ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെല്ലും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും തമ്മിൽ എന്താണ് സാമ്യം? സത്യത്തിൽ ഒരു സാമ്യവുമില്ല, ഒരു ബന്ധവുമില്ല ക്രിക്കറ്റും പണനയവും തമ്മിൽ. എന്നാൽ ആർബിഐയുടെ സാമ്പത്തിക നയം പ്രഖ്യാപനം വായിച്ചാൽ എന്തോ സാമ്യം തോന്നാനും മതി. ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെൽ പുറത്തെടുത്ത മാസ്മരിക ഇന്നിങ്സ് ഓർമയില്ലേ. ആരോഗ്യകരമായ പ്രതിരോധവും മുന്നിട്ടിറങ്ങിയുള്ള ആക്രമണവും ഉൾച്ചേർന്ന ആ ഇന്നിങ്സ് മാതൃകയിലാണ് പുത്തൻ‌ സാമ്പത്തിക നയം ആർബിഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക്, ബാങ്ക് റേറ്റ്, മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി, സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി എന്നിവയിലൊന്നും മാറ്റമില്ലെന്ന് പ്രഖ്യാപിച്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പണപ്പെരുപ്പം, വിലക്കയറ്റം എന്നിവയെ മെരുക്കി നിർത്താനുള്ള ആക്രമണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. എന്നാൽ ഈ പ്രഖ്യാപനങ്ങളൊന്നും ഓഹരി വിപണിയെ കാര്യമായി ബാധിച്ചില്ല. ഗവർണറുടെ പ്രസ്താവന തുടങ്ങുമ്പോൾ 69,810ലായിരുന്ന സെൻസെക്സ് നേരിയ തോതിൽ ഉയർന്നിട്ട് 69,800ൽ പോയി ഇരുന്നു. നിഫ്റ്റിയാകട്ടെ 21,005ൽ നിന്ന് 20990ലേക്കു താഴ്ന്നു. തീരുമാനങ്ങളിലേറെയും പ്രതീക്ഷിച്ചിരുന്നത് തന്നെയാണ് എന്നതാകാം കാരണം. സാമ്പത്തിക നയത്തെ വിശദമായി മനസിലാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെല്ലും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസും തമ്മിൽ എന്താണ് സാമ്യം? സത്യത്തിൽ ഒരു സാമ്യവുമില്ല, ഒരു ബന്ധവുമില്ല ക്രിക്കറ്റും പണനയവും തമ്മിൽ. എന്നാൽ ആർബിഐയുടെ സാമ്പത്തിക നയം പ്രഖ്യാപനം വായിച്ചാൽ എന്തോ സാമ്യം തോന്നാനും മതി. ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെൽ പുറത്തെടുത്ത മാസ്മരിക ഇന്നിങ്സ് ഓർമയില്ലേ. ആരോഗ്യകരമായ പ്രതിരോധവും മുന്നിട്ടിറങ്ങിയുള്ള ആക്രമണവും ഉൾച്ചേർന്ന ആ ഇന്നിങ്സ് മാതൃകയിലാണ് പുത്തൻ‌ സാമ്പത്തിക നയം ആർബിഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

റിപ്പോ നിരക്ക്, ബാങ്ക് റേറ്റ്, മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി, സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി എന്നിവയിലൊന്നും മാറ്റമില്ലെന്ന് പ്രഖ്യാപിച്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പണപ്പെരുപ്പം, വിലക്കയറ്റം എന്നിവയെ മെരുക്കി നിർത്താനുള്ള ആക്രമണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. എന്നാൽ ഈ പ്രഖ്യാപനങ്ങളൊന്നും ഓഹരി വിപണിയെ കാര്യമായി ബാധിച്ചില്ല. ഗവർണറുടെ പ്രസ്താവന തുടങ്ങുമ്പോൾ 69,810ലായിരുന്ന സെൻസെക്സ് നേരിയ തോതിൽ ഉയർന്നിട്ട് 69,800ൽ പോയി ഇരുന്നു. നിഫ്റ്റിയാകട്ടെ 21,005ൽ നിന്ന് 20990ലേക്കു താഴ്ന്നു. തീരുമാനങ്ങളിലേറെയും പ്രതീക്ഷിച്ചിരുന്നത് തന്നെയാണ് എന്നതാകാം കാരണം. സാമ്പത്തിക നയത്തെ വിശദമായി മനസിലാക്കാം.

ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. (Photo by Punit PARANJPE / AFP)
ADVERTISEMENT

∙ യുപിഐ നിയന്ത്രണം നീക്കിയതിന്റെ പ്രയോജനം എന്താണ്

ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള യുപിഐ ഇടപാട് പരിധി ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തിയും പ്രഖ്യാപനം ഉണ്ടായി. വളരെ വേഗത്തിൽ‌ വളരുന്ന ഒരു പേയ്മെന്റ് ടൂൾ, അതിവേഗത്തിൽ വളരാൻ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് അത്യാവശ്യമാണ്. യുപിഐ ഇടപാടുകൾക്കു മേലുള്ള നിയന്ത്രണം പതിയെനീക്കി വിശ്വാസ്യതയുള്ള സംവിധാനമായി ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് ആർബിഐ ലക്ഷ്യമിടുന്നത്. നിക്ഷേപങ്ങൾക്കും വായ്പ തിരിച്ചടവിനുമുള്ള യുപിഐ പരിധി മുൻപ് 2 ലക്ഷമാക്കിയിരുന്നു. രോഗികൾക്കും ആശുപത്രികൾക്കും കാര്യമായ പ്രയോജനം നേരിട്ടുലഭിക്കുന്ന തീരുമാനമായും സാമ്പത്തിക ഇടപാടുകളുടെ ഇടനാഴിയിലെ ചെറിയകല്ലുകൾ എടുത്തുമാറ്റുന്ന നടപടിയായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

പണപ്പെരുപ്പവും വിലക്കയറ്റവും ഈ മാസങ്ങളിൽ ഉയരുമെന്ന നിരീക്ഷണം കേന്ദ്രബാങ്കിനുണ്ട്. എന്നാൽ പിന്നീട് ഇതുകുറയാം. അടുത്ത ധനകാര്യവർഷവും വിലക്കയറ്റം 4 ശതമാനത്തിന് മുകളിൽ തുടർന്നേക്കാം. ഇപ്പോഴിത് 5.4 ആണ്.

മൂച്വൽഫണ്ട്, ഇൻഷുറൻസ് പ്രീമിയം, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് തുടങ്ങിയ പേയ്മെന്റുകൾക്കുള്ള ഇ മാൻഡേറ്റ് നിലവിലെ 15000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി. മുൻപ് ഇതിന് മറ്റൊരു ഓതന്റിഫിക്കേഷൻ കൂടെ വേണ്ടിയിരുന്നു. ഇ മാൻഡേറ്റുകൾ റജിസ്ററർ ചെയ്യാനുള്ള സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് രാജ്യത്ത് ലഭിക്കുന്നത്. പുതുതായി റജിസ്റ്റർ ചെയ്യപ്പെട്ട 8.5 കോടി ഇ മാൻഡേറ്റുകൾ വഴി 2800 കോടി രൂപയോളമാണ് ഒരു മാസം മാത്രം കൈമാറ്റം ചെയ്യപ്പെടുന്നത്. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ഉപകരിക്കപ്പെടുന്ന മൂച്വൽ ഫണ്ട്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് മുതലായവയിൽ ബിൽതുക പലപ്പോഴും 15000 മുകളിലാണ്.

(Representative image by Manoj Kulkarni/istockphoto)

അതിന് മറ്റൊരു ഓതന്റിഫിക്കേഷൻ കൂടെവരുന്നത് സമയ, അധ്വാന നഷ്ടമാണ്. മാത്രവുമല്ല, ഉപഭോക്താക്കളെ സംവിധാനത്തിൽ നിന്ന് അകറ്റുകയും ചെയ്യും. അതിനാലാണ് ഇ മാൻഡേറ്റുകളിലെ ഓതന്റിഫിക്കേഷൻ നിയന്ത്രണവും ആർബിഐ നീക്കുന്നത്. വളർച്ചയല്ല പ്രതിരോധമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ശക്തികാന്തദാസ് പറയുമ്പോഴും ‘റൺറേറ്റ്’ കുറയാതെ നോക്കാനുള്ള ശ്രമങ്ങൾ പുതിയ പണനയത്തിലും കാണാം.

ADVERTISEMENT

∙ ദ്വൈമാസ ആർബിഐ പണനയത്തിലെ പ്രധാന തീരുമാനങ്ങൾ എന്തൊക്കെയാണ്?

അടിസ്ഥാന പലിശനിരക്ക് 6.5 ശതമാനമായി നിലനിർത്തും. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള യുപിഐ ഇടപാട് പരിധി ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. മൂച്വൽഫണ്ട്, ഇൻഷുറൻസ് പ്രീമിയം, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് തുടങ്ങിയ പേയ്മെന്റുകൾക്കുള്ള ഇ മാൻഡേറ്റ് നിലവിലെ 15000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി. മുൻപ് ഇതിന് മറ്റൊരു ഓതന്റിഫിക്കേഷൻ കൂടെ വേണ്ടിയിരുന്നു. സാമ്പത്തിക മേഖലയുടെ സുരക്ഷ ഉറപ്പുവരുത്താനായി ആർബിഐ ക്ലൗഡ് സൗകര്യം ആരംഭിക്കും. ജിഡിപി വളർച്ച പ്രവചനം 7 ശതമാനമാക്കി ഉയർത്തി. ഈ സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പം 5.4 ശതമാനമായി നിലനിർത്തുന്നു. രൂപയുടെ സ്ഥിരത ആഗോള സാമ്പത്തിക സുനാമികളിൽ നിന്ന് സംരക്ഷണം നൽകും.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, ആർബിഐ ഗവർണർ ശക്തികാന്തദാസ് എന്നിവർ. (Photo by Sam PANTHAKY / AFP)

∙ വായ്പാ നയത്തിലെ മാറ്റം പലിശ നിരക്കിൽ എങ്ങനെ പ്രതിഫലിക്കും

ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കിൽ വർധന ഉണ്ടാകാത്തതിനാൽ ഭവന, വാഹന, വ്യക്തിഗത വായ്പകൾക്ക് പലിശ വർധന ഉണ്ടാകില്ല. സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസമായി കാർഷിക, വിദ്യാഭ്യാസ വായ്പകളിലുള്ള ഇപ്പോഴുള്ള പലിശനിരക്ക് തന്നെ തുടരും. എന്നാൽ റിസ്ക്ക് ഫാക്ടർ കൂടുതലുള്ള ലോണുകൾക്കുമേൽ ആർബിഐ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഉപഭോക്താക്കളുടെമേൽ കൂടുതൽ സാമ്പത്തിക ഭാരം അടിച്ചേൽപിച്ചേക്കാം.

ADVERTISEMENT

∙ ജിഡിപിയിൽ എന്തു മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്

അൽ‌പമെങ്കിലും കൗതുകമുണർത്തിയ പ്രഖ്യാപനം ജിഡിപിയുടേതാണ്. നിരക്ക് വർധിപ്പിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴും കൂടുതൽ പ്രവചനങ്ങളുണ്ടായിരുന്നത് 6.8 എന്ന നിരക്കായിരുന്നു. ശക്തികാന്ത ദാസിന്റെ പ്രഖ്യാപനത്തിൽ ഇത് 7 ശതമാനമാക്കി ഉയർത്തി. നടപ്പു സാമ്പത്തിക വർഷത്തിന്റെ അവസാനം ആഗോള സാമ്പത്തികാവസ്ഥ മാന്ദ്യത്തിലേക്ക് ആണെങ്കിലും ഒക്ടോബർ– ഡിസംബർ കാലത്ത് ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ 6.5 ശതമാനമായി ഉയർത്തിയിട്ടുണ്ട്. മുൻപ് ഇത് 6 ആയിരുന്നു.

സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ലോകത്തുണ്ടാകുന്ന ധാന്യ, പയറുവർഗ, പഞ്ചസാര ഉൽപാദനങ്ങളിലെ വെല്ലുവിളികളെയും കാലാവസ്ഥാ മാറ്റങ്ങളെയും മുൻനിർത്തി വിലക്കയറ്റം കൈവിട്ടുപോകാതെ പിടിച്ചുനിർത്താനാണ് ശക്തികാന്ത ദാസിന്റെയും കൂട്ടരുടെയും ശ്രമം.അതിനാലാണ് റിപ്പോ നിരക്കിലെ മിനുക്കുപണികൾക്ക് ഒരുപക്ഷേ അവർ തയാറാകാത്തത്.

ആഭ്യന്തര ഡിമാൻഡും  ചെറു ബിസിനസുകളടക്കം നേടുന്ന വളർച്ചയുമാണ് കാരണങ്ങളിലൊന്ന്. ജനുവരി– മാർച്ച് ക്വാർട്ടറിലും വളർച്ചയുണ്ടാകുമെന്നാണ് ആർബിഐ കണക്കുകൂട്ടൽ. ആഭ്യന്തരവിപണിയുടെ വളർച്ചാശേഷിയിലാണ് പ്രതീക്ഷ. ഇക്കാലയളവിൽ ഫലം പുറത്തുവിട്ട ഇന്ത്യൻ കമ്പനികളുടെ മികച്ച പ്രകടനം അതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

∙ റിപ്പോ നിരക്ക് മാറ്റാത്തതിന് കാരണം എന്താണ്? വിലക്കയറ്റം കുറയുമോ?

റിപ്പോ നിരക്കുകളിൽ മാറ്റമില്ലാത്ത 5–ാമത്തെ സാമ്പത്തിക നയമാണ് പ്രഖ്യാപിക്കപ്പെട്ടത്. ഭക്ഷ്യവസ്തുക്കളിൽ ഉണ്ടാകുന്ന വിലക്കയറ്റം നവംബർ, ഡിസംബർ മാസങ്ങളിൽ പതിയെ ഉയരുന്നുണ്ട്. പ്രത്യേകിച്ചും പച്ചക്കറി ഇനങ്ങളിൽ. ഉള്ളിയുടെയും സബോളയുടെയും വില ഉത്തരേന്ത്യയിൽ ഉയർന്നു തുടങ്ങി. അതുകൊണ്ടുതന്നെ റിപ്പോ നിരക്ക് കുറയ്ക്കാൻ ആർബിഐ ശ്രമിച്ചില്ല. പ്രധാന വിലക്കയറ്റത്തോത് 6 ശതമാനത്തിനടുത്തേക്കു വരെയെത്താം എന്ന നിരീക്ഷണമുള്ളതിനാൽ നിരക്ക് വർധിപ്പിച്ച് ആഭ്യന്തര ഉൽപാദനത്തെ നിരാശപ്പെടുത്താനും ആർബിഐക്ക് താൽപര്യമില്ല.

വഴിയോര കച്ചവട സ്ഥാപനത്തില്‍ പണം എണ്ണിത്തിട്ടപ്പെടുത്തുന്ന വ്യാപാരി. (Photo by INDRANIL MUKHERJEE / AFP)

സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ലോകത്തുണ്ടാകുന്ന ധാന്യ, പയറുവർഗ, പഞ്ചസാര ഉൽപാദനങ്ങളിലെ വെല്ലുവിളികളെയും കാലാവസ്ഥാ മാറ്റങ്ങളെയും മുൻനിർത്തി വിലക്കയറ്റം കൈവിട്ടുപോകാതെ പിടിച്ചുനിർത്താനാണ് ശക്തികാന്ത ദാസിന്റെയും കൂട്ടരുടെയും ശ്രമം.അതിനാലാണ് റിപ്പോ നിരക്കിലെ മിനുക്കുപണികൾക്ക് ഒരുപക്ഷേ അവർ തയാറാകാത്തത്.

∙ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങളിൽ എന്തു മാറ്റം സംഭവിക്കാം

പണപ്പെരുപ്പവും വിലക്കയറ്റവും ഈ മാസങ്ങളിൽ ഉയരുമെന്ന നിരീക്ഷണം കേന്ദ്രബാങ്കിനുണ്ട്. എന്നാൽ പിന്നീട് ഇതുകുറയാം. അടുത്ത ധനകാര്യവർഷവും വിലക്കയറ്റം 4 ശതമാനത്തിന് മുകളിൽ തുടർന്നേക്കാം. ഇപ്പോഴിത് 5.4 ആണ്. ഇന്ത്യ തിരിച്ചുവരവിന്റെ പാതയിലാണെന്ന നിരീക്ഷണം ആർബിഐ ഗവർണർ പങ്കുവച്ചു. അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കാനായെന്ന കണക്കുകൂട്ടലും വിലക്കയറ്റം സ്ഥിരത കൈവരിച്ചെന്നുള്ള റിപ്പോർട്ടുകളും വിപണിയെ മുന്നോട്ട് നയിക്കുന്നുമുണ്ട്.

Representative Image by NatanaelGinting/istockphoto)

കഴിഞ്ഞ ഒരു മാസത്തിൽ 8 ശതമാനത്തോളം നേട്ടമാണ് നിഫ്റ്റി പ്രകടമാക്കിയത്. മുൻപെങ്ങുമില്ലാത്ത വിധം മൂച്വൽ ഫണ്ടിലേക്ക് നിക്ഷേപങ്ങൾ ഒഴുകിയെത്തുന്നുണ്ട്. എല്ലാം വിറ്റ് ഇന്ത്യയിൽ നിന്ന് മുങ്ങിയ വിദേശ നിക്ഷേപകരിലേറെയും കൂടുതൽ നിക്ഷേപങ്ങളോടെ തിരികെയെത്തി. ഇതിനൊപ്പം തിരഞ്ഞെടുപ്പിന്റെ ഭരണപക്ഷാനുകൂല ഫലങ്ങളും വിപണിയെ എക്കാലത്തേയും മികച്ച നിലയിലേക്കാണ് എത്തിക്കുന്നത്.

∙ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ പുരോഗതി

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള സെൻട്രൽ ബാങ്കിന്റെ ശ്രമങ്ങൾ പുരോഗതി കാണിക്കുന്നുണ്ടെന്ന് ആർബിഐ പറയുന്നു. 2022ലെ ഇതേ കാലയളവിലെ പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കിയാണ് അത്തരമൊരു വിലയിരുത്തൽ. ആ വർഷം മേയ് മുതലാണ് ആർബിഐ വളർച്ച എന്നതിൽ നിന്ന് തങ്ങളുടെ ലക്ഷ്യത്തെ പണപ്പെരുപ്പത്തിന്റെ നിയന്ത്രണത്തിലേക്ക് മാറ്റുന്നത്. പണപ്പെരുപ്പം കുറഞ്ഞുവരുന്നത് നിരക്കുകൾ വർധിപ്പിക്കാതെ ശ്രദ്ധയോടെയുള്ള പണനയത്തിന്റെ പ്രവർത്തനത്തിന്റെ ഫലമാകാം.

(Representative image by Nisha Dutta/istockphoto)

തുടർച്ചയായി 5–ാമത്തെ പണനയമാണ് നിരക്ക് വ്യത്യസമില്ലാതെ കടന്നുപോയത്. തിരക്കുകൂട്ടേണ്ട സമയമായിട്ടില്ലെന്നും, നേരിട്ട് ഇടപെടാതെ‘ഓട്ടോ പൈലറ്റ്’ മോഡിൽ പോകുന്ന പണപ്പെരുപ്പ നിയന്ത്രണ പ്രവർത്തനങ്ങളായിരിക്കും ഇനിയുമുണ്ടാവുകയെന്ന വിലയിരുത്തൽ വേണ്ടെന്ന സൂചനയും പണനയ പ്രഖ്യാപനം നൽ‌കുന്നുണ്ട്. 4 ശതമാനമോ അതിന് താഴേക്കോ പണപ്പെരുപ്പത്തെ എത്തിക്കാനാണ് ശ്രമം.

∙ രൂപയുടെ വില ഇനിയും ഇടിയുമോ?

പണനയത്തിന് അനുസരിച്ച് ലിക്വിഡിറ്റി സജീവമായി കൈകാര്യം ചെയ്യും. ആഗോള സാമ്പത്തിക ക്രമത്തിലെ മാറ്റങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കും. ആഗോളതലത്തിലെ ദുർബലമായ ഡിമാൻഡും വിതരണ ശൃഖലയിലെ വെല്ലുവിളികളുമാണ് വില്ലൻ. വീടിന് തീപിടിക്കുന്നിടം വരെ കാത്തിരിക്കുന്ന പരിപാടിയില്ലെന്ന് വ്യക്തം. 604 ബില്യൺ യുഎസ് ഡോളറിന്റെ വിദേശനാണ്യക്കരുതൽ രാജ്യത്തിനുണ്ട്. സ്ഥിരത കൈവരിച്ച ഇന്ത്യൻ രൂപയുടെ പ്രകടനവും ആശങ്കകളുടെ കാർമേഘമൊഴിഞ്ഞ കാലത്തേക്കാണ് വിരൽച്ചൂണ്ടുന്നത്.

(Representative image by lakshmiprasad S/istockphoto)

∙ വായ്പകൾക്ക് ഏകീകൃത നിയന്ത്രണ ചട്ടക്കൂട് എന്താണ് 

വായ്പ സംബന്ധിച്ച് നിലവിലുള്ള മാർഗനിർദേശങ്ങൾ പരിമിതമാണെന്ന് ഗവർണർ പറയുന്നു. റിസർവ് ബാങ്ക് നിയന്ത്രിതമായ, ഒരു ഏകീകരണ നിയന്ത്രണ ചട്ടക്കൂട് അധികം വൈകാതെയെത്തും. ഇത് ഉപഭോക്താക്കളെ മുൻനിർത്തിയുള്ള നയ, പലിശ പരിഷ്കാരങ്ങളിലേക്ക് ബാങ്കുകളെ നയിച്ചേക്കാം. മറ്റുബാങ്കുകളിൽ‌ നിന്ന് കടം ലഭിക്കാത്ത സാഹചര്യത്തിൽ ആർബിഐ ബാങ്കുകൾക്ക് കരുതലിൽ നിന്ന് നൽകുന്ന പണം ഇനിമുതൽ ആഴ്ച അവസാനം അവധി ദിവസങ്ങളിലും പിൻവലിക്കാനാകും.

∙ ഡേറ്റ സുരക്ഷാ ക്ലൗഡ് സംവിധാനം ബാങ്കുകളെ എങ്ങനെ ബാധിക്കും

രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കായി അതിസുരക്ഷയുള്ള ക്ലൗഡ് രൂപപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. ഡേറ്റ സുരക്ഷയാണ് പ്രധാന ലക്ഷ്യം. ആർബിഐയുടെ കീഴിലുള്ള ഇന്ത്യൻ ഫിനാൻഷ്യൽ‌ ടെക്നോളജി ആൻഡ് അലൈഡ് സർവീസസ് ആയിരിക്കും ആദ്യഘട്ടത്തിൽ ഇതിന്റെ മേൽനോട്ടം വഹിക്കുക. ഇതിന്റെ ഗുണം ലഭിക്കുക പ്രധാനമായും ചെറിയ ബാങ്കുകൾക്കും കോഓപ്പറേറ്റിവ് ബാങ്കുകൾക്കുമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. ആർബിഐ കണ്ണുകൾ വീഴുമെന്നതിനാൽ കേരളത്തിലെ പല ബാങ്കുകളും അതിൽനിന്നു മറഞ്ഞിരിക്കാനാണ് സാധ്യത.

English Summary:

What will be the impacts of the new RBI Financial plan?