ഭരണകൂടത്തിനെതിരെയും കോർപ്പറേറ്റുകൾക്കെതിരെയും പടവെട്ടി വിജയം നേടിയ ചരിത്രമാണ് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്റേത്. യുപിഎ സർക്കാരിന്റെ അവസാനകാലത്ത് മൻമോഹൻസിങ്ങിന്റെ മന്ത്രിസഭയെ വെള്ളംകുടിപ്പിച്ച പ്രശാന്ത് ഭൂഷൺ ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ മോദി സർക്കാരിനു നൽകിയതും കനത്തപ്രഹരം. ആക്ഷേപങ്ങൾക്കു മുന്നിൽ തലകുനിക്കാതെ സ്വന്തം അഭിപ്രായം ഉച്ചത്തിൽ വിളിച്ചുപറയുന്ന പ്രശാന്ത് ഭൂഷൺ പൊതുതിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...

ഭരണകൂടത്തിനെതിരെയും കോർപ്പറേറ്റുകൾക്കെതിരെയും പടവെട്ടി വിജയം നേടിയ ചരിത്രമാണ് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്റേത്. യുപിഎ സർക്കാരിന്റെ അവസാനകാലത്ത് മൻമോഹൻസിങ്ങിന്റെ മന്ത്രിസഭയെ വെള്ളംകുടിപ്പിച്ച പ്രശാന്ത് ഭൂഷൺ ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ മോദി സർക്കാരിനു നൽകിയതും കനത്തപ്രഹരം. ആക്ഷേപങ്ങൾക്കു മുന്നിൽ തലകുനിക്കാതെ സ്വന്തം അഭിപ്രായം ഉച്ചത്തിൽ വിളിച്ചുപറയുന്ന പ്രശാന്ത് ഭൂഷൺ പൊതുതിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണകൂടത്തിനെതിരെയും കോർപ്പറേറ്റുകൾക്കെതിരെയും പടവെട്ടി വിജയം നേടിയ ചരിത്രമാണ് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്റേത്. യുപിഎ സർക്കാരിന്റെ അവസാനകാലത്ത് മൻമോഹൻസിങ്ങിന്റെ മന്ത്രിസഭയെ വെള്ളംകുടിപ്പിച്ച പ്രശാന്ത് ഭൂഷൺ ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ മോദി സർക്കാരിനു നൽകിയതും കനത്തപ്രഹരം. ആക്ഷേപങ്ങൾക്കു മുന്നിൽ തലകുനിക്കാതെ സ്വന്തം അഭിപ്രായം ഉച്ചത്തിൽ വിളിച്ചുപറയുന്ന പ്രശാന്ത് ഭൂഷൺ പൊതുതിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭരണകൂടത്തിനെതിരെയും കോർപറേറ്റുകൾക്കെതിരെയും പടവെട്ടി വിജയം നേടിയ ചരിത്രമാണ് മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷന്റേത്. യുപിഎ സർക്കാരിന്റെ അവസാനകാലത്ത് മൻമോഹൻസിങ്ങിന്റെ മന്ത്രിസഭയെ വെള്ളംകുടിപ്പിച്ച പ്രശാന്ത് ഭൂഷൺ ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ മോദി സർക്കാരിനു നൽകിയതുംകനത്തപ്രഹരം. ആക്ഷേപങ്ങൾക്കു മുന്നിൽ തലകുനിക്കാതെ സ്വന്തം അഭിപ്രായം  വിളിച്ചുപറയുന്ന പ്രശാന്ത് ഭൂഷൺ 'റീക്ലെയിമിങ് റിപ്പബ്ലിക്ക്' എന്ന വിഷയത്തിൽ കോട്ടയം ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മനോരമ ഓൺലൈൻ പ്രീമിയത്തിന് അനുവദിച്ച അഭിമുഖം വായിക്കാം.

∙ ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സുപ്രീംകോടതിയുടേത് ചരിത്രവിധിയെന്നാണ് താങ്കൾ വിശേഷിപ്പിച്ചത്. രാഷ്ട്രീയ പാർട്ടികൾ കൂടുതൽ സുതാര്യമാകേണ്ടത് എങ്ങനെയാണ്?

ADVERTISEMENT

എല്ലാ രാഷ്ട്രീയപാർട്ടികളുടെയും മുഴുവൻ പ്രവർത്തനങ്ങളും വിവരാവകാശനിയമത്തിനു കീഴിൽ കൊണ്ടുവരണം. ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്കു മുന്നിൽ സുതാര്യമായിരിക്കണം. പക്ഷേ നമ്മുടെ ഭരണകക്ഷികളും പ്രതിപക്ഷ കക്ഷികളുമൊന്നും തിരഞ്ഞെടുപ്പ് ഫണ്ടിന്റെയടക്കം കാര്യത്തിൽ അത്തരത്തിലുള്ള സുതാര്യത പാലിക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു സ്വതന്ത്രസ്ഥാപനമാണ്. രാഷ്ട്രീയ പാർട്ടികൾക്കു മേൽ അധികാരം പ്രയോഗിക്കാനും നിർദേശം നൽകാനുമുള്ള സ്വാതന്ത്ര്യം കമ്മിഷനുണ്ട്. എന്നാൽ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അത്തരത്തിലുള്ള ഇടപെടലുകളൊന്നും നടത്തുന്നില്ല. ആരെയാണ് അവർ ഭയക്കുന്നത്?

പ്രശാന്ത് ഭൂഷൺ. (ചിത്രം∙മനോരമ)

∙ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രമല്ലെന്നാണോ താങ്കൾ പറയുന്നത്. അതിനുമേൽ കടിഞ്ഞാണിട്ടിരിക്കുന്നത് ആരാണ്?

ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു സ്വതന്ത്രസ്ഥാപനമല്ല. അതിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഭരണകക്ഷിയുടെ ഉപകരണമായി തിരഞ്ഞെടുപ്പ് കമ്മിഷൻ മാറി.

∙ രാജ്യം മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. നിലവിലെ രാഷ്ട്രീയ അവസ്ഥയെ എങ്ങനെ നോക്കികാണുന്നു?

ADVERTISEMENT

സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. ഒരുകാലത്തുമില്ലാത്ത പ്രതിസന്ധി എന്നുതന്നെ പറയാം. ഹിറ്റ്ലറിന്റെ ഭരണത്തിനു സമാനമായ ഭരണമാണ് ഇവിടെ നടക്കുന്നത്. 2024ലും ഇത്തരമൊരു അവസ്ഥയിൽ ജീവിക്കേണ്ടിവരുന്നത് വിഷമകരം തന്നെയാണ്. മതേതരത്വം ചോദ്യം ചെയ്യപ്പെടുന്നു. വർഗീയ കക്ഷികൾ തടിച്ചുകൊഴുക്കുകയാണ്. പൗരന്റെ ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനും മേൽവരെ മോദി വാൾ ചുഴറ്റുകയാണ്. ഭരണഘടന സ്ഥാപനങ്ങളെ ഒന്നൊന്നായി തകർത്തു. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo credit: Facebook/NarendraModi)

നമ്മുടെ വിദ്യാഭ്യാസ മേഖലതന്നെയാണ് അതിനു ഏറ്റവും വലിയ ഉദാഹരണം. വർഗീയതയാണ് പാഠപുസ്തകങ്ങളിൽ കുത്തിനിറയ്ക്കുന്നത്. സിലബസ് പരിഷ്കരണമെന്നു പറഞ്ഞ് രാജ്യത്ത് നടക്കുന്നത് എന്താണ്? വ്യാജമായി നിർമിക്കപ്പെട്ട ചരിത്രമാണ് വിദ്യാർഥികൾ പഠിക്കുന്നത്. ഈ സർക്കാരിനെ താഴെയിറക്കുക വലിയ ജോലി തന്നെയാണ്. ഈ സർക്കാർ നമ്മുടെ രാജ്യത്തെ കൊണ്ടെത്തിച്ച ഗുരുതരപ്രതിസന്ധികളിൽ നിന്നും കരകയറണം.

∙ പ്രതിപക്ഷത്ത് ഐക്യമില്ലാത്തത് ബിജെപിയെ സംബന്ധിച്ച് നേട്ടമല്ലേ?

പ്രതിപക്ഷ പാർട്ടികളിൽ പലതും ദീർഘകാലം സംസ്ഥാനങ്ങളും രാജ്യവുമൊക്കെ ഭരിച്ച് ഇപ്പോൾ ശോഷിച്ചു നിൽക്കുന്നവരാണ്. ആ പാർട്ടികളുടെ നേതാക്കളിൽ പലരും അഴിമതിക്കാരാണ്. ബിജെപിയുടെ ഏറ്റവും വലിയ നേട്ടവും അതുതന്നെയാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപിക്ക് അവരെ ഭയപ്പെടുത്താൻ സാധിക്കും. ആ സാധ്യത ഉപയോഗിച്ചാണ് പാർട്ടികളെ പിളർത്തുന്നതും നേതാക്കളെ അവർ വിലയ്ക്കെടുക്കുന്നതും.

∙ ഭാരതരത്ന അടക്കമുള്ള അവാർഡുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന അഭിപ്രായമുണ്ടോ?

 

രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി പദ്മ അവാർഡുകളും ഭാരതരത്നയുമെല്ലാം ദുരുപയോഗം ചെയ്യുകയാണ്. നിതീഷ് കുമാറിനെ എൻഡിഎയിൽ കൊണ്ടുവരാനല്ലേ കർപൂരി ഠാക്കൂറിന് ഭാരതരത്ന കൊടുത്തത്. നാളെ വേണമെങ്കിൽ നിതീഷ് കുമാറിനും ഇവർ കൊടുക്കും.

ADVERTISEMENT

∙ പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽഗാന്ധി യോഗ്യനാണോ?

അദ്ദേഹത്തെ കൊണ്ടു സാധിക്കും. ഒരിക്കലും പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കാത്ത വ്യക്തിയാണ് രാഹുലെന്ന് എനിക്ക് തോന്നുന്നു. പക്ഷെ രാഹുലിനൊപ്പം വലിയൊരു പട കൂടി വേണം. അത് അദ്ദേഹത്തിന് കിട്ടുന്നോയെന്ന് സംശയമുണ്ട്. പിസിസി പ്രസിഡന്റുമാരുടെയും മുഖ്യമന്ത്രിമാരുടെയും മേൽ അദ്ദേഹത്തിന് കടിഞ്ഞാണുണ്ടായിരിക്കണം.അവരെയൊക്കെ ഇന്ന് അദ്ദേഹമല്ല, മറ്റു പലരുമാണ് നിയമിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം സ്ഥാനം ഏറ്റെടുത്ത് കോൺഗ്രസിന്റെ മുൻനിരയിൽ തന്നെ  നിൽക്കണം.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയ്ക്കൊപ്പം പ്രശാന്ത് ഭൂഷൺ. (PTI Photo)

∙ ആം ആദ്മി പാർട്ടിയുടെ സ്ഥാപകരിൽ ഒരാളാണല്ലോ. അവരുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ തൃപ്തനാണോ?

ഒട്ടും തൃപ്തനല്ല. ആം ആദ്മി പാർട്ടി വലിയ പ്രതീക്ഷകളോടെ ഉണ്ടാക്കിയ ഒരു പ്രസ്ഥാനമാണ്. ശരിയായ രാഷ്ട്രീയത്തിനു വേണ്ടിയായിരുന്നു ആ തീരുമാനം. സാധാരണ രാഷ്ട്രീയ പാർട്ടികളെപ്പോലെ പ്രവർത്തിക്കാനല്ല ആഗ്രഹിച്ചിരുന്നത്. പക്ഷേ ഇന്ന് അതൊരു അഴിമതി പാർട്ടിയായി മാറി. ആം ആദ്മി പാർട്ടിയുടെ പ്രവർത്തനം ഒട്ടുംസുതാര്യമല്ല. മറ്റു പാർട്ടികളും ആ പാർട്ടിയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് തോന്നുന്നുമില്ല.

∙ അരവിന്ദ് കേജ്‍രിവാളുമായി ഇപ്പോഴും സൗഹൃദമുണ്ടോ?

ഒരു സൗഹൃദവുമില്ല. ഫോണിൽ പോലും സംസാരിക്കാറില്ല.

പ്രശാന്ത് ഭൂഷൺ (PTI Photo)

∙ വനിതാദിനത്തിൽ പാചകവാതക സിലിണ്ടറിന് നൂറു രൂപ കുറച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തീരുമാനം സർക്കാരിനു നേട്ടമാകില്ലേ?

600 രൂപ കൂട്ടിയിട്ട് 100 രൂപ കുറച്ചാൽ എന്താണ് കാര്യം ? അതൊന്നും ജനങ്ങളെ സ്വാധീനിക്കില്ല. 

∙ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവർ‌ത്തനങ്ങളിൽ താൽപര്യമുണ്ടോ?

കേരളത്തിലേക്ക് തന്നെ നോക്കിയാൽ മതിയല്ലോ... കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ ഏറ്റവും മോശം സർക്കാരാണ്. മോദിയെപ്പോലെ ഫാസിസമാണ് ഇവിടെയും നടക്കുന്നത്. അഴിമതിയുടെ ചെളിക്കുണ്ടിലാണ് കേരളത്തിലെ സർക്കാർ.

പിണറായി വിജയൻ

∙ താങ്കളുടെ സ്വപ്ന സർക്കാർ എങ്ങനെയായിരിക്കണം?

(പൊട്ടിച്ചിരിക്കുന്നു) നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ രാഹുൽഗാന്ധിയാണ് ഏറ്റവും മികച്ച നേതാവ്. അദ്ദേഹം നയിക്കുന്ന സർക്കാർ വരണം. നമ്മുടെ രാജ്യത്തെ മറ്റ് ഏത് രാഷ്ട്രീയനേതാക്കളെക്കാളും മികച്ച നേതാവ് രാഹുൽ തന്നെയാണ്.

∙ കേരളത്തിൽ ഇന്ത്യ സഖ്യമില്ല. സിപിഎമ്മും കോൺഗ്രസുമൊക്കെ രണ്ടുചേരിയിൽ നിന്നാണ് മത്സരിക്കുന്നത്. രാഹുലിനെതിരെ സിപിഐ സ്ഥാനാർഥിയുമുണ്ട്. ഇതൊരു വ്യത്യസ്ത സാഹര്യമല്ലേ?

സിപിഎമ്മിനെക്കാൾ കോൺഗ്രസിനാണ് വോട്ട് ചെയ്യേണ്ടത്. കാലത്തിന്റെ അനിവാര്യതയാണത്. എന്റെ സംസ്ഥാനമാണ് ഇതെങ്കിൽ ഞാൻ കോൺഗ്രസിനായിരിക്കും ഉറപ്പായിട്ടും വോട്ടു നൽകുക. 

English Summary:

Prashant Bhushan Strikes Hard on Electoral Bonds and Political Corruption Ahead of Elections- Interview