ഉച്ചയ്ക്ക് കണ്ണൂർ എത്തുന്ന ഇൻഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പതിവായി യാത്ര ചെയ്യാറുള്ളത്. ശനിയാഴ്ച വന്നാൽ കണ്ണൂരിലെയും മണ്ഡലത്തിലെയും പരിപാടികളിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച തിരുവനന്തപുരത്ത് തിരികെ എത്തും. അത്യാവശ്യ വേളകളിൽ ഹെലികോപ്റ്റർ സർവീസും ഉപയോഗിക്കും.

ഉച്ചയ്ക്ക് കണ്ണൂർ എത്തുന്ന ഇൻഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പതിവായി യാത്ര ചെയ്യാറുള്ളത്. ശനിയാഴ്ച വന്നാൽ കണ്ണൂരിലെയും മണ്ഡലത്തിലെയും പരിപാടികളിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച തിരുവനന്തപുരത്ത് തിരികെ എത്തും. അത്യാവശ്യ വേളകളിൽ ഹെലികോപ്റ്റർ സർവീസും ഉപയോഗിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉച്ചയ്ക്ക് കണ്ണൂർ എത്തുന്ന ഇൻഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പതിവായി യാത്ര ചെയ്യാറുള്ളത്. ശനിയാഴ്ച വന്നാൽ കണ്ണൂരിലെയും മണ്ഡലത്തിലെയും പരിപാടികളിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച തിരുവനന്തപുരത്ത് തിരികെ എത്തും. അത്യാവശ്യ വേളകളിൽ ഹെലികോപ്റ്റർ സർവീസും ഉപയോഗിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉച്ചയ്ക്ക് കണ്ണൂർ എത്തുന്ന ഇൻഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പതിവായി യാത്ര ചെയ്യാറുള്ളത്. ശനിയാഴ്ച വന്നാൽ കണ്ണൂരിലെയും മണ്ഡലത്തിലെയും പരിപാടികളിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച തിരുവനന്തപുരത്ത് തിരികെ എത്തും. അത്യാവശ്യ വേളകളിൽ ഹെലികോപ്റ്റർ സർവീസും ഉപയോഗിക്കും. കണ്ണൂർ–തിരുവനന്തപുരം യാത്ര റോഡ് മാർഗമോ റെയിൽ മാർഗമോ ആക്കിയാൽ മുഖ്യമന്ത്രിയുടെ സമയം അപഹരിക്കപ്പെടും. എന്നാൽ അടുത്തിടെ വിമാനവും കാറും ഉപേക്ഷിച്ച് നവകേരള സദസ്സിൽ പങ്കെടുക്കുന്നതിന് ബസിൽ യാത്ര ചെയ്യാൻ തീരുമാനിച്ചതിന് വ്യക്തമായ ലക്ഷ്യമുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഒരു ബസിൽ യാത്ര ചെയ്ത് ജനങ്ങളുടെ മുന്നിൽ എത്തുന്നത് ചുവപ്പുനാട അഴിക്കാൻ വേണ്ടിയാണ്. ഈ യാത്ര ഏറെ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. അതേ സമയം എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ  തന്റെ യാത്ര ട്രെയിനിൽ നിന്ന് തിരികെ വിമാനത്തിലേക്ക് മാറ്റുകയാണ്.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസ്. ചിത്രം: ഹരിലാൽ∙മനോരമ
ADVERTISEMENT

ഇൻഡിഗോയിൽ നടന്ന കയ്യാങ്കളി മൂലം യാത്രാ വിലക്ക് ഏർപ്പെടുത്തിയതാണ് ഇനി ഇൻഡിഗോയിൽ കയറില്ലെന്ന  ജയരാജ ശപഥത്തിന്റെ കാരണം. ഒന്നേകാൽ വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആ യാത്ര. യാത്രാവിലക്ക് തീർന്നിട്ടും ഇൻഡിഗോയോട് പ്രതിഷേധത്തിൽ തന്നെയായിരുന്നു ഇ.പി. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ – തിരുവനന്തപുരം റൂട്ടിൽ സർവീസ് ആരംഭിച്ചതാണ് ഇപ്പോൾ ഇ.പി. ജയരാജന് തുണയായത്. ഭീഷ്മ ശപഥം പോലത്തെ ശപഥം തെല്ലൊന്നുമല്ല ജയരാജനെ വലച്ചത്. വിമാനയാത്ര ഇല്ലാതായതോടെ എൽഡിഎഫ് കൺവീനർ എന്ന നിലയിൽ എല്ലായിടത്തും ഓടിയെത്തുക എന്നതും വെല്ലുവിളിയായിരുന്നു.

ഭരണത്തിന്റെ വേഗം കൂട്ടാനും ഭരണത്തുടർച്ച നേടാനുമാണ് മുഖ്യമന്ത്രിയുടെ ബസ് യാത്ര. അതേ സമയം ഭരണത്തിന് പിൻബലം നൽകാൻ മുന്നണിയെ സജ്ജമാക്കാനാണ് ജയരാജൻ വിമാനത്തിൽ തിരിച്ചു കയറുന്നതെന്നതു സത്യമാണ്. വിവാഹം കഴിക്കില്ലെന്നു ശപഥം ചെയ്ത ഭീഷ്മർക്ക് പിന്നീട് ഏറെ അഗ്നിപരീക്ഷകൾ നേരിടേണ്ടി വന്നു. ഇൻഡിഗോ ശപഥത്തിനു ശേഷം സത്യത്തിൽ ഇപിയുടെ ജീവിതവും പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു. കഴിഞ്ഞ ഒന്നര വർഷം ഇപി തരണം ചെയ്തത് എങ്ങനെ എന്ന് അറിയണ്ടേ ?

എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ (ഫയൽ ചിത്രം: മനോരമ)

∙ നവകേരള ബസിൽ ഇപിയില്ല, വിവാദത്തിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനും

സ്വപ്ന സുരേഷ് ഉൾപ്പെട്ട സ്വർണക്കടത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കം. വിമാനത്തിനുള്ളിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പ്രതിഷേധിക്കാൻ മുതിർന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ബസിൽ കയറിയെങ്കിലും കൂടെ ഇപിയില്ല.

ADVERTISEMENT

മന്ത്രി അല്ലാത്തതാണ് കാരണം. മാത്രമല്ല നവകേരള ബസിന്റെ ആഡംബരം സംബന്ധിച്ച ആക്ഷേപങ്ങൾക്കെതിരെ പ്രതികരിക്കാനും ഇപി തയാറായില്ല. ഇൻഡിഗോയിൽ നടത്തിയതു പോലെ മുഖ്യമന്ത്രിയെ ബസിൽ പിന്തുണയ്ക്കാൻ ഇപിക്ക് അവസരം കിട്ടിയിട്ടില്ല. മന്ത്രിമാരായ ആന്റണി രാജു, പി. രാജീവ്, എം.ബി. രാജേഷ്, സിപിഎം നേതാവ് എ.കെ. ബാലൻ എന്നിവരാണ് ബസ് പ്രശ്നത്തിൽ പിന്തുണ നൽകിയതെന്നതാണ് സത്യം. മുഖ്യമന്ത്രി ഒറ്റയ്ക്കും വിവാദത്തിൽ പ്രതിരോധിച്ചു.

ആഡംബരം ഇല്ലെന്നു വ്യക്തമാക്കാൻ മന്ത്രിമാരിൽ ചിലർ ബസിന്റെ ഉള്ളിലെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കു വച്ചു. ഇതു പോലെ വിമാനത്തിലെ ദൃശ്യം പ്രചരിച്ചതാണ് ഇപിക്ക് 'പണി'യായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ വിമാനത്തിനുള്ളിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളും പ്രചരിച്ചു. ഇതോടെ ഇ.പിയും പ്രതിക്കൂട്ടിലായി. മുഖ്യമന്ത്രിയെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിച്ചു എന്നായിരുന്നു ഇ.പിയുടെ വാദം. പക്ഷേ, വിമാനത്തിൽ വച്ച് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഇ.പി. ജയരാജനും ഇൻഡിഗോ എയർലൈൻസ് യാത്രാവിലക്ക് ഏർപ്പെടുത്തി.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ (ഫയൽ ചിത്രം: മനോരമ)

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻ കുമാറിനും സുനിത് നാരായണനും രണ്ടാഴ്ചത്തെ യാത്രാ വിലക്കും അവരെ തടഞ്ഞുവീഴ്ത്തിയ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാ വിലക്കും. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഇനി ഇൻഡിഗോ എയർലൈൻസിൽ യാത്രയില്ലെന്ന ഇപിയുടെ ഉഗ്രശപഥം.

∙ ‘വന്ദേ ഭാരത് വരാൻ കാരണം സിൽവർ ലൈനാണ്’

ADVERTISEMENT

കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സർവീസ് നടത്തിയിരുന്ന വിമാനക്കമ്പനി ഇൻഡിഗോ എയർലൈൻസ് മാത്രമായിരുന്നു. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്കും ഇൻഡിഗോ സർവീസ് മാത്രമായിരുന്നു കണ്ണൂരിൽ നിന്ന് ഉണ്ടായിരുന്നത്. ഗോ ഫസ്റ്റ് സർവീസുകൾ കൂടി നിലച്ചതോടെ ഇൻഡിഗോ അല്ലാതെ ആഭ്യന്തര യാത്രകൾക്ക് ആശ്രയിക്കാൻ കണ്ണൂരിൽ നിന്നു മറ്റു വിമാനം ഇല്ലെന്നതായിരുന്നു സ്ഥിതി.

വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ (ഫയൽ ചിത്രം: മനോരമ)

ഇതോടെയാണ് ഇ.പി. ജയരാജന്റെ കണ്ണൂരിൽ നിന്നുള്ള വിമാന യാത്രകൾ പൂർണമായും നിലച്ചത്. എൽഡിഎഫ് യോഗങ്ങൾക്കും സിപിഎം പരിപാടികൾക്കുമെല്ലാം ഒരു രാത്രി മുഴുവൻ ട്രെയിനിൽ ഇരുന്ന് യാത്ര ചെയ്യുന്നത് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഇ.പി.ജയരാജന് കടുത്ത വെല്ലുവിളിയായിരുന്നു. യാത്ര കഴിഞ്ഞ് തൊട്ടടുത്ത ദിവസം വിശ്രമിക്കേണ്ട സ്ഥിതി വന്നതോടെ തിരുവനന്തപുരത്തു പോയി തിരിച്ചെത്തുമ്പോൾ 4 ദിവസം നഷ്ടപ്പെടുന്ന സാഹചര്യമായി.

ഇതോടെയാണ് ഇടക്കാലത്ത് ഇപിയുടെ സാന്നിധ്യം പല പരിപാടികളിലും കാര്യമായി ഉണ്ടാകാതിരുന്നത്. എൽഡിഎഫ് കൺവീനറുടെ അസാന്നിധ്യം മുന്നണിയെ ബാധിക്കുകയും ചെയ്തു. വന്ദേഭാരത് ട്രെയിനുകൾ വന്നതോടെ ട്രെയിൻ യാത്രയുടെ പ്രയാസങ്ങൾ കുറഞ്ഞു. ഇതിനു ശേഷം കണ്ണൂരിൽ നിന്നു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഉൾപ്പെടെ യാത്രകൾക്കെല്ലാം ഇ.പി.ജയരാജൻ ആശ്രയിച്ചിരുന്നത് വന്ദേഭാരതിനെയാണ്. കെ റെയിൽ മുന്നോട്ടു വച്ചതുകൊണ്ടാണ് കേരളത്തിന് വന്ദേഭാരത് ലഭിച്ചതെന്നും കെ റെയിലിന്റെ സർവേക്കല്ലും പിരിച്ചു നടന്നവർ ആ കല്ലുമായി ഇപ്പോൾ വന്ദേഭാരതിൽ കയറുകയാണെന്നും ഇ.പി വിമർശനം ഉന്നയിക്കുകയും ചെയ്തു.

‘‘ഇപ്പോൾ തിരുവനന്തപുരത്തുനിന്ന് 5.20ന് ട്രെയിനിൽ കയറിയാൽ 12 മണിക്ക് കണ്ണൂരെത്തും. കണ്ണൂരിൽ നിന്ന് 3.30ന് കയറിയാൽ 10 മണിക്ക് തിരിച്ചെത്തും. ഇതിനും അപ്പുറത്തുള്ള സൗകര്യങ്ങൾ കേരളത്തിൽ കൊണ്ടുവരാനാണ് ഇടതു സർക്കാർ ആഗ്രഹിക്കുന്നത്’’ 

ഇ.പി.ജയരാജൻ

∙ ഇനി ഇ.പിയുടെ യാത്രകൾ എയർഇന്ത്യ എക്സ്പ്രസിൽ

പക്ഷേ, യാത്രാ വിലക്കിൽ നഷ്ടം ഇൻഡിഗോയ്ക്ക് മാത്രമാണെന്നായിരുന്നു എന്നും ഇ.പിയുടെ നിലപാട്. അത് വിമാനക്കമ്പനികൾ തിരിച്ചറിഞ്ഞോ? എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതു കാണുമ്പോൾ അങ്ങനെ തോന്നാം. കണ്ണൂരിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യം കൂടി തിരിച്ചറിഞ്ഞാണ് എയർ ഇന്ത്യയുടെ നീക്കം. നിലവിൽ

ആഴ്ചയിൽ രണ്ടു ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ–തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്നത്. ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 6ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് 7ന് തിരുവനന്തപുരത്ത് എത്തുന്ന തരത്തിലും തിരികെ 7.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് 8.30ന് കണ്ണൂരിൽ എത്തുന്ന തരത്തിലുമാണ് സർവീസുകൾ. കണ്ണൂരിൽ നിന്നു ബെംഗളൂരുവിലേക്കും 15 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ആരംഭിക്കുന്നുണ്ട്. ഉച്ചയ്ക്ക് 2.40ന് ബെംഗളൂരുവിൽ നിന്നു പുറപ്പെട്ട് വൈകിട്ട് 4ന് കണ്ണൂരിൽ എത്തുന്ന തരത്തിലും വൈകിട്ട് 4.30ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് 5.30ന് ബെംഗളൂരുവിൽ എത്തുന്ന തരത്തിലുമാണ് സർവീസുകൾ.

പയ്യന്നൂർ മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാദമി സംഘടിപ്പിച്ച സംസ്ഥാന പവർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ സംഘാടകർ ഉപഹാരമായി നൽകിയ വാളും പരിചയും ഉയർത്തിക്കാണിക്കുന്നു. (ഫയൽ ചിത്രം: മനോരമ)

ഡിസംബർ മുതൽ ബെംഗളൂരുവിലേക്ക് ഒരു പ്രതിവാര സർവീസ് കൂടി ആരംഭിക്കാനും എയർ ഇന്ത്യ എയർഇന്ത്യ എക്സ്പ്രസിനു പദ്ധതിയുണ്ട്. യൂറോപ്പിലേക്ക് ഉൾപ്പെടെ കണക്‌ഷൻ സാധ്യമാകുന്ന തരത്തിൽ രാത്രിയിലായിരിക്കും ഈ സർവീസ്. കണ്ണൂർ വിമാനത്താവളത്തിന്റെ തുടക്കം മുതൽ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ കണ്ണൂരിൽ നിന്നു 11 രാജ്യാന്തര വിമാനത്താവളങ്ങളിലേക്കു പറക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം കണ്ണൂരിൽ നിന്ന് സർവീസ് ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് സൗത്ത് ഇന്ത്യ സെയിൽസ് ഹെഡ് എസ്. പ്രവീൺ കുമാർ പറഞ്ഞു.

ജിദ്ദ, ദുബായ്, ദമാം, കൊളംബോ, ക്വാലലംപുർ, ഫുക്കറ്റ്, മാലി തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് രാജ്യാന്തര സർവീസുകളും പരിഗണനയിലുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വർധിപ്പിക്കുന്നതു സംബന്ധിച്ച് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പു നൽകിയത്. വടക്കേ മലബാറിന്റെയും വയനാടിന്റെയും കുടക് മേഖലയുടെയും കവാടമായി കണ്ണൂരിനെ മാറ്റാവുന്ന തരത്തിൽ നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ ടൂറിസം പാക്കേജുകൾ തയാറാക്കുന്നുണ്ട്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (Photo Credit: AirIndiaX/facebook)

ഇതു പരിഗണിച്ച് വടക്കേ മലബാറിലേക്കും ഇവിടെ നിന്നു പുറത്തേക്കും ടൂർ പാക്കേജുകൾക്ക് അനുയോജ്യമായ തരത്തിൽ ശ്രീനഗർ ഉൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന സർവീസുകൾ പരിഗണിക്കുമെന്നും എയർഇന്ത്യ എക്സ്പ്രസ് പ്രതിനിധികൾ പറഞ്ഞു. വിദ്യാർഥികൾക്ക് ടൂർ പാക്കേജുകളും പരിഗണനയിലുണ്ട്.

ഇൻഡിഗോ കാത്തിരിക്കുന്നു, ഇപി നിലപാടു മാറ്റാൻ

ഇൻഡിഗോ വിമാന കമ്പനി മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ച ക്രിമിനലുകൾക്ക് സംരക്ഷണം കൊടുത്തുവെന്നാണ് അന്നും ഇന്നും ഇപിയുടെ വാദം. വിലക്ക് കാലാവധിയിലെ വ്യത്യാസം ഇതിന്റെ തെളിവാണ്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല, തെറ്റ് ചെയ്യാത്തതു കൊണ്ടാണ് കേസ് പൊലീസ് മുന്നോട്ടു കൊണ്ടുപോകാതിരുന്നത് എന്നും ഇപി പറഞ്ഞിരുന്നു. വിലക്കിന്റെ കാലാവധി കഴിഞ്ഞ ശേഷം ഫർസീൻ മജീദ് ഉൾപ്പെടെയുള്ളവർ ഇൻഡിഗോയിൽ യാത്ര ചെയ്തിരുന്നു. എന്നാൽ ഇ.പി.ജയരാജൻ ശപഥത്തിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്തു. ഇൻഡിഗോ പരസ്യമായി ഖേദപ്രകടനം നടത്തിയാൽ വിമാനത്തിൽ യാത്ര ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് ഇ.പി.ജയരാജൻ പറഞ്ഞിരുന്നു.

ഇടയ്ക്ക് മുംബൈയിലെ ഇൻഡിഗോ കമ്പനി മാനേജർ ഫോണിൽ വിളിച്ചു ക്ഷമ ചോദിച്ചുവെന്നും ഇ.പി.അവകാശപ്പെട്ടിരുന്നു. എന്നാൽ അങ്ങനെ വ്യക്തികളെ ഫോണിൽ വിളിച്ച് ക്ഷമ ചോദിക്കുന്ന രീതി കമ്പനിക്ക് ഇല്ലെന്ന് ഇൻഡിഗോ അധികൃതർ വിശദീകരിച്ചതോടെ ഇ.പി.ജയരാജനെ ഫോണിൽ വിളിച്ചത് ആരെന്ന ചോദ്യം ബാക്കിയായി. യാത്രാവിലക്കിന് ഒരു വർഷം പിന്നിടുന്ന സമയത്ത്, മാപ്പ് പറയിക്കുന്നത് ഫ്യൂഡൽ സമ്പ്രദായമായതിനാൽ അതിന് നിർബന്ധിക്കുന്നില്ലെന്നും എന്നാൽ പറ്റിയ തെറ്റ് ഗുരുതരമാണെന്ന് ഇൻഡിഗോ സമ്മതിക്കണമെന്നും ആവശ്യപ്പെട്ട് ഇ.പി.വീണ്ടും രംഗത്തെത്തിയിരുന്നു.

English Summary:

Why EP Jayarajan still Avoids Indigo Flights for his Journey