രാജ്യത്തിന്റെ എല്ലാ ദിക്കിലുമുള്ള വൈവിധ്യങ്ങളിൽ നിന്നും ഓരോ തുള്ളി ഒഴുകിയെത്തി ജനുവരി 26ന് കർത്തവ്യപഥിലൂടെ ഒരു കടലായൊഴുകും. 75–ാം റിപ്പബ്ലിക് ദിന ആഘോഷത്തിനുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. പരേഡിന്റെ ഫുൾ ഡ്രസ് റിഹേഴ്സൽ ചൊവ്വാഴ്ച കഴിഞ്ഞു. സംസ്കാരിക വൈവിധ്യവും സൈനിക കരുത്തും ദൃശ്യമാകുന്ന പരേഡിൽ ഇത്തവണ രാജ്യത്തിന്റെ നാരിശക്തിയാണു പ്രതിഫലിക്കുന്നത്. വിവിധ സേനാ വിഭാഗങ്ങളുടെ ഉൾപ്പെടെ പരേഡിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. വിവിധ സൈനിക, അർധ സൈനിക വിഭാഗങ്ങളുടെ പരേഡ് നയിക്കുന്നതും വനിത ഓഫിസർമാരാണ്. നായികാ നിരയിൽ ഒട്ടേറെ മലയാളി വനിതകളും ഉണ്ടെന്നതാണ് ഇത്തവണ കേരളത്തിന്റെ അഭിമാനം.

രാജ്യത്തിന്റെ എല്ലാ ദിക്കിലുമുള്ള വൈവിധ്യങ്ങളിൽ നിന്നും ഓരോ തുള്ളി ഒഴുകിയെത്തി ജനുവരി 26ന് കർത്തവ്യപഥിലൂടെ ഒരു കടലായൊഴുകും. 75–ാം റിപ്പബ്ലിക് ദിന ആഘോഷത്തിനുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. പരേഡിന്റെ ഫുൾ ഡ്രസ് റിഹേഴ്സൽ ചൊവ്വാഴ്ച കഴിഞ്ഞു. സംസ്കാരിക വൈവിധ്യവും സൈനിക കരുത്തും ദൃശ്യമാകുന്ന പരേഡിൽ ഇത്തവണ രാജ്യത്തിന്റെ നാരിശക്തിയാണു പ്രതിഫലിക്കുന്നത്. വിവിധ സേനാ വിഭാഗങ്ങളുടെ ഉൾപ്പെടെ പരേഡിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. വിവിധ സൈനിക, അർധ സൈനിക വിഭാഗങ്ങളുടെ പരേഡ് നയിക്കുന്നതും വനിത ഓഫിസർമാരാണ്. നായികാ നിരയിൽ ഒട്ടേറെ മലയാളി വനിതകളും ഉണ്ടെന്നതാണ് ഇത്തവണ കേരളത്തിന്റെ അഭിമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ എല്ലാ ദിക്കിലുമുള്ള വൈവിധ്യങ്ങളിൽ നിന്നും ഓരോ തുള്ളി ഒഴുകിയെത്തി ജനുവരി 26ന് കർത്തവ്യപഥിലൂടെ ഒരു കടലായൊഴുകും. 75–ാം റിപ്പബ്ലിക് ദിന ആഘോഷത്തിനുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. പരേഡിന്റെ ഫുൾ ഡ്രസ് റിഹേഴ്സൽ ചൊവ്വാഴ്ച കഴിഞ്ഞു. സംസ്കാരിക വൈവിധ്യവും സൈനിക കരുത്തും ദൃശ്യമാകുന്ന പരേഡിൽ ഇത്തവണ രാജ്യത്തിന്റെ നാരിശക്തിയാണു പ്രതിഫലിക്കുന്നത്. വിവിധ സേനാ വിഭാഗങ്ങളുടെ ഉൾപ്പെടെ പരേഡിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. വിവിധ സൈനിക, അർധ സൈനിക വിഭാഗങ്ങളുടെ പരേഡ് നയിക്കുന്നതും വനിത ഓഫിസർമാരാണ്. നായികാ നിരയിൽ ഒട്ടേറെ മലയാളി വനിതകളും ഉണ്ടെന്നതാണ് ഇത്തവണ കേരളത്തിന്റെ അഭിമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ എല്ലാ ദിക്കിലുമുള്ള വൈവിധ്യങ്ങളിൽനിന്ന് ഓരോ തുള്ളി ഒഴുകിയെത്തി കർത്തവ്യപഥിലൂടെ ഒരു കടലായൊഴുകി. സംസ്കാരിക വൈവിധ്യവും സൈനിക കരുത്തും ദൃശ്യമായ പരേഡിൽ ഇത്തവണ പ്രതിഫലിച്ചത് രാജ്യത്തിന്റെ നാരിശക്തിയാണ്. വിവിധ സേനാ വിഭാഗങ്ങളുടെ ഉൾപ്പെടെ പരേഡിൽ പങ്കെടുത്തവരിൽ 80 ശതമാനവും വനിതകളായിരുന്നു. വിവിധ സൈനിക, അർധ സൈനിക വിഭാഗങ്ങളുടെ പരേഡ് നയിച്ചതും വനിത ഓഫിസർമാർ. നായികാ നിരയിൽ ഒട്ടേറെ മലയാളി വനിതകളും ഉണ്ടായിരുന്നതാണ് ഇത്തവണ കേരളത്തിന്റെ അഭിമാനം. 75–ാം റിപ്പബ്ലിക് ദിന ആഘോഷത്തിനുള്ള തയാറെടുപ്പുകൾ വളരെ മുൻപേ ആരംഭിച്ചിരുന്നു. പരേഡിന്റെ ഫുൾ ഡ്രസ് റിഹേഴ്സൽ 24ന് പൂർത്തിയാക്കിയിരുന്നു. 

∙ സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്

ADVERTISEMENT

1947 ഓഗസ്റ്റ് 15ന് ബ്രിട്ടിഷ് ആധിപത്യത്തിൽ നിന്നു സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്ത്യ പൂർണ ജനാധിപത്യത്തിന്റെ പാതയിലേക്കു മാറിയത് റിപ്പബ്ലിക് ദിനത്തിലായിരുന്നു. ഭരണഘടനാ ശിൽപി ഡ‍ോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ കരടിന് 1949 നവംബർ 26ന് ഭരണഘടനാ സമിതി അംഗീകാരം നൽകി. 1950 ജനുവരി 26ന് ഇതു നിലവിൽ വന്നു.

ഡൽഹിയിൽ റിപ്പബ്ലിക് ദിന ഫുൾ ഡ്രസ് റിഹേഴ്സലിൽ ഒട്ടകപ്പുറത്ത് തോക്കേന്തി നീങ്ങുന്ന ബിഎസ്എഫ് സംഘം. (ചിത്രം: മനോരമ)

∙ കർത്തവ്യ പഥിലെ ചരിത്രം

കാലാകാലങ്ങളായി ജനുവരി 26ന് രാവിലെ ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പ ചക്രം സമർപ്പിക്കുന്നതോടെയാണു റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കുന്നത്. എന്നാൽ, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തുടക്കം മുൻപ് രാജ്പഥ് എന്നറിയപ്പെട്ടിരുന്ന ഈ വീഥിയിലായിരുന്നില്ല. 1950 മുതൽ 1954 വരെ ഡൽഹിയിൽ പല സ്ഥലങ്ങളിലായി റിപ്പബ്ലിക് ദിനം ആഘോഷിച്ചിരുന്നു. ഇർവിൻ സ്റ്റേഡിയം, ചെങ്കോട്ട, രാംലീല മൈതാനം എന്നിവിടങ്ങളിലാണ് ഈ വർഷങ്ങളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നത്.

രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള ഭാഗമാണ് കർത്തവ്യ പഥ്. ബ്രിട്ടിഷ് ഭരണകാലത്ത് കിങ്സ്‌വേ എന്നായിരുന്നു പേര്. സ്വാതന്ത്ര്യത്തിന് ശേഷം ഇത് രാജ്പഥ് ആയി പരിഭാഷപ്പെട്ടു. രാജ്യ ചരിത്രത്തിൽതന്നെ നിർണായക സംഭവങ്ങൾക്ക് ദൃക്സാക്ഷിയായ ഈ പാതയുടെ ബ്രിട്ടിഷ് പാരമ്പര്യം അടിമുടി തുടച്ചു മാറ്റാൻ വേണ്ടിയാണ് കർത്തവ്യ പഥ് എന്നു പേര് മാറ്റിയത്.

റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സലിൽ പങ്കെടുക്കുന്ന ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസ് ഉദ്യോഗസ്ഥർ (Photo by Money SHARMA / AFP)
ADVERTISEMENT

∙ കരുത്തുകാട്ടി പരേഡ്

ഇന്ത്യയുടെ സൈനിക ശക്തിയുടെ പ്രകടനം കൂടിയാണ് കർത്തവ്യപഥിലൂടെ കടന്നു പോകുന്ന പരേഡ്. മൂന്നു സേനാ വിഭാഗങ്ങൾക്കും അർധ സൈനിക വിഭാഗങ്ങൾക്കും പുറമേ എൻസിസി, എൻഎസ്എസ് കേഡറ്റുകളും ഡൽഹി പൊലീസും സൈനിക ബാൻഡുകളും പങ്കെടുക്കും. അത്യാധുനിക ആയുധങ്ങളുടെയും ടാങ്കുകളുടെയും പ്രദർശനം പരേഡിന്റെ കരുത്താണ്.  ഇത്തവണ 16 സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകളും പരേഡിൽ അണിനിരന്നു; ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, ഛത്തീസ്ഗ‍ഡ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ലഡാക്ക്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, മേഘാലയ, ഒ‍ഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്. ഇതിനു പുറമേ 9 മന്ത്രാലയങ്ങളുടെ ഫ്ലോട്ടുകളും ഇത്തവണ പരേഡിനുണ്ടായിരുന്നു.

രാഷ്ട്രപതിയുടെ അംഗരക്ഷകർ ദേശീയ പതാകയെ വന്ദിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. അംഗരക്ഷക സംഘത്തിന്റെ അകമ്പടിയോടെ രാഷ്ട്രപതി റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. പിന്നാലെ 21 ഗൺ സല്യൂട്ടുകൾ. 25– പോണ്ടേഴ്സ് എന്നറിയിപ്പെടുന്ന 7 പീരങ്കികളിൽ നിന്നാണ് 3 റൗണ്ടുകളിലായി വെടിയുതിർന്നത്. ദേശീയ ഗാനം ആരംഭിച്ചപ്പോൾ ആദ്യ ഗൺ സല്യൂട്ട് മുഴങ്ങി. പിന്നീട് 52 സെക്കൻഡുകൾക്കു ശേഷമാണ് മൂന്നാം റൗണ്ട് മുഴങ്ങിയത്. 1941ൽ നിർമിച്ച ഈ പീരങ്കികൾ ഔദ്യോഗിക സൈനിക പരിപാടികളുടെ ഭാഗമാണ്.

റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സലിൽ പങ്കെടുക്കുന്ന ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസിലെ ‌ വനിത ഉദ്യോഗസ്ഥർ (Photo by Money SHARMA / AFP)

പരേഡിൽ പങ്കെടുത്ത എല്ലാവരുംതന്നെ പുലർച്ചെ 3ന് തന്നെ രാജ്പഥിൽ എത്തിയിരുന്നു. കഴിഞ്ഞ ജൂലൈ മുതൽ ആരംഭിച്ച തയാറെടുപ്പുകളുടെയും പരിശീലനങ്ങളുടെയും മികവോടെയാണ് പരേഡ് നടന്നത്. സൈനിക വിഭാഗങ്ങൾ വിവിധ റജിമെന്റുകളിലെ പരിശീലനത്തിന് ശേഷം ഡിസംബറിൽ ഡൽഹിയിൽ എത്തി കർത്തവ്യപഥിൽ പരിശീലനം നടത്തിയിരുന്നു. 600 മണിക്കൂർ പരിശീലനം പൂർത്തിയാക്കിയാണ് ഇവർ പരേഡിനിറങ്ങിയത്. കർത്തവ്യ പഥിനു മീതെ വെസ്റ്റേൺ‌ എയർ കമാൻഡിന്റെ ഫ്ലൈപാസ്റ്റുമുണ്ടായിരുന്നു. വർണപ്പുക പറത്തി തലങ്ങും വിലങ്ങും ഇന്ത്യയുടെ പോർവിമാനങ്ങൾ ചീറിപ്പാഞ്ഞു.

ADVERTISEMENT

∙ ശംഖനാദത്തോടെ തുടക്കം

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ 100 വനിതകൾ ചേർന്നൊരുക്കുന്ന ശംഖനാദത്തോടെയാണ് പരേഡ് ആരംഭിച്ചത്. വിജയ് ചൗക്കിൽനിന്ന് 9.30ന് ആരംഭിച്ച പരേഡ് 5 കിലോമീറ്റർ സ‍ഞ്ചരിച്ചാണ് നാഷനൽ മ്യൂസിയത്തിലെത്തുന്നത്. കരസേനാ മേജർ സൗമ്യ ശുക്ല ദേശീയപതാക ഉയർത്തി. കര, നാവിക, വ്യോമ സേനകളിൽനിന്നുള്ള വനിത ഓഫിസർമാരുടെ സംഘം ആദ്യമായി ഒന്നിച്ച് പരേഡിൽ മാർച്ച് ചെയ്തു. ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽനിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി അണിനിരന്നു. 

റിപ്പബ്ലിക് ദിന പരേഡിന്റെ മുന്നോടിയായി കർത്തവ്യ പഥിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ള കസേരകൾ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു (Photo by Arun SANKAR / AFP)

സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽനിന്നുള്ള വനിത സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി. 6 വയസ്സുകാരനടക്കം പ്രധാനമന്ത്രിയുടെ ബാൽ പുരസ്കാരം നേടിയ 18 പേർ പരേഡിൽ പങ്കെടുത്തു. ശ്രീരാമനുമായി ബന്ധപ്പെട്ട ഫ്ലോട്ട് ആണ് ഇത്തവണ ഉത്തർപ്രദേശ് അവതരിപ്പിച്ചത്. ഏറ്റവുമൊടുവിൽ നടന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുത്തു. പൈലറ്റുമാരിൽ 15 പേർ വനിതകളായിരുന്നു.

കർത്തവ്യ പഥിൽ 26ന് രാവിലെ 10.30 മുതൽ 12.10 വരെ നടന്ന പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വിശിഷ്ടാതിഥിയായി. പരേഡിൽ അണിനിരന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമേ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ആകാശത്ത് ഫ്ലൈപാസ്റ്റ് നടത്തി

കരസേനാ ഓഫിസർമാരായ ദമ്പതികൾ പങ്കെടുക്കുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ പരേഡിനുണ്ടായിരുന്നു. മദ്രാസ് റെജിമെന്റിനെ നയിച്ചുകൊണ്ട് തമിഴ്നാട് സ്വദേശി മേജർ ജെറി ബ്ലെയ്സും കര, നാവിക, വ്യോമ സേനകളിലെ സംയുക്ത വനിത സംഘത്തിൽ അംഗമായി ഭാര്യയും മൈസൂരു സ്വദേശിയുമായ ക്യാപ്റ്റൻ സി.ടി.സുപ്രീതയും പരേഡിൽ പങ്കെടുത്തു. എൻസിസി കെഡറ്റുകളായി ഇരുവരും മുൻപും പരേഡിൽ പങ്കെടുത്തിട്ടുണ്ട്. ഇത്തവണ ആദ്യമായി അഗ്നിവീർ സൈനികരും പരേഡിൽ പങ്കെടുത്തു.

∙ മലയാളിത്തിളക്കം

റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഡൽഹി പൊലീസിനെ നയിച്ചത് വനിതയാണ്. തൂശൂർ ചാലക്കുടി സ്വദേശിയും ഡൽഹി നോർത്ത് ഡിസ്ട്രിക്ട് അഡിഷനൽ ഡിസിപിയുമായ ശ്വേത സുഗതൻ ആണ് 147 അംഗ ഡൽഹി പൊലീസ് സംഘത്തെ നയിച്ചത്. സിആർപിഎഫ് സംഘത്തെ നയിച്ചത് മലയാളിയായ മേഘാ നായരാണ്. നാവിക സേന സംഘത്തിന്റെ മുൻനിരയിലെ മൂന്നു പ്ലാറ്റൂൺ കമാൻഡർമാരിലൊരാൾ തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ എച്ച്. ദേവികയായിരുന്നു.

റിപ്പബ്ലിക് ദിന പരേഡിൽ സിആർപിഎഫ് സംഘത്തെ നയിക്കുന്ന സിആർപിഎഫ് അസിസ്റ്റന്റ് കമൻഡാന്റ് മേഘ നായരും ഡൽഹി പൊലീസിനെ നയിക്കുന്ന ഡൽഹി പൊലീസ് അഡീഷനൽ ഡിസിപി ശ്വേത കെ. സുഗതനും. (ചിത്രം: മനോരമ)

സിആർപിഎഫിന്റെ 262 അംഗ മോട്ടർ സൈക്കിൾ സാഹസിക പ്രകടന സംഘമായ 'യശസ്വിനിയിൽ' 10 മലയാളി വനിതകളുണ്ടായിരുന്നു. നാഗ്പുർ സിആർപിഎഫ് 213 മഹിള ബറ്റാലിയനിലെ അംഗങ്ങൾ. എം.കെ. ജിൻസി (പാറക്കടവ്, കോഴിക്കോട്), അഞ്ജു സജീവ് (കടയ്ക്കൽ, കൊല്ലം), അപർ‌ണ ദേവദാസ് (വാളയാർ, പാലക്കാട്), സി. മീനാംബിക (പുത്തൂർ, പാലക്കാട്), സി.പി. അശ്വതി (പട്ടാമ്പി. പാലക്കാട്) എന്നിവരായിരുന്നു റൈഡർമാർ. എൻ. സന്ധ്യ (കുഴൽമന്ദം, പാലക്കാട്), ബി. ശരണ്യ (കൊല്ലം), സി.വി അഞ്ജു (നാദാപുരം കോഴിക്കോട്), ടി.എസ്. ആര്യ (കല്ലറ, തിരുവനന്തപുരം), ഇ. ശിശിര (മഞ്ചേരി, മലപ്പുറം) എന്നിവരായിരുന്നു സഹ റൈ‍‍ഡർമാർ.

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ അഭിമാനമായി 12 നാഷനൽ സർവീസ് സ്കീം വൊളന്റിയർമാരും പങ്കെടുത്തു. ‘നാരീശക്തി - റാണി ലക്ഷ്മി ഭായ്’ എന്ന തീമിലായിരുന്നു എൻഎസ്എസിന്റെ പരേഡ്. വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിലുള്ള 40 ലക്ഷം എൻഎസ്‌എസ്‌ വൊളന്റിയർമാരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 200 പേരാണു പരേഡിൽ പങ്കെടുത്തത്.

റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സലിൽ പങ്കെടുക്കുന്ന എൻസിസി വനിത കെഡറ്റുകൾ (Photo by Money SHARMA / AFP)

നന്ദിത പ്രദീപ് (ബസേലിയസ്‌ കോളജ്, കോട്ടയം), എസ്.വൈഷ്ണവി (ഗവ. കോളജ്, കോട്ടയം), ലിയോണ മരിയ ജോയ്സൺ (രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് കളമശേരി, എറണാകുളം), കാതറിൻ പോൾ (മോണിങ് സ്റ്റാർ ഹോം സയൻസ് കോളജ്, അങ്കമാലി), ആൻസി സ്റ്റാൻസിലാസ് (സെന്റ് സേവ്യേഴ്‌സ് കോളേജ്, തുമ്പ), എസ്‌.വൈഷ്ണവി (ഗവ. കോളജ് ഫോർ വിമൻ, വഴുതക്കാട്), മരിയ റോസ് തോമസ് (എസ്‌എൻ കോളജ് ചേർത്തല), നിയത ആർ.ശങ്കർ (കോളജ് ഓഫ് അപ്ലൈഡ് സയൻസ് ചേലക്കര, പഴയന്നൂർ), എസ്‌.ശ്രീലക്ഷ്മി (ഗവ. എൻജിനീയറിങ് കോളജ്, തൃശ്ശൂർ), അപർണ പ്രസാദ് (ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കാലടി), കെ. വി. അമൃത കൃഷ്ണ (പ്രോവിഡൻസ് വിമൻസ് കോളജ്, കോഴിക്കോട്), എ.മാളവിക (സെന്റ് മേരീസ്‌ കോളജ് സുൽത്താൻ ബത്തേരി) എന്നിവരാണു കേരളത്തെ പ്രതിനിധീകരിച്ചത്. പാലാ അൽഫോൻസാ കോളജിലെ എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫിസർ ഡോ. സിമിമോൾ സെബാസ്റ്റ്യനാണ് കേരള സംഘത്തെ നയിച്ചത്.

റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്യുന്നു. (Photo by Ludovic MARIN / AFP)

∙ മുഖ്യ അതിഥി ഇമ്മാനുവൽ മക്രോ

കർത്തവ്യ പഥിൽ 26ന് രാവിലെ 10.30 മുതൽ 12.10 വരെ നടന്ന പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വിശിഷ്ടാതിഥിയായി. പരേഡിൽ അണിനിരന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമേ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ആകാശത്ത് ഫ്ലൈപാസ്റ്റ് നടത്തി.                                                           

റിപ്പബ്ലിക് ദിനത്തെക്കുറിച്ചുളള അറിവ് അളക്കാം, പങ്കെടുക്കൂ

ആദ്യ റിപ്പബ്ലിക് ദിനത്തിൽ ഇന്തോനീഷ്യയുടെ പ്രസിഡന്റ് സുഖാർണോ ആയിരുന്നു മുഖ്യാതിഥി. ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക താൽപര്യങ്ങൾ മുൻനിർത്തിയാണു മുഖ്യാതിഥിയെ ക്ഷണിക്കുന്നത്. കോവിഡ് വ്യാപനത്തിനിടെ 2021, 2022 വർഷങ്ങളിൽ റിപ്പബ്ലിക് ദിനത്തിൽ മുഖ്യ അതിഥികളുണ്ടായിരുന്നില്ല.

തായ്‌ലൻ‍ഡ്, ഭൂട്ടാൻ, ജപ്പാൻ, യുഎസ്, അബുദാബി, വിയറ്റ്നാം, സിംഗപ്പുർ, ഫിലിപ്പൈൻസ്, മലേഷ്യ, ലാവോസ്, കമ്പോഡിയ, ബ്രൂണെയ്, റഷ്യ, ദക്ഷിണാഫ്രിക്ക, ബോൽസൊനാരോ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ ഭരണത്തലവൻമാർ റിപ്പബ്ലിക് ദിനത്തിന് അതിഥികളായി പങ്കെടുത്തിട്ടുണ്ട്.

English Summary:

The nation is ready for the Republic Day celebration