രാജ്യത്തിന്റെ സൈനിക ശക്തിയും വിഭവശേഷിയും ലോകത്തെ വിളിച്ചറിയിക്കുന്ന റിപബ്ലിക് ദിന പരേഡ് നടക്കുന്ന ഡൽഹിയിലെ കർത്തവ്യപഥിൽ നവംബർ 7 ന് ഒരു ചടങ്ങ് നടന്നു. 100 മിനി ട്രക്കുകൾ കർത്തവ്യപഥിൽ നിരനിരയായി എത്തി. ‘ഭാരത്’ ആട്ട എന്നു വലിയ അക്ഷരത്തിലെഴുതി, പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച് പുഷ്പങ്ങളാൽ അലങ്കരിച്ച ട്രക്കുകൾ. കാഴ്ചയില്‍ എല്ലാം ഒന്നുപോലെ. എന്തായിരുന്നു അതിനകത്ത്? ദീപാവലിക്കാലത്ത് ഗോതമ്പുമാവിന് വിപണിയിലുണ്ടായ വിലക്കയറ്റം ചെറുക്കുന്നതിനായുള്ള കേന്ദ്രപദ്ധതിയാണ് ഭാരത് ആട്ട. ഭക്ഷ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുമ്പോഴെല്ലാം വിപണിയിൽ ഇടപെടാറുള്ള സർക്കാർ പക്ഷേ ഇക്കുറി ഭാരത് ആട്ടയിലൂടെ മറ്റു ചില സന്ദേശങ്ങളും നൽകുന്നുണ്ട്. അതും ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ! ഇന്ത്യയെ ഭാരതംകൊണ്ടു മായ്ക്കാനുള്ള കേന്ദ്ര നീക്കങ്ങളുടെ ഭാഗമാണോ ‘ഭാരത് ആട്ട’? രാജ്യം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയിൽ ഭാരത് ആട്ടയ്ക്ക് എത്രമാത്രം ചലനങ്ങൾ ഉണ്ടാക്കാനാവും? റഷ്യ–യുക്രെയ്ൻ സംഘർഷവേളയിൽ 'ഗോതമ്പ് നയതന്ത്രം' പയറ്റി രാജ്യങ്ങളെ കൂടെക്കൂട്ടി, വീണുകിട്ടിയ അവസരം പ്രയോജനപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാർ അതേ ഗോതമ്പിനെ രാജ്യത്തിനകത്തും ഉപയോഗിക്കുകയാണോ? രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഭാരത് ആട്ട നൽകുന്ന ആശ്വാസം എത്ര വലുതാണ്? കേന്ദ്ര സർക്കാരിനെ ഇതെങ്ങനെ സഹായിക്കും? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ സൈനിക ശക്തിയും വിഭവശേഷിയും ലോകത്തെ വിളിച്ചറിയിക്കുന്ന റിപബ്ലിക് ദിന പരേഡ് നടക്കുന്ന ഡൽഹിയിലെ കർത്തവ്യപഥിൽ നവംബർ 7 ന് ഒരു ചടങ്ങ് നടന്നു. 100 മിനി ട്രക്കുകൾ കർത്തവ്യപഥിൽ നിരനിരയായി എത്തി. ‘ഭാരത്’ ആട്ട എന്നു വലിയ അക്ഷരത്തിലെഴുതി, പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ച് പുഷ്പങ്ങളാൽ അലങ്കരിച്ച ട്രക്കുകൾ. കാഴ്ചയില്‍ എല്ലാം ഒന്നുപോലെ. എന്തായിരുന്നു അതിനകത്ത്? ദീപാവലിക്കാലത്ത് ഗോതമ്പുമാവിന് വിപണിയിലുണ്ടായ വിലക്കയറ്റം ചെറുക്കുന്നതിനായുള്ള കേന്ദ്രപദ്ധതിയാണ് ഭാരത് ആട്ട. ഭക്ഷ്യസാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുമ്പോഴെല്ലാം വിപണിയിൽ ഇടപെടാറുള്ള സർക്കാർ പക്ഷേ ഇക്കുറി ഭാരത് ആട്ടയിലൂടെ മറ്റു ചില സന്ദേശങ്ങളും നൽകുന്നുണ്ട്. അതും ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ!

ഇന്ത്യയെ ഭാരതംകൊണ്ടു മായ്ക്കാനുള്ള കേന്ദ്ര നീക്കങ്ങളുടെ ഭാഗമാണോ ‘ഭാരത് ആട്ട’? രാജ്യം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയിൽ ഭാരത് ആട്ടയ്ക്ക് എത്രമാത്രം ചലനങ്ങൾ ഉണ്ടാക്കാനാവും? റഷ്യ–യുക്രെയ്ൻ സംഘർഷവേളയിൽ 'ഗോതമ്പ് നയതന്ത്രം' പയറ്റി രാജ്യങ്ങളെ കൂടെക്കൂട്ടി, വീണുകിട്ടിയ അവസരം  പ്രയോജനപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാർ അതേ ഗോതമ്പിനെ രാജ്യത്തിനകത്തും ഉപയോഗിക്കുകയാണോ? രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് ഭാരത് ആട്ട നൽകുന്ന ആശ്വാസം എത്ര വലുതാണ്? കേന്ദ്ര സർക്കാരിനെ ഇതെങ്ങനെ സഹായിക്കും? വിശദമായി പരിശോധിക്കാം.

ADVERTISEMENT

∙ എന്താണ് ഭാരത് ആട്ട?

പൊതുവിപണിയിൽ ഒരു കിലോ ഗോതമ്പുമാവിന്റെ വില കിലോയ്ക്ക് 70 രൂപ വരെയാണ്. സാധാരണക്കാർ വിലക്കയറ്റത്തിൽ ആശങ്കപ്പെടുമ്പോഴാണ് ആശ്വാസമായി ഭാരത് ആട്ടയെത്തുന്നത്. കിലോയ്ക്ക് വെറും 27.50 രൂപ. നാഫെഡ് (നാഷണൽ അഗ്രികൾചറൽ കോഓപറേറ്റീവ് മാർക്കറ്റിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യ), എൻസിസിഎഫ് (നാഷണൽ കോഓപറേറ്റിവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ), കേന്ദ്രീയ ഭണ്ഡാർ എന്നിവയുടെ 2000 ഔട്ട്ലറ്റുകൾ വഴിയും 800 സഞ്ചരിക്കുന്ന വാഹനങ്ങളിലൂടെയുമാണ് ഭാരത് ആട്ട ജനങ്ങളിലേക്കെത്തുന്നത്. ഈ മൊബൈൽ വാനുകളിൽ 100 എണ്ണമാണ് രാജ്യതലസ്ഥാനത്തെ കർത്തവ്യപഥിൽനിന്ന് നവംബർ ആദ്യവാരം യാത്ര തിരിച്ചത്. കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ  ഫ്ലാഗ് ഓഫ് ചെയ്ത ഈ കേന്ദ്ര പദ്ധതി അവശ്യസാധനങ്ങൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കണമെന്ന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ്. 

ഭാരത് ആട്ടയുടെ വിതരണത്തിനായി ഒരുക്കിയ മൊബൈൽ സ്റ്റോറുകൾ (Photo from Archive)

രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് മോദിയുടെ സമ്മാനമാണ് ഭാരത് ആട്ടയെന്നാണ് ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ–കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞത്. “പരീക്ഷണ സമയത്ത്  ഏതാനും വിൽപന കേന്ദ്രങ്ങളിലൂടെ മാത്രമാണ് ചില്ലറ വിൽപന നടത്തിയത്. അതില്‍ ഞങ്ങൾ വിജയിച്ചതിനാൽ, രാജ്യത്ത് എല്ലായിടത്തും ഇപ്പോൾ  ആട്ട പുറത്തിറക്കാൻ തീരുമാനിച്ചു. കിലോയ്ക്ക് 27.50 രൂപയ്ക്ക് ഇത് ലഭിക്കും.’’ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റേതാണ് ഈ വാക്കുകൾ. രാജ്യം ദീപാവലി ആഘോഷത്തിന് തുടക്കം കുറിക്കുന്ന സമയത്തായിരുന്നു ഭാരത് ആട്ട എത്തിയത്. രാജ്യത്താകമാനം 80 കോടി ജനങ്ങൾക്ക് ഭാരത് ആട്ടയുടെ പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്. ദീപാവലിക്കു മുന്നോടിയായിത്തന്നെ ഒട്ടേറെ കുടുംബങ്ങളിലേക്ക് കേന്ദ്രത്തിന്റെ ഈ ‘സമ്മാനം’ എത്തുകയും ചെയ്തു.

∙ ‘ടെസ്റ്റിങ്’ ഫെബ്രുവരിയില്‍, ആസൂത്രണം കൃത്യം

ADVERTISEMENT

ഇപ്പോൾ വിപണിയിലുണ്ടായ വിലക്കയറ്റം കണ്ടിട്ടല്ല, കൃത്യമായ ആസൂത്രണത്തോടെയാണ് ഭാരത് ആട്ടയുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. റഷ്യ–യുക്രെയ്ൻ യുദ്ധമുണ്ടായതിന് പിന്നാലെ ഭക്ഷ്യവസ്തുക്കളിൽ ഗോതമ്പിനാണ് വന്‍ വിലക്കയറ്റവും ക്ഷാമവും ഉണ്ടായത്. ഇത് നേരിടാൻ കയറ്റുമതി നിരോധനമുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച കേന്ദ്രം സാധാരണക്കാർക്കുള്ള ഭാരത് ആട്ടയുടെ നിർമാണത്തിന് മാസങ്ങൾ മുൻപേ തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. 2023 ഫെബ്രുവരിയിലാണ് ഭാരത് ആട്ട പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത്. കിലോയ്ക്ക് 29.50 രൂപ നിരക്കിലായിരുന്നു തുടക്കം വിൽപന. 18,000 മെട്രിക് ടൺ ഗോതമ്പ് പൊടി ഈ നിരക്കിൽ അന്ന് വിറ്റു. 

ഭാരത് ആട്ടയുടെ വിതരണത്തിനായുള്ള ട്രക്കുകൾ (Photo from PIB)

എന്നാൽ ഇപ്പോൾ രാജ്യവ്യാപകമായി ഭാരത് ആട്ട എത്തിക്കുന്നത് ഇതിലും രണ്ടു രൂപ കുറവിൽ കിലോയ്ക്ക് 27.50 രൂപ നിരക്കിനാണെന്നതാണ് പ്രത്യേകത. ദീപാവലി ഉത്സവകാലം പ്രമാണിച്ചായിരുന്നു ഇത്. 10 കിലോയുടെയും 30 കിലോയുടെയും പായ്ക്കറ്റുകളിലാണ് ഭാരത് ആട്ട ലഭിക്കുന്നത്. പൊതുവിപണിയിൽ ഗോതമ്പുപൊടി കിലോയ്ക്ക് 70 രൂപ വരെയുള്ളപ്പോൾ എങ്ങനെയാണ് ഭാരത് ആട്ട 27.50 രൂപയ്ക്ക് വിൽക്കാനാവുന്നത്? സർക്കാരിന്റെ ധാന്യ സംഭരണ ചുമതലയുള്ള എഫ്‌സിഐയുടെ (ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ) കൈവശമുള്ളതിൽ 2.5 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് ഭാരത് ആട്ടയ്ക്കായി മാറ്റിയത്. ഈ ധാന്യം നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവയ്ക്ക് പൊടിച്ചു വില്‍ക്കുന്നതിനായി കൈമാറും. 

അയൽരാജ്യമായ പാക്കിസ്ഥാനിൽ ജനം ഗോതമ്പിനായി ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലും തെരുവിലും തല്ലുകൂടിയപ്പോഴാണ് ഇന്ത്യൻ ഗോതമ്പും വഹിച്ചുള്ള കൂറ്റൻ ട്രക്കുകൾ അതിർത്തി കടന്ന് പാക്ക് നിരത്തിലൂടെ അഫ്ഗാനിസ്ഥാനിലേക്കു പോയത്. 

നാഫെഡിനും എൻസിസിഎഫിനും ഒരു ലക്ഷം ടൺ വീതവും കേന്ദ്രീയ ഭണ്ഡാറിന് അരലക്ഷം ടൺ ധാന്യവുമാണ് നൽകുക. എഫ്‌സിഐ കിലോയ്ക്ക് 21.50 രൂപയ്ക്കാണ് ഗോതമ്പ് കൈമാറുന്നത്. ഈ ഗോതമ്പാണ് പൊടിച്ച് ‘ഭാരത് ആട്ട’ എന്ന പൊതുനാമത്തിൽ (ബ്രാൻഡിൽ) ജനങ്ങളിലേക്ക് എത്തുന്നത്. ധാന്യം പൊടിക്കുന്നതിനും, പായ്ക്കിങ്ങിനുമായി കിലോയ്ക്ക് അഞ്ച് രൂപ ചെലവാകുമെന്നാണ് കണക്ക്. 2.18 കോടി മെട്രിക് ടൺ ഗോതമ്പാണ് എഫ്‌സിഐയുടെ ഗോഡൗണുകളിൽ നിലവിൽ ബഫർ സ്റ്റോക്കായിട്ടുള്ളത് (കരുതൽ ശേഖരം). ഇതിൽനിന്നുമാണ് ഭാരത് ആട്ടയ്ക്ക് വേണ്ടി 2.5 ലക്ഷം മെട്രിക് ടൺ പുറത്തെടുക്കുന്നത്. ഈ വർഷം ആദ്യം എഫ്‌സിഐ കൈവശം നീക്കിയിരിപ്പായി ഉണ്ടായിരുന്നത് 1.38 കോടി മെട്രിക് ടൺ ഗോതമ്പായിരുന്നുവെന്നതും ഓർക്കേണ്ടതാണ്. 

∙ കേന്ദ്രം പയറ്റി വിജയിച്ച ഗോതമ്പ് നയതന്ത്രം

ADVERTISEMENT

രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം, യുദ്ധം തുടങ്ങിയവ ഉണ്ടായാൽ അത് ആദ്യം പ്രതിഫലിക്കുന്നത് എണ്ണവിപണിയിലാവും. ക്രൂഡ് ഓയിൽ വിലയുടെ വർധനയാവും ഫലം. എന്നാൽ റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ എണ്ണവിലയിൽ മാത്രമല്ല ഭക്ഷ്യവിലയിലും മാറ്റങ്ങളുണ്ടായി. ലോകത്തിലെ നല്ലൊരു ശതമാനം ആളുകളുടെയും വയർ നിറച്ചിരുന്ന ഗോതമ്പിന്റെ ഉൽപാദനത്തിലും കയറ്റുമതിയിലും ആദ്യ പത്തിൽ ഉൾപ്പെട്ടിരുന്ന രാജ്യങ്ങളായിരുന്നു റഷ്യയും യുക്രെയ്നും. ലോകത്തെ ആകെ ഗോതമ്പു കയറ്റുമതിയില്‍ 25 ശതമാനവും റഷ്യയിലും യുക്രെയ്‌നിലുംനിന്നുമായിരുന്നു. 

ഡല്‍ഹിയിലെ ഗോതമ്പ് സംഭരണ കേന്ദ്രത്തിൽനിന്നുള്ള ദൃശ്യം (Photo: Prakash Singh/ AFP)

റഷ്യയുടെ കടന്നുകയറ്റത്തിൽ യുക്രെയ്നിലെ ഗോതമ്പുപാടങ്ങളിലെ കൃഷി നശിച്ചതിനൊപ്പം ശേഖരിച്ച ധാന്യങ്ങളുടെ കയറ്റുമതിയും താറുമാറായി. അതേസമയം യുഎസ് സഖ്യകക്ഷികൾ ഉപരോധം കടുപ്പിച്ചത് റഷ്യയിൽനിന്നുള്ള കയറ്റുമതിയേയും ബാധിച്ചു. എന്നാൽ ഗോതമ്പിന്റെ ക്ഷാമഭീതിയിലേക്ക് ലോകരാജ്യങ്ങളെ ചിന്തിപ്പിച്ചത് റഷ്യയും യുക്രെയ്നുമായിരുന്നില്ല, ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്തും കയറ്റുമതിയിൽ മുന്നിലുള്ള ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നുമായ ഇന്ത്യയെടുത്ത തീരുമാനമായിരുന്നു. 2022 മേയ് പകുതിയോടെയാണ് ഇന്ത്യൻ സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചുകൊണ്ട് ലോകരാജ്യങ്ങളെ ഞെട്ടിച്ചത്. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് കേന്ദ്രം വിശദീകരിച്ചത്. എന്നാൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഈ അസാധാരണ പ്രവൃത്തി മധ്യപൗരസ്ത്യ മേഖലയിലടക്കമുള്ള വിവിധ രാജ്യങ്ങളുടെ ഉറക്കം കെടുത്തി. 

∙ നിരോധനം മയപ്പെട്ടു, വന്നു ഇളവുകൾ

ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യ ഗോതമ്പ് കയറ്റുമതി വിലക്കിയത്. ഉടൻ പ്രാബല്യത്തിൽ വരുന്ന പ്രകാരമായിരുന്നു വിലക്ക്. രാജ്യത്ത് കടുത്ത ചൂടിനെത്തുടർന്ന് ഗോതമ്പ് ഉൽപാദനത്തിൽ  കുറവുണ്ടായതും നാണ്യപ്പെരുപ്പം 7.79 ശതമാനമായി ഉയർന്നതും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ കടുത്ത നടപടിക്ക് മുതിർന്നതെങ്കിലും ലോകരാജ്യങ്ങളുടെ ആശങ്ക പരിഗണിച്ച് ദിവസങ്ങൾക്കകം നിരോധനം മയപ്പെട്ടു. 

ഇതിനകം വിവിധ രാജ്യങ്ങൾ ഗോതമ്പിനായി ഇന്ത്യയുമായി ആശയവിനിമയം നടത്തുകയും, നയതന്ത്രതലത്തിൽ കരുക്കൾ നീക്കുകയും ചെയ്തിരുന്നു. അതേസമയം, യുക്രെയ്നിനെയും റഷ്യയെയും ഗോതമ്പിനായി ആശ്രയിച്ചിരുന്ന രാജ്യങ്ങളും ഇന്ത്യയുടെ വാതിലിൽ മുട്ടി. ധാന്യത്തിനായി ഈജിപ്ത്, തുർക്കി, ഇറാൻ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചു. 10 ലക്ഷം ടണ്‍ ഗോതമ്പ് ഇറക്കുമതിക്കു ലഭ്യമാക്കണമെന്നായിരുന്നു ഈജിപ്ത് ആവശ്യപ്പെട്ടത്. 

∙ പാക്കിസ്ഥാനെ കൊതിപ്പിച്ചു, ലോകത്തെ പോറ്റി

ഗോതമ്പ് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴും യുഎൻ പദ്ധതിപ്രകാരം ആഫ്രിക്കയിലേതടക്കമുള്ള രാജ്യങ്ങളിലെ സാധാരണക്കാർക്കുള്ള  ഭക്ഷ്യ പദ്ധതികളിലേക്കുള്ള സഹായം ഇന്ത്യ തുടർന്നു. കോവിഡ്കാലത്തെ വാക്സീൻ നയതന്ത്രം പോലെ ഗോതമ്പിനെയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വളർത്താനുള്ള കരുവാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യേകത. അയൽരാജ്യമായ പാക്കിസ്ഥാനിൽ ജനം ഗോതമ്പിനായി ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലും തെരുവിലും തല്ലുകൂടിയപ്പോഴാണ് ഇന്ത്യൻ ഗോതമ്പും വഹിച്ചുള്ള കൂറ്റൻ ട്രക്കുകൾ അതിർത്തി കടന്ന് പാക്ക് നിരത്തിലൂടെ അഫ്ഗാനിസ്ഥാനിലേക്കു പോയത്. അഫ്ഗാനിലെ താലിബാന്‍ സർക്കാരുമായി ബന്ധങ്ങളൊന്നുമില്ലെങ്കിലും അവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ കണ്ടാണ് ഇന്ത്യ സഹായ ഹസ്തം നീട്ടിയത്. 

പാക്കിസ്ഥാനിലെ പൊതുഭക്ഷ്യ വിതരണ കേന്ദ്രത്തിൽ ഗോതമ്പിനായി തടിച്ചുകൂടിയ ജനം ( File Photo by Husnain ALI / AFP)

∙ അടുക്കള വഴി ഭരണം, രാജ്യം നിറയാൻ ‘ഭാരത്’

കേന്ദ്രസർക്കാരിനെ സംബന്ധിച്ചിടത്തോളം 2023 നിർണായക വർഷമാണ്. 2024 ആദ്യം രാജ്യം പൊതുതിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതിന്റെ സെമിഫൈനൽ എന്നവണ്ണം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാതിരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുകഴിഞ്ഞു. ഡിസംബർ മൂന്നിന് അഞ്ചിടത്തെയും തിരഞ്ഞെടുപ്പു ഫലം വരും. ഈ സമയം ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. 2023ലെ  കണക്കെടുത്താൽ ഗോതമ്പുമാവിന്റെ വിലയിൽ ശരാശരി 4.1 ശതമാനമാണ് വില ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് ഭാരത് ആട്ട രാജ്യമെമ്പാടും എത്തിച്ച് ജനപിന്തുണ നേടാൻ സർക്കാർ ശ്രമിക്കുന്നത്. 

പഞ്ചാബിലെ ഗോതമ്പുപാടങ്ങളിലൊന്നിലെ ദൃശ്യം (Photo by AFP)

അടുക്കളയിലേക്ക് ഭാരത് ആട്ടയ്ക്കൊപ്പം ചേർത്തു വയ്ക്കാൻ കുറച്ചു സാധനങ്ങൾ കൂടി കേന്ദ്രം തയാറാക്കിയിട്ടുണ്ട്. കിലോയ്ക്ക് 60 രൂപയ്ക്ക് ഭാരത് ദാൽ (പരിപ്പ് വർഗങ്ങൾ), വിലക്കുറവിൽ സവാള, തക്കാളി തുടങ്ങിയവും വിതരണം ചെയ്യുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. ഒപ്പം പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ള ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ സബ്സിഡി 200 രൂപയില്‍നിന്ന് 300 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ഛത്തീസ്ഗഡിലെ ദുർഗിൽ തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കവേ സൗജന്യ റേഷൻ പദ്ധതി അടുത്ത 5 വർഷത്തേക്കു കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വിവാദമായിരുന്നു. കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ റേഷൻ പദ്ധതിയുടെ കാലാവധി 2023 ഡിസംബറിൽ അവസാനിക്കുമായിരുന്നു. 80 കോടി ജനങ്ങളുടെ വീടുകളിൽ അടുപ്പുകൾ കത്തിക്കൊണ്ടിരിക്കുമെന്ന മോദിയുടെ ഉറപ്പാണിത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം. 

അമൃത്‌സറിലെ ഗോതമ്പുപാടങ്ങളിലൊന്നിലെ കാഴ്ച. (Photo by AFP / NARINDER NANU)

1970 കളിൽ ‘ഗരീബി ഹഠാവോ’ എന്ന ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പു പ്രഖ്യാപനം ഏറെ ചർച്ചയായ രാജ്യമാണിത്. കേരളത്തിൽ എൽഡിഎഫിന്റെ തുടർഭരണ രഹസ്യം കോവിഡ്കാലത്തെ കിറ്റിലായിരുന്നു എന്നു പ്രതിപക്ഷമടക്കം സമ്മതിക്കുന്നു. ‘അടുക്കളിൽ സ്ഥാനം പിടിക്കുക’ എന്നത്, ഭരണം പിടിക്കാനുള്ള മുദ്രാവാക്യമായി പല പാർട്ടികളും സ്വീകരിച്ചും കഴിഞ്ഞു. ‘ഉണ്ട ചോറിന് നന്ദി കാട്ടുന്നവരാണ് വോട്ടർമാർ’ എന്ന് നേതാക്കൾ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ പ്രത്യേകിച്ച്.

English Summary:

What is Bharat Atta and Why Did the Modi Government Launch ‘Bharat Atta’ in this time?