പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും പരാജയം. വർഷങ്ങൾക്ക് ശേഷം കേന്ദ്രമന്ത്രി സഭയിൽ ഇടം, എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റില്ല... സാധാരണ രാഷ്ട്രീയ പ്രവർത്തകരുടെയൊക്കെ മനസ്സു മടുത്തു പോവുന്ന കാര്യങ്ങളാണിവ; ചിലപ്പോൾ ഒരു തിരിച്ചുവരവ് തന്നെ ഉണ്ടാകാനും ഇടയില്ലാത്ത സാഹതചര്യം. എന്നാൽ വിഷ്ണു ദേവ് സായി തിരിച്ചു വന്നു, ഛത്തീസ്ഗഡിന്റെ ആദ്യ ഗോത്രവർഗ മുഖ്യമന്ത്രിയായിട്ട്. ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രവർത്തനം തുടങ്ങി തന്റെ 59 വയസ്സിനിടയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന ബിജെപി നേതാവ് കൂടിയാണ് സായി. പാർട്ടിയിലും ഗോത്രവിഭാഗക്കാർക്കും ഇടയിലുള്ള സ്വാധീനവും ആർഎസ്‍എസ് നേതൃത്വവുമായുള്ള അടുപ്പവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾക്കുള്ള താൽപര്യവുമാണ് സായിയെ ഈ പദവിയിലെത്തിച്ചത് എന്നും പറയാം. പുതിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി കടന്നുവന്ന വഴികളിലൂടെ...,

പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും പരാജയം. വർഷങ്ങൾക്ക് ശേഷം കേന്ദ്രമന്ത്രി സഭയിൽ ഇടം, എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റില്ല... സാധാരണ രാഷ്ട്രീയ പ്രവർത്തകരുടെയൊക്കെ മനസ്സു മടുത്തു പോവുന്ന കാര്യങ്ങളാണിവ; ചിലപ്പോൾ ഒരു തിരിച്ചുവരവ് തന്നെ ഉണ്ടാകാനും ഇടയില്ലാത്ത സാഹതചര്യം. എന്നാൽ വിഷ്ണു ദേവ് സായി തിരിച്ചു വന്നു, ഛത്തീസ്ഗഡിന്റെ ആദ്യ ഗോത്രവർഗ മുഖ്യമന്ത്രിയായിട്ട്. ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രവർത്തനം തുടങ്ങി തന്റെ 59 വയസ്സിനിടയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന ബിജെപി നേതാവ് കൂടിയാണ് സായി. പാർട്ടിയിലും ഗോത്രവിഭാഗക്കാർക്കും ഇടയിലുള്ള സ്വാധീനവും ആർഎസ്‍എസ് നേതൃത്വവുമായുള്ള അടുപ്പവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾക്കുള്ള താൽപര്യവുമാണ് സായിയെ ഈ പദവിയിലെത്തിച്ചത് എന്നും പറയാം. പുതിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി കടന്നുവന്ന വഴികളിലൂടെ...,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും പരാജയം. വർഷങ്ങൾക്ക് ശേഷം കേന്ദ്രമന്ത്രി സഭയിൽ ഇടം, എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റില്ല... സാധാരണ രാഷ്ട്രീയ പ്രവർത്തകരുടെയൊക്കെ മനസ്സു മടുത്തു പോവുന്ന കാര്യങ്ങളാണിവ; ചിലപ്പോൾ ഒരു തിരിച്ചുവരവ് തന്നെ ഉണ്ടാകാനും ഇടയില്ലാത്ത സാഹതചര്യം. എന്നാൽ വിഷ്ണു ദേവ് സായി തിരിച്ചു വന്നു, ഛത്തീസ്ഗഡിന്റെ ആദ്യ ഗോത്രവർഗ മുഖ്യമന്ത്രിയായിട്ട്. ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രവർത്തനം തുടങ്ങി തന്റെ 59 വയസ്സിനിടയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന ബിജെപി നേതാവ് കൂടിയാണ് സായി. പാർട്ടിയിലും ഗോത്രവിഭാഗക്കാർക്കും ഇടയിലുള്ള സ്വാധീനവും ആർഎസ്‍എസ് നേതൃത്വവുമായുള്ള അടുപ്പവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾക്കുള്ള താൽപര്യവുമാണ് സായിയെ ഈ പദവിയിലെത്തിച്ചത് എന്നും പറയാം. പുതിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി കടന്നുവന്ന വഴികളിലൂടെ...,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിലും പരാജയം. വർഷങ്ങൾക്ക് ശേഷം കേന്ദ്രമന്ത്രി സഭയിൽ ഇടം, എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റില്ല. സാധാരണ രാഷ്ട്രീയ പ്രവർത്തകരുടെയൊക്കെ മനസ്സു മടുത്തു പോവുന്ന കാര്യങ്ങളാണിവ; ചിലപ്പോൾ ഒരു തിരിച്ചുവരവ് തന്നെ ഉണ്ടാകാനും ഇടയില്ലാത്ത സാഹചര്യം. എന്നാൽ വിഷ്ണു ദേവ് സായി തിരിച്ചു വന്നു, ഛത്തീസ്ഗഡിന്റെ ആദ്യ ഗോത്രവർഗ മുഖ്യമന്ത്രിയായിട്ട്. ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രവർത്തനം തുടങ്ങി തന്റെ 59 വയസിനിടയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന ബിജെപി നേതാവ് കൂടിയാണ് സായി. പാർട്ടിയിലും ഗോത്രവിഭാഗക്കാർക്കും ഇടയിലുള്ള സ്വാധീനവും ആർഎസ്‍എസ് നേതൃത്വവുമായുള്ള അടുപ്പവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾക്കുള്ള താൽപര്യവുമാണ് സായിയെ ഈ പദവിയിലെത്തിച്ചത് എന്നും പറയാം. പുതിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി കടന്നുവന്ന വഴികളിലൂടെ.

∙  ജാതി സമവാക്യങ്ങൾ പാലിച്ച്, ലോക്സഭ ലക്ഷ്യമിട്ട് ഒരു നീക്കം

ADVERTISEMENT

മധ്യപ്രദേശിനെ വിഭജിച്ച് 2000ത്തിൽ ഛത്തീസ്ഗഡ് രൂപീകൃതമായതിനു ശേഷം കോൺഗ്രസ് നേതാവായ അജിത് ജോഗിയായിരുന്നു ആദ്യ മുഖ്യമന്ത്രി. എന്നാൽ 2003ൽ ബിജെപി അധികാരം പിടിക്കുകയും രമൺ സിങ് മുഖ്യമന്ത്രിയാവുകയും ചെയ്തു. രമൺ സിങ് രാജ്പുത് സമുദായക്കാരനാണ്. ഗോത്രവർഗ വിഭാഗക്കാരനായ സായി മുഖ്യമന്ത്രിയാവുമ്പോൾ സാമുദായിക സന്തുലനം നിലനിർത്താൻ രണ്ട് ഉപമുഖ്യമന്ത്രിമാരെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളായ അരുൺ സാവും വിജയ് ശർമയുമാണ് ഉപമുഖ്യമന്ത്രിമാരാകുന്നത്. അരുൺ സാവ് ഒബിസി വിഭാഗക്കാരനും വിജയ് ശർമ ബ്രാഹ്ണ സമുദായവുമാണ്. രമൺ സിങ് നിയമസഭാ സ്പീക്കറായേക്കും. 

ഗ്രാമീണരോടൊപ്പം വിഷ്ണു ദേവ് സായി (Photo Credit: Vishnu Deo Sai/facebook)

സായിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ, നിർണായക വോട്ടുബാങ്കായ ആദിവാസികളെ ഒപ്പം നിർത്തി ലോക്സഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യുകയാണ് ബിജെപിയുടെ ലക്ഷ്യം. ഗോത്ര മേഖലകളിൽ വൻ മുന്നേറ്റമാണ് ഇത്തവണ ബി.ജെ.പി നടത്തിയത്. 2018ൽ സംസ്ഥാനത്തിന്റെ വടക്കൻ ഗോത്രവർഗ മേഖലയിൽ ആകെയുള്ള 29 സീറ്റുകളിൽ 2 സീറ്റ് മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. വിഷ്ണു ദേവ് സായിയുടെ പ്രവർത്തന മേഖലയാണ് ഇവിടം. ഇത്തവണ ബിജെപിക്ക് ഈ മേഖലയിൽ ലഭിച്ചത് 17 സീറ്റുകൾ. മാത്രമല്ല, ബസ്തർ ഉൾപ്പെടുന്ന തെക്കൻ ഛത്തീസ്ഗഡിലെ 12 സീറ്റുകളിൽ 8 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമായി 76 സീറ്റുകളിൽ 44 എണ്ണം ഇത്തവണ ബിജെപിക്കാണ് . ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവും സായി തന്നെ; പ്രകൃതിവിഭവങ്ങളുടെ ഖനിയായ സംസ്ഥാനത്ത് തേടി വന്നത് മുഖ്യമന്ത്രി സ്ഥാനം.

∙ അന്നുണ്ടായത് അപ്രതീക്ഷിത തിരിച്ചടികൾ, തിരിച്ചുവരവും അപ്രതീക്ഷിതം

കയറ്റിറക്കങ്ങൾ നിറഞ്ഞതു തന്നെയായിരുന്നു സായിയുടെ രാഷ്ട്രീയ ഗ്രാഫ് എന്നു കാണാം. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചാണ് തുടക്കം. അവിടെ നിന്ന് പടിപടിയായി ഉയർന്നു. അവിഭജിത മധ്യപ്രദേശില്‍ നിന്ന് 1990–1999 സമയത്ത് രണ്ടു തവണ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ‌ 2000ത്തിൽ ഛത്തീസ്ഗ‍ഡ് രൂപീകരിക്കപ്പെട്ടതിനു ശേഷം 2003ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സായിയെ കാത്തിരുന്നത് പരാജയമായിരുന്നു. പത്തൾഗാവ് മണ്ഡലത്തിൽ നിന്ന് 2008ൽ മത്സരിച്ചെങ്കിലും വീണ്ടും പരാജയപ്പെട്ടു.

വിഷ്ണു ദേവ് സായി (Photo Credit: Vishnu Deo Sai/facebook)
ADVERTISEMENT

ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പുകളിലും സായി മത്സരിക്കുന്നുണ്ടായിരുന്നു. 1999നും 2019നും ഇടയ്ക്ക് റായ്‍ഗഡ് മണ്ഡലത്തിൽ നിന്ന് 4 തവണ ലോക്സഭയിലെത്തി. 2001ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹത്തെ ഉരുക്ക്, ഖനി, തൊഴിൽ വകുപ്പു സഹമന്ത്രിയുമായി തിരഞ്ഞെടുത്തു. ഛത്തീസ്ഗ‍ഡിൽ നിന്ന് മന്ത്രിസഭയിൽ ഇടംപിടിച്ച ഒരേയൊരാൾ അദ്ദേഹമായിരുന്നു. എന്നാൽ 2019ൽ ബിജെപി സായിക്ക് ലോക്സഭയിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചു. 2019ൽ ഛത്തീസ്ഗഡിൽ പുതിയ ആളുകളെ മത്സരിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്ന് അന്ന് പാർട്ടി അധ്യക്ഷനായിരുന്ന അമിത് ഷാ സൂചിപ്പിച്ചപ്പോൾ തന്നെ താൻ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന് പാർട്ടി നേതൃത്വത്തെ സായി അറിയിക്കുകയായിരുന്നു എന്നും ഭാഷ്യമുണ്ട്. 

ഇതിനിടെയാണ് 2020ൽ പാർട്ടി സംസ്ഥാന അധ്യക്ഷ പദവി അദ്ദേഹത്തെ തേടി വന്നത്. രണ്ടു വർഷത്തിനു ശേഷം അതും എടുത്തു മാറ്റി. പക്ഷേ, പാർട്ടി തീരുമാനത്തിനെതിരെ മറിച്ചൊരക്ഷരവും അദ്ദേഹത്തിൽ നിന്നുണ്ടായില്ല. ഇത്തവണ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ കുൻകുരി മണ്ഡലത്തിൽ നിന്ന് 25,541 വോട്ടുകൾക്ക് അദ്ദേഹത്തിന് വിജയം. ഫലം പുറത്തു വന്ന് ഒരാഴ്ച കഴിയുമ്പോൾ വിഷ്ണു ദേവ് സായി ഛത്തീസ്ഗ‍ഡിന്റെ മുഖ്യമന്ത്രിയുമായിരിക്കുന്നു. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ അജിത് ജോഗിയെ ആയിരുന്നു ഗോത്രവർഗക്കാരനായ ആദ്യ മുഖ്യമന്ത്രിയായി കണക്കാക്കിയിരുന്നത് എങ്കിലും അദ്ദേഹത്തിന് പിന്നീട് പട്ടികവർഗ പദവി നഷ്ടപ്പെട്ടിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റ് ചമച്ചു എന്നതായിരുന്നു ആരോപണം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിഷ്ണു ദേവ് സായിക്ക് തിലകം ചാർത്തുന്ന ഗ്രാമീണൻ (Photo Credit: Vishnu Deo Sai/facebook)

∙ ഗോത്ര–ഒബിസി വോട്ടുകളുടെ ഏകീകരണം

വിഷ്ണു ദേവ് സായി, രേണുക സിങ്, ലത ഉസേന്ദി, ഗോമ്തി സായി, രാംവിചാർ നേതം എന്നീ  അഞ്ച് ആദിവാസി നേതാക്കളും ഒബിസി സമുദായത്തിൽ നിന്നുള്ള അരുൺ സാവ്, ഒ.പി.ചൗധരി എന്നിവരുമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇതിൽ നിന്നാണ് സായിക്ക് നറുക്ക് വീണത്. ഗോത്രവർഗ വോട്ടുകൾ ഏകീകരിക്കുക എന്നതു തന്നെയാണ് സായിയുടെ തിരഞ്ഞെടുപ്പിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഒപ്പം, 2014–19 സമയത്ത് അദ്ദേഹം കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചിരുന്നു. അതുകൊണ്ടു തന്നെ മോദിയുടെ പ്രവർത്തന ശൈലിയും കേന്ദ്രത്തിന്റെ പ്രവർത്തന രീതിയുമായി ഉള്ള പരിചയവും അദ്ദേഹത്തിന് ഗുണകരമായി. 

‘നിങ്ങൾ അദ്ദേഹത്തെ എംഎൽഎ ആക്കൂ, ഞാൻ അദ്ദേഹത്തെ കൂടുതൽ വലിയ ആളാക്കിക്കൊള്ളാം’ എന്നായിരുന്നു കുൻകുരി മണ്ഡലത്തിൽ നടത്തിയ പ്രചരണത്തിനിടെ അമിത് ഷാ ജനങ്ങളോട് പറഞ്ഞത്. 

ADVERTISEMENT

2006, 2011 വർഷങ്ങളിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ പദവി അദ്ദേഹം വഹിച്ചിടുണ്ട്. എന്നാൽ 2020ൽ നിയമിതനായപ്പോൾ 2 വർഷം മാത്രമേ കാലാവധി ലഭിച്ചുള്ളൂ. ഒബിസി നേതാവും ലോക്സഭാംഗവുമായ അരുൺ സാവിനെ ഈ പദവിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് സായിക്ക് പദവി ഒഴിയേണ്ടി വന്നത്. നിയമസഭാ തിര‍ഞ്ഞെടുപ്പു തന്നെയായിരുന്നു അദ്ദേഹത്തെ മാറ്റുന്നതിനു കാരണം. ഒബിസി സമുദായമായ കുർമി വിഭാഗത്തിൽ നിന്നുള്ളയാളായിരുന്നു കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. 2018ൽ അധികാരം പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചതും ഒബിസി പിന്തുണയായിരുന്നു. 45–50 ശതമാനമാണ് സംസ്ഥാനത്ത് വിവിധ ഒബിസി സമുദായങ്ങളുള്ളത്. ഇതിൽ തന്നെ 15 ശതമാനത്തോളം വരുന്ന സാഹു അല്ലെങ്കിൽ തേലി എന്നു വിളിക്കുന്ന വിഭാഗത്തിൽ നിന്നുള്ളയാളാണ് അരുൺ സാവ്. ഈ സമുദായത്തെ സ്വാധീനിക്കുക എന്നതായിരുന്നു പുതിയ നിയമനത്തിന്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ 2022ൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതോടെ വിഷ്ണു ദേവ് സായിയുടെ രാഷ്ട്രീയാഭാവി സംബന്ധിച്ചും സംശയങ്ങളുയർന്നിരുന്നു.

തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ വിഷ്ണു ദേവ് സായിക്ക് മധുരം കൊണ്ടു തുലാഭാരം നടത്തുന്ന പ്രവർത്തകർ (Photo Credit: Vishnu Deo Sai/facebook)

എന്നാൽ അരുൺ സാവിനെ പാർട്ടി അധ്യക്ഷ പദവിയിലേക്ക് കൊണ്ടു വന്ന ബിജെപി നടപടി വിജയിച്ചു എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അഴിമതി, ഹിന്ദുത്വം, സ്ത്രീകളുടെ ക്ഷേമം എന്നീ 3 വിഷയങ്ങൾ ആദിവാസി മേഖലകളിൽ ബിജെപിയുടെ പ്രധാന പ്രചാരണായുധവുമായി. ചുരുക്കത്തിൽ ഒബിസി, ഗോത്രവർഗ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി ഒരുമിച്ചു വന്നതോടെ കോൺഗ്രസ് പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന സായി, തന്റെ മുൻഗാമിയായിരുന്ന രമൺ സിങ്ങിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളുമാണ്. ഒരുപക്ഷേ ഇരുവരുടെയും രാഷ്ട്രീയജീവിതം വളർന്നതും ഒരേ സമയത്താണ്. സായിയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കാൻ ബിജെപി നേതൃത്വം തിരഞ്ഞെടുത്തതും രമൺ സിങ്ങിനെയാണ്. അതുവഴി മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഏതെങ്കിലും വിധത്തിലുള്ള തർക്കങ്ങൾ രമൺ സിങ്ങുമായുണ്ട് എന്ന ചർച്ചകൾക്ക് വിരാമമിട്ടു. മറ്റൊന്ന് ഈ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന മറ്റു നേതാക്കളുടെ എതിർപ്പുകളും കുറയും. അരുണ്‍ സാവിനു വേണ്ടി അന്ന് വഴിമാറിക്കൊടുത്ത സായിയെ തേടി ഇപ്പോഴെത്തിയത് മുഖ്യമന്ത്രി പദം. ഇക്കഴിഞ്ഞ ജൂലൈയിൽ സായിയെ ബിജെപി ദേശീയ എക്സിക്യൂട്ടിവിലും ഉൾപ്പെടുത്തിയിരുന്നു. 

∙ മുതിർന്ന ഗോത്രവർഗ നേതാവ്, ബിജെപിയിലെ വിശ്വാസ്യതയുടെ മുഖം 

ഛത്തീസ്ഗഡ് ബിജെപിയിലെ ഏറ്റവും മുതിർന്ന ഗോത്രവർഗ നേതാക്കളിലൊരാളും വിശ്വാസ്യതയുള്ള ആളുമായാണ് വിഷ്ണു ദേവ് സായിയെ കണക്കാക്കുന്നത്. ഒഡീഷയും ജാർഖണ്ഡുമായി അതിർത്തി പങ്കുവയ്ക്കുന്ന സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിലുള്ള സുർഗുജ ആദിവാസി മേഖലയിൽ നിന്നാണ് അദ്ദേഹം വരുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി ഈ മേഖലയിലെ 17 സീറ്റുകളും വിജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, ആദിവാസി വിഭാഗത്തിൽ നിന്നൊരാളെ മുഖ്യമന്ത്രിക്കിക്കൊണ്ടുള്ള രാഷ്ട്രീയ സന്ദേശം കൂടിയാണ് ബിജെപി നേതൃത്വം നൽകിയിരിക്കുന്നത്. 11 ലോക്സഭാ സീറ്റുകളാണ് ഛത്തീസ്ഗഡിലുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം വിഷ്ണു ദേവ് സായി (Photo Credit: Vishnu Deo Sai/facebook)

സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ ഏറ്റവും പ്രാപ്യനായ നേതാവ് എന്നും സായിയെ വിശേഷിപ്പിക്കാറുണ്ട്. വിവിധ സമൂഹങ്ങളെ ഒന്നിച്ചു കൊണ്ടുപോകാനും കഴിവുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാർഷിക കുടുംബമാണ് അദ്ദേഹത്തിന്റേത്. 1990ൽ പഞ്ചായത്ത് സർപഞ്ചായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സായിയെ സംബന്ധിച്ച് രാഷ്ട്രീയം ഒരിക്കലും അന്യമായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരൻ നർഹരി പ്രസാദ് സായി ജനസംഘത്തിന്റെ നേതാവും രണ്ടും മധ്യപ്രദേശിൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1977ൽ കേന്ദ്രത്തിലെ ജനതാ പാർട്ടി സർക്കാരിലും അദ്ദേഹം മന്ത്രിയായിരുന്നു. സായിയുടെ മുത്തശ്ശൻ ബുദ്ധനാഥ് സായി നോമിനേറ്റഡ് എംഎല്‍എ ആയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

1980കളിലാണ് സായിയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അന്തരിച്ച ദിലീപ് സിങ് ജുദേവായിരുന്നു തുടക്കത്തിൽ സായിയെ കൈപിടിച്ചുയർത്തിയത്. വിവാദമായ ‘ഘർ വാപസി’ പരിപാടിക്ക് തുടക്കമിട്ടവരിലൊരാൾ കൂടിയാണ് ഛത്തീസ്ഗഡിലെ ജാഷ്ഗഡിലുള്ള മുൻ രാജകുടുംബാഗമായ ജുദേവ്. കോഴ വാങ്ങുന്നത് ഒളിക്യാമറയിൽ കുടുങ്ങിയ സംഭവത്തിൽ അദ്ദേഹത്തിന് വാജ്പേയി മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നിരുന്നു. ജുദേവിന്റെ മകൻ പ്രബാൽ പ്രതാപ് സിങ് ജുദേവ്, അന്തരിച്ച മറ്റൊരു മകനും മുൻ എംഎൽഎയുമായിരുന്ന പ്രതാപ് സിങ് ജുദേവിന്റെ ഭാര്യ സന്യോഗിത ജുദേവ് എന്നിവർക്ക് ബിജെപി കോട്ട, ചന്ദ്രപുർ എന്നീ മണ്ഡലങ്ങളിൽ ഇത്തവണ സീറ്റ് നൽകിയിരുന്നു. എന്നാൽ ഇരുവരും കോൺഗ്രസ് സ്ഥാനാർഥികളോട് പരാജയപ്പെട്ടു. 2013ൽ അന്തരിച്ച ദിലീപ് സിങ് ജുദേവിനോടുള്ള ബഹുമാനാർഥം അടുത്തിടെ അദ്ദേഹത്തിന്റെ പ്രതിമ ജാഷ്പുരിൽ സ്ഥാപിക്കപ്പെട്ടിരുന്നു.

English Summary:

The tribal leader, Vishnu Deo Sai, becomes the new Chhattisgarh CM