തുകൽപ്പെട്ടിയിൽ പത്രാസോടെ എത്തിയിരുന്ന ബജറ്റിനെ 2019ൽ ചുവന്ന തുണിയിൽ പൊതിഞ്ഞെടുത്ത്, ചരടിൽ കെട്ടി ഏവരെയും ഞെട്ടിച്ച ധനമന്ത്രിയാണ് നിർമല സീതാരാമന്‍. 2021-22 വർഷം മുതൽ ബജറ്റ് രേഖകൾ ടാബിലാക്കി അതിനെ അശോകസ്തംഭം പതിപ്പിച്ച ചുവന്ന കവറിലാക്കിയും പരിഷ്കരിച്ചു. പക്ഷേ, ഇത്തരം കൗതുകങ്ങൾക്കും അവകാശവാദങ്ങൾക്കും കണക്കുകൾക്കും അപ്പുറം ബജറ്റെന്ന് കേട്ടാൽ ജനം അറിയാൻ ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങൾ ഇവയാണ്- നേട്ടവും നഷ്ടവും. സാധാരണക്കാരന് അത് സാധനങ്ങളുടെ വിലയും അടിസ്ഥാന സൗകര്യങ്ങളിലുണ്ടാവുന്ന മാറ്റവുമാണെങ്കില്‍ സമ്പന്നരുടെ കണ്ണ് നികുതി ഘടനയിലെ മാറ്റങ്ങളും, വ്യവസായ പദ്ധതികളിലും വരെ നീണ്ടുകിടക്കുന്നു. എന്നാൽ പ്രതീക്ഷിച്ചപോലെ തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇടക്കാല ബജറ്റിൽ ഇക്കാര്യങ്ങളൊന്നും സ്ഥാനം പിടിച്ചില്ല. എന്നിട്ടും രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ്, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബജറ്റായി അവതരിപ്പിച്ചത് വോട്ട് ലക്ഷ്യം വച്ചുതന്നെയായിരുന്നു. ഇടക്കാല ബജറ്റിലെ പരിമിതികൾക്കുള്ളിലും വോട്ടിനായുള്ള 'നിർമല ബുദ്ധി' ഒളിഞ്ഞും തെളിഞ്ഞുമുണ്ടായിരുന്നു. പാർലമെന്റിൽ നീണ്ട ബജറ്റ് അവതരണം നടത്തിയ റെക്കോർഡിന് ഉടമയാണ് നിർമല സീതാരാമൻ. 2020ൽ രണ്ടേ മുക്കാൽ മണിക്കൂർ നീണ്ട ബജറ്റ് അവതരിപ്പിച്ച നിർമല ഇക്കുറി 58 മിനിറ്റിൽ ഒതുക്കി. നിർമലയുടെ 58 മിനിറ്റ് നിങ്ങളെ എങ്ങനെ ബാധിക്കും? ഈ ബജറ്റ് അവതരണത്തിലെ പ്രത്യേകതകൾ എന്തൊക്കെ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുകൽപ്പെട്ടിയിൽ പത്രാസോടെ എത്തിയിരുന്ന ബജറ്റിനെ 2019ൽ ചുവന്ന തുണിയിൽ പൊതിഞ്ഞെടുത്ത്, ചരടിൽ കെട്ടി ഏവരെയും ഞെട്ടിച്ച ധനമന്ത്രിയാണ് നിർമല സീതാരാമന്‍. 2021-22 വർഷം മുതൽ ബജറ്റ് രേഖകൾ ടാബിലാക്കി അതിനെ അശോകസ്തംഭം പതിപ്പിച്ച ചുവന്ന കവറിലാക്കിയും പരിഷ്കരിച്ചു. പക്ഷേ, ഇത്തരം കൗതുകങ്ങൾക്കും അവകാശവാദങ്ങൾക്കും കണക്കുകൾക്കും അപ്പുറം ബജറ്റെന്ന് കേട്ടാൽ ജനം അറിയാൻ ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങൾ ഇവയാണ്- നേട്ടവും നഷ്ടവും. സാധാരണക്കാരന് അത് സാധനങ്ങളുടെ വിലയും അടിസ്ഥാന സൗകര്യങ്ങളിലുണ്ടാവുന്ന മാറ്റവുമാണെങ്കില്‍ സമ്പന്നരുടെ കണ്ണ് നികുതി ഘടനയിലെ മാറ്റങ്ങളും, വ്യവസായ പദ്ധതികളിലും വരെ നീണ്ടുകിടക്കുന്നു.

യുവാക്കൾ, വനിതകൾ, കർഷകർ, ദരിദ്രർ എന്നിവർക്ക് ഈ ബജറ്റ് ശക്തി പകരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം ചെയ്യും. വികസിത ഇന്ത്യയ്ക്ക് അടിത്തറയിടും. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന ഉറപ്പ് ഈ ബജറ്റ് നൽകുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി

എന്നാൽ പ്രതീക്ഷിച്ചപോലെ തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇടക്കാല ബജറ്റിൽ ഇക്കാര്യങ്ങളൊന്നും സ്ഥാനം പിടിച്ചില്ല. എന്നിട്ടും രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ്, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബജറ്റായി അവതരിപ്പിച്ചത് വോട്ട് ലക്ഷ്യം വച്ചുതന്നെയായിരുന്നു. ഇടക്കാല ബജറ്റിലെ പരിമിതികൾക്കുള്ളിലും വോട്ടിനായുള്ള 'നിർമല ബുദ്ധി' ഒളിഞ്ഞും തെളിഞ്ഞുമുണ്ടായിരുന്നു. പാർലമെന്റിൽ നീണ്ട ബജറ്റ് അവതരണം നടത്തിയ റെക്കോർഡിന് ഉടമയാണ് നിർമല സീതാരാമൻ. 2020ൽ രണ്ടേ മുക്കാൽ മണിക്കൂർ നീണ്ട ബജറ്റ് അവതരിപ്പിച്ച നിർമല ഇക്കുറി 58 മിനിറ്റിൽ ഒതുക്കി. നിർമലയുടെ 58 മിനിറ്റ് നിങ്ങളെ എങ്ങനെ ബാധിക്കും? ഈ ബജറ്റ് അവതരണത്തിലെ പ്രത്യേകതകൾ എന്തൊക്കെ?

ADVERTISEMENT

∙ സീതാരാമന്റെ നയപ്രഖ്യാപനം, ഒളിയമ്പ് പ്രതിപക്ഷത്തിന്

ധനമന്ത്രിമാരുടെ പ്രസംഗം എന്നും ശ്രദ്ധാകേന്ദ്രമാണ്. ഇടക്കാല ബജറ്റിന്റെ മുഖ്യഭാഗം മോദി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ അക്കമിട്ട് പറയാനാണ് ധനമന്ത്രി ഉപയോഗിച്ചത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടർച്ചയായിരുന്നു ധനമന്ത്രിയുടെ വാക്കുകൾ. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അതിനായുള്ള അടിത്തറ ഇടുകയെന്ന ദൗത്യമാണ് കഴിഞ്ഞ 10 വര്‍ഷം മോദി ഭരണത്തിലൂടെ സാധ്യമാക്കിയതെന്നുമാണ് ധനമന്ത്രി വിവരിച്ചത്. ഇതിനൊപ്പം കഴിഞ്ഞ 10 വർഷം രാജ്യത്ത് അഴിമതിയും സ്വജനപക്ഷപാതവും കുറയ്ക്കാൻ മോദി സർക്കാരിനായെന്നും പ്രതിപക്ഷത്തിന് നേരെ ഒളിയമ്പ് എയ്തു.

ബജറ്റിൽ ഏറെ പ്രതീക്ഷ വച്ചിരുന്ന ചില മേഖലകളാണ് റെയിൽവേ, ഗതാഗതം, ആദായ നികുതി, ആരോഗ്യം തുടങ്ങിയവ. സ്ത്രീകൾ, കർഷകർ, ദരിദ്രർ, യുവാക്കൾ എന്നീ നാല് വിഭാഗങ്ങൾക്ക് ബജറ്റ് അവതരണത്തിൽ മുഖ്യമായ പരിഗണനയാണ് ധനമന്ത്രി നൽകിയത്. ആദായ നികുതി ഘടന ഉടച്ചുവാർത്ത തന്റെ കഴിഞ്ഞ ബജറ്റിലെ തീരുമാനം ജനങ്ങൾക്ക് എത്രമാത്രം പ്രയോജനകരമായി എന്നതും ഉയർത്തിക്കാട്ടി. ഇടക്കാല ബജറ്റായതിനാൽ പ്രത്യക്ഷ, പരോക്ഷ നികുതികളിൽ ഒരു മാറ്റവും ഇക്കുറി വരുത്തിയിട്ടില്ല. കോർപറേറ്റ് നികുതിയിലും പുതിയ മാറ്റങ്ങളില്ല. അതേസമയം മുൻകാലങ്ങളിൽ മോദി സർക്കാർ കോർപറേറ്റ് നികുതി കുറച്ച കാര്യം വീണ്ടും ഓർമിപ്പിക്കാനും ധനമന്ത്രി മറന്നില്ല. ഇതിനൊപ്പം  ഒരു കോടി വീടുകളിൽ സോളർ പദ്ധതി നടപ്പിലാക്കുമെന്ന ഭാഗത്ത്, രാമക്ഷേത്രം തുറന്ന ദിവസം പ്രധാനമന്ത്രി നടത്തിയ പ്രസംഗവും കേന്ദ്ര മന്ത്രി സൂചിപ്പിച്ചു.

∙ ടസ്സർ സിൽക്കിൽ തിളങ്ങി നിർമല; ബാക്കി സമ്പൂർണ ബജറ്റിൽ

ADVERTISEMENT

ഓരോ ബജറ്റിലും ധനമന്ത്രിയുടെ വേഷം ചർച്ചയാകും. ഇക്കുറിയും അങ്ങനെത്തന്നെ. ടസ്സർ സിൽക്കിൽ നീലയും ക്രീമും നിറങ്ങൾ ഇടകലർന്ന നിറത്തിൽ ‘കാന്ത’ കൈത്തയ്യലുകൾ ചെയ്ത സാരിയാണ് നിർമല സീതാരാമൻ ധരിച്ചത്. ബംഗാളിലെ നെയ്ത്തുകാരാണ് കാന്ത കൈത്തയ്യലുകൾ ചെയ്യുന്നതിൽ പേരുകേട്ടവർ. ഇന്ത്യയിൽ പ്രദേശികമായി നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് പ്രചാരം കൊടുക്കുക എന്ന ഉദ്ദേശവും ഈ സാരി ധരിച്ചതിലൂടെ നിർമല നൽകുന്നു. "അടുത്ത അഞ്ച് വര്‍ഷം രാജ്യത്ത് ആരും പ്രതീക്ഷിക്കാത്ത തരം വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കും." ബജറ്റ് അവതരണ വേളയിലെ ധനമന്ത്രിയുടെ വാക്കുകളിൽ ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസം നിഴലിച്ചുനിന്നത് ഇങ്ങനെയാണ്.

ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഡൽഹിയിലെ ധനമന്ത്രാലയത്തിൽ നിന്നും പാർലമെന്റിലേക്ക് പുറപ്പെടുന്ന മന്ത്രി നിർമല സീതാരാമൻ. ചിത്രം∙ജോസ്കുട്ടി പനയ്ക്കൽ∙മനോരമ

ഇടക്കാല ബജറ്റ് അവസാന ഘട്ടമെത്തിയപ്പോൾ, സർക്കാർ തിരിച്ചു വരുമെന്നും സമ്പൂർണ ബജറ്റ് തന്റെ സർക്കാർ അവതരിപ്പിക്കുമെന്നും ധനമന്ത്രി പറയുകയുണ്ടായി. ആത്മനിർഭർ ഭാരതത്തിൽ നിന്നും അമൃത് കാലത്തിലേക്കുള്ള പ്രയാണത്തിലാണ് രാജ്യം ഇപ്പോൾ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് ബജറ്റ് അവതരണത്തിന്റെ ആമുഖ പ്രസംഗത്തിലും തുറന്ന് പറയാൻ നിർമല സീതാരാമൻ മടികാട്ടിയില്ല.

∙ കഴിഞ്ഞ 10 വർഷം, ഈ നാലു വിഭാഗങ്ങളിൽ മോദി എന്തു ചെയ്തു?

മുൻകാലങ്ങളിലെ ബജറ്റ് പ്രഖ്യാപനങ്ങളെ തരംതിരിക്കുന്നതിനും ഗുണദോഷങ്ങൾ വിവരിക്കുന്നതിനും ഗ്രാമീണം, നഗരം, കാർഷികം, വ്യവസായം, വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പദങ്ങളാണ് ഉപയോഗിച്ചിരുന്നെങ്കിൽ ഇക്കുറി ബജറ്റ് അവലോകനങ്ങളിൽ  ഉപയോഗിച്ചത് സ്ത്രീകൾ, കർഷകർ, ദരിദ്രർ, യുവാക്കൾ എന്നീ നാല് വാക്കുകൾ. ബജറ്റിലെ പ്രഖ്യാപനങ്ങളിലെ നേട്ടങ്ങൾ ഒരു മേഖല വഴി അതുമായി ബന്ധപ്പെട്ട ജനവിഭാഗത്തിലേക്ക് എത്തിക്കുന്നതിന് പകരം നേരിട്ട്  പറയുക എന്ന തന്ത്രമാണ് ഇതിലുള്ളത്. ഈ നാല് വിഭാഗങ്ങൾക്കായി കഴിഞ്ഞ 10 വർഷത്തിൽ മോദി സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ അക്കമിട്ടായിരുന്നു ബജറ്റ് അവതരണം. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഇന്ത്യൻ സൈന്യത്തിലെ വനിത ഉദ്യോഗസ്ഥർ റിപ്പബ്ലിക് ദിനത്തിൽ നടത്തിയ മോട്ടർ സൈക്കിൾ പരേഡിൽ നിന്ന്. (Photo by Money SHARMA / AFP)
ADVERTISEMENT

∙ എന്നും മോദിയുടെ പ്രതീക്ഷ നാരീശക്തിയിൽ 

നാരീശക്തി മോദി സർക്കാരിന്റെ മുദ്രാവാക്യമാണ്. പെൺകുട്ടികളെ പഠിപ്പിക്കുക (ബേട്ടി പഠാവോ) മുതൽ സുകന്യ സമൃദ്ധി യോജന, ജൻ ധൻ യോജന തുടങ്ങി കയ്യടി നേടിയ വിവിധ പദ്ധതികളാണ് കഴിഞ്ഞ 10 വർഷത്തിനിടെ കൊണ്ടു വന്നത്. ഇക്കുറി ഡൽഹിയിലെ കർത്തവ്യ പഥിൽ നടന്ന റിപ്പബ്ലിക് പരേഡിലും നാരീശക്തിയെന്ന സന്ദേശമാണ് സർക്കാർ ഉയർത്തിയത്. ഇടക്കാല ബജറ്റിലും സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ നടപ്പാക്കിയ പ്രധാന പദ്ധതികളും ബജറ്റിൽ വിവരിച്ചു. നടപ്പിലാക്കിയതും വരാനിരിക്കുന്നതുമായ പദ്ധതികൾ ഇങ്ങനെ; 

∙ തൊഴിലിടത്ത് സ്ത്രീ സാന്നിധ്യം കൂട്ടി
∙ പത്ത് വര്‍ഷത്തിനിടെ 30 കോടി വനിതാ സംരംഭകര്‍ക്ക്  മുദ്ര യോജന വഴി വായ്പ നൽകി
∙ വനിതാശാക്തീകരണത്തിനായി നിരവധി പരിഷ്കാരങ്ങൾ– മുത്തലാഖ് നിയമ വിരുദ്ധമാക്കി
∙ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമീണ മേഖലയിൽ അനുവദിച്ച വീടു‌കളില്‍ 70 ശതമാനത്തിന്റേയും ഉടമകൾ വനിതകൾ
∙ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം
∙ പത്ത് വർഷത്തിനിടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനം 28 ശതമാനം വർധിച്ചു
∙ സെർവിക്കൽ കാൻസർ തടയാനുള്ള കുത്തിവയ്‌പ്പിന് സർക്കാർ ധനസഹായം. അടുത്ത 5 വർഷം 9നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

∙ വീണ്ടും ഗരീബി ഹഠാവോ, മാറുമോ നമ്മുടെ ദാരിദ്ര്യം!

രാജ്യത്തുനിന്ന് പട്ടിണി എന്നെന്നേയ്ക്കുമായി തുടച്ചു നീക്കുമെന്ന വാഗ്ദാനം ദശാബ്ദങ്ങൾ പഴക്കമുള്ളതാണ്. നിരവധി തവണ തിരഞ്ഞെടുപ്പ് വാഗ്ദാനമായി ‘ഗരീബി ഹഠാവോ’ ഇന്ത്യയിൽ ഉയർന്നു കേട്ടു. പക്ഷേ ഇപ്പോഴും ലോകരാജ്യങ്ങളുടെ കണക്കെടുക്കുമ്പോൾ ദാരിദ്ര്യത്തിന്റെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം മുൻനിരയിലാണുണ്ടാവുക. ദാരിദ്ര്യ നിർമാർജനത്തിനായി മോദി സർക്കാർ നടപ്പിലാക്കിയ വിവിധ കാര്യങ്ങളെ കുറിച്ചും, പുതുതായി സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം വരുത്താനുതകുന്ന പദ്ധതികളെ കുറിച്ചുമാണ് ഇടക്കാല ബജറ്റിൽ ധനമന്ത്രി  വിവരിച്ചത്. നടപ്പിലാക്കിയതും വരാനിരിക്കുന്നതുമായ പദ്ധതികൾ ഇങ്ങനെ;

∙ 78 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ നല്‍കി
∙ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കി
∙ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ
∙ ഭക്ഷണത്തെ കുറിച്ച് ഇപ്പോൾ ആശങ്കയില്ല
∙ അഞ്ചുവര്‍ഷം കൊണ്ട് രണ്ടുകോടി വീടുകള്‍ നിർമിക്കും
∙ ഒരു കോടി വീടുകളിൽ സോളർ പദ്ധതി നടപ്പിലാക്കും
∙ പുരപ്പുറ സോളർ പദ്ധതിയിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി 
∙ ചേരികളിൽ താമസിക്കുന്നവർക്ക് സ്വന്തമായി വീടിനുള്ള സഹായം

∙ കർഷകർക്ക് ‘കഞ്ഞി’ കിസാൻ സമ്മാൻ നിധിയിൽ തന്നെ!

ഏറെ പ്രതീക്ഷയോടെയാണ് കർഷകർ ഇടക്കാല ബജറ്റിനായി കാതോർത്തത്. കാരണം ഇടക്കാല ബജറ്റിന്റെ പരിമിതികളെ മറികടന്നാണ് 2019ൽ, വർഷം 6000 രൂപ നല്‍കുന്ന കിസാൻ സമ്മാൻ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ഇക്കുറി അത്തരം പ്രഖ്യാപനങ്ങളൊന്നും നിർമല സീതാരാമന്റെ ഭാഗത്തു നിന്നുമുണ്ടായില്ല. നടപ്പിലാക്കിയതും വരാനിരിക്കുന്നതുമായ പദ്ധതികൾ ഇങ്ങനെ;

∙ നാല് കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകി
∙ കാര്‍ഷിക മേഖലയില്‍ ആധുനികവൽക്കരണം നടത്തി
∙ അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ സ്ഥാപിക്കും
∙ രാഷ്ട്രീയ ഗോകുൽ മിഷൻ നടപ്പിലാക്കി പാൽ ഉൽപാദനം വർധിപ്പിക്കും
∙ 2014 ന് ശേഷം സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു
∙ മത്സ്യബന്ധനമേഖലയിൽ 55 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

∙ യുവാക്കൾക്കും പ്രതീക്ഷ

ലോകത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ജനതയിൽ 65 ശതമാനത്തില‌ധികം പേരും 35 വയസ്സിന് താഴെയുള്ളവരാണ്. രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുളവാക്കുന്ന കാര്യമാണിത്. യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസമടക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയതിനെ കുറിച്ചും അവർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനെക്കുറിച്ചുമാണ് ബജറ്റിൽ പ്രഖ്യാപനമുണ്ടായത്. സ്റ്റാർട്ടപ്പുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണങ്ങൾക്ക് നൽകുന്ന മുന്തിയ പരിഗണന തുടങ്ങിയവയെല്ലാം ധനമന്ത്രി ബജറ്റവതരണത്തിൽ എടുത്തുകാട്ടി. യുവാക്കൾക്കായി നടപ്പിലാക്കിയതും വരാനിരിക്കുന്നതുമായ പദ്ധതികൾ ഇങ്ങനെ;

∙ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കിവന്ന നികുതി ഇളവ് 2025 മാര്‍ച്ച് വരെ നീട്ടും
∙ 1.4 കോടി യുവാക്കള്‍ക്ക് സ്‌കില്‍ ഇന്ത്യ മിഷനിലൂടെ പരിശീലനം നല്‍കി
∙ 7 ഐഐടികള്‍, 7 ഐഐഎം, 16 ഐഐഐടികള്‍, മൂവായിരം പുതിയ ഐടിഐകള്‍ എന്നിവ ആരംഭിച്ചു.
∙ പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കും, കൂടുതൽ പേർക്ക് ഡോക്ടറാവാൻ അവസരം

English Summary:

What Are the Major Projects for Youth, Women, and Farmers in The Budget?