രണ്ടുപേർ ചേർന്ന് കളവിനിറങ്ങുന്നു, പിടിക്കപ്പെടുന്നു... തുടർന്ന് ചുരുളഴിയുന്നത് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ കഥ. മോഷണക്കേസിൽ പിടിയിലായ 2 പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നിഗൂഢമായ ഇരട്ടക്കൊലപാതകങ്ങളുടെ വിവരം പുറംലോകം അറിയുന്നത്. മാർച്ച് 2ന് പുലർച്ചെ കട്ടപ്പന ഓക്സീലിയം സ്കൂൾ ജംക്‌ഷനു സമീപത്തെ വർക്‌ഷോപ്പിൽ നിന്ന് ഇരുമ്പ് – ഉരുക്ക് സാധനങ്ങൾ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സഹായി പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ പൊലീസിന്റെ പിടിയിലാകുന്നത്. ഇവർ മോഷണം നടത്താൻ എത്തിയ സമയത്ത് അവിടെ യാദൃച്ഛികമായി എത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ഇവരെ കാണാൻ ഇടയായതോടെയാണ് നാടിനെ ‍ഞെട്ടിച്ച സംഭവങ്ങളുടെ തുടക്കം. വർക്‌ഷോപ്പിലെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പ്രതികളെ പ്രവീണും തോംസണും ചേർന്നു തടഞ്ഞു. എന്നാൽ, പ്രതികൾ ഇവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി.

രണ്ടുപേർ ചേർന്ന് കളവിനിറങ്ങുന്നു, പിടിക്കപ്പെടുന്നു... തുടർന്ന് ചുരുളഴിയുന്നത് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ കഥ. മോഷണക്കേസിൽ പിടിയിലായ 2 പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നിഗൂഢമായ ഇരട്ടക്കൊലപാതകങ്ങളുടെ വിവരം പുറംലോകം അറിയുന്നത്. മാർച്ച് 2ന് പുലർച്ചെ കട്ടപ്പന ഓക്സീലിയം സ്കൂൾ ജംക്‌ഷനു സമീപത്തെ വർക്‌ഷോപ്പിൽ നിന്ന് ഇരുമ്പ് – ഉരുക്ക് സാധനങ്ങൾ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സഹായി പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ പൊലീസിന്റെ പിടിയിലാകുന്നത്. ഇവർ മോഷണം നടത്താൻ എത്തിയ സമയത്ത് അവിടെ യാദൃച്ഛികമായി എത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ഇവരെ കാണാൻ ഇടയായതോടെയാണ് നാടിനെ ‍ഞെട്ടിച്ച സംഭവങ്ങളുടെ തുടക്കം. വർക്‌ഷോപ്പിലെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പ്രതികളെ പ്രവീണും തോംസണും ചേർന്നു തടഞ്ഞു. എന്നാൽ, പ്രതികൾ ഇവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടുപേർ ചേർന്ന് കളവിനിറങ്ങുന്നു, പിടിക്കപ്പെടുന്നു... തുടർന്ന് ചുരുളഴിയുന്നത് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ കഥ. മോഷണക്കേസിൽ പിടിയിലായ 2 പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നിഗൂഢമായ ഇരട്ടക്കൊലപാതകങ്ങളുടെ വിവരം പുറംലോകം അറിയുന്നത്. മാർച്ച് 2ന് പുലർച്ചെ കട്ടപ്പന ഓക്സീലിയം സ്കൂൾ ജംക്‌ഷനു സമീപത്തെ വർക്‌ഷോപ്പിൽ നിന്ന് ഇരുമ്പ് – ഉരുക്ക് സാധനങ്ങൾ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സഹായി പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ പൊലീസിന്റെ പിടിയിലാകുന്നത്. ഇവർ മോഷണം നടത്താൻ എത്തിയ സമയത്ത് അവിടെ യാദൃച്ഛികമായി എത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ഇവരെ കാണാൻ ഇടയായതോടെയാണ് നാടിനെ ‍ഞെട്ടിച്ച സംഭവങ്ങളുടെ തുടക്കം. വർക്‌ഷോപ്പിലെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പ്രതികളെ പ്രവീണും തോംസണും ചേർന്നു തടഞ്ഞു. എന്നാൽ, പ്രതികൾ ഇവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടുപേർ ചേർന്ന് കളവിനിറങ്ങുന്നു, പിടിക്കപ്പെടുന്നു... തുടർന്ന് ചുരുളഴിയുന്നത് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ കഥ. മോഷണക്കേസിൽ പിടിയിലായ 2 പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നിഗൂഢമായ ഇരട്ടക്കൊലപാതകങ്ങളുടെ വിവരം പുറംലോകം അറിയുന്നത്. മാർച്ച് 2ന് പുലർച്ചെ കട്ടപ്പന ഓക്സീലിയം സ്കൂൾ ജംക്‌ഷനു സമീപത്തെ വർക്‌ഷോപ്പിൽ നിന്ന് ഇരുമ്പ് – ഉരുക്ക് സാധനങ്ങൾ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സഹായി പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ പൊലീസിന്റെ പിടിയിലാകുന്നത്. ഇവർ മോഷണം നടത്താൻ എത്തിയ സമയത്ത് അവിടെ യാദൃച്ഛികമായി എത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ഇവരെ കാണാൻ ഇടയായതോടെയാണ് നാടിനെ ‍ഞെട്ടിച്ച സംഭവങ്ങളുടെ തുടക്കം.

വർക്‌ഷോപ്പിലെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച പ്രതികളെ പ്രവീണും തോംസണും ചേർന്നു തടഞ്ഞു. എന്നാൽ, പ്രതികൾ ഇവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അടിപിടിയുണ്ടായി. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് പ്രവീണിന് പരുക്കേറ്റു. തോംസണിനെ തള്ളിയിട്ട ശേഷം മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മോഷ്ടാക്കളിൽ പ്രധാനിയായ വിഷ്ണുവിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റു.

നവജാത ശിശുവിന്റെ മൃതദേഹത്തിനായി തൊഴുത്തിന്റെ തറ പൊളിച്ചു പരിശോധന നടത്തിയപ്പോൾ. (ചിത്രം: മനോരമ)
ADVERTISEMENT

ഈ വിവരങ്ങളറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി. കാലിന് പൊട്ടലുള്ളതിനാൽ ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണു മോഷണത്തിനായി വർക്‌ഷോപ്പിനുള്ളിൽ കയറിയപ്പോൾ, സഹായി നിതീഷ് പുറത്താണ് നിന്നിരുന്നത്. സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് പിടികൂടി മൊഴിയെടുത്തതോടെയാണ് ഇരട്ടക്കൊലപാതകങ്ങളുടെ ചുരുളഴിയാൻ തുടങ്ങിയത്. ചോദ്യം ചെയ്യലിനിടെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നവജാത ശിശുവിന്റെയും മധ്യവയസ്കന്റെയും കൊലപാതക വിവരങ്ങൾ സ്ഥിരീകരിക്കുന്നത്.

∙ കൊലപാതകങ്ങളുടെ കഥ

മോഷണക്കേസിൽ റിമാൻഡിലായ കാഞ്ചിയാർ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന പുത്തൻപുരയ്ക്കൽ നിതീഷിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. സുഹൃത്തും ഒപ്പം താമസിക്കുന്നയാളുമായ കക്കാട്ടുകട നെല്ലിപ്പള്ളിൽ വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് നിതീഷ് വെളിപ്പെടുത്തിയത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് രണ്ടുകേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

എട്ടുവർഷം മുൻപ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം കട്ടപ്പന സാഗരാ ജംക്‌ഷനിൽ, ഇവർ മുൻപ് താമസിച്ചിരുന്ന വീടിന്റെ പരിസരത്ത് കുഴിച്ചിട്ടിട്ടുണ്ടെന്നാണ് വിവരം. വിജയന്റെ മകളിൽ നിതീഷിനുണ്ടായ ആൺകുഞ്ഞിനെയാണ് 2016 ജൂലൈയിൽ കൊലപ്പെടുത്തിയത്. ഇവർ വിവാഹിതർ അല്ലാതിരുന്നതിനാൽ മാനഹാനി ഭയന്നാണ് കൊലപാതകമെന്നാണ് സൂചന.

നിതീഷും വിജയനും വിഷ്ണുവും ചേർന്ന് നവജാത ശിശുവിനെ കുഴിച്ചിട്ട കട്ടപ്പന സാഗരാ ജംക്‌ഷനിലെ വീടിനോടുചേർന്നുള്ള തൊഴുത്തിൽ നായയെ ഉപയോഗിച്ച് പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ. (ചിത്രം: മനോരമ)
ADVERTISEMENT

വിജയന്റെ സഹായത്തോടെ നവജാത ശിശുവിന്റെ മുഖം തുണികൊണ്ട് മൂടി ശ്വാസം മുട്ടിച്ചാണ് നിതീഷ് കൊലപ്പെടുത്തിയെന്നാണ് സൂചന. കുഞ്ഞിന്റെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിനു സമീപത്തെ തൊഴുത്തിൽ കുഴിച്ചുമൂടിയെന്നാണ് വിവരം. എന്നാൽ ഈ കൊലപാതകം നടത്തിയത് താനാണെന്ന് ഇയാൾ സമ്മതിച്ചിട്ടില്ല. ഈ കേസിൽ വിജയനും മകൻ വിഷ്ണുവും പ്രതികളാണ്.

ആദ്യ കൊലപാതകത്തിന് ഉൾപ്പെടെ ഇവർക്കൊപ്പം നിന്ന വിജയനെത്തന്നെയാണ് പിന്നീട് ഇവർ വകവരുത്തിയത്. വിജയന്റെ കൊലപാതകം നടന്നിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളു. വീടിനുള്ളിൽവച്ചുണ്ടായ തർക്കത്തിനിടെ വിജയനെ നിതീഷ് ഷർട്ടിൽ പിടിച്ച് വലിച്ച് നിലത്തിട്ടശേഷം ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന സൂചന. പിന്നീട് വിജയന്റെ മകൻ വിഷ്ണു ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് വീട്ടിലെ ഒരുമുറിയിൽ തന്നെ കുഴിയെടുത്ത് വി‍ജയന്റെ മൃതദേഹം മറവുചെയ്തത്.

വിജയനെ കൊലപ്പെടുത്തിയ കേസിൽ നിതീഷ് ഒന്നാം പ്രതിയും വിജയന്റെ ഭാര്യ സുമയും(57) മകൻ വിഷ്ണുവും(27) രണ്ടും മൂന്നും പ്രതികളുമാണ്. പൂജകളും മറ്റും വശമുള്ള നിതീഷ് ആ പേരിലാണ് വിഷ്ണുവിന്റെ കുടുംബവുമായി അടുപ്പം സ്ഥാപിച്ചത്. അതിനുശേഷം പൂജകളുടെ പേരിൽ പൊതുസമൂഹത്തിൽ നിന്ന് അകലം പാലിക്കാൻ ഈ കുടുംബത്തോട് നിർദേശിക്കുകയും അവർ അത് അനുസരിക്കുകയുമായിരുന്നു. എട്ടുവർഷം മുൻപ് കട്ടപ്പനയിലെ വീടും സ്ഥലവും വിറ്റശേഷം വിവിധയിടങ്ങളിൽ ഇവർ വാടകയ്ക്കു താമസിച്ചശേഷമാണ് കക്കാട്ടുകടയിൽ എത്തിയത്.

∙ നാട്ടുകാർ പറയുന്നു; ‘ദൃശ്യം’ മോഡൽ കൊലപാതകങ്ങൾ

ADVERTISEMENT

ഈ കൊലപാതകങ്ങളെ 'ദൃശ്യം' സിനിമയോടാണ് നാട്ടുകാർ ഉപമിച്ചത്. തൊട്ടടുത്തു മറ്റു വീടുകൾ ഉണ്ടായിട്ടും പോലും ആർക്കും സംശയം തോന്നാത്ത രീതിയിൽ കൊലപാതകം നടത്തി മൃതദേഹം മുറിക്കുള്ളിൽ മറവു ചെയ്തത് നാട്ടുകാരെ ഞെട്ടിച്ചു. വിജയന്റെയും കുടുംബത്തിന്റെയും അന്ധവിശ്വാസങ്ങളെ മുതലെടുത്തും പൂജകളിലും മറ്റുമുള്ള ചെറിയ അറിവ് പ്രയോഗിച്ചുമാണ് നിതീഷ് ആ കുടുംബത്തെ സ്വാധീനിച്ചത്. രണ്ട് ജീവനുകൾ നഷ്ടമായിട്ടും അതിന്റെ വിവരങ്ങൾ പുറത്തുവരാതിരുന്നതും കുടുംബത്തിന്റെ അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് വിവരം.

നിതീഷും വിജയനും വിഷ്ണുവും ചേർന്ന് നവജാത ശിശുവിനെ കുഴിച്ചിട്ട കട്ടപ്പന സാഗരാ ജംക്‌ഷനിലെ വീടിനു സമീപം പൊലീസ് നടത്തിയ പരിശോധനകൾ കാണാനെത്തിയ നാട്ടുകാർ. (ചിത്രം: മനോരമ)

വിജയന്റെ മകളുടെ കയ്യിൽ അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് നിതീഷ് ഇവർക്കൊപ്പം കൂടുന്നത്. നിതീഷിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് അവർ ജീവിതരീതി വരെ മാറ്റിയപ്പോൾ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമെല്ലാം അകലം പാലിക്കേണ്ടിവന്നു. ഒടുവിൽ ഒരുഘട്ടത്തിൽ ഇവരെ കാണാതായെന്ന് വ്യക്തമാക്കി വിജയന്റെ സഹോദരി പൊലീസിൽ പരാതി വരെ നൽകിയിരുന്നു. അതിനുശേഷം കട്ടപ്പനയിൽവച്ച് ഒരു ബന്ധു വിജയനെയും മറ്റും കണ്ടതായി അറിയിച്ചതോടെയാണ് അവർ ജീവനോടെയുണ്ടെന്ന് ബന്ധുക്കൾ മനസ്സിലാക്കിയത്.

വിജയന്റെ മകൾക്ക് പ്രത്യേക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിതീഷ് ഇവരെ പൊതുസമൂഹത്തിൽ നിന്ന് അകറ്റിയത്. മറ്റുള്ളവരുമായി ഇടപഴകിയാൽ ശക്തി ക്ഷയിക്കുമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. മകളെ വിവാഹം കഴിപ്പിച്ചാൽ ശക്തി വർധിക്കുമെന്ന് വിശ്വസിപ്പിച്ചെന്നും സൂചനയുണ്ട്. അതിനുശേഷമാണ് യുവതിക്ക് നിതീഷിൽ കുഞ്ഞ് ജനിച്ചത്. ആശുപത്രിയിലാണ് കുഞ്ഞിന് ജന്മം നൽകിയതെങ്കിലും അവിടെ കൊടുത്തത് മറ്റൊരു വിലാസമാണെന്ന് പൊലീസ് പറയുന്നു. അതിനാലാണ് കുഞ്ഞിനെ കാണാതായിട്ടും മറ്റാരും അറിയാതിരുന്നത്. പൊതുസമൂഹവുമായി അകൽച്ച പാലിച്ചിരുന്നതിനാൽ കുഞ്ഞ് ജനിച്ച വിവരം മറ്റാരും അറിഞ്ഞതുമില്ല.

വിജയന്റെയും കുടുംബത്തിന്റെയും വീടും സ്ഥലവും വൻതുകയ്ക്ക് വിറ്റതായി വിവരമുണ്ടെങ്കിലും ആ പണം എന്തു ചെയ്‌തെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ആ പണം മുഴുവൻ ചെലവായെന്നാണ് നിതീഷിൽ നിന്ന് പൊലീസിനു ലഭിച്ച സൂചനയെന്നാണ് വിവരം. നിലവിൽ ചെലവിന് പണമില്ലാത്തതിനാലാണ് മോഷണത്തിന് ഇറങ്ങിയതെന്നും പറയുന്നു. വിഷ്ണുവിനെ ഉപയോഗിച്ചാണ് നിതീഷ് മോഷണം നടത്തിയിരുന്നത്. വർക്‌ഷോപ്പിൽ മോഷണത്തിനു കയറിയതും വിഷ്ണുവായിരുന്നു. നിതീഷ് ഈ സമയം പുറത്തു കാവൽ നിൽക്കുകയായിരുന്നു. കക്കാട്ടുകടയിൽ വിജയന്റെ പേരിലാണ് വാടകയ്ക്ക് വീടെടുത്തത്.

വിജയന്റെ മകളും ഭാര്യയും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞതിനാൽ അവിടെ സ്ത്രീകൾ ഉണ്ടായിരുന്നതായി നാട്ടുകാർക്കുപോലും അറിയില്ലായിരുന്നു. തൊട്ടടുത്ത വീട്ടിൽ നിന്നാണ് ഇവർ ശുദ്ധജലം ശേഖരിച്ചിരുന്നത്. എന്നാൽ വിഷ്ണുവാണ് എപ്പോഴും വെള്ളം എടുക്കാൻ എത്തിയിരുന്നതെന്നാണ് സമീപവാസികൾ പറയുന്നത്.

∙ മൂന്നാക്കി മടക്കി കുഴിയിലിറക്കി

വീടിനുള്ളിൽവച്ചുണ്ടായ തർക്കത്തിനിടെ വിജയനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം വീടിനുള്ളിൽ മറവു ചെയ്യാൻ  കുഴിയെടുത്തത് ഒന്നര ദിവസത്തോളമെടുത്താണ്. തുടർന്ന് മൃതദേഹം മൂന്നായി വളച്ച് തലഭാഗം മുട്ടിനോടു ചേർത്തുവച്ച് കാർഡ്‌ബോർഡ് പെട്ടിയിലാക്കി അതിനു മുകളിൽ പാക്കിങ് ടേപ്പ് ഒട്ടിച്ചാണ് കുഴിക്കുള്ളിൽ ഇറക്കിയതെന്നാണ് നിഗമനം. മൃതദേഹം കണ്ടെത്തിയപ്പോൾ പെട്ടി അഴുകി നശിച്ചിരുന്നെങ്കിലും ടേപ്പ് കണ്ടെത്തിയതായി സ്ഥലത്ത് ഉണ്ടായിരുന്ന കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു.

മൂന്നരയടിയോളം സമചതുരാകൃതിയിൽ നാലടിയോളം താഴ്ചയിലാണ് കുഴിയെടുത്തിരുന്നത്. മൃതദേഹം കണ്ടെത്താനായി സമാന്തരമായി കുഴികൾ തീർത്തുകൊണ്ടാണ് അന്വേഷണ സംഘം നടപടി തുടങ്ങിയത്. പുതുതായി കോൺക്രീറ്റ് ചെയ്തതിനാൽ അതിനടിയിലാണ് മൃതദേഹമെന്ന് വ്യക്തമായിരുന്നു. ഈ ഭാഗം അൽപം താഴ്ന്ന നിലയിലുമായിരുന്നു. മൃതദേഹം അഴുകിയതിനാലാകാം കോൺക്രീറ്റ് ചെയ്തിരുന്ന ഭാഗം താഴ്ന്നതെന്നാണ് നിഗമനം.

കട്ടപ്പന കക്കാട്ടുകടയിലെ വീട്ടിൽ തെളിവെടുപ്പിനുശേഷം പ്രതി നിതീഷുമായി പുറത്തേയ്ക്കുവരുന്ന പൊലീസ് ഉദ്യോഗസ്ഥർ. പിന്നിൽ കാണുന്ന വീട്ടിനുള്ളിലായിരുന്നു കൊലപ്പെടുത്തിയ ശേഷം വിജയനെ കുഴിച്ചുമൂടിയത്. (ചിത്രം: മനോരമ)

ആദ്യം വസ്ത്രത്തിന്റെ ഭാഗങ്ങളും മറ്റുമാണ് കുഴിയിൽ നിന്ന് കണ്ടെത്തിയത്. പാന്റ്സും ഷർട്ടും ബെൽറ്റും കുഴിയിൽ നിന്ന് കണ്ടെത്തിയതായി ജനപ്രതിനിധികൾ പറഞ്ഞു. ഒരു എയർ ഗണ്ണും പൂജയ്ക്ക് ഉപയോഗിച്ചിരുന്ന ചിത്രങ്ങളും വിളക്കും പൂജാമന്ത്രങ്ങളുള്ള പുസ്തകങ്ങളും വീട്ടിൽ ഉണ്ടായിരുന്നു.

∙ അധികം ശ്രദ്ധിക്കപ്പെടാത്ത വീട്

കട്ടപ്പന–കുട്ടിക്കാനം നിർദിഷ്ട മലയോര ഹൈവേയിൽ കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകട ജംക്‌ഷനു സമീപത്തെ പഞ്ചായത്ത് റോഡിൽ കൂടി ഏകദേശം 300 മീറ്റർ മാറിയാണ് വീട്. 2023 ജൂണിലാണ് വിജയന്റെ പേരിൽ വീട് വാടകയ്ക്ക് എടുത്തത്. വീടുപണി നടക്കുന്നതിനാൽ ഏതാനും നാൾ തനിക്കും മകനും താമസിക്കാനാണെന്നാണ് വിജയൻ വീട്ടുടമസ്ഥയെ ധരിപ്പിച്ചത്. അജിത്ത് എന്ന പേരാണ് വിജയന്റെ മകൻ വിഷ്ണു പറഞ്ഞിരുന്നത്. വിജയന്റെ പേരിലാണ് വീട് വാടകയ്ക്ക് എടുത്തത്. വിജയനും മകനും മാത്രമാണ് ഇപ്പോൾ താമസിക്കാനുള്ളതെന്നും ചെന്നൈയിൽ ബാങ്കിൽ ജോലി ചെയ്യുന്ന മകളും അവിടെയുള്ള അമ്മയും രണ്ടുമാസം കഴിയുമ്പോൾ വരുമെന്നുമാണ് വിജയൻ പറഞ്ഞത്. മകളുടെ വിവാഹമാണെന്നും അതിനു മുന്നോടിയായി ഇരുപതേക്കറിൽ വീടുപണി നടക്കുകയാണെന്നും വിശ്വസിപ്പിച്ചു.

വല്ലപ്പോഴും വാടക വീട്ടിൽ വന്നുപോകുകയേയുള്ളൂവെന്നും പറഞ്ഞിരുന്നു. കൃഷി ആവശ്യത്തിനായി ചില ദിവസങ്ങളിൽ ഉച്ച മുതൽ വൈകിട്ടുവരെ വീടിനു സമീപം ചെലവഴിച്ചിട്ടും വീടിനുള്ളിൽനിന്ന് ചെറിയ അനക്കംപോലും ഉണ്ടായിട്ടില്ലെന്ന് വീട്ടുടമസ്ഥ പറയുന്നു. വീടിന്റെ ജനലുകൾ മുഴുവൻ കർട്ടൻ ഇട്ട് മറച്ചിരുന്നത് ചെറിയ സംശയത്തിന് ഇടയാക്കിയിരുന്നു. വീടുപണി നടക്കുന്നതിനാൽ താൽക്കാലികമായി വാടക വീടെടുത്തവർ എന്തിനാണ് ഇത്രയധികം കർട്ടനുകൾ ഇട്ടിരിക്കുന്നതെന്ന് സംശയിച്ചിരുന്നു. നിതീഷ് ഈ വീട്ടിൽ താമസിക്കാൻ ഉണ്ടാവില്ലെന്നാണ് പറഞ്ഞിരുന്നത്. ഇയാളുടെ മാതാപിതാക്കൾക്ക് തിരുവനന്തപുരത്ത് പൊലീസിലാണ് ജോലിയെന്നും വിശ്വസിപ്പിച്ചു.

ഒരു ബാത്റൂം അറ്റാച്ഡ് കിടപ്പുമുറികൾ ഉൾപ്പെടെ 3 മുറികളാണ് വീട്ടിലുള്ളത്. കൂടാതെ ഹാൾ, അടുക്കള, ഡൈനിങ് റൂം എന്നിവയുമുണ്ട്. മറ്റെല്ലാ മുറികളും ടൈൽ പാകിയതാണെങ്കിലും പിന്നീട് കൂട്ടിച്ചേർത്ത് നിർമിച്ച ഒരു മുറി മാത്രം കോൺക്രീറ്റ് ചെയ്തിരിക്കുകയായിരുന്നു. ആ മുറിയിലാണ് മൃതദേഹം മറവു ചെയ്തിരുന്നത്.

മൃതദേഹം മറവു ചെയ്തിരുന്ന മുറിയിൽ മറ്റ് വസ്തുക്കൾ ഒന്നും ഉണ്ടായിരുന്നില്ല. മറ്റു രണ്ട് മുറികളിൽ പൂജകൾ ചെയ്യാനായി കറുത്ത പ്ലാസ്റ്റിക് കൊണ്ട് മറച്ച് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. മുറികൾക്കുള്ളിലെല്ലാം ചാക്കുകെട്ടുകളാണ്. ജനലുകളെല്ലാം പ്ലാസ്റ്റിക് കൊണ്ട് മറച്ചിരുന്നു. ഇതിൽ ഒരു മുറിയിലാണ് വിജയന്റെ ഭാര്യ സുമയും മകളും കഴിഞ്ഞിരുന്നത്. ഈ മുറിയിലെ ഭിത്തിയിലെ തട്ടുപോലുള്ള ഭാഗത്ത് പാചകം ചെയ്യാനുള്ള ക്രമീകരണവും ഒരുക്കിയിരുന്നു.

∙ പൊലീസിന്റെ വിജയം

മോഷണക്കേസിനു പിന്നാലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത് പൊലീസിന്റെ അന്വേഷണ മികവ്. മോഷണശ്രമത്തിനിടെ പിടിയിലായ നിതീഷും വിഷ്ണുവും ഏതു നാട്ടുകാരാണെന്ന് കൃത്യമായ നിശ്ചയം ഉണ്ടായിരുന്നില്ല. മോഷണക്കേസിൽ പിടിയിലായവരുടെ ചിത്രവും മറ്റും വാർത്തയായതോടെയാണ് ഇവരുടെ ബന്ധുക്കളിൽ ചിലർ വിവരം അന്വേഷിച്ചെത്തിയത്.

2016ൽ കട്ടപ്പന സാഗരാ ജംക്‌ഷനിലെ വീടും സ്ഥലവും വിറ്റശേഷം വിജയനും കുടുംബവും എവിടെയാണെന്ന് ബന്ധുക്കൾക്കുപോലും കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. ഇരുവരെയും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് എത്തിയ പൊലീസ് സംഘം കക്കാട്ടുകടയിലെ വീട്ടിൽ വിജയന്റെ ഭാര്യ സുമയെയും മകളെയും കണ്ടെത്തി. ഇവർക്കൊപ്പം വിജയനെ കാണാതിരുന്നത് ബന്ധുക്കളിൽ സംശയത്തിന് ഇടയാക്കി. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന സുമയിൽ നിന്നും മകളിൽ നിന്നും കൊലപാതകം സംബന്ധിച്ച് ചില സൂചനകൾ ലഭിച്ചെങ്കിലും ഒറ്റപ്പെട്ട ജീവിതം നയിച്ച് ഇവർ മാനസികമായി തളർന്ന നിലയിലായിരുന്നതിനാൽ അത് വിശ്വാസയോഗ്യമായിരുന്നില്ല.

തുടർന്ന് കൂടുതൽ അന്വേഷണം നടത്തുകയും മോഷണക്കേസിൽ റിമാൻഡിലായിരുന്ന പ്രതി നിതീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ഇരട്ടക്കൊലപാതകം മറനീക്കി പുറത്തുവന്നത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പി പി.വി.ബേബി, എസ്എച്ച്ഒ എൻ.സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഒന്നാകെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിലൂടെയാണ് സമാനതകളില്ലാത്ത കൊലപാതകക്കേസിന്റെ ചുരുളഴിച്ചത്.

English Summary:

The Kerala Police have Solved the Mystery of the Double Murder in Kattappana by Apprehending the Accused, who was Already Involved in a Theft Case