അങ്കത്തട്ടിൽ പോരാട്ടം മുറുകുമ്പോൾ വോട്ടർമാരുടെ ഉള്ളം കുളിർക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനും നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനും പാർട്ടികൾ നടത്തുന്ന പോർവിളികളും വാരിയെറിയുന്ന വാഗ്ദാനങ്ങളും കണ്ട് ആരെ കൊള്ളണം തള്ളണം എന്നറിയാതെ കണ്ണുതള്ളി നിൽക്കുകയാണ് ജനം. മുൻപെങ്ങുമില്ലാത്ത വിധം സൗജന്യങ്ങളും ക്ഷേമപദ്ധതികളും വാരിവിതറിയാണ് പാർട്ടികൾ അങ്കം കൊഴുപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ 'സൗജന്യപ്പോരാട്ടം' എങ്ങനെ നേട്ടമാക്കാം എന്ന് തലപുകയ്ക്കുകയാണ് പാർട്ടികൾ. രണ്ട് പതിറ്റാണ്ട് മുൻപ് വരെ തമിഴ് നാട്ടിലായിരുന്നു സൗജന്യങ്ങളും ക്ഷേമവുമേറെ. ഇവ വോട്ടായി മാറിയതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും സൗജന്യ -ക്ഷേമ പെരുമഴയ്ക്കും തുടക്കമായി. 2014 ൽ കേന്ദ്രത്തിൽ ബിജെപിയുടെ അപ്രതീക്ഷിത അധികാരലബ്ധി കോൺഗ്രസ് അടക്കം മറ്റു പാർട്ടികളെയും മാറ്റി ചിന്തിപ്പിച്ചു. സ്വച്ഛ ഭാരത്, എല്ലാ വീട്ടിലും ശുചിമുറി, നിർധന വീട്ടമ്മമാർക്ക് സൗജന്യ ഗ്യാസ് കണക്‌ഷൻ, ബേട്ടി ബചാ വോ ബേട്ടി പഠാവോ തുടങ്ങിയ വാഗ്ദാനങ്ങൾ വലിയ ചലനമുണ്ടാക്കിയിരുന്നു. 2008 ൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതും ഭക്ഷ്യ സുരക്ഷാ ബിൽ പാസാക്കിയതും വിവരാവകാശ നിയമം നടപ്പാക്കിയതും യുപിഎ സർക്കാർ ആയിരുന്നെങ്കിലും അതൊന്നും 2014ൽ നേട്ടമുണ്ടാക്കിയതുമില്ല. സൗജന്യ യാത്ര, സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, പ്രതിമാസ ക്ഷേമ പെൻഷൻ, പഴയ പെൻഷൻ പദ്ധതി തിരിച്ചു കൊണ്ടുവരൽ, വിവാഹത്തിന് സ്വർണം, ചാണകത്തിന് പണം, വനിതാ സംവരണ ബിൽ തുടങ്ങി ജാതിസർവേ വരെ എണ്ണിയാലൊടുങ്ങാത്ത വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് നടത്തുന്ന അഞ്ച് സംസ്ഥാനങ്ങളിലും പാർട്ടികൾ മുന്നോട്ടുവക്കുന്നത്. മുൻപൊക്കെ പാർട്ടി നേതാക്കൾ തന്നെയാണ് ജനകീയ വിഷയങ്ങൾ മുന്നോട്ടു വച്ചിരുന്നതെങ്കിൽ തിരഞ്ഞെടുപ്പു വിദഗ്ധർ എന്ന പേരിൽ എത്തിയവരാണ് ഇപ്പോൾ മിക്ക പാർട്ടികൾക്കും ജനപ്രിയ പദ്ധതികൾ കണ്ടെത്തി നിർദേശിക്കുന്നത്. വാഗ്ദാനങ്ങൾ ഇത്തവണ ആരെ തുണയ്ക്കും? വാഗ്ദാനങ്ങൾ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയത് എങ്ങനെയാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കത്തട്ടിൽ പോരാട്ടം മുറുകുമ്പോൾ വോട്ടർമാരുടെ ഉള്ളം കുളിർക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനും നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനും പാർട്ടികൾ നടത്തുന്ന പോർവിളികളും വാരിയെറിയുന്ന വാഗ്ദാനങ്ങളും കണ്ട് ആരെ കൊള്ളണം തള്ളണം എന്നറിയാതെ കണ്ണുതള്ളി നിൽക്കുകയാണ് ജനം. മുൻപെങ്ങുമില്ലാത്ത വിധം സൗജന്യങ്ങളും ക്ഷേമപദ്ധതികളും വാരിവിതറിയാണ് പാർട്ടികൾ അങ്കം കൊഴുപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ 'സൗജന്യപ്പോരാട്ടം' എങ്ങനെ നേട്ടമാക്കാം എന്ന് തലപുകയ്ക്കുകയാണ് പാർട്ടികൾ. രണ്ട് പതിറ്റാണ്ട് മുൻപ് വരെ തമിഴ് നാട്ടിലായിരുന്നു സൗജന്യങ്ങളും ക്ഷേമവുമേറെ. ഇവ വോട്ടായി മാറിയതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും സൗജന്യ -ക്ഷേമ പെരുമഴയ്ക്കും തുടക്കമായി.

2014 ൽ കേന്ദ്രത്തിൽ ബിജെപിയുടെ അധികാരലബ്ധി കോൺഗ്രസ് അടക്കം മറ്റു പാർട്ടികളെയും മാറ്റി ചിന്തിപ്പിച്ചു. സ്വച്ഛ ഭാരത്, എല്ലാ വീട്ടിലും ശുചിമുറി, നിർധന വീട്ടമ്മമാർക്ക് സൗജന്യ ഗ്യാസ് കണക്‌ഷൻ, ബേട്ടി ബചാ വോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികൾ മോദി സർക്കാർ  നടപ്പാക്കി. 2008 ൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതും ഭക്ഷ്യ സുരക്ഷാ ബിൽ പാസാക്കിയതും വിവരാവകാശ നിയമം നടപ്പാക്കിയതും യുപിഎ സർക്കാർ ആയിരുന്നു. അടുത്ത കാലത്ത് വാഗ്ദാനങ്ങളുടെ എണ്ണം കുത്തനെ വർധിച്ചതായി കാണാം.

കർണാടക തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. (ഫയൽ ചിത്രം: മനോരമ)

സൗജന്യ യാത്ര, സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, പ്രതിമാസ ക്ഷേമ പെൻഷൻ, പഴയ പെൻഷൻ പദ്ധതി തിരിച്ചു കൊണ്ടുവരൽ, വിവാഹത്തിന് സ്വർണം, ചാണകത്തിന് പണം, വനിതാ സംവരണ ബിൽ തുടങ്ങി ജാതിസർവേ വരെ എണ്ണിയാലൊടുങ്ങാത്ത വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് നടത്തുന്ന അഞ്ച് സംസ്ഥാനങ്ങളിലും വിവിധ പാർട്ടികളും മുന്നണികളും മുന്നോട്ടു വക്കുന്നത്. പാർട്ടികളെ ഉപദേശിക്കുന്ന തിരഞ്ഞെടുപ്പു വിദഗ്ധരാണ് ജനപ്രിയ പദ്ധതികൾ കണ്ടെത്തി നിർദേശിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് ഇത്തരം ജനപ്രിയ പദ്ധതി രാഷ്ട്രീയത്തിന്റെ കൂടി വിധിയെഴുത്താകുന്നു. വാഗ്ദാനങ്ങൾ ഇത്തവണ ആരെ തുണയ്ക്കും? വാഗ്ദാനങ്ങൾ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയത് എങ്ങനെയാണ്?

∙ ആംആദ്മി വാക്കു കൊടുത്തു, അവ നടപ്പാക്കുകയും ചെയ്തു

വാസ്തവത്തിൽ സൗജന്യ പ്രഖ്യാപനങ്ങളുടെ രീതി അടിമുടി മാറ്റിയത് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയാണ്. ജനങ്ങളിൽ താഴേതട്ടിലുള്ള ഭൂരിപക്ഷത്തെ സ്വാധീനിക്കാൻ കഴിയുന്ന പദ്ധതികൾ പ്രഖ്യാപിക്കുകയും അവ നടപ്പാക്കാൻ തുടങ്ങുകയും ചെയ്തതാണ് ആം ആദ്മിക്കും കേജ്‌രിവാളിനും ഡൽഹിയിലും പിന്നാലെ പഞ്ചാബിലും ജനപ്രീതി കൂട്ടിയത്. അഴിമതി രഹിത ഭരണം, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 600 മൊഹല്ല ആരോഗ്യ ക്ലിനിക്കുകൾ, 20,000 ലീറ്റർ വരെ വെള്ളം സൗജന്യം, കേബിൾ വഴി വൈദ്യുതി, കോളനികൾക്കെല്ലാം  റോഡ്  തുടങ്ങിയ  ജനപ്രിയ വാഗ്ദാനങ്ങളാണ് ഡൽഹിയിൽ ആം ആദ്മി മുന്നോട്ടുവച്ചത്. ജനം രണ്ടു കയ്യും നീട്ടി സ്വീകരിച്ചതോടെ തൊട്ടടുത്ത പഞ്ചാബിലേക്കും ഇതേ മാർഗം ആം ആദ്മി പയറ്റി. ആം ആദ്മി പഞ്ചാബിന്റെ ഭരണം പിടിച്ചതോടെ മറ്റു പാർട്ടികളും ഇതേ പാതയിലാണിപ്പോൾ.

അരവിന്ദ് കേജ്‌‌രിവാൾ പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ (File Photo by SHAMMI MEHRA / AFP)

കർണാടകം, ഹിമാചൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസും ഗുജറാത്ത്, ത്രിപുര സംസ്ഥാനങ്ങളിൽ ബിജെപിയും മുന്നോട്ടുവച്ച ക്ഷേമ പദ്ധതികൾക്ക് വലിയ സ്വീകാര്യത കിട്ടി. ഒരു വർഷം മുൻപ് ബംഗാളിൽ മമതാ ബാനർജി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കും വൻ നേട്ടമുണ്ടാക്കാനായി. കേരളത്തിൽ ഭൂപരിഷ്ക്കരണ നിയമവും ലക്ഷംവീട് പദ്ധതിയും യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനവുമെല്ലാം നടപ്പാക്കിയ രാഷ്ട്രീയ വാഗ്ദാനങ്ങളാണ്. തിരഞ്ഞെടുപ്പു വിജയം ലക്ഷ്യമിട്ട് പല സംസ്ഥാനങ്ങളിലും മുഖ്യ പാർട്ടികൾ ക്ഷേമ - സൗജന്യങ്ങൾ വാരിക്കോരി പ്രഖ്യാപിച്ച് തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടേ ആവൂന്നുള്ളൂ. തമിഴ്നാടിന് പിന്നാലെ രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ ജനക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾ വന്നു തുടങ്ങിയത്. ഒഡീഷ, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളും ക്ഷേമ പട്ടികയിൽ ഇടം നേടി.

∙ ജയലളിതയെ ജയിപ്പിച്ച ജനകീയ രാഷ്ട്രീയം, പേരെടുത്ത് അമ്മ കാന്റിൻ 

ജനക്ഷേമങ്ങളുടെയും സൗജന്യങ്ങളുടെയും കുത്തൊഴുക്ക് തുടങ്ങിയത് തമിഴ് നാട്ടിൽ നിന്നാണെന്ന് പറയാം. 1991 ൽ ജയലളിത തുടങ്ങി വച്ച പ്രഖ്യാപനങ്ങൾ പിന്നാലെ കരുണാനിധിയും ഇപ്പോൾ സ്റ്റാലിനും പിൻതുടരുന്നു. കാലം മാറുന്നതനുസരിച്ച് സൗജന്യങ്ങളുടെ സ്വഭാവവും മാറുന്നു. നിർധനർക്ക് ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങളും സാരിയും സ്വർണവുമെല്ലാം ജയലളിതയുടെ സംഭാവനയായിരുന്നു. അമ്മയുടെ പേരിൽ  മിക്സിയും ഫാനും പെൺകുട്ടികൾക്ക് ലാപ്ടോപ്പും സൗജന്യമായി നൽകി. ഉപ്പും കുപ്പിവെള്ളവും  വിപണിയിലെത്തിച്ചു. 

ജയലളിത തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. (File Photo by ARUN SANKAR / AFP)

2006 ൽ കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ 25 കിലോഅരിയും 100 രൂപയ്ക്ക് ഭക്ഷ്യക്കിറ്റും തമിഴ്നാട്ടിൽ വൻ ചലനമുണ്ടാക്കി. 2011 ൽ വിവാഹത്തിന് സ്വർണവും 50000 രൂപ ധനസഹായവും നൽകുമെന്നത് വലിയ കോളിളക്കമുണ്ടാക്കിയ വാഗ്ദാനമായിരുന്നു. പിന്നാലെ വന്ന ‘അമ്മ കാന്റീനും’ ലക്ഷക്കണക്കിന് പേർക്ക് ആശ്വാസമായി. ജയയ്ക്കു പിന്നാലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച ഡിഎംകെ. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒട്ടേറെ വമ്പൻ പദ്ധതികളാണ് തുടങ്ങിയത്. സ്ത്രീകൾക്കും വിദ്യാർഥികൾക്കും ബസിൽ സൗജന്യ യാത്ര, നിർധനരായ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ ധനസഹായം, സ്കൂൾ കുട്ടികൾക്ക് സൗജന്യ പ്രഭാതഭക്ഷണം തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികളാണ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇപ്പാൾ നടപ്പാക്കിയത്.

ചെന്നൈയിലെ ‘അമ്മ കന്റീൻ’ (Photo by Manjunath Kiran / AFP)

തമിഴ്നാട്ടിൽ തുടങ്ങിയ പദ്ധതികൾ മറ്റു സംസ്ഥാനങ്ങളിലേക്കും പടർന്നു. 2009 ൽ ഛത്തീസ്ഡഡിൽ രമൺസിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ 37 ലക്ഷം അന്ത്യോദയ കുടുംബങ്ങൾക്ക് കിലോയ്ക്ക് ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കുമാണ് അരി നൽകിയത്. 2013 ൽ 5 ലക്ഷം കുട്ടികൾക്കു സ്മാർട് ഫോൺ നൽകിയ രമണിന് മൂന്നാം വിജയം അനായസമായി. എന്നാൽ 2018ൽ കർഷകർക്ക് കോൺഗ്രസ് നൽകിയ വമ്പൻ വാഗ്ദാനങ്ങൾക്കു മുന്നിൽ രമണും ബിജെപിയും മൂക്കുകുത്തി. അഞ്ചിന മുദ്രാവാക്യം മുന്നോട്ടുവച്ച് കോൺഗ്രസ് ഹിമാചലിലും കർണാടകത്തിലും നടത്തിയ പ്രചാരണമാണ് ബിജെപിയുടെ മുന്നേറ്റത്തിന് തടയിട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ നോക്കിയാൽ ഒരു കാര്യം വ്യക്തം. എല്ലാവരും പദ്ധതി രാഷ്ട്രീയം പയറ്റാൻ പഠിച്ചു.

രമൺ സിങ് (ഫയൽ ചിത്രം: മനോരമ)

∙ എതിരില്ലാതെ എൽപിജി സിലിണ്ടർ, ചാണകത്തിന് രണ്ടു രൂപ

ദേശീയ തലത്തിൽ 10 വർഷത്തോളമായി ഭരണത്തിന് പുറത്തുള്ള കോൺഗ്രസിന് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളും നിർണായകമാണ്. ഭരണം കയ്യിലുള്ള രാജസ്ഥാൻ, ഛത്തിസ്ഗഡ് എന്നിവ നിലനിർത്താനും മധ്യപ്രദേശ്, തെലങ്കാന, മിസോറം എന്നിവ തിരിച്ചുപിടിക്കാനുമാണ് കോൺഗ്രസിന്റെ ശ്രമം. ബിജെപിയാകട്ടെ മധ്യപ്രദേശ് നിലനിർത്താനും മറ്റിടങ്ങളിൽ പിടിച്ചു കയറാനും തന്ത്രങ്ങൾ ഒരുക്കുന്നു. പരസ്പരം കടത്തിവെട്ടുന്ന വാഗ്ദാനങ്ങളാണ് ബിജെപിയും കോൺഗ്രസും തെലങ്കാനയിൽ ബിആർഎസും ഓരോ ദിവസവും പ്രഖ്യാപിച്ചത്. 

കമൽനാഥ്, ദിഗ്‍വിജയ് സിങ്ങ്, കോൺഗ്രസിന്റെ മറ്റു നേതാക്കൾ ചേർന്ന് പ്രകടനപത്രിക പുറത്തിറക്കുന്നു (ഫയൽ ചിത്രം)

അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ആകെത്തുക നോക്കിയാൽ പ്രധാന ചർച്ചയാകുന്നത് എൽപിജി സിലിണ്ടറും ചാണകവുമായി ബന്ധപ്പെട്ട പദ്ധതിയുമാണ്. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പിന് ഒരുമാസം മുൻപ് തന്നെ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ എന്നതായിരുന്നു പ്രധാന വാഗ്ദാനങ്ങളിലൊന്ന്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ നിലവിലെ ഭരണകക്ഷിയായ ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിലാവട്ടെ അതിദരിദ്ര കുടുംബങ്ങൾക്ക് 450 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകുമെന്നായി വാഗ്ദാനം.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങിയവർ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ (PTI Photo)

രാജസ്ഥാനിലും സമാനമാണ് അവസ്ഥ. അവിടെയും പ്രധാന വാഗ്ദാനങ്ങളിലൊന്ന് എൽപിജി തന്നെ. 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ തരുമെന്ന് കോൺഗ്രസും വാഗ്ദാനം 450 രൂപയെന്ന് ബിജെപിയും. ഛത്തീസ്ഗഡിലെത്തുമ്പോൾ ഇരുപാർട്ടികളും ഒരേ വാഗ്ദാനത്തിൽ ഉറച്ചു. 500 രൂപയ്ക്ക് സിലിണ്ടർ നൽകും എന്നാണ് ഉറപ്പു പറഞ്ഞിരിക്കുന്നത്. മിസോറമിൽ കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്ന് 750 രൂപയ്ക്ക് എൽപിജി എന്നതാണ്.

ജയ്പൂരിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രവർത്തകർ. ചിത്രം: ഫഹദ് മുനീർ∙മനോരമ

പക്ഷേ, തെലങ്കാനയിൽ കോൺഗ്രസിനെയും ബിജെപിയെയും കടത്തിവെട്ടിക്കൊണ്ടാണ് എൽപിജി വാഗ്ദാനം ബിആർഎസ് പ്രഖ്യാപിച്ചത്. 400 രൂപയ്ക്ക് സിലിണ്ടർ നൽകുമെന്നാണ് പാർട്ടിയുടെ വാക്ക്. എൽപിജി മാത്രമല്ല, ചാണകവും ഈ തിരഞ്ഞെടുപ്പിലെ താരമാണ്. കർഷകരിൽ നിന്ന് കിലോഗ്രാമിന് രണ്ട് രൂപ നിരക്കിൽ ചാണകം വാങ്ങുമെന്നാണ് കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്.

∙ ഐപിഎൽ ടീം, സ്പോർട്സ് അക്കാദമി

കുടുംബത്തിന്  25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, സ്ത്രീകൾക്ക് സൗജന്യ യാത്ര, കാർഷിക വായ്പ എഴുതിതള്ളും, എല്ലാവർക്കും വീട്, 100 യൂണിറ്റ് സൗജന്യ വൈദ്യുതി, ഒബിസിക്ക് 27% ജോലി സംവരണം, ജാതി സെൻസസ്, 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്, സൗജന്യ സ്കൂൾ വിദ്യാഭ്യാസം, തൊഴിൽ രഹിത വേതനം തുടങ്ങി 106 പേജുള്ള പ്രകടനപത്രികയിൽ 59 വാഗ്ദാനങ്ങളാണ് മധ്യപ്രദേശിൽ കോൺഗ്രസ് മുന്നോട്ടു വച്ചിട്ടുള്ളത്. 1000 ഗോശാല നിർമിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. വാഗ്ദാനങ്ങളിൽ രസകരമായ മറ്റൊന്നു കൂടിയുണ്ട്; സംസ്ഥാനത്തിന് സ്വന്തമായി ഒരു ഐപിഎൽ ടീം. രാജസ്ഥാനിലും ഏറെക്കുറെ മധ്യപ്രദേശിലെ  വാഗ്ദാനങ്ങൾ തന്നെയാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്. ജാതി സെൻസസ് നടത്തുമെന്നും പഞ്ചായത്തിലെ നിയമനങ്ങൾക്ക് പുതിയ രീതി നടപ്പാക്കുമെന്നതുമാണ് പ്രധാന രാഷ്ട്രീയ വാഗ്ദാനങ്ങൾ. 

കമൽ നാഥ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി (PTI Photo)

കുടുംബനാഥയ്ക്ക് 10,000 രൂപ വാർഷിക ഓണറേറിയം, സർക്കാർ ജീവനക്കാർക്കുള്ള പഴയ പെൻഷൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിർമാണം, സർക്കാർ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് വിതരണം, പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടം നികത്താൻ ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ, വിദ്യാർഥികൾക്ക് സ്കൂൾ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ഉറപ്പാക്കൽ എന്നികയും പത്രികയിലുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും സമാനമായ വാഗ്ദാനങ്ങൾ ബിജെപിയും മുന്നോട്ടു വച്ചിട്ടുണ്ട്.

സൗജന്യ സ്കൂൾ വിദ്യാഭ്യാസം എന്ന് കോൺഗ്രസ് പറയുമ്പോൾ അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെജി (നഴ്സറി ) മുതൽ പിജി (ബിരുദാനന്തര ബിരുദം) വരെ സൗജന്യ വിദ്യാഭ്യാസം എന്നതാണ് ബിജെപി വാഗ്ദാനം. 100 യൂണിറ്റ് വരെ വൈദ്യുതിക്ക് ഒരു രൂപ മാത്രം, കർഷകർക്ക് പ്രതിവർഷം 12000 രൂപ, ദരിദ്രർക്ക് 5 വർഷത്തേക്ക് സൗജന്യ റേഷൻ എന്നിവയും മധ്യപ്രദേശിൽ ബിജെപി മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനങ്ങളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പരിപാടിക്കെത്തിയ ബിജെപി പ്രവർത്തകർ (File Photo by DIPTENDU DUTTA / AFP)

മധ്യപ്രദേശിൽ 6 പുതിയ എക്സ്പ്രസ് വേകൾ, 2 പുതിയ വിമാനത്താവളങ്ങൾ, എല്ലാവർക്കും വീട് ഉറപ്പാക്കും, മുഖ്യമന്ത്രി ജൻ ആവാസ് യോജന തുടങ്ങും എന്നിവയും ബിജെപി വാഗ്ദാനങ്ങളാണ്. ഗോതമ്പിന് 2600 രൂപയും നെല്ലിന് 2500 രൂപയും കോൺഗ്രസ് താങ്ങുവിലയായി വാഗ്ദാനം ചെയ്തപ്പോൾ ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 2700 രൂപയും നെല്ലിന് 3100 രൂപയുമായി ഉയർത്തുമെന്നാണ് ബിജെപി പ്രകടന പത്രിക.

5 വർഷത്തിനുള്ളിൽ സർക്കാർ മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ, പെൺകുട്ടികൾക്ക് 2 ലക്ഷം രൂപയുടെ സേവിങ്സ് ബോണ്ട്, ഗ്യാസ് സബ്സിഡി, കർഷകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ തുടങ്ങിയവയാണ് രാജസ്ഥാനിലെ ബിജെപി വാഗ്ദാനങ്ങൾ. കോൺഗ്രസ് തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയ ശേഷമാണ് ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രസിദ്ധീകരിച്ചത്. കോൺഗ്രസ് വാഗ്ദാനങ്ങളുടെ ആവർത്തനം മാത്രമാണ് ബിജെപി പത്രിക എന്നായിരുന്നു നിലവിലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രതികരണം.

താരാനഗർ മണ്ഡലത്തിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് സമ്മേളന വേദിയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ മൊബൈലിൽ പകർത്തുന്ന സ്ത്രീ. ചിത്രം: ഫഹദ് മുനീർ ∙ മനോരമ

∙ തെണ്ടു ഇല കർഷകരെ വീഴ്ത്തുമോ, മിസോറമിൽ സ്പോർട്സ് അക്കാദമിയും

കർഷകരും സ്ത്രീകളുമാണ് ഛത്തീസ്ഗഡിലെ ഭാഗ്യവാന്മാർ. കോൺഗ്രസും ബിജെപിയും മത്സരിച്ചാണ് വാഗ്ദാനപ്പെരുമഴ പെയ്യിക്കുന്നത്. എല്ലാവർക്കും വീട് എന്നതാണ് ചത്തീസ്ഗഢിൽ കോൺഗ്രസിന്റെ പുതിയ വാഗ്ദാനങ്ങളിൽ പ്രധാനം. ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിൽ ആവാസ് യോജന തുടരുമെന്നും നെല്ല് ക്വിന്റലിന് 3100 രൂപ താങ്ങുവിലയും പ്രഖ്യാപിച്ചപ്പോൾ ഒരു ദിവസം കാത്തിരുന്ന കോൺഗ്രസ് നെല്ലിന് 3200 രൂപ താങ്ങുവിലയാക്കുമെന്നും കാർഷിക കടം എഴുതിത്തള്ളുമെന്നും ഗ്ദാനവുമായെത്തി. ആദിവാസി മേഖലയിലെ പ്രധാന വരുമാനമായ തെണ്ടു ഇലയ്ക്ക് ബിജെപി 5500 രൂപ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് വാഗ്ദാനം  6000 രൂപയാക്കി. ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ ജാതി സെൻസസിന് എതിരല്ലെന്ന് ബിജെപിയും പ്രഖ്യാപിച്ചു. 

ഐസ്വാളിൽ കോൺഗ്രസിന്റെ പദയാത്രയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നു. ചിത്രം: പിടിഐ

മിസോറമിൽ സർക്കാർ ജോലികളിൽ 33 % വനിത സംവരണമാണ് ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. മിസോറമിന്റെ കായികമേഖലയുടെ വളർച്ചയ്ക്കായി സ്പോർട്സ് അക്കാദമിയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിവിരുദ്ധ മിസോറമിനായി പ്രത്യേക പദ്ധതികളും ബിജെപിയുടെ ലക്ഷ്യമാണ്. വിവാഹിതരായ സ്ത്രീകൾക്ക് വർഷം 12000 രൂപയും കർഷകതൊഴിലാളി സ്ത്രീകൾക്ക് വർഷം പതിനായിരം രൂപയും ബിജെപി വാഗ്ദാനം ചെയ്യുന്നു. മിസോറമിൽ പഴയ പെൻഷൻ പുന: സ്ഥാപിക്കും, ഓരോ കുടുംബത്തിനും 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവയാണ് കോൺഗ്രസിന്റെ മറ്റു വാഗ്ദാനങ്ങൾ.

മിസോറമിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന്. (Sanjay KANOJIA /AFP)

∙ തെലങ്കാനയിൽ മോദി ഗാരണ്ടി, 10 ഗ്രാം സ്വർണവും

ത്രികോണ മത്സരമുള്ള തെലങ്കാനയിൽ ഭരണകക്ഷിയായ ബിആർഎസ് (ടിആർഎസ്), കോൺഗ്രസ്‌, ബിജെപി കക്ഷികൾ വാഗ്ദാനങ്ങൾ വാരിച്ചൊരിയുകയാണ്. കല്യാൺലക്ഷ്മി എന്ന പേരിൽ നടത്തിയ സാമ്പത്തിക സഹായ പ്രഖ്യാപനത്തിന് പുറമെ ദലിത് ബന്ധു എന്ന പേരിൽ പട്ടിക വിഭാഗത്തിനും ന്യൂനപക്ഷത്തിനും ക്ഷേമ പ്രഖ്യാപനം, 400 രൂപയ്ക്ക് എൽപിജി സിലിണ്ടർ, അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ്, സാമുഹിക സുരക്ഷാ പെൻഷൻ 50,00 രൂപയാക്കും, കർഷകർക്ക് 6000 രൂപ, പഴയ പെൻഷൻ നടപ്പാക്കാൻ പഠനം തുടങ്ങിയ ഒട്ടേറെ വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പിന് രണ്ട് മാസം മുൻപ് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചാണ് ബിആർ എസ്  രംഗത്തുള്ളത്.

നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം കാമറെഡ്ഡിയിലെ പൊതുയോഗത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന് ബിആർഎസ് നേതാക്കൾ ഗദ സമ്മാനിച്ചപ്പോൾ. ചിത്രം: അഭിജിത്ത് രവി∙മനോരമ

മോദി ഗാരണ്ടിയാണ് ബിജെപിയുടെ തുറുപ്പുചീട്ട്. ദലിത് വിഭാഗത്തെ ലക്ഷ്യമിട്ട് ദലിത് രത്ന പദ്ധതിയും 500 രൂപയ്ക്ക് സിലിണ്ടറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപക്ഷത്തെയും ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളാണ് കോൺഗ്രസ് നടത്തിയിട്ടുള്ളത്. മഹാലക്ഷ്മി പദ്ധതിയിൽ സ്ത്രീകൾക്ക് മാസം 2500 രൂപയും ദുർബല കുടുംബത്തിലെ വിവാഹത്തിന് 10 ഗ്രാം സ്വർണവും കുടുംബങ്ങൾക്ക് ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും സ്ത്രീകൾക്ക് സൗജന്യയാത്രയും കോൺഗ്രസ് പ്രഖ്യാപനങ്ങളാണ്.

തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ.രേവന്ത് റെഡ്ഡി സ്ഥാനാർഥികൾക്കൊപ്പം പ്രചാരണയോഗത്തിൽ (Photo Credit: evanthofficial/facebook)

∙ സെമിഫൈനൽ ലക്ഷ്യമിട്ട് ബിജെപിയും കോൺഗ്രസും

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് എന്നതുകൊണ്ടുതന്നെ കോൺഗ്രസിനും ബിജെപിയ്ക്കും വിജയം നിർണായകമാണ്. ഇരുപതോളം സംസ്ഥാനങ്ങളിൽ ഭരണം നേടിയിരുന്ന ബിജെപിയെയും സഖ്യകക്ഷികളെയും ഒന്നൊന്നായി വീഴ്ത്താനാണ് കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നത്. പ്രാദേശികമായി ശക്തമായ നേതൃത്വത്തെ കണ്ടെത്തിയും വൻ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചും ഭരണം കിട്ടിയ സ്ഥലങ്ങളിൽ നൂതന പരീക്ഷണങ്ങൾ ഒരുക്കിയും തിരിച്ചുവരവിന് ശ്രമിക്കുകയാണ് കോൺഗ്രസ്. അഞ്ചു വർഷത്തേയ്ക്ക് 80 കോടി ജനത്തിന് സൗജന്യ റേഷൻ പ്രഖ്യാപിച്ചും ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും ‘മോദിയുടെ വാഗ്ദാനം’ എന്ന പേരിൽ  ക്ഷേമപദ്ധതികളും സൗജന്യങ്ങൾ പ്രഖ്യാപിച്ചും അതേ നാണയത്തിൽ തിരിച്ചടിച്ച് പ്രതിരോധം തീർത്ത്  പിടിച്ചുനിൽക്കാനാണ് ബിജെപിയുടെയും ശ്രമം. വാഗ്ദാനപ്പെരുമഴ ആരെയാണ് തുണയ്ക്കുക എന്നറിയാൻ വോട്ടെണ്ണും വരെ കാത്തിരിക്കണം. 

English Summary:

How Does the Freebie Politics Impact the Ongoing Election in India?