മാർച്ച് രണ്ടിനാണ് ഉത്തർ പ്രദേശിലേയ്ക്കുള്ള 80 ലോക്സഭാ സ്ഥാനാർഥികളിൽ 51 പേരുടെയും പേര് ബിജെപി പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയിൽനിന്ന് മത്സരിക്കുമെന്ന് അതോടെ വ്യക്തമായി. പക്ഷേ, അതിനേക്കാളുമേറെ ആകാംക്ഷയോടെ ബിജെപി പ്രവർത്തകരും പ്രതിപക്ഷവും കാത്തിരുന്ന രണ്ടു പേരുകൾ ആ പട്ടികയിൽ ഇല്ല. ഒരാൾ മേനക ഗാന്ധി, രണ്ടാമത്തെയാൾ മകൻ വരുൺ ഗാന്ധി. വരുണിന്റെ മണ്ഡലമായ പിലിബിത്തിൽ ഒന്നാം ഘട്ടത്തിൽ, ഏപ്രിൽ 19നാണ് തിരഞ്ഞെടുപ്പ്. മേനകയുടെ സുൽത്താൻപുരിൽ ആറാം ഘട്ടമായ മേയ് 25നും. സ്ഥാനാർഥികൾ വരും, വൈകില്ല എന്ന് ബിജെപി പറയുമ്പോഴും എന്തുകൊണ്ടാണ് മേനകയുടെയും വരുണിന്റെ കാര്യത്തിൽ മുൻപെങ്ങുമില്ലാത്ത ഈ അനിശ്ചിതാവസ്ഥ? 2019ൽ സുൽത്താൻപുരിൽ നിന്ന് പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിഎസ്പി സ്ഥാനാർഥിയെ മേനക തോൽപിച്ചത്. പക്ഷേ രണ്ടാം മോദി സർക്കാരിൽ മേനകയെയോ വരുണിനെയോ മന്ത്രിസഭയിലേയ്ക്കു പരിഗണിച്ചില്ല. അതോടെ കേന്ദ്രത്തെയും യുപിയിലെ യോഗി സർക്കാരിനെയും വിമർശിക്കുന്നവരുടെ മുൻനിരയിലേയ്ക്ക് പ്രതിപക്ഷത്തോടൊപ്പം പലപ്പോഴും ഇരുവരും കയറിവന്നു. അതു പലപ്പോഴും അതിരുവിടുകയും ചെയ്തു. അതോടെ പാർട്ടിയുടെ കണ്ണിലെ കരടായും അമ്മയും മകനും മാറി. 1984ൽ രാജീവ് ഗാന്ധിക്കെതിരെ സ്വതന്ത്രയായി മത്സരിച്ചാണ് മേനക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പോരാട്ട ചരിത്രം ആരംഭിക്കുന്നത്. അന്ന് അമേഠിയിൽ തോറ്റെങ്കിലും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച പിലിബിത്ത് പിന്നീട് മൂന്നു പതിറ്റാണ്ട് മേനകയുടെ വിലാസമായി. സഞ്ജയ് ഗാന്ധിയുടെ പിൻഗാമി താനാവണം എന്ന നിശ്ചയത്തിൽ പ്രധാനമന്ത്രി ഇന്ദിരയുടെ വസതിയിൽ നിന്ന് വഴക്കിട്ടിറങ്ങുമ്പോൾ മേനകയ്ക്ക് 25 വയസ്സാണ് പ്രായം. ഇന്ന്, അറുപത്തിയേഴാം വയസ്സിലെത്തി നിൽക്കുമ്പോൾ, ഒരേസമയം ഇന്ത്യയുടെയും ഗാന്ധി കുടുംബത്തിന്റെയും തിരഞ്ഞെടുപ്പ് ചരിത്രത്തോടൊപ്പം ചേർത്തു വയ്ക്കാവുന്ന പേരായി മാറിയിരിക്കുന്നു മേനകയുടേത്. വെല്ലുവിളികളും വിവാദങ്ങളും വിജയങ്ങളും പരാജയങ്ങളും പകയുമെല്ലാമായി സംഭവബഹുലമാണ് ആ രാഷ്ട്രീയ ജീവിതം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർച്ച് രണ്ടിനാണ് ഉത്തർ പ്രദേശിലേയ്ക്കുള്ള 80 ലോക്സഭാ സ്ഥാനാർഥികളിൽ 51 പേരുടെയും പേര് ബിജെപി പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയിൽനിന്ന് മത്സരിക്കുമെന്ന് അതോടെ വ്യക്തമായി. പക്ഷേ, അതിനേക്കാളുമേറെ ആകാംക്ഷയോടെ ബിജെപി പ്രവർത്തകരും പ്രതിപക്ഷവും കാത്തിരുന്ന രണ്ടു പേരുകൾ ആ പട്ടികയിൽ ഇല്ല. ഒരാൾ മേനക ഗാന്ധി, രണ്ടാമത്തെയാൾ മകൻ വരുൺ ഗാന്ധി. വരുണിന്റെ മണ്ഡലമായ പിലിബിത്തിൽ ഒന്നാം ഘട്ടത്തിൽ, ഏപ്രിൽ 19നാണ് തിരഞ്ഞെടുപ്പ്. മേനകയുടെ സുൽത്താൻപുരിൽ ആറാം ഘട്ടമായ മേയ് 25നും. സ്ഥാനാർഥികൾ വരും, വൈകില്ല എന്ന് ബിജെപി പറയുമ്പോഴും എന്തുകൊണ്ടാണ് മേനകയുടെയും വരുണിന്റെയും കാര്യത്തിൽ മുൻപെങ്ങുമില്ലാത്ത ഈ അനിശ്ചിതാവസ്ഥ?

2019ൽ സുൽത്താൻപുരിൽ നിന്ന് പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിഎസ്പി സ്ഥാനാർഥിയെ മേനക തോൽപിച്ചത്. പക്ഷേ രണ്ടാം മോദി സർക്കാരിൽ മേനകയെയോ വരുണിനെയോ മന്ത്രിസഭയിലേയ്ക്കു പരിഗണിച്ചില്ല. അതോടെ കേന്ദ്രത്തെയും യുപിയിലെ യോഗി സർക്കാരിനെയും വിമർശിക്കുന്നവരുടെ മുൻനിരയിലേയ്ക്ക് പ്രതിപക്ഷത്തോടൊപ്പം പലപ്പോഴും ഇരുവരും കയറിവന്നു. അതു പലപ്പോഴും അതിരുവിടുകയും ചെയ്തു. അതോടെ പാർട്ടിയുടെ കണ്ണിലെ കരടായും അമ്മയും മകനും മാറി.

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുന്ന വരുൺ ഗാന്ധി, സമീപം മേനക ഗാന്ധി (Photo by RAVEENDRAN / AFP)
ADVERTISEMENT

1984ൽ രാജീവ് ഗാന്ധിക്കെതിരെ സ്വതന്ത്രയായി മത്സരിച്ചാണ് മേനക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പോരാട്ട ചരിത്രം ആരംഭിക്കുന്നത്. അന്ന് അമേഠിയിൽ തോറ്റെങ്കിലും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച പിലിബിത്ത് പിന്നീട് മൂന്നു പതിറ്റാണ്ട് മേനകയുടെ വിലാസമായി. സഞ്ജയ് ഗാന്ധിയുടെ പിൻഗാമി താനാവണം എന്ന നിശ്ചയത്തിൽ പ്രധാനമന്ത്രി ഇന്ദിരയുടെ വസതിയിൽ നിന്ന് വഴക്കിട്ടിറങ്ങുമ്പോൾ മേനകയ്ക്ക് 25 വയസ്സാണ് പ്രായം. ഇന്ന്, അറുപത്തിയേഴാം വയസ്സിലെത്തി നിൽക്കുമ്പോൾ, ഒരേസമയം ഇന്ത്യയുടെയും ഗാന്ധി കുടുംബത്തിന്റെയും തിരഞ്ഞെടുപ്പ് ചരിത്രത്തോടൊപ്പം ചേർത്തു വയ്ക്കാവുന്ന പേരായി മാറിയിരിക്കുന്നു മേനകയുടേത്. വെല്ലുവിളികളും വിവാദങ്ങളും വിജയങ്ങളും പരാജയങ്ങളും പകയുമെല്ലാമായി സംഭവബഹുലമാണ് ആ രാഷ്ട്രീയ ജീവിതം.  

∙ മോഡലിൽ നിന്ന് രാഷ്ട്രീയക്കാരിയിലേക്ക്

മേനകയുടെ ബന്ധുവിന്റെ കല്യാണപാർട്ടിയിൽ വച്ചാണ് മേനക ഗാന്ധിയും സഞ്ജയ് ഗാന്ധിയും ആദ്യം കണ്ടുമുട്ടുന്നത്. ഡൽഹിയിലെ, പട്ടാള പാരമ്പര്യമുള്ള സിഖ് കുടുംബത്തിൽ ജനിച്ച മേനകയും ഇന്ത്യൻ രാഷ്ട്രീയംതന്നെ നിയന്ത്രിച്ചിരുന്ന ഗാന്ധി കുടുംബത്തിൽ നിന്നുള്ള സഞ്ജയ് ഗാന്ധിയും തമ്മിൽ സമാനതകളൊന്നുമുണ്ടായിരുന്നില്ല. ലേഡി ശ്രീറാം കോളജിലെ ‘മിസ് ലേഡി ശ്രീറാം’ ആയിരുന്നു മോഡലിങ്ങിൽ തിളങ്ങിയിരുന്ന മേനക. പക്ഷേ, പരിചയപ്പെട്ട അന്നുതന്നെ മേനകയെ വിവാഹം കഴിക്കാൻ സഞ്ജയ് ഗാന്ധി തീരുമാനിച്ചു കഴിഞ്ഞിരുന്നു. വൈകാതെ മേനകയുടെ വീട്ടിലെത്തി സഞ്ജയ് ഗാന്ധി തന്റെ കുടുംബത്തിന് മേനകയെ പരിചയപ്പെടുത്താൻ അനുവാദം ചോദിക്കുകയും ചെയ്തു. പക്ഷേ, ‘മകൾ തീരെ ചെറുപ്പമാണ്’ എന്നായിരുന്നു മേനകയുടെ അമ്മ അമർദീപ് കൗറിന്റെ മറുപടി.

ലേഡി ശ്രീറാം കോളജിലെ ‘മിസ് ലേഡി ശ്രീറാം’ ആയിരുന്ന സമയത്ത് മേനക ഗാന്ധി (Photo from Archive)

കണ്ടുമുട്ടുമ്പോൾ 17 വയസ്സായിരുന്നു മേനകയുടെ പ്രായം. സഞ്ജയ് ഗാന്ധിക്ക് 27ഉം. 1974ൽ ഇരുവരും വിവാഹിതരായി. തൊട്ടടുത്ത വർഷം, 1975ലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇന്ദിരയുടെ രാഷ്ട്രീയ പിൻഗാമിയായി കരുതിയിരുന്ന സഞ്ജയ് ഗാന്ധിയാണ് അക്കാലത്ത് നിർണായക രാഷ്ട്രീയ തീരുമാനങ്ങൾ എടുത്തിരുന്നതും നടപ്പാക്കിയിരുന്നതും. പ്രധാനമന്ത്രിയുടെ ഓഫിസിനു പകരം പ്രധാനമന്ത്രിയുടെ വീട് ഇന്ത്യയെ നിയന്ത്രിച്ചിരുന്ന കാലം. അക്കാലത്തും അതിനു ശേഷവും സഞ്ജയ് ഗാന്ധിക്കൊപ്പം രാഷ്ട്രീയ പ്രചാരണങ്ങളിൽ സജീവമായിരുന്നു മേനക. ഇന്ദിരയുടെ മൂത്ത മരുമകളായ സോണിയ ഗാന്ധി രാഷ്ട്രീയ കാര്യങ്ങളിൽനിന്ന് കൃത്യമായ അകലം പാലിച്ചപ്പോൾ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നു വരാനുള്ള തന്റെ ആഗ്രഹം മേനക ഒരിക്കലും മറച്ചു വച്ചില്ല.

ADVERTISEMENT

∙ ആറു വർഷത്തെ ദാമ്പത്യം

ഗാന്ധി കുടുംബത്തിലെ ഇളയ മരുമകളായി പ്രധാനമന്ത്രിയുടെ വസതിയിലേയ്ക്ക് വന്ന മേനകയ്ക്ക് സഞ്ജയ് ഗാന്ധിക്കൊപ്പം ജീവിക്കാനായത് ആറുവർഷമാണ്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച മനുഷ്യനെന്നായിരുന്നു സഞ്ജയ് ഗാന്ധിയെപ്പറ്റി മേനക പറഞ്ഞത്. 1980ൽ അമേഠിയിൽ നിന്ന് സഞ്ജയ്‌യുടെ ആദ്യ തിരഞ്ഞെടുപ്പു വിജയം. ഇന്ദിര റായ്ബറേലിയിൽ നിന്നും സഞ്ജയ് അമേഠിയിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ ജയിച്ച ആ വർഷം കോൺഗ്രസ് 353 സീറ്റുകളും നേടി അധികാരത്തിലെത്തി. ജനുവരിയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് രണ്ടു മാസത്തിനു ശേഷം 1980 മാർച്ച് 13ന് മകൻ വരുൺഗാന്ധിയുടെ ജനനം.

സഞ്ജയ് ഗാന്ധി. 1976ലെ ചിത്രം (Photo by AFP)

തന്റെ പ്രസവം എടുത്തത് സഞ്ജയ് ഗാന്ധിയായിരുന്നുവെന്നും സഞ്ജയ് ഒപ്പമുണ്ടാവണം എന്ന ആഗ്രഹമായിരുന്നു അതിന് പിന്നിലെന്നും പിൽക്കാലത്ത് ഒരു റേഡിയോ ഷോയിൽ മേനക ഗാന്ധി തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ, ആ സന്തോഷത്തിന് 3 മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 1980 ജൂൺ 23ന് വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി മരിച്ചു. വിമാനംകൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് ഹരമായിരുന്നു സഞ്ജയ്ക്ക്. മരണത്തിനു തലേന്ന് സഞ്ജയ്ക്കൊപ്പം വിമാനത്തിൽ മേനക കയറിയിരുന്നതാണ്. രണ്ട് മണിക്കൂറോളം വിമാനത്തിൽ പേടിച്ച് നിലവിളിച്ച മേനക അന്ന് വൈകുന്നേരം തന്നെ ഇന്ദിര ഗാന്ധിയോട്, സഞ്ജയ്‌യോട് ഇനി ആ വിമാനം പറത്തരുത് എന്നു പറയാൻ ആവശ്യപ്പെട്ടതായി, നീർജ ചൗധരിയുടെ ‘ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ്’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.

∙ മേനകയുടെ ഉദയം

ADVERTISEMENT

സഞ്ജയ് ഗാന്ധി മരിക്കുമ്പോൾ 23 വയസ്സായിരുന്നു മേനക ഗാന്ധിക്ക്. മകൻ വരുണിന് മൂന്നു മാസവും. പ്രിയപ്പെട്ട മകന്റെ മരണശേഷം മേനകയോട് ഇന്ദിരാഗാന്ധി കടുത്ത വിദ്വേഷം പുലർത്തിയിരുന്നുവെന്നും മേനകയെ കുടുംബാംഗങ്ങൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നും കുഷ്‌വന്ത് സിങിന്റെ, ‘ലവ്, ട്രൂത്ത് ആൻഡ് എ ലിറ്റിൽ മാലിസ്’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. സ‌ഞ്ജയ്‌യുടെ മരണത്തെത്തുടർന്ന് 1981ൽ അമേഠിയിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടന്നു. പ്രതിസന്ധിഘട്ടങ്ങളിൽ ഇന്ദിരയുടെ പ്രിയപ്പെട്ട മരുമകളായി സോണിയഗാന്ധി വീട്ടുകാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയപ്പോൾ ഭർത്താവിന്റെ രാഷ്ട്രീയ പാത പിന്തുടരാൻ ഉറച്ച തീരുമാനമെടുത്തിരുന്നു മേനക.

രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും (Photo from Archive)

1981ൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മത്സരിക്കാൻ വേണ്ട 25 വയസ്സ് തികഞ്ഞിരുന്നില്ല മേനകയ്ക്ക്. പ്രധാനമന്ത്രിയായ ഭർതൃമാതാവ് ഭരണഘടന ഭേദഗതിക്കു വേണ്ട നടപടികൾ എടുക്കണമെന്ന് മേനക ആവശ്യപ്പെട്ടെങ്കിലും ഇന്ദിരാഗാന്ധി നിരസിച്ചതായി ‘24 അക്ബർ റോഡ്; എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദ് പീപ്പിൾ ബിഹൈൻഡ് ദ് റൈസ് ആൻഡ് ഫോൾ ഓഫ് കോൺഗ്രസ്’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. തന്റെ പിൻഗാമിയായി ഇന്ദിര കണ്ടിരുന്നത് മേനകയെയായിരുന്നില്ല. അതുവരെ രാഷ്ട്രീയത്തിൽനിന്ന് അകന്നു നിന്നിരുന്ന മൂത്ത മകൻ രാജീവ് ഗാന്ധിയെയാണ് അമേഠിയിലേക്ക് ഇന്ദിര കൊണ്ടുവന്നത്. രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തിന് സോണിയ ഗാന്ധി കടുത്ത എതിർപ്പ് പുലർത്തിയിരുന്നുവെന്നതും ചരിത്രം.

∙ ഒടുവിൽ ഇറങ്ങിപ്പോക്ക്

രാഷ്ട്രീയത്തിലേയ്ക്ക് സജീവമായി ഇറങ്ങാൻ ആഗ്രഹിച്ച മേനക കുടുംബത്തിൽനിന്ന് തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളിൽ അസ്വസ്ഥയായിരുന്നു. സഞ്ജയ് ഗാന്ധിയുടെ വിധവ മാത്രമായി തീരേണ്ടതല്ല തന്റെ മേൽവിലാസമെന്ന് മറ്റാരേക്കാളും നിശ്ചയമുണ്ടായിരുന്നു മേനകയ്ക്ക്. ഇന്ദിര തന്നെ പല തവണ അരാഷ്ട്രീയവാദി എന്ന് വിശേഷിപ്പിച്ചിട്ടുള്ള രാജീവ് ഗാന്ധിയെ പിൻഗാമിയായി കൊണ്ടുവരുന്നത് മേനകയ്ക്ക് ഒരു തരത്തിലും അംഗീകരിക്കാനുമായിരുന്നില്ല. ഒരു ഘട്ടത്തിൽ തന്റെ സെക്രട്ടറിയായി മേനകയെ നിയമിക്കാൻ ഇന്ദിരാഗാന്ധി ഒരുങ്ങിയെങ്കിലും സോണിയയ്ക്ക് ആ നീക്കത്തിൽ വിയോജിപ്പുണ്ടായിരുന്നു. മേനകയുടെ രാഷ്ട്രീയ പ്രവേശനത്തിനും സോണിയ എതിരായിരുന്നു. 

2014ൽ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന മേനക ഗാന്ധി (Photo by PRAKASH SINGH / AFP)

എടുത്തുചാടി തീരുമാനമെടുക്കുന്ന മേനക ഇന്ദിരയ്ക്ക് രാഷ്ട്രീയ ബാധ്യതയാവുമെന്നാണ് സോണിയ കരുതിയിരുന്നത്. സോണിയയുടെ വിദേശ പൗരത്വത്തെക്കുറിച്ച് മാധ്യമങ്ങൾക്കു മുന്നിൽ ആദ്യം പ്രസ്താവന ഇറക്കിയതും മേനകയായിരുന്നു. ഇന്ദിരയ്ക്ക് ബദലായി മേനക വരുമെന്ന പ്രചാരണവും മേനകയുടെ വഴിയടച്ചു.

രാഷ്ട്രീയരംഗത്ത് തന്റെ പ്രതിച്ഛായ ഉറപ്പിക്കാൻ രണ്ടുവർഷം കരുക്കൾ നീക്കി കാത്തിരുന്നു, മേനക. ഇന്ദിരാഗാന്ധിയുമായുള്ള ബന്ധം ഇതിനിടെ വഷളായിക്കൊണ്ടിരുന്നു. കോൺഗ്രസ് നേതാക്കളുടെ പ്രതിച്ഛായ വർധിപ്പിക്കാനും 1977നു ശേഷം അധികാരത്തിൽ തിരിച്ചുവരാനും സഹായിച്ച ‘സൂര്യ മാഗസിൻ’ മേനകയുടെയും അമ്മയുടെയും കയ്യിലായിരുന്നു. മേനകയായിരുന്നു അതിന്റെ എഡിറ്റർ. ആർഎസ്എസ് അനുകൂലികൾക്ക് ആ മാഗസിൻ വിറ്റുകളഞ്ഞത് ഇന്ദിരയെ പ്രകോപിപ്പിച്ചു. 

അതിനിടെ, സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പദ്ധതികളെ പിന്തുണയ്ക്കാൻ വേണ്ടി നടത്തിയ കൂട്ടായ്മയിൽ ഇന്ദിരയുടെ എതിർപ്പ് മറികടന്ന് മേനക പങ്കെടുത്തു. സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന അക്ബർ അഹമ്മദ് ലക്നൗവിൽ സംഘടിപ്പിച്ച പരിപാടിയിൽ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. മേനക അന്ന് നടത്തിയ പ്രസംഗം രാഷ്ട്രീയത്തിലേയ്ക്കുള്ള ആദ്യ ചുവടായിരുന്നു. ഇന്ദിരയുടെ ഭരണത്തിനെതിരെയുള്ള പ്രതിഷേധമായാണ് ആ പരിപാടി വിലയിരുത്തപ്പെട്ടത്.

2013ലെ ഡൽഹി നിയമസഭാ തിര‍ഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കാത്തുനിൽക്കുന്ന മേനക ഗാന്ധി (Photo by RAVEENDRAN / AFP)

ലക്നൗവിലെ സമ്മേളനത്തിൽ മേനക പങ്കെടുക്കുമ്പോൾ ലണ്ടനിലായിരുന്നു ഇന്ദിര ഗാന്ധി. വിവരമറിഞ്ഞ് വീട്ടിലേക്ക് പറന്നെത്തിയ ഇന്ദിര, മേനകയോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനാവശ്യപ്പെട്ടു. ലക്നൗവിലെ സമ്മേളനത്തിൽ പറഞ്ഞ ഓരോ വാക്കുകളിലും വിഷമുണ്ടായിരുന്നു എന്ന് പറഞ്ഞ ഇന്ദിരാഗാന്ധി, ‘നിന്റെ അമ്മയുടെ വീട്ടിലേയ്ക്ക് മടങ്ങൂ’ എന്ന് മേനകയോട് അലറിപ്പറഞ്ഞു എന്ന്, ജാവിയർ മോറോ ‘റെഡ് സാരി’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. മേനകയോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുമ്പോൾ സമയം രാത്രി 11 കഴിഞ്ഞിരുന്നു. തന്റെ സഹോദരി അംബികയെ വിളിച്ചു വരുത്തി ബാഗ് പായ്ക്ക് ചെയ്തുകൊണ്ടിരുന്ന മേനകയോട് ഈ വീട്ടിൽനിന്ന് ഒന്നും എടുക്കരുതെന്ന് ഇന്ദിര ക്ഷുഭിതയായി. ഇത് അവളുടെയും കൂടി വീടാണെന്ന് അംബിക പറഞ്ഞപ്പോൾ, ഇത് പ്രധാനമന്ത്രിയുടെ വസതിയാണ് എന്നായിരുന്നു ഇന്ദിരയുടെ മറുപടി.

വരുൺ ഗാന്ധിയും മേനക ഗാന്ധിയും (File Photo by RAVEENDRAN / AFP)

രണ്ട് വയസ്സുകാരനായ മകൻ വരുൺഗാന്ധിയുമായി അർധരാത്രി പ്രധാനമന്ത്രിയുടെ വസതി വിട്ടിറങ്ങിയ മരുമകൾ പിറ്റേന്നത്തെ പ്രധാനവാർത്തയായി. സ്വന്തം ഭാവി തീരുമാനിച്ച് ഗാന്ധി കുടുംബത്തിൽ നിന്ന് വഴി പിരിയുമ്പോൾ 25 വയസ്സായിരുന്നു മേനകയുടെ പ്രായം. അത് വെറുതെയായില്ലെന്ന് കാലം തെളിയിക്കുകയും ചെയ്തു. മേനക പടിയിറങ്ങുമ്പോൾ അത് പിടിച്ചു നിർത്താൻ ഒരിടപെടലും നടത്താതിരുന്ന സോണിയയെയും ആ തീരുമാനത്തിന്റെ ഉത്തരവാദിയായി കണ്ടിരുന്നു മേനക. പിൽക്കാലത്ത് അധികാരം കയ്യിൽ വന്നപ്പോൾ മേനക അത് മറന്നതുമില്ല. 

∙ ആദ്യ മത്സരം രാജീവ് ഗാന്ധിയോട്

ഇറങ്ങിപ്പോക്കിന് പിന്നാലെ ‘രാഷ്ട്രീയ സഞ്ജയ് മഞ്ച്’ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച മേനക ഗാന്ധി 1984ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരഞ്ഞെടുത്തത് അമേഠി മണ്ഡലമാണ്; എതിരാളി രാജീവ് ഗാന്ധി. അമേഠിയിൽ ഓടി നടന്ന് പ്രചാരണം നടത്തിയ മേനക കോൺഗ്രസ് ക്യാംപിന് തലവേദനയായി. സഞ്ജയ് ഗാന്ധിയെ വിജയിപ്പിച്ച അമേഠി മേനകയ്ക്ക് ഒപ്പം നിൽക്കുമോ എന്ന് രാജീവ് ഗാന്ധിയും ഭയന്നു. സോണിയ ഗാന്ധിയെ പ്രചാരണത്തിനിറക്കിയാണ് കോൺഗ്രസ് ആ പ്രശ്നം നേരിട്ടത്. അമേഠിയിലെ ഓരോ വീടും കയറിയിറങ്ങി സോണിയയും മേനകയും പ്രചാരണത്തിൽ ഇഞ്ചോടിഞ്ച് നിന്നു.

സുൽത്താൻപുർ മണ്ഡലത്തിലെ ഭവന സന്ദര്‍ശനം പരിപാടിക്കിടെ ബിജെപി ചിഹ്നം ചുമരിൽ വരയ്ക്കുന്ന മേനക ഗാന്ധി (Photo courtesy: X/ Manekagandhibjp)

1984 ഒക്ടോബറിൽ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതോടെ രാജീവ് ഗാന്ധി ഇടക്കാല പ്രധാനമന്ത്രിയായി. അതോടെ പ്രധാനമന്ത്രിയെ മത്സരിച്ചു തോൽപ്പിക്കേണ്ട അവസ്ഥയായി മേനകയ്ക്ക്. ഇന്ദിര ഗാന്ധി മരിച്ചതിനു പിന്നാലെയുണ്ടായ സഹതാപ തരംഗത്തിൽ അമേഠി അടിമുടി മുങ്ങി. 3 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജീവ് ഗാന്ധി അത്തവണ അമേഠിയിൽ ജയിച്ചത്. കെട്ടിവച്ച പണം നഷ്ടപ്പെട്ട മേനക പിന്നീടൊരിക്കലും അമേഠിയിൽ മത്സരിച്ചില്ല. 1988ൽ ജനതാ ദളിൽ ചേർന്ന മേനക 1989ലെ തിര‍ഞ്ഞെടുപ്പിൽ പിലിബിത്തിൽ നിന്നു ജയിച്ച് വി.പി. സിങ് മന്ത്രിസഭയിലെ പരിസ്ഥിതി മന്ത്രിയായി.

∙ മേനക മന്ത്രി, സോണിയ പ്രതിപക്ഷത്ത്

1991ലെ തിരഞ്ഞെടുപ്പിൽ മേനക വീണ്ടും ജനവിധി തേടിയത് പിലിബിത്തിൽ നിന്നു തന്നെയാണ്. ജനതാദൾ ടിക്കറ്റിൽ മത്സരിച്ച മേനക അന്ന് ചെറിയ ഭൂരിപക്ഷത്തിന് ബിജെപിയോട് തോറ്റു. 1996ൽ വീണ്ടും ജനത ടിക്കറ്റിൽ പിലിബിത്തിൽ നിന്ന് വിജയം. 1998ൽ സ്വതന്ത്ര സ്ഥാനാർഥിയായി അതേ മണ്ഡലത്തിൽ നിന്ന് 2 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയം. അത്തവണ കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായി മേനക. 1999ൽ ഇന്ത്യയിൽ വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടന്നു. 10 വർഷം പിലിബിത്തിനെ അടുത്തറിഞ്ഞ ആത്മവിശ്വാസത്തിൽ സ്വതന്ത്രയായി വീണ്ടും അവിടെത്തന്നെ മത്സരിക്കാനിറങ്ങി മേനക. 

സുൽത്താൻപുരിൽ മണ്ഡലപര്യടനത്തിനിടെ മേനക ഗാന്ധി (Photo courtesy: X/ Manekagandhibjp)

മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു ആ തിരഞ്ഞെടുപ്പിന്. 1984ൽ മേനകയ്ക്കെതിരെ അമേഠിയിൽ പ്രചാരണത്തിനിറങ്ങിയ സോണിയ ഗാന്ധി അമേഠിയിൽ മത്സരിക്കാനിറങ്ങിയ വർഷം കൂടിയായിരുന്നു അത്. പിലിബിത്തിൽ മേനകയും അമേഠിയില്‍ സോണിയയും ജയിച്ചു. അടൽ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയിൽ മേനക അംഗമായപ്പോൾ സോണിയ ഗാന്ധി പ്രതിപക്ഷനേതാവായി ലോക്സഭയിലെത്തി. സാംസ്കാരിക മന്ത്രിയായി കിട്ടിയ അവസരം മേനക ആദ്യം വിനിയോഗിച്ചത് സോണിയയുടെ കീഴിലുള്ള ട്രസ്റ്റുകളിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച അന്വേഷണം നടത്താനായിരുന്നു. 

രാഷ്ട്രീയരംഗത്ത് തന്റെ പ്രതിച്ഛായ ഉറപ്പിക്കാൻ രണ്ടുവർഷം കരുക്കൾ നീക്കി കാത്തിരുന്നു, മേനക. ഇന്ദിരാഗാന്ധിയുമായുള്ള ബന്ധം ഇതിനിടെ വഷളായിക്കൊണ്ടിരുന്നു. കോൺഗ്രസ് നേതാക്കളുടെ പ്രതിച്ഛായ വർധിപ്പിക്കാനും 1977നു ശേഷം അധികാരത്തിൽ തിരിച്ചുവരാനും സഹായിച്ച ‘സൂര്യ മാഗസിൻ’ മേനകയുടെയും അമ്മയുടെയും കയ്യിലായിരുന്നു. മേനകയായിരുന്നു അതിന്റെ എഡിറ്റർ. ആർഎസ്എസ് അനുകൂലികൾക്ക് ആ മാഗസിൻ വിറ്റുകളഞ്ഞത് ഇന്ദിരയെ പ്രകോപിപ്പിച്ചു. 

‘ഇന്ദിരാ ഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സ്’ എന്ന സ്ഥാപനത്തിനെതിരെയും മേനക അന്വേഷണത്തിന് ഉത്തരവിട്ടു. നെഹ്റു മെമ്മോറിയൽ മ്യൂസിയം, നെഹ്റു മെമ്മോറിയൽ ഫണ്ട് എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വന്നു. സോണിയയെ നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ ഗവേണിങ് ബോഡിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. വിവാദങ്ങളോട് സോണിയ പ്രതികരിക്കാതിരുന്നതോടെ മേനക അധികാരം ഉപയോഗിച്ച് പക വീട്ടാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായി. എന്തായാലും സാംസ്കാരിക വകുപ്പിന്റെ തലപ്പത്ത് അധികകാലം മേനക ഉണ്ടായില്ല. സാംസ്കാരിക വകുപ്പിൽ നിന്ന് നീക്കിയ മേനകയ്ക്ക് കിട്ടിയത് സ്ഥിതിവിവരക്കണക്ക് വകുപ്പാണ്. ആ പുറത്താകലിനു പിന്നിലും സോണിയ ആണെന്നാണ് മേനക പ്രതികരിച്ചത്.

∙ കോടതി കയറിയ പുസ്തകം

മേനക മന്ത്രിയും സോണിയ പ്രതിപക്ഷ നേതാവും ആയിരിക്കുന്ന കാലത്താണ് ‘ഇന്ദിര: ദ് ലൈഫ് ഓഫ് ഇന്ദിര നെഹ്റു ഗാന്ധി’ എന്ന പുസ്തകത്തിനെതിരെ മേനക ഗാന്ധി കോടതി കയറുന്നത്. കാതറീൻ ഫ്രാങ്ക് എഴുതി ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച പുസ്തകം സഞ്ജയ് ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നു എന്നായിരുന്നു മേനകയുടെ ആരോപണം. പുസ്തകം ചിത്രീകരിക്കപ്പെട്ട രീതിയിൽ സോണിയ ഗാന്ധിക്ക് കൃത്യമായ പങ്ക് ഉണ്ടായിരുന്നുവെന്നും സഞ്ജയ്‌യെ നിഴലിൽ നിർത്തിക്കൊണ്ട് സോണിയയെയും രാഹുലിനെയും പ്രിയങ്കയെയും മാത്രം ഗാന്ധികുടുംബത്തിന്റെ പിൻഗാമികളായി ഉയർത്തിക്കാട്ടാനാണ് ശ്രമം എന്നും മേനക വിമർശിച്ചു. 1976ൽ നടന്ന ഒരു കൊലപാതകം മറയ്ക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങളും മേനകയ്ക്കെതിരെ പുസ്തകത്തിൽ ഉണ്ടായിരുന്നു. 

പാർലമെന്റിലേയ്ക്ക് എത്തുന്ന മേനക ഗാന്ധി (Photo by Prakash SINGH / AFP)

പുസ്തകം എഴുതാനുള്ള വിവരങ്ങൾക്കായി സോണിയ ഗാന്ധിയെയാണ് ഫ്രാങ്ക് സമീപിച്ചിരുന്നത്. പുസ്തകത്തിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളും കുടുംബം കൈമാറിയ കത്തുകളും നൽകിയത് സോണിയയായിരുന്നു. പുസ്തകം ഇറങ്ങിയപ്പോൾ സഞ്ജയ് ഗാന്ധിയെയും ഇന്ദിരയെയും മോശമായി ചിത്രീകരിക്കുന്നു എന്ന അഭിപ്രായം കോൺഗ്രസ് നേതാക്കൾക്കു പോലുമുണ്ടായിരുന്നു. പുസ്തകം പുറത്തുവന്നയുടൻ ഇംഗ്ലണ്ടിലെ കോടതിയിൽ മാനനഷ്ടത്തിന് മേനക പരാതി നൽകി. ആ കേസ് മേനക വിജയിച്ചു. 

മേനകയ്ക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ഏതാണ്ട് 70,000 പൗണ്ട് നഷ്ടപരിഹാരം നൽകാനാണ് ലണ്ടൻ ഹൈക്കോടതി വിധിച്ചത്. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് മേനകയോട് ഹാർപ്പർ കോളിൻസ് ക്ഷമ ചോദിക്കുകയും പുസ്തകം പിൻവലിക്കുകയും ചെയ്തു. അക്കാലത്തൊരിക്കൽ ദൂരദർശന് നൽകിയ അഭിമുഖത്തിൽ മേനക പറഞ്ഞത്, ‘‘സോണിയ വിദേശിയായിരിക്കാം. പക്ഷേ, ഒരു രാഷ്ട്രീയ നേതാവാൻ ഒരാളുടെ ഭാഗത്തു നിന്നുണ്ടാവേണ്ട ഗൃഹപാഠം ഉണ്ട്. അത് സോണിയ ചെയ്യുന്നില്ല’’ എന്നാണ്.

∙ മേനകയെന്ന ആക്ടിവിസ്റ്റ്

മേനക ഗാന്ധിയെ രാഷ്ട്രീയക്കാരി എന്നതിലുപരി മൃഗാവകാശ പ്രവർത്തക എന്ന പേരിലായിരിക്കും ഇന്ത്യൻ ജനതയ്ക്ക് കൂടുതൽ പരിചയം. 1998ൽ സ്വതന്ത്രയായി ജയിച്ച മേനക ബിജെപി നേതൃത്വം നൽകുന്ന തൂക്കു മന്ത്രിസഭയിൽ അംഗമാകാൻ തീരുമാനിച്ചപ്പോൾ പ്രധാനമന്തി എ.ബി.വാജ്പേയിയോട് ആവശ്യപ്പെട്ടത്, കേന്ദ്രത്തിൽ മൃഗസംരക്ഷണ വകുപ്പ് രൂപീകരിക്കണം എന്നതായിരുന്നു. സാമൂഹിക നീതി വകുപ്പിന് കീഴിൽ മൃഗസംരക്ഷണവകുപ്പ് കൂടി കൂട്ടിച്ചേർത്താണ് മേനക അധികാരം ഏറ്റെടുത്തത്. സാമൂഹിക നീതി മന്ത്രിയായിരുന്ന കാലത്ത് സ്ത്രീകൾക്കും യുവാക്കൾക്കും മൃഗക്ഷേമത്തിനുമൊക്കെയായി നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു മേനക. 1999ൽ വീണ്ടും വാജ്പേയി അധികാരത്തിൽ എത്തിയപ്പോൾ ഏറ്റവും അധികം വോട്ട് നേടിയവരിൽ ഒരാളുമായിരുന്നു മേനക.

അവശ മൃഗങ്ങൾക്കായി കൊൽക്കത്തയിൽ ആരംഭിച്ച കേന്ദ്രത്തിൽ മേനക ഗാന്ധി (Photo by DESHAKALYAN CHOWDHURY / AFP)

2001ൽ മേനകയ്ക്ക് സാംസ്കാരിക വകുപ്പ് നൽകിയപ്പോൾ മൃഗസംരക്ഷണവകുപ്പിന്റെ അധികച്ചുമതല കൂടി നൽകി. വളരെവേഗം ആ സ്ഥാനത്തു നിന്ന് മേനകയെ മാറ്റിയതിന് പിന്നിൽ സോണിയയാണെന്ന് ആരോപണങ്ങൾ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് മറ്റൊരു കഥ കൂടി പുറത്തുവന്നു.

വെജിറ്റേറിയനായ മേനക ഗാന്ധി ഇന്ത്യയിലെ ദക്ഷിണ കൊറിയൻ അംബാസിഡറെ നായയുടെയും പൂച്ചയുടെയും മാംസം കഴിക്കുന്ന കൊറിയൻ രീതിയുടെ പേരിൽ ശാസിച്ചു എന്നതായിരുന്നു ആ കഥ. മൂന്നു തവണ ഫോണിലൂടെ ശാസിച്ചു എന്നും ഇന്ത്യയിൽ ഈ ഭക്ഷണം നിയമവിധേയമല്ല എന്ന് പറ‍‍ഞ്ഞുവെന്നും പിന്നീട് മേനക സമ്മതിക്കുകയും ചെയ്തു. 

തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് തടയാനുള്ള ആനിമൽ ബർത്ത് കൺട്രോൾ പ്രോഗാമിന്റെ ശക്തമായ ശബ്ദമാണ് മേനക. രാജ്യത്തെ കാലഹരണപ്പെട്ട മൃഗസംരക്ഷണ നിയമങ്ങളെ പൊളിച്ചെഴുതാൻ മേനക നടത്തിയ പോരാട്ടം മൃഗസംരക്ഷണം എന്ന ആശയത്തെ തന്നെ മാറ്റി. എട്ട് ഏക്കറിൽ ഫരീദാബാദിലെ ‘നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ വെൽഫെയർ’ എന്ന കേന്ദ്രം മേനകയുടെ സ്വപ്നമായിരുന്നു. നാല് വർഷത്തെ ഡിഗ്രി കോഴ്സുകൾ ഉള്ള, മൃഗസംരക്ഷണത്തിന് പരിശീലനം നൽകുന്ന ലോകത്തെ ആദ്യ യൂണിവേഴ്സിറ്റി. 40% പണി പൂർത്തിയായപ്പോൾ, മേനകയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. മെഡിക്കൽ ലാബുകളിലെ പരീക്ഷണങ്ങൾക്കായി മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന പേരിൽ മേനക നടത്തിക്കൊണ്ടിരുന്ന പോരാട്ടങ്ങളുടെ ബാക്കിയായിരുന്നു ആ സ്ഥാനനഷ്ടം. മേനകയുടെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഇത്തരം വീഴ്ചകൾ കാണാം, അതിനെല്ലാം പിന്നിൽ മൃഗസ്നേഹമെന്ന ഒരൊറ്റ കാരണവും.

‘ഇറ്റ്സ് എന്റർടെയ്ൻമെന്റ്’ എന്ന ബോളിവുഡ് സിനിമയുടെ പ്രചാരണ പരിപാടിക്കിടെ മേനക ഗാന്ധി (Photo by STRDEL / AFP)

ഭക്ഷണ പദാർഥങ്ങളിലും സൗന്ദര്യവർധക ഉൽപന്നങ്ങളിലും അതിലടങ്ങിയിരിക്കുന്ന വസ്തുക്കളുടെ സ്വഭാവം അനുസരിച്ച് പച്ച (വെജ്), ചുവപ്പ് (നോൺ വെജ്) സ്റ്റിക്കറുകൾ പതിക്കണമെന്ന തീരുമാനത്തിന് പിന്നിലും മേനക ഗാന്ധിയായിരുന്നു. പൊതുസ്ഥലങ്ങളിൽ മൃഗങ്ങളുടെ പ്രകടനം നടത്തുന്നത് തടഞ്ഞ മേനക ഗാന്ധി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് മൂലം മൃഗങ്ങൾ നേരിടുന്ന ക്രൂരത വെളിവാക്കുന്ന ഒരു ടിവിഷോയുടെ അവതാരകയുമായിരുന്നു ഏറെക്കാലം. പതിനായിരത്തിലേറെ പാമ്പുകളെയും 2000 കുരങ്ങൻമാരെയും തെരുവിൽനിന്ന് പിടിച്ച് കാടുകളിലേയ്ക്ക് വിടാൻ പരിസ്ഥിതി മന്ത്രിയായിരിക്കുന്ന കാലത്തു തന്നെ മേനക ഉത്തരവിട്ടിരുന്നു. വയനാട് തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ച് കൊന്നതിനെതിരെയും മേനക രംഗത്തുവന്നിരുന്നു.

∙ ഒടുവിൽ ബിജെപിയിലേയ്ക്ക്

2004ൽ ബിജെപി ടിക്കറ്റിലാണ് പിലിബിത്തിൽ നിന്ന് മേനക മത്സരിക്കുന്നത്. മകൻ വരുണ്‍ ഗാന്ധിയും അമ്മയ്ക്കൊപ്പം ബിജെപിയിലേക്ക് മാറി. ‘1980 ആവർത്തിക്കും’ എന്നായിരുന്നു അധികാരത്തിൽ തിരികെ വരാൻ അക്കുറി കോൺഗ്രസിന്റെ മുദ്രാവാക്യം. 1980ൽ റായ്ബറേലിയിൽ നിന്ന് ഇന്ദിരയും അമേഠിയിൽ നിന്ന് സഞ്ജയ്‌യും ജയിച്ചതിന് സമാനമായി റായ്ബറേലിയിൽ നിന്ന് സോണിയയും അമേഠിയിൽ നിന്ന് രാഹുലും ജയിച്ചു. കോൺഗ്രസ് അധികാരം പിടിച്ചു. 2009ൽ വരുൺഗാന്ധിയെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചപ്പോൾ തിരഞ്ഞെടുത്തത് പിലിബിത്താണ്. നാല് ലക്ഷത്തിലധികം വോട്ട് നേടി വരുൺഗാന്ധി പിലിഭിത്തിൽ അധികാരം നിലനിർത്തിയപ്പോൾ അത്തവണ അയോൻല മണ്ഡലത്തിൽ മത്സരിച്ച മേനക കടന്നു കൂടിയത് വെറും 7681 വോട്ടുകളുടെ ഭൂരിപക്ഷത്തിനും.

ബിജെപിയിൽ ചേർന്നതിനു പിന്നാലെ 2004ൽ അടൽ ബിഹാരി വാജ്‌പേയിയെ സന്ദർശിക്കുന്ന വരുൺ ഗാന്ധിയും മേനക ഗാന്ധിയും (Photo by PRAKASH SINGH / AFP)

2014ൽ വീണ്ടും പിലിബിത്തിലേക്ക് മേനക ഗാന്ധി തിരിച്ചെത്തി. ബിജെപി സർക്കാരിൽ വനിതാ ശിശുവികസനവകുപ്പ് മന്ത്രിയായിട്ടായിരുന്നു ഇത്തവണ ഊഴം. രാജ്യത്തെ ദത്തെടുക്കൽ നടപടികളിലെ ക്രമക്കേട് ഒഴിവാക്കി നടപടികൾ പൂർണമായും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിയുടെ കീഴിൽ കൊണ്ടുവരുന്നത് മേനകയുടെ കാലത്താണ്. പെൺകുട്ടികളുടെ എണ്ണത്തിലെ ഗണ്യമായ കുറവ് മറികടക്കാൻ കൊണ്ടുവന്ന, ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതി, പോക്സോ നിയമത്തിന്റെ ശക്തമായ ഭേദഗതി, പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയിലേക്ക് ഉയർത്താനുള്ള നടപടി എന്നിവയെല്ലാം മേനക മന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയവയാണ്. വനിതാ ശിശുവികസന വകുപ്പ് മന്ത്രിയായിരിക്കുമ്പോഴും മൃഗസംരക്ഷണം പ്രധാന അജൻഡയാക്കിയ മേനക ഇതിനിടെ ഒട്ടേറെ വിവാദങ്ങളിൽ ചെന്നു പെടുകയും ചെയ്തു.

ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാനെത്തുന്ന മേനക ഗാന്ധി. 2004ലെ ചിത്രം (Photo by SEBASTIAN D'SOUZA / AFP FILES / AFP)

2019ൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച വരുൺ ഗാന്ധിയും മേനകയും മണ്ഡലം വച്ചുമാറി. പിലിബിത്തിൽ വരുൺഗാന്ധിയും സുൽത്താൻപുരിൽ മേനകയും മത്സരിച്ചു. ഇരുവരെയും തേടി അന്ന് മന്ത്രിസ്ഥാനം എത്തിയില്ല. രണ്ടാം ബിജെപി സർക്കാരിന്റെ കാലത്ത് സർക്കാരിനെതിരെ എടുത്ത നിലപാടുകളുടെ പേരിൽ വരുൺ ഗാന്ധി പാർട്ടിയുടെ കണ്ണിലെ കരടായിരുന്നു. കർഷക സമരത്തെ പിന്തുണച്ച ബിജെപിയിലെ ഏക എംപിയാണ് വരുൺ ഗാന്ധി. ബിജെപി നേതാവിന്റെ മകൻ വാഹനമിടിച്ചു കൊലപ്പെടുത്തിയ കർഷകർക്കു വേണ്ടി സംസാരിച്ച് മണിക്കൂറുകൾക്കുള്ളിൽ ബിജെപി ദേശീയ നിർവാഹക സമിതിയിൽനിന്ന് വരുണും മേനക ഗാന്ധിയും പുറത്താകുകയും ചെയ്തു.

Show more

ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിലും പേരില്ലാത്തതോടെ മേനകയും വരുണും ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ വൻ ചർച്ചയാണു നടക്കുന്നത്. അമേഠിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന ഊഹാപോഹങ്ങളെ വരുണ്‍ തള്ളുകയും ചെയ്തിരു. ഉത്തർപ്രദേശിൽ വരുണിനോ േമനകയ്ക്കോ, ആരെങ്കിലും ഒരാള്‍ക്കു മാത്രം സീറ്റ് നൽകിയാൽ മതിയെന്ന തീരുമാനം ബിജെപി സംസ്ഥാന സമിതി കേന്ദ്രത്തെ അറിയിച്ചതായാണു വിവരം. എന്തായിരിക്കും സംഭവിക്കുകയെന്ന കാര്യത്തില്‍ മാർച്ച് 21 ആയിട്ടും അനിശ്ചിതത്വം ബാക്കി. പിലിബിത്തിൽ ഒന്നാം ഘട്ടമായ ഏപ്രിൽ 19നാണ് തിരഞ്ഞെടുപ്പ് നടക്കുന്നതും! 

പെൺകുട്ടികൾക്കായുള്ള കേന്ദ്രത്തിന്റെ സുകന്യ സമൃദ്ധി അക്കൗണ്ട് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ നരേന്ദ്ര മോദി, മേനക ഗാന്ധി തുടങ്ങിയവർ. 2015ലെ ചിത്രം (Photo by PIB / PIB / AFP)

പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് പിണങ്ങിയിറങ്ങി 7 തവണ ലോക്സഭാ എംപിയും നാല് തവണ കേന്ദ്രമന്ത്രിയുമായ മേനകയുടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇതോടെ അവസാനമാകുകയാണോ എന്ന ചോദ്യം രഹസ്യമായും പരസ്യമായും പലരും ഉന്നയിച്ചു തുടങ്ങി. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച് പിലിബിത്തിന്റെ എംപിയായ മേനക വീണ്ടുമൊരു ‘സ്വതന്ത്ര’ പോരാട്ടത്തിന് തയാറാകുമോ എന്ന ചോദ്യവും ശക്തമാണ്. അന്ന് കോൺഗ്രസ് പാളയത്തിൽ നിന്നിറങ്ങി, ഇപ്പോൾ ബിജെപിയുടെയും ശത്രുവായ മേനകയുടെ അടുത്ത ലക്ഷ്യം എന്താകും? ഉത്തരം അധികം വൈകിക്കാൻ എന്തായാലും മേനകയ്ക്കു സാധിക്കില്ല. വോട്ടെടുപ്പിന് ഇനി അധികനാളില്ല എന്നതുതന്നെ കാരണം. രണ്ടു പേരെയും മത്സരിപ്പിക്കാൻ ബിജെപി തയാറാകുമോയെന്നതും കാത്തിരുന്നുതന്നെ കാണണം.