സ്വപ്നങ്ങളുടെ വലിയ ഭാരവുമായി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ മുഖ്യന്യായാധിപക കസേരയിലേക്ക് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എത്തിയത് 2022 അവസാനമാണ്. കൃത്യം പറഞ്ഞാൽ 2022 നവംബർ 9ന്. ഇന്ത്യയുടെ അൻപതാമത്തെ ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡ് ആദ്യം ചെയ്തത് ജഡ്ജിമാരുടെ യോഗം വിളിച്ചു തന്റെ നയം പ്രഖ്യാപിക്കുകയായിരുന്നു. ‘കേസുകൾ കെട്ടിക്കിടക്കുന്ന രീതിയാണ് സുപ്രീം കോടതിയുടെ ഏറ്റവും വലിയ ദോഷം. ഇതു തീർപ്പാക്കാൻ എല്ലാവരുടെയും ശ്രമം വേണം. ജഡ്ജിമാരുടെ ഒഴിവുകൾ യഥാസമയം നികത്തപ്പെടണം, ഭരണഘടനാബെഞ്ചുകൾ പരിഗണിക്കേണ്ട വിഷയങ്ങൾ സമയബന്ധിതമായി കേൾക്കുകയും വിധി പുറപ്പെടുവിക്കുകയും വേണം’....തുടങ്ങി ‘ഡ്രീം കോർട്ട്’ എന്ന ലൈൻ ആദ്യമേ തന്നെ ജസ്റ്റിസ് ചന്ദ്രചൂഡ് പ്രഖ്യാപിച്ചു. ദീപാവലിക്കും ശൈത്യകാലത്തിനും ഇടയിലെ തുഛ്ഛമായ ദിവസങ്ങൾ കഴിഞ്ഞ്, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് ലഭിച്ച പൂർണവർഷം 2023 ആണ്. ആ വർഷത്തിന്റെ കണക്കെടുപ്പ് നടത്തുമ്പോൾ അദ്ദേഹത്തിന് അഭിമാനിക്കാൻ ചിലതുണ്ട്. അവയിങ്ങനെ;

സ്വപ്നങ്ങളുടെ വലിയ ഭാരവുമായി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ മുഖ്യന്യായാധിപക കസേരയിലേക്ക് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എത്തിയത് 2022 അവസാനമാണ്. കൃത്യം പറഞ്ഞാൽ 2022 നവംബർ 9ന്. ഇന്ത്യയുടെ അൻപതാമത്തെ ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡ് ആദ്യം ചെയ്തത് ജഡ്ജിമാരുടെ യോഗം വിളിച്ചു തന്റെ നയം പ്രഖ്യാപിക്കുകയായിരുന്നു. ‘കേസുകൾ കെട്ടിക്കിടക്കുന്ന രീതിയാണ് സുപ്രീം കോടതിയുടെ ഏറ്റവും വലിയ ദോഷം. ഇതു തീർപ്പാക്കാൻ എല്ലാവരുടെയും ശ്രമം വേണം. ജഡ്ജിമാരുടെ ഒഴിവുകൾ യഥാസമയം നികത്തപ്പെടണം, ഭരണഘടനാബെഞ്ചുകൾ പരിഗണിക്കേണ്ട വിഷയങ്ങൾ സമയബന്ധിതമായി കേൾക്കുകയും വിധി പുറപ്പെടുവിക്കുകയും വേണം’....തുടങ്ങി ‘ഡ്രീം കോർട്ട്’ എന്ന ലൈൻ ആദ്യമേ തന്നെ ജസ്റ്റിസ് ചന്ദ്രചൂഡ് പ്രഖ്യാപിച്ചു. ദീപാവലിക്കും ശൈത്യകാലത്തിനും ഇടയിലെ തുഛ്ഛമായ ദിവസങ്ങൾ കഴിഞ്ഞ്, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് ലഭിച്ച പൂർണവർഷം 2023 ആണ്. ആ വർഷത്തിന്റെ കണക്കെടുപ്പ് നടത്തുമ്പോൾ അദ്ദേഹത്തിന് അഭിമാനിക്കാൻ ചിലതുണ്ട്. അവയിങ്ങനെ;

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വപ്നങ്ങളുടെ വലിയ ഭാരവുമായി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ മുഖ്യന്യായാധിപക കസേരയിലേക്ക് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എത്തിയത് 2022 അവസാനമാണ്. കൃത്യം പറഞ്ഞാൽ 2022 നവംബർ 9ന്. ഇന്ത്യയുടെ അൻപതാമത്തെ ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡ് ആദ്യം ചെയ്തത് ജഡ്ജിമാരുടെ യോഗം വിളിച്ചു തന്റെ നയം പ്രഖ്യാപിക്കുകയായിരുന്നു. ‘കേസുകൾ കെട്ടിക്കിടക്കുന്ന രീതിയാണ് സുപ്രീം കോടതിയുടെ ഏറ്റവും വലിയ ദോഷം. ഇതു തീർപ്പാക്കാൻ എല്ലാവരുടെയും ശ്രമം വേണം. ജഡ്ജിമാരുടെ ഒഴിവുകൾ യഥാസമയം നികത്തപ്പെടണം, ഭരണഘടനാബെഞ്ചുകൾ പരിഗണിക്കേണ്ട വിഷയങ്ങൾ സമയബന്ധിതമായി കേൾക്കുകയും വിധി പുറപ്പെടുവിക്കുകയും വേണം’....തുടങ്ങി ‘ഡ്രീം കോർട്ട്’ എന്ന ലൈൻ ആദ്യമേ തന്നെ ജസ്റ്റിസ് ചന്ദ്രചൂഡ് പ്രഖ്യാപിച്ചു. ദീപാവലിക്കും ശൈത്യകാലത്തിനും ഇടയിലെ തുഛ്ഛമായ ദിവസങ്ങൾ കഴിഞ്ഞ്, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് ലഭിച്ച പൂർണവർഷം 2023 ആണ്. ആ വർഷത്തിന്റെ കണക്കെടുപ്പ് നടത്തുമ്പോൾ അദ്ദേഹത്തിന് അഭിമാനിക്കാൻ ചിലതുണ്ട്. അവയിങ്ങനെ;

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വപ്നങ്ങളുടെ വലിയ ഭാരവുമായി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ മുഖ്യന്യായാധിപ കസേരയിലേക്ക് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എത്തിയത് 2022 അവസാനമാണ്. കൃത്യം പറഞ്ഞാൽ 2022 നവംബർ 9ന്. ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡ് ആദ്യം ചെയ്തത് ജഡ്ജിമാരുടെ യോഗം വിളിച്ചു തന്റെ നയം പ്രഖ്യാപിക്കുകയായിരുന്നു. 

‘കേസുകൾ കെട്ടിക്കിടക്കുന്ന രീതിയാണ് സുപ്രീം കോടതിയുടെ ഏറ്റവും വലിയ ദോഷം. ഇതു തീർപ്പാക്കാൻ എല്ലാവരുടെയും ശ്രമം വേണം. ജഡ്ജിമാരുടെ ഒഴിവുകൾ യഥാസമയം നികത്തപ്പെടണം, ഭരണഘടനബെഞ്ചുകൾ പരിഗണിക്കേണ്ട വിഷയങ്ങൾ സമയബന്ധിതമായി കേൾക്കുകയും വിധി പുറപ്പെടുവിക്കുകയും വേണം’.... തുടങ്ങി ‘ഡ്രീം കോർട്ട്’ എന്ന ലൈൻ ആദ്യമേ തന്നെ ജസ്റ്റിസ് ചന്ദ്രചൂഡ് പ്രഖ്യാപിച്ചു. ദീപാവലിക്കും ശൈത്യകാലത്തിനും ഇടയിലെ തുച്ഛമായ  ദിവസങ്ങൾ കഴിഞ്ഞ്, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന് ലഭിച്ച പൂർണവർഷം 2023 ആണ്. ആ വർഷത്തിന്റെ കണക്കെടുപ്പ് നടത്തുമ്പോൾ അദ്ദേഹത്തിന് അഭിമാനിക്കാൻ ചിലതുണ്ട്. അവയിങ്ങനെ:

Creative Image: Manorama Online
ADVERTISEMENT

ഫലത്തിൽ, കേസുകൾ കെട്ടിക്കിടക്കുന്നുവെന്ന പരാതികൾക്കിടെ 2023 ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് ശുഭവർഷമായിരുന്നു. പൗരന്മാർക്കും സർക്കാരുകൾക്കും പല സ്ഥാപനങ്ങൾക്കും ഉൾപ്പെടെ വഴികാട്ടിയും തിരുത്തലുമായി ഈ വർഷം സുപ്രീം കോടതി നൽകിയ വിധിന്യായങ്ങളിൽ ചിലതിന്റെ പ്രാധാന്യം പരിശോധിക്കാം. ഭരണഘടന ബെഞ്ചുകളിൽ നിന്ന് കേട്ടതും കണ്ടതും...

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. (ചിത്രം∙മനോരമ)

∙ അസാധു നോട്ടിലെ ശരി

സാധാരണക്കാരനെ വശംകെടുത്തിയ സർക്കാരിന്റെ നോട്ടുനിരോധന തീരുമാനം ശരിയോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞായിരുന്നു സുപ്രീം കോടതി പുതുവർഷം ആരംഭിച്ചത്. ജനുവരി രണ്ടിന്. 2016 ൽ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം 6 വർഷത്തിനു ശേഷം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ (4:1) ശരിവച്ചു.

2016ലെ നോട്ടുനിരോധന സമയത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ മാറ്റിവാങ്ങാൻ ക്യൂ നിൽക്കുന്നവർ (Photo by INDRANIL MUKHERJEE / AFP)

സാമ്പത്തിക നയകാര്യങ്ങളിൽ ഇടപെടാനുള്ള പരിമിതിയാണ് കോടതി ഭൂരിപക്ഷ വിധിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. നടപടി നിയമവിരുദ്ധമാണെന്നു ഭൂരിപക്ഷ വിധിയോടു വിയോജിച്ച ബെഞ്ചിലെ ഏക വനിത അംഗം ജസ്റ്റിസ് ബി.വി.നാഗരത്ന പ്രത്യേക വിധിന്യായമെഴുതി. വിധിയുടെ ആകെ ഫലം സർക്കാരിനു തുണയായെങ്കിലും ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണങ്ങൾ സർക്കാരിനെതിരായ രൂക്ഷ വിമർശനത്തോടെയായിരുന്നു.

ADVERTISEMENT

∙ മന്ത്രിമാ‍ർക്ക് അധികനിയന്ത്രണം പറ്റുമോ?

മന്ത്രിമാരെപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ പ്രസ്താവനകൾക്ക് അധിക നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്നു ജനുവരി 4നു കോടതി വിധിച്ചു. യുപിയിലെ മുൻ മന്ത്രി അസം ഖാനെതിരായ ഹർജിയാണു വിധിയിലേക്കു നയിച്ചതെങ്കിലും പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ അന്നു മന്ത്രിയായിരുന്ന സിപിഎം നേതാവ് എം.എം.മണി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരായ ഹർജിയിലെ പ്രശ്നങ്ങളും ബെഞ്ച് പരിഗണിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നിയന്ത്രണം നിർദേശിക്കുന്ന ഭരണഘടനയുടെ 19(2) വകുപ്പിലുള്ളതിൽ കൂടുതൽ നിയന്ത്രണം മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരുടെ കാര്യത്തിലും സാധ്യമല്ലെന്നും ആ നിയന്ത്രണങ്ങൾ പൂർണമാണെന്നുമുള്ള വിധി അഞ്ചംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെയാണു (4:1) വ്യക്തമാക്കിയത്.

∙ സർക്കാർ തനിച്ചു ‘തിരഞ്ഞെടുക്കേണ്ട’

മാർച്ച് രണ്ടിന് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ നിർണായക സ്ഥാനമുണ്ട്. കേന്ദ്ര സർക്കാർ തനിച്ചല്ല തിരഞ്ഞെടുപ്പു കമ്മിഷണർമാരെ തീരുമാനിക്കേണ്ടതെന്നും നിയമന പട്ടിക തയാറാക്കി രാഷ്ട്രപതിയോടു ശുപാർശ ചെയ്യേണ്ടത് പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുൾ‍പ്പെട്ട സമിതിയാണെന്നും അഞ്ചംഗ ബെഞ്ച് ഏകസ്വരത്തിൽ വ്യക്തമാക്കി.

ജസ്റ്റിസ് കെ.എം.ജോസഫ്. (ചിത്രം∙മനോരമ)
ADVERTISEMENT

പാർലമെന്റ് നിയമം പാസാക്കുന്നതു വരെ സുപ്രീം കോടതി ഉത്തരവിൽ നിർദേശിച്ച രീതി പിന്തുടരണമെന്ന് കൂടി കോടതി പറഞ്ഞിരുന്നു. ഈ വിധിയുടെ അന്തസത്തയെ കെടുത്തുന്ന ബിൽ വർഷാവസാനം സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കിയെന്നത് മറ്റൊരു കാര്യം. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയുള്ള സമിതി മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ, തിരഞ്ഞെടുപ്പു കമ്മിഷണർമാർ എന്നിവരെ തിരഞ്ഞെടുക്കുമെന്ന സ്ഥിതിയിലേക്ക് സർക്കാർ കാര്യങ്ങളെത്തിച്ചു.

∙ ‘കാത്തിരിക്കാതെ’ വിവാഹമോചനം

ഹിന്ദു വിവാഹ നിയമത്തിൽ പറയുന്ന കാത്തിരിപ്പു കാലാവധി (6-18 മാസം) ഇല്ലാതെയും സുപ്രീം കോടതിക്കു സവിശേഷാധികാരം (142–ാം വകുപ്പ്) ഉപയോഗിച്ചു വിവാഹമോചനം നൽകാമെന്ന വിധി ഏറെ പ്രധാനപ്പെട്ടതാണ്. ഒന്നിച്ചുപോകാൻ കഴിയാത്തവിധം ബന്ധം തകർന്ന കേസുകളിലാണു ഹിന്ദു വിവാഹ നിയമം വ്യാഖ്യാനിച്ചുകൊണ്ട് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് മേയ് 2നു വിധി പറഞ്ഞത്. ഒന്നിക്കാൻ സാധ്യതയില്ലാത്തവിധം തകർന്ന ദാമ്പത്യബന്ധം എന്നതിൽ ഏതൊക്കെ ഘടകങ്ങൾ പരിഗണിക്കാമെന്നു വിധിയിൽ കോടതി വിശദീകരിച്ചു.

∙ ഗവർണർക്കുമുണ്ട് ലക്ഷ്മണരേഖ

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാരിന്റെ രാജിയിലേക്കു നയിച്ച നടപടിക്രമങ്ങളിൽ ഗവർണർക്കും നിയമസഭാ സ്പീക്കർക്കും ഗുരുതര വീഴ്ച പറ്റിയെന്നു മേയ് 11ലെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി. വിശ്വാസവോട്ടെടുപ്പു നേരിടാതെ രാജിവച്ചൊഴിഞ്ഞതിനാൽ ആ സർക്കാരിനെ പുനഃസ്ഥാപിക്കാനാകില്ലെന്നു പറഞ്ഞെങ്കിലും പാർട്ടി തർക്കത്തിൽ ഗവർണർ ഇടപെടരുതെന്നും ഭാഗമാകരുതെന്നും ഭരണഘടനാ പദവിയുടെ അന്തസ്സ് ഓർമിപ്പിച്ചുള്ള വിധിയിൽ കോടതി വ്യക്തമാക്കി.

ബില്ലുകൾ  പിടിച്ചുവച്ചുകൊണ്ടു നിയമനിർമാണ സഭകളെ ‘വീറ്റോ’ ചെയ്യാൻ ഗവർണർക്കാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. ബില്ലിൽ ഒപ്പുവയ്ക്കുന്നില്ലെങ്കിൽ അതു നിയമസഭയുടെ പുനഃപരിശോധനയ്ക്കായി മടക്കി നൽകണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള കേസിന്റെ വിധിന്യായം.

∙ അധികാരം ഡൽഹി സർക്കാരിന്

ഡൽഹി സർക്കാരിന്റെ വിവിധവകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനം തിരഞ്ഞെടുത്ത സർക്കാരിനാണെന്ന സുപ്രധാന വിധിന്യായം മേയ് 11നായിരുന്നു. ഭരണഘടനാബെഞ്ചിന്റെ ഏകകണ്ഠ വിധിയായിരുന്നു ഇത്. ദേശീയതലസ്ഥാന പ്രദേശത്തെ (എൻസിടി) പൊതുസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു.

∙ പാരമ്പര്യത്തിനു പച്ചക്കൊടി

ജല്ലിക്കെട്ട്, കമ്പള, കാളയോട്ടം എന്നിവ നടത്താൻ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സർക്കാരുകൾ കൊണ്ടുവന്ന ഭേദഗതികൾ ശരിവച്ചുകൊണ്ടുള്ള വിധി പ്രാദേശിക പാരമ്പര്യത്തെ മുറുകെപിടിക്കുന്ന ഒന്നായി. ജല്ലിക്കെട്ട് തമിഴ്‌പാരമ്പര്യത്തിന്റെ അഭിവാജ്യഘടകമല്ലെന്ന 2014ലെ സുപ്രീം കോടതി രണ്ടംഗബെഞ്ചിന്റെ കണ്ടെത്തൽ തള്ളിക്കൊണ്ടായിരുന്നു വിഷയത്തിൽ മേയ് 18നു ഭരണഘടനാബെഞ്ച് വിധി പറഞ്ഞത്.

ജല്ലിക്കെട്ട് മത്സരത്തിൽ നിന്നുള്ള കാഴ്ച. (ചിത്രം∙മനോരമ)

നിയമം മറികടക്കാനുള്ള വഴിയായി ഭേദഗതികളെ കാണാനാവില്ലെന്നു വിധിയിൽ കോടതി നിരീക്ഷിച്ചു. ഭേദഗതി കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരുകളുടെ അധികാരം അടിവരയിടുകയും ചെയ്തു.

∙ സ്വവർഗ വിവാഹം തള്ളി

സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന ആവശ്യം സംബന്ധിച്ച കേസിലെ വാദം വലിയ പ്രധാന്യത്തോടെയായിരുന്നു ഈ വർഷം രാജ്യം ശ്രദ്ധിച്ചത്. എന്നാൽ, ആവശ്യത്തെ ഒക്ടോബർ 17ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏക സ്വരത്തിൽ തള്ളി. സ്വവർഗ ബന്ധത്തെ വിവാഹമായി അംഗീകരിക്കണോ എന്നു പാർലമെന്റാണ് തീരുമാനിക്കേണ്ടതെന്നു കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. വിവാഹം ഭരണഘടനാപരമായ അവകാശമല്ലെന്നും കോടതി വ്യക്തമാക്കി.

ഡൽഹിയിലെ ക്വീർ പ്രൈഡ് പരേഡിൽ നിന്നുള്ള ദൃശ്യം. (Photo by Sajjad HUSSAIN / AFP)

അതേസമയം, സ്വവർഗബന്ധത്തിലുള്ളവർക്കു കുട്ടികളെ ദത്തെടുക്കാമെന്ന ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് സഞ്ജയ് കിഷൻ കോളിന്റെയും നിലപാടിനോട് മറ്റു 3 ജഡ്ജിമാർ വിയോജിച്ചു. സ്വവർഗ ബന്ധത്തെ വിവാഹമായി അംഗീകരിക്കാതെതന്നെ അവർക്കുവേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും പരിശോധിക്കാൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നത സമിതിയുണ്ടാക്കാൻ നിർദേശിച്ചുവെന്നതു വിധിയെ ശ്രദ്ധേയമാക്കി.

∙ പ്രത്യേകമല്ല, ജമ്മു കശ്മീർ

രാഷ്ട്രീയമായും ഭരണഘടനാപരമായും രാജ്യം ഉറ്റുനോക്കിയ വിധിയായിരുന്നു ഡിസംബർ 11ലേത്. ജമ്മു കശ്മീരിനു ഭരണഘടനാപരമായി ഉണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി ശരിവച്ചതോടെ ദീർഘകാലത്തെ നിയമ, രാഷ്ട്രീയ തർക്കത്തിനു വിരാമമായി. അതേസമയം, നിലവിൽ കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി തിരികെ നൽകണമെന്നും നിയമസഭയിലേക്ക് 2024 സെപ്റ്റംബർ 30നു മുൻപു തിരഞ്ഞെടുപ്പു നടത്തണമെന്നും കോടതി വിധിയിൽ നിർദേശിച്ചു.

ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കോൾ, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്,ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സൂര്യകാന്ത് എന്നിവർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച കേസിൽ വിധി പറയുന്നു. (PTI Photo)

ഭരണഘടനയുടെ 370–ാം വകുപ്പു പ്രകാരമുണ്ടായിരുന്ന പ്രത്യേക പദവി രാഷ്ട്രപതിയുടെ ഉത്തരവിലൂടെ 2019 ഓഗസ്റ്റ് 5നാണ് ഇല്ലാതാക്കിയത്. മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത ആഭ്യന്തര പരമാധികാരം ജമ്മു കശ്മീരിന് ഇല്ലെന്നും 370–ാം വകുപ്പു താൽക്കാലിക സ്വഭാവമുള്ളതാണെന്നും വിശദീകരിച്ച കോടതി സർക്കാരിന്റെ നടപടിക്കു പച്ചക്കൊടി കാട്ടി.

∙2023–ൽ സുപ്രീം കോടതി നൽകിയ പ്രധാന ഉത്തരവുകളും  ഓർത്തിരിക്കേണ്ട നിരീക്ഷണങ്ങളും നടപടികളും:

∙സിനിമ തിയറ്ററുകളിലേക്കു പുറത്തുനിന്നു ഭക്ഷണവും പാനീയങ്ങളും കൊണ്ടുപോകുന്നതു വിലക്കാൻ ഉടമയ്ക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, കുഞ്ഞുങ്ങളുണ്ടെങ്കിൽ അവർക്കാവശ്യമായ ഭക്ഷണം കൊണ്ടുപോകാം. (ജനുവരി 3)
∙ ജാമ്യം ലഭിക്കുന്ന വിചാരണത്തടവുകാരുടെയും കുറ്റവാളികളുടെയും മോചനം വേഗത്തിലാക്കാൻ സുപ്രീം കോടതി 7 നിർദേശങ്ങൾ പുറപ്പെടുവിച്ചു. (ഫെബ്രുവരി 2)

കരാർ കാലാവധി കഴിഞ്ഞാലും ജീവനക്കാർക്കുള്ള പ്രസവാനുകൂല്യം നിയമപ്രകാരം നൽകണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു.  തൊഴിൽ കാലം കഴിഞ്ഞാലും പ്രസവാനുകൂല്യം നൽകാനുള്ള വ്യവസ്ഥ നിയമത്തിലുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്.

∙ മീഡിയ വൺ ചാനലിനു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണ വിലക്കു റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾ ചരിത്രപരമാണ്. മാധ്യമങ്ങൾക്കുമേൽ സർക്കാരുകളുടെ അനാവശ്യനിയന്ത്രണങ്ങൾ പാടില്ലെന്നു കോടതി അടിവരയിട്ടു പറഞ്ഞു. ഊർജസ്വലമായ ജനാധിപത്യത്തിനു സ്വതന്ത്രമാധ്യമപ്രവർത്തനം അനിവാര്യമാണെന്നും. സർക്കാരിന്റെ നയ–നടപടികളെ വിമർശിക്കുന്നതു ദേശവിരുദ്ധമായി കരുതാനാകില്ലെന്നും ദേശസുരക്ഷ ചൂണ്ടിക്കാട്ടി പൗരാവകാശം ലംഘിക്കുന്നതു നിയമവിരുദ്ധമാണെന്നുമുള്ള പരാമർശങ്ങൾ ഒരേസമയം ജനാധിപത്യം മൂല്യമുയർത്തുന്നതും മാധ്യമസ്വാതന്ത്ര്യം അനുവദിക്കുന്നതുമായി. (ഏപ്രിൽ 5)

∙ മറ്റു കാരണങ്ങളില്ലെങ്കിൽ ജാമ്യാപേക്ഷകൾ രണ്ടാഴ്ചയ്ക്കകവും മുൻകൂർ ജാമ്യാപേക്ഷ 6 ആഴ്ചയ്ക്കുള്ളിലും തീർപ്പാക്കേണ്ടതാണെന്നതടക്കം മാർഗരേഖ സുപ്രീം കോടതി പുറപ്പെടുവിച്ചു. ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമവും വ്യവസ്ഥകളും ഏകീകരിച്ചു പ്രത്യേക ‘ജാമ്യ നിയമം’ കേന്ദ്ര സർക്കാർ രൂപീകരിക്കണമെന്ന ശുപാർശയം മുന്നോട്ടുവച്ചു. ജാമ്യാപേക്ഷ തീർപ്പാക്കൽ, അറസ്റ്റിനു സ്വീകരിക്കേണ്ട ശരിയായ നടപടികൾ എന്നിവയിലായിരുന്നു നിർദേശങ്ങൾ.(ജൂലൈ 11)

രാഹുൽ ഗാന്ധിയുടെ അയോഗ്യത സ്റ്റേ ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന പ്രവർത്തകർ. (PTI Photo)

∙ മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്’ എന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ കാരണമായ ഈ നടപടി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായി. രാഹുൽ നടത്തിയ പരാമർശങ്ങൾ ശരിയായിരുന്നില്ല എന്നു നിരീക്ഷിച്ചപ്പോൾ തന്നെ കേസിൽ ഗുജറാത്തിലെ കോടതികൾ കൈക്കൊണ്ട തീരുമാനം തെറ്റായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പൊതുപ്രവർത്തനത്തിൽ തുടരാനുള്ള രാഹുലിന്റെ അവകാശം മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുത്ത വയനാട്ടിലെ വോട്ടർമാരുടെ അവകാശത്തെക്കൂടിയാണ് ശിക്ഷ ബാധിക്കുന്നതെന്നു കോടതി വിലയിരുത്തി. (ഓഗസ്റ്റ് 4)

∙ സുദീർഘമായി തുടർന്ന മണിപ്പുർ കലാപ സാഹചര്യത്തിൽ അൽപമെങ്കിലും അയവു വന്നതു സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നുള്ള നടപടികളിലാണ്. വിരമിച്ച വനിതാ ജഡ്ജിമാരുടെ സമിതിയെ മണിപ്പുരിന്റെ മുറിവുണക്കാൻ നിയോഗിച്ച കോടതി, സുപ്രധാന കേസുകളിൽ സിബിഐ അന്വേഷണം, മറ്റ് കേസുകളിൽ അന്വേഷണസംഘത്തിൽ ഇതരസംസ്ഥാന പൊലീസ് തുടങ്ങിയ നിർദേശങ്ങൾ വച്ചു(ഓഗസ്റ്റ് 7)

മണിപ്പുരിൽ സമാധാനം തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് അസമിൽ നടന്ന റാലി (Photo by AFP)

∙ അധ്യാപനത്തിനു ബിഎഡ് യോഗ്യത മാത്രമുള്ളവർ പ്രൈമറി സ്കൂൾ അധ്യാപകരാകാൻ അയോഗ്യരെന്ന രാജസ്ഥാൻ ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി ശരിവച്ചു. പ്രൈമറി അധ്യാപകരാകാൻ ആവശ്യമായ ബോധന പദ്ധതിയിലൂടെ ബിഎഡുകാർ കടന്നുപോകുന്നില്ലെന്നും അതുകൊണ്ടു തന്നെ ഗുണനിലവാരമുള്ള പ്രൈമറി ക്ലാസ് അധ്യാപനം ഇവർക്ക് ഉറപ്പു നൽകാൻ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. (ഓഗസ്റ്റ് 12)

∙ കോടതി ഭാഷയിലെ ജെൻഡർ മുൻവിധികൾ തിരുത്തി സുപ്രീം കോടതി പുതിയ ശൈലീപുസ്തകം പുറത്തിറക്കി. പഴഞ്ചൻശൈലിയിലുള്ള വാക്യപ്രയോഗങ്ങളെ തിരുത്താനുള്ള നടപടി ഏറെ ശ്രദ്ധ നേടി. (ഓഗസ്റ്റ് 16) 
∙ കരാർ കാലാവധി കഴിഞ്ഞാലും ജീവനക്കാർക്കുള്ള പ്രസവാനുകൂല്യം നിയമപ്രകാരം നൽകണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. പ്രസവാനുകൂല്യ നിയമത്തിലെ 5(3) വകുപ്പനുസരിച്ച് 26 ആഴ്ച വരെയാണു ആനുകൂല്യത്തിനുള്ള അർഹത. തൊഴിൽ കാലം കഴിഞ്ഞാലും പ്രസവാനുകൂല്യം നൽകാനുള്ള വ്യവസ്ഥ നിയമത്തിലുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത് (ഓഗസ്റ്റ് 17). 

∙ ഹിന്ദു വിവാഹ നിയമപ്രകാരം അസാധുവായതോ അസാധുവാക്കാവുന്നതോ ആയ വിവാഹങ്ങളിലെ കുട്ടികൾക്ക് മാതാപിതാക്കളുടെ കൂട്ടുകുടുംബ പ്രകാരമുള്ള സ്വത്തിൽ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാതാപിതാക്കൾ നിര്യാതരാവും മുൻപ് ഭാഗംവയ്പ് നടന്നാൽ ലഭിക്കുമായിരുന്നതെന്നു കണക്കാക്കുന്ന സ്വത്തിന്റെ വിഹിതത്തിൽ മാത്രമാവും ഇങ്ങനെ അവകാശം. ഹിന്ദു മിതാക്ഷര നിയമം ബാധകമാകുന്നവരെ സംബന്ധിച്ചതാണ് വിധി. (സെപ്റ്റംബർ 1)  

സാറ സണ്ണി. (ചിത്രം∙മനോരമ)

∙ ശ്രവണവൈകല്യമുള്ളവരെ സഹായിക്കാനും കോടതി നടപടികൾ വിശദീകരിച്ചു നൽകാനും ആംഗ്യഭാഷയിൽ വൈദഗ്ധ്യമുള്ളയാളെ സ്ഥിരം സഹായിയായി സുപ്രീം കോടതി നിയമിച്ചു. ഇന്ത്യയിലെ ആദ്യ ബധിര അഭിഭാഷക ആയ കോട്ടയം സ്വദേശിനി സാറാ സണ്ണി സുപ്രീം കോടതി മുൻപാകെ ഒരു കേസിൽ ഹാജരായതിനെ തുടർന്നാണ് സുപ്രധാന നടപടി. (ഒക്ടോബർ 7) 

∙ ബില്ലുകൾ  പിടിച്ചുവച്ചുകൊണ്ടു നിയമനിർമാണ സഭകളെ ‘വീറ്റോ’ ചെയ്യാൻ ഗവർണർക്കാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. ബില്ലിൽ ഒപ്പുവയ്ക്കുന്നില്ലെങ്കിൽ അതു നിയമസഭയുടെ പുനഃപരിശോധനയ്ക്കായി മടക്കി നൽകണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള കേസിന്റെ വിധിന്യായം. നിയമനിർമാണസഭകളുടെ സാധാരണ നടപടിക്രമത്തെ തച്ചുടയ്ക്കാൻ ഗവർണർക്കു തന്റെ അധികാരം ഉപയോഗിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേരളത്തിലും തമിഴ്നാട്ടിലും ഗവർണറും സർക്കാരും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ഇതു നിർണായകമാകും.(നവംബർ 24) 

∙ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടായതു കൊണ്ടുമാത്രം കള്ളപ്പണം വെളുപ്പിക്കൽ നിയമ (പിഎംഎൽഎ) പ്രകാരം കുറ്റംചുമത്താൻ കഴിയില്ലെന്നു സുപ്രീം കോടതി വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 120ബി വകുപ്പു പ്രകാരമുള്ള എല്ലാ ഗൂഢാലോചനാ കുറ്റങ്ങളും പിഎംഎൽഎയിലെ ഷെഡ്യൂൾ ചെയ്ത കുറ്റകൃത്യമായി വരില്ലെന്നും കോടതി വ്യക്തമാക്കി. (നവംബർ 29) 

English Summary:

Looking Back to The Milestone Judgements by Supreme Court of India in 2023.