ജനന തീയതിയോ പൗരത്വമോ തെളിയിക്കുന്ന രേഖയായി ആധാറിനെ സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത് 2024 ജനുവരിയിലാണ്. പുതുതായി നൽകുന്ന ആധാർ കാർഡുകളിൽ, ‘‘ഇത് തിരിച്ചറിയൽ രേഖ മാത്രമാണ്. പൗരത്വമോ ജനന തീയതിയോ തെളിയിക്കുന്ന രേഖ’’യല്ലെന്ന് ഒരു വരി കൂടി വ്യക്തമായി എഴുതിച്ചേർക്കുകയും ചെയ്യും. ആധാറിന്റെ ആധികാരികത സംബന്ധിച്ച് ആധാറിന്റെ തുടക്കകാലം മുതൽ തന്നെ നിലവിലുള്ള കേസുകൾക്കാവട്ടെ, അവസാനവുമായിട്ടില്ല. ആധാർ വീണ്ടും ചർച്ചയിൽ വന്നപ്പോൾ, 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ‘ബ്ലൂ ആധാർ കാർഡ്’ സംബന്ധിച്ച ചർച്ചകൾ സർക്കാർ വീണ്ടും സജീവമാക്കുകയാണ്. നവജാതശിശുക്കൾക്ക് മുതൽ ബ്ലൂ ആധാർ കാർഡ് എടുക്കാം. എത്ര വയസ്സ് വരെയാണ് ഈ കാർഡിന് സാധുത? സ്കൂൾ പ്രവേശനത്തിനുൾപ്പെടെ ഈ കാർഡ് നിർബന്ധമാക്കുമോ? എങ്ങനെയാണ് ബ്ലൂ ആധാർ കാർഡ് എടുക്കുക? എന്തൊക്കെയാണ് നടപടി ക്രമങ്ങൾ? വിശദമായി അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനന തീയതിയോ പൗരത്വമോ തെളിയിക്കുന്ന രേഖയായി ആധാറിനെ സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത് 2024 ജനുവരിയിലാണ്. പുതുതായി നൽകുന്ന ആധാർ കാർഡുകളിൽ, ‘‘ഇത് തിരിച്ചറിയൽ രേഖ മാത്രമാണ്. പൗരത്വമോ ജനന തീയതിയോ തെളിയിക്കുന്ന രേഖ’’യല്ലെന്ന് ഒരു വരി കൂടി വ്യക്തമായി എഴുതിച്ചേർക്കുകയും ചെയ്യും. ആധാറിന്റെ ആധികാരികത സംബന്ധിച്ച് ആധാറിന്റെ തുടക്കകാലം മുതൽ തന്നെ നിലവിലുള്ള കേസുകൾക്കാവട്ടെ, അവസാനവുമായിട്ടില്ല. ആധാർ വീണ്ടും ചർച്ചയിൽ വന്നപ്പോൾ, 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ‘ബ്ലൂ ആധാർ കാർഡ്’ സംബന്ധിച്ച ചർച്ചകൾ സർക്കാർ വീണ്ടും സജീവമാക്കുകയാണ്.

നവജാതശിശുക്കൾക്ക് മുതൽ ബ്ലൂ ആധാർ കാർഡ് എടുക്കാം. എത്ര വയസ്സ് വരെയാണ് ഈ കാർഡിന് സാധുത? സ്കൂൾ പ്രവേശനത്തിനുൾപ്പെടെ ഈ കാർഡ് നിർബന്ധമാക്കുമോ? എങ്ങനെയാണ് ബ്ലൂ ആധാർ കാർഡ് എടുക്കുക? എന്തൊക്കെയാണ് നടപടി ക്രമങ്ങൾ? വിശദമായി അറിയാം.

ആധാർ കാർ‌ഡ്. (ചിത്രം∙മനോരമ)
ADVERTISEMENT

∙ എന്താണ് ബ്ലൂ ആധാർ കാർഡ്?

2018ലാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഡിഎഐ) 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ‘ബാൽ ആധാർ കാർഡ്’ അവതരിപ്പിക്കുന്നത്. മുതിർന്നവരുടേതിൽ നിന്ന് വ്യത്യസ്തമായി നീല നിറത്തിലാണ് കുട്ടികളുടെ ആധാർ കാർഡ്. അതുകൊണ്ടാണ് ബ്ലൂ ആധാർ കാർ‍ഡ് എന്നും ഇതിനെ വിളിക്കുന്നത്. നവജാതശിശുക്കൾക്ക് മുതൽ ബാൽ ആധാർ കാർഡ് എടുക്കാം. 5 വയസ്സ് തികയുമ്പോൾ വിവരങ്ങൾ പുതുകി നൽകിയില്ലെങ്കിൽ കാർഡിന്റെ സാധുത ഇല്ലാതാകും. വെള്ള നിറത്തിലെ കാർഡ് പോലെ തന്നെ ബാൽ ആധാർ കാർഡിലും 12 അക്കങ്ങളുള്ള യുണീക് ഐഡി നമ്പർ ഉണ്ടാകും.

∙ എന്താണ് ബാൽ ആധാർ കാർഡിന്റെ വ്യത്യാസം?

മുതിർന്നവരുടെ ആധാർ കാർഡിൽ നിന്ന് കുട്ടികളുടെ ആധാർ കാർഡിലെ പ്രധാന വ്യത്യാസം കാർഡ് എടുക്കാൻ ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതില്ല എന്നതാണ്. നവജാതശിശുക്കൾ മുതൽ ബാൽ ആധാർ കാർഡിന്റെ പരിധിയിൽപ്പെടുന്നത് കൊണ്ടു തന്നെ ബയോമെട്രിക് വിവരങ്ങൾ എടുക്കുക എന്നത് പ്രായോഗികമാവില്ല. അതുകൊണ്ടാണ് ഇത്തരമൊരു നിർദേശം. അച്ഛന്റെയോ അമ്മയുടെയോ ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കുന്ന വിവരങ്ങളും കുട്ടിയുടെ ചിത്രവുമാണ് ആധാർ കാർഡ് എടുക്കാനായി ഉപയോഗിക്കുക.

ADVERTISEMENT

കുട്ടിക്ക് അഞ്ച് വയസ്സ് തികഞ്ഞാൽ പക്ഷേ, ബയോമെട്രിക് വിവരങ്ങൾ നൽകണം. കൈയിലെ 10 വിരലുകളുടെ വിരലടയാളവും കണ്ണിന്റെ അടയാളവും ഒപ്പം പുതിയ ചിത്രങ്ങളും നൽകിയാണ് കാർഡ് പുതുക്കേണ്ടത്. 5 വയസ്സു കഴിഞ്ഞാൽ ബാൽ ആധാർ കാർഡിന്റെ സാധുത നഷ്ടപ്പെടും. സമാനമായ രീതിയിൽ 15 വയസ്സ് ആകുമ്പോഴും വിവരങ്ങൾ പുതുക്കി നൽകണം. ബയോമെട്രിക് വിവരങ്ങൾ പുതുക്കി നൽകുന്നതിന് ഫീസ് ഈടാക്കരുത് എന്നാണ് സർക്കാർ നിർദേശം.

∙ എന്തൊക്കെ രേഖകൾ വേണം?

നവജാതശിശുക്കൾക്കാണ് ബാൽ ആധാർ കാർഡ് എടുക്കുന്നതെങ്കിൽ ജനന സർട്ടിഫിക്കറ്റാണ് രേഖയായി നൽകേണ്ടത്. ജനന സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ പോലും ഹോസ്പിറ്റിൽ നിന്ന് ലഭിച്ച ഡിസ്ചാർജ് സ്ലിപ് നൽകി ബാൽ ആധാർ കാർഡിന് റജിസ്റ്റർ ചെയ്യാം. ഇതിന് പുറമേ മാതാപിതാക്കളിൽ ഒരാളുടെ ആധാർ കാർഡ് വിവരങ്ങൾ, കുട്ടിയുടെ വിലാസം, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും നൽകണം. സ്കൂളിൽ ചേർത്ത കുട്ടികളാണെങ്കിൽ സ്കൂൾ തിരിച്ചറിയൽ കാർഡും ബാൽ ആധാർ കാർഡിനായി സമർപ്പിക്കാവുന്നതാണ്. കുട്ടിയുടെ ആധാർ കാർഡ് രക്ഷിതാവിന്റെ കാർഡുമായി ലിങ്ക് ചെയ്തിരിക്കും.

∙ എങ്ങനെ ബാൽ ആധാർ കാർഡ് എടുക്കാം?

ADVERTISEMENT

ആധാർ സേവ കേന്ദ്രങ്ങളുടെ സഹായത്തോടെയും ഓണ്‍ലൈൻ വഴിയും ബാൽ ആധാർ കാർഡിന് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്നു നോക്കാം.

1. uidai.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. (മലയാളത്തിലും അപേക്ഷിക്കാം)
2. സൈറ്റിൽ നിന്ന് ‘മൈ ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
3. അതിനു ശേഷം ബുക്ക് ആൻ അപ്പോയ്ൻമെന്റ് എന്ന ഓപ്ഷൻ  തിരഞ്ഞെടുക്കാം.
4. ആധാർ സേവ കേന്ദ്രത്തിൽ ലഭ്യമാകുന്ന വിവിധ സേവനങ്ങൾ സ്ക്രീനിൽ തെളിയും. ഇതിൽ നിന്ന് ‘ന്യൂ ആധാർ’ തിരഞ്ഞെടുക്കണം.
5. പുതിയ ആധാർ കാർഡിന് വേണ്ട വിവരങ്ങൾ ഇനിയാണ് നൽകേണ്ടത്.
6. വിവരങ്ങൾ നൽകുമ്പോൾ, ഗൃഹനാഥനുമായുള്ള ബന്ധം എന്ന ചോദ്യമുണ്ടാകും. ഇതിന് ഉത്തരമായി ‘അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടി’ എന്നത് തിരഞ്ഞെടുക്കണം.
7. രക്ഷകർത്താവിന്റെ വിലാസം, ഫോൺ നമ്പർ തുടങ്ങി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക.
8. ഇതിനുശേഷം തൊട്ടടുത്ത ആധാർ സേവ കേന്ദ്രത്തിൽ, ബാൽ ആധാർ കാർഡ് എടുക്കാനായി നിശ്ചിത സമയം തിരഞ്ഞെടുക്കാം.

തിരഞ്ഞെടുത്ത സമയത്ത് ആധാർ സേവ കേന്ദ്രത്തിൽ രേഖകളുമായി എത്തണം. മാതാപിതാക്കളിലൊരാളുടെ ആധാർ കാർഡും കുട്ടിയുടെ ചിത്രങ്ങളും കൈയിലുണ്ടാവണം. റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ 60 ദിവസമാണ് ബാൽ ആധാർ കാർഡ് കിട്ടാനുള്ള കാലാവധി. ആധാർ സേവ കേന്ദ്രത്തിൽ നിന്ന് രേഖകൾ പരിശോധിച്ച ശേഷം നൽകുന്ന എൻറോൾമെന്റ് ഐഡി ഉപയോഗിച്ച് നടപടിയുടെ പുരോഗതി സൈറ്റിൽ നിരീക്ഷിക്കാനാവും.

∙ എന്താണ് ബ്ലൂ ആധാർ കാർഡിന്റെ മെച്ചം?

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രാജ്യത്തൊട്ടാകെ ഉപയോഗിക്കാവുന്ന അംഗീകാരമുള്ള തിരിച്ചറിയൽ കാർഡ് എന്നാണ് യുഡിഎഐ ബ്ലൂ ആധാർ കാർഡിനെ വിശേഷിപ്പിക്കുന്നത്. സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾ, മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് നൽകുന്ന സ്കോളർഷിപ്പ്, അങ്കണവാടികളിൽ ഉൾപ്പെടെ കുട്ടികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ, സ്കൂൾ പ്രവേശനം എന്നിവയ്ക്കൊക്കെ ബ്ലൂ ആധാർ കാർഡ് ആവശ്യമായി വരും. ക്ഷേമപദ്ധതികൾക്ക് അർഹതയുള്ള കുട്ടികളെ തിരിച്ചറിയാനും ബ്ലൂ ആധാർ കാർഡ് സഹായിക്കും എന്നാണ് സർക്കാരിന്റെ വാദം.

ആധാർ നിയമത്തിന്റെ 12–ാം വകുപ്പ് പ്രകാരം ആധാർ ഇല്ലാത്ത കുട്ടികൾക്ക് അത് എടുത്തു നൽകേണ്ട ചുമതല  സ്കൂളുകൾക്കാണ്. കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്ത പക്ഷം ആനുകൂല്യങ്ങൾ നൽകാൻ‌ മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം.

കുട്ടികളുടെ വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ആധികാരികമായി രേഖപ്പെടുത്തുന്നതിനും ബ്ലൂ ആധാർ കാർഡ് വഴി കഴിയും. രാജ്യത്ത് പല സംസ്ഥാനങ്ങളിലും 50 ശതമാനത്തിലധികം കുട്ടികളും ബ്ലൂ ആധാർ കാർഡ് എടുത്തിട്ടുണ്ട് എന്നാണ് കണക്കുകൾ. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായി, സ്കൂൾ പ്രവേശനം, മറ്റ് സ്കോളർഷിപ്പുകൾ എന്നിവ നൽകാൻ ബ്ലൂ ആധാർ കാർഡ് കൂടിയേ കഴിയൂ എന്ന നിർദേശം സർക്കാൻ പുറത്തിറക്കിയേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

∙ആധാറില്ലെങ്കിലും പഠിക്കാം

ബ്ലൂ ആധാർ കാർഡ് എടുക്കേണ്ടതിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായി പറയുന്നത്, കുട്ടികളുടെ സ്കൂൾ പ്രവേശനമാണ്. പക്ഷേ, ബാൽ ആധാർ കാർഡ് എന്ന ആശയം അവതരിപ്പിച്ച 2018ൽ തന്നെ ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സ്കൂൾ പ്രവേശനമോ മറ്റ് ആനുകൂല്യങ്ങളോ നിഷേധിക്കാൻ പാടില്ല എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. സ്കൂളുകൾക്ക് മാര്‍ഗനിർദേശങ്ങൾ നൽകിക്കൊണ്ട് പുറത്തിറക്കിയ സർക്കുലറിൽ, ആധാർ നിയമത്തിന്റെ 12–ാം വകുപ്പ് പ്രകാരം ആധാർ ഇല്ലാത്ത കുട്ടികൾക്ക് അത് എടുത്തു നൽകേണ്ട ചുമതല കൂടി സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്ത പക്ഷം ആനുകൂല്യങ്ങൾ നൽകാൻ‌ മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാമെന്നും സർക്കുലറിൽ പറയുന്നു.

(Representative image by lakshmiprasad S/istock)

നിയമം ഇതാണെങ്കിലും ആധാർ ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് പല തവണ കോടതികൾക്ക് ഇടപെടേണ്ടി വന്നിട്ടുണ്ട്. ഡൽഹിയിലെ രണ്ട് പ്രൈവറ്റ് സ്കൂളുകളിൽ പ്രീ പ്രൈമറി, നഴ്സറി ക്ലാസുകളിൽ ആധാർ ഇല്ലാത്തതിന്റെ പേരിൽ, പ്രവേശനം നിഷേധിച്ച നടപടിയെ ‘ഭരണഘടനാ വിരുദ്ധം’ എന്നാണ് 2023 സെപ്റ്റംബറിൽ നടത്തിയ വിധിയിൽ ഡൽഹി ഹൈക്കോടതി വിമർശിച്ചത്. സ്കൂൾ പ്രവേശനം എന്നത് സർവീസിന്റെയോ സബ്സിഡിയുടെയോ പരിധിയിൽ വരാത്തതിനാൽ ആധാർ നിയമത്തിലെ ഏഴാം വകുപ്പ് സ്കൂൾ പ്രവേശനത്തിന് ബാധകമാകില്ലെന്നും ആധാറില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കരുതെന്നും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ആധാറില്ലാത്തതിന്റെ പേരിൽ പത്ത് ലക്ഷത്തോളം കുട്ടികൾക്ക് സ്കൂൾ പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് 2019ൽ വന്ന കണക്കുകൾ പറയുന്നു.

English Summary:

What is the Blue Aadhaar Card? All you Need to Know, From Registration to Children’s Biometric Data Requirements