മൂന്നു തവണ സിസേറിയൻ കഴിഞ്ഞ സ്ത്രീക്ക് വീട്ടിൽ പ്രസവിക്കാമോ? തീർച്ചയായും സാധിക്കുമെന്ന അക്യുപംക്ചർ ചികിത്സകന്റെ വാക്കു വിശ്വസിച്ചതാണ് തിരുവനന്തപുരം നേമത്ത് മുപ്പത്തിയാറുകാരിയായ ഷമീറ ബീവിയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ കലാശിച്ചത്. മാതൃമരണനിരക്ക് പിടിച്ചു നിർത്തുന്നതിൽ പാശ്ചാത്യ രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തിൽ ഇത്തരം മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായി മാറുകയാണ്. ആശാവർക്കർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിരന്തര ബോധവൽക്കരണം ഉണ്ടായിട്ടു പോലും അശാസ്ത്രീയമായ ചികിത്സാ രീതികളിൽപ്പെട്ട് മരണപ്പെടുന്ന കേരളത്തിലെ അവസാനത്തെയാളാണ് ഷമീറ. യുട്യൂബ് നോക്കിയായിരുന്നു ഷമീറയുടെ പ്രസവം. ഇത്തരം പ്രസവം എടുക്കലുകൾ വ്യാപകമാകുന്നത് അത്യന്തം ആശങ്കയോടെ കാണേണ്ടതുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പ്രസവത്തിൽ ഏത് നിമിഷവും സങ്കീർണതകൾ പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതുതന്നെ കാരണം. അശാസ്ത്രീയ ചികിത്സാ രീതികൾക്കു പിന്നാലെ പോകുന്നവർ അറിയേണ്ട ആ സങ്കീർണതകൾ എന്തൊക്കെയാണ്? വൈദ്യസഹായം ഉറപ്പുവരുത്താതെ നടക്കുന്ന പ്രസവങ്ങളിൽ അമ്മയ്ക്കൊപ്പം കുഞ്ഞിനെയും കാത്തിരിക്കുന്നത് എന്തെല്ലാം അപകടങ്ങളാണ്?

മൂന്നു തവണ സിസേറിയൻ കഴിഞ്ഞ സ്ത്രീക്ക് വീട്ടിൽ പ്രസവിക്കാമോ? തീർച്ചയായും സാധിക്കുമെന്ന അക്യുപംക്ചർ ചികിത്സകന്റെ വാക്കു വിശ്വസിച്ചതാണ് തിരുവനന്തപുരം നേമത്ത് മുപ്പത്തിയാറുകാരിയായ ഷമീറ ബീവിയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ കലാശിച്ചത്. മാതൃമരണനിരക്ക് പിടിച്ചു നിർത്തുന്നതിൽ പാശ്ചാത്യ രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തിൽ ഇത്തരം മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായി മാറുകയാണ്. ആശാവർക്കർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിരന്തര ബോധവൽക്കരണം ഉണ്ടായിട്ടു പോലും അശാസ്ത്രീയമായ ചികിത്സാ രീതികളിൽപ്പെട്ട് മരണപ്പെടുന്ന കേരളത്തിലെ അവസാനത്തെയാളാണ് ഷമീറ. യുട്യൂബ് നോക്കിയായിരുന്നു ഷമീറയുടെ പ്രസവം. ഇത്തരം പ്രസവം എടുക്കലുകൾ വ്യാപകമാകുന്നത് അത്യന്തം ആശങ്കയോടെ കാണേണ്ടതുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പ്രസവത്തിൽ ഏത് നിമിഷവും സങ്കീർണതകൾ പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതുതന്നെ കാരണം. അശാസ്ത്രീയ ചികിത്സാ രീതികൾക്കു പിന്നാലെ പോകുന്നവർ അറിയേണ്ട ആ സങ്കീർണതകൾ എന്തൊക്കെയാണ്? വൈദ്യസഹായം ഉറപ്പുവരുത്താതെ നടക്കുന്ന പ്രസവങ്ങളിൽ അമ്മയ്ക്കൊപ്പം കുഞ്ഞിനെയും കാത്തിരിക്കുന്നത് എന്തെല്ലാം അപകടങ്ങളാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു തവണ സിസേറിയൻ കഴിഞ്ഞ സ്ത്രീക്ക് വീട്ടിൽ പ്രസവിക്കാമോ? തീർച്ചയായും സാധിക്കുമെന്ന അക്യുപംക്ചർ ചികിത്സകന്റെ വാക്കു വിശ്വസിച്ചതാണ് തിരുവനന്തപുരം നേമത്ത് മുപ്പത്തിയാറുകാരിയായ ഷമീറ ബീവിയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ കലാശിച്ചത്. മാതൃമരണനിരക്ക് പിടിച്ചു നിർത്തുന്നതിൽ പാശ്ചാത്യ രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തിൽ ഇത്തരം മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായി മാറുകയാണ്. ആശാവർക്കർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിരന്തര ബോധവൽക്കരണം ഉണ്ടായിട്ടു പോലും അശാസ്ത്രീയമായ ചികിത്സാ രീതികളിൽപ്പെട്ട് മരണപ്പെടുന്ന കേരളത്തിലെ അവസാനത്തെയാളാണ് ഷമീറ. യുട്യൂബ് നോക്കിയായിരുന്നു ഷമീറയുടെ പ്രസവം. ഇത്തരം പ്രസവം എടുക്കലുകൾ വ്യാപകമാകുന്നത് അത്യന്തം ആശങ്കയോടെ കാണേണ്ടതുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പ്രസവത്തിൽ ഏത് നിമിഷവും സങ്കീർണതകൾ പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതുതന്നെ കാരണം. അശാസ്ത്രീയ ചികിത്സാ രീതികൾക്കു പിന്നാലെ പോകുന്നവർ അറിയേണ്ട ആ സങ്കീർണതകൾ എന്തൊക്കെയാണ്? വൈദ്യസഹായം ഉറപ്പുവരുത്താതെ നടക്കുന്ന പ്രസവങ്ങളിൽ അമ്മയ്ക്കൊപ്പം കുഞ്ഞിനെയും കാത്തിരിക്കുന്നത് എന്തെല്ലാം അപകടങ്ങളാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു തവണ സിസേറിയൻ കഴിഞ്ഞ സ്ത്രീക്ക് വീട്ടിൽ പ്രസവിക്കാമോ? തീർച്ചയായും സാധിക്കുമെന്ന അക്യുപംക്ചർ ചികിത്സകന്റെ വാക്കു വിശ്വസിച്ചതാണ് തിരുവനന്തപുരം നേമത്ത് മുപ്പത്തിയാറുകാരിയായ ഷമീറ ബീവിയുടെയും നവജാത ശിശുവിന്റെയും മരണത്തിൽ കലാശിച്ചത്. മാതൃമരണനിരക്ക് പിടിച്ചു നിർത്തുന്നതിൽ പാശ്ചാത്യ രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തിൽ ഇത്തരം മരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായി മാറുകയാണ്. ആശാവർക്കർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിരന്തര ബോധവൽക്കരണം ഉണ്ടായിട്ടു പോലും അശാസ്ത്രീയമായ ചികിത്സാ രീതികളിൽപ്പെട്ട് മരണപ്പെടുന്ന കേരളത്തിലെ അവസാനത്തെയാളാണ് ഷമീറ.

യുട്യൂബ് നോക്കിയായിരുന്നു ഷമീറയുടെ പ്രസവം. ഇത്തരം പ്രസവം എടുക്കലുകൾ വ്യാപകമാകുന്നത് അത്യന്തം ആശങ്കയോടെ കാണേണ്ടതുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. പ്രസവത്തിൽ ഏത് നിമിഷവും സങ്കീർണതകൾ പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതുതന്നെ കാരണം. അശാസ്ത്രീയ ചികിത്സാ രീതികൾക്കു പിന്നാലെ പോകുന്നവർ അറിയേണ്ട ആ സങ്കീർണതകൾ എന്തൊക്കെയാണ്? വൈദ്യസഹായം ഉറപ്പുവരുത്താതെ നടക്കുന്ന പ്രസവങ്ങളിൽ അമ്മയ്ക്കൊപ്പം കുഞ്ഞിനെയും കാത്തിരിക്കുന്നത് എന്തെല്ലാം അപകടങ്ങളാണ്?

(Representative image by nimito/shutterstock)
ADVERTISEMENT

∙ കേരളത്തിലും കൂടുന്നു

ആരോഗ്യപ്രവർത്തകരുടെ നിർദേശം അനുസരിക്കാതെ വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണം കേരളത്തിലും കൂടുന്നുവെന്നാണു കണക്കുകൾ പറയുന്നത്. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെ മാത്രമുള്ള കണക്കെടുത്താൽ കേരളത്തിൽ വീട്ടിലെ പ്രസവം തിരഞ്ഞെടുത്തത് 403 പേരാണ്. 2022–23 വർഷത്തിൽ ഇത് 573 ആയിരുന്നു. 2021–22ൽ 590 പേരാണ് വീടുകളിൽ പ്രസവിച്ചത്. വർഷം തോറും കേരളത്തിൽ ആകെ നടക്കുന്ന പ്രസങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്താൽ ആരോഗ്യപ്രവർത്തകരുടെ നിർദേശം അവഗണിച്ച് വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പലരും വിവരങ്ങൾ മറച്ചുവയ്ക്കുന്നതിനാൽ യഥാർഥ കണക്ക് ഇതിലും ഉയരാനിടയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

Show more

കഴിഞ്ഞ വർഷത്തെ കണക്കെടുത്താൽ വീട്ടിലെ പ്രസവങ്ങളുടെ എണ്ണത്തിൽ മുന്നിൽ മലപ്പുറമാണ്; 189. രണ്ടാമത് വയനാട് ജില്ലയാണ്. 28 പ്രസവങ്ങളാണ് ഇവിടെ വീടുകളിൽ നടന്നത്. ആദിവാസി മേഖലകളിലും മറ്റും കൃത്യസമയത്ത് ആശുപത്രിയിലെത്താൻ വൈകുന്നതു മൂലമുണ്ടാകുന്ന പ്രസവങ്ങളും വീട്ടിലെ പ്രസവങ്ങളുടെ കണക്കിൽ പെടുമെങ്കിലും നിശ്ചിത ദൂരപരിധിയിൽ ചികിത്സാ കേന്ദ്രങ്ങളുള്ള കേരളത്തിലെ പട്ടണ പ്രദേശങ്ങളിലുൾപ്പെടെ വീട്ടിൽ പ്രസവിക്കുന്നവരുടെ എണ്ണം കൂടുന്നതായാണ് കണക്ക്. എറണാകുളം ജില്ലയിൽ 22 പ്രസവങ്ങളും പാലക്കാട് 24 പ്രസവങ്ങളും തിരുവനന്തപുരത്ത് 25 പ്രസവങ്ങളും കഴിഞ്ഞ 9 മാസത്തിനിടെ വീടുകളിൽ നടന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ രേഖകൾ. യുട്യൂബ് നോക്കി മനസ്സിലാക്കിയ നിർദേശങ്ങളനുസരിച്ചാണ് ഈ പ്രസവങ്ങളിൽ ഭൂരിഭാഗവും നടന്നത്.

Show more

Show more

∙ വിദേശ രാജ്യങ്ങളിൽ ഇങ്ങനെയല്ല

ADVERTISEMENT

ഗർഭം സ്ഥിരീകരിച്ചാൽ കൃത്യമായ പരിശോധനകൾ നടത്താനും വൈദ്യസഹായത്തിന്റെ പിന്തുണയോടെ പ്രസവിക്കാനും തയാറാകാത്തവർ പൊതുവേ പറയുന്ന ന്യായങ്ങളിലൊന്നാണ് വിദേശ രാജ്യങ്ങളിൽ വീട്ടിലെ പ്രസവങ്ങൾ വ്യാപകമായി നടക്കുന്നു എന്നത്. പക്ഷേ വൈദ്യശാസ്ത്രത്തിന്റെ പിന്തുണ സ്വീകരിക്കാതെ കേരളത്തിൽ നടക്കുന്ന ‘യുട്യൂബ് പ്രസവ’ങ്ങളുമായി താരതമ്യം ചെയ്യാവുന്നതല്ല വിദേശ രാജ്യങ്ങൾ പിന്തുടരുന്ന രീതി. ഗർഭിണിയായ ഒരു സ്ത്രീക്ക് എവിടെ പ്രസവിക്കണം എന്നതു സംബന്ധിച്ച് മൂന്ന് മാർഗങ്ങൾ സ്വീകരിക്കാൻ വിദേശ രാജ്യങ്ങളിൽ അവകാശമുണ്ട്.

(Representative image by VectorDoc/Shutterstock)

ആശുപത്രികളിൽ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പ്രസവിക്കുന്നതാണ് ആദ്യത്തേത്, പരിശീലനം സിദ്ധിച്ച മിഡ്‌വൈഫുമാരുടെ സഹായത്തോടെ പ്രസവത്തിന് തയാറാകുന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തേത് ഹോം ഡെലിവറി അഥവാ വീട്ടിലെ പ്രസവം. പക്ഷേ, ഇത് ആർക്കൊക്കെ ആകാം എന്നത് സംബന്ധിച്ചും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ആദ്യത്തെ പ്രസവങ്ങൾ ഒരിക്കലും വീട്ടിൽ നടത്താൻ ആരോഗ്യ സംവിധാനങ്ങൾ അനുകൂല നിലപാട് എടുക്കില്ല. തുടക്കം മുതൽ കൃത്യമായ പരിശോധനകൾ നടത്തി ‘ലോ റിസ്ക്’ വിഭാഗത്തിൽപ്പെട്ട പ്രസവമായിരിക്കും എന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ വീട്ടിൽ പ്രസവം നടത്താനുള്ള അനുമതി നൽകാറുള്ളൂ.

ഗർഭം ധരിക്കുന്ന പ്രായം ഉയർന്നിട്ടുണ്ട്. അതിനു പുറമേയാണ് ജീവിതശൈലീ രോഗങ്ങളും ഹൈപ്പർ ടെൻഷനും. പ്രമേഹമുള്ള ഒരുപാട് ഗർഭിണികളുണ്ട്. ഏറക്കുറെ എല്ലാ പ്രസവങ്ങളും ഇന്ന് സങ്കീർണമാണെന്ന് പറയേണ്ടി വരും

ഡോ.ജയശ്രീ വാമൻ, ഗൈനക്കോളജി വിഭാഗം പ്രഫസർ, എസ്എടി ഹോസ്പിറ്റൽ, തിരുവനന്തപുരം

എന്തെങ്കിലും തരത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ കണ്ടാൽ വീട്ടിലെ പ്രസവത്തിന് റജിസ്റ്റർ ചെയ്തിരുന്നവരായാൽ പോലും ആശുപത്രിയിലേയ്ക്ക് മാറാനാണ് നിർദേശിക്കുക. ഇനി ഒരു സങ്കീർണതയും മുൻകൂട്ടി പ്രവചിക്കാത്ത പ്രസവമാണെന്നിരിക്കട്ടെ, എങ്കിൽപ്പോലും അത്യാവശ്യ സാഹചര്യമുണ്ടായാൽ ആശുപത്രിയിലേയ്ക്ക് എത്രയും വേഗം മാറ്റാനുള്ള സാഹചര്യങ്ങൾ ഒരുക്കിയതിനു ശേഷം മാത്രമാണ് വിദേശരാജ്യങ്ങളിൽ വീടുകളിലെ പ്രസവം നടക്കുക. ഗർഭകാലത്ത് ഒരുതരത്തിലുള്ള വൈദ്യസഹായത്തിനും പരിശോധനയ്ക്കും തയാറാകാത്തതുമായി അതിനെ താരതമ്യം ചെയ്യാനാവില്ല.  

∙ ഇന്ന് സങ്കീർണത കൂടുതൽ

ADVERTISEMENT

ആരോഗ്യപ്രവർത്തകരുടെ സഹായമില്ലാതെ വീട്ടിൽ പ്രസവിക്കുക എന്നത്, അത്ര ലളിതമാണോ? അമ്മയും കുഞ്ഞും പൂർണ ആരോഗ്യമുള്ള രണ്ട് വ്യക്തികളായി വേർപെടും വരെ തികച്ചും അപ്രവചനീയമാണ് ഓരോ പ്രസവവും. ഒരു സങ്കീർണതകളുമില്ലാതെ കടന്നു പോയ ‘ലോ റിസ്ക്’ ഗർഭകാലമാണെങ്കിൽ പോലും അവസാന നിമിഷം അപകടങ്ങൾക്ക് സാധ്യതയുണ്ട്. ഇത്തരം സാധ്യതകളെ കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിരോധിച്ചതു കൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങളുമായി കിടപിടിക്കുന്ന രീതിയിൽ കേരളത്തിലെ മാതൃമരണനിരക്ക് നമുക്ക് പിടിച്ചു നിർത്താനായത്.

Show more

പണ്ടുകാലത്ത് വീടുകളിൽ പ്രസവിച്ച കഥകൾ ഇന്ന് അൻപതുകളുടെ അവസാനത്തിൽ ജീവിക്കുന്നവർക്കു പോലും കേരളത്തിൽ പറയാനുണ്ടാകും. പക്ഷേ, അങ്ങനെ ജനിച്ച കുട്ടികളിൽ എത്രപേർ അതിജീവിച്ചു എന്നു കൂടി ചോദിക്കുമ്പോഴാണ് അതിലെ അപകടങ്ങൾ മനസ്സിലാക്കാനാവുക. ഒരുപാട് കുട്ടികളെ പ്രസവിക്കുകയും അതിൽ പകുതിയോളം പേരെ നഷ്ടപ്പെടുകയും പ്രസവത്തിൽ അമ്മ മരിക്കുകയും ചെയ്തിരുന്നത് വളരെ സ്വാഭാവികമായിരുന്ന ഒരു കാലത്തേയ്ക്ക് നോക്കിയാണ് ‘വീട്ടിൽ പ്രസവിക്കുന്നതാണ് സുരക്ഷിതം’ എന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.

എൺപതുകളിൽനിന്നോ തൊണ്ണൂറുകളിൽനിന്നോ വ്യത്യസ്തമായി ഇന്ന് ജീവിതശൈലീ രോഗങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് കേരളം. പ്രമേഹ രോഗമുള്ളവരുടെയും ഗർഭിണികളിൽ പ്രമേഹമുള്ളവരുടെയും എണ്ണം കൂടി വരികയാണ്. ‘‘പണ്ടുകാലത്ത് വലിയ രോഗങ്ങളുള്ളവർ പ്രത്യുൽപാദനത്തിനുള്ള പ്രായം വരെയൊന്നും ജീവിച്ചിരുന്നില്ല. അതിനൊന്നും കണക്കുകളുമില്ല. ഇന്ന് അതല്ല അവസ്ഥ. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ രോഗങ്ങളെ തുടക്കത്തിൽതന്നെ തിരിച്ചറിയാനും ചികിത്സ ലഭ്യമാക്കാനും കഴിയുന്നതുകൊണ്ടു തന്നെ, സങ്കീർണമായ രോഗാവസ്ഥകൾ ഉള്ളവർക്കു വരെ ഗർഭം ധരിക്കാൻ കഴിയുന്നുണ്ട്.

(Representative image by Paradise On Earth/Shutterstock)

ഗർഭം ധരിക്കുന്ന പ്രായത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. അതിനു പുറമെയാണ് ജീവിതശൈലീ രോഗങ്ങളും ഹൈപ്പർ ടെൻഷനും. ഏറെക്കുറെ എല്ലാ പ്രസവങ്ങളും ഇന്നു സങ്കീർണമാണെന്ന് പറയേണ്ടി വരും.’’ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പ്രഫസർ ഡോ.ജയശ്രീ വാമൻ പറയുന്നു.

∙ ആശങ്കയ്ക്കു പിന്നിലെ കാരണങ്ങൾ

വൈദ്യസഹായം തേടാതെ, വീട്ടിൽ പ്രസവിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നതിനു പിന്നിലെ കാരണങ്ങളെന്തെല്ലാമാണ്? എന്തൊക്കെയാണ് ജീവൻ അപകടത്തിലാക്കാൻ ഇടയുള്ള ആ സങ്കീർണതകൾ?

1. അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം

പ്രസവ സമയത്ത് ഉണ്ടാകാവുന്ന ഏറ്റവും മാരകമായ അവസ്ഥയാണ് അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം. അമ്നിയോട്ടിക് ഫ്ലൂയിഡ് അഥവാ ഗർഭസ്ഥ ശിശുവിന് സുരക്ഷ ഉറപ്പാക്കുന്ന ദ്രവം രക്തത്തിൽ കലരുന്ന അവസ്ഥയാണിത്. പ്രസവത്തിന്റെ രണ്ടാം ഘട്ടത്തിൽ കുഞ്ഞ് പുറത്തേക്ക് വരാറാകുന്ന അവസ്ഥയിലാണ് ഇത് സംഭവിക്കുക. അമ്നിയോട്ടിക് ഫ്ലൂയിഡ് രക്തത്തിൽ കലർന്നു കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ ഗർഭിണിക്ക് അലർജിക് റിയാക്‌ഷൻ ഉണ്ടാകും. നിസ്സാരമല്ല ഈ അവസ്ഥ, ഹൃദയസ്തംഭനം വരെ വന്ന് അബോധാവസ്ഥയിലാകാം. ശരിക്കും മരണത്തിനും ജീവിതത്തിനും ഇടയിലായിരിക്കും അമ്മ. ഫ്ലൂയിഡ് കൂടുതൽ ഉള്ളവർ, ഗർഭപാത്രത്തിന് ശക്തമായ സങ്കോചം ഉണ്ടാകുന്നവർ എന്നിവരിലൊക്കെ ഇത് പ്രതീക്ഷിക്കാമെങ്കിലും ഒരു പ്രശ്നവും ഇല്ലാത്തവരിൽ പോലും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാട്ടാതെ അമ്നിയോട്ടിക് ഫ്ലൂയിഡ് രക്തത്തിൽ കലരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

പ്രസവം നടക്കുന്നതിനു മുൻപാണ് ഈ സങ്കീർണത ഉണ്ടാകുന്നതെങ്കിൽ അമ്മയേയും കുഞ്ഞിനെയും രക്ഷിക്കാൻ പരമാവധി കിട്ടുന്നത് നാലു മിനിറ്റാണ്. ഈ നാലുമിനിറ്റിനുള്ളിൽ കുഞ്ഞിനെ പുറത്തെടുത്തിരിക്കണം. അനസ്തീസിയ നൽകാനുള്ള സാവകാശം പോലും ലഭിക്കണമെന്നില്ല. ഇതിനുള്ളിൽ ഗർഭിണിയെ ഇൻറ്റുബേറ്റ് ചെയ്ത് (കൃത്രിമശ്വാസം) ഓക്സിജൻ നൽകുന്നത് അടക്കമുള്ള ജീവൻ രക്ഷാ പ്രവർത്തനങ്ങൾ എല്ലാം നടന്നിരിക്കണം. ഇത്തരമൊരു സങ്കീർണത ഉണ്ടാവുന്നത് ആശുപത്രിയിൽ വച്ചാണെങ്കിൽ പോലും ഭൂരിഭാഗം കേസുകളിലും അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാൻ കഴിയണമെന്നില്ല.

2. പ്ലാസന്റ വേർപെടുന്ന അവസ്ഥ

സാധാരണയായി പ്രസവം കഴിഞ്ഞ് കുഞ്ഞ് പുറത്തേയ്ക്കു വന്ന ശേഷമാണ് പ്ലാസന്റ പുറത്തേയ്ക്ക് വരുന്നത്. പക്ഷേ, അപൂർവമായി കുഞ്ഞ് ഗർഭപാത്രത്തിനുള്ളിൽ കിടക്കുമ്പോൾതന്നെ പ്ലാസന്റ വേർപെട്ടു വരുന്ന അവസ്ഥയുണ്ടാകാം. കുഞ്ഞിന് പ്രാണവായുവും പോഷകങ്ങളും ലഭിക്കുന്നത് പ്ലാസന്റയിലൂടെയായതിനാൽ ഇത്തരം സാഹചര്യങ്ങളിൽ വളരെ വേഗം പുറത്തെടുക്കാനായില്ലെങ്കിൽ കുഞ്ഞ് മരണപ്പെടും. പ്ലാസന്റ വേർപെട്ടുപോയാൽ ചില ധാതുക്കൾ അമ്മയുടെ രക്തംകട്ടപിടിക്കാൻ സഹായിക്കുന്ന ചില ഘടകങ്ങളെ നശിപ്പിച്ച് കൺസംപ്റ്റീവ് കൊയാഗുലോപ്പതി എന്ന അവസ്ഥയിലേക്കു നയിക്കുമെന്ന പ്രശ്നവുമുണ്ട്.

ആന്തരികാവയവങ്ങളിൽ നിന്ന് പൊടുന്നനെ രക്തസ്രാവമുണ്ടാകുകയും അവ തകരാറിലാവുകയും ചെയ്യുന്ന അവസ്ഥ അമ്മയുടെ ജീവൻ എടുത്തേക്കാം. എത്രയും വേഗം രക്തവും പ്ലാസ്മ പോലുള്ള ഘടകങ്ങളും നൽകാനായില്ലെങ്കിൽ ജീവൻ രക്ഷിക്കാനാവില്ല. 70% പേരിലും രക്തസ്രാവമായാണ് ഈ അവസ്ഥ പ്രകടമാകുന്നത്. വയറിനു പരുക്കു പറ്റുക, അമിത രക്തസമ്മർദമുള്ളവർ എന്നിവയിലൊക്കെ ഇത്തരം സങ്കീർണതകൾക്ക് സാധ്യത കൂടുതലാണ്.

3. പോസ്റ്റ്പാർട്ടം ഹെമറേജ്

പ്രസവശേഷം ഗർഭപാത്രം ചുരുങ്ങാതെയിരുന്നാൽ എന്തു സംഭവിക്കും? ഏറ്റവുമധികം ഗർഭിണികളുടെ ജീവനെടുത്തിരുന്ന സങ്കീർണതയാണിത്. ഗർഭപാത്രം പൂർവസ്ഥിതിയിലേയ്ക്കു ചുരുങ്ങാതിരുന്നാൽ അമിതമായ രക്തസ്രാവം ഉണ്ടാവുകയും ഗർഭിണിയുടെ ജീവൻ അപകടത്തിലാവുകയും ചെയ്യും. രക്തസ്രാവത്തിനുള്ള സാധ്യത മനസ്സിലാക്കി പ്രസവ സമയത്ത് മുൻകൂട്ടി മരുന്ന് നൽകാന്‍ തുടങ്ങിയതോടെയാണ് മാതൃമരണ നിരക്ക് വലിയൊരു പരിധി വരെ കുറയ്ക്കാനായത്. ‘‘അമിത രക്തസ്രാവം പിടിച്ചു നിർത്താനായില്ലെങ്കിൽ വളരെ വേഗം മരണം സംഭവിക്കാം. രക്തം നൽകാൻ സംവിധാനമുള്ള ആശുപത്രിയിലാണ് പ്രസവിക്കുന്നതെങ്കിൽ മാത്രമേ പോസ്റ്റ്പാർട്ടം ഹെമറേജ് പിടിച്ചു നിർത്താനാവൂ.’’ ഡോ.ജയശ്രീ വാമൻ പറയുന്നു.

∙ അണുബാധ മുതൽ കുഞ്ഞിന്റെ കിടപ്പ് വരെ

ഏറ്റവും പ്രധാനപ്പെട്ട ഈ മൂന്നു സങ്കീർണതകൾ മാത്രമല്ല, പ്രസവത്തിൽ അപകടകാരികളായി മാറുന്നത്. പ്രസവസമയത്തോ അതിനു ശേഷമോ ഉണ്ടാകുന്ന അമിത രക്ത സമ്മർദം, അണുബാധ എന്നിവയൊക്കെ വില്ലനാകാറുണ്ട്. പ്രസവിക്കുന്ന സ്ഥലം, പൊക്കിൾകൊടി വേർപെടുത്തുന്ന ഉപകരണം എന്നിവയൊക്കെ അണുവിമുക്തമല്ലെങ്കിൽ ഗുരുതര അണുബാധയിലേയ്ക്ക് നയിക്കാനിടയുണ്ട്. വളരെ അപൂർവമായി, കുഞ്ഞു ജനിക്കുന്നതിന് മുൻപുതന്നെ പൊക്കിൾകൊടി പുറത്തുവരാറുണ്ട്. കുഞ്ഞിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് കുഞ്ഞിന്റെ ജീവനുതന്നെ ഭീഷണിയാകാന്‍ ഇത് ഇടയാക്കാം. പൊക്കിൾകൊടി പുറത്തുവന്നാൽ എത്രയും വേഗം സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയാണ് വഴി.

(Representative image by ARZTSAMUI/shutterstock)

തല പുറത്തു വരുന്നതിനു പകരം മറ്റ് ഭാഗങ്ങൾ ആദ്യം പുറത്തു വരിക, തോള് കുടുങ്ങിപ്പോകുക തുടങ്ങി എണ്ണമറ്റ സങ്കീർണതകൾ പ്രതീക്ഷിക്കേണ്ടുണ്ട് എന്നതുകൊണ്ടുതന്നെ വീട്ടിലെ പ്രസവം ആധുനിക വൈദ്യ ശാസ്ത്രത്തെ എതിർക്കുന്നവർ പറയുംപോലെ അത്ര നിസ്സാരമല്ല. പിവി (ഉള്ളു പരിശോധന) ചെയ്യുന്നത് അനാവശ്യമാണെന്നാണ് ഇത്തരക്കാരുടെ മറ്റൊരു വാദം. പിവി ചെയ്തില്ലെങ്കിലും പ്രസവിക്കുമെന്നത് സാങ്കേതികമായി അംഗീകരിച്ചാലും യോനീവികാസം ഉണ്ടായിട്ടുണ്ടോ, കുഞ്ഞിന്റെ തല താഴേയ്ക്ക് ഇറങ്ങിയിട്ടുണ്ടോ, സ്വാഭാവികമായി പ്രസവം നടക്കാനിടയുണ്ടോ എന്നറിയാനുള്ള വഴിയാണ് ഉള്ളുപരിശോധന. ഇക്കാര്യങ്ങൾ ഉറപ്പു വരുത്തേണ്ടത് ഒരു പ്രസവത്തിൽ നിർണായകമാണ്.

ഏറ്റവും അവസാനം നടന്ന മരണം ഉൾപ്പെടെ കേരളത്തിൽ വീട്ടിലെ പ്രസവങ്ങളിൽ നടന്ന മരണങ്ങളിൽ പലതിലും, സ്ത്രീകൾക്ക് ഒന്നിലധികം തവണ സിസേറിയൻ കഴിഞ്ഞിരുന്നതാണ്. സിസേറിയൻ ഇല്ലാതെ സ്വാഭാവികമായി പ്രസവിക്കാം എന്ന പ്രകൃതിചികിത്സകരുടെ വാക്ക് വിശ്വസിച്ചാണ് പലരും ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചത്. രണ്ടോ മൂന്നോ തവണ സിസേറിയൻ കഴിഞ്ഞ ഒരാളെ സംബന്ധിച്ച് ഇക്കാര്യത്തിൽ സങ്കീർണത കൂടും. സ്വാഭാവിക പ്രസവത്തിന് കാത്തിരുന്നാൽ ഒരുപക്ഷേ അമ്മയും കുഞ്ഞും മരണപ്പെട്ടേക്കാം.

(Representative image by Liudmila Fadzeyeva/Shutterstock)

‘‘ഒരിക്കൽ സിസേറിയൻ നടത്തിയവർ പിന്നീടു സ്വാഭാവിക പ്രസവം നിറവേറ്റുന്നതിൽ കുഴപ്പമില്ല. ഇത് 75 മുതൽ 80% വരെ സാധ്യമാണ്. പക്ഷേ, അമ്മയുടെ ആരോഗ്യവും മുൻ പ്രസവത്തിൽ സിസേറിയൻ നടത്തിയപ്പോഴുള്ള സാഹചര്യങ്ങളുമൊക്കെ വിലയിരുത്തും. സ്വാഭാവിക പ്രസവം അനുവദിച്ചാൽതന്നെ 24 മണിക്കൂറും ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രിയിലായിരിക്കണമെന്നു നിർബന്ധമുണ്ട്. ഏതെങ്കിലും തരത്തിൽ സാഹചര്യം ഗുരുതരമായാൽ സിസേറിയൻ നടത്തുന്നതിനു വേണ്ടിയാണിത്.’’ ഡോ. ജയശ്രീ വാമൻ വ്യക്തമാക്കുന്നു.

∙ അപകടത്തിലാക്കുന്നത് കുഞ്ഞിനെയും

പ്രകൃതിചികിത്സ, അക്യുപംക്ചർ തുടങ്ങിയ ചികിത്സാ രീതികളിൽ വിശ്വസിച്ച് വീടുകളിൽ പ്രസവിക്കുന്നവർ അപകടത്തിലാക്കുന്നത് ഗർഭിണിയുടെ മാത്രമല്ല, കുഞ്ഞിന്റെയും കൂടി ജീവനാണ്. ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് നിരന്തരം നിരീക്ഷിച്ചാണ് അടിയന്തരമായി കുട്ടിയെ പുറത്തെടുക്കേണ്ടതുണ്ടോ എന്ന തീരുമാനത്തിൽ ഡോക്ടർമാർ എത്തുക. വീടുകളിൽ സ്വാഭാവികമായി പ്രസവിക്കാൻ തയാറെടുക്കുമ്പോൾ ഇത്തരം ഒരു സംവിധാനങ്ങളുടെയും പിൻബലമില്ല. പ്രസവപ്രക്രിയ നീണ്ടുപോകുകയും കുട്ടി പുറത്തുവരാതിരിക്കുകയും ചെയ്യുമ്പോൾ ഓക്സിജൻ ലഭ്യത കുറയുന്നത് കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങളുണ്ടാക്കാം.

(Representative image by CornelPutan/shutterstock)

​പ്രസവസമയത്ത് ഗർഭപാത്രത്തിൽ വച്ചുതന്നെ കുഞ്ഞിന്റെ മലം പോയാൽ അടിയന്തരമായി കുഞ്ഞിനെ പുറത്തെടുക്കാറുണ്ട്. തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവിൽ കുറവു വരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉടൻ പുറത്തെടുക്കാനായില്ലെങ്കിൽ കുഞ്ഞിന് സെറിബ്രൽ പാൾസി വരെ വരാം. ഒാർക്കുക, അവസാന നിമിഷത്തെ സങ്കീർണത മാത്രമായിരിക്കും ഇങ്ങനെ ഒരവസ്ഥയിലേയ്ക്ക് നയിക്കുക. കുഞ്ഞിന് ജനിതക വൈകല്യങ്ങൾ ഉണ്ടോ എന്നറിയാനുള്ള മൂന്നാം മാസത്തിലെ സ്കാൻ, അവയവങ്ങൾക്ക് കുഴപ്പങ്ങളില്ലെന്ന് ഉറപ്പു വരുത്തുന്ന അഞ്ചാം മാസത്തിലെ സ്കാൻ എന്നിവയും നിർണായകമാണ്.

ആശാവർക്കർമാരുടെയും ഡോക്ടർമാരുടെയും നിർദേശമനുസരിച്ചാണ് പ്രസവത്തിനു തയാറാകുന്നതെങ്കിൽ തുടക്കം മുതൽ നിരന്തരമായ പരിശോധനകൾക്ക് ഗർഭിണി വിധേയയാകും. പ്രമേഹം, തൈറോയ്ഡ്, രക്തസമ്മർദം തുടങ്ങിയ സാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് നിയന്ത്രിച്ചു നിർത്തും. ഇവയൊക്കെ വരുതിയിലാക്കേണ്ടത് അമ്മയുടെ മാത്രമല്ല, ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്.

അമ്മ ആരോഗ്യവതിയായിരിക്കുകയും കുഞ്ഞിന് പോഷകങ്ങൾ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഇത്തരം സാഹചര്യങ്ങളിലും അവസാനം വരെ ഗർഭപാത്രത്തിൽ തുടരുന്നത് കുഞ്ഞിന് ആപത്തായിരിക്കും. മറ്റൊന്ന് വാക്സീനുകളുടെ പരിരക്ഷയാണ്. ജനിച്ചയുടൻ ആശുപത്രികളിൽ കുഞ്ഞുങ്ങൾക്ക് പോളിയോ, ബിസിജി, ഹെപ്പറ്റൈറ്റിസ് ബി വാക്സീനുകൾ നൽകും. പോളിയോ, മഞ്ഞപ്പിത്തം, ടിബി, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങളിൽനിന്നുള്ള പരിരക്ഷ ഈ വാക്സീനുകൾ ഉറപ്പു വരുത്തും. പിന്നീട് ഒന്നര മാസത്തിലും രണ്ടര മാസത്തിലും മൂന്നര മാസത്തിലുമൊക്കെ വാക്സീനുകളുണ്ട്. പ്രസവത്തിന് വീട് തിരഞ്ഞെടുക്കുന്നവർ ഈ പരിരക്ഷ കൂടിയാണ് കുട്ടികൾക്ക് ഇല്ലാതാക്കുന്നത്.

(Representative image by Atiwat Witthayanurut/Shutterstock)

ജനിച്ചയുടൻ നടത്തുന്ന വിവിധ പരിശോധനകളുടെ ഭാഗമായാണ് കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള രോഗങ്ങളും വൈകല്യങ്ങളും കണ്ടെത്തുന്നത്. തുടക്കത്തിൽ തന്നെ ഇത്തരം അവസ്ഥകൾ കണ്ടെത്തിയതു കൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന ഒരുപാട് കുട്ടികളുള്ള നാടാണിത്. ആശുപത്രികളെ തള്ളിപ്പറഞ്ഞ് ഒരു പരിശോധനകളും നടത്താതെ വീടുകളിൽ പ്രസവിക്കുന്നവർ അപകടത്തിലാക്കുന്നത് സുരക്ഷിതമായി ജനിക്കാനുള്ള കുഞ്ഞുങ്ങളുടെ അവകാശവും ആരോഗ്യമുള്ള ഭാവിയും കൂടിയാണ്.

English Summary:

Examining Complications and Concerns Surrounding Home Delivery in Kerala Following the Death of a 36-Year-Old Woman