കണക്കുകൾ എങ്ങനെയെല്ലാം കൂട്ടിയാലും കുറച്ചാലും ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ; എന്തു വില കൊടുത്തും ഇന്ത്യയിലെ അധികാരം പിടിക്കുക. അതിനു വേണ്ടിയുള്ള അതിശക്തമായ കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാർട്ടികൾ. അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തിരഞ്ഞെടുപ്പു മഹോത്സവത്തിന് വിളംബരമായിരിക്കുന്നു. 2024 ഏപ്രിൽ 19 മുതൽ ജൂൺ ഒന്നു വരെ ഏഴു ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ വോട്ടെടുപ്പ്; ഏപ്രിൽ 19ന് ഒന്നാം ഘട്ടം, 26ന് 2, മേയ് 7ന് 3, മേയ് 13ന് 4, മേയ് 20ന് 5, മേയ് 25ന് 6, ജൂൺ 1ന് ഏഴാം ഘട്ടം എന്നിങ്ങനെ. കേരളത്തിൽ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്– ഏപ്രിൽ 26ന്. ജൂൺ നാലിന് ഫലപ്രഖ്യാപനം. 1951ൽ ആരംഭിച്ചതാണ് ഇന്ത്യയുടെ ലോക്സഭാ മാമാങ്കം. അതായത് ഇന്ത്യയുടെ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വയസ്സുള്ളപ്പോൾ. 1950 സെപ്റ്റംബർ 17നാണ് മോദിയുടെ ജനനം. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നതാകട്ടെ 1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവരി വരെയും. പിന്നെയും 20 വർഷം കഴിഞ്ഞാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനിക്കുന്നത്. 1970 ജൂൺ 19ന്. അദ്ദേഹത്തിന് ഒരു വയസ്സാകാൻ ഏതാനും മാസങ്ങൾ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ അഞ്ചാമത്തെ പൊതു തിരഞ്ഞെടുപ്പ്. 1971 മാർച്ചിൽ! മോദിയുടെ പതിനൊന്നാം പിറന്നാളിനും രാഹുലിന്റെ ഒന്നാം പിറന്നാളിനും ഇന്ത്യയിൽ എത്ര ലോക്സഭാ വോട്ടർമാരുണ്ടായിരുന്നെന്ന് അറിയാമോ? അവിടെയും തീരുന്നില്ല കണക്കിലെ കൗതുകം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആ വോട്ടുകൗതുകങ്ങളിലേക്കാണിനി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണക്കുകൾ എങ്ങനെയെല്ലാം കൂട്ടിയാലും കുറച്ചാലും ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ; എന്തു വില കൊടുത്തും ഇന്ത്യയിലെ അധികാരം പിടിക്കുക. അതിനു വേണ്ടിയുള്ള അതിശക്തമായ കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാർട്ടികൾ. അതിനിടെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പു മഹോത്സവത്തിന് വിളംബരമായിരിക്കുന്നു. 2024 ഏപ്രിൽ 19 മുതൽ ജൂൺ ഒന്നു വരെ ഏഴു ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ വോട്ടെടുപ്പ്; ഏപ്രിൽ 19ന് ഒന്നാം ഘട്ടം, 26ന് 2, മേയ് 7ന് 3, മേയ് 13ന് 4, മേയ് 20ന് 5, മേയ് 25ന് 6, ജൂൺ 1ന് ഏഴാം ഘട്ടം എന്നിങ്ങനെ.  കേരളത്തിൽ രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്– ഏപ്രിൽ 26ന്.  ജൂൺ നാലിന് ഫലപ്രഖ്യാപനം. 

Show more

1951ൽ ആരംഭിച്ചതാണ് ഇന്ത്യയുടെ ലോക്സഭാ മാമാങ്കം. അതായത് ഇന്ത്യയുടെ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വയസ്സുള്ളപ്പോൾ. 1950 സെപ്റ്റംബർ 17നാണ് മോദിയുടെ ജനനം. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നതാകട്ടെ 1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവരി വരെയും. പിന്നെയും 20 വർഷം കഴിഞ്ഞാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനിക്കുന്നത്. 1970 ജൂൺ 19ന്. അദ്ദേഹത്തിന് ഒരു വയസ്സാകാൻ ഏതാനും മാസങ്ങൾ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ അഞ്ചാമത്തെ പൊതു തിരഞ്ഞെടുപ്പ്. 1971 മാർച്ചിൽ! മോദിയുടെ പതിനൊന്നാം പിറന്നാളിനും രാഹുലിന്റെ ഒന്നാം പിറന്നാളിനും ഇന്ത്യയിൽ എത്ര ലോക്സഭാ വോട്ടർമാരുണ്ടായിരുന്നെന്ന് അറിയാമോ? അവിടെയും തീരുന്നില്ല കണക്കിലെ കൗതുകം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആ വോട്ടുകൗതുകങ്ങളിലേക്കാണിനി...

ADVERTISEMENT

∙ ആദ്യ തിരഞ്ഞെടുപ്പിന് 120 ദിവസം!

ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ സമയമെടുത്തു പൂർത്തിയാക്കിയത് 1951–52ലായി നടന്ന ആദ്യത്തേതായിരുന്നു. 68 ഘട്ടങ്ങളിലായിട്ടായിരുന്നു അന്ന് തിരഞ്ഞെടുപ്പ്. അതിനു വേണ്ടി വന്നതാകട്ടെ 120 ദിവസങ്ങളും; 1951 ഒക്ടോബർ 25ന് ആരംഭിച്ച വോട്ടെടുപ്പ് പൂർത്തിയായത് 1952 ഫെബ്രുവരി 21ന്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കാലാവസ്ഥയും കണക്കുകളുമെല്ലാം മനസ്സിലാക്കിയെടുത്ത് അതിനനുസരിച്ച് വരുംകാലങ്ങളിലെ തിരഞ്ഞെടുപ്പ് പദ്ധതിയിടാനുള്ള പാഠപുസ്തകം കൂടിയായിരുന്നു ആ തിരഞ്ഞെടുപ്പ്. ഏറ്റവും കൂടുതൽ സമയമെടുത്ത് വോട്ടെടുപ്പ് പൂർത്തിയാക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പ് 2024ലേതാണ്. വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടം മുതൽ ഏഴാം ഘട്ടം വരെ 44 ദിവസങ്ങളുണ്ട്.

Show more

ആദ്യ തിരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്നത് 489 സീറ്റുകളായിരുന്നു. എന്നാല്‍ മണ്ഡലങ്ങളാകട്ടെ 401ഉം. ആ കണക്കിനു പിന്നിലും ഒരു കൗതുകമുണ്ട്. ഒരു മണ്ഡലത്തിൽനിന്നു തന്നെ രണ്ടു പേരെ തിരഞ്ഞെടുക്കുന്ന ദ്വിമണ്ഡല സംവിധാനം ഏർപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു 1951ലേതും 1957ലേതും. 1957ൽ 494 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്, മണ്ഡലങ്ങളുടെ എണ്ണമാകട്ടെ 403ഉം. 1996 മുതലാണ് ഇന്നത്തെ നിലയിലുള്ള 543 സീറ്റുകളിലേക്ക് മത്സരം നടക്കാൻ തുടങ്ങിയത്.

Show more

∙ പോളിങ്ങിൽ മുന്നിൽ 2019

ADVERTISEMENT

ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്ത ലോക്സഭാ തിരഞ്ഞെടുപ്പ് 2019ലാണ് നടന്നത്. അന്ന് 67.1% പേര്‍ സമ്മതിദാനാവകാശം നിർവഹിച്ചു. ഏറ്റവും കുറവ് പോളിങ് ആദ്യ തിരഞ്ഞെടുപ്പിലായിരുന്നു– 45.7%

Show more

∙ കൂടിക്കൂടി വോട്ടർമാർ

ആദ്യ തിരഞ്ഞെടുപ്പു കഴിഞ്ഞ് 2024ൽ എത്തുമ്പോൾ, ഏഴു പതിറ്റാണ്ടിനിടെ, വോട്ടർമാരുടെ എണ്ണത്തിലുണ്ടായത് അഞ്ചിരട്ടി വർധന. 1951ൽ 17.32 കോടി പേർ വോട്ടു ചെയ്ത സ്ഥാനത്ത് 2024ൽ 96.8 കോടി പേർ വോട്ടു ചെയ്യാനുണ്ട്.

Show more

വോട്ടർമാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ പോളിങ് സ്റ്റേഷനുകളും തയാറാക്കേണ്ടി വരുന്നുണ്ട് തിരഞ്ഞെടുപ്പു കമ്മിഷന്. 1951ൽ 1.9 ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടായിരുന്ന സ്ഥാനത്ത് 2019ൽ അത് ഉയർന്നത് 10.3 ലക്ഷത്തിലേയ്ക്കാണ്. 2024ൽ 10.5 ലക്ഷത്തിലേയ്ക്കും. 

Show more

ADVERTISEMENT

2019ൽ ഏറ്റവും കൂടുതൽ പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചത് ഉത്തർപ്രദേശിലാണ്. 1.63 ലക്ഷത്തിലേറെ. ഏറ്റവും കുറവ് ലക്ഷദ്വീപിലും. 49 എണ്ണം.

Show more

∙ എത്ര പാർട്ടികൾ, സ്ഥാനാർഥികൾ?

1996ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കാനിറങ്ങിയത്– 13,952 പേർ. ഏറ്റവും കുറവു പേർ മത്സരിച്ചതാകട്ടെ 1957ലും– 1519 പേർ.

Show more

ഏറ്റവും കുറവ് രാഷ്ട്രീയ പാർട്ടികൾ പങ്കാളികളായ തിരഞ്ഞെടുപ്പുും 1957ലേതായിരുന്നു. 15 പാർട്ടികൾ മാത്രം. എന്നാൽ 2019ൽ എത്തുമ്പോൾ 673 പാർട്ടികളാണ് തങ്ങളുടെ സ്ഥാനാർഥികളെ മത്സരക്കളത്തിലേയ്ക്ക് ഇറക്കിയത്. 

Show more

∙ പോളിങ്ങിൽ മുന്നില്‍ ഏതു സംസ്ഥാനം?

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോളിങ്ങിൽ മുന്നിൽ ലക്ഷദ്വീപായിരുന്നു – 85.21%. 2014ൽ പക്ഷേ ആ റെക്കോർഡ് നാഗാലാൻഡിന്റെ പേരിലായിരുന്നു– 87.91%. ഏറ്റവും കുറവ് പോളിങ് 2019ൽ രേഖപ്പെടുത്തിയത് ജമ്മു കശ്മീരിലായിരുന്നു– 44.97%. 2014ലും ജമ്മു കശ്മീർതന്നെ– 49.72%.

Show more

2019ലെ കണക്ക് നോക്കിയാല്‍ ഉത്തർ പ്രദേശിലായിരുന്നു ഏറ്റവുമധികം വോട്ടർമാർ. 14.61 കോടി പേർ. അതിൽ 8.65 കോടി പേർ വോട്ടു ചെയ്യാനെത്തി. ഏറ്റവും കുറവ് വോട്ടർമാർ ലക്ഷദ്വീപിലായിരുന്നു. 55,189 പേർ. എന്നാൽ അവരിൽ 47,026 പേരും തങ്ങളുടെ സമ്മതിദാനാവകാശം നിർവഹിച്ചു.

Show more

*കണക്കിലെ കളി

തുടക്കത്തിൽ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം മേൽപ്പറഞ്ഞ ഗ്രാഫുകളിൽനിന്ന് ഇതിനോടകം കിട്ടിക്കാണുമല്ലോ? നരേന്ദ്ര മോദിയുടെ പതിനൊന്നാം പിറന്നാളിന്, 1962ൽ, 21.64 കോടി പേരാണ് വോട്ടു ചെയ്യാനുണ്ടായിരുന്നത്. അദ്ദേഹം പ്രധാനമന്ത്രിയായ 2014ലാകട്ടെ 83.41 കോടി പേരും. നാലിരട്ടിയോളം വർധന! 1971ലായിരുന്നു രാഹുൽ ഗാന്ധിയുടെ ഒന്നാം പിറന്നാൾ. അക്കൊല്ലം വോട്ടു ചെയ്യാനെത്തിയത് 27.42 കോടി പേരും.

English Summary:

India's Lok Sabha Election History and Statistics in Infographics | Everything You Need to Know