ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള യോഗങ്ങൾ കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് തുടരുമ്പോൾ, പാർട്ടിക്കുള്ളിൽ ഏറ്റവും ചർച്ചയാകുന്ന ചോദ്യമിതാണ് – ഉത്തർ പ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും ആരു മത്സരിക്കും? കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ കോൺഗ്രസ് ഏറ്റവുമാദ്യം സ്ഥാനാർഥികളെ നിശ്ചയിച്ചിരുന്ന മണ്ഡലങ്ങളാണിവ; അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ സോണിയ ഗാന്ധിയും. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളിൽ ആരു മത്സരിക്കണമെന്നു തീരുമാനിക്കാൻ മുൻപ് ചർച്ചയുടെ ആവശ്യം പോലുമില്ലാതിരുന്ന കോൺഗ്രസ്, ഇക്കുറി ഇരു മണ്ഡലങ്ങളെയും കുറിച്ച് തലപുകയ്ക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019ൽ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു രാഹുൽ തോൽക്കുകയും റായ്ബറേലിയിൽ ജയിച്ച സോണിയ അനാരോഗ്യം മൂലം ഇക്കുറി മത്സരത്തിൽ നിന്നു മാറിനിൽക്കുകയും ചെയ്തതോടെ, ഇരു സീറ്റുകളിലും ആരു സ്ഥാനാർഥിയാകുമെന്ന ചോദ്യത്തിന് ദേശീയ നേതൃത്വത്തിൽ പലർക്കും ഉത്തരമില്ല. 

അമേഠിയിൽ പാർട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും (File Photo by Arun Sharma/ PTI)
ADVERTISEMENT

അതേസമയം, ആരു മത്സരിക്കണമെന്ന കാര്യത്തിൽ യുപിയിലെ നേതാക്കൾക്കും പ്രവർത്തകർക്കും സംശയം തീരെയില്ല. അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്ന് അവർ തീർത്തു പറയുന്നു. ഇക്കാര്യമാവശ്യപ്പെട്ട് പിസിസി നേതൃത്വം കഴിഞ്ഞ ദിവസം പ്രമേയം പാസാക്കി ഹൈക്കമാൻഡിനു കൈമാറി.  രാഹുലും പ്രിയങ്കയും മത്സരിക്കണമെന്ന് യുപിയിൽ കോൺഗ്രസുമായി സഖ്യമുള്ള സമാജ്‌വാദി പാർട്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. 

∙ ‘ഗാന്ധി കുടുംബം തന്നെ വേണം’

ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളിൽ സ്ഥാനാർഥികളായി രാഹുലും പ്രിയങ്കയും മത്സരിച്ചില്ലെങ്കിൽ ഇരു മണ്ഡലങ്ങളും എന്നെന്നേയ്ക്കുമായി കോൺഗ്രസിനു നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് യുപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകൾ ഗാന്ധി കുടുംബം ഉപേക്ഷിച്ചാൽ, തങ്ങളെ ഭയന്ന് രാഹുലും പ്രിയങ്കയും ഒളിച്ചോടിയെന്ന പ്രചാരണം ബിജെപി ശക്തമാക്കും. അത് സംസ്ഥാനത്ത് പാർട്ടിയുടെ നിലനിൽപിനെ തന്നെ പ്രതികൂലമായി ബാധിക്കും. 

ഉത്തർപ്രദേശിലെ ലക്നൗ – പ്രയാഗ്‌രാജ് റോഡിൽ റായ്ബറേലിയിലേക്കും അമേഠിയിലേക്കും തിരിയുന്ന ദിശാ സൂചനകൾ. (ചിത്രം: മനോരമ)

യുപിയിൽ സംഘടനാപരമായി ദുർബലമായ കോൺഗ്രസിന് ആളും ബലവുമുള്ള മണ്ഡലങ്ങളാണിവ. സംസ്ഥാനത്തുടനീളം പാർട്ടിക്ക് ഉണർവേകാൻ രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാർഥിത്വം വഴിയൊരുക്കുമെന്നു പ്രാദേശിക നേതാക്കൾ പറയുന്നു. ‘രാഹുൽ വയനാട്ടിൽ മാത്രം മത്സരിക്കുന്നത് അമേഠിയിലെ പ്രവർത്തകരെ നിരാശരാക്കും. വിലക്കയറ്റമടക്കമുള്ള വിഷയങ്ങളിൽ ബിജെപിക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കുമെതിരെ ജനവികാരമുണ്ട്. അതു വോട്ടാക്കി മാറ്റാൻ രാഹുൽ തന്നെ മത്സരിക്കണം. റായ്ബറേലി സീറ്റ് സോണിയ ഗാന്ധി ഒഴിഞ്ഞ സാഹചര്യത്തിൽ മണ്ഡലം നിലനിർത്താൻ പ്രിയങ്ക തന്നെ സ്ഥാനാർഥിയാകണം’ – യുപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മത്സരിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം രാഹുലിനും പ്രിയങ്കയ്ക്കും വിട്ടിരിക്കുകയാണു പാർട്ടി ഹൈക്കമാൻഡ്. 

ADVERTISEMENT

അമേഠിയിൽ പാർട്ടി പരിപാടിയിൽ പ്രവർത്തകനുമായി സംസാരിക്കുന്ന രാഹുൽ ഗാന്ധി (File Photo by Arun Sharma/ PTI)

∙ രാഹുലിനെ കാത്ത് അമേഠി

അര ലക്ഷത്തിലധികം വോട്ടിനാണ്  കഴിഞ്ഞ തവണ അമേഠിയിൽ രാഹുൽ തോറ്റത്. അദ്ദേഹം വയനാട്ടിൽ കൂടി മത്സരിച്ചതാണു തോൽവിക്കു വഴിയൊരുക്കിയതെന്ന് ഇവിടത്തെ കോൺഗ്രസുകാർ പറയുന്നു. രാഹുൽ അമേഠി കൈവിടുകയാണെന്ന ബിജെപിയുടെ പ്രചാരണം ഫലം കണ്ടു; ഒപ്പം ബിജെപിയുടെ ചിട്ടയായ പ്രചാരണവും കരുത്തുറ്റ സംഘടനാസംവിധാനവും ചേർന്നതോടെ രാഹുൽ വീണു. ഇക്കുറി അതിനു പകരംചോദിക്കുമെന്ന വാശിയിലാണു മണ്ഡലത്തിലെ കോൺഗ്രസ് നേതൃത്വം. രാഹുലിനു സ്വാഗതമരുളുന്ന പോസ്റ്ററുകൾ അമേഠിയിൽ പലയിടത്തായി ഉയർന്നുകഴിഞ്ഞു. 

അമേഠിയിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിനൊപ്പം രാഹുൽ ഗാന്ധിയുടെ പോസ്റ്റർ വഴിയരികിൽ സ്ഥാപിച്ചിരിക്കുന്നു. (ചിത്രം: മനോരമ)

യുപി അടക്കമുള്ള ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ തേരോട്ടത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യത്തിന് ഇവരുടെ മുന്നിലുള്ള ഏക ഉത്തരമാണു രാഹുൽ. ‘വയനാട്ടിൽ മത്സരിക്കുന്നതിനോട് ഞങ്ങൾ എതിരല്ല. പക്ഷേ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെങ്കിൽ രാഹുൽ യുപിയിൽ നിന്നു തന്നെ ജയിക്കണം’; നേതാക്കൾ നയം വ്യക്തമാക്കുന്നു. 

ADVERTISEMENT

സ്മൃതി ഇറാനിക്കെതിരെ ജനങ്ങൾക്കിടയിൽ എതിർപ്പുണ്ടെന്നും അതു മുതലാക്കാൻ രാഹുൽ രംഗത്തിറങ്ങണമെന്നും നേതാക്കൾ പറയുന്നു. ‘കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ പല ഉറപ്പുകളും സ്മൃതി പാലിച്ചില്ല. അതിൽ ഒരുവിഭാഗം ജനങ്ങൾക്ക് അതൃപ്തിയുണ്ട്. ഉദാഹരണത്തിന് പഞ്ചസാരയുടെ വില കിലോയ്ക്ക് 13 രൂപയാക്കുമെന്ന് സ്മൃതി പറഞ്ഞു; ഇപ്പോൾ വില 45. പറഞ്ഞതിലും മൂന്നിരട്ടി’ – അമേഠിയിൽ ഇക്കുറി പഞ്ചസാര വില തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയിലെ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയ്ക്കുവേണ്ടി മുതിർന്ന നേതാവ് അമിത് ഷാ പ്രചാരണത്തിനെത്തിയപ്പോൾ (File Photo by Nand Kumar/ PTI)

വിലക്കയറ്റമടക്കം സാധാരണക്കാരെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളാണ് ഇക്കുറി കോൺഗ്രസ് പ്രചാരണായുധമാക്കുന്നത്. ബിജെപി ഉയർത്തുന്ന വികസന രാഷ്ട്രീയത്തെ ഒരുപരിധി വരെ പ്രതിരോധിക്കാൻ അതിനു സാധിക്കുമെങ്കിലും ഇവിടെയടക്കം പിടിമുറുക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാൻ കോൺഗ്രസിന്റെ പക്കൽ കൃത്യമായ ഉത്തരമില്ല. ഉത്തരേന്ത്യയെ സ്വാധീനിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ അവഗണിച്ചുള്ള മുന്നേറ്റം നിലവിലെ സ്ഥിതിയിൽ അതീവ ദുഷ്കരമെന്ന തോന്നൽ അമേഠിയിലും പ്രകടം. 

അമേഠിയിൽ പാർട്ടി പരിപാടിയിൽ പ്രവർത്തകയുമായി ആശയവിനിമയം നടത്തുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും (File Photo by PTI)

∙ 21ന്റെ ശാപം

അമേഠിയിൽ കോൺഗ്രസിനെ വിടാതെ പിന്തുടരുന്നത് 21ന്റെ ശാപമാണെന്ന വിശ്വാസം ഇവിടത്തെ നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ട്. 21 വർഷം കൂടുമ്പോൾ മണ്ഡലത്തിൽ കോൺഗ്രസ് പരാജയപ്പെടുന്ന പതിവ് കഴിഞ്ഞതവണയും തെറ്റിയില്ല. മുൻപ് 2 തവണയാണു കോൺഗ്രസിന് അമേഠി നഷ്ടമായത്. 1977ൽ ജനതാ പാർട്ടിയുടെ രവീന്ദ്ര പ്രതാപ് സിങ്ങും 1998ൽ ബിജെപിയുടെ സഞ്ജയ് സിങ്ങും ഇവിടെ ജയിച്ചു. 1977നും 1998നുമിടയിൽ 21 വർഷത്തെ വ്യത്യാസം. 1998നു ശേഷം 21 വർഷം തികഞ്ഞ 2019ലും തോൽവി തന്നെ ഫലം. 21ന്റെ കണക്ക് നിരത്തിയ ശേഷം നേതാക്കൾ പറയുന്നു – ‘21ന്റെ ശാപം ഇനി ഉടനുണ്ടാവില്ല; രാഹുലിന് ഇക്കുറി വിജയമുറപ്പ്’. 

റായ്ബറേലിയിൽ വോട്ടർമാരെ കാണാനെത്തിയ സോണിയ ഗാന്ധി (File Photo by PTI)

∙ സോണിയയുടെ റായ്ബറേലിയിൽ ഇനിയാര്?

ഏതു കൊടുങ്കാറ്റിലും കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണു റായ്ബറേലി. 2019ൽ യുപി അടക്കമുള്ള ഹിന്ദി മേഖലയിൽ മോദി തരംഗം ആഞ്ഞുവീശിയപ്പോഴും റായ്ബറേലി കുലുങ്ങിയില്ല; ഒന്നര ലക്ഷത്തിലധികം വോട്ടുകൾക്ക് സോണിയ ഗാന്ധി ഇവിടെ ജയിച്ചു. തൊട്ടപ്പുറമുള്ള അമേഠിയിൽ രാഹുൽ അടിതെറ്റി വീണപ്പോഴായിരുന്നു സോണിയയുടെ ജയം. കഴിഞ്ഞ തവണ യുപിയിൽ കോൺഗ്രസ് ജയിച്ച ഏക മണ്ഡലം നിലനിർത്താൻ പ്രിയങ്ക ഗാന്ധി തന്നെ രംഗത്തിറങ്ങണമെന്ന ആവശ്യം പ്രാദേശിക നേതാക്കൾ ഒരേസ്വരത്തിൽ ഉയർത്തുന്നു. മറ്റേതെങ്കിലും സ്ഥാനാർഥിയാണു നിൽക്കുന്നതെങ്കിൽ ഗാന്ധി കുടുംബത്തിനു പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകൾ നഷ്ടമാകും. യുപിയിൽ കോൺഗ്രസിന്റെ അവസാന തുരുത്ത് പിടിച്ചെടുക്കാൻ ബിജെപി കിണഞ്ഞുശ്രമിക്കുന്ന സാഹചര്യത്തിൽ, സ്ഥാനാർഥിയുടെ കാര്യത്തിൽ റിസ്ക് എടുക്കാനാകില്ലെന്നാണു പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. പ്രിയങ്കയാണു സ്ഥാനാർഥിയെങ്കിൽ, മുൻപ് ഇവിടെ ജയിച്ച ഇന്ദിരാ ഗാന്ധിക്കും സോണിയയ്ക്കും ലഭിച്ച സ്വീകാര്യത തുടരും. 

അമേഠിയിൽ പാർട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഗാന്ധി (File Photo by PTI)

സംസ്ഥാനത്ത് പാർട്ടി കടപുഴകി വീഴാതിരിക്കാൻ റായ്ബറേലിയെങ്കിലും നിലനിർത്തിയേ മതിയാകൂവെന്ന് നേതാക്കൾ പറയുന്നു. യുപിയിൽ കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടാൽ, കേന്ദ്രത്തിൽ അധികാരത്തിലെത്താനുള്ള സാധ്യത വിദൂരമാണെന്നും അവർ മുന്നറിയിപ്പു നൽകുന്നു. 

അനാരോഗ്യം മൂലം 2020നു ശേഷം സോണിയ റായ്ബറേലിയിലേക്ക് എത്തിയിട്ടില്ല. അതു ക്ഷമിക്കാൻ റായ്ബറേലിക്കാർ തയാറാകുമെന്നാണു കോൺഗ്രസ് നേതാക്കളുടെ വിശ്വാസം. ‘ഞങ്ങളുടെ സുഖദു:ഖങ്ങളിൽ കുടെനിന്നയാളാണു സോണിയ. ആരോഗ്യം മോശമായതുകൊണ്ടല്ലേ; ഞങ്ങൾക്കു മനസ്സിലാകും. അവർ ഇനി വിശ്രമിക്കട്ടെ’. റായ്ബറേലിയിൽ ഗാന്ധി കുടുംബത്തിനുള്ള സ്ഥിരനിക്ഷേപമാണ് ഈ കരുതൽ. ഇന്ദിരയ്ക്കും സോണിയയ്ക്കും ജയ് വിളിച്ചവർ ഒരേസ്വരത്തിൽ പറയുന്നു; റായ്ബറേലിയുടെ കരുതൽ തുടരണമെങ്കിൽ ഗാന്ധി കുടുംബം തുടരണം. 

English Summary:

Gandhi Family's Legacy in Amethi and Rae Bareli; Congress Faces Tough Choices in Lok Sabha Election