പ്രതിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച് ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന ചരിത്രമെഴുതുന്നു. 2024 ജനുവരി ഏഴിനു നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആരംഭിച്ച വോട്ടെണ്ണൽ 8നു പൂർത്തിയായപ്പോൾ ഭൂരിഭാഗം സീറ്റുകളിലും ഹസീനയുടെ അവാമി ലീഗിനാണു ജയം. ഏതാനും മാസങ്ങളായി പ്രക്ഷോഭങ്ങളും അക്രമങ്ങളും അരങ്ങു തകർക്കുന്ന ബംഗ്ലദേശിൽ വോട്ടെടുപ്പിനോടനുബന്ധിച്ചും അക്രമങ്ങൾക്ക് കുറവില്ലായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ബംഗ്ലദേശിൽ ജനാധിപത്യധ്വംസനവും പ്രതിപക്ഷത്തെ അടിച്ചമർത്തലും ശക്തമാകുന്നുവെന്ന് ആരോപിച്ച് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ മുറുമുറുക്കുമ്പോൾ ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണയാണ് ഹസീന സർക്കാരിന്.

പ്രതിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച് ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന ചരിത്രമെഴുതുന്നു. 2024 ജനുവരി ഏഴിനു നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആരംഭിച്ച വോട്ടെണ്ണൽ 8നു പൂർത്തിയായപ്പോൾ ഭൂരിഭാഗം സീറ്റുകളിലും ഹസീനയുടെ അവാമി ലീഗിനാണു ജയം. ഏതാനും മാസങ്ങളായി പ്രക്ഷോഭങ്ങളും അക്രമങ്ങളും അരങ്ങു തകർക്കുന്ന ബംഗ്ലദേശിൽ വോട്ടെടുപ്പിനോടനുബന്ധിച്ചും അക്രമങ്ങൾക്ക് കുറവില്ലായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ബംഗ്ലദേശിൽ ജനാധിപത്യധ്വംസനവും പ്രതിപക്ഷത്തെ അടിച്ചമർത്തലും ശക്തമാകുന്നുവെന്ന് ആരോപിച്ച് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ മുറുമുറുക്കുമ്പോൾ ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണയാണ് ഹസീന സർക്കാരിന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച് ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന ചരിത്രമെഴുതുന്നു. 2024 ജനുവരി ഏഴിനു നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആരംഭിച്ച വോട്ടെണ്ണൽ 8നു പൂർത്തിയായപ്പോൾ ഭൂരിഭാഗം സീറ്റുകളിലും ഹസീനയുടെ അവാമി ലീഗിനാണു ജയം. ഏതാനും മാസങ്ങളായി പ്രക്ഷോഭങ്ങളും അക്രമങ്ങളും അരങ്ങു തകർക്കുന്ന ബംഗ്ലദേശിൽ വോട്ടെടുപ്പിനോടനുബന്ധിച്ചും അക്രമങ്ങൾക്ക് കുറവില്ലായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ബംഗ്ലദേശിൽ ജനാധിപത്യധ്വംസനവും പ്രതിപക്ഷത്തെ അടിച്ചമർത്തലും ശക്തമാകുന്നുവെന്ന് ആരോപിച്ച് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ മുറുമുറുക്കുമ്പോൾ ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണയാണ് ഹസീന സർക്കാരിന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും വിജയിച്ച് ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന ചരിത്രമെഴുതുന്നു. 2024 ജനുവരി ഏഴിനു നടന്ന തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആരംഭിച്ച വോട്ടെണ്ണൽ 8നു പൂർത്തിയായപ്പോൾ ഭൂരിഭാഗം സീറ്റുകളിലും ഹസീനയുടെ അവാമി ലീഗിനാണു ജയം. ഏതാനും മാസങ്ങളായി പ്രക്ഷോഭങ്ങളും അക്രമങ്ങളും അരങ്ങു തകർക്കുന്ന ബംഗ്ലദേശിൽ വോട്ടെടുപ്പിനോടനുബന്ധിച്ചും അക്രമങ്ങൾക്ക് കുറവില്ലായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ബംഗ്ലദേശിൽ ജനാധിപത്യധ്വംസനവും പ്രതിപക്ഷത്തെ അടിച്ചമർത്തലും ശക്തമാകുന്നുവെന്ന് ആരോപിച്ച് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ മുറുമുറുക്കുമ്പോൾ ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ശക്തമായ പിന്തുണയാണ് ഹസീന സർക്കാരിന്. 

അവാമി ലീഗ് സർക്കാരിനെതിരായ പ്രക്ഷോഭം കടുപ്പിക്കുമെന്നാണ് തിരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷം പറയുന്നത്. എന്നാൽ ജനാധിപത്യം സംരക്ഷിക്കലാണ് താൻ ചെയ്യുന്നതെന്നും ബംഗ്ലദേശിനെ മികച്ച രീതിയിൽ‌ മുന്നോട്ടു കൊണ്ടുപോകുമെന്നും ഷെയ്ഖ് ഹസീനയും പറയുന്നു. ‘ഭീകരവാദികൾ’ എന്നാണ് അവർ മുഖ്യപ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയെ (ബിഎൻപി) വിശേഷിപ്പിച്ചത്. ബംഗ്ലദേശിൽ നടന്ന തിരഞ്ഞെടുപ്പ് ഇന്ത്യയ്ക്കും ഏറെ പ്രധാനമാണ്. എന്തൊക്കെയാണ് ഇന്ത്യയുടെ ഈ അയൽരാജ്യത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച വിഷയങ്ങൾ? ആരോപണങ്ങൾ തള്ളിക്കളഞ്ഞ് മുന്നോട്ടു പോകാൻ ഹസീന സർക്കാരിന് കഴിയുമോ? പ്രതിപക്ഷം ഇനി എന്തു ചെയ്യും? വിശദമായി പരിശോധിക്കാം. 

ബംഗ്ലദേശ് തിരഞ്ഞെടുപ്പിൽ അവാമി ലീഗിന്റെ വിജയം പ്രഖ്യാപിക്കുന്ന വാർത്തകളുമായി എത്തിയ പത്രങ്ങൾ (Photo by Indranil Mukherjee/AFP)
ADVERTISEMENT

∙ ബംഗ്ലദേശ് പാർലമെന്റിൽ പ്രതിപക്ഷമില്ലാതാകുമോ?

അഞ്ചാം തവണയാണ് ഷെയ്ഖ് ഹസീന ബംഗ്ലദേശ് പ്രധാനമന്ത്രിയാകുന്നത്. ഇത്തവണ കൂടി വിജയിച്ചതോടെ രാജ്യത്തു നാലു തവണ തുടർച്ചയായി പ്രധാനമന്ത്രിയാകുന്ന വ്യക്തി എന്ന വിശേഷണവും എഴുപത്തിയാറുകാരിയായ ഹസീനയ്ക്ക് സ്വന്തം. എന്നാൽ‌ 1991ൽ ബംഗ്ലദേശിൽ ജനാധിപത്യം പുനഃസ്ഥാപിച്ച ശേഷം നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറവ് വോട്ടിങ് ശതമാനമാണ് ഇത്തവണത്തെ ഉണ്ടായത് എന്നത് അവരുടെ വിജയത്തിന്റെ മാറ്റു കുറയ്ക്കുന്നുണ്ട്. തന്റെ സ്ഥിരം മണ്ഡലമായ ഗോപാൽഗഞ്ച്–3ൽ നിന്ന് ഹസീന തുടർച്ചയായ എട്ടാം തവണയും വിജയിച്ചു. ഹസീന 2,49,965 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി ബംഗ്ലദേശ് സുപ്രീം പാർട്ടിയുടെ എം.നിസാം ഉദ്ദീൻ ലഷ്കർ നേടിയത് വെറും 469 വോട്ടുകൾ. 

‘നമ്മുടേത് സ്വതന്ത്ര പരമാധികാര രാജ്യമാണ്. ഇവിടെ വലിയ ജനസംഖ്യയുണ്ട്. ജനങ്ങൾക്ക് ഇവിടെ ജനാധിപത്യാവകാശങ്ങളുണ്ട്. ഇവിടെ ജനാധിപത്യം തുടരുന്നു എന്ന് എനിക്ക് ഉറപ്പാക്കേണ്ടതുണ്ട്, ജനാധിപത്യം ഇല്ലാതെ ഒരു വികസനവും വരില്ല. 2009 മുതൽ 2023 വരെ ഇവിടെ ജനാധിപത്യം നിലനിന്നതുകൊണ്ടാണ് ഇത്രയും വികസനം ഈ രാജ്യത്തുണ്ടായത്’’

ഷെയ്ഖ് ഹസീന

ബംഗ്ലദേശ് പാർലമെന്റിന്റെ ആകെയുള്ള 330 സീറ്റുകളിൽ 300 എണ്ണത്തിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. 30 സീറ്റുകളിൽ വനിതകളെ നാമനിർദേശം ചെയ്യും. ഇത്തവണ തിരഞ്ഞെടുപ്പ് നടന്ന 299 സീറ്റുകളിൽ 222 എണ്ണമാണ് ഹസീനയുടെ അവാമി ലീഗ് നേടിയത്. സ്വതന്ത്ര സ്ഥാനാർഥികൾ 63 സീറ്റിൽ വിജയിച്ചു. നിലവിലെ പ്രതിപക്ഷമായ ജാതിയ പാർട്ടി 11 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. വിജയിച്ച 63 സ്വതന്ത്ര സ്ഥാനാർഥികളിൽ മിക്കവരും തിരഞ്ഞെടുപ്പ് ഏകപക്ഷീയമല്ലെന്ന് കാണിക്കാൻ അവാമി ലീഗ് തന്നെ നിർത്തിയതാണെന്നും ആരോപണമുണ്ട്. എന്നാൽ ഭരണപക്ഷം ഇതൊക്കെ നിഷേധിക്കുന്നു. ഇത്തവണ 40% പോളിങ് നടന്നു എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. എന്നാൽ നേരത്തെ ഇത് 28% ആയിരുന്നുവെന്നാണു പറഞ്ഞതെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

ജനുവരി ഏഴിന് നടന്ന തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തതിനു ശേഷം ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിജയ ചിഹ്നം കാണിക്കുന്നു (Photo by AFP)

∙ തുടങ്ങിയത് ഒക്ടോബറിൽ

ADVERTISEMENT

ദക്ഷിണേഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‍വ്യവസ്ഥ എന്നാണ് അടുത്തിടെ വരെ ബംഗ്ലദേശ് അറിയപ്പെട്ടിരുന്നത്. 2009 മുതൽ അധികാരത്തിലുള്ള ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിനായിരുന്നു ഇതിന്റെ അംഗീകാരം. എന്നാൽ കോവിഡും അനുബന്ധമായി ആഗോള സാമ്പത്തിക മേഖലയിലുണ്ടായ തളർച്ചയും ബംഗ്ലദേശിനെയും ബാധിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായതോടെ 2022 മുതൽ രാജ്യം അക്രമാസക്തമായ ഒട്ടേറെ സമരങ്ങൾക്കും സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ കരുതൽ ശേഖരത്തിലും കുറവുണ്ടായതോടെ സർക്കാർ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) അടക്കമുള്ള രാജ്യാന്തര ധനകാര്യ ഏജൻസികളെ സമീപിച്ചിരുന്നു. 

അതുകൊണ്ടുതന്നെ തുടർച്ചയായ നാലാം വട്ടവും പ്രധാനമന്ത്രിപദത്തിലേക്ക് ചുവടു വയ്ക്കുമ്പോൾ ഹസീനയ്ക്ക് മുന്നത്തെ പോലെ അത്ര ലളിതമല്ല കാര്യങ്ങൾ. ഒരു വശത്ത്  വികസനവും സാമ്പത്തിക വളർച്ചയും മറുഭാഗത്ത് മനുഷ്യാവകാശ ലംഘ‌നങ്ങളും പ്രതിപക്ഷത്തെ അടിച്ചമർത്തലുമാണ് നടക്കുന്നത് എന്ന് യുഎസ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളും ആരോപിക്കുന്നുണ്ട്. 2023 ഒക്ടോബർ മുതൽ ബംഗ്ലദേശിന്റെ പൊതുമണ്ഡ‍ലം പ്രക്ഷുബ്ധമാണ്. അതിന് ഒരു വർഷം മുൻപേ തന്നെ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തു വന്നു തുടങ്ങിയിരുന്നു. 

ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ 2023 ജൂലൈയിൽ ധാക്കയിൽ നടത്തിയ പ്രതിഷേധം (Photo by Abdul Goni/ AFP)

തിരഞ്ഞെടുപ്പിനു മുൻപ് ഷെയ്ഖ് ഹസീനയുടെ സർക്കാർ രാജി വയ്ക്കണമെന്നും ഇടക്കാല സർക്കാരിനെ നിയോഗിച്ചു വേണം തിരഞ്ഞെടുപ്പു നടത്താൻ എന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഹസീനയുടെ ഭരണത്തിനു കീഴിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ല എന്നാരോപിച്ചായിരുന്നു ഈ ആവശ്യം. ഇതിനെച്ചൊല്ലിയുള്ള സമരങ്ങൾ പലതും അക്രമാസക്തമാവുകയും ചെയ്തിരുന്നു. എന്നാൽ ഇടക്കാല സർക്കാരിനെ നിയോഗിക്കൽ ഭരണഘടനയിൽ ഇല്ല എന്നു ചൂണ്ടിക്കാട്ടി ഹസീന ഈ ആവശ്യം നിരാകരിച്ചു. മുൻപ് അധികാരത്തിൽ വന്നപ്പോൾ ഇടക്കാല സർക്കാരിനെ നിയോഗിക്കുന്നതു പോലുള്ള കാര്യങ്ങൾ ഹസീന സർക്കാർ ഭേദഗതി ചെയ്തിരുന്നു. 

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎൻപി ജനുവരി ആറിനും ഏഴിനുമായി 48 മണിക്കൂർ ഹർത്താലും പ്രഖ്യാപിച്ചിരുന്നു. പതിനാലോളം പോളിങ് ബൂത്തുകളും രണ്ട് സ്കൂളുകളും അഗ്നിക്കിരയാക്കപ്പെട്ടു. ധാക്കയിലേക്ക് വരികയായിരുന്ന ഒരു ട്രെയിനിനു തീ വച്ചതിനെ തുടർന്ന് 4 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വോട്ടെടുപ്പിനോട് അനുബന്ധിച്ച് പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെയും പതിനായിരക്കണക്കിന് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയ ബന്ധമല്ലെന്നും മറിച്ച് അക്രമ സംഭവങ്ങളാണെന്നുമാണ് ഹസീന സർക്കാർ പറയുന്നത്. 

ബംഗ്ലദേശ് തിരഞ്ഞെടുപ്പ് ദിനത്തിൽ ചിറ്റഗോങ്ങിൽ പൊലീസുമായി ഏറ്റുമുട്ടുന്ന പ്രതിപക്ഷ പാർട്ടി പ്രവർത്തകർ (Photo by AFP)
ADVERTISEMENT

∙ മുൻപും ബഹിഷ്കരണം, ‘ജനാധിപത്യത്തിന് യോജിച്ചതല്ല’

പ്രതിപക്ഷം ബഹിഷ്കരിക്കുന്ന വിധത്തിലുള്ള തിരഞ്ഞെടുപ്പ് നടത്തി വിജയിച്ച നടപടിയോട് യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും അത്ര അനുകൂലമല്ല. ബംഗ്ലദേശിലെ ജനാധിപത്യ നടപടികൾക്ക് തുരങ്കം വയ്ക്കുന്നവരെന്ന് ആരോപിക്കപ്പെടുന്ന ഏതാനും വ്യക്തികൾക്ക് 2023 സെപ്റ്റംബറിൽ യുഎസ് വീസ വിലക്കേർപ്പെടുത്തിയിരുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിനോടും യുഎസും മറ്റും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ കൂസാതെ മുന്നോട്ടു പോവുകയായിരുന്നു ഹസീനയുടെ സർക്കാർ. വിവാദങ്ങൾ ഹസീനയ്ക്കും അവാമി ലീഗിനും പുതുമയുമല്ല. ഇതിനു തൊട്ടുമുൻപ് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് അവാമി ലീഗാണെങ്കിലും വിവാദങ്ങൾ നിറഞ്ഞതായിരുന്നു രണ്ടും. 2014ലെ തിരഞ്ഞെടുപ്പ് ബിഎൻപി ബഹിഷ്കരിച്ചപ്പോൾ 2018ലെ തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നു എന്ന് ആരോപണമുയർന്നിരുന്നു. 

രാജ്യം പട്ടാളഭരണത്തിൽനിന്നു മുക്തമായി ജനാധിപത്യത്തിലേക്ക് തിരിച്ചു വന്ന 1990കളിലാണ് ആദ്യ ബഹിഷ്കരണം ഉണ്ടാകുന്നത്. മുൻ സൈനിക ജനറലും ഭരണാധികാരിയുമായിരുന്ന സിയാവുർ റഹ്മാന്റെ ഭാര്യ ഖാലിദ സിയ ആയിരുന്നു അന്ന് ഭരണത്തിൽ. സിയാവുർ ആണ് ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി രൂപീകരിച്ചത്. 1996ൽ അന്ന് പ്രതിപക്ഷത്തായിരുന്ന അവാമി ലീഗ് തിരഞ്ഞെടുപ്പു ബഹിഷ്കരിക്കുകയായിരുന്നു. 2014ൽ അവാമി ലീഗ് ഭരണത്തിലിരുന്നപ്പോൾ നടന്ന തിരഞ്ഞെടുപ്പ് ബിഎൻപിയും ബഹിഷ്കരിച്ചു. അന്ന് പ്രതിപക്ഷത്ത് ഖാലിദ സിയ ആയിരുന്നു. ആദ്യ തിരഞ്ഞെടുപ്പിൽ 28% വോട്ടാണ് ചെയ്യപ്പെട്ടതെങ്കിൽ രണ്ടാമത് 39 ശതമാനമായി വർധിച്ചു. 

ബംഗ്ലദേശിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ സിയയെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു. 2019ലെ ദൃശ്യം. (File Photo by AFP)

‘പൊതുജനതാൽപര്യാർഥം തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുക. പൗരസ്വാതന്ത്ര്യവും ജനങ്ങൾക്കുള്ള അടിസ്ഥാന സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ബഹിഷ്കരണം ആവശ്യമാണ്’, എന്നാണ് ബിഎൻപി നേതാവായ രൂഹുൽ കബിർ റിസ്‍വി തങ്ങളുടെ തീരുമാനത്തെ വിശദീകരിച്ചത്. ബിഎൻപിയുടെ ജയിലിൽ അടയ്ക്കപ്പെടാത്ത അപൂർവം നേതാക്കളിലൊരാളാണ് പാർട്ടി ജോയിന്റ് സെക്രട്ടറി ജനറലായ റിസ്‍‍വി. എന്നാൽ ജനങ്ങൾ തിരഞ്ഞെടുക്കില്ല എന്നുറപ്പുള്ളതു കൊണ്ടാണ് പ്രതിപക്ഷം ബഹിഷ്കരിച്ചത് എന്നാണ് അവാമി ലീഗിന്റെ പ്രതികരണം.

അതേസമയം, തിരഞ്ഞെടുപ്പ്  ബഹിഷ്കരിക്കാനും രണ്ടു ദിവസത്തെ പണിമുടക്കിനും ആഹ്വാനം ചെയ്ത പ്രതിപക്ഷത്തെ ഷെയ്ഖ് ഹസീന വിശേഷിപ്പിച്ചത് ‘ഭീകര സംഘടനകൾ’ എന്നാണ്. രാജ്യം ജനാധിപത്യപരമായി തുടരാൻ താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അവർ വ്യക്തമാക്കി. ‘‘ബിഎൻപി ഒരു ഭീകരവാദ സംഘടനയാണ്’’ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയെക്കുറിച്ച്, വോട്ട് ചെയ്തതിനു ശേഷം അവർ പറഞ്ഞതിങ്ങനെയാണ്. ‘‘നമ്മുടേത് സ്വതന്ത്ര പരമാധികാര രാജ്യമാണ്. ഇവിടെ വലിയ ജനസംഖ്യയുണ്ട്. ജനങ്ങൾക്ക് ഇവിടെ ജനാധിപത്യാവകാശങ്ങളുണ്ട്. ഇവിടെ ജനാധിപത്യം തുടരുന്നു എന്ന് എനിക്ക് ഉറപ്പാക്കേണ്ടതുണ്ട്, ജനാധിപത്യം ഇല്ലാതെ ഒരു വികസനവും വരില്ല. 2009 മുതൽ 2023 വരെ ഇവിടെ ജനാധിപത്യം നിലനിന്നതുകൊണ്ടാണ് ഇത്രയും വികസനം ഈ രാജ്യത്തുണ്ടായത്’’, ഹസീന പറഞ്ഞു.

ഷെയ്ഖ് ഹസീനയുടെ പോസ്റ്ററുകൾ പതിപ്പിച്ചതിനു സമീപത്തു കൂടി നടന്നു പോകുന്ന ആൾ (Photo by Indranil Mukherjee / AFP)

∙ കണ്ണുംനട്ട് ഇന്ത്യ 

ഇന്ത്യ ഉൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽനിന്നായി നൂറോളം പേർ തിരഞ്ഞെടുപ്പ് നിരീക്ഷകരായി ബംഗ്ലദേശിൽ എത്തിയിരുന്നു. മറ്റേതു രാജ്യത്തേക്കാളും ബംഗ്ലദേശിലെ സ്ഥിതിഗതികൾ അതീവ സൂക്ഷ്മതയോടെ നോക്കുന്ന രാജ്യം ഇന്ത്യയാണ്. ഏതാനും വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട രീതിയിലും ശക്തവുമാണ്. ഹസീന ജയിക്കുക എന്നതാണ് ഇന്ത്യൻ താൽപര്യങ്ങൾക്കും പ്രധാനം. 4096 കിലോമീറ്റർ അതിർത്തി പങ്കുവയ്ക്കുന്ന രാജ്യങ്ങൾ എന്ന നിലയിൽ സാമ്പത്തികവും സാമൂഹികവുമായ സ്ഥിരത പുലരേണ്ടത് ഇരു രാജ്യങ്ങൾക്കും പ്രധാനമാണ്. ബംഗാൾ, അസം, മേഘാലയ, ത്രിപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളുമായി ബംഗ്ലദേശ് അതിർത്തി പങ്കിടുന്നു. 

എല്ലാ വിധത്തിലും നുഴഞ്ഞു കയറ്റവും മനുഷ്യക്കടത്തും മറ്റ് അനധികൃത നടപടികളുമെല്ലാം ഉണ്ടാകാൻ സാധ്യതയുള്ളതാണ് ഈ അതിർത്തി മേഖലകളെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ മേഖലയിലെ ഭൂപ്രകൃതിയും വളരെ ദുഷ്കരമേറിയതാണ്. എന്നാൽ ഷെയ്ഖ് ഹസീന അധികാരമേറ്റതു മുതൽ സുരക്ഷാ കാര്യങ്ങളിൽ ശക്തമായ നിലപാടാണ് അവർ സ്വീകരിച്ചു വരുന്നത്. ഭീകരവാദം, നുഴഞ്ഞുകയറ്റം, വിഘടനവാദം തുടങ്ങിയ കാര്യങ്ങളെ വിട്ടുവീഴ്ചയില്ലാതെ കൈകാര്യം ചെയ്തു തുടങ്ങിയത് ഇന്ത്യയ്ക്കും ആശ്വാസമായി. ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതു സംബന്ധിച്ചും മറ്റു സുരക്ഷാ കാര്യങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ഏകോപനവും നിലനിൽക്കുന്നു.

2023 സെപ്റ്റംബറിൽ ഡല്‍ഹിയിൽ നടന്ന ജി20 നേതൃ ഉച്ചകോടി സമയത്ത് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടപ്പോൾ (Photo by Evan Vucci/ AFP)

2013ൽ കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഏർപ്പെട്ടിരുന്നു. ഖാലിദ സിയ സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ബംഗ്ലദേശിൽ ഭീകരവാദ പ്രവർത്തനങ്ങൾ വർധിച്ചത് ഇന്ത്യ ഏറെ ആശങ്കയോടെയാണ് വീക്ഷിച്ചത്. ഭീകര സംഘങ്ങൾ ബംഗ്ലദേശ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കാര്യം ഇന്ത്യ നിരന്തരമായി അയൽരാജ്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽനിന്നുള്ള സായുധ സംഘങ്ങൾക്ക് അഭയം കൊടുക്കുന്നില്ല എന്നായിരുന്നു അന്ന് ബംഗ്ലദേശ് നിലപാട്. ഇന്ത്യ നേരിടുന്ന വലിയ ആഭ്യന്തര പ്രശ്നങ്ങളിലൊന്ന് ബംഗ്ലദേശിൽനിന്നുള്ള അനധികൃത കുടിയേറ്റമാണെന്ന് 2021–22ലെ ആഭ്യന്തര വകുപ്പിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ ബംഗ്ലദേശുമായുള്ള ബന്ധത്തെ അതെങ്ങനെ ബാധിക്കും എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

‘‘ഞങ്ങൾ വളരെ ഭാഗ്യം ചെയ്തവരാണ്. ഇന്ത്യ ഞങ്ങള്‍ക്ക് എപ്പോഴും വിശ്വസിക്കാവുന്ന സുഹൃത്താണ്. സ്വാതന്ത്ര്യപ്പോരാട്ടത്തിൽ ഇന്ത്യ ഞങ്ങളെ പിന്തുണച്ചു. എനിക്കും സഹോദരിക്കും കുടുംബത്തിലെ എല്ലാവരേയും നഷ്ടമായപ്പോഴും ഇന്ത്യ ഞങ്ങൾക്ക് അഭയം തന്നു’’, തിരഞ്ഞെടുപ്പ് ദിനത്തിൽ ഹസീന പ്രതികരിച്ചത് ഇങ്ങനെയാണ്. ഇന്ത്യയുമായി എല്ലാക്കാലത്തും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് ഹസീനയുടെ കുടുംബം. 

∙ വർധിക്കുന്ന പങ്കാളിത്തം, ഇന്ത്യയ്ക്കും ബംഗ്ലദേശിനും പ്രധാനം

ദക്ഷിണേഷ്യയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബംഗ്ലദേശ്. അതുപോലെ ഏഷ്യയിൽ ബംഗ്ലദേശിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയുമാണ് ഇന്ത്യ. കോവിഡ് മൂലമുണ്ടായ പ്രശ്നങ്ങൾ ഉണ്ടായിട്ടും ഈ സമയത്തെ ഉഭയകക്ഷി വ്യാപാരത്തിൽ 44 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2020–21ലെ ഇത് 1078 കോടി ഡോളർ ആയിരുന്നെങ്കിൽ അടുത്ത സാമ്പത്തിക വർഷം അത് 1814 കോടി ഡോളറായി വർധിച്ചു. 2020–21ൽ കയറ്റുമതി 960 കോടി ഡോളറായിരുന്നു എങ്കിൽ 2021–22ൽ ഇത് 1600 കോടി ഡോളറായി കൂടി.

ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു തലേന്ന് പ്രകടനം നടത്തുന്ന പ്രതിപക്ഷ പാർട്ടി അംഗങ്ങൾ (Photo by Indranil Mukherjee/AFP)

ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്ന തരത്തിൽ ഇരു രാജ്യങ്ങളുമായി ഏറെക്കാലമായി മികച്ച പങ്കാളിത്തമുണ്ട്. കോവിഡ് വ്യാപനത്തിനു ശേഷം ലോകം വീണ്ടും തുറന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സന്ദർശിച്ച വിേദശ രാജ്യം ബംഗ്ലദേശ് ആയിരുന്നു. ഇന്ത്യയുടെ ഈ പ്രധാനപ്പെട്ട അയൽക്കാരുമായി മാറിവന്ന സർക്കാരുകൾ മികച്ച ബന്ധം പുലർത്തുകയും ചെയ്തിട്ടുണ്ട്. 2021ലെ മോദി സന്ദർ‌ശനത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വ്യാപാരവും മെച്ചപ്പെടുത്താനുള്ള അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചിരുന്നു. 2022 സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ച ഷെയ്ഖ് ഹസീന അന്ന് ഏഴ് ധാരണാപത്രങ്ങളിലാണ് ഒപ്പുവച്ചത്. വെള്ളം പങ്കുവയ്ക്കൽ, ബഹിരാകാശ സഹകരണം തുടങ്ങിയവ ഉൾപ്പെടെയുള്ള മേഖലകളിലായിരുന്നു ഇത്. 

‌‌ദശകങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന ഇന്ത്യ–ബംഗ്ലദേശ് അതിർത്തി പ്രശ്നം പരിഹരിക്കപ്പെടുന്നത് 2015ലാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ ബസ് സർവീസ് ആരംഭിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ഈ സമയത്ത് ഉണ്ടായിട്ടുണ്ട്. 2023 നവംബർ 1ന് ത്രിപുര വഴി ഇന്ത്യയും ബംഗ്ലദേശുമായി ട്രെയിൻ ഗതാഗതം പുനഃരാരംഭിക്കൽ‌ ഇരു പ്രധാനമന്ത്രിമാരും ചേർന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളിലൊന്നാണ്. ബംഗ്ലദേശിനെയും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ത്രിപുര വഴി ബന്ധിപ്പിക്കുന്നതാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വർധിപ്പിക്കുന്നതിലെ നിർണായക ചുവടുവയ്പായാണ് ഇതിനെ കാണുന്നത്. ഇന്ത്യയും ബംഗ്ലദേശും സംയുക്തമായി ബംഗ്ലദേശിൽ നിർമിച്ച 1230 മെഗാവാട്ടിന്റെ മൈത്രി സൂപ്പർ തെർമൽ ഊർജ പദ്ധതിയും മോദിയും ഹസീനയും ചേർന്ന് ഉദ്ഘാടനം ചെയ്തിരുന്നു. ബംഗ്ലദേശിന്റെ ഊർജസുരക്ഷയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നീക്കമാണിത്. 

2023 സെപ്റ്റംബറിൽ നടന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും കൂടിക്കാഴ്ച നടത്തുന്നു (Photo by PIB)

∙ ഇന്ത്യ എന്നും ഒപ്പം; പ്രക്ഷോഭം തുടരാനും സാധ്യത

‘‘ഞങ്ങൾ വളരെ ഭാഗ്യം ചെയ്തവരാണ്. ഇന്ത്യ ഞങ്ങള്‍ക്ക് എപ്പോഴും വിശ്വസിക്കാവുന്ന സുഹൃത്താണ്. സ്വാതന്ത്ര്യപ്പോരാട്ടത്തിൽ ഇന്ത്യ ഞങ്ങളെ പിന്തുണച്ചു. എനിക്കും സഹോദരിക്കും കുടുംബത്തിലെ എല്ലാവരേയും നഷ്ടമായപ്പോഴും ഇന്ത്യ ഞങ്ങൾക്ക് അഭയം തന്നു’’, തിരഞ്ഞെടുപ്പ് ദിനത്തിൽ ഹസീന പ്രതികരിച്ചത് ഇങ്ങനെയാണ്. ഇന്ത്യയുമായി എല്ലാക്കാലത്തും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് ഹസീനയുടെ കുടുംബം. സ്വാതന്ത്ര്യ സമര സേനാനിയും ബംഗ്ലദേശിന്റെ രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ മകളാണ് ഷെയ്ഖ് ഹസീന. ഇന്ദിരാ ഗാന്ധി ഇടപെട്ട് പാക്കിസ്ഥാനിൽനിന്ന് ബംഗ്ലദേശിനെ മോചിപ്പിച്ച ശേഷം ആദ്യമായി പ്രസിഡന്റായതും മുജിബുർ റഹ്മാനാണ്. 

എന്നാൽ 1975ൽ ഹസീന, സഹോദരി ഷെയ്ഖ് രഹാന എന്നിവരൊഴികെ മുജിബ് കുടുംബം മുഴുവൻ പട്ടാള അട്ടിമറിക്കിടെ കൊല്ലപ്പെട്ടു. പിന്നീട് ആറു വർഷത്തോളം ഹസീനയ്ക്കും സഹോദരിക്കും അഭയം നൽകിയത് ഇന്ത്യയാണ്. ഗാന്ധി–നെഹ്‍റു കുടുംബത്തോട് അന്നു തുടങ്ങിയ അടുപ്പം അവർ ഇന്നും പുലർത്തുകയും ചെയ്യുന്നു. കരുത്തരായ രണ്ടു സ്ത്രീകളാണ് ദശകങ്ങളായി ബംഗ്ലദേശിന്റെ രാഷ്ട്രീയത്തെ മുന്നോട്ടു നയിക്കുന്നത്. അതോടൊപ്പം, ഷെയ്ഖ് ഹസീനയുടെയും ഖാലിദ സിയയുടേയും കുടുംബ പാർട്ടികളുമാണ് ഇവ. 

മുൻ പ്രധാനമന്ത്രി ഡ‍ോ. മൻമോഹൻ സിങ്, സോണിയ ഗാന്ധി എന്നിവർക്കൊപ്പം ഷെയ്ഖ് ഹസീന. 2019ലെ ചിത്രം (File Photo: PTI)

മുൻ പ്രധാനമന്ത്രിയും ബിഎൻപി നേതാവുമായ ബീഗം ഖാലിദ സിയ 2018 മുതൽ അഴിമതിക്കേസിൽ ജയിലിലാണ്. പിന്നീട് അവരെ വീട്ടുതടങ്കലിലേക്ക് മാറ്റുകയായിരുന്നു. ബിഎൻപി നേതൃത്വത്തിലെ ഒട്ടുമിക്കവരെയും വിവിധ കേസുകളിലും മറ്റും പെടുത്തി ഹസീന സർക്കാർ തുറുങ്കിൽ അടയ്ക്കുകയോ രാഷ്ട്രീയമായി ദ്രോഹിക്കുകയോ ചെയ്യുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രതിപക്ഷത്തെ ഇല്ലാതാക്കൽ, വിമത സ്വരങ്ങളെ അടിച്ചമർത്തൽ തുടങ്ങിയവയാണ് ഹസീന സർക്കാരിനെതിരെ പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്ന ആരോപണങ്ങൾ എന്നതുകൊണ്ട് വരുംനാളുകളിലും ബംഗ്ലദേശ് രാഷ്ട്രീയം പ്രക്ഷുബ്ധമായിരിക്കും എന്നതുറപ്പ്.

English Summary:

Sheikh Hasina Wins Her Fifth Term in Bangladesh: What Does this Mean for the Country's Future and its Relationship with India?