സ്വതന്ത്ര ഇന്ത്യയിലെ 92-ാമത് ബജറ്റ്, പതിനഞ്ചാമത്തെ ഇടക്കാല ബജറ്റ്, നരേന്ദ്രമോദി സര്‍ക്കാരിന്റെ 12-ാമത് ബജറ്റ്, നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റ്... ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്ന

സ്വതന്ത്ര ഇന്ത്യയിലെ 92-ാമത് ബജറ്റ്, പതിനഞ്ചാമത്തെ ഇടക്കാല ബജറ്റ്, നരേന്ദ്രമോദി സര്‍ക്കാരിന്റെ 12-ാമത് ബജറ്റ്, നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റ്... ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതന്ത്ര ഇന്ത്യയിലെ 92-ാമത് ബജറ്റ്, പതിനഞ്ചാമത്തെ ഇടക്കാല ബജറ്റ്, നരേന്ദ്രമോദി സര്‍ക്കാരിന്റെ 12-ാമത് ബജറ്റ്, നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റ്... ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതന്ത്ര ഇന്ത്യയിലെ 92-ാമത് ബജറ്റ്, പതിനഞ്ചാമത്തെ ഇടക്കാല ബജറ്റ്, നരേന്ദ്രമോദി സര്‍ക്കാരിന്റെ 12-ാമത് ബജറ്റ്, നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റ്... ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്ന  ബജറ്റിന് വിശേഷണങ്ങളേറെയാണ്. ബ്രിട്ടിഷ് ഭരണം ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയ ബജറ്റ് സംവിധാനം കാലം പോകെ വിവിധ മാറ്റങ്ങള്‍ക്ക് വിധേയപ്പെട്ട് പുതിയ രൂപവും ഭാവവും നേടിക്കൊണ്ടേയിരുന്നു. മധുര വിതരണം മുതൽ ബജറ്റ് പെട്ടി വരെ നീളുന്ന കൗതുകങ്ങൾ അറിയാം.. ഒപ്പം ബജറ്റ് ചരിത്രവും...

∙ സീസറിന്റെ ബജറ്റ് രക്ഷിച്ച രാജ്യം

ADVERTISEMENT

ബിസി 60 – യുദ്ധത്തിലൂടെയും മറ്റും സമാഹരിച്ച 12,000 കിലോ സ്വർണവും ആറായിരത്തോളം കിലോ വെള്ളിയും സ്വന്തം സൈന്യവും കൊണ്ട് റോമാ സാമ്രാജ്യം ലോകത്തെ സൂപ്പർ പവർ ആയിരുന്ന കാലം. എന്നാൽ സ്വതന്ത്ര സൈന്യത്തിന്റെ ചെലവുകൾ കാരണം ഖജനാവ് കാലിയായി. സാമ്പത്തിക പ്രതിസന്ധിയുമായി ഉഴറുന്ന അക്കാലത്താണ് ജൂലിയസ് സീസറിന്റെ രംഗപ്രവേശം. നികുതി പരിഷ്കരണം, പലിശരഹിത തീർപ്പാക്കൽ തുടങ്ങിയ നിർണായക നീക്കങ്ങളിലൂടെ റോമൻ സാമ്രാജ്യത്തിന്റെ ബജറ്റിനെ ചുരുക്കം വർഷങ്ങൾ കൊണ്ട് കമ്മിയിൽനിന്ന് മിച്ചമാക്കി സീസർ മാറ്റിയെടുത്തു. ദീർഘവീക്ഷണത്തോടെയുള്ള  ബജറ്റ് ഏതൊരു സാമ്രാജ്യത്തിന്റെയും നട്ടെല്ലാണെന്നതിൻറെ ഒരു ഉദാഹരണം മാത്രമാണിത്.

ഇന്ത്യയുടെ ചരിത്രത്തിൽ ഒറ്റത്തവണ മാത്രമാണ് പൊതുബജറ്റ് വിവരങ്ങൾ ചോർന്നത്. 1950–ൽ ജോൺ മത്തായി ധനമന്ത്രിയായിരിക്കുമ്പോഴായിരുന്നു അത്. രാഷ്ട്രപതി ഭവനിലെ പ്രസിൽ ബജറ്റ് അച്ചടി പുരോഗമിക്കുന്നതിനിടെ ഏതാനും വിവരങ്ങൾ അവിടുത്തെ ചില ജീവനക്കാർ വ്യവസായികൾക്കു ചോർത്തി നൽകി. ബജറ്റ് ചോർച്ച വലിയ കോലാഹലമായതോടെ ജോൺ മത്തായിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു.

ബജറ്റെന്ന വാക്കിന് പ്രായം അധികമില്ലെങ്കിലും ആ ആശയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൂട്ടംകൂടി ജീവിക്കാനും സാധന–സേവനങ്ങൾ കൈമാറ്റം ചെയ്യാനും തുടങ്ങിയ കാലംമുതൽ വരവുചെലവുകൾ മനുഷ്യർ രേഖപ്പെടുത്തിയിരുന്നുവെന്നാണ് ചരിത്രം.  പുരാതന ഈജിപ്തിലും ബാബിലോണിയയിലും റോമൻ സാമ്രാജ്യത്തിലുമെല്ലാം ബജറ്റുണ്ടായിരുന്നുവെന്ന് രേഖകൾ പറയുന്നു. ഇന്ത്യയിൽ ബജറ്റെത്തിയതും റോമൻ സാമ്രാജ്യത്തിൽ സീസറിൻറെ വരവിനു സമാനമായാണ്. കടത്തിൽ മുങ്ങിയ ഇന്ത്യയെ കരപറ്റിക്കാൻ ഇവിടെയുമെത്തി ഒരാൾ. ഇന്ത്യൻ ചരിത്രത്തിലെ ആദ്യ ബജറ്റ്.

∙ വിക്ടോറിയ രാജ്ഞി വിളിച്ചു, ജെയിംസ് വിൽസനെത്തി

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തിയെങ്കിലും ഇന്ത്യയില്‍ ബ്രിട്ടിഷ് കൊളോണിയല്‍ ഭരണത്തിന് വല്ലാതെ ഇളക്കം തട്ടിത്തുടങ്ങിയിരുന്നു. ഇന്ത്യയിലെ കുത്തഴിഞ്ഞ, ക്ഷീണിച്ച സാമ്പത്തികസ്ഥിതിയായിരുന്നു പ്രധാന വെല്ലുവിളി. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വിക്ടോറിയ രാജ്ഞി നിയോഗിച്ചത് അന്ന് ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗമായിരുന്ന സ്‌കോട്ടിഷുകാരനായ സാമ്പത്തിക ശാസ്ത്രജ്ഞൻ ജെയിംസ് വില്‍സനെയാണ്. ഇന്ത്യയില്‍ നികുതി സംവിധാനം സ്ഥാപിക്കുക, പുതിയ പേപ്പര്‍ കറന്‍സി കൊണ്ടുവരുക തുടങ്ങിയവയും ബ്രിട്ടിഷ് ഭരണകൂടം ലക്ഷ്യംവച്ചു.

ADVERTISEMENT

രാജ്ഞിയുടെ അഭ്യര്‍ഥന പ്രകാരം 1859-ല്‍ ഇന്ത്യയിലെത്തിയ ജെയിംസ് വില്‍സൻ കാനിങ് പ്രഭുവിന്റെ മന്ത്രിസഭയില്‍ ചുമതലയേറ്റു. ഇന്ത്യയില്‍ ആദ്യമായി ബജറ്റവതരിപ്പിച്ചത് വില്‍സനാണ്. 1860 ഏപ്രിൽ ഏഴിന്.  ഇന്ത്യയില്‍ ആദ്യമായി ആദായ നികുതിയേര്‍പ്പെടുത്തിയതും ഈ ബജറ്റിലാണ്. 1857-ലെ ലഹളയെത്തുടര്‍ന്ന് സൈനികച്ചെലവ് വര്‍ധിച്ചതും സര്‍ക്കാരിന്റെ പക്കലുണ്ടായിരുന്ന വിഭവങ്ങളില്‍  കുറവുവന്നതും ബ്രിട്ടിഷ് സര്‍ക്കാരിനെ സാമ്പത്തികമായി തളര്‍ത്തിയിരുന്നു. ഇത് മറികടക്കാനാണ് ആദായ നികുതിയേര്‍പ്പെടുത്തിയത്. 200 രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി നല്‍കണമെന്നായിരുന്നു പ്രഖ്യാപനം.

ആദായ നികുതി കൂടാതെ ലൈസന്‍സ് നികുതി, പുകയില ചുങ്കം എന്നിവയും ജെയിംസ് വില്‍സൻ തന്റെ പ്രഥമ ബജറ്റിലുള്‍പ്പെടുത്തി. വന്‍ സാമ്പത്തിക വിപ്ലവത്തിന് വില്‍സൻ നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇന്ത്യയിലെത്തിയ അതേവര്‍ഷം തന്നെ കൊല്‍ക്കത്തയില്‍വെച്ച് വില്‍സൻ അന്തരിച്ചു. അദ്ദേഹം കൊണ്ടുവന്ന ആദായ നികുതി സമ്പ്രദായം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാനസ്രോതസ്സായി ഇന്നും നിലനില്‍ക്കുന്നു.

∙ ഇന്ത്യയിൽ ആദ്യം ആർ.കെ. ചെട്ടി

"സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ബജറ്റവതരിപ്പിക്കാനാണ് ഞാനിവിടെ നില്‍ക്കുന്നത്. ചരിത്രപരമായ സന്ദര്‍ഭമായി ഇതിനെ കണക്കാക്കാം. ധനമന്ത്രിയാകാനും ഈ ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതും അപൂര്‍വ സൗഭാഗ്യമായി ഞാന്‍ കാണുന്നു"- 1947 നവംബര്‍ 26-ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് അന്നത്തെ ധനമന്ത്രി ആര്‍.കെ.ഷണ്‍മുഖം ചെട്ടി പറഞ്ഞ വാക്കുകളാണിത്.

ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയായിരുന്ന ആർ.കെ.ഷൺമുഖം ചെട്ടി. (Photo From Archives)
ADVERTISEMENT

ഭക്ഷ്യക്ഷാമം, വിലക്കയറ്റം, ഇറക്കുമതിയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത്, പണപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കയുന്നയിച്ച ബജറ്റ് 171.15 കോടി രൂപയുടെ വരവും 197.29 കോടി രൂപ ചെലവുമാണ് പ്രതീക്ഷിച്ചിരുന്നത്. വിഭജനത്തെക്കുറിച്ചും അതേത്തുടര്‍ന്നുണ്ടായ സാമ്പത്തികച്ചെലവുകളെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. 76 വർഷങ്ങൾക്കിപ്പുറം 45.03 ലക്ഷം കോടിയുടെ ബജറ്റാണ് 2023ൽ അവതരിപ്പിച്ചത്.

∙ ഇടക്കാല ബജറ്റിലെന്ത്?

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ അവതരിപ്പിക്കുന്ന 15–ാമത്തെ ഇടക്കാല ബജറ്റാണ് 2024 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്നത്. ഭരണത്തിലിരിക്കുന്ന സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനും പൊതുതിരഞ്ഞെടുപ്പിനും മുൻപാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കേണ്ടി വരിക. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിൽ ഏറുന്നതുവരെയുള്ള ഏതാനും മാസങ്ങളിലെ അത്യാവശ്യ വരവുചെലവുകൾ കൈകാര്യം ചെയ്യുന്നതിനുള്ള താൽകാലിക ബജറ്റാണിത്. ആർ.കെ.ഷൺമുഖം ചെട്ടി അവതരിപ്പിച്ച പ്രഥമ ബജറ്റും ഇടക്കാല ബജറ്റായിരുന്നു. സ്വാതന്ത്ര്യം നേടി മൂന്നുമാസത്തിനുശേഷമായിരുന്നു ഇത്.

1947 ഓഗസ്റ്റ് മുതല്‍ 1948 മാര്‍ച്ച് 31 വരെ ഏഴരമാസത്തേക്കുള്ള ബജറ്റാണ് അന്ന് ആര്‍.കെ.ചെട്ടി അവതരിപ്പിച്ചത്. വമ്പൻ പ്രഖ്യാപനങ്ങളോ തീരുമാനങ്ങളോ സാധാരണയായി ഇടക്കാല ബജറ്റിൽ ഉണ്ടാകാറില്ല. പുതിയ സർക്കാർ അധികാരത്തിലേറിയതിനു ശേഷം മുഴുവൻ സാമ്പത്തിക വർഷത്തിലേക്കുമുള്ള സമ്പൂർണ  ബജറ്റ് അവതരിപ്പിക്കും.  അതുവരെയുള്ള ചെലവുകൾക്കായി അനുമതി നൽകുന്ന വോട്ട് ഓൺ അക്കൗണ്ട് മാത്രമാണ് ബജറ്റിനുശേഷം പാർലമെൻറ് പാസാക്കുക. ജൂലൈയിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കും.

∙ അഞ്ചിൽനിന്ന് പതിനൊന്നിലേക്ക്

ബ്രിട്ടിഷ് പാർലമെന്റിലേത് പോലെ വൈകിട്ട് അ‍ഞ്ചിന് ബജറ്റ് അവതരിപ്പിക്കുകയെന്ന രീതിയാണ് 1924 മുതൽ ബ്രിട്ടിഷ് ഇന്ത്യയിലും സ്വാതന്ത്ര്യത്തിനുശേഷം 2001 വരെയും ഇന്ത്യ തുടർന്നുപോന്നത്. 1924ലെ ധനകാര്യ മെമ്പർ ബാസിൽ ബ്ലാക്കിറ്റാണ് ഈ രീതി തുടങ്ങിവെച്ചത്. ദിവസങ്ങളോളം തുടർച്ചയായി പണിയെടുത്ത ഉദ്യോഗസ്ഥർക്ക് ബജറ്റ് ദിവസം വൈകിട്ടുവരെ വിശ്രമം എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇത്. എന്നാൽ ഗൗരവപൂർവമായ ചർച്ചകൾക്കും സംവാദത്തിനും കൂടി സമയം വേണമെന്ന വാദമുന്നയിച്ച് 2001ൽ വാജ്പേയ് സർക്കാരിൽ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ ബജറ്റ് അവതരിപ്പിക്കുന്നത് രാവിലെ 11നാകണമെന്ന നിർദേശം വച്ചു. അക്കൊല്ലം മുതൽ ബജറ്റവതരണം രാവിലെ പതിനൊന്നിനായി.

ബജറ്റ് അതവതരണത്തിനായി പാർലമെന്റിലേക്ക് എത്തുന്ന മുൻ മന്ത്രി യശ്വന്ത് സിൻഹ. (ഫയൽ ചിത്രം∙മനോരമ)

സമയത്തിൻറെ കാര്യത്തിലെന്ന പോലെ ബജറ്റ് അവതരണ തീയതിയിലും അനിവാര്യമായ മാറ്റങ്ങളുണ്ടായി. ഫെബ്രുവരിയുടെ അവസാന പ്രവൃത്തി ദിവസം ബജറ്റെന്ന കൊളോണിയൽ രീതിയായിരുന്നു 2017 വരെ ഇന്ത്യ പാലിച്ചു വന്നിരുന്നത്. എന്നാൽ ഫെബ്രുവരി അവസാനം ബജറ്റ് അവതരിപ്പിക്കുന്നതുകാരണം ഏപ്രിൽ ഒന്നിന് തുടങ്ങുന്ന പുതിയ സാമ്പത്തികവർഷത്തേക്കുള്ള പുതിയ നയങ്ങൾക്കും മാറ്റങ്ങൾക്കും തയാറാകാൻ സർക്കാരിന് വളരെ കുറച്ചു സമയമേ ലഭിക്കുന്നുള്ളൂവെന്ന് 2017ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. ആ വർഷം മുതൽ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി. പൊതുബജറ്റും റെയിൽവേ ബജറ്റും വെവ്വേറെ അവതരിപ്പിക്കുന്ന 92 വർഷത്തെ രീതിയും 2017ൽ ജെയ്റ്റ്ലി അവസാനിപ്പിച്ചു.

അരുൺ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കാനായി പോകുന്നു. (File Photo by PTI)

∙ ബജറ്റ് ചോർച്ച, മലയാളി ധനമന്ത്രിയുടെ രാജി, ലോക്ക് ഇൻ പീരീഡ്

ഇന്ത്യയുടെ ചരിത്രത്തിൽ ഒറ്റത്തവണ മാത്രമാണ് പൊതുബജറ്റ് വിവരങ്ങൾ ചോർന്നത്. 1950–ൽ ജോൺ മത്തായി ധനമന്ത്രിയായിരിക്കുമ്പോഴായിരുന്നു അത്. രാഷ്ട്രപതി ഭവനിലെ പ്രസിൽ ബജറ്റ് അച്ചടി പുരോഗമിക്കുന്നതിനിടെ ഏതാനും വിവരങ്ങൾ അവിടുത്തെ ചില ജീവനക്കാർ വ്യവസായികൾക്കു ചോർത്തി നൽകി. ബജറ്റ് ചോർച്ച വലിയ കോലാഹലമായതോടെ ജോൺ മത്തായിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. രാഷ്ട്രപതി ഭവൻ പ്രസിലെ ഫോർമാന്‍, ഡൽഹിയിലെ ഒരു വ്യവസായി, മുംബൈയിലെ രണ്ട് വ്യവസായികൾ എന്നിവർ ശിക്ഷിക്കപ്പെട്ടു. ഇതോടെ ബജറ്റ് അച്ചടി രാഷ്ട്രപതി ഭവനിലെ പ്രസിൽനിന്ന് മിൻറോ റോഡിലെ ധനമന്ത്രാലയത്തിന്റെ സ്വന്തം പ്രസിലേക്ക് മാറ്റി.

മുൻ ധനകാര്യമന്ത്രി ജോൺ മത്തായി. (ഫയൽ ചിത്രം∙മനോരമ)

അതുകൂടാതെ ബജറ്റിൻറെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്നതിനായി ബജറ്റ് അവതരണ ദിവസം വരെ മന്ത്രിയും ഉദ്യോഗസ്ഥരും പാർലമെന്റിൽ ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ അടച്ചുപൂട്ടിയിരിക്കുന്ന (ലോക്ക് ഇൻ) സമ്പ്രദായവും തുടങ്ങി. ഇതുപ്രകാരം, ബജറ്റ് തയാറാക്കി അച്ചടിക്ക് പ്രസിലേക്ക് അയയ്ക്കുന്നതുമുതൽ ബജറ്റ് അവതരിപ്പിക്കുന്നതുവരെ ബജറ്റ് നിർമാണവും അച്ചടിയുമായി നേരിട്ട് ബന്ധമുള്ള എല്ലാ ഉദ്യോഗസ്ഥരും നോർത്ത് ബ്ലോക്കിൽ തന്നെ തുടരും. ധനമന്ത്രാലയത്തിലെയും അച്ചടിശാലയിലെയും നൂറോളം ഉദ്യോഗസ്ഥരാണ് ബജറ്റ് തയാറാക്കലുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്. അടച്ചുപൂട്ടിയിരിക്കുന്ന ദിവസങ്ങളിൽ അവർക്ക് പുറംലോകവുമായോ കുടുംബവുമായോ ബന്ധപ്പെടാൻ അനുവാദമുണ്ടായിരിക്കില്ല. മൊബൈൽ ഫോണുകളും മറ്റ് സന്ദേശ സംവിധാനങ്ങളും റദ്ദാക്കും.

∙ മധുരം കഴിച്ച് തുടക്കം

ബജറ്റ് രേഖകൾ അച്ചടിക്ക് അയയ്ക്കുന്നതിനു മുൻപായി പരമ്പരാഗതമായി നടത്തിവരുന്ന ആഘോഷമുണ്ട്. ഹൽവ ആഘോഷമെന്നാണ് അതിന് പേര്. നോർത്ത് ബ്ലോക്കിൽത്തന്നെയാണ് ആഘോഷം നടക്കുക. ധനമന്ത്രിയുടെ നേതൃത്വത്തിൽ വലിയ പാത്രത്തിൽ ഹൽവയുണ്ടാക്കി ഉദ്യോഗസ്ഥർക്ക് നൽകും.

ബജറ്റ് നടപടികൾ ആരംഭിക്കുന്നതിന് മുൻപായി മന്ത്രി നിർമല സീതാരാമൻ ഹൽവ വിതരണം ചെയ്യുന്നു. (File Photo by PTI)

ബജറ്റ് നിർമാണത്തിനു വേണ്ടിയുള്ള ഉദ്യോഗസ്ഥരുടെ പ്രയത്നത്തോടുള്ള നന്ദിയായും മധുരം കഴിച്ച് തുടങ്ങുകയെന്ന പൊതുരീതിയുമായെല്ലാം ഇതിനെ വിലയിരുത്തുന്നു. പ്രഥമ ധനമന്ത്രിയായ ഷൺമുഖം ചെട്ടിയാണ് ഈ രീതിക്ക് തുടക്കമിട്ടത്. ഹൽവ ആഘോഷം കഴിയുന്നതോടെയാണ് ഉദ്യോഗസ്ഥരുടെ അടച്ചുപൂട്ടിയിരിപ്പ് തുടങ്ങുക.

∙ തുകൽപ്പെട്ടിയിൽനിന്ന് ബഹി ഖാതയിലേക്ക്

തീയതിയിലും ദിവസത്തിലും പ്രസിലും മാത്രമല്ല ബജറ്റ് രേഖകൾ സഭയിലേക്ക് കൊണ്ടുവരുന്ന രീതിയിൽപ്പോലും കാലാനുസൃതമായ മാറ്റങ്ങളുണ്ടായി. ബ്രിട്ടനിൽ ബജറ്റ് രേഖകൾ കൊണ്ടുവരുന്ന ഗ്ലാഡ്സ്റ്റോൺ ബോക്സിനെ അനുകരിച്ച് തുകൽപ്പെട്ടിയിലായിരുന്നു തുടക്കംമുതൽ ബജറ്റ് സഭയിലെത്തിച്ചിരുന്നത്. 1860–ൽ ബ്രിട്ടനിൽ ബജറ്റ് മേധാവിയായിരുന്ന വില്യം ഗ്ലാഡ്സ്റ്റോൺ പ്രസംഗത്തിനുള്ള കടലാസുകൾ കൊണ്ടുവന്നത് ചുവന്ന നിറത്തിലുള്ള തുകൽപ്പെട്ടിയിലായിരുന്നു.

ബജറ്റ് രേഖകൾ അടങ്ങിയ പെട്ടിയുമായി മന്ത്രി പീയുഷ് ഗോയൽ. (ഫയൽ ചിത്രം∙മനോരമ)

ആ പെട്ടി പിന്നീട് ഗ്ലാഡ്സ്റ്റോൺ ബോക്സ് എന്നറിയപ്പെട്ടു. ഇതേ പെട്ടി പിന്നീട് മാറിമാറി വന്ന ബ്രിട്ടിഷ് ധനമന്ത്രിമാർക്ക് കൈമാറ്റം ചെയ്തുവന്നു. കേടുവന്നതോടെ 2010ൽ ഗ്ലാഡ്സ്റ്റോൺ ബോക്സ് ബ്രിട്ടന്റെ ബജറ്റ് വേദികളിൽനിന്ന് വിരമിച്ചു. 2019 വരെ ഇന്ത്യയിലും തുകൽപ്പെട്ടി തന്നെയായിരുന്നു ബജറ്റിൻറെ അനൗദ്യോഗിക പ്രതീകം. 2019ൽ തൻറെ പ്രഥമ ബജറ്റവതരണത്തിനെത്തുമ്പോൾ തുകൽപ്പെട്ടി പ്രതീക്ഷിച്ചിരുന്ന കാണികൾക്കു മുന്നിൽ ചുവന്ന തുണിയിൽ പൊതിഞ്ഞ പരമ്പരാഗത കണക്കുപുസ്തകവുമായെത്തി നിർമല സീതാരാമൻ ആ പതിവിന് വിരാമമിട്ടു.

അശോകസ്തംഭം പതിച്ച ചുവന്ന തുണിയിൽ തീർത്ത സഞ്ചിയിൽ ബജറ്റ് രേഖകളുമായി മന്ത്രി നിർമല സീതാരാമൻ. (ഫയൽ ചിത്രം∙മനോരമ)

'ബഹി ഖാത ' എന്ന് ഹിന്ദിയിൽ പേരുള്ള ലെഡ്ജർ കണക്കുപുസ്തകമായിരുന്നു അത്. 2021ൽ കടലാസുരഹിത ബജറ്റവതരിപ്പിച്ച് വീണ്ടും നിർമല സീതാരാമൻ പുതിയരീതിക്ക് തുടക്കമിട്ടു. അശോകസ്തംഭം പതിച്ച്, ചുവന്ന തുണിയിൽ തീർത്ത സഞ്ചിയിൽ കൊണ്ടുവന്ന ഇന്ത്യൻ നിർമിത ടാബ്‌ലറ്റിലായിരുന്നു അവർ ബജറ്റ് വായിച്ചത്.

English Summary:

Looking Back to the History and Customary Practices Related to The Indian Budget.