അബോർഷൻ‌ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കി പ്രഖ്യാപിക്കുന്ന ലോകത്തെ ആദ്യ രാജ്യമെന്ന നിലയിൽ ഫ്രാൻസ് ചരിത്രം സൃഷ്ടിച്ചത് 2024 മാർച്ചിലാണ്. രാജ്യാന്തര വനിതാ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു ആ പ്രഖ്യാപനം. പക്ഷേ, ആ വഴിയിലേക്ക് ഫ്രാൻസ് നടന്നെത്തിയത് ഒരുപാട് സ്ത്രീകളുടെ പോരാട്ടവും മരണവും ചേരുന്ന ഓർമ്മകളിൽ ചവിട്ടിയാണെന്നതും ചരിത്രം. അബോർഷനും ഗർഭനിരോധന മാർഗങ്ങളും ക്രിമിനൽവൽക്കരിച്ചു കൊണ്ട് ഫ്രാൻസ് ആദ്യത്തെ നിയമം പാസാക്കിയത് 1920ലാണ്. ജീവനെതിരെയാണ് അത്തരം ചെയ്തികൾ എന്നായിരുന്നു വാദം. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലമായമായപ്പോഴേക്കും ഫ്രാൻ‌സിൽ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമായി അബോർഷൻ മാറിയിരുന്നു. അൻപതുകളിലും അറുപതുകളിലും ഈ വിഷയങ്ങൾ സംബന്ധിച്ച് വലിയ ചർച്ചകളും സമരങ്ങളും നടന്നു. ഒടുവിൽ 1967ലാണ് ഗർഭനിരോധനം എന്നത് ഫ്രാൻസിൽ നിയമവിധേയമാകുന്നത്. എപ്പോൾ പ്രസവിക്കണം എന്ന് സ്വയം തീരുമാനമെടുക്കാൻ കുറച്ചു പേർക്കെങ്കിലും അത് അവസരമൊരുക്കി. പക്ഷേ, അബോർഷൻ നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ടുള്ള സമരങ്ങൾ തുടർന്നു. 1971ൽ വിവിധ മേഖലകളിൽപ്പെട്ട സ്ത്രീകളുടെ സമരം ഫ്രാൻസിനെ പിടിച്ചു കുലുക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബോർഷൻ‌ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കി പ്രഖ്യാപിക്കുന്ന ലോകത്തെ ആദ്യ രാജ്യമെന്ന നിലയിൽ ഫ്രാൻസ് ചരിത്രം സൃഷ്ടിച്ചത് 2024 മാർച്ചിലാണ്. രാജ്യാന്തര വനിതാ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു ആ  പ്രഖ്യാപനം. പക്ഷേ, ആ വഴിയിലേക്ക് ഫ്രാൻസ് നടന്നെത്തിയത് ഒരുപാട് സ്ത്രീകളുടെ പോരാട്ടവും മരണവും ചേരുന്ന ഓർമകളിൽ ചവിട്ടിയാണെന്നതും ചരിത്രം. അബോർഷനും ഗർഭനിരോധന മാർഗങ്ങളും ക്രിമിനൽവൽക്കരിച്ചു കൊണ്ട് ഫ്രാൻസ് ആദ്യത്തെ നിയമം പാസാക്കിയത് 1920ലാണ്. ജീവനെതിരെയാണ് അത്തരം ചെയ്തികൾ എന്നായിരുന്നു വാദം. 

രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലമായമായപ്പോഴേക്കും ഫ്രാൻ‌സിൽ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമായി അബോർഷൻ മാറിയിരുന്നു. അൻപതുകളിലും അറുപതുകളിലും ഈ വിഷയങ്ങൾ സംബന്ധിച്ച് വലിയ ചർച്ചകളും സമരങ്ങളും നടന്നു. ഒടുവിൽ 1967ലാണ് ഗർഭനിരോധനം എന്നത് ഫ്രാൻസിൽ നിയമവിധേയമാകുന്നത്. എപ്പോൾ പ്രസവിക്കണം എന്ന് സ്വയം തീരുമാനമെടുക്കാൻ കുറച്ചു പേർക്കെങ്കിലും അത് അവസരമൊരുക്കി. പക്ഷേ, അബോർഷൻ നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ടുള്ള സമരങ്ങൾ തുടർന്നു. 1971ൽ വിവിധ മേഖലകളിൽപ്പെട്ട സ്ത്രീകളുടെ സമരം ഫ്രാൻസിനെ പിടിച്ചു കുലുക്കി.

ഫ്രാൻസിൽ അബോർഷൻ സംബന്ധിച്ച ചരിത്ര പ്രഖ്യാപനമുണ്ടായപ്പോൾ വിതുമ്പുന്ന സമരത്തിന്റെ ഭാഗമായിരുന്ന സ്ത്രീ. (Photo by Dimitar DILKOFF / AFP)
ADVERTISEMENT

എഴുത്തുകാരും സിനിമ താരങ്ങളും സാംസ്കാരിക പ്രവർത്തകരും ഒക്കെ ഉൾപ്പെട്ട 343 സ്ത്രീകൾ ഒപ്പുവച്ച മാനിഫെസ്റ്റോ ഫ്രാൻസിന്റെ അബോർഷൻ സമര വഴിയിലെ നാഴികക്കല്ലായി. അബോർഷൻ നിയമവിധേയമല്ലാത്തതിനാൽ ഫ്രാൻസിൽ ഓരോ വർഷവും 10 ലക്ഷത്തോളം  സ്ത്രീകൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ അബോർഷന് വിധേയരാകുന്നുണ്ടെന്നും പലർക്കും മരണം സംഭവിക്കുന്നുണ്ടെന്നും പൊതുജനങ്ങളെയും ഭരണകൂടത്തെയും ബോധ്യപ്പെടുത്തുക കൂടിയായിരുന്നു ലക്ഷ്യം. ‘ചൂസ്’ എന്ന പേരിൽ നടന്ന വലിയ സമരങ്ങൾക്ക് ഫ്രാൻസ് പിന്നീട് സാക്ഷിയായി.

അബോർഷൻ നിയമപരമാക്കാനുള്ള ഫ്രഞ്ച് പാർലമെന്റിന്റെ തീരുമാനത്തിനു ശേഷം ഈഫൽ ടവറിൽ പ്രദർശിപ്പിച്ച സന്ദേശം. (Photo by Dimitar DILKOFF / AFP)

1975ൽ അബോർഷൻ നിയമവിധേയമാക്കി ഫ്രാൻസിൽ ഉത്തരവിറങ്ങി. പക്ഷേ, സദാചാരമൂല്യങ്ങൾ ആഴത്തിൽ പതിഞ്ഞ ഒരു സമൂഹത്തിൽ ആ നിയമം നടപ്പിൽ വരുത്തുക  അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് നിബന്ധനകൾക്ക് വിധേയമായിരുന്നു അബോർഷൻ എന്നതും. പിന്നെയും നിരന്തരമുണ്ടായ സമരങ്ങൾ പുതിയ നിയമങ്ങൾ പലകുറി രൂപീകരിക്കുകയും പരിഷ്കരിക്കുകയും ഒക്കെ ചെയ്ത ശേഷമാണ് ഉപാധികൾക്കപ്പുറം, ‘എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം’ എന്ന വാദത്തിലൂന്നി അബോർഷൻ ഒരു അവകാശമാണ് എന്നതിലേക്ക് ഫ്രാൻസ് എത്തുന്നത്. ലോകം മുഴുവൻ ഈ തീരുമാനം ചർച്ചയാവുമ്പോൾ താരതമ്യേന കടുംപിടുത്തങ്ങൾ കുറഞ്ഞ എംടിപി (മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി) ആക്ട് പിന്തുടരുന്ന ഇന്ത്യയിലെ യാഥാർഥ്യമെന്താണ്? എന്താണ് നിയമത്തിൽ വന്ന ഭേഗദതികൾ? വിശദമായി അറിയാം...

അബോർഷൻ ഭരണഘടനാപരമായ അവകാശമായി അംഗീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനത്തിനു ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കൊപ്പം സെൽഫിയെടുക്കുന്ന വനിതകൾ. (Photo by Gonzalo Fuentes / POOL / AFP)

∙ നിയമമുണ്ട് പക്ഷേ...

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് നിലവിൽ വന്ന് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും, അത്ര ആശാവഹമാണോ ഇന്ത്യയിലെ സ്ത്രീകളുടെ കാര്യങ്ങൾ? അല്ലെന്ന് കണക്കുകൾ പറയും. അബോർഷൻ ചെയ്യുന്നവരിൽ പകുതിയോളം പേർക്ക് സുരക്ഷിതമല്ലാത്ത മാർഗങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കേണ്ടി വരുന്നതെന്നാണ് നാഷനൽ ഫാമിലി ഹെൽത്ത് സർവേ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. സുരക്ഷിതമല്ലാത്ത ഗർഭമലസിപ്പിക്കൽ രാജ്യത്ത് വർധിക്കുകയും മാതൃമരണനിരക്ക് ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് 1966ൽ ശാന്തിശാൽ ഷാ കമ്മിറ്റിയെ പ്രതിവിധികൾ പഠിക്കാൻ സർക്കാർ നിയോഗിക്കുന്നത്.  കമ്മിറ്റി മുന്നോട്ടു വച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് 1971 ൽ എംടിപി ആക്ട് (The Medical Termination Of Pregnancy Act) നിലവിൽ വരുന്നത്.

1971ലെ നിയമം അനുസരിച്ച് ഗർഭം 20 ആഴ്ച പിന്നിടുന്നത് വരെയായിരുന്നു ഗർഭച്ഛിദ്രത്തിന് അനുമതി. 2021ലെ നിയമ ഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി. ഗർഭസ്ഥ ശിശുവിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയാൽ 24 ആഴ്ചയ്ക്കു ശേഷവും ഗർഭച്ഛിദ്രം ഇന്ത്യയില്‍ നിയമവിധേയമാണ്. 

ADVERTISEMENT

20 ആഴ്ച വരെയുള്ള ഗർഭം അബോർട്ട് ചെയ്യാൻ ഒരു ഡോക്ടറുടെ മാത്രം അംഗീകാരവും 24 ആഴ്ച വരെയുള്ള ഗർഭം അബോർട്ട് ചെയ്യാൻ 2 ഡോക്ടർമാരുടെ അംഗീകാരവുമാണ് നിലവിൽ വേണ്ടത്. 1971 ലെ നിയമം അനുസരിച്ച് 12 ആഴ്ച വരെയുള്ള ഗർഭം അബോർട്ട് ചെയ്യാൻ ഒരു ഡോക്ടറുടെ അംഗീകാരവും 20 ആഴ്ച വരെ 2 പേരുടെ അംഗീകാരവും വേണ്ടിയിരുന്നു. ഭ്രൂണത്തിന്റെ അബ്‌നോർമൽ കണ്ടീഷന്റെ പേരിൽ 24 ആഴ്ചയ്ക്കു ശേഷവും ഇപ്പോൾ അബോർഷന് അനുമതിയുണ്ട്. ഇതിന് ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, റേഡിയോളജിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന നാലംഗ മെഡിക്കൽ ബോർഡിന്റെ അനുമതി വേണം.

∙ ആർക്കൊക്കെ അനുമതിയുണ്ട്?

വിവാഹമോചന നടപടി ആരംഭിച്ചാൽ 20 ആഴ്ചയിലേറെ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ സ്ത്രീക്ക് അവകാശമുണ്ടെന്ന് കേരള ഹൈക്കോടതിയുടെ നിർണായക ഉത്തരവുണ്ടായത് 2024 മാർച്ച് ആദ്യവാരമാണ്. സ്ത്രീയുടെ ശരീരം സ്ത്രീയുടെ അവകാശമാണെന്ന വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു അബോർഷന് അനുമതി തേടി 23കാരി സമർപ്പിച്ച ഹർജിയിൽ കോടതി വിധി പറഞ്ഞത്. ഗർഭം തുടർന്നാൽ പിന്നീട് സ്ത്രീക്ക് ഉണ്ടാകാനിടയുള്ള മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചായിരുന്നു വിധി. വിവാഹമോചിതർക്ക് അബോർഷന് അനുമതി ഉണ്ടായിരുന്നുവെങ്കിലും വിവാഹമോചന നടപടികൾ ആരംഭിച്ചാൽ തന്നെ അബോർഷന് അനുമതി നൽകാം എന്ന വിധി വലിയ ചർച്ചയായി.

അബോർഷൻ അവകാശങ്ങൾക്കു വേണ്ടി ഫ്രാൻസിൽ നടന്ന സമരത്തിൽ നിന്ന്. (Photo by Christophe ARCHAMBAULT / AFP)

1971ലെ എംടിപി ആക്ടിൽ നിന്ന് 2021ലെ ഭേദഗതിയിലേക്ക് വരുമ്പോഴുള്ള സുപ്രധാന മാറ്റം അബോർഷനു സമീപിക്കുന്ന വ്യക്തി വിവാഹിതയായിരിക്കണം എന്ന നിർബന്ധം നിയമത്തിനില്ല എന്നതാണ്. വിവാഹിതരായ സ്ത്രീകളുടെ കാര്യത്തിൽ ഗർഭച്ഛിദ്രത്തിന് പങ്കാളിയുടെ അനുമതി തേടേണ്ട കാര്യവുമില്ല. പെണ്‍കുട്ടി മൈനറാണെങ്കിൽ രക്ഷിതാവിന്റെ സമ്മതം ആവശ്യമാണ്. ഭേദഗതിയിലെ സെക്‌ഷൻ 5 വഴി അബോർഷന് വിധേയരാകുന്ന സ്ത്രീകളുടെ സ്വകാര്യതയും നിയമം ഉറപ്പു വരുത്തുന്നു. ഇവരുടെ വ്യക്തിപരമായ വിവരങ്ങൾ ഡോക്ടർമാർ വെളിപ്പെടുത്തിയാൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം.

ADVERTISEMENT

∙ ആരാണ് മാനദണ്ഡം നിശ്ചയിക്കുക?

ലൈംഗിക ചൂഷണങ്ങളുടെയും ബലാത്സംഗത്തിന്റെയും അടുത്ത ബന്ധുക്കളിൽ നിന്നുള്ള പീഡനത്തിന്റെയും ഇരകൾ, പ്രായപൂർത്തിയാകാത്തവർ, ഗർഭ കാലഘട്ടത്തിൽ ഭർത്താവ് മരിക്കുകയോ വിവാഹമോചിതരാകുകയോ ചെയ്തവർ, ഭിന്നശേഷിയുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, യുദ്ധം, പ്രകൃതി ദുരന്തം പോലെ പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ അകപ്പെട്ടവർ തുടങ്ങി ആർക്കൊക്കെ അബോർഷന് വിധേയരാകാം എന്നതിൽ നിശ്ചിത മാനദണ്ഡങ്ങൾ നിയമം പറയുന്നുണ്ട്. പക്ഷേ, അബോർഷൻ നിയമങ്ങൾ കുറേക്കൂടി ജനാധിപത്യപരമാകണമെന്ന് വാദിക്കുന്നവരുടെ പ്രധാന ചോദ്യം, ഇങ്ങനെയൊന്നുമല്ലാത്ത ഒരു സ്ത്രീക്ക് താനെപ്പോൾ ഗർഭം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമില്ലേ എന്നതാണ്.

അബോർഷന് അനുമതി നേടിയ യുവതിയോട്, പ്രസവിച്ച് കുട്ടിയെ അനാഥാലയത്തിന് കൈമാറാൻ പോലും ഇന്ത്യയിലെ കോടതികൾ പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ എംടിപി ആക്ട് സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ല മറിച്ച് ഗർഭഛിദ്രം ചെയ്തു കൊടുക്കുന്നവർക്ക് വേണ്ടിയുള്ളതാണെന്നാണ് പ്രധാന ആരോപണങ്ങളിലൊന്ന്. അതായത് അബോർഷന് അനുമതിയുണ്ടോ ഇല്ലയോ എന്നതിലെ നിർണായക ഘടകമാവുക ഗർഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്നതാണ്. മറിച്ച് ഗർഭിണിയാവാൻ ഒരു സ്ത്രീ ശാരീരികമായും മാനസികമായും സാമ്പത്തികമായും തയാറാണോ എന്നതാവണം നിയമം അടിസ്ഥാനമാക്കേണ്ടതെന്ന് സ്ത്രീ അവകാശ പ്രവർത്തകർ പറയുന്നു. ഗർഭനിരോധന മാർഗങ്ങൾ പരാജയപ്പെടുന്നത് അബോർഷനുള്ള കാരണമായി നിയമം പറയുന്നുണ്ടെങ്കിലും അതൊരു കാരണമായി പരിഗണിക്കാറേയില്ലെന്നതാണ് .യാഥാർഥ്യം. അബോർഷന് അനുമതി നേടിയ യുവതിയോട്, പ്രസവിച്ച് കുട്ടിയെ അനാഥാലയത്തിന് കൈമാറാൻ പോലും കോടതികൾ പറഞ്ഞിട്ടുണ്ട്.

ഫ്രാൻസിൽ അബോർഷൻ നിയമങ്ങളെ എതിർക്കുന്നവർ ഗർഭസ്ഥശിശുവിന്റെ അൾട്രാസൗണ്ട് സ്കാൻ ചിത്രങ്ങളുമായി നടത്തിയ പ്രതിഷേധത്തിൽ നിന്ന്. (Photo by GEOFFROY VAN DER HASSELT / AFP)

∙ ഭേദഗതിക്ക് ശേഷവും

2022 സെപ്റ്റംബറിൽ 22 ആഴ്ചയുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയിൽ, സ്ത്രീകളുടെ ശരീരത്തിനു മേലുള്ള അവകാശവും വിവാഹബന്ധത്തിനുള്ളിൽ ബലാൽസംഗം നേരിടേണ്ടി വരുന്നവർക്ക് താൽപര്യമില്ലാത്ത ഗർഭം ചുമക്കേണ്ടി വന്നാലുണ്ടാവുന്ന മാനസിക, ശാരീരിക ആഘാതങ്ങളും എടുത്തു പറഞ്ഞിരുന്നു. എംടിപി ആക്ടിലെ ഭേദഗതികൾക്കു വേണ്ടി നിലകൊള്ളുന്നവർ വലിയ തോതിൽ ആഘോഷിച്ച വിധിയായിരുന്നു അത്. പക്ഷേ, 2023ൽ വന്ന മറ്റൊരു വിധിയും അതിന്റെ ഭാഗമായുണ്ടായ ചർച്ചകളും ഭേദഗതിയുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു.

ആശുപത്രിയിൽ നിന്ന് അബോർഷന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് 27കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയ്ക്ക് അബോർഷനു വേണ്ടി സുപ്രീം കോടതിയെ വരെ സമീപിക്കേണ്ടി വരുന്നത്. ലാക്ടേഷനൽ അമ്നോറിയ എന്ന അവസ്ഥ മൂലം 24 ആഴ്ച വരെ ഗർഭിണിയായിരുന്നത് യുവതി അറിഞ്ഞിരുന്നില്ല. പക്ഷേ, ഭേദഗതിയുടെ വിവിധ വകുപ്പുകളിൽ ഒന്നിന്റെയും പരിധിയിൽ ഈ പരാതി സ്വീകരിക്കാനാവില്ല എന്നായിരുന്നു കോടതിയുടെ നിലപാട്. 

ഗർഭസ്ഥശിശുവിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നോ അമ്മയ്ക്ക് ജീവന് ഭീഷണി ആകുമെന്നോ തെളിയിക്കാനാവാത്തതിനാൽ അനുമതി നൽകാനാവില്ലെന്നായിരുന്നു കോടതി പറഞ്ഞത്. താൽപര്യമില്ലാത്ത ഗർഭം തനിക്കുണ്ടാക്കാവുന്ന പ്രശ്നങ്ങൾ, പോസ്റ്റ്പാർട്ടം സൈക്കോസിസ്, എന്നിവയൊക്കെ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ‘‘ഈ ഗർഭം ഒരു സ്ത്രീയ്ക്കു വേണോയെന്ന് ആരാണ് തീരുമാനിക്കേണ്ടത്?’’ എന്ന ചോദ്യം അപ്പോഴും ബാക്കിയായി.

∙ ദാരിദ്ര്യം മുതൽ ഗർഭനിരോധന മാർഗങ്ങളുടെ അഭാവം വരെ

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻസ് ഫണ്ട് (യുഎൻഎഫ്പിഎ) പുറത്തിറക്കിയ വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട് പ്രകാരം, ലോകത്താകമാനം ഒരു വർഷം 12.1 കോടി ഗർഭധാരണങ്ങൾ താൽപര്യമില്ലാതെ സംഭവിക്കുന്നുവെന്നാണ് കണക്കുകൾ. ഇതിൽ 45 ശതമാനം അബോർഷനുകളും നടക്കുന്നത് സുരക്ഷിതമല്ലാത്ത മാർഗങ്ങളിൽ കൂടിയാണ്. 13 ശതമാനത്തിലധികം പേരുടെ മരണത്തിനും ഇത് കാരണമാവുന്നുണ്ട്. ഇന്ത്യയിലേക്ക് വരുമ്പോൾ കുറേക്കൂടി ഭീകരമാണ് കണക്കുകൾ. ദാരിദ്ര്യം, ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം, ഗർഭനിരോധന മാർഗങ്ങളുടെ അഭാവം എന്നിവയെല്ലാം സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രത്തിനും മാതൃമരണം വർധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്.

അബോർഷൻ നിഷേധിക്കപ്പെട്ടതിനെതുടർന്ന് ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്ത്യൻ വംശജയായ ഡോ.സവിത മരണപ്പെട്ടതിന്റെ ഭാഗമായി അയർലൻഡിൽ നടന്ന പ്രതിഷേധം. (Photo by PETER MUHLY / AFP)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉയർന്ന മാതൃമരണനിരക്കിനേക്കാളും വലുതാണ് സുരക്ഷിതമല്ലാത്ത അബോർഷൻ വഴിയുണ്ടാകുന്ന മരണങ്ങൾ എന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു. കേരളത്തിൽ സ്ഥിതി കുറേക്കൂടി വ്യത്യസ്തമാണെങ്കിലും, അബോർഷൻ നിഷേധിക്കുന്ന ആശുപത്രികളും ഒട്ടേറെയുണ്ട്. അതേസമയം പോക്സോ അതിജീവിതയായ 10 വയസ്സുകാരിയുടെ 24 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ വരെ ഹൈക്കോടതി ഇടപെട്ട ചരിത്രവുമുണ്ട്.

∙ വരുമോ ഫ്രാൻസിലെ നിയമം?

ഉപാധികളില്ലാതെ, സ്വന്തം ശരീരത്തിനു മേൽ സ്ത്രീയ്ക്ക് പൂർണ സ്വാതന്ത്യം നൽകുക എന്നതാണ് പുതിയ നിയമത്തിലൂടെ ഫ്രാൻസ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ എംടിപി ആക്ട് നിലവിൽ വന്ന് നാല് പതിറ്റാണ്ട് കഴിയുമ്പോഴും അതിന്റെ പ്രധാന പ്രശ്നം സ്ത്രീയ്ക്ക് സ്വയം നിർണയാവകാശം ഇല്ല എന്നതാണെന്ന് വിമർശകർ പറയുന്നു. മാരിറ്റൽ റേപ്പ് ക്രിമിനൽവൽക്കരിക്കാൻ ഇനിയും തയാറാവാത്ത സമൂഹമാണ് നമ്മുടേത് എന്നതും അതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. ഗർഭാനന്തര വിഷാദം, അതിനെ തുടർന്നുണ്ടാകുന്ന കുട്ടി കൊലപാതകങ്ങൾ എന്നിവയുടെ കണക്കിലും വർധനയുണ്ട്.

2021ലെ എംടിപി ആക്ട് ഭേദഗതിയ്ക്ക് വലിയ എതിർപ്പുകൾ ഇന്ത്യൻ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്നിരുന്നു. ഗർഭസ്ഥ ശിശുവിന്റെ അവകാശങ്ങൾക്ക് മുൻഗണന കൊടുക്കണം എന്നായിരുന്നു ഭേദഗതിയെ എതിർക്കുന്നവരുടെ വാദം. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളെ ജനിക്കാൻ അനുവദിക്കാത്തത് ക്രൂരതയാണെന്നും ഇവർ പറയുന്നു. ഇനിയും ഭേദഗതികൾ വരേണ്ടതുണ്ട് എന്ന് ഒരു വിഭാഗം പറയുമ്പോൾ നിലവിലെ നിയമം ഭൂരിഭാഗം പേരെയും സംരക്ഷിക്കുന്നില്ല എന്നതാണ് ഇന്ത്യൻ യാഥാർഥ്യം. പ്രസവം ശാരീരികവും മാനസികവുമായ തലത്തിൽ സങ്കീർണമായ ഒരു പ്രക്രിയയാണെന്നിരിക്കേ, അമ്മയാവാൻ പോകുന്ന ആളുടെ മാനസികാരോഗ്യത്തിനും തിരഞ്ഞെടുപ്പിനും ഒരു പരിഗണനയും നിയമം നൽകുന്നില്ല എന്നതാണ് വിമർശനം.