കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രാരംഭ മത്സരമായിരുന്ന തിരുവാതിരയുടെ ഫലം മുതൽ തുടങ്ങിയ തമ്മിൽത്തല്ല് സമാപന ഇനമായിരുന്ന സംഘനൃത്ത വേദി വരെ തുടർന്നു. ഒടുവിൽ പരിഹാരമാർഗമെന്ന നിലയിൽ, വൈസ് ചാൻസലർ കലോത്സവംതന്നെ പിരിച്ചുവിട്ടു. അതും എസ്എഫ്ഐ നേതൃത്വം നൽകുന്ന സംഘാടക സമിതിയുടെ ഒത്താശയോടെ. ഇതിനിടയിൽ പൊലീസുകാർക്ക് പണിയുണ്ടാക്കിയവരിൽ വിദ്യാർഥികൾ മാത്രമല്ല, വിധികർത്താക്കളുമുണ്ട്. കേരള സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും പേറിയാണ് കലോത്സവത്തിന് തിരശ്ശീലവീണത്. അതും അവസാന ഇനം അരങ്ങിലെത്തുന്നതിന് തൊട്ടുമുൻപ്. മാസങ്ങൾ നീണ്ട തയാറെടുപ്പ്, ലക്ഷങ്ങൾ ചെലവഴിച്ചുള്ള വസ്ത്രങ്ങളും ആടയാഭരണങ്ങളും, അവസരംകാത്തുനിന്ന മണിക്കൂറുകൾ... കലോത്സവത്തിലെ അവസാന ഇനമായി നിശ്ചയിച്ചിരുന്ന സംഘനൃത്തത്തിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് നഷ്ടമായത് ഇതെല്ലാമാണ്. വൈസ് ചാൻസലറിന്റെ ഒറ്റ കത്തിന്റെ പേരിൽ പാതിവഴിയിൽ ‘കനലടങ്ങിയ’ കലോത്സവ വേദികളിൽ നിന്നുള്ള കാഴ്ചകളിലേയ്ക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രാരംഭ മത്സരമായിരുന്ന തിരുവാതിരയുടെ ഫലം മുതൽ തുടങ്ങിയ തമ്മിൽത്തല്ല് സമാപന ഇനമായിരുന്ന സംഘനൃത്ത വേദി വരെ തുടർന്നു. ഒടുവിൽ പരിഹാരമാർഗമെന്ന നിലയിൽ, വൈസ് ചാൻസലർ കലോത്സവംതന്നെ പിരിച്ചുവിട്ടു. അതും എസ്എഫ്ഐ നേതൃത്വം നൽകുന്ന സംഘാടക സമിതിയുടെ ഒത്താശയോടെ. ഇതിനിടയിൽ പൊലീസുകാർക്ക് പണിയുണ്ടാക്കിയവരിൽ വിദ്യാർഥികൾ മാത്രമല്ല, വിധികർത്താക്കളുമുണ്ട്. കേരള സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും പേറിയാണ് കലോത്സവത്തിന് തിരശ്ശീല വീണത്. അതും അവസാന ഇനം അരങ്ങിലെത്തുന്നതിന് തൊട്ടുമുൻപ്. 

മാസങ്ങൾ നീണ്ട തയാറെടുപ്പ്, ലക്ഷങ്ങൾ ചെലവഴിച്ചുള്ള വസ്ത്രങ്ങളും ആടയാഭരണങ്ങളും, അവസരംകാത്തുനിന്ന  മണിക്കൂറുകൾ... കലോത്സവത്തിലെ അവസാന ഇനമായി നിശ്ചയിച്ചിരുന്ന സംഘനൃത്തത്തിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് നഷ്ടമായത് ഇതെല്ലാമാണ്. വൈസ് ചാൻസലറിന്റെ ഒറ്റ കത്തിന്റെ പേരിൽ പാതിവഴിയിൽ ‘കനലടങ്ങിയ’ കലോത്സവ വേദികളിൽ നിന്നുള്ള കാഴ്ചകളിലേയ്ക്ക്...

കേരള സർവകലാശാല കലോത്സവത്തിനിടെ നൽകിയ അപ്പീലിന്മേൽ ഉണ്ടായ വിധിയിൽ അതൃപ്തരായ മത്സരാർഥികൾ സെനറ്റ് ഹാളിലെ പ്രധാന വേദിയിലേക്ക് ഇരച്ചു കയറിയപ്പോൾ (ചിത്രം: മനോരമ)
കലോത്സവത്തിനിടെ നൽകിയ അപ്പീലിന്മേൽ ഉണ്ടായ വിധിയിൽ അതൃപ്തരായ മത്സരാർഥികൾ സെനറ്റ് ഹാളിലെ പ്രധാന വേദിയിലേക്ക് ഇരച്ചു കയറി പ്രതിഷേധിച്ചപ്പോൾ. സംഘാടകർ കർട്ടൻ താഴ്ത്താൻ ശ്രമിച്ചതോടെ സംഘർഷം രൂപപ്പെടുകയായിരുന്നു (ചിത്രം: മനോരമ)
സംഘനൃത്തത്തിൽ പങ്കെടുക്കാൻ 24 മണിക്കൂറിലേറെ പ്രധാന വേദിയായ സെനറ്റ് ഹാളിനു മുന്നിൽ വേഷം കെട്ടി കാത്തു നിൽക്കുന്ന തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിലെ വിദ്യാർഥികൾ. (ചിത്രം: മനോരമ)
സംഘർഷ സാധ്യതയെ തുടർന്ന് കലോത്സവത്തിന്റെ അവസാന മത്സരയിനമായിരുന്ന സംഘനൃത്തം താൽക്കാലികമായി നിർത്തിവയ്ക്കാൻ വൈസ്ചാൻസലറിന്റെ അറിയിപ്പ് വന്നതിനെത്തുടർന്ന് മത്സരിക്കാൻ അവസരം നഷ്ടമായ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിലെ വിദ്യാർഥികൾ പ്രതിഷേധത്തിന്റെ ഭാഗമായി സെനറ്റ് ഹാളിലെ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ ഒരുങ്ങിയപ്പോൾ വേദിയിലെ ലൈറ്റും ശബ്ദ സംവിധാനവും സംഘാടകർ കട്ട് ചെയ്തതിനെ തുടർന്ന് മൊബൈൽ ഫോണിന്റെ വെളിച്ചം തെളിച്ച് മത്സരാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവർ. (ചിത്രം: മനോരമ)
കേരള സർവകലാശാല യുവജനോത്സവത്തിന്റെ അവസാന ഇനമായ സംഘനൃത്തത്തിൽ പങ്കെടുക്കാൻ 24 മണിക്കൂറിലധികം വേഷം കെട്ടിയും അഴിച്ചും വീണ്ടും കെട്ടിയും പ്രധാന വേദിയായ സെനറ്റ് ഹാളിൽ കാത്തുനിന്ന തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ വിദ്യാർഥികൾ ഒടുവിൽ സ്റ്റേജിൽ കയറി പ്രതിഷേധിക്കുന്നു. (ചിത്രം: മനോരമ)
സംഘർഷ സാധ്യതയെ തുടർന്ന് സംഘനൃത്തം താൽക്കാലികമായി നിർത്തിവയ്ക്കാൻ വൈസ്ചാൻസലറിന്റെ അറിയിപ്പ് വന്നതിനെത്തുടർന്ന് അവസരം നഷ്ടമായ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിലെ വിദ്യാർഥികൾ കനത്ത പൊലീസ് സംരക്ഷണത്തിൽ നൃത്തം അവതരിപ്പിച്ചപ്പോൾ. (ചിത്രം: മനോരമ)
സംഘർഷ സാധ്യതയെ തുടർന്ന് സംഘനൃത്തം താൽക്കാലികമായി നിർത്തിവയ്ക്കാൻ വൈസ്ചാൻസലറിന്റെ അറിയിപ്പ് വന്നതിനെത്തുടർന്ന് അവസരം നഷ്ടമായ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിലെ വിദ്യാർഥികൾ കനത്ത പൊലീസ് സംരക്ഷണത്തിൽ അവതരിപ്പിച്ച നൃത്തം. (ചിത്രം: മനോരമ)
അപ്പീലിന്റെ വിധി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് കലോത്സവത്തിന്റെ പ്രധാന വേദിയായ സെനറ്റ് ഹാളിലെ സ്റ്റേജിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന തിരുവനന്തപുരം ഗവ. വനിത കോളജിലെയും യൂണിവേഴ്സിറ്റി കോളജിലെയും വിദ്യാർഥികൾ. (ചിത്രം: മനോരമ)
യൂണിവേഴ്സിറ്റി കോളജ്, ഗവ. വനിതാ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ യുവജനോത്സവ വേദിയിലിരുന്ന് പ്രതിഷേധിക്കുമ്പോൾ സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമലിന്റെ നേതൃത്വത്തിൽ അപ്പീലിന്മേൽ ഉണ്ടായ വിധി പ്രഖ്യാപിക്കുന്നു. (ചിത്രം: മനോരമ)
അപ്പീലിന്മേലുണ്ടായ വിധിയിൽ തൃപ്തിയില്ലാത്ത മത്സരാർഥികൾ സെനറ്റ് ഹാളിലെ പ്രധാന വേദിയിൽ സംഘാടകർക്കു നേരെ പ്രതിഷേധിക്കുന്നു. (ചിത്രം: മനോരമ)
യുവജനോത്സവ അപ്പീലിന്മേൽ ഉണ്ടായ വിധിയിൽ അതൃപ്തരായ മത്സരാർഥികൾ സെനറ്റ് ഹാളിലെ പ്രധാന വേദിയിലേക്ക് ഇരച്ചു കയറി സംഘാടകർക്കു നേരെ പ്രതിഷേധിച്ചപ്പോൾ കർട്ടൻ താഴ്ത്താൻ ശ്രമിക്കുന്ന സംഘാടകർ (ചിത്രം: മനോരമ)
സംഘനൃത്ത മത്സരം നിർത്തിവയ്ക്കാൻ വൈസ്ചാൻസലറിന്റെ അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് മത്സരിക്കാൻ അവസരം നഷ്ടമായ ആലപ്പുഴ എസ്ഡി കോളജിലെ വിദ്യ‍ാർഥികൾ പ്രതിഷേധത്തിന്റെ ഭാഗമായി സെനറ്റ് ഹാളിലെ വേദിയിൽ കനത്ത പെ‍ാലീസ് സംരക്ഷണത്തിൽ നൃത്തം അവതരിപ്പിച്ചപ്പോൾ. (ചിത്രം: മനോരമ)
English Summary:

How did the Kerala University Youth Festival turn into a stage for riots?- Picture Story