും എകെ 47 ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രയോഗിക്കാനും അറ്റകുറ്റപ്പണി നടത്താനും പരിശീലനം നേടിയവരാണ്. മാവോയിസ്റ്റ് ജനകീയ സേനയുടെ അടിത്തറ രാജ്യത്തുടനീളം വ്യാപിപ്പിച്ച് 2050 ഓടെ ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കുകയാണു ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. 

മാവോയിസ്റ്റുകളായ ഉണ്ണിമായ, ചന്ദ്രു എന്നിവര്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍നിന്നു മുദ്രാവാക്യം വിളികളോടെ പുറത്തേക്ക്. (ഫയൽ ചിത്രം: മനോരമ)

ഭരണസിരാകേന്ദ്രങ്ങളിൽനിന്ന് എറെ അകലെയായുള്ള വിദൂരഗ്രാമങ്ങൾക്കു ചുറ്റും പല മാർഗങ്ങളിലൂടെ 'ഭരണവിടവ്' ഉണ്ടാക്കി സ്വതന്ത്ര പരമാധികാര മേഖലകൾ സ്ഥാപിച്ചു പതിയെ പിടിമുറുക്കുകയാണു പദ്ധതി. ഇത്തരം വിമോചിതമേഖലകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നിയന്ത്രണമുണ്ടാകില്ല. പേരിയ ചപ്പാരംകോളനിയിൽ വെടിവയ്പിനിടെ രക്ഷപെട്ട മൂന്ന് മാവോയിസ്റ്റുകൾ കണ്ണൂർ ജില്ലയിലെ വനമേഖയിലേക്കു കടന്നെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.

വനത്തിൽ പരിശോധന നടത്തുന്ന തണ്ടർബോൾട്ട് സേന (ഫയൽ ചിത്രം: മനോരമ)

ആറളം, കേളകം, പേരിയ പരിധിയിലെ വനമേഖലയിലും കർണാടക അതിർത്തിയിലും വ്യോമ‍നിരീക്ഷണം നടത്തി. കോഴിക്കോട് ജില്ലാ അതിർത്തിയിലും പരിശോധനയുണ്ടായിരുന്നു. ഹെലികോപ്ടർ, ഡ്രോൺ പരിശോധനയും തണ്ടർബോൾട്ട് സംഘത്തിന്റെ പട്രോളിങ്ങും ശക്തമാക്കിയിരുന്നു. ഇതിനൊടുവിലാണ് കണ്ണൂർ കരിക്കോട്ടക്കരിയിൽ നവംബർ 13നും 14നും വെടിവയ്പുണ്ടായത്. സുരക്ഷാസേനയുടെയും പൊലീസിന്റെയും തുടർനീക്കങ്ങളെന്തായിരിക്കുമെന്ന ചോദ്യവും ശക്തമാണ്. രാഷ്ട്രീയപരമായ ഇടപെടൽ വിഷയത്തിലുണ്ടാകുമോയെന്നും നിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. തീവ്രവാദവിരുദ്ധ സേന ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ ക്യാംപ് ചെയ്താണ് മാവോയിസ്റ്റ് വിരുദ്ധ നീക്കം നടക്കുന്നത്.

English Summary:

Armed Maoists Plan for Next-Level Attacks, Growing Threats in Kerala