‘ആയതിന് നിലവിലുള്ള ചട്ടം അനുവദിക്കുന്നില്ലെങ്കിൽ പാലക്കാട്ടുനിന്നും തൃശൂരിലേക്കുള്ള ദൂരം കുറച്ചുതന്നാലും മതി’. യാത്രാബത്ത കൂട്ടിത്തരണമെന്നു കാണിച്ച് വികെഎൻ സാഹിത്യഅക്കാദമിക്ക് അയച്ച കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇങ്ങനെയൊരു സാഹസം കാണിക്കാൻ വികെഎന്നിനു മാത്രമേ സാധിക്കൂ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ കുമാരനാശാന്റെ ‘കരുണ’യെക്കുറിച്ചു നടത്തിയ രണ്ടു മണിക്കൂർ പ്രസംഗത്തിനു തനിക്കു ലഭിച്ച പ്രതിഫലത്തെക്കുറിച്ച് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ പരാമർശം വിവാദമായപ്പോഴാണ്, ഹാസ്യസാഹിത്യകാരനായ വികെഎന്നിന്റെ ഇങ്ങനെയൊരു കുറിക്കുകൊള്ളുന്ന ഉപസംഹാരം ചർച്ചയായത്. ഒരു സിനിമാ–സീരിയൽ അഭിനേതാവിന് ഒരു ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ എത്ര രൂപ വേണമെങ്കിലും നൽകാൻ ആളുകൾ തയാറാണ്. അത് സർക്കാർ സ്ഥാപനങ്ങളാണെങ്കിലും സ്വകാര്യ സ്ഥാപനങ്ങളാണെങ്കിലും. എന്നാൽ ഒരു സാഹിത്യകാരനോ സാംസ്കാരിക പ്രവർത്തകനോ ആണെങ്കിൽ സംഘാടകർ ഉന്നയിക്കുന്ന ആദ്യ ചോദ്യം സാഹിത്യകാരനും സാംസ്കാരികപ്രവർത്തകനും സമൂഹത്തിന്റെ പൊതുസ്വത്തല്ലേ. അവർ ഇങ്ങനെ പ്രതിഫലം ചോദിക്കാൻ പാടുണ്ടോ എന്നാണ്?

‘ആയതിന് നിലവിലുള്ള ചട്ടം അനുവദിക്കുന്നില്ലെങ്കിൽ പാലക്കാട്ടുനിന്നും തൃശൂരിലേക്കുള്ള ദൂരം കുറച്ചുതന്നാലും മതി’. യാത്രാബത്ത കൂട്ടിത്തരണമെന്നു കാണിച്ച് വികെഎൻ സാഹിത്യഅക്കാദമിക്ക് അയച്ച കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇങ്ങനെയൊരു സാഹസം കാണിക്കാൻ വികെഎന്നിനു മാത്രമേ സാധിക്കൂ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ കുമാരനാശാന്റെ ‘കരുണ’യെക്കുറിച്ചു നടത്തിയ രണ്ടു മണിക്കൂർ പ്രസംഗത്തിനു തനിക്കു ലഭിച്ച പ്രതിഫലത്തെക്കുറിച്ച് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ പരാമർശം വിവാദമായപ്പോഴാണ്, ഹാസ്യസാഹിത്യകാരനായ വികെഎന്നിന്റെ ഇങ്ങനെയൊരു കുറിക്കുകൊള്ളുന്ന ഉപസംഹാരം ചർച്ചയായത്. ഒരു സിനിമാ–സീരിയൽ അഭിനേതാവിന് ഒരു ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ എത്ര രൂപ വേണമെങ്കിലും നൽകാൻ ആളുകൾ തയാറാണ്. അത് സർക്കാർ സ്ഥാപനങ്ങളാണെങ്കിലും സ്വകാര്യ സ്ഥാപനങ്ങളാണെങ്കിലും. എന്നാൽ ഒരു സാഹിത്യകാരനോ സാംസ്കാരിക പ്രവർത്തകനോ ആണെങ്കിൽ സംഘാടകർ ഉന്നയിക്കുന്ന ആദ്യ ചോദ്യം സാഹിത്യകാരനും സാംസ്കാരികപ്രവർത്തകനും സമൂഹത്തിന്റെ പൊതുസ്വത്തല്ലേ. അവർ ഇങ്ങനെ പ്രതിഫലം ചോദിക്കാൻ പാടുണ്ടോ എന്നാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ആയതിന് നിലവിലുള്ള ചട്ടം അനുവദിക്കുന്നില്ലെങ്കിൽ പാലക്കാട്ടുനിന്നും തൃശൂരിലേക്കുള്ള ദൂരം കുറച്ചുതന്നാലും മതി’. യാത്രാബത്ത കൂട്ടിത്തരണമെന്നു കാണിച്ച് വികെഎൻ സാഹിത്യഅക്കാദമിക്ക് അയച്ച കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇങ്ങനെയൊരു സാഹസം കാണിക്കാൻ വികെഎന്നിനു മാത്രമേ സാധിക്കൂ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ കുമാരനാശാന്റെ ‘കരുണ’യെക്കുറിച്ചു നടത്തിയ രണ്ടു മണിക്കൂർ പ്രസംഗത്തിനു തനിക്കു ലഭിച്ച പ്രതിഫലത്തെക്കുറിച്ച് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ പരാമർശം വിവാദമായപ്പോഴാണ്, ഹാസ്യസാഹിത്യകാരനായ വികെഎന്നിന്റെ ഇങ്ങനെയൊരു കുറിക്കുകൊള്ളുന്ന ഉപസംഹാരം ചർച്ചയായത്. ഒരു സിനിമാ–സീരിയൽ അഭിനേതാവിന് ഒരു ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ എത്ര രൂപ വേണമെങ്കിലും നൽകാൻ ആളുകൾ തയാറാണ്. അത് സർക്കാർ സ്ഥാപനങ്ങളാണെങ്കിലും സ്വകാര്യ സ്ഥാപനങ്ങളാണെങ്കിലും. എന്നാൽ ഒരു സാഹിത്യകാരനോ സാംസ്കാരിക പ്രവർത്തകനോ ആണെങ്കിൽ സംഘാടകർ ഉന്നയിക്കുന്ന ആദ്യ ചോദ്യം സാഹിത്യകാരനും സാംസ്കാരികപ്രവർത്തകനും സമൂഹത്തിന്റെ പൊതുസ്വത്തല്ലേ. അവർ ഇങ്ങനെ പ്രതിഫലം ചോദിക്കാൻ പാടുണ്ടോ എന്നാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ആയതിന് നിലവിലുള്ള ചട്ടം അനുവദിക്കുന്നില്ലെങ്കിൽ പാലക്കാട്ടുനിന്നും തൃശൂരിലേക്കുള്ള ദൂരം കുറച്ചുതന്നാലും മതി’. യാത്രാബത്ത കൂട്ടിത്തരണമെന്നു കാണിച്ച് വികെഎൻ സാഹിത്യഅക്കാദമിക്ക് അയച്ച കത്ത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇങ്ങനെയൊരു സാഹസം കാണിക്കാൻ വികെഎന്നിനു മാത്രമേ സാധിക്കൂ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൽ കുമാരനാശാന്റെ ‘കരുണ’യെക്കുറിച്ചു നടത്തിയ രണ്ടു മണിക്കൂർ പ്രസംഗത്തിനു തനിക്കു ലഭിച്ച പ്രതിഫലത്തെക്കുറിച്ച് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട് നടത്തിയ പരാമർശം വിവാദമായപ്പോഴാണ്, ഹാസ്യസാഹിത്യകാരനായ വികെഎന്നിന്റെ ഇങ്ങനെയൊരു കുറിക്കുകൊള്ളുന്ന ഉപസംഹാരം ചർച്ചയായത്.

ഒരു സിനിമാ–സീരിയൽ അഭിനേതാവിന് ഒരു ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ എത്ര രൂപ വേണമെങ്കിലും നൽകാൻ ആളുകൾ തയാറാണ്. അത് സർക്കാർ സ്ഥാപനങ്ങളാണെങ്കിലും സ്വകാര്യ സ്ഥാപനങ്ങളാണെങ്കിലും. എന്നാൽ ഒരു സാഹിത്യകാരനോ സാംസ്കാരിക പ്രവർത്തകനോ ആണെങ്കിൽ സംഘാടകർ ഉന്നയിക്കുന്ന ആദ്യ ചോദ്യം സാഹിത്യകാരനും സാംസ്കാരികപ്രവർത്തകനും സമൂഹത്തിന്റെ പൊതുസ്വത്തല്ലേ. അവർ ഇങ്ങനെ പ്രതിഫലം ചോദിക്കാൻ പാടുണ്ടോ എന്നാണ്? 

ADVERTISEMENT

∙ സാഹിത്യോത്സവത്തിൽ നടിക്ക് മണിക്കൂറിന് 60,000 രൂപ!

അടുത്തിടെ നടന്നൊരു സംഭവം പറഞ്ഞുകൊണ്ടു വിഷയത്തിലേക്കു കടക്കാം. ഒരു കോളജ് നടത്തുന്ന സാഹിത്യോത്സവം. അതിൽ മുഖ്യാതിഥിയാകാൻ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ യുവതിയെ ക്ഷണിച്ചു. അവർ വരാൻ തയാറായിരുന്നു, ഒരു മണിക്കൂറിന് അറുപതിനായിരം രൂപ പ്രതിഫലം നൽകിയാൽ. സാഹിത്യോത്സവമായാലും ബ്യൂട്ടി പാർലർ ഉദ്ഘാടനമായാലും അവർക്കൊരുപോലെയാണ്. പ്രതിഫലമാണു മുഖ്യം. തൃശൂർ വരെ വരാനുള്ള കാറിന്റെ ചെലവ്, ഹോട്ടൽ വാടക എന്നിവ വേറെ. അവർ വന്നതുപോലെ ബാലചന്ദ്രൻ ചുള്ളിക്കാടും തൃശൂരിലേക്കാണു വരുന്നത്. പ്രതിഫലം 1000 രൂപ പ്രസംഗിക്കാനും 1500 രൂപ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രാപ്പടിയും. ഇതാണ് ഒരു സിനിമാ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും തമ്മിലുള്ള അന്തരം. 

‘ഓഗസ്റ്റ് ക്ലബ്’ എന്ന ചിത്രത്തിൽ തിലകനും റിമ കല്ലിങ്കലിനുമൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട് (Photo Arranged)

∙ 5 ലക്ഷം അക്കൗണ്ടിലെത്തിയാൽ ചടങ്ങിന് നടിയെത്തും!

മറ്റൊരു സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ഒരു പ്രമുഖ നടി ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപയാണ്. അത് ബാങ്ക് അക്കൗണ്ടിൽ വന്നാൽ മാത്രമേ അവർ പങ്കെടുക്കൂ എന്ന് സംഘാടകരോടു പറയുകയും ചെയ്തു. ഇത്രയും പ്രതിഫലം ചോദിക്കുന്നതിനെ തെറ്റായി കാണാൻ പറ്റില്ല. അവർക്കറിയാം കാറ്റുള്ളപ്പോഴേ നെല്ലുണക്കാൻ കഴിയൂ എന്ന്. അപ്പോൾ സാഹിത്യോത്സവമോ മൊബൈൽ ഷോപ്പ് ഉദ്ഘാടനമോ ആയാലും അവർക്കു വേണ്ടത് ലക്ഷങ്ങളാണ്. അതു നൽകാനുള്ളവർ വിളിച്ചാൽ മതി. 

ADVERTISEMENT

∙ യുവനടന് 25,000; പ്രമുഖ എഴുത്തുകാരന് 5000 രൂപയും

മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ തനിക്കുണ്ടായ ഒരു അനുഭവം പത്തുവർഷം മുൻപ് പറഞ്ഞിരുന്നു. അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങിൽ അന്നത്തെ യുവതാരവുമുണ്ടായിരുന്നു. താരത്തിനു പ്രതിഫലം 25,000 രൂപ. വായനക്കാർ ഇന്നും ആവേശത്തോടെ വായിക്കുന്ന എത്രയോ നോവൽ എഴുതിയ അദ്ദേഹത്തിന് 5000 രൂപ പോലും പ്രതിഫലമായി നൽകാൻ സംഘാടകർക്കു മടിയായിരുന്നുവത്രെ. താൻ നേരിട്ടനുഭവിച്ച അപമാനത്തെക്കുറിച്ചാണ് എഴുത്തുകാരൻ സൂചിപ്പിച്ചത്. കേരളത്തിലും ഡൽഹിയിലുമായി ജീവിച്ച അദ്ദേഹത്തെപോലെയൊരാൾക്കുപോലും പ്രതിഫലം നൽകാൻ നമ്മുടെ സാംസ്കാരിബോധം ഇനിയും വളർന്നിട്ടില്ല എന്നതിന്റെ തെളിവാണിത്. 

എം.ടി.വാസുദേവൻ നായർ (ചിത്രം: മനോരമ)

∙ എംടി വരുമോ?

കേരളത്തിൽ ഫെബ്രുവരി, മാർച്ച്, ഏപ്രിലിനൊരു പ്രത്യേകതയുണ്ട്. സ്കൂളുകളിൽ യാത്രയയപ്പ്, സാംസ്കാരിക പരിപാടികൾ, വാർഷികം എന്നിവ സജീവമായി നടക്കും. അതുകഴിയുമ്പോഴേക്കും നാട്ടിലെ സകല ക്ലബുകളുടെയും വാർഷികവും വിഷു ആഘോഷവും. ഈ പരിപാടികൾക്കൊക്കെ കൊഴുപ്പേകുന്നത് തുടക്കത്തിലുള്ള സാംസ്കാരിക പ്രഭാഷണവും രാത്രി നടക്കുന്ന മിമിക്രി– നാടകങ്ങളും. സാംസ്കാരിക പരിപാടിയില്ലെങ്കിൽ എന്തോ നഷ്ടപ്പെട്ടതുപോലെയാണ് എല്ലാ സംഘാടകർക്കും. അപ്പോൾ ഈ പരിപാടിയിലേക്ക് ഗുരുവായൂർ കേശവനെപോലെ എഴുന്നള്ളിക്കാൻ മികച്ചൊരാളെ വേണം. ആദ്യ പരിഗണന പ്രശസ്ത എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർക്കായിരിക്കും. എംടിയെ പങ്കെടുപ്പിക്കാൻ എന്തു ചെയ്യണമെന്ന് സംഘാടക സമിതി തലപുകഞ്ഞാലോചിക്കും. എംടിയുടെ അടുത്ത സുഹൃത്തോ ബന്ധുവോ ആയുള്ളൊരാൾ ആ സംഘാടക സമിതിയിലുണ്ടാകും. അദ്ദേഹം ഉടൻ തന്നെ ഈ സുഹൃത്തിനെയോ ബന്ധുവിനെയോ ബന്ധപ്പെടും. അപ്പോഴാണ് ആ വിഷമം നിറ‍ഞ്ഞ മറുപടി ലഭിക്കുക. 

നാട്ടിലെ എഴുത്തുകാരനാണെങ്കിൽ പ്രതിഫലവും വേണ്ട. കാർ, ഹോട്ടൽ ഭക്ഷണം ഒന്നും വേണ്ട. അയാൾ സമയത്തിനു മുൻപേ എത്തും. തനിക്കൊരവസരം നൽകിയതിന് സംഘാടക സമിതിക്കാരുടെ പേര് ഒന്നു രണ്ടു തവണ ആവർത്തിച്ചു പറയും. ചിലപ്പോൾ താനെഴുതിയ കവിതയോ കഥയോ വായിക്കുകയും ചെയ്യും. 

ADVERTISEMENT

∙ ‘മടി’യാണ് മറുപടി!

എംടി ഇത്തരം പൊതുപരിപാടികളിൽ പങ്കെടുക്കാറില്ല, ആരോഗ്യ പ്രശ്നംതന്നെ കാരണം. അടുത്തത് ടി. പത്മനാഭനോ എം.മുകുന്ദനോ ആയിരിക്കും. അവരെ പങ്കെടുപ്പിക്കാൻ എന്തു ചെയ്യണമെന്നന്വേഷിക്കുമ്പോഴാണ് അവരുടെ പ്രതിഫലം, കാറിന്റെ വാടക, താമസ സൗകര്യം എന്നിവയൊക്കെ വേണമെന്നറിയുക. അയ്യോ, അത്രയും വലിയ പ്രതിഫലം നൽകാൻ നമ്മുടെ കയ്യിൽ ഫണ്ടില്ല എന്നായിരിക്കും സംഘാടക സമിതി ഖജാൻജി നൽകുന്ന ആദ്യ മറുപടി. അതിലും പ്രതിഫലം കുറഞ്ഞ ആളുകളെ തേടലായി അടുത്ത അജൻഡ. ഒടുവിൽ നാട്ടിൽതന്നെ ഒന്നോ രണ്ടോ കവിതയോ കഥയോ എഴുതിയ ആളെ കണ്ടെത്തും. മുറ്റത്തെ മുല്ലയ്ക്കു മണമുണ്ടെന്നു തെളിയിക്കേണ്ടത് നമ്മുടെ കടമയാണെന്നാണ് അതിനു സംഘാടക സമിതി കണ്ടെത്തുന്ന ന്യായം. 

കഥാകൃത്ത് ടി.പത്മനാഭൻ സഹായി രാമചന്ദ്രനോടൊപ്പം ഓട്ടോറിക്ഷയിൽ. (ഫയൽ ചിത്രം : മനോരമ)

∙ നാട്ടിലെ എഴുത്തുകാരനാണെങ്കിൽ ഒന്നും വേണ്ട!

നാട്ടിലെ എഴുത്തുകാരനാണെങ്കിൽ പ്രതിഫലവും വേണ്ട. കാർ, ഹോട്ടൽ ഭക്ഷണം ഒന്നും വേണ്ട. അയാൾ സമയത്തിനു മുൻപേ എത്തും. തനിക്കൊരവസരം നൽകിയതിന് സംഘാടക സമിതിക്കാരുടെ പേര് ഒന്നു രണ്ടു തവണ ആവർത്തിച്ചു പറയും. ചിലപ്പോൾ താനെഴുതിയ കവിതയോ കഥയോ വായിക്കുകയും ചെയ്യും. വലിയ എഴുത്തുകാരാണെങ്കിൽ സംഘാടക സമിതിക്കാരുടെ പേരൊന്നും ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിക്കുക പോലുമില്ല. എന്നാൽ നാട്ടുകാരനായ എഴുത്തുകാരൻ തന്റെ എളിമകൊണ്ട് സംഘാടക സമിതിക്കാരെക്കുറിച്ചു നല്ല വാക്കുകളേ പറയൂ. തന്നെപ്പോലെ വളർന്നുവരുന്ന എഴുത്തുകാർക്ക് അവസരം നൽകിയതിനുള്ള നന്ദിയും. രാത്രിയിൽ നടക്കുന്ന ഗാനമേള, മിമിക്രി, ഹാസ്യ പരിപാടിക്ക് അഞ്ചുലക്ഷം രൂപയാകുമെന്നറിഞ്ഞാലും സംഘാടക സമിതിക്കു സന്തോഷമാണ്. അതു കാണാൻ ആളുകൾ കൂട്ടത്തോടെയെത്തും. 

∙ ഗാനമേളയോ സാഹിത്യ പ്രസംഗമോ നല്ലത്?

എം.മുകുന്ദന്റെയോ ടി.പത്മനാഭന്റെയോ പ്രസംഗം കേൾക്കാൻ യുവാക്കളാരുമുണ്ടാകില്ലെന്നാണ് സംഘാടക പക്ഷം. സാഹിത്യത്തോടു താൽപര്യമുള്ളവരേ എത്തൂ. എന്നാൽ മിമിക്രിക്കോ ഹാസ്യ പരിപാടിക്കോ അങ്ങനെയല്ല. ഗാനമേളയാണെങ്കിൽ തകർത്തു. എല്ലാവരും നൃത്തം ചെയ്തു പരിപാടി കേമമാക്കും. പാടാനെത്തുന്നവർ സദസ്സിലേക്കിറങ്ങി വന്നു പാടുമ്പോഴുണ്ടാകുന്ന അർമാദം ഒന്നു വേറെത്തന്നെയാണ്. ഇതൊക്കെയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത്. ഇങ്ങനെയൊരു സാംസ്കാരിക അന്തരീക്ഷത്തിൽ ജീവിക്കുമ്പോഴാണ് നമ്മുടെ സാഹിത്യ അക്കാദമിയൊക്കെ ആയിരം രൂപ പ്രതിഫലവുമായി എഴുത്തുകാരെ ക്ഷണിക്കുന്നത്. അക്കാദമിയുടെ ഏതെങ്കിലും സമിതിയിൽ അംഗമാണെങ്കിൽ എഴുത്തുകാർക്കു പ്രതിഫലവുമില്ല. ആകെ ലഭിക്കുന്നത് യാത്രാപ്പടി മാത്രം. 

എം.മുകുന്ദൻ (ചിത്രം: മനോരമ)

∙ വരാനുള്ള കാരണം അക്കാദമിയോടുള്ള ആദരവ്

സാഹിത്യ അക്കാദമിയോടുള്ള ആദരവുകൊണ്ടാണു പല എഴുത്തുകാരും കുറഞ്ഞ പ്രതിഫലമായിട്ടും പങ്കെടുക്കുന്നത്. തന്റെ പ്രസംഗത്തിന്റെ ആമുഖത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടുതന്നെ ഇക്കാര്യം പറയുന്നുണ്ട്. കേരളത്തിൽ കൊട്ടിഘോഷിച്ചു നടന്ന മറ്റു സാഹിത്യോത്സവത്തിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവം വച്ച് ഇനി അത്തരം പരിപാടികളിൽ പങ്കെടുക്കില്ല എന്നു തീരുമാനിച്ചതാണെന്നും എന്നാൽ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനുമായുള്ള ബന്ധം കൊണ്ടാണു വന്നതെന്നും പറയുന്നുണ്ട്. മറ്റൊരവസരത്തിൽ നടത്താനിരുന്ന കുമാരനാശാൻ അനുസ്മരണ പ്രഭാഷണം അക്കാദമിയുടെ സൗകര്യത്തിനു വേണ്ടി സാഹിത്യോത്സവത്തിന്റെ കൂടെയാക്കിയതുകൊണ്ടാണു വന്നതെന്നും ചുള്ളിക്കാടു പറഞ്ഞിരുന്നു. 

കവികൾ പ്രതിഫലം ചോദിക്കാൻ പാടില്ല. കാർ വാടക പോലും ചോദിക്കാൻ പാടില്ല. സ്വന്തം ചെലവിൽ ബസിലോ ട്രെയിനിലോ വന്നു കവിത വായിച്ച് പൊയ്ക്കാള്ളണം. സംഘാടകർ കനിഞ്ഞ് എന്തെങ്കിലും തന്നാൽ അതു വാങ്ങാം.

∙ ജനം ഒഴുകിയെത്തി, എന്നിട്ടും...

അഞ്ചുദിവസമായി തൃശൂരിൽ നടന്ന സാഹിത്യോത്സവത്തിൽ ഏറ്റവുമധികം ആളുകൾ കേൾക്കാനെത്തിയ ഒരു വേദിയായിരുന്നു ചുള്ളിക്കാടിന്റേത്. രണ്ടുമണിക്കൂർ സമയമെടുത്താണ് ചുള്ളിക്കാട് ‘കരുണ’യെക്കുറിച്ചു പ്രഭാഷണം നടത്തിയത്. ഹാളിലും പുറത്തും നിന്നുകൊണ്ടാണ് നൂറുകണക്കിനാളുകൾ ആ പ്രസംഗം കേട്ടത്. ഒരു നിമിഷം പോലും മടുപ്പുതോന്നാത്ത വിധമായിരുന്നു ചുള്ളിക്കാടിന്റെ പ്രഭാഷണം. കഴിഞ്ഞവർഷം അദ്ദേഹം നടത്തിയ വൈലോപ്പിള്ളി ശ്രീധരമേനോൻ അസുസ്മരണ പ്രഭാഷണം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. അതുകൊണ്ടാണ് ഇക്കുറി ചുള്ളിക്കാടിനെ നേരിട്ടു കേൾക്കാൻ മറ്റു ജില്ലകളിൽ നിന്നുപോലുമാണ് ആളുകൾ അക്കാദമിയിലേക്കൊഴുകിയെത്തിയത്. 

ബാലചന്ദ്രൻ ചുള്ളിക്കാട് (ചിത്രം: മനോരമ)

ഈയൊരു പരിപാടിക്ക് അദ്ദേഹത്തിനു ലഭിച്ച കുറഞ്ഞ പ്രതിഫലത്തെക്കുറിച്ചു കേട്ടതോടെ പങ്കെടുത്തവർ വരെ ‘മോശമായിപ്പോയി’ എന്ന് തുറന്നുപറഞ്ഞു. അക്കാദമിക്കു വേണ്ടി സച്ചിദാനന്ദനൊക്കെ വിശദീകരണവുമായി എത്തിയെങ്കിലും കാലങ്ങളായി പുതുക്കാത്ത അക്കാദമി പ്രതിഫലത്തെക്കുറിച്ചു കേരളം ചർച്ച ചെയ്തുവെന്നതു നല്ലൊരു കാര്യമായി. ക്ഷേമ പെൻഷൻ പോലും കുടിശികയായ നാട്ടിൽ ആയിരം രൂപയെങ്കിലും പ്രതിഫലം ലഭിച്ചല്ലോ എന്ന് ദീർഘനിശ്വാസം വിടുന്നവരുമുണ്ടായിരുന്നു. 

∙ എന്നു തീരും ഈ ചിറ്റമ്മനയം?

സാഹിത്യകാരന്മാരോടും സാംസ്കാരിക പ്രവർത്തകരോടും നമ്മുടെ സമൂഹത്തിൽ ഇപ്പോഴും എപ്പോഴുമൊരു ചിറ്റമ്മനയമുണ്ട്. സാഹിത്യകാരന്മാരും സിനിമാപ്രവർത്തകരും പങ്കെടുക്കുന്ന ഒരു വേദിയിൽ ചെന്നാൽ ഇക്കാര്യം മനസ്സിലാകും. യഥാർഥത്തിൽ ആരാണ് വലിയവർ എന്നതല്ല ചോദ്യം. വർഷങ്ങളായി കഥകൾ മാത്രമെഴുതുന്ന ടി.പത്മനാഭൻ പങ്കെടുക്കുന്നൊരു ചടങ്ങിൽ ഒരു യുവ നടനോ നടിയോ എത്തിയാൽ സംഘാടകർ മുഴുവൻ അവർക്കു പിന്നാലെ പോകുന്നതു കാണാം. 

∙ കമൽഹാസന്റെ കാറിനു പോകാം, പത്മനാഭൻ റോഡരികിൽ!

കേരളം ആഘോഷിച്ചൊരു സാഹിത്യോത്സവം. അവിടെ ടി.പത്മനാഭനും നടൻ കമൽഹാസനും പങ്കെടുക്കുന്നത് ഒരേ ദിവസം ഒരേ സമയം രണ്ടു വേദിയിൽ. സംഘാടകരിലെ പ്രമുഖരെല്ലാം കമൽഹാസന്റെ വേദിയിലേക്കു പോയപ്പോൾ തന്റെ പ്രസംഗം കഴിഞ്ഞ് സംഘാടകരൊരുക്കിയ കാർ വരാൻ അര മണിക്കൂറാണ് ടി. പത്മനാഭൻ റോഡരികിൽ കാത്തുനിന്നത്. അദ്ദേഹംതന്നെ സംഘാടകരിൽ പ്രമുഖനെ വിളിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഇത്തരം വേദികളിൽ പൊട്ടിത്തെറിക്കാറുള്ള പത്മനാഭൻ അന്ന് ക്ഷമയോടെ കാത്തുനിൽക്കുന്നതു കണ്ടു. 

കമൽ ഹാസൻ (ചിത്രം: മനോരമ)

അരമണിക്കൂർ കഴിഞ്ഞ് കാർ വന്നു മടങ്ങുന്നതുവരെ അദ്ദേഹം ആരോ കൊണ്ടുകൊടുത്ത കസേരയിൽ മിണ്ടാതിരുന്നു. വലിയ സെക്യൂരിറ്റി വലയത്തിൽ കമൽഹാസന്റെ കാർ കടന്നുപോകുമ്പോൾ ടി.പത്മനാഭൻ തനിക്കുള്ള കാറും കാത്ത് റോഡരികിൽ ഇരിക്കുകയായിരുന്നു. കോഴിക്കോട് കടപ്പുറത്ത് കടൽ അപ്പോഴും പ്രക്ഷുബ്ധമായിരുന്നു. ശാന്തമായ നദിയായിരുന്നു അന്നേരം പത്മനാഭൻ. അടുത്ത വർഷം അദ്ദേഹം ആ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ പോയില്ല എന്നതാണ് അദ്ദേഹം സ്വയം ചെയ്ത നീതീകരണം. ഇത്രയെങ്കിലും ഒരു സാഹിത്യകാരൻ ചെയ്യാൻ തയാറായല്ലോ എന്നതാണ് ഉയർത്തിപ്പിടിക്കേണ്ട കാര്യം. ബാലചന്ദ്രൻ ചുള്ളിക്കാട് തുറന്നുപറഞ്ഞതുപോലെ. 

കണ്ണൂർ മലയാള മനോരമയിൽ നടന്ന വിദ്യാരംഭം ചടങ്ങിൽ ഗുരുക്കന്മാരായി എത്തിയ സി.വി.ബാലകൃഷ്ണൻ, ടി.പത്മനാഭൻ, എം.മുകുന്ദൻ എന്നിവർ സൗഹൃദം പങ്കിടുന്നു. (ഫയൽ ചിത്രം: മനോരമ)

∙ മുറുമുറുക്കാതെ തന്നതു വാങ്ങണം

വിവാദത്തിനൊടുവിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പഠിച്ച പാഠങ്ങൾ എന്തൊക്കെയെന്ന് കഴിഞ്ഞ ദിസവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിൽ പ്രധാനം പാട്ട്, നൃത്തം, മിമിക്രി തുടങ്ങിയ കലകളിൽ പ്രവർത്തിക്കുന്നവർ മാത്രമേ ഉയർന്ന പ്രതിഫലം അർഹിക്കുന്നുള്ളൂ എന്നാണ്. കവികൾ പ്രതിഫലം ചോദിക്കാൻ പാടില്ല. കാർ വാടക പോലും ചോദിക്കാൻ പാടില്ല. സ്വന്തം ചെലവിൽ ബസിലോ ട്രെയിനിലോ വന്നു കവിത വായിച്ച് പൊയ്ക്കാള്ളണം. സംഘാടകർ കനിഞ്ഞ് എന്തെങ്കിലും തന്നാൽ അതു വാങ്ങാം. മുറുമുറുപ്പോ പരാതിയോ പാടില്ല. മറ്റു കലാകാരന്മാരെപ്പോലെ പ്രതിഫലം അർഹിക്കുന്നവരല്ല എഴുത്തുകാരും പ്രഭാഷകരും. അവർ മാത്രം സ്വന്തം ചെലവിൽ സമൂഹത്തിനു സൗജന്യ സേവനം നൽകിക്കൊള്ളണം. ഇത്രയൊക്കെ പഠിച്ച സ്ഥിതിക്ക് ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു കാര്യം കൂടി പറയുന്നുണ്ട്. ‘ഇനിയാരെങ്കിലും പ്രഭാഷണത്തിനു വിളിക്കാൻ വന്നാൽ അവർക്കു കൊടുത്തുകൊള്ളാം’ എന്നാണ് അദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നത്. 

English Summary:

Kerala Sahitya Akademi's Pay Debate: Balachandran Chullikad Sheds Light on Artists' Struggle