പ്രതിസന്ധിഘട്ടങ്ങളിൽ ടീമിനു വിജയത്തിലേക്കുള്ള വഴിതുറന്നുകൊടുക്കുന്ന ക്യാപ്റ്റൻ ഉദയ് സഹറാൻ, സാങ്കേതികത്തികവും പ്രതിഭാ തിളക്കവുമായി ബാറ്റു വീശിയ മുഷീർ ഖാൻ, വിരലുകളിൽ വിസ്മയമുണ്ടെന്നു തെളിയിച്ച സ്പിന്നർ സൗമി പാണ്ഡെ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ അദ്ഭുത മുന്നേറ്റം കണ്ട കമന്റേറ്റർമാരിൽ പലരും കൗതുകത്തോടെ ചോദിച്ചത് ഇവരൊന്നും ഇതുവരെ സീനിയർ ടീമിലെത്തിയില്ലേ എന്നാണ്. ഓസ്ട്രേലിയ കിരീട ജേതാക്കളായ ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് ടൂർണമെന്റ് ഇന്ത്യയ്ക്കു സമ്മാനിച്ച വലിയ നേട്ടം ഈ 3 സൂപ്പർ സ്റ്റാറുകളാണ്. ക്രിക്കറ്റ് ആവനാഴിയിലെ മികച്ച ആയുധങ്ങൾക്ക് അടുത്ത പതിറ്റാണ്ടിലും ഇന്ത്യയിൽ ക്ഷാമമുണ്ടാകില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ലോകകപ്പിലെ ഇവരുടെ പ്രകടനങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനു വിജയത്തിലേക്കുള്ള വഴിതുറന്നുകൊടുക്കുന്ന ക്യാപ്റ്റൻ ഉദയ് സഹറാൻ, സാങ്കേതികത്തികവും പ്രതിഭാ തിളക്കവുമായി ബാറ്റു വീശിയ മുഷീർ ഖാൻ, വിരലുകളിൽ വിസ്മയമുണ്ടെന്നു തെളിയിച്ച സ്പിന്നർ സൗമി പാണ്ഡെ. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ അദ്ഭുത മുന്നേറ്റം കണ്ട കമന്റേറ്റർമാരിൽ പലരും കൗതുകത്തോടെ ചോദിച്ചത് ഇവരൊന്നും ഇതുവരെ സീനിയർ ടീമിലെത്തിയില്ലേ എന്നാണ്. ഓസ്ട്രേലിയ കിരീട ജേതാക്കളായ ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് ടൂർണമെന്റ് ഇന്ത്യയ്ക്കു സമ്മാനിച്ച വലിയ നേട്ടം ഈ 3 സൂപ്പർ സ്റ്റാറുകളാണ്. ക്രിക്കറ്റ് ആവനാഴിയിലെ മികച്ച ആയുധങ്ങൾക്ക് അടുത്ത പതിറ്റാണ്ടിലും ഇന്ത്യയിൽ ക്ഷാമമുണ്ടാകില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ലോകകപ്പിലെ ഇവരുടെ പ്രകടനങ്ങൾ.

ഉദയ് സഹറാൻ, മുഷീർ ഖാൻ, സൗമി പാണ്ഡെ എന്നീ താരങ്ങളുടെ രാജ്യാന്തര അണ്ടർ 19 മത്സരങ്ങളിലെ നേട്ടം

∙ ഉദയ് സഹറാൻ;  ക്യാപ്റ്റൻ കൂൾ 

ADVERTISEMENT

ടൂർണമെന്റിന്റെ ടോപ് സ്കോറർ (397 റൺസ്) എന്ന നേട്ടത്തിൽ മാത്രം ഒതുങ്ങുന്നല്ല ഇന്ത്യൻ ക്യാപ്റ്റൻ ഉദയ് സഹറാന്റെ പോരാട്ടവീര്യം. ക്യാപ്റ്റനൊപ്പം ടീമിന്റെ ‘ക്രൈസിസ് മാനേജരുമായി’ ഈ ലോകകപ്പിൽ പഞ്ചാബ് താരം തിളങ്ങി. പഞ്ചാബുകാരൻ യുവ്‌രാജ് സിങ്ങിനുശേഷം സീനിയർ ടീമിൽ ആർക്കും ഇരുപ്പുറപ്പിക്കാനാകാത്ത ബാറ്റിങ്ങിലെ നാലാം നമ്പറിലായിരുന്നു ലോകകപ്പിൽ സഹറാന്റെ ഉജ്വല പ്രകടനങ്ങളെല്ലാം. ബംഗ്ലദേശിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ രണ്ടിന് 31 എന്ന നിലയിൽ പതറുമ്പോൾ ക്രീസിലെത്തിയ ക്യാപ്റ്റൻ ആദർശ് സിങ്ങുമൊത്ത് 116 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ടീമിനെ കരകയറ്റിയത്. സെമിയിൽ 4ന് 32 എന്ന സ്കോറിൽ തകർന്ന ഇന്ത്യയെ രക്ഷിച്ചതും സഹറാനും സച്ചിൻ ധസും ചേർന്നുള്ള 171 റൺസ് കൂട്ടുകെട്ട്. ഫൈനലിന് മുൻപുള്ള എല്ലാ മത്സരങ്ങളിലും അർധ സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കിയ സഹറാൻ 4 തവണ സെഞ്ചറി കൂട്ടുകെട്ടും സൃഷ്ടിച്ചു. 

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യൻ താരം മുഷീർ ഖാന്റെ ബാറ്റിങ് (Photo by PHILL MAGAKOE / AFP)

∙ മുഷീർ ഖാൻ;  ദി ഓൾറൗണ്ടർ 

ADVERTISEMENT

ഈ ലോകകപ്പിലൂടെ ഇന്ത്യയ്ക്കു ലഭിച്ച ‘കംപ്ലീറ്റ് ഔൾറൗണ്ടർ’ മഹാരാഷ്ട്രക്കാരൻ മുഷീർ ഖാനാണ്. 7 മത്സരങ്ങളിൽ നിന്ന് 360 റൺസുമായി ടോപ് സ്കോറർമാരിൽ രണ്ടാമതുള്ള മുഷീർ 7 വിക്കറ്റുമായി ഇടംകൈ സ്പിന്നിലൂടെ ടീമിനു കരുത്തായി. വൈവിധ്യമാർന്ന ഷോട്ടുകളിലൂടെ പ്രതിഭ തെളിയിച്ച മുഷീർ ഈ ലോകകപ്പിൽ 2 സെഞ്ചറി നേടിയ ഏക ബാറ്ററാണ്. നേപ്പാളിനെതിരായ സൂപ്പർ സിക്സ് മത്സരത്തിൽ മുഷീർ ഖാന്റെ ബാറ്റിങ് (126 പന്തിൽ 131) ഇത്തവണത്തെ അണ്ടർ 19 ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിങ് ഇന്നിങ്സുകളിലൊന്നായിരുന്നു. 13 ഫോറും 3 സിക്സും ഉൾപ്പെടുന്ന ഇന്നിങ്സിലൂടെ ഭാവിയുടെ താരമെന്ന വിശേഷണവും സമ്പാദിച്ചാണ് മുഷീർ ക്രീസ് വിട്ടത്. 

ഇന്ത്യൻ ബോളർ സൗമി പാണ്ഡെ (Photo by PHILL MAGAKOE / AFP)

∙ സൗമി പാണ്ഡെ;  മാസ്റ്റർ ബ്രെയിൻ 

ADVERTISEMENT

സൗമി പാണ്ഡെ പന്തെറിയുന്നത് കൈകൊണ്ടു മാത്രമല്ല, തലച്ചോറുകൊണ്ട് കൂടിയാണ്; മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്രയുടെ ഈ വാക്കുകൾ സൗമി പാണ്ഡെയെന്ന കൗമാര താരത്തിന്റെ പ്രതിഭയ്ക്കുള്ള സർട്ടിഫിക്കറ്റാണ്. ബാറ്റർമാരെ നന്നായി ‘പഠിച്ചശേഷം’ ലൈനിലും ലെങ്തിലും മാറ്റങ്ങൾ വരുത്തിയുള്ള പാണ്ഡെയുടെ സ്പിൻ ആക്രമണമാണ് എതിരാളികളെ തറപറ്റിച്ചത്. അപ്രതീക്ഷിത ടേണിലൂടെ സ്റ്റംപിലേക്കെത്തുന്ന പന്തുകളാണ് മാരക ആയുധം. 18 വിക്കറ്റുകളുമായി അണ്ടർ 19 ലോകകപ്പിലെ രവി ബിഷ്ണോയിയുടെ ഇന്ത്യൻ റെക്കോർഡ് മറികടന്ന സൗമി അതിൽ 12നും നേടിയത് ബാറ്ററെ വിക്കറ്റിനു മുൻപിൽ കുരുക്കിയും ബോൾഡാക്കിയുമാണ്. 2.68 ആണ് ലോകകപ്പിൽ 7 മത്സരങ്ങൾ താരത്തിന്റെ ഇക്കോണമി നിരക്ക്. 

English Summary:

India's U-19 World Cup journey witnessed the rise of three future legends.