വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനസജ്ജമാകുന്നതോടെ കേരളത്തിൽ വികസനത്തിന്റെ പാലും തേനുമൊഴുക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സർക്കാരിനു മുന്നിൽ വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി. അനുബന്ധ വികസന പദ്ധതികൾക്കു മാത്രമല്ല, തുറമുഖ നിർമാണത്തിനു നൽകാൻ പോലും സർക്കാരിന്റെ കയ്യിൽ ‘നയാ പൈസ’ ഇല്ല. ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന നിലയ്ക്കു വലിയ സാധ്യതകളാണ് വിഴിഞ്ഞം തുറന്നുതരുന്നതെങ്കിലും അവയെല്ലാം തൽകാലത്തേക്ക് അടച്ചു കളയുന്നതാണ് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി. ആറു മാസത്തിനകം തുറമുഖം കമ്മിഷനിങ്ങിലേക്കു പോകാനിരിക്കെ, കരാർ പ്രകാരം നൽകേണ്ട തുകയിൽ പത്തിലൊന്നു പോലും ഇതുവരെ നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. കടമെടുപ്പു പരിധിയെ ബാധിക്കുമെന്നതിനാൽ ഈ സാമ്പത്തിക വർഷം ഇനി തുക നൽകാൻ കഴിയില്ലെന്നു സർക്കാരും സമ്മതിക്കുന്നു. അതുപോലും സാധ്യമല്ലെന്നിരിക്കെ, അനുബന്ധമായി പ്രഖ്യാപിച്ച ആയിരക്കണക്കിനു കോടി രൂപയുടെ വികസനത്തിന് എവിടെനിന്നു പണം കണ്ടെത്തും?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ കപ്പൽ വന്നതോടെ ആവേശം തണുത്തു

ADVERTISEMENT

ക്രെയിനുമായി എത്തിയ ആദ്യ കപ്പലിനെ ഉൽസവസമാനമായാണു സ്വീകരിച്ചതെങ്കിലും മൂന്നാം കപ്പൽ എത്തിയപ്പോഴേക്കും ആവേശമെല്ലാം തണുത്ത അവസ്ഥയിലാണു സർക്കാർ. പണം നൽകുന്നതിൽ സർക്കാരിനുള്ള മെല്ലെപ്പോക്ക് അദാനി കമ്പനിയെയും ബാധിച്ചെന്നുവേണം കരുതാൻ. 400 മീറ്റർ ബെർത്ത് പൂർത്തിയാക്കി 2023 സെപ്റ്റംബറിൽ ആദ്യ കപ്പൽ അടുപ്പിക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. ഇക്കാര്യം അദാനി കമ്പനിയും സമ്മതിച്ചിരുന്നു. എന്നാൽ ഒരുമാസം വൈകി ഒക്ടോബർ 15ന് ആദ്യ കപ്പൽ അടുത്തപ്പോൾ ബെർത്ത് 275 മീറ്റർ മാത്രമേ പൂർത്തിയായിരുന്നുള്ളൂ. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഒരു മീറ്റർ പോലും ബെർത്തിനു നീളം വച്ചിട്ടില്ല. അടുത്ത മേയിൽ തുറമുഖ പദ്ധതിയുടെ ആദ്യഘട്ടം കമ്മിഷൻ ചെയ്യുമ്പോൾ 800 മീറ്റർ ബെർത്ത് പൂർത്തിയാകേണ്ടതാണ്. ആറു മാസത്തിനകം 525 മീറ്റർ കൂടി ബെർത്തിനു നീളം വയ്പിക്കുക പ്രായോഗികമല്ല. പറഞ്ഞ വാക്കിൽനിന്നു സർക്കാരും അതിനൊപ്പിച്ച് അദാനി കമ്പനിയും പിന്നോട്ടുപോകുന്നുവെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്.

ചൈനീസ് ചരക്കു കപ്പലായ ഷെൻഹുവ 15 വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയപ്പോള്‍. (Photo: RS Gopan / Manorama)

അതേസമയം, രണ്ടാം ഘട്ട നിർമാണത്തിനുള്ള നടപടിക്രമങ്ങൾ കമ്പനി തുടങ്ങിവയ്ക്കുകയും ചെയ്തു. തുറമുഖ വികസനം അതിവേഗം സാധ്യമാവുന്നതു നല്ല കാര്യമാണെങ്കിലും ഇതിനു പിന്നിൽ മറ്റൊരുദ്ദേശ്യമുണ്ട്. ആദ്യഘട്ട നിർമാണത്തിന്റെ ഭാഗമായി 40 വർഷത്തേക്കാണു തുറമുഖത്തിന്റെ നിയന്ത്രണാധികാരം അദാനി പോർട്ട് കമ്പനിക്കു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ രണ്ടാംഘട്ട നിർമാണം നിശ്ചിത സമയത്തിനകം തുടങ്ങിയാൽ ഈ കാലവയളവ് 60 വർഷമാകും. ആദ്യഘട്ടം പൂർത്തിയാകുന്നതിനു മുൻപുതന്നെ രണ്ടാം ഘട്ടത്തിന് ഇറങ്ങിപ്പുറപ്പെട്ടതു നിഷ്കളങ്കമായല്ല. കരാർ പ്രകാരം നൽകാനുള്ള തുക കൂടി സർക്കാർ നൽകാതാകുന്നതോടെ അദാനി കമ്പനിക്കു തുറമുഖത്തിലുള്ള പിടി മുറുകും. സർക്കാരിന്റെ ഇടപെടൽ ശേഷി കുറയും. അതു സംസ്ഥാനത്തിന്റെ പൊതുതാൽപര്യത്തിനു ഗുണകരമാകില്ല.

നൽകേണ്ടത് 4600 കോടി

7700 കോടി രൂപയുടെ ആദ്യഘട്ടത്തിൽ മാത്രമാണു സർക്കാരിനു പണച്ചെലവുള്ളത്. രണ്ടാം ഘട്ടം പൂർണമായി അദാനിയാണു ചെലവു ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ഏതാണ്ട് 4600 കോടി രൂപ സർക്കാർ മുടക്കണം. എന്നാൽ സർക്കാരിന്റെ കണക്കുപ്രകാരം ഇതുവരെ നൽകിയത് 450 കോടി മാത്രം. ബ്രേക്ക് വാട്ടർ (പുലിമുട്ട്) നിർമിക്കാനുള്ള 1350 കോടി രൂപ പൂർണമായി നൽകേണ്ടതു സർക്കാരാണ്. ഇതിന്റെ ആദ്യഗഡു മാത്രമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ബാക്കി തുകയ്ക്കായി വായ്പയെടുക്കാൻ പല വഴിക്കു സർക്കാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കരാ‍ർ പ്രകാരമുള്ള തുക നിർമാണക്കമ്പനിക്കു നൽകുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനു വലിയ വെല്ലുവിളിയാണ്. അതിനു പുറമെയാണ്, ചരക്കുനീക്കത്തിനുള്ള റെയിൽപാതയ്ക്കായി മുടക്കേണ്ട 1200 കോടി രൂപ. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രം നൽകേണ്ട 800 കോടിയോളം രൂപയും ലഭിച്ചിട്ടില്ല. ഇതേ തുക വയബിലിറ്റി ഗ്യാപ് ഫണ്ടായി സംസ്ഥാന സർക്കാരും നൽകണം. 

വിഴിഞ്ഞം തുറമുഖ നിർമാണം. 2023 ഒക്ടോബറിലെ ചിത്രം (Photo: ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ)
ADVERTISEMENT

പണം നൽകാൻ എന്താണു തടസ്സം?

കടം കയറി മുടിഞ്ഞിരിക്കുന്ന സംസ്ഥാനത്തിനു സാമൂഹികക്ഷേമ പെൻഷൻ പോലും കൃത്യസമയത്തു കൊടുക്കാനാകുന്നില്ല. കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളാണ്. പെൻഷൻ കുടിശ്ശികയാണ്. സർക്കാരിന്റെ പലവിധ ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. ക്ഷേമപദ്ധതികൾക്കു പോലും പണമില്ലാതെ വിയർക്കുമ്പോൾ, വമ്പൻ പദ്ധതികൾക്ക് എങ്ങനെ പണം മുടക്കും? ജിഎസ്ടി നഷ്ടപരിഹാര കാലാവധി അവസാനിച്ചതോടെ കേന്ദ്ര സർക്കാരിൽനിന്ന് കഴിഞ്ഞ ഏതാനും വർഷമായി കിട്ടിപ്പോന്ന നികുതി വിഹിതത്തിൽ വലിയ കുറവുണ്ടായി. കടമെടുപ്പു പരിധിയിൽ കേന്ദ്രം കർശന നിബന്ധന കൊണ്ടുവരികയും സിഎജി സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തതോടെ എന്തിനും ഏതിനും കയറി കടമെടുക്കാൻ കഴിയാത്ത സ്ഥിതി വന്നു. ദൈനംദിന ചെലവുകൾക്കു വീർപ്പു മുട്ടുമ്പോൾ ബജറ്റ് വിഹിതത്തിൽനിന്ന് ഒന്നും മാറ്റിവയ്ക്കാനില്ലതാനും.

∙ ഇനിയെന്തു വഴി?

അദാനി പോർട്സിനു കരാർ പ്രകാരമുള്ള തുക നൽകാൻ ഹഡ്കോയിൽനിന്ന് 3600 കോടി രൂപ 8.25 ശതമാനം പലിശയ്ക്കു സർക്കാർ ഈടോടെ വായ്പയെടുക്കാൻ കഴിഞ്ഞ ഏപ്രിലിലാണ് വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) എന്ന സർക്കാർ കമ്പനിക്കു സർക്കാർ അനുമതി നൽകിയത്. എന്നാൽ എട്ടു മാസമായിട്ടും ഒരു രൂപ പോലും ഹഡ്കോയിൽനിന്നു വാങ്ങാനായില്ല. സർക്കാർ നൽകുന്ന ഗാരന്റിക്കു തുല്യമായ തുക അടുത്ത ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ഹഡ്കോ വ്യവസ്ഥ വച്ചു. ഇതു കടമെടുപ്പു പരിധിയിൽ വരുമെന്നതിനാൽ ധനവകുപ്പ് എതിർത്തു. സ്വന്തമായി വരുമാനമില്ലാത്ത വിസിലിന് ഉറപ്പില്ലാതെ വായ്പ നൽകാനാകില്ലെന്നു ഹഡ്കോയും നിലപാടെടുത്തു. 

ADVERTISEMENT

ബജറ്റിൽ ഈട് നൽകിയില്ലെങ്കിലും പലിശത്തുകയ്ക്കു തുല്യമായ ഗ്രാന്റ് ഓരോ വർഷവും സർക്കാർ വിസിലിനു നൽകുമെങ്കിൽ വായ്പ നൽകാമെന്നാണ് ഇപ്പോൾ ഹഡ്കോ പറയുന്നത്. വർഷം 100 കോടിയെങ്കിലും വേണം. ഈ തുക അടുത്ത ബജറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം വിസിൽ സർക്കാരിനു മുൻപിൽ വച്ചിട്ടുണ്ട്. അടുത്ത ബജറ്റിൽ സർക്കാർ അംഗീകരിക്കുമെന്ന് ഉറപ്പില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്. ഈ സാമ്പത്തിക വർഷം ഇനി ഹഡ്കോയുടെ വായ്പ ലഭിക്കില്ല. ഹഡ്കോയിൽനിന്നു വായ്പ ലഭിക്കുമെന്ന ഉറപ്പിലാണു കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് 537 കോടി രൂപ വിസിൽ ‘ബ്രിജ് വായ്പ’യായി എടുത്ത് തുറമുഖത്തിനും അനുബന്ധ ആവശ്യങ്ങൾക്കും ചെലവിട്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കെഎഫ്സിയിലേക്കുള്ള തിരിച്ചടവ് വൈകും.

7700 കോടി രൂപയുടെ ആദ്യഘട്ടത്തിൽ മാത്രമാണു സർക്കാരിനു പണച്ചെലവുള്ളത്. രണ്ടാം ഘട്ടം പൂർണമായി അദാനിയാണു ചെലവു ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ഏതാണ്ട് 4600 കോടി രൂപ സർക്കാർ മുടക്കണം. എന്നാൽ സർക്കാരിന്റെ കണക്കുപ്രകാരം ഇതുവരെ നൽകിയത് 450 കോടി മാത്രം.

വിഴിഞ്ഞം തുറമുഖം (ചിത്രം: adaniports)

∙ ഭാവിയിലേക്കു വഴിയില്ല

മോറട്ടോറിയം കാലയളവായ രണ്ടു വർഷത്തേക്കുള്ള പലിശ തിരിച്ചടവിനുള്ള ഗ്രാന്റാണു വിസിൽ സർക്കാരിനോട് ഇപ്പോൾ ചോദിച്ചിരിക്കുന്നത്. രണ്ടു വർഷം 100 കോടി രൂപ വീതം നൽകുമെന്നു തന്നെ വയ്ക്കുക. അതു കഴിഞ്ഞുള്ള തിരിച്ചടവ് എങ്ങനെ നടക്കും? 14 വർഷം കഴിഞ്ഞുമാത്രമേ പോർട്ടിൽനിന്നുള്ള വരുമാനം വിസിലിനു ലഭിച്ചു തുടങ്ങുകയുള്ളൂ. 8 ശതമാനത്തിലേറെ പലിശയ്ക്ക് എടുക്കുന്ന വായ്പയുടെ തിരിച്ചടവ് തുക വലുതാണ്. അതു കണ്ടെത്താൻ വിസിലിനു മുന്നിൽ മാർഗങ്ങളില്ല. സ്വന്തമായി ധനസമ്പാദന മാർഗങ്ങൾ ഒന്നുമില്ല. ഒരു സ്പെഷൽ പർപ്പസ് വെഹിക്കിൾ എന്നതിലുപരി, വരുമാനമുണ്ടാക്കാനുള്ള ഒരു ബിസിനസും വിസിൽ നടത്തുന്നില്ല. ഈ കടബാധ്യത എങ്ങനെ തീർക്കുമെന്നതിൽ സർക്കാരിനും ഇപ്പോൾ ഉത്തരമില്ല. വേറെ കടമെടുക്കേണ്ടിവരും.

മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ ബാലഗോപാൽ (ഫയൽ ചിത്രം)

തുറമുഖത്തിന് അനുബന്ധമായി 4,000 കോടി രൂപയുടെ വ്യവസായ ഇടനാഴിയാണു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് ഒരു വ്യവസായ ഇടനാഴിയാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സർക്കാരിനു പണമില്ലാത്തതിനാൽ ഔട്ടർ റിങ് റോഡ് പദ്ധതി തന്നെ വഴിയിൽ കിടക്കുകയാണ്. ആദ്യം റോഡ് വന്നാലല്ലേ വ്യവസായ ഇടനാഴി വരികയുള്ളൂ. വിഴിഞ്ഞം പ്രവർത്തനസജ്ജമാകുന്നതോടെ കേരളത്തിലെ ചെറു തുറമുഖങ്ങളെയും സജ്ജമാക്കേണ്ടതുണ്ട്. അതിനും വേണം പണം. 

∙ കൈവിടുമോ നേട്ടങ്ങൾ?

രാജ്യത്തിന്റെ സമുദ്ര സമ്പദ്‌വ്യവസ്ഥയിൽ കേരളത്തെ നിർണായക കണ്ണിയാക്കുന്നതാണു വിഴിഞ്ഞം തുറമുഖപദ്ധതി. ഇന്നു ലോകത്ത് ചരക്കുഗതാഗതം നടത്തുന്ന കപ്പലുകളിൽ 60 ശതമാനവും വലിയ കപ്പലുകളായ ‘മദർഷിപ്പു’കളാണ്. ഇവ ബെർത്തിലെത്താൻ കൂടുതൽ ആഴം വേണം. വിഴിഞ്ഞത്തിന് സ്വാഭാവിക ആഴം തന്നെ 20 മീറ്ററുണ്ട്. രാജ്യത്ത് മദർഷിപ് അടുക്കുന്ന മറ്റു രണ്ടു തുറമുഖങ്ങളേയുള്ളൂ. 16.5 മീറ്റർ വീതം ആഴമുള്ള മുന്ദ്രയും വിശാഖപട്ടണവും. ഇന്ത്യയിലേക്ക് ചരക്ക് എത്തിക്കാൻ രാജ്യത്തിനു പുറത്തെ വൻ തുറമുഖങ്ങളെ ആശ്രയിക്കുന്നതുകൊണ്ടു മാത്രം ഏതാണ്ട് 5000 കോടി രൂപ ചെലവാകുന്നുണ്ടെന്നാണു കണക്ക്. കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കിൽ ഏതാണ്ട് 60 ശതമാനം ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ 30 ശതമാനമെങ്കിലും ആദ്യഘട്ടത്തിൽ മാത്രം വിഴിഞ്ഞത്തിനു ലഭിക്കുമെന്നാണു കണക്കുകൂട്ടൽ.

തുറമുഖ വകുപ്പിൽ മന്ത്രിമാർ മാറുന്നതോടെ, മന്ത്രിമാരുടെ ഓഫിസിലും സെക്രട്ടേറിയറ്റിലെ വകുപ്പിലുമെല്ലാം മാറ്റം വരും. ഏതാനും മാസം തുറമുഖത്തിന്റെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകളും മന്ദഗതിയിലാകും.

2024 മേയിൽ കമ്മിഷൻ ചെയ്ത് ഡിസംബറിൽ ചരക്കുനീക്കം തുടങ്ങുമ്പോൾ വർഷം ഒരു മില്യൺ (10 ലക്ഷം) ടിഇയു അഥവാ ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ് ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയാണു വിഴിഞ്ഞത്തിനു ലഭിക്കുക. അതായത് ഏകദേശം 10 ലക്ഷം കണ്ടെയ്നറുകളിലായി 1.5 കോടി ടൺ ചരക്ക്. രാജ്യാന്തര കപ്പൽചാലിനോടുള്ള അടുപ്പമാണ‌് മറ്റൊരു പ്രധാന സവിശേഷത. രാജ്യാന്തര കപ്പൽചാലിലേക്കു കൊളംബോയ്ക്ക് 50 കിലോമീറ്റർ ഉള്ളപ്പോൾ, വിഴിഞ്ഞത്തിനു 18 കിലോമീറ്റർ മാത്രം. ഈ സാങ്കേതികമേൻമകൾകൊണ്ടു നേട്ടമുണ്ടാകുന്നത് 60 വർഷം തുറമുഖത്തിന്റെ നടത്തിപ്പു കയ്യാളുന്ന അദാനി ഗ്രൂപ്പിനാണ്. പദ്ധതി വഴിയുള്ള സാമ്പത്തിക, സാമൂഹിക, തൊഴിൽ മേഖലകളിലെ സാധ്യതകളെ കേരളം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സംസ്ഥാനത്തിന്റെ നേട്ടം.

സംസ്ഥാന തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ (ഫയൽ ചിത്രം)

∙ മന്ത്രി മാറുന്നു, മന്ദഗതിയിലാകും

തുറമുഖവകുപ്പിൽ ഈ മാസം വരാനിരിക്കുന്ന അഴിച്ചുപണിയുടെ ആലസ്യത്തിലാണ് വകുപ്പിലെ ഉദ്യോഗസ്ഥർ. ഇതുവരെ തുറമുഖത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന മന്ത്രി അഹമ്മദ് ദേവർകോവി‍ൽ മന്ത്രിസഭയിൽനിന്നുതന്നെ മാറുകയാണ്. തന്റെ കാലത്ത് ആദ്യ കപ്പൽ എത്തിക്കണമെന്ന നിർബന്ധബുദ്ധി ദേവർകോവിലിനുണ്ടായിരുന്നു. ആ ആഗ്രഹം അദ്ദേഹം സാധ്യമാക്കി. ദിവസങ്ങൾക്കുള്ളിൽ സ്ഥാനമൊഴിയാനിരിക്കെ മറ്റു കാര്യങ്ങളിൽ അദ്ദേഹം എത്രകണ്ട് ഇടപെടുമെന്ന് നിശ്ചയമില്ല. മുൻപു തുറമുഖ വകുപ്പ് ഭരിച്ചു പരിചയമുള്ളയാളാണു പകരമെത്തുന്ന രാമചന്ദ്രൻ കടന്നപ്പള്ളി. എന്നാൽ, പുതിയ മന്ത്രിയെന്ന നിലയിൽ കാര്യങ്ങൾ ഒന്നു ട്രാക്കിലായി വരാൻ സമയമെടുക്കും. മന്ത്രിമാർ മാറുന്നതോടെ, മന്ത്രിമാരുടെ ഓഫിസിലും സെക്രട്ടേറിയറ്റിലെ വകുപ്പിലുമെല്ലാം മാറ്റം വരും. ഏതാനും മാസം തുറമുഖത്തിന്റെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകളും മന്ദഗതിയിലാകുമെന്നു ചുരുക്കം.

English Summary:

In Light of the Severe Financial Crisis the Kerala Government is Currently Facing, What will be the Future of Vizhinjam Port?