തുരങ്കത്തിനിടയിൽ സജ്ജമാക്കിയ കുഴലിലൂടെ മുഖം ചേർത്തുപിടിച്ച് അവർ നിലവിളിക്കുകയാണ്; ‘ഞങ്ങളെ എങ്ങനെയും പുറത്തെത്തിക്കുക’. പിന്നാലെ അവർ കുഴലിലേക്കു ചെവി ചേർത്തുപിടിക്കും. അപ്പുറത്തുള്ള രക്ഷാപ്രവർത്തകർ പറയുന്നതു കേൾക്കാൻ. ‘ക്ഷമയോടെ കാത്തിരിക്കുക; ഞങ്ങൾ നിങ്ങൾക്കരികിലേക്കു വരികയാണ്’. ആ വാക്കിന്റെ വിശ്വാസത്തിൽ മുറുകെപ്പിടിച്ച്, തങ്ങൾക്കരികിലേക്കു രക്ഷാവഴിയെത്തുന്നതും കാത്ത് അവർ കാത്തിരിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലമടക്കിൽ വാപിളർന്നു നിൽക്കുന്ന ഗുഹാമുഖം. മലതുരക്കുന്ന യന്ത്രത്തിന്റെ (ഡ്രിൽ) മൂളൽ ദൂരെ നിന്നേ കേൾക്കാം. അക്ഷമരായി ആശങ്കയോടെ അങ്ങിങ്ങ് പായുന്ന രക്ഷാപ്രവർത്തകർ. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ പ്രവർത്തനങ്ങളിലൊന്ന് ഇവിടെ നടക്കുകയാണ്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദന്തൽഗാവ് തുരങ്കത്തിൽ. സുരക്ഷ കണക്കിലെടുത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് മാത്രമേ ഇവിടെക്ക് പ്രവേശനമുള്ളു. എന്നാൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കണ്ണും കാതും ഇന്ന് സിൽക്യാരയിൽ എത്തുന്നു. മണ്ണിടിഞ്ഞ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷിതമായ തിരിച്ചു വരവിനായി ലോകം പ്രാർഥിക്കുന്നു. ഏതാനും വർഷം മുൻപ് തായ്‌ലാൻഡിലെ ഗുഹയിൽ അകപ്പെട്ടവർക്കായി പ്രാർഥിച്ചതു പോലെ.

ADVERTISEMENT

സിൽക്യാര ദന്തൽഗാവ് തുരങ്കത്തിൽ ഞായറാഴ്ചയാണ് നിർമാണത്തിനിടെ മണ്ണിടിഞ്ഞത്. ചാർധാം യാത്രയുടെ ഭാഗമായ തുരങ്ക നിർമാണത്തിനിടെയാണ് അപകടം. ദുരന്തനിവാരണ സേന, സേനാ വിഭാഗങ്ങൾ, പൊലീസ് വിഭാഗങ്ങൾ എന്നിവയുടെ ഭാഗമായ 200 പേരാണ് രക്ഷാ പ്രവർത്തനത്തിലുള്ളത്. മണ്ണ് തുരക്കുന്ന യുഎസ് നിർമിത ആഗർ എന്ന യന്ത്രം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

മണ്ണ് ഇടിഞ്ഞ ഭാഗം തുരന്ന് കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ച് അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് രക്ഷാ പദ്ധതി. വെള്ളിയാഴ്ച ഉച്ചയോടെ 5 പൈപ്പുകൾ സ്ഥാപിച്ചു. ആകെ 12 പൈപ്പുകൾ സ്ഥാപിക്കും. മറ്റു പൈപ്പുകൾ വഴി ഓക്സിജനും ഭക്ഷണവും വെള്ളവും മറ്റും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് എത്തിക്കുന്നുണ്ട്. തായ് ലാൻഡ് ഗുഹയിൽ രക്ഷാപ്രവർത്തനം നടത്തിയ സംഘവും നോർവെയിലെ വിദഗ്ധ സംഘവും ദൗത്യത്തിൽ പങ്കു ചേരുന്നു. 70 മീറ്ററോളം നീളത്തിലാണ് മണ്ണിടിഞ്ഞു കിടക്കുന്നത്.

ഉത്തരകാശിയിലെ സിൽക്യാരാ-ദന്തൽഗാവ് തുരങ്ക നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾ അകത്ത് കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ദൂരക്കാഴ്ച. (ചിത്രം: മനോരമ)
സിൽക്യാരാ - ദന്തൽഗാവ് തുരങ്ക നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾ അകത്ത് കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിനു സമീപം അടുക്കി വച്ചിരിക്കുന്ന ഗംബൂട്ടുകളും ഹെൽമറ്റുകളും. (ചിത്രം: മനോരമ)
സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിലേക്കുള്ള പാതയിൽ ഇടിഞ്ഞു വീണ പാതയിലെ കല്ലും മണ്ണും നീക്കുന്നു. ഋഷികേശിൽ നിന്ന് ഇവിടേയ്ക്കുള്ള വഴിയിൽ ഒട്ടേറെ സ്ഥലത്ത് മലയിടിഞ്ഞു റോഡിലേക്ക് വീണുകിടക്കുന്നുണ്ട്. (ചിത്രം: മനോരമ)
തുരങ്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനെത്തിയ എൻഡിആർഎഫ് സംഘാംഗങ്ങൾ കൂടിയാലോചനക്കിടയിൽ. (ചിത്രം: മനോരമ)
സിൽക്യാരാ - ദന്തൽഗാവ് തുരങ്കത്തിലേക്ക് പുറത്തുനിന്നുള്ളവർ കയറാതിരിക്കാൻ സുരക്ഷയൊരുക്കി നിൽക്കുന്ന ഉദ്യോഗസ്ഥർ. (ചിത്രം: മനോരമ)
ADVERTISEMENT

∙ തടസങ്ങൾ മറികടന്ന് രക്ഷാദൗത്യം

രക്ഷാപ്രവർത്തകർക്കും തൊഴിലാളികൾക്കുമിടയിലായുള്ള 60 മീറ്റർ അവശിഷ്ടങ്ങൾ നീക്കാൻ യുഎസ് നിർമിത ഡ്രില്ലിങ് മെഷീൻ ആണ് ഉപയോഗിക്കുന്നത്. 6 മീറ്റർ നീളമുള്ള കുഴലിൽ ഘടിപ്പിച്ചാണ് യന്ത്രം പ്രവർത്തിക്കുന്നത്. ഒരു മണിക്കൂറിൽ 5 മീറ്റർ മണ്ണ് നീക്കം ചെയ്യാൻ മെഷീനു കെൽപുണ്ടെങ്കിലും പൂർണശക്തിയിൽ ഇതു പ്രവർത്തിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പൂർണശക്തിയെടുത്താൽ മെഷീൻ അമിതമായി പ്രകമ്പനം കൊള്ളും. ഇത് തുരങ്കത്തിലേക്ക് കൂടുതൽ മണ്ണ് ഇളകിവീഴാൻ വഴിയൊരുക്കും. അതിനാൽ, തുരങ്കത്തിലെ മണ്ണിന്റെ കരുത്ത് പരിശോധിച്ച്, അതിനു താങ്ങാനാവുന്ന രീതിയിലാണ് മെഷീൻ നിലവിൽ പ്രവർത്തിക്കുന്നത്

ADVERTISEMENT

6 മീറ്ററുള്ള 10 കുഴലുകൾ അവശിഷ്ടങ്ങൾക്കിടയിലേക്ക് കയറ്റണം. എങ്കിൽ മാത്രമേ തൊഴിലാളികളിലേക്കെത്താൻ സാധിക്കൂ. കുഴലുകൾ എത്തിയാൽ അതിലൂടെ തൊഴിലാളികളെ ഒന്നൊന്നായി പുറത്തേക്കെത്തിക്കാനാണു പദ്ധതി. അതീവ ദുഷ്കര രക്ഷാദൗത്യത്തിൽ ഏതു നിമിഷവും തടസ്സങ്ങളുണ്ടാകാമെന്നതാണു കാരണം. വെള്ളിയാഴ്ച അവശിഷ്ടങ്ങൾക്കിടയിലെ ലോഹപാളിയിൽ തട്ടി ഡ്രില്ലിങ് മെഷീനു മുന്നോട്ടുപോകാനാവാത്ത സ്ഥിതിയുണ്ടായി. ഇതോടെ, രക്ഷാദൗത്യം അൽപനേരം നിർത്തിവയ്ക്കേണ്ടി വന്നു. ഈ രീതിയിലുള്ള തടസ്സങ്ങൾ ഇനിയും ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നു.

സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിന്റെ പ്രവേശന കവാടം. ഇതിനുള്ളിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. (ചിത്രം: മനോരമ)
സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിന്റെ പ്രവേശന കവാടവും സമീപ പ്രദേശവും. (ചിത്രം: മനോരമ)
തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ കൂടിയാലോചന നടത്തുന്ന സുരക്ഷാ– രക്ഷാ സംഘാംഗങ്ങൾ. (ചിത്രം: മനോരമ)
തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം രാത്രിയും തുടരുന്നു. 5 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ തുരങ്കത്തിനു പുറത്തു വന്ന് തീകായുന്നവരെയും കാണാം. (ചിത്രം: മനോരമ)
ഉത്തരകാശിയിലെ സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിന്റെയും സമീപ സ്ഥലത്തിന്റെയും രാത്രി ദൃശ്യം. (ചിത്രം: മനോരമ)
English Summary:

Silkyara-Kandalgaon Tunnel Collapse in Uttarakhand - Picture story